What's There in a Name? ഒരു പേരിലെന്തിരിക്കുന്നു?
നാം സര്‍വ്വ സാധാരണയായി കേള്‍ക്കാറുള്ളതും പറയാറുള്ളതുമായ ഒരു പല്ലവി അല്ലേ?
പലപ്പോഴും നാമതങ്ങനെ പറഞ്ഞു വിടുന്നു. എന്നാല്‍ അതേപ്പറ്റി അല്‍പ്പം കൂടി ഗഗനമായി ചിന്തിച്ചാല്‍ അതില്‍ കുറേക്കൂടി സത്യങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്നു എന്ന് മനസ്സിലാക്കുവാന്‍ കഴിയും.
ഒരുദാഹരണത്തിന് എന്റെ തന്നെ പേര്‍ എടുക്കാം "ഏരിയല്‍" എന്ന നാമം അതെന്റെ യഥാര്‍ത്ഥ നാമം അല്ല മറിച്ച് ഞാന്‍ എടുത്ത അല്ലെങ്കില്‍,എനിക്കു വന്ന് ചേര്‍ന്ന ഒരു പേരത്രേ!
പലപ്പോഴും നാമതങ്ങനെ പറഞ്ഞു വിടുന്നു. എന്നാല്‍ അതേപ്പറ്റി അല്‍പ്പം കൂടി ഗഗനമായി ചിന്തിച്ചാല്‍ അതില്‍ കുറേക്കൂടി സത്യങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്നു എന്ന് മനസ്സിലാക്കുവാന്‍ കഴിയും.
ഒരുദാഹരണത്തിന് എന്റെ തന്നെ പേര്‍ എടുക്കാം "ഏരിയല്‍" എന്ന നാമം അതെന്റെ യഥാര്‍ത്ഥ നാമം അല്ല മറിച്ച് ഞാന്‍ എടുത്ത അല്ലെങ്കില്‍,എനിക്കു വന്ന് ചേര്‍ന്ന ഒരു പേരത്രേ!
ബ്ലോഗെഴുത്തിലൂടെ ഇന്നു പലര്‍ക്കും ഈ പേര് പരിചിതമെങ്കിലും, പലര്‍ക്കും അതിന്റെ പിന്നിലെ കഥ/ചരിത്രം അറിയില്ല, നിരവധി സുഹൃത്തുക്കള്‍ ഈ അടുത്ത നാളുകളിലായി ഇതോടുള്ള ബന്ധത്തില്‍ തൊടുത്തു വിട്ട ചോദ്യ / സംശയ ശരങ്ങള്‍ ആണീ കുറിപ്പിന്നാധാരം. ചുരുക്കം ചില വാക്കുകളില്‍ അതിവിടെ കുറിക്കട്ടെ!
Cloud Created by pva |
അന്നൊരു ദിവസം ആദ്യത്തെ ക്ലാസ്സ് ഇംഗ്ലീഷിന്റെതു ആയിരുന്നു ക്ലാസ്സ് ടീച്ചർ സൂസന്‍ മാത്യു തന്നെയായിരുന്നു അന്ന് ക്ലാസ്സെടുത്തത്. വളരെ രസകരമായ രീതിയില്‍ പാഠങ്ങള്‍ പറഞ്ഞു തരുന്നതില്‍ അവര്‍ക്കുള്ള സാമര്‍ത്ഥ്യം പ്രത്യേകം എടുത്തു പറയേണ്ടത് തന്നെ. ഷേക്സ്ഫിയറിന്റെ ടെമ്പസ്റ്റ് (Tempest) എന്ന വിശ്വവിഖ്യാതമായ നാടകം ആയിരുന്നു അന്നത്തെ ക്ലാസ്.
ടീച്ചര്‍ നാടകത്തിന്റെ രത്നച്ചുരുക്കം ഞങ്ങള്‍ക്ക് പറഞ്ഞു തന്നു. വളരെ രസകരമായ രീതിയില്‍ പറഞ്ഞ ആ കഥ ഞങ്ങള്‍ ശ്രദ്ധയോട് കേട്ടിരുന്നു. അതിനു ശേഷം മുന്‍ ബഞ്ചില്‍ ഇരുന്നിരുന്ന ഞങ്ങളോട് അത് ഓരോരുത്തരായി വായിക്കാന്‍ ടീച്ചര്‍ ആവശ്യപ്പെട്ടു
ഓരോരുത്തരും അവര്‍ക്ക് ലഭിച്ച ഭാഗങ്ങള്‍ വായിച്ചു. ആശ്ചര്യം എന്ന് പറയട്ടെ എനിക്കു കിട്ടിയ പാര്‍ട്ട് അതിലെ ഏറ്റവും രസകരമായ 'ഏരിയല്‍' എന്ന കഥാ പാത്രത്തിന്റെതായിരുന്നു. ഏരിയലിന്റെ ഇതിലെ കുസൃതി നിറഞ്ഞ പാര്‍ട്ട് ആരെയും രസിപ്പിക്കുന്ന ഒന്ന് തന്നെ.
എല്ലാവരും അവരവരുടെ റോളുകള്‍ ഭംഗിയായി നാടക രൂപത്തില്‍ തന്നെ അവതരിപ്പിച്ചു.
അങ്ങനെ അന്നത്തെ ക്ലാസ്സ് കഴിഞ്ഞു പുറത്തിറങ്ങിയതും സഹപാടികള്‍ക്ക് ഞാന്‍ ഒരു 'ഏരിയല്‍' തന്നെ ആയി മാറിക്കഴിഞ്ഞിരുന്നു.
ഏരിയല്‍, ഏരിയല്‍, ഏരിയല്‍ എന്ന് കൂട്ടുകാര്‍ ആര്‍ത്തു വിളിക്കാന്‍ തുടങ്ങി. ആദ്യം അല്പം പരിഭവം തോന്നിയെങ്കിലും പിന്നീടെനിക്കതൊരു രസകരമായ ഒരനുഭവമായി മാറി. ഒപ്പം വിശ്വവിഖ്യാതനായ എഴുത്തുകാരന്റെ, അതുപോലെ തന്നെ പ്രസിദ്ധമായ നാടകത്തിലെ ഒരു പ്രധാന കഥാ പാത്രത്തിന്റെ പേരും, അതോര്‍ത്തപ്പോള്‍ വിളിച്ചവരോടാരോടും പിന്നെ പരിഭവം തോന്നിയുമില്ല. എന്തിനധികം 'ഏരിയല്‍' എന്ന നാമം സ്കൂളില്‍ മൊത്തം പാട്ടായി. ചുരുക്കത്തില്‍ അതെന്റെ മറുപേരായി ഇതിനകം മാറിക്കഴിഞ്ഞു എന്ന് പറഞ്ഞാല്‍ മതിയല്ലോ. എനിക്കു ചുറ്റുമുള്ളവര്‍ എന്നെ 'ഏരിയല്‍ ഫിലിപ്പ്' എന്ന് വിളിക്കുവാന്‍ തുടങ്ങി.
