Last updated on August 14, 2017
നോള്‍: അതു എങ്ങനെ എഴുതിത്തുടങ്ങാം (Knol: How To Begin Writing A Knol)
നോള്‍: അതു എങ്ങനെ എഴുതിത്തുടങ്ങാം (Knol: How To Begin Writing A Knol)
by Dr. Johnson C Philip & Philip V Ariel
നോള്‍ എഴുതിത്തുടങ്ങുന്നവര്‍ക്കുള്ള ചില പ്രാഥമിക പാഠങ്ങള്‍ (Few Lessons for Knol/Blog Beginners')
ഗൂഗിള്‍ നോളിനോടുള്ള ബന്ധത്തില്‍ എഴുതിയതെങ്കിലും ബ്ലോഗ് എഴുതിതുടങ്ങുന്നവര്ക്കും, പുതുതായി ചിലെതെല്ലാം എഴുതണം എന്നാഗ്രഹിക്കുന്ന വര്‍ക്കും ഈ ലേഖനം പ്രയോജനകരമാകും എന്ന വിശ്വാസത്തോടെ ഇതിവിടെ പുന:പ്രകാശനം ചെയ്യുന്നു. നോള്‍ എന്നു രേഖപ്പെടുത്തിയതിനെ "ബ്ലോഗ് " എന്നാക്കി വായിച്ചാല്‍ കുറേക്കൂടി കാര്യങ്ങള്‍ വ്യക്തമാകും.
ക്രീയാത്മകവും, യാഥാര്‍ത്ഥ്യവുമായ ഒരു നല്ല നോള്‍ എങ്ങനെ എഴുതാം: ചില പ്രായോഗിക നിര്‍ദേശങ്ങള്‍: ഒരു നോള്‍ എന്നാല്‍ അത് തികച്ചും സത്യം അഥവാ യാഥാര്‍ത്ഥ്യം മാത്രമായിരിക്കണം എന്നാല്‍ ഭാവനാത്മകമായ രചനകളും നോളില്‍ ഒരു നല്ല ഇടം നേടിയിട്ടുണ്ട് .
Mutual portal knol Banner Credit: Patrick Lahaye |
ഈ നോളില്‍ ആദ്യമായി വിവിധ തരം രചനകളെപ്പറ്റി പറയാം പിന്നീട് “എങ്ങനെ ഒരു നല്ല നോള്‍ ആരംഭിക്കാം” എന്നതിനെപ്പറ്റി പറയ.
എല്ലാ രചനകളും (ഉപന്യാസങ്ങള്‍, പദ്യങ്ങള്‍, കഥകള്‍, നോവലുകള്‍ തുടങ്ങിയവ) പ്രധാനമായും രണ്ടു വിശാല മേഖലകളായി തരം തിരിക്കാം: ‘യഥാര്‍ത്ഥ രചനകളും’, ‘ക്രീയാത്മക രചനകളും’ എല്ലാ യഥാര്‍ത്ഥ രചനകളിലും ധാരാളം ക്രീയാത്മകഥ അടങ്ങിയിടുണ്ടാവും അതുപോലെ ക്രീയാത്മരചനകളില്‍ യാഥാര്‍ത്ഥ്യവും ഉള്‍ക്കൊണ്ടിരിക്കും. ഒരാള്‍ക്ക് ഒരു നോവലും ഒരു ഡിക്ഷനറിയും ഒരേ രീതിയില്‍ വായിപ്പാനോ ആസ്വദിപ്പാനോ കഴിയില്ല, കാരണം അത് രണ്ടും വ്യത്യസ്ത മേഖലകളിലെ രണ്ടു രചനകള്‍ ആയതിനാല്‍ തന്നെ.
യഥാര്‍ത്ഥ രചനകള്‍
ഉപന്യാസങ്ങള്‍, വാര്‍ത്തകള്‍, പാഠപുസ്തകങ്ങള്‍, ഗവേഷണ റിപ്പോര്‍ട്ടുകള്‍ തുടങ്ങിയ മേഖലയിലെ രചനകള്‍ എല്ലാം തന്നെ യഥാര്‍ത്ഥ രചനകളുടെ പട്ടികയില്‍പ്പെടുന്നു
Posted With Permission of New Yorker |
|
“ഭാവനാ രൂപേണ” എഴുതാത്തതെന്തും യഥാര്‍ത്ഥ രചനകള്‍ അത്രേ. യഥാര്‍ത്ഥ രചനകള്‍ എഴുതുന്നതിന്റെ ലക്‌ഷ്യം (Purpose) തന്നെ സത്യം ആകര്‍ഷകമായ രീതിയില്‍ അവതരിപ്പിക്കുക എന്നതത്രേ. അതിന്റെ ഉദ്ദേശ്യം തന്നെ വിജ്ജാനവും(Knowledge) വിനോദവും പകരുക എന്നതും ഒപ്പം വായനക്കാരെ ഒരു പ്രത്യേക പ്രവര്‍ത്തിയിലേക്ക് നയിക്കുക എന്നതുമാണ്. നോളില്‍ ഒരു മുഖ്യ ഭാഗവും ഇത്തരം യഥാര്‍ത്ഥ രചനകള്‍ അടങ്ങിയിരിക്കുന്നു, എന്നാല്‍ ക്രീയാത്മകമായ രചനകള്‍ക്കും നോളില്‍ ഇടം നല്‍കിയിട്ടുണ്ട്.
