പുരോഗമനത്തിന്റെ പേരും പറഞ്ഞു അധികൃതര്‍ പോലും മരങ്ങള്‍ മുറിച്ചു മാറ്റാന്‍ അനുമതി നല്‍കുന്നു.ധൃതഗതിയില്‍ നടക്കുന്ന ഇത്തരം മുറിച്ചു മാറ്റലുകള്‍ നമ്മുടെ നിലനില്‍പ്പിനെത്തന്നെയാണ് ബാധിക്കുന്നതെന്ന നഗ്ന സത്യം ഇവര്‍ മനപ്പൂര്‍വ്വം മറക്കുന്നു.
മരനശീകരണം കൊണ്ട് നാം നേരിടാന്‍ പോകുന്ന അപകടം എത്ര വലുതെന്നു ഈ ബ്ലോഗു വിശദീകരിക്കുന്നു വായിക്കുക മറ്റുള്ളവരോട് പറയുക.:-)
ഹൈദരാബാദ് നഗര മദ്ധ്യത്തിലെ ഒരു മരം. ചിത്രം പി വി ഏരിയല്‍ |
മാനവ രാശിയുടെ ഭാവി മരങ്ങളില്‍ ആശ്രയിച്ചു നില്‍ക്കുന്നു എന്ന സത്യം മരം മുറിക്കുന്ന, അല്ലങ്കില്‍ മുറിപ്പിക്കുന്ന മാന്യന്മാര് കുറിക്കൊണ്ടാല്‍ നന്ന്‍. പി. വി.
Pic. Credit Mini's Photo Gallery |
Picture by Mini Teacher, Kannoor, Minichithrashaala |
വനദേവതകളെ
പ്രീതിപ്പെടുത്തി യജ്ജ്നം നടത്തുന്നതിനു മുന്നോടിയായി മരം മുറിച്ചു മാറ്റുന്ന
ഒരു ചടങ്ങിനെക്കുറിച്ച് അടുത്തയിടെ പത്രങ്ങളില്‍ വായിക്കുകയുണ്ടായി.
മാനവ രാശിയുടെ
നിലനില്‍പ്പ് തന്നെ മരങ്ങളില്‍ ആശ്രയിച്ചു നില്‍ക്കുന്ന ഈ കാലഘട്ടത്തില്‍
ഇത്തരം ആചാരാനുഷ്ടാനങ്ങളോടെ മരം മുറിച്ചു മാറ്റുന്ന പ്രവണത നമ്മെ
എവിടെക്കൊണ്ടെത്തിക്കും എന്നത് ഒരു വലിയ ചോദ്യമായി അവശേഷിക്കുന്നു.
മരങ്ങളെ, പ്രകൃതിയെ സ്നേഹിക്കേണ്ട നാം അവയെ ചടങ്ങുകളോടെ, പ്രചരണങ്ങളോടെ നശിപ്പിക്കുകയോ?
മരങ്ങളെ, പ്രകൃതിയെ സ്നേഹിക്കേണ്ട നാം അവയെ ചടങ്ങുകളോടെ, പ്രചരണങ്ങളോടെ നശിപ്പിക്കുകയോ?
മൂന്ന്
പതിറ്റാണ്ടുകള്‍ക്ക് മുന്പ് മനുഷ്യനെ ചന്ദ്രനില്‍ എത്തിച്ച് വന്‍
നേട്ടങ്ങള്‍ കൈവരിച്ച വിദേശ രാഷ്ട്രങ്ങള്‍ തുടങ്ങിവെച്ച അത്തരം
സംരംഭങ്ങളിലേക്ക് നാം അടുത്തിടെ കാലെടുത്തു വെച്ചതല്ലേ ഉള്ളു. ഒരു പക്ഷെ
നമ്മുടെയും നമ്മുടെ നേതാക്കന്മാരുടെയും മറ്റും അന്ധവിശ്വാസത്തിന്റെ ഫലമല്ലേ
ഇത്തരം മേഖലകളില്‍ നാം നേരിട്ടുകൊണ്ടിരിക്കുന്ന പരാജയത്തിനു കാരണം.
അപ്രധാനങ്ങളായ കാര്യങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കി അവയ്ക്ക്
പിന്നാലെ ഓടി അവയെ വാരിപ്പുണരാനുള്ള വെമ്പലില്‍ നമ്മുടെ സമയവും ശക്തിയും
നഷ്ടപ്പെടുന്നതു കൂടാതെ പല നേട്ടങ്ങളും നമുക്ക് അന്യം നിന്ന് പോകുന്നു.