എന്റെ ചെറുപ്പകാലം മുതലേ കഥകളും ലേഖനങ്ങളും ഗാനങ്ങളും എഴുതുന്നതില്‍ എനിക്കു താത്പര്യം ഉണ്ടായിരുന്നു, വിശേഷിച്ചും ക്രൈസ്തവ പ്രസിദ്ധീകരണങ്ങളില്‍ എന്റെ സൃഷ്ടികള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. ഇതേപ്പറ്റിയുള്ള ഒരു ചെറു വിവരണം "My Early Experience with My Writings"എന്ന തലക്കെട്ടില്‍ ഇവിടെ വായിക്കാം (ഇംഗ്ലീഷില്‍).)
എന്റെ ആദ്യകാല രചനകളില്‍ ഫിലിപ്പ് വറുഗീസ് എന്ന പൂര്‍ണ്ണ നാമം ആയിരുന്നു ഉപയോഗിച്ചിരുന്നത്, ചില വര്‍ഷങ്ങള്‍ക്കു ശേഷം ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ദിനപ്പത്രങ്ങളിലും വാരികകളിലും, കുട്ടികളുടെ മാസികകളിലും കത്തുകളും, കഥകളും, മറ്റു ചെറു കുറിപ്പുകളും ഒരു രസത്തിനു പേരിനോടൊപ്പം 'ഏരിയല്‍' എന്നു ചേര്‍ത്ത് "ഏരിയല്‍ ഫിലിപ്പ് വളഞ്ഞവട്ടം" എന്ന പേരില്‍ എഴുതിത്തുടങ്ങി.
ഏരിയല്‍, ഏരിയല്‍, ഏരിയല്‍ എന്ന് കൂട്ടുകാര്‍ ആര്‍ത്തു വിളിക്കാന്‍ തുടങ്ങി. ആദ്യം അല്പം പരിഭവം തോന്നിയെങ്കിലും പിന്നീടെനിക്കതൊരു രസകരമായ ഒരനുഭവമായി മാറി. ഒപ്പം വിശ്വവിഖ്യാതനായ എഴുത്തുകാരന്റെ, അതുപോലെ തന്നെ പ്രസിദ്ധമായ നാടകത്തിലെ ഒരു പ്രധാന കഥാ പാത്രത്തിന്റെ പേരും, അതോര്‍ത്തപ്പോള്‍ വിളിച്ചവരോടാരോടും പിന്നെ പരിഭവം തോന്നിയുമില്ല. എന്തിനധികം 'ഏരിയല്‍' എന്ന നാമം സ്കൂളില്‍ മൊത്തം പാട്ടായി. ചുരുക്കത്തില്‍ അതെന്റെ മറുപേരായി ഇതിനകം മാറിക്കഴിഞ്ഞു എന്ന് പറഞ്ഞാല്‍ മതിയല്ലോ. എനിക്കു ചുറ്റുമുള്ളവര്‍ എന്നെ 'ഏരിയല്‍ ഫിലിപ്പ്' എന്ന് വിളിക്കുവാന്‍ തുടങ്ങി.
എന്റെ ചെറുപ്പകാലം മുതലേ കഥകളും ലേഖനങ്ങളും ഗാനങ്ങളും എഴുതുന്നതില്‍ എനിക്കു താത്പര്യം ഉണ്ടായിരുന്നു, വിശേഷിച്ചും ക്രൈസ്തവ പ്രസിദ്ധീകരണങ്ങളില്‍ എന്റെ സൃഷ്ടികള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. ഇതേപ്പറ്റിയുള്ള ഒരു ചെറു വിവരണം "My Early Experience with My Writings"എന്ന തലക്കെട്ടില്‍ ഇവിടെ വായിക്കാം (ഇംഗ്ലീഷില്‍).)
എന്റെ ആദ്യകാല രചനകളില്‍ ഫിലിപ്പ് വറുഗീസ് എന്ന പൂര്‍ണ്ണ നാമം ആയിരുന്നു ഉപയോഗിച്ചിരുന്നത്, ചില വര്‍ഷങ്ങള്‍ക്കു ശേഷം ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ദിനപ്പത്രങ്ങളിലും വാരികകളിലും, കുട്ടികളുടെ മാസികകളിലും കത്തുകളും, കഥകളും, മറ്റു ചെറു കുറിപ്പുകളും ഒരു രസത്തിനു പേരിനോടൊപ്പം 'ഏരിയല്‍' എന്നു ചേര്‍ത്ത് "ഏരിയല്‍ ഫിലിപ്പ് വളഞ്ഞവട്ടം" എന്ന പേരില്‍ എഴുതിത്തുടങ്ങി.
പത്രങ്ങളിലും വാരികകളിലും വന്ന ചില കത്തുകൾ അടുത്തിടെ പുസ്തകങ്ങൾക്കിടയിൽ നിന്നും കിട്ടി. അതിവിടെ സ്കാൻ ചെയ്തു ചേർക്കുന്നു. ചിത്രത്തിൽ അമർത്തിയാൽ വായിക്കാൻ കഴിയും
എന്റ് ആദ്യത്തെ കത്ത് മനോരമ പത്രത്തിൽ വന്നത് |
മറ്റൊരു കത്ത് മനോരമയിൽ വന്നത് |
ആദ്യം ആ പേരില്‍ എഴുതിയത് മനോരമ ദിനപ്പത്രത്തില്‍ ഒരു കത്ത് ആയിരുന്നു.
തുടര്‍ന്ന് അവരുടെ കുട്ടികള്‍ക്കായുള്ള പ്രസിദ്ധീകരണമായ ബാലരമയില്‍ കഥകളും
ലേഖനങ്ങളും, തുടര്‍ന്ന് മനോരമ ദിനപ്പത്രത്തിന്റെ യുവതരംഗം പേജില്‍
സ്ഥിരമായി കുറേക്കാലം ആ പേരില്‍ എഴുതി. ഒപ്പം മനോരാജ്യം, ദീപിക ജനയുഗം,
മധുരം, പശ്ചിമതാരക തുടങ്ങിയ വാരികകളിലും കുട്ടികളുടെ പ്രസിദ്ധീകരണമായ
ബാലയുഗം, കുട്ടികളുടെ ദീപിക, പൂമ്പാറ്റ, Children's World തുടങ്ങിയവയിലും ഈ
പേരില്‍ എന്റെ സൃഷ്ടികള്‍ പ്രസിദ്ധീകൃതമായി.