എല്ലാ യഥാര്‍ത്ഥ രചനകളും, യഥാര്‍ത്ഥ വിവരങ്ങളുടെയും പ്രസ്താവനകളുടെയും ഒരു ശേഖരമാണ് നോള്‍. എന്നാല്‍ ക്രീയാത്മക രചനകളില്‍ ഇത്തരം യഥാര്‍ത്ഥ വിവരങ്ങള്‍ക്ക് പരിമിതിയുണ്ട്–അത് അതില്‍ത്തന്നെ ഒരു കലയത്രേ.
യഥാര്‍ത്ഥ രചനകളുടെ മേഖല എന്നത് ഇവിടെ വളരെ വിശാലമത്രേ. ഈ മേഖലയില്‍ എഴുതുവാനുള്ള വിഷയങ്ങള്‍ സംഖ്യാതീതമത്രേ ഒപ്പം അതേപ്പറ്റി എഴുതുവാനുള്ള അവസരങ്ങള്‍ക്കു പരിധിയുമില്ല. ഈ പ്രസ്താവനകള്‍ എഴുത്തിന്റെ മേഖലയിലേക്ക് ഇതുവരെ കടന്നുവരാത്ത നിങ്ങളെ ഒരു പക്ഷെ അല്‍പ്പം ചിന്താക്കുഴപ്പത്തിലോ , വിസ്മയത്തിലോ എത്തിച്ചേക്കാം, എന്നാല്‍ മേല്‍പ്പറഞ്ഞ പ്രസ്താവനകള്‍ ഒന്നും ഒരു അതിശയോക്തിയില്‍ പറഞ്ഞതല്ല.
വളരെ ലളിതവും സാധാരണവുമായ “വെള്ളം” എന്ന വിഷയത്തെപ്പറ്റി ചിന്തിക്കാം. ഈ വിഷയത്തില്‍ നിരവധി ലേഖനങ്ങള്‍ തന്നെ രചിക്കാം എന്ന് ഞാന്‍ പറഞ്ഞാല്‍ ഒരു പക്ഷെ തുടക്കക്കാരനായ ഒരാള്‍ക്കതു വെറും ബുദ്ധി മോശമായി തോന്നിയേക്കാം. എന്നാല്‍ ഞാന്‍ പറഞ്ഞത് ശരിയല്ല എന്ന നിഗമനത്തില്‍ എത്തുന്നതിനു മുന്‍പേ തന്നെ ഈ പറയുന്ന വിഷയങ്ങള്‍ ഒന്ന് ചിന്തിക്കാം:
ജലം: എല്ലാ ജീവന്റെയും ഉറവിടം.
ജലം: ആരോഗ്യത്തിനു ഏറ്റവും വലിയ ഒരു ടോണിക്ക്.
ജല മലിനീകരണം: കാരണങ്ങളും ദോഷങ്ങളും.
ജല-നഷ്ടം: അഥവാ (നിര്‍ജലീകരണം) വേനല്‍ക്കാലത്തെ ഒരു വലിയ വ്യാധി.
കുടിവെള്ളം: എങ്ങനെ അത് ശുധീകരിക്കാം.
ജലത്തിന്റെ രസ തന്ത്ര ശാസ്ത്രം
ജലത്തിന്റെ അല്ലങ്കില്‍ അത്ഭുതകരമായ ദ്രാവകത്തിന്റെ ഊര്‍ജ്ജതന്ത്രം,
ജലം: ആരോഗ്യത്തിനു ഏറ്റവും വലിയ ഒരു ടോണിക്ക്.
ജല മലിനീകരണം: കാരണങ്ങളും ദോഷങ്ങളും.
ജല-നഷ്ടം: അഥവാ (നിര്‍ജലീകരണം) വേനല്‍ക്കാലത്തെ ഒരു വലിയ വ്യാധി.
കുടിവെള്ളം: എങ്ങനെ അത് ശുധീകരിക്കാം.
ജലത്തിന്റെ രസ തന്ത്ര ശാസ്ത്രം
ജലത്തിന്റെ അല്ലങ്കില്‍ അത്ഭുതകരമായ ദ്രാവകത്തിന്റെ ഊര്‍ജ്ജതന്ത്രം,
ഇവിടെ ഞാന്‍ വെറും ഏഴു വിഷയങ്ങളെ നിര്‍ദേശിച്ചിട്ടുള്ളൂ, ഒപ്പം നാലോ അഞ്ചോ മിനിട്ട് ചിന്തിക്കുവാനുള്ള സമയവും. തന്നെയുമല്ല, വേനൽക്കാലത്തേക്കുള്ള ജലശേഖരം, ജലം: വൈദ്യുതി ഉല്‍പ്പാദനത്തിലെ പങ്കു, ജലവും വ്യവസായവും, ജലവും ഗതാഗതവും തുടങ്ങി രസകരവും,വ്യക്തവും ഗഹനവുമായ പല വിഷയങ്ങളും ഇവിടെ ഞാന്‍ പരാമര്‍ശിച്ചില്ല .
ഒന്നോ രണ്ടോ മണിക്കൂറുകള്‍ ഗഹനമായി ചിന്തിക്കുന്നു എങ്കില്‍ കുറഞ്ഞപക്ഷം നൂറോളം രസകരമായ വിഷയങ്ങള്‍ ലഭിക്കും, ഇത് ഏകദേശം ഒരു മാസം തുടര്‍ന്നാല്‍ നിങ്ങള്‍ക്ക് കുറഞ്ഞത് 3000 ത്തില്‍ അധികം വിഷയങ്ങള്‍ ലഭിക്കും! ജീവിതത്തില്‍ എഴുത്തില്‍ വിജയം കൈവരിച്ച ഒരു നല്ല പങ്കു എഴുത്തുകാരും ഇത്തരത്തില്‍ നിരവധി വിഷയങ്ങള്‍ കണ്ടെത്തിയവരത്രേ, എന്നെ വിശ്വസിക്കു!
