വെബ്‌ കമന്റുകള്‍ ചില ചിന്തകള്‍: അഥവാ ഒരു ബ്ലോഗറുടെ അനുഭവക്കുറിപ്പുകള്‍: Web Comments Some Thoughts and Suggestions....

118 comments
(Blog Comments Some Thoughts: Or A Personal Experiences of a Blogger) 

Pic.Credit. Google/man made design studio
ബ്ലോഗ്‌ പേജുകളില്‍ നാം കൊടുക്കുന്ന കമന്റുകള്‍  നമ്മുടെ ഓണ്‍ലൈന്‍ ജീവിതത്തിലും ഓഫ്‌ ലൈന്‍ ജീവിതത്തിലും വിവിധങ്ങളായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നവയത്രേ.   ഒരു പ്രത്യേക വിഷയത്തിലോ വ്യക്തിപരമായ വിഷയത്തിലോ തുടര്‍ന്ന് ചര്‍ച്ചകള്‍ നടത്തുന്നതിനു നമ്മുടെ കമന്റുകള്‍ വഴിയൊരുക്കും. അനേകായിരം മൈലുകള്‍ അകലെയുള്ള ഒരു വ്യക്തിയുമായി നല്ലൊരു ബന്ധം തുടങ്ങുന്നതിനും, അത് അരക്കിട്ടുറപ്പിക്കുന്നതിനും നമ്മുടെ കമന്റുകള്‍ വഴി വെക്കുന്നു.  ഒപ്പം ചില അവസരങ്ങളില്‍ തങ്ങള്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രവര്‍ത്തന മണ്ഡലങ്ങളിലേക്കതു നീങ്ങുന്നതിനും,അതുമൂലം അത് വിപുലീകരിക്കുന്നതിനും അത് കാരണമാകാം.   ഒപ്പം നാം ആയിരിക്കുന്ന സമൂഹത്തില്‍ നിന്നും വളരെ വിസ്തൃതമായ ഒരു സമൂഹത്തിലെ അംഗങ്ങള്‍ ആണ് നാം എന്ന ഒരു ബോധം നമ്മില്‍ ഉണര്‍ത്തുന്നതിനും അത് കാരണമാകുന്നു.

ഈ ചെറു ലേഖനത്തിലൂടെ ഓരോ ബ്ലോഗര്‍മാരും വിശേഷിച്ചു ബ്ലോഗുകളില്‍ കമന്റു എഴുതുന്നവരും അവശ്യം അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ എന്റെ അനുഭവ വെളിച്ചത്തില്‍ മനസ്സിലാക്കിയവ പറയുവാന്‍ താത്പര്യപ്പെടുന്നു.

കഴിഞ്ഞ  ചില വര്‍ഷങ്ങള്‍ വെബ്‌ ഉലകത്തില്‍ നടത്തിയ ഓട്ട പ്രദക്ഷിണത്തിന്‍റെ   ബാക്കിപ്പത്രം എന്ന് വേണമെങ്കിലും ഇതിനെ വിളിക്കാം. :-)

നോളും, ബ്ലോഗും, കമന്റ് അറിവുകളും ..

വിഷയത്തിലേക്ക് കടക്കുന്നതിനു മുന്‍പേ  ആമുഖമായി ചില വിവരങ്ങള്‍ കൂടി കുറിക്കുന്നത് നന്നായിരിക്കും എന്ന് കരുതുന്നു.

വെബ്‌ ഉലകത്തിലേക്ക് കാലെടുത്തു വെച്ചത് ആദ്യം ഇംഗ്ലീഷു മാധ്യമത്തിലൂടെ ആയിരുന്നു, അവിടെ പലയിടത്തും എഴുതി ആദ്യം കമന്റില്‍ തുടങ്ങി  പിന്നെ കുറിപ്പുകളും ലേഖനങ്ങളും എഴുതി. അവിടെ നിരവധി സുഹൃത്തുക്കളെ നേടാന്‍ കഴിഞ്ഞു.  എന്റെ കമന്റുകള്‍ വായിച്ച ഒരു സുഹൃത്ത്‌ ഇപ്രകാരം ചോദിച്ചു, "നിങ്ങള്‍ക്കു സ്വന്തമായി ഒരു ബ്ലോഗ്‌ തുടങ്ങിക്കൂടെ?  

അതൊരു നല്ല ആശയമായി തോന്നുകയും അങ്ങനെ ആരംഭമായി പല ബ്ലോഗുകള്‍ വായിക്കുന്നതിനും സുഹൃത്തിന്റെ നിര്‍ദ്ദേശപ്രകാരം ഗൂഗിളിന്റെ നോള്‍ (Knol) പേജുകളില്‍ എഴുതിത്തുടങ്ങുന്നതിനും ഇടയായി.  അവിടെ ലഭിച്ച സ്വീകരണം വളരെ പ്രോത്സാഹജനകമായിരുന്നു, നിരവധി പ്രഗത്ഭരായ  ഏഴുത്തുകാരെ  പരിചയപ്പെടുന്നതിനും അവരുടെ കൂട്ടായ്മകളില്‍ (Group/Guild) അംഗത്വം നേടുന്നതിനും അത് ഇടയാക്കി.  ഒപ്പം എന്റെ രണ്ടു നോളുകള്‍ (മരങ്ങളെക്കുറിച്ചുള്ളതും, സ്റ്റാമ്പ് ശേഖരണത്തെക്കുറിച്ചുള്ളവയും)   ടോപ്‌ ലിസ്റ്റില്‍ വരുന്നതിനും അങ്ങനെ സംഗതിയായി.

തുടര്‍ന്നുള്ള നോളിന്റെ സമാപ്തി (നിര്യാണം) എല്ലാവരെയും ഞെട്ടിപ്പിക്കുന്ന ഒന്നായിരുന്നു എങ്കിലും ഗൂഗിള്‍ നോളുകള്‍ wordpress (peeveesknols) ലേക്ക്  മാറ്റുന്നതിനുള്ള സൌകര്യങ്ങളും അവര്‍ ക്രമീകരിച്ചു തന്നു.  തുടര്‍ന്ന് വേര്‍ഡ്‌ പ്രസ്സിലെ പരിചയക്കുറവും  ബ്ലോഗ്ഗെറിനെക്കുറിച്ചുള്ള അല്‍പ്പം അറിവും  ഗൂഗിള്‍ ബ്ലോഗറില്‍ തന്നെ ബ്ലോഗു തുടങ്ങുവാന്‍ ഇടയാക്കി, അവിടെ ആദ്യം നോളിലെ സൃഷ്ടികളുമായി ചേക്കേറി.  തുടര്‍ന്ന് പുതിയവ പലതും പോസ്റ്റു ചെയ്തു തുടങ്ങി.  അങ്ങനെ വെബിലൂടെ പരിചയമായവര്‍ എന്റെ ബ്ലോഗുകളിലേക്ക് വരുന്നതിനും പ്രോത്സാഹജനകമായ നിരവധി കമന്റുകളും വ്യക്തിപരമായ മെയിലുകളും തുടര്‍ന്ന്  ലഭിക്കുവാനും ഇടയായി.

നോള്‍ അനുഭവത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അനുഭവമത്രേ ബ്ലോഗില്‍  ലഭിച്ചത്, പിന്നീട് മലയാളം ബ്ലോഗുകളുടെ അനന്തസാദ്ധ്യത മനസ്സിലാക്കുവാനും മലയാളത്തില്‍ ഞാന്‍ എഴുതി പ്രിന്റ്‌ മീഡിയയില്‍ മുന്‍പു  പ്രസിദ്ധീകരിച്ചവ   ഓരോന്നായി ബ്ലോഗുകളിലേക്ക് മാറ്റി. അവിടെയും എന്റെ പോസ്ടുകള്‍ക്കൊപ്പം മറ്റു പോസ്റ്റുകള്‍ വായിക്കുന്നതിനും കമന്റുകള്‍ പോസ്ടുന്നതിനും പിശുക്ക് കാട്ടിയില്ല, പ്രത്യേകിച്ചു എന്റെ ബ്ലോഗില്‍ കമന്റു പോസ്ടുന്നവരുടെ ബ്ലോഗു സന്ദര്‍ശിക്കാനും അവര്‍ക്കൊപ്പം ചേരാനും കമന്റു പോസ്ടാനും തുടങ്ങി.   അങ്ങനെ നേടിയെടുത്ത ചില അറിവുകള്‍ കമന്റുകളോടുള്ള ബന്ധത്തില്‍ ഉള്ളവ ഇവിടെ കുറിക്കുക എന്നതത്രേ ഈ കുറിപ്പിന്റെ ലക്ഷ്യം.

പിന്തിരിപ്പന്‍  "ബാക്ക് ലിങ്കുകള്‍"

മറ്റു ബ്ലോഗുകളില്‍ കമന്റു പോസ്റ്റു ചെയ്യുമ്പോള്‍ തങ്ങളുടെ backlinks പോസ്റ്റു ചെയ്യരുത്, എന്റെ വെബ്‌ എഴുത്തിന്റെ തുടക്കത്തില്‍ ചിലയിടങ്ങളില്‍ പരിചിതരായവരുടെ പോസ്റ്റുകളില്‍ ഞാന്‍ അങ്ങനെ ചെയ്യുമായിരുന്നു. അതുകണ്ട ഒരാള്‍ അതിനെ വിമര്‍ശിച്ചു എഴുതി, അത് നോളില്‍ ഒരു വലിയ വാഗ്വാദത്തിനു തന്നെ വഴി വെച്ച്.  ചിലര്‍ അനുകൂലമായും മറ്റു ചിലര്‍ പ്രതികൂലിച്ചും, പിന്നീടാണ് ഞാന്‍ കാട്ടിയത് ബുദ്ധിമോശമാണെന്ന് മനസ്സിലായത്‌.  കമന്റുകള്‍ പോസ്റ്റു ചെയ്യുമ്പോള്‍ നമ്മുടെ ബാക്ക് ലിങ്കുകള്‍ ഇല്ലാതെ തന്നെ അവര്‍ നമ്മുടെ പേജില്‍ എത്തും, അത് നാം എഴുതുന്ന കമന്റുകളെ ആശ്രയിച്ചിരിക്കും.  എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട ലിങ്കുകള്‍ കമന്റില്‍ കൊടുക്കുന്നത് നല്ലത് തന്നെ.

വ്യാജന്‍ ഒരു 'പൂജ്യ'ന്‍

സ്വന്തം പേര് വെക്കാതെയും വ്യാജ പേരുകളിലും കമന്റു പോസ്റ്റു ചെയ്താല്‍ അതിനു വേണ്ട പ്രതികരണം ലഭിച്ചെന്നു വരില്ല.   കമന്റില്‍ പോലും സ്വന്തം പേര് വെക്കാനുള്ള സാമാന്യ മര്യാദാ ലംഘനമത്രേ ഇതു.

ചൊടിപ്പിക്കലും ചൊറിയലും..