കാലങ്ങള്‍ കടന്നു പോയതോടെ, ജോലിയോടുള്ള ബന്ധത്തില്‍
സിക്കന്ത്രാബാദിലേക്ക് കടന്നു വരുന്നതിനും ജോലിയോടൊപ്പം പഠനം തുടരുന്നതിനും
ഇടയായി, അങ്ങനെ ജേര്‍ണ്ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടുന്നതിനും തുടര്‍ന്ന്
എഴുത്ത് ഇംഗ്ലീഷിലേക്ക് മാറ്റുന്നതിനും സംഗതിയായി. അവിടെ "പി വി ഏരിയല്‍" '
P. V. Ariel' എന്ന പേരില്‍ എഴുത്ത് തുടങ്ങി അതായത് ഫിലിപ്പ് വറുഗീസ് ഏരിയല്‍ (Philip Verghese 'Ariel') എന്നതിന്റെ
ചുരുക്കപ്പേര്.
അങ്ങനെ കത്തെഴുത്തിലൂടെ നിരവധി ക്യാഷ് അവാർഡുകൾ ലഭിക്കുന്നതിനും സംഗതിയായി. അത്തരം ചില കത്തുകളുടെ കോപ്പി താഴെ ചേർക്കുന്നു. ചിത്രത്തിൽ അമർത്തിയാൽ വലുതായി കാണാം വായിക്കാം :-) ഇവ The Sunday Indian എന്ന വാരികയിൽ പ്രസിദ്ധീകരിച്ചവയാണ്.
പിന്നെയും കുറേക്കാലങ്ങള്‍ക്കു ശേഷം മാത്രമാണ് ആ പേരിന്റെ അര്‍ത്ഥം 'Lion of God' (ദൈവത്തിന്റെ സിംഹം) എന്നാണന്നു മനസ്സിലായത്. അതെന്നെ കൂടുതല്‍ സന്തുഷ്ടവാനാക്കി അങ്ങനെ ആ പേരില്‍ തന്നെ എഴുത്ത് തുടരുന്നതിന് തീരുമാനിക്കുകയും ചെയ്തു.
അങ്ങനെയാണ് 'പി വി ഏരിയല്‍' എന്ന പേര്‍ ഉടലെടുത്തതു. ഇപ്പോള്‍ ബ്ലോഗിലും മറ്റും ഈ ബൈലയിന്‍ ഉപയോഗിക്കുന്നു. ഇതേപ്പറ്റി കുറേക്കൂടി കാര്യങ്ങള്‍ അറിയുവാന്‍ ഇംഗ്ലീഷ് വെബ് ലോകത്തെ പ്രശസ്തരായ രണ്ടു എഴുത്തുകാര്‍ ഞാനുമായി നടത്തിയ അഭിമുഖം ഇവിടെ വായിക്കാം. 1) Ladies and Gentlemen: P V Ariel! by Don Pennington (An American Author).
2) Happy Birthday, P.V. Ariel - My First International Writing Colleague by Sheryl Young (A Jewish Author)
എന്നെപ്പറ്റി കൂടുതല്‍ അറിവാന്‍ ഈ ബയോ ബ്ലോഗ് വായിക്കുക ഇവിടെ (ഇംഗ്ലീഷില്‍)
ഇപ്പോള്‍ കുറേക്കാലമായി മലയാളം ബ്ലോഗുകളിലും മറ്റും സജീവമായി
പങ്കെടുത്തു വരുന്നു, അങ്ങനെ നിരവധി പ്രസിദ്ധരായ മലയാളം ബ്ലോഗര്‍മാരുമായി
പരിചയിപ്പാന്‍ ഈ ചുരുങ്ങിയ കാലയിളവില്‍ എനിക്കു കഴിഞ്ഞു എന്നത്
സന്തോഷത്തോടെ ഇവിടെ കുറിക്കട്ടെ.
വെബ് യാത്രകളിലൂടെ നേടിയ അനുഭവത്തിന്റെ വെളിച്ചത്തില്‍ അടുത്തിടെ ബ്ലോഗ് കമന്റുകളെക്കുറിച്ചു എഴുതിയ ഒരു ബ്ലോഗ് (ലേഖനം) ഇവിടെ വായിക്കുക "വെബ് കമന്റുകള്‍ ചില ചിന്തകള്‍: അഥവാ ഒരു ബ്ലോഗറുടെ അനുഭവക്കുറിപ്പുകള്‍" (എന്റെ മലയാളം ബ്ലോഗ്) ഈ പോസ്റ്റിനു ലഭിച്ച കമന്റുകളുടെ (പ്രതികരണങ്ങളുടെ) കണക്കു നോക്കുമ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത എന്തോ ഒരു ആത്മ സംതൃപ്തി അനുഭവവേദ്യമാകുന്നു.അവിടെ കടന്നു വന്നു അഭിപ്രായങ്ങളും അനുഭവങ്ങളും അറിയിച്ച/പങ്കു വെച്ച എല്ലാ ബ്ലോഗു സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. നന്ദി. നമസ്കാരം.