ഇതിനര്‍ത്ഥം അടുത്ത ഒരു മാസം നിങ്ങള്‍ നിങ്ങളുടെ ഡയറി, ലഭിക്കാവുന്ന വിഷയങ്ങളാല്‍ നിറയ്ക്കുക എന്നല്ല ഞാന്‍ ഈ നിദ്ദേശം കൊണ്ടുദ്ദേശിച്ചത്. മറിച്ച് മുകളില്‍ പറഞ്ഞ നിദ്ദേശം കൊണ്ടുദ്ദേശിച്ചത് , യഥാര്‍ത്ഥ രചനകളുടെ മേഖല എന്നത് വളരെ വിശാലമായ ഒന്നാണ് എന്ന് വ്യക്തമാക്കുന്നതിനാണ്, അതായതു ലോകമെങ്ങുമുള്ള എഴുത്തുകാര്‍ ഒരുമിച്ചാലും ഇനിയും വിഷയങ്ങള്‍ അവസാനിക്കുകയോ അതിനു ദാരിദ്ര്യം ഉണ്ടാവുകയുമില്ല എന്നര്‍ഥം.
ചുരുക്കത്തില്‍ നമുക്കാവശ്യമായത് അല്‍പ്പം ആത്മവിശ്വാസവും, അല്പം ക്രീയാത്മകതയും വിഷയങ്ങള്‍ കണ്ടെത്താനുള്ള ഒരു തീവ്ര ശ്രമവും ആശയുമത്രേ. അങ്ങനെയായാല്‍ അടുത്ത നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്കുള്ളില്‍ മറ്റു നാല് അവയവങ്ങള്‍ കൂടി എഴുതാന്‍ ലഭ്യമായിരുന്നെങ്കില്‍ എന്നു നിങ്ങള്‍ ആശിക്കുകയും ചിന്തിക്കുകയും ചെയ്യും എന്നതിന് എനിക്ക് ഉറപ്പു പറയുവാന്‍ കഴിയും. ആ ആശ സഫലീകൃതമായാലും, എന്നെ വിശ്വസിക്കുക, നിങ്ങളുടെ വിഷയങ്ങളുടെ ലിസ്റ്റിനു അവസാനം ഉണ്ടാകുന്നില്ല.
ക്രീയാത്മക രചനകള്‍
ഭാവനകള്‍ അഥവാ കല്പിതകഥകള്‍ ഈ മേഖലയില്‍ വരും. ഗാനങ്ങളും കവിതകളും ഈ മേഖലയില്‍ ഉള്‍പെടുത്താവുന്നതാണ് കാരണം അവയുടെ ക്രീയാത്മകത യാഥാര്‍ത്ഥ്യങ്ങളെക്കാള്‍ പ്രബലമാണ്.
കഥകള്‍, നോവലുകള്‍, മിക്ക കവിതകളും, ഗാനങ്ങളും, പല ആക്ഷേപഹാസ്യങ്ങളും ഈ മേഖലയില്‍ ഉള്‍പ്പെടുന്നു. അവയ്ക്ക് ഈ തലവാചകം ‘Creative’ കിട്ടിയത് തന്നെ അവ ഇല്ലാത്തവയില്‍ നിന്നും നിര്‍മ്മിച്ചതിനാല്‍ തന്നെ. യഥാര്‍ത്ഥ രചനകള്‍ എന്നത് നിലവിലിരിക്കുന്ന അല്ലങ്കില്‍ നിലവിലുണ്ടായിരുന്ന സംഭവങ്ങളെക്കുറിച്ചുള്ള രചനകളത്രേ. എന്നാല്‍ ക്രീയാത്മക രചനകള്‍ എന്നത് നിലവിലില്ലാത്ത ഒരു സൃഷ്ടി ഭാവനയിലൂടെ കണ്ടെത്തി രചിക്കുന്നതത്രെ.
|
|
|
|
|
|
ന്യൂ യോര്കറടെ അനുമതിയോടെ പ്രസിദ്ധീകരിച്ചത് | |
ക്രീയാത്മക രചനകള്‍ ആരംഭിക്കുന്നത്, ഉഗ്രമായ മാനസികവിക്ഷോഭത്തില്‍ നിന്നും സ്വാംസീകരിച്ചവയും, ഭാവനയില്‍ ഉരുത്തുരിഞ്ഞവയും ആയ രചനകള്‍ പിന്നീട് രൂപപ്പെടുത്തി എടുക്കുന്നവയുമത്രേ.
ഒരു ക്രീയാത്മക രചയിതാവ് നിലവിലില്ലാത്ത ഒന്ന് സൃഷ്ടിക്കുമ്പോള്‍ അതിനു ഒരു ആശയമോ പ്ലോടോ ആവശ്യമാകുന്നു. ക്രീയാത്മക രചനക്കാവശ്യമായ ആശയം ആകാശത്ത് നിന്ന് വീണു കിട്ടില്ല, അയാള്‍ അത് തന്റെ ചിന്തയില്‍ നിന്ന് തന്നെ രൂപപ്പെടുത്തി പേപ്പറില്‍ പകര്‍ത്തുന്നു.
ക്രീയാത്മക രചനകളും, യഥാര്‍ഥ രചനകളും രണ്ടും വെല്ലുവിളി ഉയര്‍ത്തുന്ന ജോലികള്‍ തന്നെ, രണ്ടിനും അതിന്റേതായ അതുല്യമായ ബുദ്ധിമുട്ടുകള്‍ ഉണ്ട്. മിക്ക എഴുത്തുകാരും ഇവയില്‍ ഏതെങ്കിലും ഒന്നില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, എന്നാല്‍ ചുരുക്കം ചിലര്‍ മാത്രമേ രണ്ടിലും ഒരുപോലെ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരായുള്ളൂ.