ബ്ലോഗറേയും വായനക്കാരെയും ചൊടിപ്പിക്കുന്ന തരം കമന്റുകള്‍ പാസ്സാക്കാതിരിക്കുക.  പലപ്പോഴും അതൊരു വലിയ വിവാദത്തില്‍ തന്നെ ചെന്ന് കലാശിക്കാന്‍ വഴിയുണ്ട്.  ഒപ്പം കമന്റുകളില്‍ തമാശക്ക് തിരി കൊളുത്തുമ്പോള്‍ വളരെ സൂക്ഷിക്കേണ്ടതുണ്ട് അത് ചിലപ്പോള്‍ ആളിപ്പടരാനും അപകടങ്ങള്‍ വരുത്തി വെക്കാനും ഉള്ള സാധ്യതകള്‍  വിരളമല്ല.  അപരിചിതരായവരുടെ ബ്ലോഗുകളില്‍ കമന്റുമ്പോള്‍ തമാശ ഒഴിവാക്കുന്നതാണ് നല്ലത്, കാരണം അത് ചിലപ്പോള്‍ ചില തെറ്റിദ്ധാരണകളിലേക്ക്   വലിച്ചിഴക്കും.  അടുത്തിടെ എനിക്കുണ്ടായ ഒരു അനുഭവം കുറിക്കട്ടെ:

"ഒരു പുതിയ മലയാളം കൂട്ടായ്മയില്‍ ചേര്‍ന്ന എനിക്കു തുടക്കം തന്നെ നിരവധി സുഹൃത്തുക്കളെ നേടാന്‍ കഴിഞ്ഞു.  അക്കൂട്ടത്തില്‍ ഒരാളുടെ ഒരു ലേഖനത്തില്‍ അല്പം രസകരമായ ഒരു കമന്റു ഞാന്‍ പോസ്റ്റി,  അദ്ദേഹം അത് വായിച്ചു ക്ഷുഭിതനായി ഒരു മറുപടി എന്റെ കമന്റിനു താഴെയും  ഒപ്പം എന്റെ കമന്റു എടുത്തെഴുതിക്കൊണ്ട് തന്റെ മുഖ പേജിലും ഒരു വിമര്‍ശനം നടത്തി, തികച്ചും പരുഷമായ ഭാഷയില്‍ തന്നെ.  എന്തിനു പറയുന്നു, തികച്ചും നല്ല ഉദ്ദേശ ശുദ്ധിയോടെ വ്യംഗ്യ രൂപേണ എഴുതിയ ഒരു കമന്റായിരുന്നു അത് പക്ഷെ അയാള്‍ അത് തികച്ചും വിപരീത രീതിയില്‍ എടുത്തതിനാല്‍  വന്ന പോരായ്മയാണ് ഇവിടെ സംഭവിച്ചത്.  ഞാന്‍ അതിനു യോജിച്ച ഒരു മറുപടിയും നല്‍കി, അതയാള്‍ക്ക്‌ തൃപ്തികരമാവുകയും താന്‍ കോപിതനായതില്‍ ക്ഷമാപണം നടത്തുകയും ചെയ്തു.  അയാള്‍ ഇപ്പോള്‍ വെബ്ബുലകത്തിലെ എന്റെ ഒരു ഉറ്റ സുഹൃത്തുമായിരിക്കുന്നു.  ഇങ്ങനെ സംഭവിക്കാനുള്ള കാരണം ഒരു മുന്‍പരിചയവും ഇല്ലാത്ത ഒരാള്‍ ഇത്തരം തമാശ നിറഞ്ഞ ഒരു കമന്റു പാസ്സ് ചെയ്തതിലുള്ള തെറ്റിദ്ധാരണ മൂലം ഉണ്ടായതെന്ന് അയാള്‍ പിന്നീട് പറയുകയുണ്ടായി."

പോസ്റ്റ്‌ എവിടെ, കമെന്റ്  എവിടെ ?

പോസ്റ്റുമായി പുലബന്ധം പോലുമില്ലാത്ത ചില കമന്റുകള്‍, ചിലപ്പോള്‍ വാരി വലിച്ചു എഴുതിയവ കാണാറുണ്ട്‌.  അത് ഒരു പക്ഷെ കമന്റുകാരന്‍ ഒരു വലിയ തിരക്കുള്ള ആളോ അല്ലെങ്കില്‍, അയാള്‍ പോസ്റ്റു മുഴുവനും വായിക്കാന്‍ ശ്രമിക്കാഞ്ഞതിനാലോ ആയിരിക്കാം. അത്തരം കമന്റുകള്‍ തികച്ചും അരോചകം ഉളവാക്കും.  അങ്ങനെയുള്ളവര്‍ സ്വന്തമായി ഒരു ബ്ലോഗുണ്ടാക്കി ഇത്തരം കാര്യങ്ങള്‍ അവിടെ കുറിക്കുന്നതായിരിക്കും നല്ലത് അല്ലാതെ മറ്റുള്ളവരുടെ പേജില്‍ കടന്നു കൂടി വായില്‍ വരുന്നത് കോതക്ക് പാട്ട് എന്ന രീതിയില്‍ എഴുതി വിടുന്നത് നല്ലതല്ല.  ഈ കാര്യങ്ങള്‍ ഒരു പക്ഷെ കമന്റു ലഭിക്കുന്ന വ്യക്തി തുറന്നു പറയാന്‍ മടി കാട്ടിയെന്നും വരാം.

മറ്റു ചില കമന്റുകളില്‍ ഞാന്‍ മുന്‍പ് സൂചിപ്പിച്ചത് പോലെ തങ്ങളുടെ ബാക്ക് ലിങ്ക് ചേര്‍ക്കുന്ന ഒരു പ്രവണത കാണാം. ഇതും കമന്റുകളോടുള്ള ബന്ധത്തില്‍ ഒരു നല്ല പ്രവണത അല്ല. ഇതൊരു സ്വയം പരസ്യ പ്രവര്‍ത്തനം ആയെ കാണാന്‍ കഴിയൂ.  മറ്റു ചിലര്‍ തങ്ങള്‍ക്കുള്ള ബ്ലോഗു ലിങ്കുകളും, സോഷ്യല്‍ വെബ്‌ ലിങ്കുകളും ഏതെങ്കിലും ബിസ്സ്നെസ്സ് കാര്യങ്ങള്‍ ഉള്ള ആളെങ്കില്‍  അവിടുള്ള ലിങ്കുകള്‍ മുഴുവനും കമന്റില്‍ ചാര്‍ത്താന്‍ ശ്രമിക്കും ഇതും ഒരു നല്ല പ്രവണത അല്ല.  അങ്ങനെയുള്ള കമന്റുകള്‍ ചിലപ്പോള്‍ ഡിലീറ്റു  ചെയ്യുവാനും ഇടയുണ്ട്.

ആവശ്യത്തിനു വാചാലത..

ചിലര്‍ കമന്റു ചെയ്യുമ്പോള്‍ കേവലം ഒന്നോ രണ്ടോ വാക്കുകളില്‍ ഒതുക്കി, നന്ദി, നന്നായി, കലക്കി, ആശംസകള്‍ തുടങ്ങിയ ചില വാക്കുകള്‍ പറഞ്ഞു പോകുന്നത് കാണാറുണ്ട്‌.  ഇതു ഒരു പക്ഷെ അവരുടെ തിരക്ക് പിടിച്ച ജീവിതം മൂലമായിരിക്കാം, ഇങ്ങനെയുള്ളവരെ വിമര്‍ശിക്കുക എന്നല്ല എന്റെ ഈ വരികള്‍ കൊണ്ട് ഉദേശിക്കുന്നത്, സത്യത്തില്‍ തങ്ങളുടെ തിരക്കേറിയ ജീവിതത്തിലെ കൃത്യ നിര്‍വ്വഹണങ്ങള്‍ക്കിടയില്‍   അല്‍പ്പം സമയം കണ്ടെത്തി അവര്‍ നമ്മുടെ ബ്ലോഗുകളില്‍ വന്ന് രണ്ടു വാക്ക് പറയുന്നത് തന്നെ ഒരു വലിയ സംഭവം ആയി എടുക്കാം.  ഇത്തരക്കാരെ പലരും അവഗണിച്ചും കാണാറുണ്ട്‌ അത് തീര്‍ത്തും ശരിയല്ല എന്നാണെന്റെ അഭിപ്രായം അവരെ നമുക്ക് അവഗണിക്കാതിരിക്കാം. അവര്‍ക്കും ഒരു രണ്ടു വാക്ക് നന്ദി പറയുന്നത് നല്ലത് തന്നെ.  പക്ഷെ പതിവ് പല്ലവി തന്നെ പറയാതെ പോസ്റ്റുമായി ബന്ധപ്പെട്ട ചില വാക്കുകള്‍ കൂടി കുറിക്കുന്നത് നല്ലതായിരിക്കും എന്നൊരു നിര്‍ദേശവും ഇവിടെ നല്‍കുവാന്‍ ഞാന്‍ മടിക്കുന്നില്ല.

കമന്റുക, വീണ്ടും വീണ്ടും..

നിങ്ങള്‍ പോസ്റ്റുകളില്‍ കമന്റു പാസ്സ് ചെയ്യുന്ന വ്യക്തിയെങ്കില്‍, ശ്രദ്ധിക്കുക, ഒരുപക്ഷെ നിങ്ങളുടെ കമന്റുകള്‍ക്ക് ബ്ലോഗറില്‍ നിന്നും ഉടനടി അല്ലെങ്കില്‍ ആദ്യ കമന്റിനു ഒരു പ്രതികരണം ലഭിച്ചില്ലന്നു വരാം അതുകൊണ്ട് അയാളുടെ ബ്ലോഗു വായിക്കില്ലന്നോ, കമന്റു പാസ്സ് ചെയ്യില്ലന്നോ ഒരു തീരുമാനത്തില്‍ എത്തേണ്ട, വായന തുടരുക അഭിപ്രായങ്ങള്‍ എഴുതുക.

വന്ന വഴി മറക്കരുതേ..

വളരെ ആത്മാര്‍ഥതയോടെ നിങ്ങളുടെ ബ്ലോഗു തുടര്‍ച്ചയായി സന്ദര്‍ശിക്കുകയും പ്രചോദാത്മകമായ അഭിപ്രായങ്ങള്‍ കമന്റു രൂപത്തില്‍ അറിയിക്കുകയും ചെയ്യുന്നവരെ ഒരിക്കലും അവഗണിക്കാന്‍ പാടുള്ളതല്ല.  വല്ലപ്പോഴും ഒരിക്കല്‍ നമ്മുടെ ബ്ലോഗുകളില്‍ എത്തുന്നവരേക്കാള്‍ നാം പ്രാധാന്യം ഇവര്‍ക്ക് കൊടുക്കേണ്ടതുണ്ട്.  അങ്ങനെയുള്ളവരുടെ ബ്ലോഗ്‌ പോസ്റ്റു വരുമ്പോള്‍ പ്രതികരണം അറിയിപ്പാന്‍ നാം പിശുക്ക് കാട്ടരുത്, മറിച്ചു ക്രീയാത്മകമായ ഒരു അഭിപ്രായം നാം അവിടെ പോസ്റ്റു ചെയ്യണം.   ഇവിടെ ഒരു പ്രത്യേക കാര്യം കൂടി സൂചിപ്പിക്കട്ടെ!! വെറും പൂച്ചയായി ബ്ലോഗില്‍ വന്ന ചിലര്‍ പുലിയായി മാറിക്കഴിയുമ്പോള്‍ തങ്ങള്‍ കടന്നു വന്ന വഴികളും തങ്ങളെ പുലികലാക്കി മാട്ടിയവരെയും നിഷ്കരുണം പുറം കാലു കൊണ്ട് തട്ടിക്കളയുന്ന ഒരു പ്രവണതയും അവിടവിടെ കമന്റുകളോടുള്ള ബന്ധത്തില്‍ കണ്ടിട്ടുണ്ട്, അങ്ങനെയുള്ളവരോട് ഒരു വാക്ക്:

പ്രീയപ്പെട്ടവരെ, നിങ്ങളെ ബ്ലോഗറും പുലിയുമൊക്കെയാക്കി മാറ്റുന്നതിന് ഒരു നല്ല പങ്കു വഹിച്ച നിങ്ങളുടെ വായനക്കാരെ മറന്നുകളയരുത്  , അതൊരിക്കലും ആശാസ്യകരമായ ഒരു കാര്യമല്ല.  പുലിയായി മാറിയ ഒരു മഹല്‍ദേഹം, അടുത്തിടെ ഒരു കമന്റു പറയുകയുണ്ടായി, "ഞാനിപ്പോള്‍ കമന്റുകള്‍ ഒന്നും വായിക്കാറില്ലെന്നും, ഞാനൊട്ടു കമന്റാറും ഇല്ലാന്ന്."  വളരെ  നല്ല കാര്യം! ആ വാക്കുകളില്‍ ഒരു ഹുങ്കിന്റെ ധ്വനി ഇല്ലേ എന്ന് സംശയിക്കുന്നു!!!  ഇത്തരക്കാരോട് ഒന്നേ പറയാനുള്ളൂ പ്രീയപ്പെട്ടവരെ നിങ്ങള്‍ കടന്നു പോന്ന വഴികള്‍ മറക്കാതിരിക്കുക!!!  ഒപ്പം നിങ്ങളെ പുലിയാക്കിയവരെയും!!!