എന്റെ മലയാളം ബ്ലോഗ് എഴുത്തിനോടുള്ള ബന്ധത്തിൽ ഒരു കാര്യം കൂടി ഇത്തരുണത്തിൽ സൂചിപ്പിക്കുന്നതു നന്നായിരിക്കും എന്നു കരുതുന്നു. മലയാളം വെബ് ലോകത്തെ ഏക ബ്ലോഗ് അവലോകനം വാരികയായ ഇരിപ്പിടത്തിൽ ശ്രീ ഫൈസൽ ബാബു ഈ ബ്ലോഗിനോടുള്ള ബന്ധത്തിൽ കുറിച്ച വരികൾ ഇവിടെ പരാമർശിക്കാതിരിക്കാൻ കഴിയില്ല. അതിവിടെ വായിക്കുക. ഈ ലിങ്കിൽ: ഇരിപ്പിടം അവലോകനം വാരിക
അടുത്തിടെ മറ്റൊരു പ്രശസ്ത ബ്ലോഗർ ശ്രീ അൻവർ ഹുസൈൻ എന്റെ മലയാളം ബ്ലോഗിനെപ്പറ്റി നടത്തിയ ഒരു അവലോകനവും ഇവിടെ വായിക്കുക "ഏരിയലിന്റെ കുറിപ്പുകൾ"
എന്റെ മലയാളം ബ്ലോഗ് എഴുത്തിനോടുള്ള ബന്ധത്തിൽ ഒരു കാര്യം കൂടി ഇത്തരുണത്തിൽ സൂചിപ്പിക്കുന്നതു നന്നായിരിക്കും എന്നു കരുതുന്നു. മലയാളം വെബ് ലോകത്തെ ഏക ബ്ലോഗ് അവലോകനം വാരികയായ ഇരിപ്പിടത്തിൽ ശ്രീ ഫൈസൽ ബാബു ഈ ബ്ലോഗിനോടുള്ള ബന്ധത്തിൽ കുറിച്ച വരികൾ ഇവിടെ പരാമർശിക്കാതിരിക്കാൻ കഴിയില്ല. അതിവിടെ വായിക്കുക. ഈ ലിങ്കിൽ: ഇരിപ്പിടം അവലോകനം വാരിക
അടുത്തിടെ മറ്റൊരു പ്രശസ്ത ബ്ലോഗർ ശ്രീ അൻവർ ഹുസൈൻ എന്റെ മലയാളം ബ്ലോഗിനെപ്പറ്റി നടത്തിയ ഒരു അവലോകനവും ഇവിടെ വായിക്കുക "ഏരിയലിന്റെ കുറിപ്പുകൾ"
ഒപ്പം വായിക്കുക ഈ കുറിപ്പുമായി ബന്ധപ്പെട്ട മറ്റു ചില ലിങ്കുകള്‍:
പ്രസിദ്ധ ക്രൈസ്തവ ഗ്രന്ഥകാരനും കവിയും പ്രഭാഷകനുമായ എം ഈ ചെറിയാന്‍ സാറുമായുള്ള കൂടിക്കാഴ്ചയുടെ ചില ഓര്‍മ്മകള്‍ ഈ കുറിപ്പില്‍ ഇവിടെ വായിക്കുക
എന്റെ ആദ്യ മലയാള കവിത
എന്റെ പ്രിയ മാതാവ് സാറാമ്മ വറുഗീസ് ഒരനുസ്മരണം (In English)
എന്റെ ആദ്യരചനയുടെ ഉത്ഭവം - ഒരു ഓര്‍മ്മക്കുറിപ്പ് - M E Cherian
കൊഴിഞ്ഞു പോയ കാല് നൂറ്റാണ്ടുകള്‍ ഒരു ചെറിയ വിചിന്തനം
എന്റെ ആദ്യരചനയുടെ ഉത്ഭവം - ഒരു ഓര്‍മ്മക്കുറിപ്പ് - M E Cherian
കൊഴിഞ്ഞു പോയ കാല് നൂറ്റാണ്ടുകള്‍ ഒരു ചെറിയ വിചിന്തനം
What's There in a Name? There is a Lot in It!
ഈ പോസ്റ്റിന്റെ ഒരു ഇംഗ്ലീഷ് പതിപ്പ് (Click Here To Read An English Version Of This Blog) ഇവിടെ വായിക്കാം.
വാല്‍ക്കഷണം: ഈ ബ്ലോഗിന്റെ ബാനറിന്റെ താഴെയും സൈഡ് ബാറിലും പ്രത്യക്ഷപ്പെടുന്ന സോപ്പ് കമ്പനിയുടെ പരസ്യം ശ്രദ്ധിച്ചു കാണുമല്ലോ, കമ്പനിക്കാര്‍ ആ പെരെടുക്കുന്നതിനു മുന്നേ എനിക്കാ നാമം കിട്ടിയതില്‍ ഞാന്‍ ഉള്ളുകൊണ്ട് അല്പം അഹങ്കരിച്ചതുപോലൊരു തോന്നല്‍, ആരും തെറ്റിദ്ധരിക്കരുതേ! യൌവനത്തിന്റെ ഒരു വികൃതി എന്ന് മാത്രം ഇതിനെ വിളിക്കുക. ഈ പോസ്റ്റില്‍ കിട്ടിയ പ്രതികരണത്തില്‍ ഒരാള്‍ ഫിലിപ്പ് എന്ന ശരിയായ പേരിനെപ്പറ്റി എഴുതിക്കണ്ടു lover of horses എന്നൊരു അര്‍ത്ഥം അതിനുണ്ട് എന്നാല്‍ അര്‍ത്ഥം കൊണ്ട് ഏരിയല്‍ തന്നെ മുന്നിലെങ്കിലും കേള്‍ക്കാന്‍ സുഖമുള്ള പേര് ഫിലിപ്പ് തന്നെ, അതുകൊണ്ട് ഫിലിപ്പെന്നു വിളിക്കുന്നവര്‍ അങ്ങനെ തന്നെ വിളിച്ചോളൂ
വീണ്ടും ഒരു വാല്‍ക്കഷണം: ഇതു കൂടാതെ മറ്റൊരു പേരും എനിക്കു കിട്ടിയിരുന്നു അതേപ്പറ്റിയും ഒരു ചെറു കുറിപ്പ് അടുത്തിടെ എഴുതി അത് ഇവിടെ വായിക്കുക
കപ്പലണ്ടിപ്പൊതിയും പണിക്കര്‍ സാറും
അടുത്തിടെ പ്രസിദ്ധ ബ്ലോഗർ ശ്രീ അന്‍വര്‍ ഹുസൈൻ അദ്ദേഹത്തിന്റെ ബ്ലോഗിൽ (അൻവരിക ൾ) എഴുതിയ ഒരു ബ്ലോഗ് അവലോകനത്തിൽ ഈ ബ്ലോഗിനെക്കുറിച്ച് എഴുതിയ വരികൾ വായിക്കുവാൻ താഴെയുള്ള ലിങ്കിൽ അമർത്തുക.
