What's There in a Name? ഒരു പേരിലെന്തിരിക്കുന്നു?
നാം സര്‍വ്വ സാധാരണയായി കേള്‍ക്കാറുള്ളതും പറയാറുള്ളതുമായ ഒരു പല്ലവി അല്ലേ?
പലപ്പോഴും നാമതങ്ങനെ പറഞ്ഞു വിടുന്നു. എന്നാല്‍ അതേപ്പറ്റി അല്‍പ്പം കൂടി ഗഗനമായി ചിന്തിച്ചാല്‍ അതില്‍ കുറേക്കൂടി സത്യങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്നു എന്ന് മനസ്സിലാക്കുവാന്‍ കഴിയും.
ഒരുദാഹരണത്തിന് എന്റെ തന്നെ പേര്‍ എടുക്കാം "ഏരിയല്‍" എന്ന നാമം അതെന്റെ യഥാര്‍ത്ഥ നാമം അല്ല മറിച്ച് ഞാന്‍ എടുത്ത അല്ലെങ്കില്‍,എനിക്കു വന്ന് ചേര്‍ന്ന ഒരു പേരത്രേ!
ബ്ലോഗെഴുത്തിലൂടെ ഇന്നു പലര്‍ക്കും ഈ പേര് പരിചിതമെങ്കിലും, പലര്‍ക്കും അതിന്റെ പിന്നിലെ കഥ/ചരിത്രം അറിയില്ല, നിരവധി സുഹൃത്തുക്കള്‍ ഈ അടുത്ത നാളുകളിലായി ഇതോടുള്ള ബന്ധത്തില്‍ തൊടുത്തു വിട്ട ചോദ്യ / സംശയ ശരങ്ങള്‍ ആണീ കുറിപ്പിന്നാധാരം. ചുരുക്കം ചില വാക്കുകളില്‍ അതിവിടെ കുറിക്കട്ടെ!
 |
| Cloud Created by pva |
ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ഒരു സംഭവം:
എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഏഴിലോ എട്ടിലോ പഠിക്കുന്ന കാലം.