വന്നാലും ഇതിലേ...

കമന്റുകള്‍ പോസ്റ്റു ചെയ്യുമ്പോള്‍ എന്റെ ബ്ലോഗില്‍ വരണേ! എന്റെ ബ്ലോഗില്‍ പുതിയ വിഷയം..... പോസ്റ്റി, വരണേ, നോക്കണേ, എന്ന് തുടങ്ങിയ അപേക്ഷകള്‍ നിര്‍ബ്ബാധം കമന്റുകളിലൂടെ തൊടുത്തു വിടുന്ന ചിലരെ കാണാറുണ്ട്‌.  ഇതു തികച്ചും അരോചകം ഉളവാക്കുന്ന ഒന്ന് തന്നെ.  ശല്യം! വിടുന്ന ലക്ഷണം ഇല്ലല്ലോ! എന്ന് മനസ്സിലെങ്കിലും ഇതു വായിക്കുന്ന ബ്ലോഗര്‍ക്ക് തോന്നിയിട്ടുണ്ടാകും തീര്‍ച്ച!, മിക്കപ്പോഴും ബ്ലോഗര്‍മാര്‍ ഇത്തരക്കാരെ വെറുതെ വിടുന്ന പ്രവണതയാണ് കാണാറുള്ളത്‌, പിന്നവര്‍ തങ്ങളുടെ ബ്ലോഗില്‍ വന്നില്ലങ്കിലോ എന്ന ഭയമായിരിക്കാം ഈ പ്രവണതക്ക് പിന്നില്‍, ഇത്തരക്കാരെ ഇത്തരം കമന്റുകള്‍ പോസ്റ്റു ചെയ്യുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനു പരസ്യമായല്ലെങ്കിലും നേരിട്ടെങ്കിലും അറിയിക്കുന്നത് നന്നായിരിക്കും, ഇത്തരം അപേക്ഷകള്‍ തങ്ങളുമായി ഏറ്റവും അടുത്തറിയുന്നവര്‍ക്ക് കത്തിലൂടെ അറിയിക്കുന്നതാകും നല്ലത്.  ഇത്തരം പരസ്യമായ അറിയിപ്പ് കൊണ്ട് തങ്ങളുടെ ബ്ലോഗില്‍ കൂടുതല്‍ ട്രാഫിക് കിട്ടുമെന്നുള്ള ഒരു പ്രതീക്ഷയാണിവരെ ഇത്തരം കമന്റുകള്‍ പാസ്സാക്കാന്‍ പ്രചോദിപ്പിക്കുന്നത്.  എന്നാല്‍ മറിച്ചാണ് പലപ്പോഴും സംഭവിക്കുക, പലരും അവിടേക്ക് എത്തി നോക്കുവാന്‍ പോലും മിനക്കെട്ടെന്നു വരില്ല.

കമന്റിനു കമന്റു മാത്രം

മറ്റു ചില കമന്റെര്‍മാര്‍ തങ്ങളുടെ ബ്ലോഗ്‌ ലിങ്കും, സോഷ്യല്‍ വെബ്‌ ലിങ്കും, ചിലപ്പോള്‍ തങ്ങള്‍ ഏര്‍പ്പെട്ടിരിക്കുന്ന ബിസ്സിനസ്സ് ലിങ്കുകളും കമന്റില്‍ പോസ്റ്റു ചെയ്തു കാണാറുണ്ട്‌. ഇതും ശരിയായ പദ്ധതിയല്ല.  നാം എഴുതുന്ന കമന്റുകള്‍ വായിക്കുമ്പോള്‍ തന്നെ മറ്റുള്ളവര്‍ നമ്മുടെ ബ്ലോഗുകളിലേക്കെത്താന്‍  പ്രചോദനം നല്‍കുന്ന തരം കമന്റുകള്‍  പോസ്റ്റു ചെയ്താല്‍ ഇത്തരം ബാക്ക് ലിങ്ക് പിടിപ്പികേണ്ട ആവശ്യം വരില്ല.  കമന്റു എഴുതുമ്പോള്‍ പോസ്റ്റിലെ വിഷയം വിട്ടു കാട് കയറാനും ശ്രമിക്കാതിരിക്കുക.  കമന്റിനൊപ്പം പ്രത്യക്ഷ പ്പെടുന്ന നമ്മുടെ പേരുകളില്‍ ക്ലിക് ചെയ്താല്‍ അവര്‍ക്ക് നമ്മുടെ ബ്ലോഗുകളില്‍ എത്താന്‍ കഴിയും അപ്പോള്‍ പിന്നെ എന്തിനാണീ ബാക്ക് ലിങ്ക് ബ്ലോഗ്‌ കമന്റില്‍ കൊടുക്കുന്നത്? എന്റെ ബ്ലോഗില്‍ വരണേ എന്ന അപേക്ഷയും ഇവിടെ ഒഴിവാക്കാന്‍ കഴിയും.  ബ്ലോഗെഴുത്തിന്റെ ആരംഭത്തില്‍ പലര്‍ക്കും സംഭവിക്കുന്ന ഒരു കാര്യമാണിത്, ഈ ലേഖകനും ഈ അമളി തുടക്കത്തില്‍ പറ്റിയിട്ടുണ്ട്, പക്ഷെ അത് മിക്കപ്പോഴും വളരെ പരിചിതരായവരുടെ പേജില്‍ എത്തുമ്പോള്‍ മാത്രമായിരുന്നു, പിനീടത് ശരിയല്ല എന്ന് മനസ്സിലാക്കി നിര്‍ത്തുകയും ചെയ്തു. അത്തരം സന്ദര്‍ഭങ്ങളില്‍  അത് പരിചിതരായവരുടെ മെയിലിലേക്ക് അയക്കുക.   ഈ തെറ്റായ പ്രവണത മനസ്സില്ലാക്കി തിരുത്തുന്നത് കൂടുതല്‍ ട്രാഫിക് ബ്ലോഗിലെക്കൊഴുകാന്‍ കാരണമാകും എന്നതിനു സംശയം ഇല്ല.

കമന്റു നിരത്തല്‍..

പിന്നൊരു പ്രവണത കണ്ടതും തിരുത്തേണ്ടതുമായ  ഒന്നത്രേ, ഒരേ രീതിയിലുള്ള കമന്റുകള്‍ പോസ്റ്റു വായിക്കാതെ പോലും ഒരേ സമയം വിവിധ പേജുകളില്‍ നിരത്താന്‍ ശ്രമിക്കുന്ന ഒരു കൂട്ടര്‍.  ഇതു ഒട്ടും തന്നെ പ്രോത്സാഹകരമായ ഒന്നല്ല മറിച്ച് തികച്ചും ലജ്ജാവഹമായ ഒന്നത്രേ!

ഉപസംഹാരം:

ബ്ലോഗുലകത്തില്‍ നാളിതുവരെ നടത്തിയ പ്രയാണത്തില്‍ നിന്നും നേരിട്ടനുഭവിച്ചതും, കേട്ടറിഞ്ഞതും  വായിച്ചറിഞ്ഞതുമായ

ചില അനുഭവങ്ങളത്രേ ഈ കുറിപ്പില്‍.

എന്റെ മാന്യ വായനക്കാര്‍ക്കും കമന്റുകളോടുള്ള ബന്ധത്തില്‍ പല അനുഭവങ്ങളും പറയുവാന്‍ ഉണ്ടായിരിക്കാം, അവ ഇവിടെ കമന്റു രൂപത്തില്‍ ചേര്‍ത്താല്‍ നന്നായിരിക്കും.  അല്ല ഇവിടെ ഞാന്‍ സൂചിപ്പിച്ചവയോടു വിയോജിപ്പ് ഉള്ളവര്‍ക്കും ആ പ്രതികരണം ഇവിടെ കുറിക്കാം. എല്ലാ ബ്ലോഗര്‍ മാര്‍ക്കും എടുത്തു പറയാന്‍ പറ്റിയ ചില അനുഭവങ്ങള്‍ ഇതോടുള്ള   ബന്ധത്തില്‍ ഉണ്ടാകും എന്നാണ് എന്റെ വിശ്വാസം.  അഭിപ്രായങ്ങള്‍ അറിയിക്കുന്ന എല്ലാവരുടേയും കുറിപ്പുകള്‍ക്ക് മറുപടി നല്‍കുന്നതുമായിരിക്കും.


ഒപ്പം പറയട്ടെ ചിത്രത്തില്‍ സൂചിപ്പിച്ചതുപോലെ :

നിങ്ങളുടെ കമന്റുകള്‍ ഒരു ബ്ലോഗ്ഗര്‍ക്ക്
ആ ദിവസത്തില്‍ മറ്റൊന്നിനോടും
തുലനം ചെയ്യുവാന്‍ പറ്റില്ല!
അതവരുടെ ആ ദിവസം സൃഷ്ടിക്കുന്നു!!!
 
വീണ്ടും കാണാം
നന്ദി നമസ്കാരം
ഫിലിപ്പ് ഏരിയല്‍


PS:



മലയാളത്തിലെ പ്രശസ്ത ബ്ലോഗായ "ആദ്ധ്യാക്ഷരിയില്‍"
പ്രശസ്ത ബ്ലോഗ്ഗര്‍ അപ്പു ഒരു പരിചയപ്പെടുത്തലോടെ
ഈ ബ്ലോഗു റീ പോസ്റ്റു ചെതിട്ടുണ്ട് അത് ഇവിടെ വായിക്കുക
നന്ദി അപ്പു.


കമന്റുകൾ; തെറ്റുകളും ശരികളും - ഒരു ബ്ലോഗറുടെ അനുഭവക്കുറിപ്പുകൾ



Pic.Credit. Google/manmadedesignstudio

118 comments

Something went wrong, comments are not getting posted here, I don't know why.
This is just a test comment pl. PV

Hi Rejoy, Thanks a lot for the timely help.
Best Regards

നിരീക്ഷണം 100% സത്യമാണ്. കമന്റുകളോട് ആഗ്രഹമാകാം, അത്യാഗ്രഹം ആകുമ്പോഴാണ് പ്രശ്നമാകുന്നത്, സൃഷ്ടികൾ നന്നെങ്കിൽ നാം ഉണ്ടെന്ന സൂചന മാത്രം നൽകിയാൽ മതി ബ്ലോഗിൽ ആളനക്കം ഉണ്ടായിക്കൊള്ളും.
കമന്റുകളിലൂടെ അഭ്യ്ർഥനകളും പോസ്റ്റ് വായിക്കാതെ ആശംസകൾ അർപ്പിക്കുന്നവരോടും പരുഷമായിത്തന്നെ ഞാൻ പ്രതികരിച്ചിട്ടുണ്ട്.

കമന്റ് പോസ്റ്റ് ചെയ്യുന്നവര്‍ക്കുള്ള ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വളരെ ഇഷ്ടപ്പെട്ടു. 'തക്ക സമയത്ത് പറഞ്ഞ വാക്ക് വെള്ളിത്താലത്തില്‍ പൊന്‍നാരങ്ങാ പോലെ.' കമന്റുകള്‍ അപരന് വളരാനുള്ള പ്രോത്സാഹനങ്ങളാകണം. നിരുത്സാഹപ്പെടുത്തുന്ന കമന്റുകള്‍ വളര്‍ത്തുകയില്ല, തളര്‍ത്തുകയേയുള്ളൂ. എന്തിലും ഒരു നന്മയുണ്ടാകുമല്ലോ. അതിനെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ക്രിയാത്മകമായ വിമര്‍ശനങ്ങളും ആകാം. 'വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും...' അതാകട്ടെ നമ്മുടെ മുദ്രാവാക്യം. ആശംസകള്‍...

നിങ്ങളുടെ കമന്റുകള്‍ ഒരു ബ്ലോഗ്ഗര്‍ക്ക് പ്രോത്സാഹജനകമായ ഒരു അനുഭവം ‍ആകാം.