ബ്ലോഗെഴുത്തിനെ വിലയിരുത്തുമ്പോള്
- ഭാഗം അഞ്ച്
ശ്രീ ഫൈസൽ ബാബുവിനും
ശ്രീ അൻവർ ഹുസ്സൈനും
ഇത്തരുണത്തിൽ എൻറെ
ഹൃദയം നിറഞ്ഞ നന്ദി
ഇവിടെ രേഖപ്പെടുത്തുന്നു. :-) :-)
വാല്‍ക്കഷണം: ഈ ബ്ലോഗിന്റെ ബാനറിന്റെ താഴെയും സൈഡ് ബാറിലും പ്രത്യക്ഷപ്പെടുന്ന സോപ്പ് കമ്പനിയുടെ പരസ്യം ശ്രദ്ധിച്ചു കാണുമല്ലോ, കമ്പനിക്കാര്‍ ആ പെരെടുക്കുന്നതിനു മുന്നേ എനിക്കാ നാമം കിട്ടിയതില്‍ ഞാന്‍ ഉള്ളുകൊണ്ട് അല്പം അഹങ്കരിച്ചതുപോലൊരു തോന്നല്‍, ആരും തെറ്റിദ്ധരിക്കരുതേ! യൌവനത്തിന്റെ ഒരു വികൃതി എന്ന് മാത്രം ഇതിനെ വിളിക്കുക. ഈ പോസ്റ്റില്‍ കിട്ടിയ പ്രതികരണത്തില്‍ ഒരാള്‍ ഫിലിപ്പ് എന്ന ശരിയായ പേരിനെപ്പറ്റി എഴുതിക്കണ്ടു lover of horses എന്നൊരു അര്‍ത്ഥം അതിനുണ്ട് എന്നാല്‍ അര്‍ത്ഥം കൊണ്ട് ഏരിയല്‍ തന്നെ മുന്നിലെങ്കിലും കേള്‍ക്കാന്‍ സുഖമുള്ള പേര് ഫിലിപ്പ് തന്നെ, അതുകൊണ്ട് ഫിലിപ്പെന്നു വിളിക്കുന്നവര്‍ അങ്ങനെ തന്നെ വിളിച്ചോളൂ
വീണ്ടും ഒരു വാല്‍ക്കഷണം: ഇതു കൂടാതെ മറ്റൊരു പേരും എനിക്കു കിട്ടിയിരുന്നു അതേപ്പറ്റിയും ഒരു ചെറു കുറിപ്പ് അടുത്തിടെ എഴുതി അത് ഇവിടെ വായിക്കുക
കപ്പലണ്ടിപ്പൊതിയും പണിക്കര്‍ സാറും
ഈ ലിങ്കിൽ അമർത്തുക
അടുത്തിടെ പ്രസിദ്ധ ബ്ലോഗർ ശ്രീ അന്‍വര്‍ ഹുസൈൻ അദ്ദേഹത്തിന്റെ ബ്ലോഗിൽ (അൻവരിക ൾ) എഴുതിയ ഒരു ബ്ലോഗ് അവലോകനത്തിൽ ഈ ബ്ലോഗിനെക്കുറിച്ച് എഴുതിയ വരികൾ വായിക്കുവാൻ താഴെയുള്ള ലിങ്കിൽ അമർത്തുക.
ബ്ലോഗെഴുത്തിനെ വിലയിരുത്തുമ്പോള്
- ഭാഗം അഞ്ച്
ശ്രീ ഫൈസൽ ബാബുവിനും
ശ്രീ അൻവർ ഹുസ്സൈനും
ഇത്തരുണത്തിൽ എൻറെ
ഹൃദയം നിറഞ്ഞ നന്ദി
ഇവിടെ രേഖപ്പെടുത്തുന്നു. :-) :-)
ഇവിടെയെത്തിയ
എല്ലാവർക്കും
നന്ദി നമസ്കാരം
വീണ്ടും വരുമല്ലോ!!!
എല്ലാവർക്കും
നന്ദി നമസ്കാരം
വീണ്ടും വരുമല്ലോ!!!
40 comments
ആണോ...? ഞാനോര്‍ത്തു ഒരിജിനല്‍ പേരായിരിക്കുമെന്ന്
അല്ലല്ലോ മാഷേ അത് വെറും ഡ്യു പ്ല്യിക്കേ റ്റാ കേട്ടോ :-)
ഫിലിപ്പെട്ടാ നന്നായിരിക്കുന്നു ഈ ചരിത്രം..
PHILIP എന്നത് ഗ്രീക്ക് ഭാഷയില്‍ നിന്നാണ് ഉടലെടുത്തത്, അതിനു കുതിര സ്നേഹി ( HORSE LOVER) എന്ന് അര്‍ത്ഥവുമുണ്ട്...
അര്‍ത്ഥത്തില്‍ നല്ലത് എരിയല്‍ തന്നെ എന്നാലും വിളിക്കാന്‍ സുഖം ഫിലിപ്പ് എന്ന് തന്നെ!:)
നിത്യ ഹരിത,
വീണ്ടും വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി
എന്നാലും വിളിക്കാന്‍ സുഖം ഫിലിപ്പ് എന്ന് തന്നെ!
ഹത് തന്നെ, നല്ലത് എനിക്കും ഇഷ്ടം അതാ!
നോ പ്രോബ്ലം, ഫിലിപ്പിന്റെ അര്‍ഥം അറിയാമായിരുന്നു,
അതുപോലെ തന്നെ ഒരു lover of horse ഒരു കുതിര സ്നേഹി തന്നെ
പക്ഷെ സ്വന്തമായി ഒരു പച്ചക്കുതിര പോലും ഇല്ലാന്ന് മാത്രം! :-)
Very interesting!Even though this name was given by your friends so casually, it's meaning is profound.
ഞാന്‍ ഇക്കാര്യം ചോദിക്കാന്‍ ഇരിക്കുകയായിരുന്നു.
ഇങ്ങനെയും ഒരു ഫ്ലാഷ് ബാക്ക് ഉണ്ടാരുന്നല്ലേ .. അഭിനന്ദനങ്ങള്‍ !!
പുണ്യവാളനും ഇങ്ങനെ ഒരു ചരിത്രം ഉണ്ട് , ബൂലോകത്ത് ഞാന്‍ പുണ്യവാളന്‍ ആണെങ്കിലും നാട്ടില്‍ കൂട്ടുകാരുടെ ഇടയില്‍ കേണല്‍ ആണ് , അവര്‍ ഇപ്പോഴും സ്നേഹത്തോടെ കേണലേ എന്ന് വിളിക്കാനുണ്ടായ സാറിനുണ്ടായ പോലെ ഒരു അനുഭവം തന്നെ, കഥ വഴിയെ പറയാം
അപ്പോള്‍ യഥാര്‍ത്ഥ പേര് പറഞ്ഞില്ലല്ലോ പുണ്യവാളാ
ഏരിയല്‍ വന്ന വഴി ഇങ്ങനെ ആയിരുന്നു അല്ലെ?
ഏരിയല്‍ എന്നത് കുഴപ്പമില്ല. ഞങ്ങളുടെ നാട്ടില്‍ കൂടുതല്‍ അറിയപ്പെടുന്ന ഇരട്ടപ്പേരുകള്‍ അധികവും പറയാന്‍ കൊള്ളാത്തതാണ്. എന്നാലും രസമുള്ള തൊരപ്പന്‍, ഓന്ത് തുടങ്ങിയവ മറക്കാന്‍ പറ്റില്ല.
ഏരിയല്‍ നല്ല തൂലികനാമം തന്നെയാണ്.