നിങ്ങളുടെ നൈസ്സര്‍ഗിക വാസനയും, താല്‍പ്പര്യങ്ങളും, കഴിവുകളും കണക്കിലെടുത്ത് വേണം ഇവയില്‍ ഏതു തിരഞ്ഞെടുക്കണം എന്നു തീരുമാനിക്കേണ്ടത്. ഏതു ശാഖ തിരഞ്ഞെടുത്താലും ഒരിക്കലും മറ്റേ ശാഖയും അതിന്റെ തന്ത്രങ്ങളും ഒരിക്കലും പൂര്‍ണ്ണമായും ഉപേക്ഷിക്കരുത്. ഇരു കൂട്ടര്‍ക്കും യോജ്യമായവ പരസ്പ്പരം സ്വീകരിക്കുകയും തങ്ങളുടെ രചനകളില്‍ അത് പ്രാവര്‍ത്തികമാക്കുകയും ചെയ്താല്‍ അത് എല്ലായ്പ്പോഴും ഗുണം ചെയ്യും.
ഈ ലേഖനത്തില്‍, നോളില്‍ യഥാര്‍ഥ രചനകള്‍ക്ക് കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നതിനെപ്പറ്റി ചിന്തിക്കാം എന്നാണ് ഉദ്ദേശിക്കുന്നത് ഇതിനു പ്രധാനമായും രണ്ടു കാരണങ്ങള്‍ ഉണ്ട്. ഒന്നാമത്, നോളിലെ മുഖ്യ പങ്കു എഴുത്തുകാരും യഥാര്‍ഥ രചനകള്‍ക്ക് കൂടുതല്‍ ഊന്നല്‍ കൊടുത്തുകൊണ്ട് എഴുതുന്നു. രണ്ടാമത്, ക്രീയാത്മക എഴുത്തുകാര്‍ യഥാര്‍ത്ഥ എഴുത്തുകാര്‍ സ്വീകരിച്ചിരിക്കുന്ന പ്രാഥമിക നിയമങ്ങള്‍ നോളിലും സ്വീകരിക്കേണ്ടതുണ്ട്, അതുകൊണ്ട് എല്ലാ നിലയിലുള്ള എഴുത്തുകാര്‍ക്കും ഇതൊരു നല്ല തുടക്കം ആയിരിക്കും. ഈ കോഴ്സിന്റെ ഭാഗമായി മറ്റൊരു നോളില്‍ ക്രീയാത്മക രചനകളെപ്പറ്റി കൂടുതല്‍ വിവരങ്ങളോടെ എഴുതാം എന്നാഗ്രഹിക്കുന്നു.
എങ്ങനെ ഒരു നോള്‍ ആരംഭിക്കാം
എഴുത്ത് മേഖലയിലെ തുടക്കക്കാര്‍ പലപ്പോഴും നേരിടുന്ന ഒരു പ്രധാന പ്രശ്നം എന്നത് ആദ്യത്തെ ചുവടുവെപ്പ് തന്നെ. ഇതില്‍ ഒട്ടും തന്നെ അതിശയോക്തി വേണ്ട. ഏതൊരു കളിയിലും ആദ്യത്തെ നീക്കം എന്നത് വളരെ വിഷമകരവും ഭീതിയും സമ്മര്‍ദ്ദവും ജനിപ്പിക്കുന്നവയുമത്രേ മനുഷ്യ ജീവിതത്തിലും ഒരു പൈതലിന്റെ ആദ്യത്തെ ചുവടുകള്‍ വളരെ വിഷമം ഏറിയവ ആയിരിക്കും പിന്നീടുള്ള ചുവടുകളെ അപേക്ഷിച്ച്.
എന്നാല്‍ ആ പൈതല്‍ വളരുന്നതോടെ പിന്നീടുള്ള അതിന്റെ ചുവടുകള്‍ വിഷമരഹിതവും അനായാസവും ആയിരിക്കും, ഒട്ടും പ്രയഗ്നം ഇല്ലാതെ അവനറിയാതെ തന്നെ അത് സാധിക്കുന്നു. സാഹിത്യ രചനയോടുള്ള ബന്ധത്തിലും ഇത് വളരെ വാസ്തവമാകുന്നു. ആദ്യ പടി വിഷമകരം തന്നെ, എന്നാല്‍ എത്ര മാത്രം മടി അവിടെ പ്രകടമാക്കുന്നുവോ അത്രമാത്രം സമയം നിങ്ങള്‍ക്ക് അവിടെ നഷ്ടമാകുകയത്രേ ചെയ്യുന്നത്. അതുകൊണ്ട് ഒട്ടും മടി കാട്ടാതെ എത്രയും വേഗം എഴുതിത്തുടങ്ങുക! ഈ സ്റ്റേജില്‍ ആദ്യത്തെ കുറെ രചനകളില്‍ അവയുടെ ഗുണ നിലവാരമോ, അത് എത്ര ഉപയോഗപ്രദം എന്നതോ ഓര്‍ത്തു വിഷമിക്കണ്ട ആവശ്യമില്ല, ഒപ്പം അത് ആര്‍ പ്രസിദ്ധീകരിക്കും എന്നോര്‍ത്തും വിഷമിക്കേണ്ടതില്ല.