കമന്റിനെക്കാളും എഴുത്തിനെക്കാളുമൊക്കെ എനിക്കിഷ്ടം ഈ കൂട്ടായ്മ ആണ്. ഞാന്‍ അഭിപ്രായമെഴുതുന്ന എല്ലാ സൈറ്റിലും വീണ്ടും ചെന്ന് ഞാന്‍ എഴുതിയതിനെന്തെങ്കിലും മറുപടി തന്നിട്ടുണ്ടോ എന്ന് നോക്കും. ഉണ്ടെങ്കില്‍ പിന്നെയും അവിടെ പോകാന്‍ ഒരൂ ഉത്സാഹമാണ്. ചില ബ്ലോഗില്‍ ഞാന്‍ വര്‍ഷത്തിലധികമായി വിസിറ്റ് ചെയ്യുകയും അഭിപ്രായമെഴുതുകയും ചെയ്യാറുണ്ട്. ഇതുവരെ ഒരു റെസ്പോണ്‍സ് പക്ഷെ അവിടെ നിന്നുണ്ടായിട്ടില്ല. എന്നാലും അവരുടെ പുതിയ ഒരു പോസ്റ്റ് ഇറങ്ങിയാല്‍ ഉടനെ ഞാന്‍ ചെല്ലും.


സമയമുള്ളേടത്തോളം നമ്മെക്കൊണ്ടാവുന്നത്.

പലരും ബ്ലോഗ്‌ എഴുത്ത് കമന്റിനു വേണ്ടിയാവരുത് എന്ന് വാദിച്ചു കാണാറുണ്ട്. യഥാര്‍ത്ഥത്തില്‍ ബ്ലോഗില്‍ ഏറ്റവും പ്രധാനം കമന്റ്‌ തന്നെയാണ്. തന്റെ പോസ്റ്റ്‌ എങ്ങനെ സ്വീകരിക്കപ്പെടുന്നു എന്ന് എഴുത്തുകാരന് മനസ്സിലാക്കാന്‍ അതെ ഒരു മാര്‍ഗമുള്ളൂ. താങ്കള്‍ പറഞ്ഞ കമെന്റുംപോള്‍ പാലിക്കേണ്ട മര്യാദകളോട് പൂര്‍ണ്ണമായും യോജിക്കുന്നു. ചിലപ്പോഴെങ്കിലും പോസ്റ്റ്‌ വായിച്ചു വിശദമായി കുറിപ്പെഴുതാതെ അഭിനന്ദനങ്ങള്‍ മാത്രം എഴുതി പോന്നിട്ടുണ്ട്. ഇനി ശ്രദ്ധിക്കണം

പറഞ്ഞതത്രയും ശരിയാണു, ബ്ലോഗർക്ക് മറ്റു പ്രതിഫലമില്ലാ‌ത്തപ്പോൾ താൻ വായിക്കപ്പെട്ടു എന്ന് കമന്റുകളിലൂടെ അറിയുന്നത് തെന്നെയാണു പ്രതിഫലം...

എഴുത്തിൽ,
"കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതുമായ
ചില അനുഭവങ്ങളത്രേ ഈ കുറിപ്പില്‍."

സ്വന്തം അനുമാനമാകുമ്പോൾ അത്രേ എന്ന് പറയുമോ ? അനുഭവങ്ങളാണു എന്നല്ലേ ?

ആദ്യമായി ബ്ലോഗില്‍ കടന്നു വരുന്നവരിലാണ് ഇത്തരം അറിയാത്ത ചില കാര്യങ്ങള്‍ സംഭവിക്കുന്നത്. ക്രമേണ അവരത് തിരുത്താനും ശ്രമിച്ചതായി കണ്ടു വരാറുണ്ട്. അപൂവ്വം ചിലരെ മാത്രമേ തിരുത്താതെ പഴയത് പോലെ പോകുന്നതു കണ്ടിട്ടുള്ളൂ. എന്തായാലും ആദ്യം ഉണ്ടായിരുന്നതില്‍ നിന്ന് വളരെയധികം മാറ്റങ്ങള്‍ ഇപ്പോള്‍ എഴുത്തുകളിലും കമന്റുകളിലും സംഭവിച്ചിട്ടുണ്ട്.

ഇതു വായിച്ചു കഴിഞ്ഞപ്പോളെക്കും എന്റെ കണ്ണ് ഒരു പരുവമായി.ഫോണ്ട് കളര്‍ എപ്പോളും ബ്ലാക്ക്‌ തന്നെ നല്ലത്.

ഫിലിപ്പേട്ടാ . നല്ല പോസ്റ്റ്. കുറെയധികം മനസിലാക്കാനുണ്ട് ,. നന്ദി. കൂടുതല്‍ വിശദമായ അഭിപ്രായം എഴുതിയാല്‍ ഞാനും ചിലപ്പോള്‍ മേല്‍പ്പറഞ്ഞ പോലെ വല്ല കോതയുമാകാം എന്ന് തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ആ സാഹസത്തിനു മുതിരുന്നില്ല, ഹി ഹി..ഫിലിപ്പേട്ടാ വീണ്ടും വരം ട്ടോ. ആശംസകളോടെ ...

പറഞ്ഞതെല്ലാം സത്യമാണ്.

പക്ഷെ വായിച്ചു കഴിഞ്ഞപ്പോള്‍ കണ്ണിന്റെ ഫ്യൂസ് അടിച്ചുപോയി...! അടുത്ത തവണ ഇതുവഴി വരുമ്പോള്‍ അച്ചുകൂടം കറുത്ത മഷിയില്‍ മുക്കി അടിക്കുമെന്ന് പ്രതീക്ഷിക്കുന്നു!!!

പ്രിയ കണ്ണന്‍,

ഇവിടെ വന്ന് ബ്ലോഗു വായിച്ചു ഒരഭിപ്രായവും,

ഒപ്പം അനുഭവവും അറിയിച്ചതില്‍ വളരെ സന്തോഷം.

താങ്കള്‍ പറഞ്ഞതുപോലെ കമന്റിനോടുള്ള അത്യാഗ്രഹം

പലപ്പോഴും പ്രശ്നങ്ങള്‍ക്ക് കാരണമാകും

വീണ്ടും കാണാം, നന്ദി നമസ്കാരം

പ്രിയപ്പെട്ട ബെഞ്ചി,
സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി
ഈ പോസ്റ്റു ഇഷ്ടമായി എന്നറിഞ്ഞതിലും
സന്തോഷം. അതെ കമന്റുകള്‍ എഴുത്തുകാര്‍ക്ക്
കൂടുതല്‍ എഴുതുന്നതിനുള്ള പ്രചോദനം നല്‍കുന്ന തരമായാല്‍ ഏറെ നന്ന്
എന്ന് കരുതി, പറയേണ്ടത് പറയാതെ വിടുന്നതും ശരിയല്ല, താങ്കള്‍ പറഞ്ഞതുപോലെ
അത് ക്രീയത്മകമായിരിക്കണം, അങ്ങനെയായാല്‍ അയാളിലെ സര്‍ഗ്ഗാത്മകത ഒന്ന് കൂടി
സടകുടഞ്ഞു എഴുനേല്‍ക്കാന്‍ അത് കാരണമാകും
നന്ദി നമസ്കാരം വീണ്ടും കാണാം

പ്രിയപ്പെട്ട കലാ വല്ലഭന്‍
തിരക്കിനിടയിലും ഇവിടെയത്താന്‍ സമയം കണ്ടെത്തിയതില്‍ പെരുത്ത സന്തോഷം
അതെ, നാം എഴുതുന്ന കമന്റുകള്‍ തീര്‍ച്ചയായും ഒരു ബ്ലോഗ്ഗെര്‍ക്ക് പ്രോത്സാഹജനകം തന്നെ
വന്നതിനും അഭിപ്രായം പറഞ്ഞതിനും വളരെ നന്ദി
വീണ്ടും കാണാം

ഈ പോസ്റ്റു ഇട്ടപ്പോള്‍ കമന്റു പോസ്ടാന്‍ പല തടസ്സങ്ങള്‍ നേരിട്ട്

പലരുടെയും പരാതികള്‍ കിട്ടിയപ്പോഴാണ് കാര്യം പിടികിട്ടിയത്

ടെമ്പ്ലേറ്റില്‍ വന്ന ഒരു പിശകായിരുന്നു, അതുകൊണ്ടും തീര്‍ന്നില്ല പ്രശ്നം

reply ബട്ടണും ഇടങ്കേടില്‍ ആയി പിന്നെ അത് fix ചെയ്യ്തു, അതാണ്‌

കമന്റുകള്‍ക്ക് മറുപടി എഴുതാന്‍ വൈകിയതും, ബ്ലോഗെഴുത്തില്‍ ഇനിയും

പലതും പഠിക്കാനിരിക്കുന്നു.

വീണ്ടും ഒരു നല്ല ബ്ലോഗ്‌ അനുഭവവുമായി,

കമന്റുമായി ഇവിടെ എത്തിയതില്‍ വളരെ സന്തോഷം

മാഷ്‌ പറഞ്ഞതുപോലെ നാം പോസ്റ്റുന്ന കമന്റുകള്‍ക്ക് കമാന്നൊരക്ഷരം

ഉരിയാടാത പലരെ ഇവിടെ കണ്ടിട്ടുണ്ട് പക്ഷെ പിന്നെ അവരുടെ ബ്ലോഗില്‍

പോകാന്‍ എന്തോ ഒരു മടി തോന്നും, പക്ഷെ താങ്കളുടെ വിശാല മനസ്കത

അപാരം തന്നെ, ഒപ്പം പ്രോത്സാഹജനകമായ ഒരു കാര്യവുമത്രേ!

I really appreciate you in this regard/attitude.

മാഷേ ഉള്ളത് പറയാമല്ലോ എന്നേക്കൊണ്ടതിനു ഒരിക്കലും കഴിയുമെന്ന് തോന്നുന്നില്ല,

താങ്കളുടെ ആ വിശാല മനസ്ക്കതക്ക് മുന്നില്‍ വീണ്ടും നമോവാകം.

വീണ്ടും കാണാം. നന്ദി നമസ്കാരം

പ്രിയപ്പെട്ട നിസാരന്‍
ഇവിടെ വന്ന് വളരെ വിശദമായി ഒരു പ്രതികരണം തന്നതില്‍ നന്ദി,
പലപ്പോഴും നമ്മില്‍ പലര്‍ക്കും പല തിരക്കുകള്‍ കാരണം സംഭവിക്കുന്ന ഒന്നത്രേ അത്
പക്ഷെ അല്പം ശ്രദ്ധിച്ചാല്‍ അതൊഴിവാക്കാനും പറ്റും, താങ്കള്‍ പറഞ്ഞതുപോലെ ബ്ലോഗില്‍
എന്നല്ല എവിടെയും ഒരു ഏഴുത്തുകാരന്റെ പ്രതീക്ഷയും അത് തന്നെയായിരിക്കും. തന്റെ
സൃഷ്ടികള്‍ വായനക്കാര്‍ എപ്രകാരം ഉള്‍ക്കൊണ്ടിരിക്കുന്നു എന്നറിയാന്‍ ഏതൊരു
ഏഴുത്തുകാരനും ആഗ്രഹിച്ചു പോകും ഒരുപക്ഷെ അയാള്‍ വളരെ പ്രസിദ്ധ്നായാല്‍പ്പോലും.
ഈ പോസ്റ്റു ഒരു തിരിഞ്ഞു നോട്ടത്തിനു ഇടയാക്കി എന്നറിഞ്ഞതില്‍ വളരെ സന്തോഷം
വീണ്ടും കാണാം. നന്ദി നമസ്കാരം

പ്രിയപ്പെട്ട വാസു മാഷേ,
ഇവിടെ വന്ന് വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി
അതുതന്നെയാണല്ലോ നാമെല്ലാവരും ആഗ്രഹിക്കുന്നതും! അല്ല പ്രതിഫലവും!
ഹ, ഹ, ശരിയാണ് പൂര്‍ണ്ണമായും അതിനോട് യോചിക്കുന്നു , എന്റെ അനുഭവം
ഒരുപക്ഷെ മറ്റൊരാള്‍ക്ക്‌ സ്വീകാര്യ്യമാല്ലാതെ വരുമ്പോള്‍ "അത്രേ" എന്ന
ഉറപ്പിന്റെ ധ്വനി വരാന്‍ പാടില്ല, തിരുത്തലിനു നന്ദി
വീണ്ടും വരുമല്ലോ?