സഹസ്രാബ്ദത്ത്തിലേക്ക് കാലെടുത്തു വെച്ചിരിക്കുന്ന, കമ്പ്യൂട്ടര്‍
ഇന്റര്‍നെറ്റ് യുഗത്തില്‍ എത്തി നില്‍ക്കുന്ന ലോക രാഷ്ട്രങ്ങളില്‍
നിന്നും ഒറ്റപ്പെട്ട് ആ പഴയ ശിലാ യുഗത്തിലേക്ക്, അല്ലെങ്കില്‍ ആ കാളവണ്ടി
യുഗത്തിലേക്ക് ഒളിച്ചോടാനുള്ള ഒരു തരം വെഗ്രതയല്ലേ ഇത്തരം സംരംഭങ്ങള്‍?
വിളിച്ചറിയിക്കുന്നത്?
ചില മഹത് വ്യക്തികള്‍ മരങ്ങളോടുള്ള ബന്ധത്തില്‍ പറഞ്ഞ ചില പ്രസ്താവനകള്‍ ഇത്തരുണത്തില്‍
പ്രസ്തവ്യമാത്രേ. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് റൂസ് വെല്‍റ്റ് ഇപ്രകാരം
പറഞ്ഞു:
“മക്കളില്ലാത്ത മനുഷ്യ ജീവിതം എത്രമാത്രം നിരര്ഥകമാണോ അത്ര തന്നെ നിരാശാജനകമാണ് വൃക്ഷ സമൃദ്ധമല്ലാത്ത രാഷ്ട്രത്തിന്റെ ഭാവിയും"
“മക്കളില്ലാത്ത മനുഷ്യ ജീവിതം എത്രമാത്രം നിരര്ഥകമാണോ അത്ര തന്നെ നിരാശാജനകമാണ് വൃക്ഷ സമൃദ്ധമല്ലാത്ത രാഷ്ട്രത്തിന്റെ ഭാവിയും"
"മരങ്ങള്‍ നട്ടു
വളര്‍ത്തുന്നത് ഏതൊരു രാഷ്ട്രത്തിന്റെയും സമൃദ്ധിയുടെ ലക്ഷണമാണെന്ന് " ജവഹര്‍ലാല്‍ നെഹ്‌റു ഒരിക്കല്‍ പറയുകയുണ്ടായി.
ഗൌതമ ബുദ്ധന്‍ ഇപ്രകാരം പറഞ്ഞു, “അളവറ്റ പരോപകാരത്തിന്റെ പ്രതിശ്ചായയാണ് മരങ്ങള്‍. . തങ്ങളുടെ നിലനില്‍പ്പിനായി അവ ആരില്‍ നിന്നും ഒന്നും തന്നെ അവകാശപ്പെടുന്നില്ല, പകരം ജീവിത കാലമത്രയും അത് മനുഷ്യ രാശിക്ക് ഉപയോഗപ്രദമായ പദാര്‍ഥങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും. അത് മാത്രമോ, തന്നെ മുറിച്ചു മാറ്റാന്‍ വരുന്ന മരം വെട്ടു കാരനും താന്‍ നിലം പരിചാകുന്നതുവരെ തണല്‍ നല്‍കി സമാശ്വസിപ്പിക്കുന്നു." കബീര്‍ രേഖപ്പെടുതിതിയത് ഇപ്രകാരമാണ്, “സ്വന്ത ശരീരവും മനസ്സും തനിക്കുള്ളതൊക്കെയും മറ്റുള്ളവര്‍ക്കായി സമര്‍പ്പിക്കുന്ന മരങ്ങളാണ് യെധാര്ഥ ത്യാഗികള്‍, അവരത്രെ ഏറ്റവും വലിയ പരോപകാരികളും. ഈ പരിത്യാഗികളെ ശുശ്രൂഷിക്കുന്നവര്‍ ദൈവാനുഗ്രഹത്ത്തിനു തികച്ചും അര്‍ഹരാണ് ."
മാനവ ജാതിക്കായി അവരുടെ നിലനില്‍പ്പിനായി
മാത്രം ജീവിക്കുന്ന ഈ മിണ്ടാപ്രാണികള്‍ അവസാനം തങ്ങളെ തന്നെ മാനവ
നന്മക്കായി സമര്‍പ്പിക്കുന്നു. എത്ര ധന്യമാണീ വൃക്ഷങ്ങളുടെ ജീവിതം.