വീണ്ടും വന്ന് വായിച്ചതിനും അഭിപ്രായം പങ്കു
വെച്ചതിനും വളരെ നന്ദി. ഇതു യോജ്യമായ ഒരു
നാമം എന്നറിഞ്ഞതില്‍ വളരെ സന്തോഷം
തികച്ചും യാദൃശ്ചികം ഇവ എല്ലാം അല്ലേ?
Thanks Anish for the visit and comment. Indeed that was a wonderful coincidence. Though a bit late to know the meaning of that wonderful word i just continued with it and now i realize that, that too was a wonderful coincidence. I just visited your blog, but unfortunately the language there seems to be a foreign one!!! hey what is this? Start a new blog with your video uploads.
Keep in touch
Best Regards
ഏതായാലും ഈ തിരക്കിനിടയില്‍ അത് വേണ്ടിവന്നില്ലല്ലോ മോനേ!
ഹാവൂ !! ആശ്വാസം!
വീണ്ടും വരുമല്ലോ.
ജസ്റ്റിന്‍ വീണ്ടും വന്നതില്‍ സന്തോഷം, ഇതു വെറും ഒരു ചെറിയ ഫ്ലാഷ്ബാക്ക് മാത്രം!
വലുതെല്ലാം ഉലയില്‍ കിടക്കുന്നതേ ഉള്ളു! ഉരുക്കിയെടുത്തു പുറത്തു കൊണ്ടുവരാന്‍ വരുന്ന ഒരു പാടേ!!!
ജസ്റ്റിന്‍ ക്ലാസ്സിക് template മാറ്റുക, സന്ദര്‍ശകര്‍ക്കത് പല നിലയില്‍ ബുദ്ധിമുട്ടുണ്ടാക്കും എന്നാണെനിക്ക് തോന്നുന്നത്. പിന്നെ അക്ഷര പിശാചിനെ ഒന്ന് ശ്രദ്ധിക്കുക
വീണ്ടും കാണാം
ശ്രീമാന്‍ പട്ടേപ്പാടം പറഞ്ഞതുപോലെ ഇനിയും മറച്ചു വെക്കല്ലേ ആ പുണ്യാത്മാവിന്റെ യഥാര്‍ത്ഥ നാമം.
നാം വരുന്ന ഓരോ വഴികളെ!! ചിലപ്പോള്‍ അത് വിസ്മയം ജനിപ്പിക്കുന്നതും മറ്റു ചിലപ്പോള്‍ അത് രസകരവുമായിരിക്കും അല്ലേ മാഷേ?
ഏരിയല്‍ ഏതായാലും കുഴപ്പമില്ലന്നറിഞ്ഞതില്‍ സന്തോഷം. ശരിയാണ് ചില നാമങ്ങള്‍ മറക്കാന്‍ പറ്റാത്തതും ചിലത് പറയാന്‍ പറ്റാത്തതും :-)
വീണ്ടും വന്നതില്‍ നന്ദി
@പുണ്യവാളാ, ഇതു പറഞ്ഞപ്പോഴാണ് മറ്റൊരു കഥയുടെയും പേരിന്റെയും ചരിത്രം ഓര്‍മ്മയില്‍ വന്നത്., വൈകാതെ ആ ചരിത്രവും ഈ പേജുകളില്‍ കൊണ്ടുവരാം എന്നാഗ്രഹിക്കുന്നു. വന്നതില്‍ വീണ്ടും നന്ദി
ഏരിയൽ എന്ന പേര് വായിക്കാനിടയായപ്പോൾ ഞാൻ ആദ്യംതന്നെ ഓർത്തത് ഷെയ്ക്ക്സ്പീയറുടെ ടെമ്പസ്റ്റ് ആയിരുന്നു.
ഞാൻ കെ സൌമിനി യാണ്. നാട്ടുകാർ എല്ലാവരും എന്നെ ടീച്ചർ എന്ന് വിളിക്കുമ്പോൾ വീട്ടിലെ മുതിർന്നവർ സൌമിനി എന്ന് വിളിക്കും. സ്ക്കൂളിൽ ചുരുക്കി ‘കെ.എസ്’ എന്നും. മിനി എന്നപേര് പറഞ്ഞാൽ ഞാനാണെന്ന് പരിചയമുള്ളവർ ആരും വിശ്വസിക്കില്ല. അതുകൊണ്ട് ഞാൻ ‘മിനി’ ആയി മാറി.
പിന്നെ രസകരമായ കാര്യം,, ഞാനൊരു എഴുത്തുകാരിയാണെന്ന്(ബ്ലോഗിലാണെങ്കിലും) ഏതാനും വർഷം മുൻപ് പരിചയമുള്ളവർക്ക് വിശ്വസിക്കാൻ പ്രയാസമാണ്.
ഇന്ന് രസകരമായ ഒരു സംഭവം ഉണ്ടായി. എന്റെ നാട്ടിലുള്ള ഒരു പ്രാദേശിക ചാനലിൽ ഒരു ഗ്രാമീണകലയെക്കുറിച്ച് വീഡിയോസഹിതം കാണിച്ചിരുന്നു. (വേടൻ). അവർ വീഡിയോ കാണിച്ചുകൊണ്ട് വിവരിച്ച വാക്കുകളെല്ലാം ഞാൻ ബ്ലോഗിലും വിക്കിപീഡിയയിലും എഴുതിയിവ വാചകങ്ങൾ ആയിരുന്നു എന്ന് എനിക്ക് മാത്രം അറിയാൻ കഴിഞ്ഞു. ഏരിയൽ,,,, ആശംസകൾ..
ഹ ഹ ഹ എല്ലാം പയ്യെ പിന്നെ പറയാമെന്നെ
ഹ ഹ ഹ! ഹത് മതീന്നെ!
പക്ഷെ എത്ര നാള്‍ കാത്തിരിക്കണമോ ആവോ!!!