നിങ്ങള്‍ എപ്പോഴെങ്കിലും ഒരു പരിശീലനം നേടുന്ന ഒരു കൂലിയെയോ, ഒരു തയ്യല്‍ക്കാരനെയോ, ഒരു ടൈപ്പിസ്ടിനെയോ, ഒരു കുക്കിനെയോ ശ്രദ്ധിച്ചിട്ടുണ്ടോ? അവരുടെ പ്രയത്ന ഫലം പലപ്പോഴും അപക്വവും, വികലവും ആയിരിക്കും തന്മൂലം അത് ആരും തന്നെ വാങ്ങുകയുമില്ല. എന്നിരുന്നാലും അവര്‍ ആ ജോലി ഉപേക്ഷിക്കാതെ തുടരുന്നു, കാരണം അവര്‍ക്കറിയാം അവരുടെ ആദ്യത്തെ പ്രയത്ന ഫലം മറ്റുള്ളവര്‍ക്കുള്ളതല്ല ആദ്യത്തെ ഉല്‍പ്പാദനം സ്വന്തം പരിശീലനത്തിനുള്ളതാണെന്നു്.
അതുപോലെ തന്നെ, നിങ്ങള്‍ എഴുതുന്ന ആദ്യത്തെ ചില നോളുകള്‍ (ഏതാണ്ട് ആറു മുതല്‍ പന്ത്രണ്ടു വരെ) നിങ്ങളെ ഒരു നല്ല നിലവാരമുള്ള നോള്‍ എഴുതുകാരനാക്കി മാറ്റുന്നതിന് സഹായിക്കുന്നു. അത് പല ആവര്‍ത്തി പുന:പരിശോധിക്കുകയും നിങ്ങള്‍ തൃപ്തരാകുന്നതുവരെ വരെ തിരുത്തി എഴുതുകയും വേണം. പ്രോത്സാഹജനകമായ പ്രതികരണങ്ങള്‍ അവിടെ നിങ്ങള്‍ക്ക് ലഭിക്കുക എന്നത് വളരെ സന്തോഷപ്രദമായ ഒരു കാര്യം തന്നെ, എന്നാല്‍ ചില പ്രതികരണങ്ങള്‍ നിരുല്‍സാഹജനകമായേക്കാം പക്ഷെ അവിടെ നിങ്ങള്‍ നിരാശരാകരുത്. നോള്‍ രചന എന്നത് ഒരു കലയത്രേ അസുഖകരമായ ചില പ്രതികരണങ്ങള്‍ ആ കലയെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനു സഹായിക്കുന്നു.
ഈ സൂചനകള്‍ മനസ്സില്‍ കണ്ടുകൊണ്ടു, ഒരു നോള്‍ തയ്യാറാക്കുന്നതിനുള്ള ആദ്യത്തെ ചില പടികള്‍ താഴെ കൊടുത്തിരിക്കുന്നു:
1- ഒരു വിഷയം തിരഞ്ഞെടുക്കുക
2- ഒരു രൂപരേഖ തയ്യാറാക്കുക
3- ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുക
4- രൂപരേഖ ആവശ്യമെങ്കില്‍ കുറേക്കൂടി മെച്ചപ്പെടുത്തുക
5- എഴുതുക
6- വീണ്ടും എഴുതുക, വീണ്ടും എഴുതുക. വീണ്ടും എഴുതുക.
2- ഒരു രൂപരേഖ തയ്യാറാക്കുക
3- ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കുക
4- രൂപരേഖ ആവശ്യമെങ്കില്‍ കുറേക്കൂടി മെച്ചപ്പെടുത്തുക
5- എഴുതുക
6- വീണ്ടും എഴുതുക, വീണ്ടും എഴുതുക. വീണ്ടും എഴുതുക.
തിരഞ്ഞെടുക്കാത്ത ഒരു വിഷയത്തെപ്പറ്റി ഒരു നോള്‍ എഴുതുവാന്‍ ആര്‍ക്കും കഴിയില്ല എന്നത് വളരെ വ്യക്തമായ ഒരു കാര്യമത്രേ. അതുകൊണ്ട്, ആദ്യമായി നിങ്ങളുടെ നോളിനു ഒരു വിഷയം കണ്ടെത്തുക. ഇതോടുള്ള ബന്ധത്തില്‍ ആശ്ചര്യ ജനകവും പ്രയോജനപ്രദവുമായ വിഷയങ്ങള്‍ എങ്ങനെ കണ്ടെത്താം എന്നതിനുള്ള ചില വഴികള്‍ ഞാന്‍ നോളിലൂടെ ഇവിടെ വിവരിചിച്ചിട്ടുണ്ട്. ആ വഴിയിലൂടെ നിങ്ങള്‍ ഒരു വിഷയം തിരഞ്ഞെടുക്കുക.
ശാസ്ത്രിയുടെ ഗൈഡുകള്‍ — നല്ല നിലവാരമുള്ള നോളുകള്‍ എഴുതുന്നതിനുള്ള ഗൈഡുകള്‍
എഴുത്തുകാരെപ്പറ്റി
Dr. Johnson C Philip, Kochi University |
Shastri JC Philip (PhD, ThD, DSc) നോളിന്റെ ആരംഭ കാലം (2008 മദ്ധ്യഭാഗം) മുതല്‍ ഉള്ള ഒരു നോള്‍ എഴുത്തുകാരന്‍. നോളിന്റെ പേജുകളില്‍ നിരവധി നോളുകള്‍ തന്റേതായുണ്ട്. ഗൂഗിളിന്റെ നോള്‍ അല്‍ഗോരിതം തന്റെ പല നോളുകളും ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്തു പ്രത്യേക അവാര്‍ഡുകള്‍ നല്‍കിയിട്ടുണ്ട്. ഈ അവാര്‍ഡു കളുടെയും (ബാട്ജുകളുടെയും) തന്റെ മൊത്തമായുള്ള പേജു വീക്ഷണത്തിന്റെയും അടിസ്ഥാനത്തില്‍ ഇദ്ദേഹം നോളിലെ മേലേക്കിടയിലുള്ളഎഴുത്തുകാരുടെ നിരയില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു.