“വഴിവക്കില്‍ മരം നടുന്നവര്‍ അതില്‍ പൂക്കളും ഇലകളും കായ് കളും ഉള്ളിടത്തോളം കാലം സ്വര്‍ഗത്തില്‍ അനുഗ്രഹം ഉണ്ടാകും” എന്നു പത്മപുരാണത്തില്‍ പറയുന്നു.
ബൈബിളിലെ
ഉല്‍പ്പത്തി വിവരണത്തില്‍ ഇപ്രകാരം പറയുന്നു, “യെഹോവയായ ദൈവം ഭൂമിയും,
ആകാശവും സൃഷ്ടിച്ച് നാളില്‍ വയലിലെ ചെടി ഒന്നും അതുവരെ ഉണ്ടായിരുന്നില്ല;
വയലിലെ സസ്യം ഒന്നും മുളചിരുന്നതുമില്ല. യഹോവയായ ദൈവം ഭൂമിയില്‍ മഴ
പെയിച്ചിരുന്നുമില്ല. നിലത്തു വേല ചെയ്യുവാന്‍ മനുഷ്യനും
ഉണ്ടായിരുന്നില്ല. ഭൂമിയില്‍ മഞ്ഞു പൊങ്ങി നിലം ഒക്കെയും നനച്ച് വന്നു.
യെഹോവയായ ദൈവം നിലത്തെ പൊടി കൊണ്ട് മനുഷ്യനെ നിര്‍മ്മിച്ചിട്ടു അവന്റെ
മൂക്കില്‍ ജീവ ശ്വാസം ഊതി മനുഷ്യന്‍ ജീവനുള്ള ദേഹിയായി തീര്‍ന്നു. അനന്തരം
യെഹോവയായ ദൈവം മനുഷ്യനെ അവിടെ ആക്കി കാണാന്‍ ഭംഗിയുള്ളതും, തിന്മാന്‍
നല്ല ഫലമുള്ളതുമായ ഓരോ വൃക്ഷങ്ങളും, തോട്ടത്തിന്റെ നടുവില്‍ ജീവ വൃക്ഷവും
നന്മ തിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷവും യെഹോവയായ ദൈവം നിലത്തു
നിന്നു മുളപ്പിച്ചു”
മനുഷ്യന്റെ നിലനില്‍പ്പിനു വൃക്ഷങ്ങളുടെ ഒഴിച്ചു
കൂടാന്‍ പാടില്ലാത്ത ആവശ്യകത എത്ര വലുതെന്നല്ലേ സൃഷ്ടിയിലെ ഈ ക്രിയ നമ്മെ
ബോധ്യപ്പെടുത്തുന്നത് .
ഒരു സാധാരണ വൃക്ഷം
ഏകദേശം 14,000 ലിറ്റര്‍ കാര്‍ബണ്‍ഡയോക്സ്ഡ വാതകം വലിച്ചെടുക്കുകയും
പകരമായി രണ്ടിരട്ടി ഓക്സിജെന്‍ വാതകം പുറത്തേക്ക് വിടുകയും ചെയ്യുന്നു.
പരിസര മലിനീകരണം തടയുന്നതില്‍ ഒരു വലിയ പങ്കു മരങ്ങള്‍ വഹിക്കുന്നു.
ഇത്തരം നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന മരങ്ങളെ നശിപ്പിക്കുന്നതില്‍ നാം രസം
കണ്ടെത്തിയാല്‍ അത് നമ്മുടെ തന്നെ നിലനില്‍പ്പിനെ ബാധിക്കും എന്നതിനു രണ്ടു
പക്ഷമില്ല.
“ആലിന്‍ തയ്യിനോരാള്‍ വെള്ളമലിവോടൊഴിക്കുകില്‍
വളരുംപോഴതെകുന്നു വരുവോര്‍ക്കൊക്കെയും തണല്‍”
എന്ന കവി വചനം ഇത്തരുണത്തില്‍ വീണ്ടും പ്രസ്താവ്യമത്രേ.
നിശബ്ധവും നിസ്വാര്‍ഥവുമായ സേവനം ചെയ്യുന്ന മരങ്ങള്‍ മനുഷ്യരെ സ്നേഹിക്കുന്നുയെന്നതിനു
ധാരാളം തെളിവുകള്‍ ലഭ്യമാണ്. ഒരു അനുഭവ കഥ പറയെട്ടെ:
“ചില വര്‍ഷങ്ങള്‍ക്കു മുന്പ് എന്റെ ഒരു സുഹൃത്തിനുണ്ടായ അനുഭവങ്ങളാണിത്.