മിനി ടീച്ചറെ,
തിരക്കിലും ഇവിടെയെത്തി ഒരു കുറിപ്പിട്ടതില്‍
പെരുത്ത സന്തോഷം. ഒപ്പം ടീച്ചറെപ്പറ്റിയുള്ള
കുറേക്കൂടി കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞതിലും
സന്തോഷം, അല്ലെങ്കിലും ഈ ടി വി ക്കാര്‍
ഇങ്ങനൊക്കെ തന്നെ!. ഈ പേരുമാറ്റവും, പേരുവിളിയും
ഒക്കെ ചേര്‍ത്തൊരു പോസ്റ്റ് താമസിയാതെ പ്രതീക്ഷിക്കാം
അല്ലേ? :-) വീണ്ടും വന്നതിലും കുരിച്ചതിലും വീണ്ടും നന്ദി
പ്രിയ ഫിലിപ്പേട്ടാ... അല്ലെങ്കിൽ വേണ്ടാ ഇനിമുതൽ ഏരിയലേട്ടാ എന്ന് വിളിയ്ക്കാം.. ഒരു പേരിലെന്തിരിയ്ക്കുന്നു എന്ന് പലരും ചോദിച്ചേക്കാം... വളരെയേറെ ഉണ്ട് എന്നറിയുവാൻ ഈ പോസ്റ്റ് മാത്രം മതിയല്ലോ..വളരെ വ്യത്യസ്തമായ ഒരു പേര് ആയതുകൊണ്ട് ആദ്യം ഞാനും ഓർത്തിരുന്നു, എന്തായിരിയ്ക്കും ഈ പേര് ഇട്ടതിന്റെ ഉദ്ദേശ്യം എന്ന്.. ഇപ്പോൾ എല്ലാം പിടികിട്ടി കേട്ടോ :)
എനിയ്ക്കും പല പേരുകളും സ്കൂൾകാലഘട്ടത്തിലും, കോളേജ്കാലങ്ങളിലും ഉണ്ടായിരുന്നു.. പക്ഷേ പുറത്തുപറയാൻ പറ്റാത്തതുകൊണ്ട് തൂലികാനാമമാക്കാൻ പറ്റില്ല.. അതുകൊണ്ട് സ്ഥലപ്പേര് കൂട്ടി ഒരു തൂലികാനാമമുണ്ടാക്കേണ്ടതായി വന്നു.. :(
Teacher.,Please share that links...
പ്രിയ ഷിബു,
വീണ്ടും വന്നതിലും അനുഭവങ്ങള്‍ പങ്കു വെച്ചതിലും സന്തോഷം.
പക്ഷെ ഷിബു, ആ ഒറിജിനല്‍ വിളിയിലെ സുഖം ഡ്യു പ്ല്യിക്കേറ്റില്‍ കിട്ടില്ലല്ലോ :-)
വീണ്ടും കാണാം
ഞാനും വിചാരിച്ചത് യഥാർത്ഥ പേരാണെന്നാ...
എന്റെ പേരിൽ വാസു അച്ഛന്റെ പേരാണെങ്കിലും, സുമേഷ് വി വി എന്നായിരുന്നു പഠിക്കുന്ന കാലത്തും, ജോലിക്ക് ചേർന്നപ്പോഴും , രണ്ടാമത്തെ കമ്പനിയിൽ ചേർന്നപ്പോൾ ഇമെയിൽ ഐഡി സുമേഷ്.വാസു എന്ന് വന്നപ്പോ കൊള്ളാലോന്ന് തോന്നി ഞാനിപ്പോ എല്ലായിടത്തും അങ്ങിനെ ആക്കി.
പടിക്കുന്ന കാലത്ത് ഉണ്ടാരുന്ന കൊറേ ഇരട്ടപ്പേരുകൾ കൂടെ ചേർക്കാൻ കൊള്ളുന്ന ടൈപ്പല്ല. അദ്ദാണേയ്
ഇരട്ടപ്പേരിനെ പോസിറ്റീവായി സ്വീകരിക്കാന്‍ എല്ലാവര്‍ക്കും സാധിക്കില്ല. അങ്ങനെ അതിനെ സ്‌നേഹിക്കാനും സ്വീകരിക്കാനും സാധിച്ചത് നല്ല വ്യക്തിത്വത്തിന്റെ ലക്ഷണമാണ്. ആ നന്മയെ ഞാന്‍ ആദരിക്കുന്നു. ആശംസകള്‍...
അത് ശരി...ഞാനും കരുതി ഇങ്ങനെ ഒരു പേരോ എന്ന്..പിന്നെ പ്രാഞ്ചിയെട്ടന്‍ പറഞ്ഞ പോലെ ഒരു പേരില്‍ ആണ് നമ്മള്‍ ഇരുന്നു പോകുക പലപ്പോഴും..ഭാഗ്യത്തിന് ഞാന്‍ ഫില്‍പ്പേട്ടനെ ഏരിയലേട്ടാ എന്ന് വിളിച്ചില്ല. ഹി ഹി.. ബാക്കിയുള്ള ലിങ്കുകളില്‍ കൂടി സമയം പോലെ പോകാം ട്ടോ.. ആശംസകളോടെ ...
പ്രിയ
പ്രവീണ്‍
വന്നതിലും
തന്നതിലും
വളരെ സന്തോഷം
ഇനിയിപ്പോള്‍
പേരിലെന്തിരിക്കുന്നു
എന്നത് തിരുത്തെണ്ടിയിരിക്കുന്നു അല്ലേ?
നന്നായി, വീണ്ടും വരാം യെന്നരിയിച്ചതിലും സന്തോഷം
നന്ദി
നമസ്കാരം
പ്രിയ ബെഞ്ചി,
വീണ്ടും വന്നതില്‍ നന്ദി,
അവകള്‍ തികച്ചും യാദൃശ്ചികം
എന്ന് പറഞ്ഞാല്‍ മതി.
പേര്‍ ഇഷ്ടമായി എന്നറിഞ്ഞതില്‍
വളരെ സന്തോഷം.
വീണ്ടും കാണാം
പ്രീയ സുമേഷ്,
കടന്നു വന്നതിലും അനുഭവം പങ്കു വെച്ചതിലും പെരുത്ത സന്തോഷം അറിയിക്കുന്നു.
സുമേഷ്.വാസു എന്ന് വന്നപ്പോ കൊള്ളാലോന്ന് തോന്നി, ശരിയാണ്, കേള്‍ക്കാനും പറയാനും ശേലുണ്ട്.
പിന്നെ എന്താണോ മറ്റേ V യുടെ അര്‍ത്ഥം വീട്ടുപേരായിരിക്കും അല്ലേ?
വീണ്ടും കാണാം
നന്ദി
ഫിലിപ്പേട്ടന്റെ നാമ ചരിതം കൊള്ളാം .ഇരട്ടപ്പേരുകളില്‍ മുഷിയുന്നവരാണ് അധികം പേരും.....അത് സ്വന്തത്തോട് കൂട്ടിചേര്‍ത്തി എഴുതിയത് തന്നെ ഒരു വിജയമായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.... ഉയരങ്ങളില്‍ നില്‍ക്കുന്ന ഈ വലിയ ബ്ലോഗര്‍ക്ക് ഇനിയും ഉയരങ്ങള്‍ ആശംസിച്ചു കൊണ്ട് സസ്നേഹം......