ഇന്ത്യന്‍ അപ്പോളജിസ്റ്റില്‍ ഏറ്റവുമധികം രചനകള്‍ പ്രസിദ്ധീകരിച്ച എഴുത്തുകാരന്‍. വര്‍ഷത്തില്‍ ഒരു ലക്ഷത്തില്‍പരം ഇ ബുക്കുകള്‍ വായനക്കാര്‍ ഉപയുക്തമാക്കുന്നു. ഏതാണ്ട് എഴുപതിലധികം ബുക്കുകളും എഴായിരതില്‍പരം ലേഖനങ്ങളും (ഇംഗ്ലിഷിലും, ഹിന്ദിയിലും, മലയാളത്തിലുമായി വിവിധ വെബ് സൈറ്റു കളിലായി താന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തന്റെ രചനകള്‍ വിവിധ ഭാഷകളിലേക്ക് ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ട്. കേരളക്കാരനായ ഈ എഴുത്തുകാരന്‍ പ്രധാനമായും ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് തന്റെ രചനകള്‍ നടത്തുന്നത്. തന്റെ എല്ലാ രചനകളും ക്രീയേറ്റീവ് കോമണ്‍ കോപ്പിറായ്ടു വ്യവസ്ഥയില്‍ ലഭ്യമാണ്..കൂടുതല് അറിവാന്‍ ഡോക്ടര്‍ ജ സി പി
പരിഭാഷകന്‍
Philip V Ariel :സിക്കന്ത്രാബാദില്‍ നിന്നും ഉള്ള കേരളക്കാരനായ ഒരു നോള്‍/ബ്ലോഗ് എഴുത്തുകാരന്‍. രണ്ടു വര്‍ഷമായി നോള്‍ പേജുകളില്‍ പ്രത്യക്ഷപ്പെടുന്നു. നിരവധി കഥകളും കവിതകളും ലേഖനങ്ങളും താന്‍ വിവിധ മാദ്ധ്യമങ്ങളില്‍ എഴുതിയിട്ടുണ്ട് . ഇംഗ്ലീഷിലും മലയാളത്തിലും, ഹിന്ദിയിലും, തെലുങ്കിലുമുള്ള തന്റെ നോളുകള്‍ ഇവിടെ വായിക്കാം. ഒരു എഴുത്തുകാരനും, കവിയും പത്രാധിപനുമായ ഇദ്ദേഹത്തിന്റെ നോളുകള്‍ വളരെ പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്നു. തന്റെ ചില നോളുകള്‍ക്ക് അടുത്തിടെ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ഗൂഗിളിന്റെ നോള്‍ അല്‍ഗോരിതം തിരഞ്ഞെടുത്തു പ്രത്യേക അവാര്‍ഡു നല്‍കുകയുണ്ടായി. ഈ നോളിന്റെ വിവര്‍ത്തകനായ ഇദ്ദേഹം ചില പ്രസിദ്ധ ക്രൈസ്തവ എഴുത്തുകാരുടെ പുസ്തകങ്ങള്‍ മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ മലയാളം ബ്ലോഗ് എഴുത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
താന്‍ അടുത്തിടെ ബ്ലോഗുകളെപ്പറ്റിയും, ബ്ലോഗില്‍ കമന്റുകള്‍ പോസ്റ്റു ചെയ്യുന്നതിനെപ്പറ്റിയുമുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി എഴുതിയ ഒരു ലേഖനം (തുടക്കക്കാരായ എഴുത്തുകാര്‍ക്ക് ഒരു സൂചികയായി ഉപയോഗിക്കാവുന്നത്) ഇവിടെ ചേര്‍ക്കുന്നു ഈ ലിങ്കില്‍. "വെബ് കമന്റുകള്‍ ചില ചിന്തകള്‍: അഥവാ ഒരു ബ്ലോഗറുടെ അനുഭവക്കുറിപ്പുകള്‍" .
ശുഭം
16 comments
ഫിലിപ്പേട്ടാ... ഇത് വളരെ അവസരോചിതമായ ഒരു ലേഖനമാണെന്നതിൽ സംശയമില്ല.. ഇത്തരത്തിലുള്ള ഉപകാരപ്രദമായ രചനകളുടെ അഭാവം നമ്മുടെ സൈബർ സാഹിത്യലോകത്തിൽ നന്നായി അനുഭവപ്പെടുന്നുണ്ട്.. നന്നായി എഴുതണമെന്ന് ആഗ്രഹിയ്ക്കുന്നവർക്കുപോലും എഴുത്തിന്റെ ആരംഭകാലങ്ങളിൽ അനുഭവപ്പെടുന്ന ആശങ്കകൾക്ക് ഉത്തരമാകുവാൻ ഇത്തരം ലേഖനങ്ങൾക്ക് സാധിയ്ക്കുമെന്ന് ഉറപ്പാണ്.. തുടർന്നും പുതിയ എഴുത്തുകാർക്കും, അതോടൊപ്പം നല്ല വായന ആഗ്രഹിയ്ക്കുന്നവർക്കും ഏറെ പ്രയോജനകരമായ ലേഖനങ്ങൾ ഫിലിപ്പേട്ടന്റെ തൂലികയിൽനിന്നും ജന്മമെടുക്കട്ടെ എന്ന ആശംസകളോടെ സ്നേഹപൂർവ്വം...