ബീഹാറിലെ ഭാഗത്ത്പുര്‍
ജില്ലയിലെ ഒരു വില്ലേജില്‍ താമസിച്ചിരുന്ന (ഇപ്പോള്‍ രാജസ്ഥാനിലെ
പിലാനിയില്‍ താമസിക്കുന്നു) സുഹൃത്തിന്റെ പുരയിടത്തില്‍ അയാളുടെ അച്ഛനും,
വല്ല്യച്ചെനും,
അമ്മാവനും യഥാക്രമം
മാവ് , പേര, ആത്ത എന്നീ മരങ്ങളുടെ ഓരോ തൈ നട്ടു. മറ്റു പല മരങ്ങളും
ചെടികളും ആ പുരയിടത്തില്‍ വളരുന്നുണ്ടായിരുന്നു. ഇവക്കെല്ലാം വേണ്ട
ശുശ്രൂഷകള്‍ യഥാസമയം ചെയ്തുകൊണ്ടിരുന്നു.
അങ്ങനെയിരിക്കെ
സുഹൃത്തിന്റെ വല്ല്യച്ചെന്‍ ബിസ്സ്നെസ്സ് സംബന്ധമായി വാരണാസിക്ക്
പോവുകയും അവിടെ വെച്ച് മരണമടയുകയും. അദ്ദേഹം മരിച്ച ആഴ്ചയില്‍ തന്നെ
ബീഹാറില്‍ താന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് നട്ട പേര മരം ഉണങ്ങി. ദിവസങ്ങള്‍ക്കുള്ളില്‍ ആ മരവും താഴെ വീണു, ഇതൊരു
ഒറ്റപ്പെട്ട സംഭവമായിരുന്നില്ല.
ചില വര്‍ഷങ്ങള്‍ക്കു ശേഷം സുഹൃത്തിന്റെ
പിതാവ് വാരണാസിക്ക് പോയി, താന്‍ ബീഹാര്‍ വിട്ട ആ ദിവസം മുതല്‍ അദ്ദേഹം
നട്ട മാവ് ഉണങ്ങുവാന്‍ തുടങ്ങി. ദിവസങ്ങള്‍ക്കുള്ളില്‍ ആ മരവും നശിച്ചു.
സുഹൃത്തിന്റെ അമ്മാവനും ഈയടുത്ത സമയത്ത് വാരണാസിയില്‍ വെച്ച് മരിച്ചു ആ ദിവസം തന്നെ അയാള്‍ നട്ട അപ്പിള്‍ മരവും ഉണങ്ങുവാന്‍ തുടങ്ങി.
മേല്‍ വിവരിച്ച മരത്തിന്റെ
മരണക്കുറിപ്പുകള്‍ ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് മലയാള മനോരമ
ദിനപ്പത്രത്തിന്റെ വാരാന്ത്യപ്പതിപ്പില്‍ ഞാന്‍ എഴുതി
പ്രസിദ്ധീകരിച്ചെങ്കിലും, (അതിന്റെ ഒരു scan ചെയ്ത കോപ്പി താഴെ
ചേര്‍ക്കുന്നു) വായനക്കാരില്‍ നിന്നും ചില പ്രതികരണങ്ങള്‍ ആ കുറിപ്പിന്
കിട്ടിയെങ്കിലും തൃപ്തികരമായ ഒരു പ്രതികരണം ലഭിച്ചില്ല. പിന്നീട് ഈ വിഷയം
ചില ഇഗ്ലീഷ് പത്രങ്ങളിലും മാസികകളിലും ഞാന്‍ എഴുതി പ്രസിദ്ധീകരിച്ചു,
കുറേപ്പേര്‍ അവിടെയും പ്രതികരിച്ചെങ്കിലും കാര്യ മാത്ര പ്രസക്തമായ ഒരു
മറുപടി ഇതിനിതുവരെയും ലഭിച്ചിട്ടില്ല എന്നത് ദുഖകരമായ ഒരു സത്യമത്രേ. ഇത്
വായിക്കുന്ന വായനക്കാര്‍ക്ക് ആര്‍ക്കെങ്കിലും ഇത്തരം അനുഭവങ്ങള്‍
ഉണ്ടായിട്ടുണ്ടോ? ശാസ്ത്ര ലോകത്തിനും ഇതിനൊരുത്തരം കണ്ടെത്താന്‍ ഇനിയും
കഴിഞ്ഞിട്ടില്ലല്ലോ?