അതുശരി അപ്പോ ഈ ഏരിയൽ അങ്ങനെയാണല്ലേ... ഞാൻ കരുതി റിയൽ നയിം ആണെന്ന്...
എന്തായാലും ഇനി ആ പേര് അങ്ങനെ കീടക്കട്ടെ ല്ലെ...
ഒരു സിമ്പിൾ കാര്യം പോലും ഇത്ര രസകരമായി എഴുതിയ എഴുത്ത് ശൈലി ഇഷ്ടമായി...
ആശംസകള്
"ഏരിയല്‍" എന്ന പേര് കേട്ടപ്പോ ആദ്യം ഓര്‍മവന്നത് പഴയ ബാലഭൂമിയില്‍ ഉണ്ടായിരുന്ന ഏരിയല്‍ എന്ന മത്സ്യകന്യകയുടെ കഥയാണ്. പിന്നെ ആ പേരില്‍ ഒരു ഡിറ്റര്‍ജന്‍റ് ഉണ്ട്. റേഡിയോയുടെ മുകളിലും ഉണ്ട് ഒരു ഏരിയല്‍.
ഇതില്‍ ഇതാണ് ഈ ഏരിയല്‍ എന്ന് വര്‍ണ്യത്തില്‍ ആശങ്ക വന്നപ്പോ ചോദിക്കാമെന്ന് കരുതി, പക്ഷെ അതിനും മുന്നേ ദാ മറുപടി എത്തി!
അന്ന് ടീച്ചര്‍ ഷൈലോക്കോ ബ്രൂട്ടസ്സോ ആയി അഭിനയിക്കാന്‍ പറഞ്ഞിരുന്നു എങ്കില്‍ ഇന്ന് നമുക്ക് ബൂലോകത്ത് എരിയലിനു പകരം ഒരു ബ്രൂട്ടസിനെയോ ഷൈലോക്കിനെയോ കിട്ടിയേനെ അല്ലെ!
ബൈദിബൈ, ഈ "ഏരിയല്‍ ഫിലിപ്പ് വളഞ്ഞവട്ടം" - അതിലെ "വളഞ്ഞവട്ടം" എന്താണ് സംഗതി???
വിഷ്ണു, വീണ്ടും വന്നതില്‍ നന്ദി,
ബാലഭൂമി പണ്ട് പതിവായി വായിക്കാറുണ്ടായിരുന്നു
പക്ഷെ അത്ന്നത് വായിച്ചതായി ഓര്‍മ്മ കിട്ടുന്നില്ല.
അത്, ശരിയാണ്, സോപ്പ് കമ്പനിക്കാര്‍ ആ പേര്
എടുക്കുന്നതിനു മുന്നേ അതെനെക്ക് ഏഴുതിക്കിട്ടി :-)
പിന്നെ അത് സത്യം റേഡിയോയുടെ മുകളിലെ
വിദ്വാന്‍ മറ്റൊരാള്‍ ആണ്. തുടക്കത്തില്‍ ഈ വിളി കേട്ടപ്പോള്‍
ഓര്‍മ്മയില്‍ വന്നത് , റേഡിയോയുടെ മുകളിലെ സാധനം തന്നെ!
പിന്നെ പിന്നെ റേഡിയോയുടെ കാര്യം കേള്‍ക്കാനുമില്ലാതായി,
കാരണം അതില്ലാത്ത റേഡിയോ വന്നത് തന്നെ!
പിന്നെ ആശങ്ക വന്നെങ്കിലും ചോദിക്കാതെ തന്നെ ഉത്തരം കിട്ടിയല്ലോ!
പിന്നെ ടീച്ചര്‍ അങ്ങനെയാനാവശ്യപ്പെട്ടിരുന്നെങ്കില്‍
അയ്യോ ഊഹിക്കാന്‍ കൂടി കഴിയുന്നില്ല, അവിടെയും ഈശ്വരന്‍ കാത്തു
പിന്നെ പേരിലെ വളഞ്ഞവട്ടം അത് എന്റെ നാടാണ് വാസൂ, തിരുവല്ലക്ക്
സമീപം ഉള്ള ഒരു സ്ഥലം, അതായത് തിരുവല്ലയില്‍ നിന്നും മാവേലിക്കരക്കുള്ള
റൂട്ടില്‍ ഏകദേശം നാല് കിലോമീറ്റര്‍ ദൂരം പോയാല്‍ വളഞ്ഞവട്ടം.
ഹല്ല, വാസൂ അതെന്താനന്നാ കരുതിയത്?
മറുപടി തരാന്‍ ഇവിടെയെത്താന്‍ അല്‍പ്പം വൈകി സോറി കേട്ടോ!
പ്രീയ Shaleer
പറഞ്ഞത് പോലെ ഇരട്ടപ്പേരായി കിട്ടിയെങ്കിലും
പിന്നീടത് ഗുണം ചെയ്തു എന്ന് പറഞ്ഞാല്‍ മതി
അയ്യോ ഉയരങ്ങളിലേക്ക് തന്നെ ഉയരണം എന്നാണല്ലോ ഒട്ടു മിക്ക പേരുടെയും ആശ
അതില്‍ നിന്നും ഒട്ടും വ്യതസ്തനും അല്ല ഞാന്‍, പക്ഷെ ഞാന്‍ ഇപ്പോഴും ഏറ്റവും
താഴെക്കിടയിലുള്ള ഒരു പൂച്ച മാത്രം! മുന്‍പ് പറഞ്ഞത് പോലെ പുലിയാകണം
എന്ന ആഗ്രഹം ഇല്ല്ലതെയുമില്ല ചിരിയോ ചിരി!
എന്തായാലും സ്നേഹ പൂര്‍വ്വം സമര്‍പ്പിച്ച ആശംസകള്‍ സ്വീകരിക്കുന്നു
നന്ദി നമസ്കാരം. ഒപ്പം പെരുന്നാള്‍ ആശംസകളും നേരുന്നു
പ്രീയ Rainy,
ബ്ലോഗില്‍ വന്നതില്‍ നന്ദി
അതെ ഇനി ഏതായാലും
അത് തന്നെ കിടക്കട്ടെ!
എന്റെ എഴുത്ത് ശൈലി
ഇഷ്ടമായി എന്നറിഞ്ഞതില്‍
വളരെ സന്തോഷം
നന്ദി നമസ്കാരം
വീണ്ടും കാണാം
മറുപടി തരാന്‍ ഇവിടെയെത്താന്‍ അല്‍പ്പം വൈകി സോറി
അപ്പോ അങ്ങനെയാണു ഏരിയല്‍ ആയത്. കൊള്ളാം...
പേര് വന്ന വഴി കൊള്ളാം... ആശംസകള്‍
Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.