റാംജി മാഷേ.
വളരെ സന്തോഷം,
അതെ തുടക്കക്കാര്‍ക്ക് പറ്റുന്ന അമളികള്‍ തന്നെ ഇവയില്‍ മിക്കതും
ആ കുറവ് മനസ്സിലാക്കിയാല്‍ തിരുതുന്നവരാന് പലരും പിന്നെ ചിലര്‍
എന്നേ തല്ലെല്ലേ മാഷേ, എത്ര തല്ലിയാലും ഞാന്‍ നന്നാകില്ല എന്ന് പറയുന്ന
ചില കുട്ടികളുടെ ഗാനത്തില്‍ പ്പെടും അവരോടു പറഞ്ഞിട്ടും കാര്യമില്ലല്ലോ!
തിരക്കിനിടയിലും ഇവിടെ വന്നോരഭിപ്രയാം അറിയിച്ചതില്‍ പെരുത്ത നന്ദി

എന്റെ ഷാഹിദു മോനെ,
കമന്റു കണ്ടു ഉടന്‍ തന്നെ തിരുത്തി.
പക്ഷെ മറുപടി കമന്റു വീശാന്‍ അല്‍പ്പം വൈകി
ഇവിടെ വന്ന് ഇതു പറഞ്ഞു തന്നതില്‍
കമ്പ്യൂട്ടര്‍ ഗുരിജിക്ക് വീണ്ടും നന്ദി,
ഏതായാലും ഇതു വായിച്ചു കണ്ണ് ഒരു പരുവമായി
എന്നറിഞ്ഞതില്‍ അതിയായ ഖേദം ഉണ്ടും, അടുത്തെവിടെന്കിലും
കണ്ണില്‍ എഴുതുന്ന ലേപം കിട്ടുമോന്നോന്നു തിരക്കണേ !!!! :-)
തത്ക്കാലം അതുപയോഗിക്കുക. ഇനി ശ്രദ്ധിച്ചോളാം
എന്താ പോരെ! :-)

പ്രീയപ്പെട്ട പ്രവീണ്‍,
പോസ്റ്റു ഇഷ്ടമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം.
അങ്ങനെ ഒരു പേടി വേണ്ട കേട്ടോ, കാരണം കമന്റു
കുറിക്കു കൊള്ളുന്നതായാല്‍ പേടിക്കേണ്ട, എന്തും തട്ടി വിടാം!!! :-)
ബ്ലോഗില്‍ വന്നതിലും ചെര്ന്നതിലും ഇവിടെ തന്നതിലും
പെരുത്ത സന്തോശംവും നന്ദി യും അറിയിക്കുന്നു
അന്നാപ്പിന്നെ വീണ്ടും കാണാം അല്ലേ!!!

പ്രീയപ്പെട്ട വിഷ്ണു,

ഇക്കാര്യം ഷാഹിദു കൊച്ചന്‍ നേരത്തെ പറഞ്ഞു ഉടനടി അക്കാര്യം ഞാന്‍ മാറ്റി

ഉല ഉരുക്കി അച്ചുകൂടത്തില്‍ നിന്നും കറുത്ത മഷി തന്നെ മുക്കി നേരെയാക്കി

ഏതായാലും താങ്കളുടെ കണ്ണിന്റെ ഫ്യൂസ് അടിച്ചുപോയി എന്നറിഞ്ഞതില്‍

അതിയായ ഖേദം ഉണ്ട് കേട്ടോ , ഷാഹിടിനോട് പറഞ്ഞപോലെ വീണ്ടും

പറയട്ടെ ഇനി മുതല്‍ ശ്രദ്ധിച്ചോളാം കേട്ടോ!!

ഇവിടെ വന്നതിലും തന്നതിലും നന്ദി

വീണ്ടും വരുമല്ലോ, ധൈര്യമായി പോന്നോള്, കണ്ണോ ശരീരമോ

കേടാക്കില്ല ഉറപ്പു ഉറപ്പു ഉറപ്പു!!! :-)

ആവൂ... ആസ്വാസമായി :-)

This comment has been removed by the author.
This comment has been removed by the author.

Ok Vishnu Done.
Thanks
Best Regards
Philip

കമന്റുകള്‍ ബ്ലോഗറെ എങ്ങനെ ബാധിക്കുന്നു എന്നതിനെ പറ്റിയും കമെന്റുകള്‍ എങ്ങിനെ ആയിരിക്കണമെന്നതിനെ പറ്റിയും നന്നായി എഴുതി. വായനക്കാര്‍ തങ്ങളുടെ തന്നെ നന്മക്കായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്‌ ഒട്ടു മിക്കവാറും. PV ക്ക് അഭിനന്ദനങ്ങള്‍ . ഈ വിഷയവുമായി ബന്ധമുള്ള ഒരു പോസ്റ്റ്‌ എന്റെ ബ്ലോഗ്ഗില്‍ ഉണ്ട്. താല്‍പര്യമുള്ളവര്‍ക്ക് വായിക്കാനായി ലിങ്ക് ഇവിടെ ചേര്‍ക്കട്ടെ. "കമെന്റു വേണോ, കമെന്റു ? "

http://surumah.blogspot.in/2011/07/blog-post_31.html

നല്ല നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഈ ലേഖനത്തിന് ആശംസകള്‍ . ചിലര്‍ ഒരിക്കല്‍പോലും നമ്മുടെ രചനകള്‍ നോക്കാന്‍ വരാതെ അവരുടേതു മാത്രം വായിപ്പിക്കുന്ന ഒരു പ്രവണതയും ഉണ്ട്. അതേപോലെ ചിലര്‍ കുറച്ചു ഗ്രൂപ്പുകളുണ്ടാക്കി കഴിയുന്നു. അല്ലാതെയുള്ളവരുടെതൊന്നും വായിക്കാന്‍ വരാറില്ല. അപൂര്‍വ്വം ചില പഴയ ബ്ലോഗര്‍മാര്‍ ഇപ്പോഴും മാന്യമായി രചനകള്‍ വായിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ചിലര്‍ ഞാനോ നീയോ വലുത് എന്ന അര്‍ത്ഥത്തിലിവിടെ വിലസുന്നതുകാണാം. ഇതൊക്കെ എന്തിനാണെന്നും മനസ്സിലാകുന്നില്ല. ഒരിക്കലും ഇതിലുള്ള ആരും ഒരു എംടിയോ, സുഗതകുമാരിയോ ഒ.എന്‍ .വിയോ ഒന്നും ആകുവാന്‍ പോകുന്നില്ല.
മറ്റുള്ളവരുടെ രചനകള്‍ മോഷ്ടിക്കുന്നതായും ഇടക്കിടക്ക് മെയില്‍ വഴി കാണാറുണ്ട്.

കമ്ന്റുകളെക്കുറിച്ചുള്ള ഈ കുറിപ്പ്‌ ചിലര്‍ക്കെങ്കിലും നല്ലൊരു മാര്‍ഗ്ഗദര്‍ശി ആവും.

അപ്പൊ അങ്ങനെയൊക്കെയാണല്ലേ കാര്യങ്ങള്‍ ! ഈ കമ്മന്റ് സംബന്ധിയായ പോസ്റ്റിന് ഒരു കമ്മന്റ് എഴുതാതെ പോകുന്നതെങ്ങനെ? കമ്മന്റുകളെ കുറിച്ച് ഇങ്ങനെയൊന്നും ഇതുവരെ ചിന്തിച്ചിരുന്നില്ല, താങ്കള്‍ പറഞ്ഞ ബാക്ക് ലിങ്കിനെക്കുറിച്ചുള്ള കാര്യം വളരെ ശെരിയാണ്,അത് കാണുമ്പോള്‍ അരോചകമായി തോന്നാറുണ്ട്..വീണ്ടും കാണാം ഏരിയല്‍ജീ.

commendable notes..well written ..

ആദ്യമായി ഒരു വലിയ നമസ്കാരം ഈ ലേഖനത്തിന്.രണ്ടാമതായി ഒരു കാര്യം അക്ഷരത്തെറ്റുകൾ കണ്ടാൽ പറഞ്ഞുപോകുന്ന ശ്രീ.രമേശ് അരൂരിനെപ്പോലെയാണ് ഈയുള്ളവനും. അതുകൊണ്ട് തന്നെ ഇതിലെ അക്ഷരപ്പിശാചിനെ പറ്റി പറയാം( തിരുത്താൻ വേണ്ടി,കാരണം ഞാൻ എഴുതുന്നതിലും അക്ഷര പിശാചിന്റെ കടന്നാക്രമണമുണ്ടാകാറുണ്ട് മറ്റുള്ളവർ ചൂണ്ടിക്കാട്ടുമ്പോൾ അത് തിരുത്താറുമുണ്ട്)1-വെബ്ബുലകത്തിലെ 2-അറിയിപ്പാന്‍ 3-പുലികലാക്കി മാട്ടിയവരെയും4-വിയോജിപ്പ്പുല്ലവര്‍ക്കും. ഇതു ഇവിടെ ചൂണ്ടിക്കാട്ടിയത് ശ്രീമാൻ.P V Ariel അവർകലെ ചെറുതാക്കാനല്ലാ...ഇത്തരം ചൂണ്ടിക്കാട്ടലിൽ ഒരു പാട് പഴി കേട്ടിട്ടുള്ളവനാണ് ഈയുള്ളവൻ. ഞാൻ അടുത്തിട ശ്രദ്ധിച്ച മറ്റൊരു കാര്യം എല്ലാ പോസുകൾക്കുക് മറുപടി പറയാറൂണ്ടായിരുന്ന രമേശനിയനെ പലപ്പോഴും കാണ്ണാറില്ലാ...ഒരു പക്ഷേ തെറ്റു് തിരുത്തൽ പരിപാടിയിൽ ഏറ്റവും കൂടുതൽ കുന്തമേറ് കൊണ്ടിട്ടുള്ളതും അദ്ദേഹമാണെന്ന് തോന്നുന്നു. പിന്നെ താങ്കൾ പറഞ്ഞത് പോലെ'നന്ദി, നന്നായി, കലക്കി, ആശംസകള്‍ തുടങ്ങിയ ചില വാക്കുകള്‍ പറഞ്ഞു പോകുന്നത് ഞാനും ചിലപ്പോൾ ചെയ്യാറുണ്ട് ഒന്ന് സമയം,രണ്ട് അതിന് വ്യക്തമായ മറുപടി കൊടുത്താൽ ആ വ്യക്തി നമ്മുടെ ശത്രുവാകും എന്നൊരു പേടിയുമുണ്ട്.... പിന്നെ ഒരു കാര്യം കൂടി.നമ്മൾ ആൾക്കാരെ സംബോധന ചെയ്യുമ്പോൾ, ശ്രീ എന്നോ ,മാഷേ,എന്നോ സർ, എന്നോ വിളിക്കുന്നതാണു ഉത്തമം.. " ഹലോ ചന്തു നായർ നിങ്ങളുടെ കമ്ന്റ്റ് എനിക്ക് ഇഷ്ടമായി കേട്ടോ,ഇനി നീ പോസ്റ്റിടുമ്പോൾ എനിക്ക് മെയിൽ ചെയ്യണേടെ" എന്നൊരു മെയിൽ എഴുതി മഹാന്റെ പ്രായം നോക്കിയപ്പോൾ 24 വയസ്സ് ,എന്റെ കൊച്ചുമോന്റെ പ്രായമേ വരൂ...അങ്ങനെ ആളെ മനസ്സിലാക്കി മറു കമന്റുകൾ ഇട്ടാൽ നന്നായിരുന്നു. അടുത്തിടെ എന്റെൊരു കഥ ഒരു മാസികയിൽ അച്ചടിച്ച് വന്നത് വായിച്ചിട്ട് സി.രാധാക്രഷ്ണൻ(ഇതിലെ ക്ര തെറ്റാണേ)അവർകൾ എനിക്കൊരു എഴുത്തയച്ചു.സത്യത്തിൽ മനസ്സിലുണ്ടായ ആനന്ദം പൊലെ തന്നെയാണു ബ്ലോഗിൽ എഴുതുന്നവയ്ക്ക് മറ്റുള്ളവർ കമ്ന്റ്റിടുമ്പോൾ ഉള്ള അനുഭൂതി.....ഒരു പാട് പറയാനുണ്ട്ങ്കിലും നിർത്തുന്നൂ..ഈ നല്ല ലേഖനമെഴുതിയ സഹോദരാ വീണ്ടും ഒരു വലിയ നമസ്കാരം

അതെ, നല്ല ലേഖനം. ബ്ലോഗർമാർ വായിക്കേണ്ടത്.....അഭിനന്ദനങ്ങൾ.