മരങ്ങളുടെ ഈ മരണങ്ങള്‍ അവയെ ശുശ്രൂഷിച്ചു
വളര്‍ത്തിയവരോടുള്ള സ്നേഹ പ്രകടനമല്ലേ? ഇന്നും എനിക്ക് അജ്ഞാതമായിരിക്കുന്നു
ഈ മരങ്ങളുടെ മരണങ്ങള്‍ .
നിസ്വാര്‍ഥമായി, നിശബ്ദമായി മനുഷ്യരെ
സ്നേഹിക്കുന്ന, സേവിക്കുന്ന മരങ്ങളെ ആര്‍ഭാടത്തോടും, ആരവങ്ങളോടും, കൂടി
മുറിച്ചു മാറ്റുന്ന പ്രവണത നമുക്കവസാനിപ്പിക്കാം .
ചുരുക്കത്തില്‍ മനുഷ്യ
രാശിയുടെ ഭാവി മരങ്ങളില്‍ ആശ്രയിച്ചു നില്‍ക്കുന്നു എന്ന സത്യം മരം
മുറിക്കുന്ന, മുറിപ്പിക്കുന്ന മാന്യന്മാര് കുറിക്കൊണ്ടാല്‍ നന്ന് . മരം
മുറിക്കല്‍ മൂലം നാം നമ്മുടെ തന്നെ നിലനില്‍പ്പിനു ചുവട്ടില്‍ കോടാലി
വെക്കുകയാണ് എന്ന സത്യം വിസ്മരിക്കാതെ മരം മുറിക്കുന്നവര്‍ മരം നട്ടു
പിടിപ്പിക്കുന്നതിനും മുന്‍ കൈ എടുക്കേണ്ടതുണ്ട് .
YouTube Video blysu
യന്ത്ര യുഗത്തില്‍ ആധുനിക യന്ത്രങ്ങള്‍ ഉപയോഗിച്ച് അതിവേഗത്തില്‍ മരങ്ങള്‍ മുറിച്ചു മാറ്റുന്ന ഒരു രംഗം ഈ വീഡിയോയില്‍ കാണുക. ഇത്തരത്തില്‍ മരം മുറിച്ചു മാറ്റാന്‍ തുടങ്ങിയാല്‍ മരമില്ലാത്ത ഒരു ഭൂമി നമുക്കിവിടെ അധികം വൈകാതെ തന്നെ കാണാം. അതിന്റെ ശോചനീയ സ്ഥിതി ആലോചിക്കാന്‍ കൂടി കഴിയിയുന്നില്ല.
വനവല്‍ക്കരണ പരിപാടിയുടെ
ഭാഗമായി നമ്മുടെ വനം വകുപ്പ് വിതരണം ചെയ്യുന്ന വൃക്ഷതൈകള്‍ അവിടവിടെ
നട്ടു പിടിപ്പിക്കുന്നതിനു ചിലര്‍ ചെയ്യുന്ന പരിശ്രമങ്ങള്‍ വിസ്മരിച്ചു
കൊണ്ടല്ല ഇത്രയുമെഴുതിയത് . നമുക്ക് കൂടുതല്‍ കൂടുതല്‍ മരങ്ങള്‍ നട്ടു
പിടിപ്പിക്കാം, നമ്മുടെ കുഞ്ഞുങ്ങളെ, ഭാവി തലമുറയെ ഇതേക്കുറിച്ച്
ബോധവാന്മാര്‍ ആക്കാം, അതിനായി സ്കൂള്‍ കോളേജു തലങ്ങളില്‍
മരസംരക്ഷണത്തെക്കുറിച്ചുള്ള പഠന ക്ലാസ്സുകള്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കാം.
അത് നമ്മുടെ ഭാവി കുറേക്കൂടി സുരക്ഷിതമാക്കാന്‍ സഹായിക്കും എന്നതിനു രണ്ടു
പക്ഷമില്ല.
വാല്‍ക്കഷണം:
മരം മുറിച്ചു മാറ്റുന്നവര്‍ രണ്ടു
മരത്തൈകള്‍ കൂടി നടുവാന്‍
മറക്കാതിരിക്കുക!!
അതവര്‍ ചെയ്തുകൂട്ടുന്ന
അപരാധതിനൊരു പരിഹാരമാകും
അതില്‍ സംശയം വേണ്ട ലേശം.