നോളും ബ്ലോഗും തമ്മിലുള്ള വ്യത്യാസമെന്ത് ? ബ്ലോഗ് തന്നെ നോൾ ആയി കോപ്പി പേസ്റ്റ് ചെയ്യാമൊ ?
വായിച്ചു.ഏതാണ്ടൊക്കെ പിടി കിട്ടി.
ബ്ലോഗ് എഴുതുന്നതില്‍ നിന്നും നോള്‍ എഴുതുന്നതില്‍ ഉള്ള മേന്മകള്‍ ഒന്ന് വ്യക്തമാക്കിയാല്‍ കൊള്ളാം. ബ്ലോഗ് ഉള്ളപ്പോള്‍ പിന്നെ നോളിന്റെ പുറകെ പോകണമോ..? (ചിലപ്പോള്‍ അജ്ഞത കൊണ്ടു മനസ്സില്‍ വന്നതായിരിക്കും ഈ ചോദ്യങ്ങള്‍)
\നാം ചെയ്യുന്ന കൃത്യം മറ്റുള്ളവര്‍ക്കുകൂടി പ്രയോജനപ്പെടുന്നു എന്ന അറിവാണ്
നമുക്ക് ആത്മസംതൃപ്തി നല്‍കുന്നത്............. .
അറിവിന്‍റെ വെളിച്ചം പകരുന്ന പി.വി.സാറിന് നന്ദി.
ആശംസകളോടെ
നല്ല അറിവിന് നന്ദി .......ഫിലിപ്പ് ചേട്ടാ
ഫിലിപ്പേട്ടാ...
ഉപകാരപ്രദമായ ഈ ലേഖനത്തിനു നന്ദി... ഇനിയും ഇത്തരത്തിലുള്ളത് പ്രതീക്ഷിക്കുന്നു...
നോള്‍ എന്നത് കേട്ടിട്ടില്ലായിരുന്നു ഞാന്‍.
ഹലോ ഷിബു
വീണ്ടും വന്നതില്‍ സന്തോഷം ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതിയതാണ്
എഴുത്തിന്റെ പ്രത്യേകിച്ച് വെബ് എഴുത്തിന്റെ പല ബാലപാഠങ്ങളും ഇവിടെ ലഭിക്കും എന്നാണെന്റെ വിശ്വാസം.
ആശംസകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
സമയലഭ്യത പോലെ വരിക വീണ്ടും
പ്രിയ റോസ്‌ലിന്‍
തിരക്കിലും ഇവിടെ വന്നതില്‍ വളരെ സന്തോഷം
പ്രിയ viddimanu കൊടുത്ത ഉത്തരത്തില്‍ ഇതിനുള്ള മറുപടി ഉണ്ട്ട്
ഇനി ബ്ലോഗിനെപ്പറ്റി മാത്രം ചിന്തിച്ചാല്‍ മതി നേരത്ത് എഴുതിയ കുറിപ്പായതിനാലും
പുതിയ എഴുത്തുകാര്‍ക്ക് ചിലതെല്ലാം ലഭിക്കും എന്ന വിശ്വാസം കൊണ്ട് അത് അങ്ങനെ തന്നെ എഴുതി ചേര്‍ത്ത്
തുദ്ദക്കത്തില്‍ ഒരു ആമുഖമായി ആ വിവരം ചേര്‍ക്കേണ്ടതായിരുന്നു അത് വിട്ടു പോയതില്‍ ക്ഷമ. ഏതായാലും താങ്കളെപ്പോലുള്ള ഒരാള്‍ക്ക് ഏതാണ്ടൊക്കെ പിടി കിട്ടിയാല്‍ പോരാ കേട്ടോ! :-)
വീണ്ടും സമയം പോല്‍ വന്നാലും
നന്ദി നമസ്കാരം
പ്രീയപ്പെട്ട സി വി സാര്‍.
നന്ദി നമസ്കാരം വീണ്ടും എത്തിയതിലും, പ്രോത്സാഹ ജനകമായ പ്രതികരണത്തിനും.
നമുക്കറിയാവുന്നവ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കുന്നതില്‍ താങ്കള്‍ പറഞ്ഞതുപോലെ അതൊരു
പ്രത്യേക ആത്മസംതൃപ്തി നല്‍കും എന്നതിനു സംശയം ഇല്ല. അതിനാല്‍ തന്നെ നമുക്ക് തുടര്‍ന്നും അറിയാവുന്നവ, അറിഞ്ഞവ നമുക്ക് സ്വയം പിടിച്ചു വെക്കാതെ പകര്‍ന്നു കൊടുക്കാം സര്‍വ്വേശ്വരന്‍ അതിനിത് വായിക്കുന്ന ഏവര്‍ക്കും തുണക്കട്ടെ എന്ന പ്രാര്‍ഥനയോടെ
സ്വന്തം പി വി
പ്രിയപ്പെട്ട നസിം വന്നതിനും പ്രതികരിച്ചതിനും ഒത്തിരി നന്ദി
വീണ്ടും കാണാം
പ്രിയപ്പെട്ട നിത്യഹരിത
വീണ്ടും വന്നതില്‍ നന്ദി
ഈ കുറിപ്പ് ഉപകാരപ്രദമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം
ഇത്തരം പുതിയ കുറിപ്പുകളുമായി വീണ്ടും വരാം എന്ന് ആശിക്കുന്നു.
എഴുതുക അറിയിക്കുക.