വായിച്ചു പഠിച്ചു, കമന്റുകൾ പഠിക്കാനായി സെയ്‌വ് ചെയ്ത് വെച്ചിട്ടുണ്ട്. വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ് പറഞ്ഞത്. കമന്റിലൂടെ ലഭിക്കുന്ന പ്രോത്സാഹനം മാത്രം നോക്കിയാൽ ഞാൻ ബ്ലോഗെഴുത്ത് നിർത്തേണ്ടി വരും. എന്റെ ബ്ലോഗിൽ വായനക്കാരുടെ എണ്ണവും കമന്റും തമ്മിൽ പൊരുത്തം ഉണ്ടാവാറില്ല. ആയിരം പേർ സന്ദശ്ശിച്ച പോസ്റ്റിൽ ആകെ 2 കമന്റ് മാത്രം. ടിച്ചർ എന്ന് പ്രൊഫൈലിൽ ഉള്ളത് എനിക്കുള്ള കമന്റുകൾ കുറയാൻ ഇടയാക്കിയിട്ടുണ്ട്. പിന്നെ ശ്രീ. ചന്തുനായർ പറഞ്ഞതുപോലുള്ള അനുഭവങ്ങൾ എനിക്കും ഉണ്ടാവാറുണ്ടെങ്കിലും അതെല്ലാം തമാശയായി കരുതാറാണ് പതിവ്. നല്ല അറിവ് പകരുന്ന ലേഖനം.
ആദ്യമായി എനിക്ക് വിശദമായ കമന്റ് വന്നത് ഞാനെഴുതിയ അക്ഷരത്തെറ്റുകൾ തിരുത്തിക്കൊണ്ടാണ്. ഒരു അദ്ധ്യാപിക ആയിട്ടും എനിക്ക് അക്ഷരത്തെറ്റൂകൾ ഉണ്ടാവുന്നതിനാൽ അവ തിരുത്തിതരുന്നത് വളരെ ഇഷ്ടമാണ്.

തുടക്കക്കാരും വഴിയൊരുപാട് പിന്നിട്ടവരും ശ്രദ്ധിക്കേണ്ട ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. ഒരിക്കലും തമ്മില്‍ കണ്ടില്ലെങ്കിലും ബ്ലോഗിലിടുന്ന കമന്‍റുകള്‍ വഴി ഒരു പാട് സുഹൃത്തുക്കളെ കിട്ടിയിട്ടുണ്ട്. അങ്ങനെ കമന്‍റുകള്‍ വഴി പരിചയപ്പെട്ടവര്‍ നേരില്‍ കാണുമ്പോള്‍ മുന്‍പ്‌ പരിചയമില്ലാത്തവരായിരുന്നു തങ്ങളെന്ന് തോന്നുകയുമില്ല. വളരെ നന്ദി ഈ എഴുത്തിന്.

ചന്തു നായര്‍ പറഞ്ഞ പോലെ അക്ഷരത്തെറ്റുകളുടെ ക്കര്യം ശ്രദ്ധിക്കേണ്ടതായുണ്ട്. പിന്നെ കമന്റുകളുടെ കാര്യം. പറയാനുള്ളതെല്ലാം താങ്കള്‍ പറഞ്ഞു കഴിഞ്ഞു. പരസ്യത്തിന്റെ കാര്യത്തില്‍ ചില ബ്ലോഗര്‍മാര്‍ വമ്പന്മാരാണ്. പോസ്റ്റിനെപ്പറ്റി ഒരക്ഷരം പോലും മിണ്ടാതെ സ്വന്തം ബ്ലോഗിന്റെ ലിങ്കുകള്‍ ഇടുന്നവരുണ്ട്. വേറൊരു കൂട്ടരുണ്ട്,ആദ്യം തന്നെ തേങ്ങ ഉടയ്ക്കും എന്നിട്ട് പറയും വായിക്കാന്‍ പിന്ന്നീട് വരാമെന്ന്. ഇത്തരക്കാരെപ്പറ്റി എന്തു പറയാന്‍.തികച്ചും അരോചകമായ കാര്യം തന്നെ.പിന്നെ വേറൊരുത്തരുണ്ട്,കമന്റ് എഴുതി പല തവണ ക്ലിക്കി മൂന്നോ നാലോ പ്രാവശ്യം അതു തന്നെ ആവര്‍ത്തിച്ച് പോസ്റ്റ് ചെയ്യുന്നവര്‍. പിന്നെ അനോണികള്‍.അതു പക്ഷെ നമ്മള്‍ക്കു തന്നെ ഇല്ലാതാക്കാവുന്നതാണ്. അതു പോലെ വേഡ് വെരിഫിക്കേഷന്‍ കമന്റ് എഴുതുന്നവര്‍ക്ക് വിഷമുണ്ടാക്കാറുണ്ട്. ഞാന്‍ കുറെ കാലം ബ്ലോഗെഴുതി ഇടയ്ക്ക് മടുപ്പു തോന്നി നിര്‍ത്തുകയും വീണ്ടും പഴയ സുഹൃത്തുക്കളുടെ നിര്‍ബന്ധ പ്രകാരം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ അത്ര സജീവമല്ല. ഇതിനെപ്പറ്റിയൊക്കെ എന്റെ ചില പോസ്റ്റുകള്‍ മുമ്പ് എന്റെ ബ്ലോഗില്‍ തന്നെ വന്നിട്ടുണ്ട്. ഏതായാലും ഇപ്പോള്‍ വല്ലപ്പോഴും കയറിയിറങ്ങുന്ന ഒരു വായനക്കാരനാണ് ഞാന്‍. എന്നാല്‍ അത്ര സജീവമല്ല താനും.

അക്ഷരത്തെറ്റുകളെപ്പറ്റി പറഞ്ഞ ഞാന്‍ തന്നെ ക്കര്യം എന്നെഴുതി..!പിന്നെയുമുണ്ട്. പിന്ന്നീട്..വിഷമുണ്ടാറുണ്ട് (കാര്യം,പിന്നീട്,വിഷമം എന്നൊക്കെയാണുദ്ദേശിച്ചത്)

Hi, Shahid & Philip uncle,

i too noticed the background colour & text colour are not good for an easy reading.. i will try to change it suitable for a stress less reading..

thanks.!

കമന്റുകളെപറ്റി പൊതുവേയുള്ള ചില പ്രശ്നങ്ങളാണ് ഈ പോസ്റ്റിലൂടെ കൂടുതലും വെളിപ്പെടുത്തപ്പെടുന്നത്. കമന്റുകളെ ഗൌരവമായി കണ്ട് അതേപറ്റി ഒരു പോസ്റ്റ് എഴുതിയതിൽ സന്തോഷം. ആർ എന്തു പറഞ്ഞലും നമ്മൾ ഒരു പോസ്റ്റ് എഴുതുമ്പോൾ അത് വായിച്ച് ഒരു കമന്റ് ആരെങ്കിലും ഇടുന്നത് വലിയ സന്തോഷം തന്നെ. പിന്നെ കമന്റ് ചോദിച്ചു വാങ്ങണോ, ലിങ്ക് അയക്കണമോ എന്നതും മറ്റും അവരവരുടെ ഇഷ്ടം എന്നേ പറയാനുള്ളൂ. ചിലർക്ക് അത് ഇഷ്ടപ്പെട്ടില്ലാ എന്നും വരാം.എന്റെ പോസ്റ്റിൽ വരുന കമന്റ് എല്ലാം കഴിവതും ഞാൻ വായിക്കും. പക്ഷെ എല്ലാറ്റിനും മറുപടി പറഞ്ഞെന്നു വരില്ല.സമയത്തിന്റെ പ്രശ്നവും ഉണ്ടല്ലോ. എങ്കിലും ഓരോ കമന്റിനും മറുപടി പറഞ്ഞില്ലെങ്കിലും ഇടയ്ക്കിടെകയറി നന്ദി പറഞ്ഞുകൊണ്ടുള്ള ഓരോ കമന്റ് തെറ്റൊന്നുമില്ല. ശ്രദ്ധിക്കേണ്ടത്, ഒരു കമന്റിട്ടാൽ അത് പോസ്റ്റ് വായിച്ചിട്ടുതന്നെയെന്ന് പോസ്റ്റ് എഴുതുന്ന ആൾക്ക് മനസിലാകും വിധം ആകുന്നത് നല്ലത്. അതുപോലെ ഒരു കമന്റിട്ടാൽ അത് പോസ്റ്റ് എഴിതിയ ആൾ കണ്ടു എന്ന് കമന്റെഴുതിയ ആളിനു ബോദ്ധ്യപ്പെടുന്നതും നല്ലത്. അതൊക്കെയല്ലേ ഒരു സന്തോഷം. പിന്നെ കമന്റിൽ നമ്മൾ അനാവശ്യമായി പരസ്യങ്ങളും അനാവശ്യ ലിങ്കുകളും കഴിയുന്നത്ര ഒഴിവാക്കുന്നതാണ് നല്ലത്. അതുപോലെ നമുക്ക് എത്രതന്നെ വിയോജിപുള്ള പോസ്റ്റാണെങ്കിലും എഴുതിയ ആളിൽ മാനുഷികമായ അലോസരം ഉണ്ടാക്കുന്ന ഭാഷ കഴിവതും ഉപയോഗിക്കാതിരിക്കുക. ഞാൻ ഇക്കാര്യത്തിൽ വലിയ നിർബന്ധം പുലർത്താറുണ്ട്. കഴിവതും പ്രകോപനം സൃഷ്ടിക്കില്ല. പ്രതിപക്ഷ ബഹുമാനം പുലർത്തും. എന്റെ ബ്ലോഗിൽ വളരെ മോശപ്പെട്ട കമന്റുവന്നാൽ അത് ഡിലീറ്റ് ചെയ്യുകയോ മോഡറെറ്റ് ചെയ്യുകയോ അല്ലാതെ എഴുതിയ ആളിനെ ഭത്സിച്ച് തിരിച്ചെഴുതി ബ്ലോഗിടം മലിനമാക്കില്ല. എന്തായാലും ബ്ലോഗിലെ നമ്മുടെ ഏതു തരം ഇടപെടലും സൌഹാർദ്ദപരവും പ്രതിപക്ഷ ബഹുമാനത്തോടെ ഉള്ളതും ആയിരിക്കണം എന്നാണെന്റെ പക്ഷം.

തകര്‍ത്തു !

ഈ അങ്കിള്‍ എന്തിനാണ് ഇങ്ങനെ ചവറുപോലെ ബ്ലോഗ്‌ എഴുതുന്നത്‌ എന്ന് ചിലപ്പോള്‍ തോന്നിയിട്ടുണ്ട്.. പക്ഷെ ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ അതിനുള്ള ഒരു മറുപടിയാണെന്നു തോന്നി.... ഓര്‍ക്കേണ്ട/ പാലിക്കേണ്ട സാമാന്യ മര്യാദകളെ വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു... നല്ലൊരു ബ്ലോഗ്‌ പോസ്റ്റ്‌ വായിച്ചതിന്റെ സന്തോഷം..