ഇതേ വിഷയത്തില്‍ എഴുതിയ ഒരു കവിത ഇവിടെ വായിക്കുക
ഇതേ വിഷയത്തില്‍ എഴുതിയ ഒരു കവിത ഇവിടെ വായിക്കുക
മരങ്ങളില്‍ മനുഷ്യ ഭാവി!!! മരങ്ങള്‍ നമ്മുടെ ഉറ്റ മിത്രങ്ങള്‍ അവയെ നമുക്ക് നിഷ്കരുണം നശിപ്പിക്കാതിരിക്കാം
ഒപ്പം സമാനതയുള്ള ഈ ബ്ലോഗും കാണുക
വളരുന്ന മരങ്ങളും മരിക്കുന്ന മരങ്ങളും - Growing Trees And Dying Trees
ഈ കുറിപ്പിന്റെ വിപുലീകരിച്ച ഒരു ഇംഗ്ലിഷ് പതിപ്പ്
മറ്റു ചില ലേഖകരുടെ സഹകരണത്തില്‍ എഴുതിയത്
ഇവിടെ വായിക്കുക.
Please Click on the below link to read an elabrated write-up on trees in ENGLISH
Our Existence Depends On Trees…
Please Click on the below link to read an elabrated write-up on trees in ENGLISH
Our Existence Depends On Trees…
Source:
http://pvariel.blogspot.com
Picture Credit:
Ankit Punjabi & Memmay Moore, Tampa FL. U S A.
This knol is from the collection of PV’s Malayalam Knols.
9 comments
മരം ഒരു വരം എന്ന ചൊല്ലിനെ മറക്കാന്‍ ആഗ്രഹിക്കുന്ന ചില ആളുകളുടെ കണ്ണിലേക്കും ഈ പോസ്റ്റ് കടന്നു ചെല്ലണം ,അതാണ് ഞാന്‍ ആഗ്രഹിക്കുന്നത് ,,നമ്മുടെ പച്ചപ്പിനെ കുന്നും മലയും വലിയ വലിയ യന്ത്രങ്ങള്‍ കൊണ്ട് മുറിച്ചു വലിയ വലിയ കെട്ടിടവും മണിമാളികളും കെട്ടി പോക്കുന്ന മലയാള മഹാ ജനങ്ങളെ നിങ്ങള്‍ ഈ പോസ്റ്റ് കണ്ടെങ്കില്‍ ഒന്ന് ഷെയര്‍ ചെയുക ,,ഇത് മാത്രമാണ് ഈ പ്രക്രതി സ്നേഹിക്കു പറയാന്‍ ഉള്ളത്
,,,,,,,,,,,,,,,,,,,,,,,ഏരിയല്‍ ചേട്ടാ ഫിലിഫോസ് അങ്കിളേ ഇനിയും എഴുതുക ഇത് പോലുള്ള കുറിക്കു രചനകള്‍ ,,വേറെ ഒന്നും പറയാന്‍ ഇല്ല
ആശംസകള്‍ .വീണ്ടും വരാം .ബ്ലോഗില്‍ പുതിയ പോസ്റ്റ് ഉണ്ട് വായിക്കണേ ,,ചക്കര
മരങ്ങളുടെ നിലനില്പാണ് മനുഷ്യന്റെ ഭാവി നിർണ്ണയിക്കുന്നത്. കണ്ണിൽ ചോരയില്ലാതെ മരങ്ങൾ മുറിച്ച് മരുഭൂമി ആക്കി മാറ്റുന്നവരിൽ ഒരു വലിയ വിഭാഗം വളരെ മുതിർന്നവരാണ്. തറവാട്ടിലെ സ്വത്ത് കൈകാര്യം ചെയ്യുന്ന കാരണവന്മാർ നൂറ് കണക്കിന് മരങ്ങൾ മുറിച്ച് വിൽക്കുന്നത് നമ്മൾ കുട്ടികൾ നോക്കിനിന്നിട്ടുണ്ട്. അതുപോലെതന്നെയാണ് നമ്മുടെ ഭരണാധികാരികൾ, ഭാവിയെക്കുറിച്ച് ഒരു ചിന്തയുമില്ലാതെയുള്ള പ്രവർത്തനങ്ങൾ.