റാംജി മാഷേ,
മുകളില്‍ viddimaanu കൊടുത്ത മറുപടി
ദയവായി ഒന്ന് വായിക്കുക നോളിനെപ്പറ്റി
കുറേക്കൂടി അറിയാം. ഗൂഗിള്‍ അമ്മച്ചിയുടെ,
അകാലത്തില്‍ മരണമടഞ്ഞ ഒരു സൃഷ്ടി.
വളരെ ആര്‍ഭാഡത്തോട് തന്നെ ആരംഭിച്ചു,
അനേക പ്രഗല്‍ഭര്‍ തങ്ങളുടെ പ്രബന്ധങ്ങള്‍
എഴുതിക്കൂട്ടിയ ഒരു കൂട്ടായിമ എന്തുകൊണ്ടോ എവിടെയോ
ഒരു പിഴവ് പറ്റി, അടച്ചു പൂട്ടി. ഭാഗ്യത്തിന് ഇപ്പോള്‍ അവയെല്ലാം
wordpressil ലഭ്യമാണ്താനും.
വന്നതില്‍ വീണ്ടും നന്ദി അറിയിക്കുന്നു.
പ്രിയപ്പെട്ട viddiman
ഒരു ക്ഷമാപണത്തോടെ ഇതിനുത്തരം എഴുതാന്‍ കഴിയൂ
കാരണം നോള്‍ എന്ന വിപുലമായ വിഞ്ജാന ബാങ്ക് പൂട്ടിയിട്ടു ചില മാസങ്ങളായി
ഗൂഗിള്‍ അമ്മച്ചി വിക്കിപ്പീഡിയ പോലെ, അതില്‍ നിന്നും വ്യത്യസ്തമായ നിയമങ്ങളോടെ തുടങ്ങിയ ഒരു knowledge bank എന്ന് വിശേഷിപ്പിക്കാവുന്ന ഒരു അക്ഷരഘനിയായിരുന്നു അത്, എന്നാല്‍ എന്ത് കൊണ്ടോ അവര്‍ ഉദ്ദേശിച്ച ലാഭലക്ഷ്യം കൈവരിക്കാന്‍
കഴിയാതെ വന്നതിനാലും അത് കൈകാര്യം ചെയ്തിരുന്ന സമര്‍ത്ഥരായ ജോലിക്കാര്‍ വിട്ടുപോയതിനാലും മറ്റു നിരവധി കാരണങ്ങളാലും അവര്‍ അത് അടച്ചു പൂട്ടി, പക്ഷെ അതില്‍ എഴുതിയ നോളുകള്‍ എല്ലാം വേര്‍ഡ് പ്രസ്സിലേക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങള്‍ അവര്‍ ചെയ്തു തന്മൂലം എഴുത്തുകാര്‍ക്ക് അവരുടെ സൃഷ്ടികള്‍ ഒന്നും തന്നെ നഷ്ടമാകാതെ മാറ്റിപ്പാര്‍പ്പിക്കാന്‍ കഴിഞ്ഞു.
ഇനി ബ്ലോഗും നോളും തമ്മിലുള്ള വ്യത്യാസം: ബ്ലോഗില്‍ എന്തും എഴുതാം മറിച്ച് നോളില്‍ അതിനൊരു നിബന്ധന ഉണ്ടായിരുന്നു അതായത് വിജ്ജാനം പകരുന്ന ലേഖനങ്ങള്‍/പ്രബന്ധങ്ങള്‍/ മറ്റു feature കള്‍ എന്നിവക്കായിരുന്നു പ്രാധാന്യം എന്നിരുന്നാലും മറ്റു കുറിപ്പുകളും ബ്ലോഗു പോലെ പലരും എഴുതിയിരുന്നു പക്ഷെ അത്തരം നോളുകള്‍ക്ക് വായനക്കാര്‍ കുറവും. ഇതെപ്പറ്റി ഒരു സൂചന ഈ ബ്ലോഗില്‍ കൊടുത്തിട്ടുണ്ട്. ശ്രദ്ധിക്കുക.എഴുതിത്തുടങ്ങുന്നവര്‍ക്ക് പലതും ഇതില്‍ നിന്നും കിട്ടുമല്ലോ അത് എന്തായാലും ഉപകരിക്കുമല്ലോ എന്ന് കരുതിയതിനാലാണ് ഇതു ഇവിടെ ചേര്‍ത്തത്. ഇങ്ങനെ ഒരു കാര്യം പറയാന്‍ വിട്ടു പോയതില്‍ ക്ഷമ. വീണ്ടും വരുമല്ലോ. നന്ദി നമസ്കാരം
നോൾ എന്നതു കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു.. ബ്ലോഗ് നോളിനെപോലെ കട അടയ്ക്കാതിരിക്കട്ടെ. പക്ഷേ ഒരു വാതിൽ അടഞ്ഞാൽ ഒൻപത് വാതിൽ തുറക്കും എന്നാലും ഇതു വരെ എഴുതിക്കൂട്ടിയത് നഷ്ടപെടുന്നത് സങ്കടകരമാണു..
ലേഖനം നന്നായി ഏരിയൽ ഭായ്.
Sorry Sumesh,
ഇതു കാണാന്‍ വളരെ വൈകി
ഇവിടെ വന്നതിലും ഒരഭിപ്രായം തന്നതിലും
വീണ്ടും നന്ദി, ഏതായാലും വളരെ പ്രയഗ്നനം
ചെയ്തു സൃഷ്ടിക്കുന്ന രചനകള്‍ നഷ്ടമാവുക
ചിന്തിക്കാന്‍ കൂടി കഴിയുന്നില്ല
അങ്ങനെ സംഭവിക്കാതിരിക്കട്ടെ
വീണ്ടും കാണാം
Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.