'സ്വതന്ത്രം എന്റെ ജന്മാവകാശം' അത് എനിക്ക് എങ്ങനെയും ഉപയോഗിക്കാം എന്ന് ചിലര്‍ കരുതുന്നതുപോലെ മര്യാദയില്ലാത്ത കമന്റ് സംസ്കാരം ബ്ലോഗിലും/ വെബ്‌ സൈറ്റ്/ സോഷ്യല്‍ മീഡിയ/ ചര്‍ച്ചാ വേദികളിലും ഒക്കെ കാണാറുണ്ട്. ഒരു പരിധിവരെ ഓരോ വ്യക്തിയുടെയും സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു എങ്കിലും ഏതൊരാളും പൊതുവില്‍ പാലിക്കേണ്ട മര്യാദകള്‍ ആണിതൊക്കെ.

വളരെ സരസവും ലളിതവുമായ ഭാഷയില്‍ അനുഭവങ്ങളിലൂടെ പാഠങ്ങള്‍ പങ്കുവച്ചതിനു നന്ദി..

വീണ്ടും കാണാം !

വളരെ ഉചിതവും സത്യസന്ധവും ആയ ഒരു പോസ്റ്റ്‌..
ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു .
നമുക്ക് വായനയും എഴുത്തും കൂട്ടായ്മയും ആയി മുന്നേറാം.
ഞങ്ങള്‍ കൂടെയുണ്ട് എന്ന് ഓരോ ബ്ലോഗറും പറയുന്നത് എനിക്ക് കേള്‍ക്കാം

ഈ പോസ്റ്റില്‍ വന്ന് വായന നടത്തി അഭിപ്രായം പറഞ്ഞ എല്ലാ സഹ ബ്ലോഗ്ഗെര്‍മാര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുന്നു. ഇതൊരു താല്‍കാലിക മറുപടി മാത്രം. എല്ലാവരുടെയും കമന്റുകള്‍ക്ക് വ്യക്തിപരമായി തന്നെ മറുപടി കുറിക്കുന്നതാണ്, ഇതിനിടയില്‍ പ്രിയപ്പെട്ട മാഷ്‌ ചന്തു നായരുടെ പ്രതികരണത്തിനുള്ള മറുപടിയായി ഈ ബ്ലോഗിന്റെ സഹ എഴുത്തുകാരന്‍ പ്രീയപ്പെട്ട റിജോയ് പൂമല ബ്ലോഗില്‍ വരുത്തിയ തിരുത്തലുകള്‍ ശ്രദ്ധിച്ചു കാണുമല്ലോ, റിജോയിക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഒട്ടും വൈകാതെ എല്ലാവരുടെയും കമന്റുകള്‍ക്കുള്ള പ്രതികരണവുമായി വരുന്നതാണ്.
വീണ്ടും ഒരിക്കല്‍ ക്കൂടി എല്ലാവര്‍ക്കുമുള്ള എന്റെ നന്ദി അറിയിക്കുന്നു.
ഫിലിപ്പ് ഏരിയല്‍, സിക്കന്ത്രാബാദ്

--

കൊടുക്കും തോറും കിട്ടുന്ന ഒന്നാണ് കമ്മന്റുകള്‍ എന്ന് ബ്ലോഗ്ഗര്‍മാര്‍ക്കിടയില്‍ ഒരു ചൊല്ലുണ്ട് . അത് സത്യവുമാണ് .. സ്ഥിര വായനക്കാരെയും കമന്റ്ക്കാരെയും ആരും മറക്കാറില്ല ,

വല്ല പോഴും എഴുതുകയും എന്നാല്‍ ദിനവും ഒരു പാട് ബ്ലോഗുകളില്‍ കയറി ഇറങ്ങി വായിച്ചു അഭിപ്രായങ്ങള്‍ പറയുകയും ചെയ്യുന്ന ഒരു പാട് പേരെ നമ്മുകിടയില്‍ ഉണ്ട്. ഞാന്‍ അവരെ കുറിച്ച് സന്തോഷിക്കുന്നു

ഒരു പോസ്റ്റ്‌ ഇട്ടു അതില്‍ കമന്റു വന്നോ വന്നോ എന്ന് നോക്കി ഇരുന്ന ഒരു കാലം പുണ്യവാളനും ഉണ്ടായിരുന്നു. അന്നത്ര നിലവാരം ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും ആശാവഹമായ അഭിപ്രായങ്ങളിലൂടെ സഞ്ചരിച്ചു ആണ് ഞാനും ശരാശരി നിലവാരത്തിലേക്ക് ഉയരാന്‍ ശ്രമിച്ചു വരുന്നത് ...

കമന്റുകള്‍ക്ക് വേണ്ടി എഴുതാരുത് എന്ന് പറയുമ്പോഴും ആരെങ്കിലും ചില നല്ല വാക്കുകള്‍ പറയുമ്പോഴാണ് കുത്തി കുറിച്ച് ടൈപ്പ് ചെയ്യുന്നതിലെ സംതൃപ്തി കിട്ടുന്നതും വീണ്ടും എഴുതാന്‍ ശ്രമിക്കുന്നതും .

അത് കണ്ട് എന്റെ ബ്ലോഗെഴുത്തിന്റെ വഴിയില്‍ വഴികാട്ടിയായിരുന്ന എന്നും ഒപ്പം നിന്ന കടപ്പാടുകള്‍ ഉള്ള ആ സുഹൃത്തുക്കളൂമായി ഹൃദയ ബന്ധം ഇന്നും പവിത്രമായി സൂക്ഷിക്കുന്നവാന്‍ അവരുടെ ഒപ്പം നില്‍ക്കുവാന്‍ ഞാനേറെ ആഗ്രഹിക്കുന്നതും

പക്ഷെ ഇന്ന് എനിക്കെത്ര എന്ന് നോക്കി ഞാന്‍ വായന ചുരുക്കാറില്ല . എനിക്ക് ഇഷ്ടമായത് ഗുണകരമാക്കുന്നത് ഞാന്‍ ഇന്ന് സെലക്ട്‌ ചെയ്തു ഫോളോ ചെയ്തു വായിക്കാറുണ്ട് തുടര്‍ന്ന് നിശ്പക്ഷമായ അഭിപ്രായങ്ങള്‍ പറയാറുണ്ട് ശ്രമിക്കാറുണ്ട് .

അത് കൊണ്ട് എന്തെങ്കിലും പറഞ്ഞു പോകാതെ ബ്ലോഗിലെ നല്ലവശത്തെ കുറിച്ചോ ലേഖനം ആണേ നിലപാടോ പറഞ്ഞു അറിവ് പോലെ വിശകലനം ചെയ്യാന്‍ ശ്രമിക്കാറുണ്ട്...

കൂടാതെ വായനക്കാര്‍ കുറഞ്ഞ , കമന്റുകള്‍ ഇല്ലാത്ത ബ്ലോഗുക്കള്‍ കണ്ടാല്‍ അതില്‍ കേറി കമന്റുകള്‍ നിറയ്ക്കാരുമുണ്ട്...

സ്വന്തം ബ്ലോഗുകള്‍ പ്രോമോറ്റ് ചെയ്യുമ്പോ ചില മാന്യ മര്യാദകള്‍ പാലിക്കണം എന്നാശിക്കുന്നു . ഒരാളുടെ പോസ്റ്റിനെ കുറിച്ച് യാതൊന്നും പറയാതെ ലിങ്ക നല്‍കി പോകുന്നത് വൃത്തി കേട്ട സ്വഭാവം തന്നെ .....എന്തെങ്കിലും പറഞ്ഞു ലിങ്ക നാള്‍ക്കു എങ്കില്‍ അല്ലെ അവിടേക്ക് വരാന്‍ ഒരു ഉത്സാഹം തോന്നു സുഹൃത്തെ


ഈ നല്ല വിലയിരുത്തലിനു അഭിനന്ദനങ്ങള്‍ ഇതുലൂടെ ചിലരെങ്കിലും സ്വയം തിരുത്തി നല്ല മാര്‍ഗത്തിലൂടെ വളരുവാനും വളര്‍ത്തുവാനും മുതിരട്ടെ എന്നാശിക്കുന്നു സ്നേഹപൂര്‍വ്വം പുണ്യാളന്‍

താങ്കളുടെ ലേഖനം വളരെ informative ആണ്. സന്തോഷം.
നമ്മുടെ പോസ്റ്റില്‍ വരുന്ന കമന്റ് സന്തോഷം നല്‍കും എന്നതില്‍ രണ്ടു പക്ഷമില്ല. പക്ഷെ ഞാന്‍ ഓരോരുത്തര്‍ക്കും പ്രത്യേകമായി നന്ദി പറയാതെ ഒരു കോമണ്‍ കമന്റില്‍ ഒതുക്കാരാണ് പതിവ്. അത് കമന്റുകളുടെ എണ്ണം കൂടാതിരിക്കാനായി ചെയ്യുന്നതാണ്. ശരിയാണോ എന്നറിയില്ല,ഈ രീതി.

അതൊരു ശരിയായി വഴി തന്നെ എന്നാ എന്റെയും വിശ്വാസം . നന്ദി പ്രകാശനത്തിനായി ഞാനും കമ്മന്റ് ഇടാറില്ല. പൊതുവേ അവസാനം ഒന്നോ രണ്ടോ , അത്യാവശ്യം ഉള്ളവര്‍ക്ക് മാത്രം രസകരമാണെന്കില്‍ രസകരമായി മറുപടി പറയെണ്ടിടതൊക്കെ മാത്രം മറുപടി കമ്മന്റ് സ്വയം കൂട്ടുന്നതിനോട് എനിക്കും താല്പര്യം ഇല്ല ,

സേതുലക്മിയും,ഞാൻ പുണ്യവാളൻ, എന്നിവർ പറഞ്ഞതിനോട് ഞാൻ വിയോജിക്കുന്നു.നമ്മുടെ പോസ്റ്റിലെത്തുകയും,വായിക്കുകയും,കമന്റുകൾ ഇടുന്നവരേയും നമ്മൾ അതിഥികളായി കാണണം,അതിനു നന്ദി പ്രകാശിപ്പിക്കുകയും വേണം അതു പോസ്റ്റിന്റെ താഴെ ആയാലും അല്ലെങ്കിൽ ഈ മെയിൽ ആയിട്ടെങ്കിലും ചെയ്യുക."അതിഥി ദേവോ ഭവ" എന്നാണല്ലോ?

പ്രീയ സുഹൃത്തേ,
ഈ പോസ്റ്റില്‍ വന്നതിനും ഇപ്രകാരം ഒരു അഭിപ്രായവും ഒപ്പം അഭിനന്ദനവും അറിയിച്ചതില്‍ വളരെ സന്തോഷമുണ്ട്, നന്ദിയും. താങ്കളുടെ പോസ്റ്റു കണ്ടു നിരവധി നിര്‍ദേശങ്ങള്‍ അടങ്ങുന്ന ഈ പോസ്റ്റു എല്ലാ ബ്ലോഗര്‍മാരും, കമന്റു എഴുതുന്നവരും ആവശ്യം വായിച്ചിരിക്കേണ്ട ഒന്നത്രേ എന്ന് കുറിക്കുന്നതില്‍ വളരെ സന്തോഷം ഉണ്ട്. താഴെ കുറിക്കുന്ന നിര്‍ദേശം വളരെ ഉപകാരമായി.നന്ദി. നമസ്കാരം, വീണ്ടും കാണാം, സീസന്‍സ് ഗ്രീറ്റിങ്ങ്സ്.
കമെന്റുകള്‍ ഇടയ്ക്കിടെ (കഴിയുമെങ്കില്‍ ദിനേന) പരിശോധിച്ച് മറുപടി നല്‍കുകയും പോസ്റ്റില്‍ വേണമെങ്കില്‍ മാറ്റം വരുത്തുകയും ചെയ്യുകയാണെങ്കില്‍ വായനക്കാരന് എഴുത്തുകാരനെ പറ്റി മതിപ്പുണ്ടാവുന്നു. തുടര്‍ന്നുള്ള പോസ്റ്റുകള്‍ക്കും കമെന്റുകള്‍ ഉറപ്പിക്കാം. മാത്രമല്ല, വായനക്കാര്‍ക്കിടയില്‍ പോസ്റ്റ്‌ സജീവമായിരിക്കും.
എഴുത്തുകാരന്‍ വിനീതനാവുകയും കമെന്റുകള്‍ക്ക് സ്നേഹപൂര്‍വ്വം മറുപടി നല്‍കുകയുമാണെങ്കില്‍ കൂടുതല്‍ കമെന്റുകള്‍ പ്രതീക്ഷിക്കാം. വായനക്കാരന്‍ ഒരു "ഉപഭോക്താവ്" ആണല്ലോ. എഴുത്തുകാരന്‍റെ പോരായ്മകളും തെറ്റുകളും ചൂണ്ടിക്കാണിക്കുന്ന കമെന്റുകള്‍ക്ക് സൗമ്യമായും കുറ്റസമ്മതത്തോടെയും പ്രതികരിക്കുകയാണെങ്കില്‍ തുടര്‍ന്നും കമെന്റിടാന്‍ വായനക്കാരന് ധൈര്യം കിട്ടുന്നതാണ്." വീണ്ടും കാണാം നന്ദി വന്നതിലും തന്നതിലും.