ഫിലിപ്പേട്ടാ... ഇത്ര കാലം പ്രപഞ്ചത്തിനും, മനുഷ്യസമൂഹത്തിനു നൽകിയ സേവനങ്ങൾക്കു പകരമായി ഒരു മരം മുറിയ്ക്കുന്നതിനു മുൻപായി മരത്തിനോട് അനുവാദം വാങ്ങുന്ന ചടങ്ങിനേക്കുറിച്ച് ഞാൻ മുൻപും വായിച്ചിട്ടുണ്ട്.. അതു പക്ഷേ കാളവണ്ടിക്കാലത്തിലേയ്ക്കുള്ള മടങ്ങിപ്പോകലാണെന്ന് എങ്ങനെ പറയുവാൻ സാധിയ്ക്കും.. ഒരു മരം, അത് എത്ര മാത്രം വിലപ്പെട്ടതാണെന്ന തിരിച്ചറിവല്ലേ ഈ അനുവാദം വാങ്ങലിന്റെയും, പ്രാർത്ഥനയുടെയും അർത്ഥം.. ഒരു മനുഷ്യജന്മത്തിന് കൊടുക്കുന്ന അതേ മൂല്യമാണ് അപ്പോൾ നാം മരത്തിനും കൊടുക്കുന്നത്..അതിന്റെ ഒരു ഉദാഹരണമല്ലേ ജോധ്പൂർ രാജാവിന്റെ വനനശീകരണത്തിനെതിരെ പോരാടി മരണം വരിച്ച അമൃതാദേവിയും, 363 ബിഷ്ണോയി വംശജരും. ഒരു വനത്തിന് സ്വന്തം ജീവനേക്കാൾ വില കൽപ്പിച്ച അവർ നമുക്ക് കാണിച്ചുതരുന്ന മാതൃക എന്താണ്..? അവരെ നമുക്ക് വിഡ്ഢികളെന്ന് വിളിയ്ക്കുവാനാകുമോ..? ഒരിയ്ക്കലുമില്ല.. നമ്മുടെ ഇന്നത്തെ സമൂഹത്തിന് മാതൃക ആകേണ്ടവരാണ് അവർ...
പുരാതനകാലങ്ങളിൽ മരങ്ങളെ ദേവന്മാരായികണ്ട് പൂജിച്ചിരുന്നതിന്റെ ആശയത്തെ, സ്വന്തം അത്യാഗ്രഹങ്ങൾക്കു മറയാക്കുവാനുള്ള വ്യഗ്രത മാത്രമാണ് ഇന്നത്തെ വനദേവതാപൂജകളിൽ നടക്കുന്നതെന്ന് നിസംശയം പറയാം.. ആ ചടങ്ങിന്റെ ആന്തരികാർത്ഥം അന്ന് വളരെ മഹത്തരമായിരുന്നെങ്കിൽ, ഇന്ന് അന്ധവിശ്വാസികളായ പൊതുജനത്തിന്റെ കണ്ണുകളെ മൂടിക്കെട്ടുവാനുള്ള ഒരു ഉപാധി മാത്രമാക്കി മാറിയിരിയ്ക്കുന്നു എന്ന യാഥാർത്ഥ്യം നമ്മൾ മനസ്സിലാക്കാത്തിടത്തോളം കാലം ഇത്തരം നല്ല ആശയങ്ങൾ അനാചാരങ്ങളായി നമ്മൂടെ സമൂഹത്തിൽ ജന്മമെടുത്തുകൊണ്ടിരിയ്ക്കും..
മരത്തിന്റെ മരണത്തേക്കുറിച്ച് എഴുതിയതിനേക്കുറിച്ച് എങ്ങനെയാണ് വസ്തുതാപരമായി നമുക്ക് വിശദീകരിയ്ക്കുവാനാകുക.. മരങ്ങൾ നട്ട വ്യക്തികൾ മരണമടയുമ്പോൾ മരങ്ങളും നശിയ്ക്കുവാൻ തുടങ്ങിയാൽ ഈ പ്രപഞ്ചത്തിൽ ഇന്ന് മരങ്ങൾ ഉണ്ടാകുമായിരുന്നോ.. നമ്മുടെ കൃഷിത്തോട്ടങ്ങളിൽ ഒന്നോ രണ്ടോ തലമുറകൾക്കുമുൻപ് നട്ടു പരിപാലിച്ച് എത്രയോ നല്ല ഫലവൃക്ഷങ്ങൾ ഉണ്ട്..
വേണമെങ്കിൽ മരങ്ങളും മനുഷ്യരും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഫലമായിരുന്നു ആ 3 മരങ്ങളുടെ നാശം എന്ന് വേണമെങ്കിൽ നമുക്ക് പറയാം... എങ്കിലും അന്ധവിശ്വാസത്തിന്റെ കൂടാരമായ ഉത്തരേന്ത്യയിൽ നടന്ന സംഭവമായതുകൊണ്ട് പൂർണ്ണമായി ഉൾക്കൊള്ളുവാനും ആകില്ല...
വനസംരക്ഷണത്തിന്റെ ആവശ്യകതയേക്കുറിച്ച് ഇന്നത്തെ സമൂഹത്തിന് കൂടുതൽ അവബോധം ആവശ്യമാണ്.. അതിനായി പ്രയത്നിയ്ക്കുന്ന ഫിലിപ്പേട്ടനും, ഈ ലേഖനത്തിനും എല്ലാവിധ ആശംസകളും നേരുന്നു.. മരങ്ങൾ തിങ്ങിവളരുന്ന ഒരു ഹരിതഭൂമിയുടെ കാഴ്ചയ്ക്കായി നമുക്ക് ഒന്നിച്ച് കൈ കോർക്കാം... സ്നേഹപൂർവ്വം..
വീട് വയ്ക്കാന്‍ ഇന്ന് ആര്‍ക്കിടെക്റ്റ് വന്ന് നോക്കിയപ്പോള്‍മൂന്ന് മരം മുറിയ്ക്കാതെ പറ്റില്ലെന്ന്
പതിനാറു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ തന്നെ നട്ട കൊയ്ന യാണൊരു മരം
സങ്കടമാണ്...പക്ഷെ എന്തുചെയ്യാം
ഈ വിഷയമാണ് പുണ്യവാളന്‍ പറഞ്ഞത് ഇതില്‍ :
നകരത്തില്‍ പോകാതിരിക്കാന്‍ ഒരു സൂത്രം എന്നാ കുറുപ്പില്‍ പറഞ്ഞത് ,
സത്യത്തില്‍ ഈ ഭൂമിയിലെ മരമോക്കെ മുറിച്ചു നാം എങ്ങോട് പോകുകയാണ്
നല്ല ഒരു ലേഖനം ...
പക്ഷെ ആരെങ്കിലും ഇത് പാലിക്കുമോ ..
ഇവിടുത്തെ കാര്യം പറയുകയാണെങ്കില്‍
നാട്ടില്‍ റബര്‍ തോട്ടം പോലെയാണ് ഇവിടെ
ഫ്ലാറ്റുകള്‍ .....
പണിയുന്ന ഫ്ലാറ്റി നനുസരിച്ച് പണി തുടങ്ങുന്ന
സമയത്ത് തന്നെ ഇത്ര മരങ്ങളും വച്ച് പിടിപ്പിക്കണം
എന്ന് നിയമം പറയുന്നു ...
കുറെ തൈകള്‍ അവിടെയും ഇവിടെയും നടും ..
കുറെ ഉണങ്ങി പോകും ...
ഉള്ള വലിയ മരങ്ങള്‍ ഒന്നെങ്കില്‍ മുറിച്ചു മറ്റും ..
അതിനു പറ്റി യില്ലെങ്കില്‍ ശിഖരങ്ങള്‍ മുറിച്ചു മാറ്റും ..
കൂടാതെ മരത്തൊലി ചെത്തി കളയും...
അതും പോരാഞ്ഞു ജെ സി ബി കൊണ്ട് അറിയാതെ
ഒരു ഇടിയും കൊടുക്കും ....
ഇതാണ് സ്ഥിതി ....
ഇനി പറഞ്ഞിട്ടെന്തു കാര്യം ...!
-------------------------------------------------
ആ കിളിയെ അപ്പുറത്തിരുത്തുമോ..?
പബ്ലിഷിനു പുറത്താണ് അത് ഇരിക്കുന്നത്....
നാളെ ലോകാവസാനമാണ് എന്നുറപ്പാണെങ്കില്‍ പോലും ഒരു തൈ നടാന്‍ മറക്കരുത്. എന്നല്ലേ... വയ്ക്കാന്‍ സ്ഥലമുള്ളിടത്തൊക്കെ.. മരം നടുക തന്നെ വേണം... നല്ല ലേഖനം...
മരം മുറിച്ചു മാറ്റുന്നവര്‍ രണ്ടു
മരത്തൈകള്‍ കൂടി നടുവാന്‍
മറക്കാതിരിക്കുക!!
അതവര്‍ ചെയ്തുകൂട്ടുന്ന
അപരാധതിനൊരു പരിഹാരമാകും
അതില്‍ സംശയം വേണ്ട ലേശം.
മരവും മഴയും,വെള്ളവും ബന്ധപ്പെട്ട ലേഖനം ഉണ്ടോ
Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.