കുസുമം ആര്‍ പുന്നപ്ര,
സ്വന്തം രചനകള്‍ മാത്രം വായിക്കുന്നത് കൊണ്ട് പലപ്പോഴും നഷ്ടം സംഭവിക്കുന്നത്‌ അവര്‍ക്ക് തന്നെയാണന്ന സത്യം അവര്‍ മറന്നു പോകുന്നു.
ഗ്രൂപ്പിസം ഒരിക്കലും പ്രോത്സാഹജനകമായ സംഗതിയല്ല . ബ്ലോഗില്‍ വന്നതിലും ആശംസയും അഭിപ്രായവും അറിയിച്ചതില്‍ നന്ദിയും അറിയിക്കുന്നു.
വീണ്ടും കാണാം
സസ്നേഹം ഫിലിപ്പ് ഏരിയല്‍

പ്രീയ സിദ്ധീക്ക്
കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെ തന്നെ,
ഞാന്‍ വിചാരിച്ചത് ഇവിടെ ഒരു പുലിയാണന്നാണ്!
എന്തായാലും കമന്റുകളെക്കുറിച്ച് എന്റെ ബ്ലോഗു കുറെ
കാര്യങ്ങള്‍ കൂടി മനസ്സിലാക്കിത്തരാന്‍ ഇടയാക്കി എന്നറിഞ്ഞതില്‍
പെരുത്ത സന്തോഷം. സീസന്‍സ് ഗ്രീറ്റിങ്ങ്സ്.
നേന മോള്‍ക്കൊരു കുറിപ്പ് വിട്ടിരുന്നു, മൊഹമ്മ ദി ക്കാന്റെ MyFriendsil നിന്നും.
പഠനത്തിന്റെ തിരക്കിലായിരിക്കും അല്ലേ? അന്വേഷണം അറിയിക്കുക.
വന്നതിലും തന്നതിലും നന്ദി. :-)
തീര്‍ച്ചയായും വീണ്ടും കാണണം !!!

പ്രീയപ്പെട്ട ചന്തു മാഷേ,
ആ വലിയ നമസ്കാരം അതെ തോതില്‍ തന്നു കൊണ്ട് കാര്യത്തിലേക്കും പ്രവേശിക്കുന്നു. മലയാളം പഠിച്ചു വരുന്നതെയുള്ളു മാഷേ,, I mean ഗൂഗിളിലെ ഈ മലയാളം എഴുത്ത് തന്നെ! ഇരിപ്പിടത്തില്‍, ഓര്‍മ്മ ശരിയെങ്കില്‍ പ്രിയ രേമേശന്‍ തന്നെ ഇതെന്നോട് പറഞ്ഞിട്ടുണ്ട്, പക്ഷെ എന്ത് ചെയ്യാം, പ്രായത്തിന്റെ വികൃതിയോ അതോ തിരക്കിന്റെ കലശലോ മൂലം പലപ്പോഴും വീണ്ടും ഇതു സംഭവിക്കുന്നു, ഇനി ഇതു കുറേക്കൂടി കാര്യമായി തന്നെ ഗൌനിക്കുന്നതും പ്രാവര്‍ത്തികം ആക്കുന്നതുമാണ്, ഇതു വാക്ക് വാക്ക് വാക്ക്.:-) താങ്കളുടെ നിര്‍ദേശപ്രകാരം എന്റെ സഹ ബ്ലോഗര്‍ പ്രിയ റിജോയ് ആ തിരുത്തലുകള്‍ ഇവിടെ നടത്തിയത് ശ്രദ്ധിച്ചിരിക്കും എന്ന് കരുതുന്നു. പിന്നെ ഞാനും ശ്രീ രമേശന്റെ തിരോധാനത്തെപ്പറ്റി ഓര്‍ത്തിരുന്നു പക്ഷെ രമേശനെപ്പോലുള്ള ഒരാള്‍ ഇത്തരം കുന്തമേറ് കൊണ്ട് വീഴുന്ന ഒരാളല്ല എന്നാണ് അല്പ്പകാലത്തെ എന്റെ അനുഭവം വെളിവാക്കുന്നത്, അഥവാ അങ്ങനെ ആണെങ്കില്‍ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരേണ്ടതുണ്ട്, ഒപ്പം തിരുത്തല്‍ പ്രക്രിയ തുടരേണ്ടതുമാണ്, ഇതെന്റെ എളിയ അഭ്യര്‍ത്ഥനയുമാണ്‌, താങ്കളുടെ കുഞ്ഞനിയന്‍ (എന്റെ പ്രിയ ബ്ലോഗു മിത്രം) ഇതു വായിക്കുന്നുണ്ടാകും എന്ന് ഞാന്‍ വിശ്വസിക്കുന്നു, അദേഹത്തേപ്പോലുള്ള നിരൂപകര്‍ ബ്ലോഗെഴുത്തുകാര്‍ക്ക് ഒരു പ്രോചോദനം ആകും എന്നതിനു സംശയം വേണ്ട. അദ്ദേഹം
ഈ വരികള്‍ വായിക്കുന്നുണ്ടാകും എന്ന് കരുതുന്നു. വീണ്ടും ഉള്ളത് ഉള്ളത് പോലെ പറയാനുള്ള മനക്കരുത്ത് പഴയതുപോലെ തന്നെ തുടരണം എന്നപേക്ഷ, താങ്കളുടെ തിരക്കിനെപ്പറ്റി എനിക്കറിയാം എങ്കിലും!!!
ചന്തു മാഷേ! എന്നുള്ള എന്റെ ഈ സംബോധന ആസ്ഥാനത്തല്ലന്നും വിശ്വസിക്കുന്നു. :-) താങ്കളുടെ നിര്‍ദേശങ്ങളും, അനുഭവക്കുറിപ്പുകളും ഇവിടെ ഇവിടെ എഴുതാന്‍ തിരക്കിനിടയിലും സമയം കണ്ടെത്തിയതില്‍ വീണ്ടും നന്ദി ഒപ്പം ആ വലിയ നമസ്കാരവും. വീണ്ടും കാണാം.

Echmukutty എന്റെ ബ്ലോഗിലെ കന്നി സന്ദര്‍ശനത്തിനും വിലയേറിയ അഭിപ്രായത്തിനും നന്ദി നമസ്കാരം

ടീച്ചറെ.
വീണ്ടും വന്നതിലും അനുഭവങ്ങള്‍ പങ്കു വെച്ചതിലും പെരുത്ത സന്തോഷം.
ഞാനും പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഇതുപോലെ, ഒപ്പം ടീച്ചറെപ്പോലുള്ള
തഴക്കം വന്ന ഒരു ബ്ലോഗരുടെ പേജിലെ കമന്റുകളുടെ എണ്ണക്കുറവിന്റെ
കാരണത്തെപ്പറ്റി, ഇപ്പോള്‍ സംഗതിയുടെ കിടപ്പ് പിടികിട്ടി, എന്നാലും
ഒരു സംശയം, ഈ ടീച്ചര്‍ എന്ന പദം കേള്‍ക്കുമ്പോള്‍ ഇപ്പോഴും ചിലര്‍ക്ക്
പേടി ഉള്ളത് പോലെ തോന്നുന്നു, പക്ഷെ ഈ ടീച്ചര്‍ സീരിയസ് ആണെങ്കിലും
ഒപ്പം അല്‍പ്പം അല്ല നല്ല താമാശക്കാരിയുമാണ്, (എന്റെ ചുരുക്ക നാളത്തെ പരിചയത്തില്‍ നിന്നും മനസ്സിലാക്കിയത്) അതായതും പല സീരിയസ് വിഷയങ്ങള്‍ക്കൊപ്പം നര്‍മ്മ വിശേഷങ്ങള്‍ക്കും തിരി കൊളുത്തുന്ന ആള്‍, അക്ഷരപ്പിശാചു ഒരു വലിയ പിശാചു തന്നെ
ഇവിടെ ആ വാക്കെഴുതാന്‍,കുറെ കീറിമുറികള്‍ തന്നെ ഞാന്‍ നടത്തി, ഇതു ചിലപ്പോള്‍ ഗൂഗിള്‍ അമ്മച്ചി തരുന്ന options എല്ലാം നോക്കാതെ വേഗത്തില്‍ Return key press ചെയ്യുന്നത് കൊണ്ട് സംഭവിക്കുന്നതുമാകാം, എന്തായാലും തിരക്കുണ്ടെങ്കിലും ധൃതി കൂട്ടാതെ എഴുതിയാല്‍ മിക്ക പിശകുകളും ഒരു പരിധി വരെ അല്ല മുഴുവനായും മാറ്റാന്‍ കഴിയും എന്നാണെനിക്ക് തോന്നുന്നത്, ഈ അക്ഷരപ്പിശാചിനെപ്പറ്റി ഇവിടെ മറുപടി കുറിച്ച ചന്തു മാഷിന്റെ കുറിപ്പിലും വന്നിട്ടുണ്ട് ചില പിശാചുക്കള്‍ ഇക്കാര്യം മാഷിനു കൊടുത്ത മറുപടിയില്‍ കുറിക്കാന്‍ വിട്ടു പോയി. മാഷിത് ശ്രദ്ധിക്കുന്നുണ്ടോ എന്തോ:-)
നന്ദി ടീച്ചറെ നന്ദി
വന്നതിനും തന്നതിനും

പ്രീയ അരിഫ്
പലര്‍ക്കും പ്രയോജനം ചെയ്യുന്ന ചിലകാര്യങ്ങള്‍ ഇവിടെ കുറിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ട്
ഇതെന്റെ അനുഭവത്തില്‍ നിന്നുള്ളതായതിലാല്‍ അത് ശരിക്കും പ്രയോജനമായി എന്ന് ഇവിടെ കിട്ടുന്ന
കമന്റുകളില്‍ നിന്നും ഞാന്‍ മനസ്സിലാക്കുന്നു. ശരിയാണ് നിരവധി സുഹൃത്തുക്കള്‍ വലിയ ചിലവില്ലാതെ തന്നെ നേടാന്‍ കഴിയുന്ന ഒരു മാര്‍ഗ്ഗം അല്ലേ! :-) നിരവധി പ്പേരെ ഇങ്ങേ പരിചയിപ്പാന്‍ കഴിഞ്ഞെങ്കിലും നാളിതുവരെ ആരെയും നേരില്‍ കണ്ടിട്ടില്ല എന്നത് വലിയ ഖേദത്തോടെ എഴുതട്ടെ. ഭാവിയില്‍ പലരെയും കണ്ടുമുട്ടാം എന്നുള്ള വലിയ പ്രതീക്ഷക്കും നിറം കൂടിയിട്ടും ഉണ്ട് ഈയടുത്ത കാലങ്ങളിലായി വീണ്ടും നന്ദി അരീഫ്. സീസ്സന്‍സ് ഗ്രീറ്റിങ്ങ്സ്

മൊഹമ്മദിക്കാ,
ശരിയാണ് കമന്റുകളില്‍ വരുന്ന പിശാചിനെ അടിച്ചമര്‍ത്താന്‍ നാം കൂടുതല്‍ ശ്രദ്ധിച്ചെങ്കില്‍ മാത്രമേ കഴിയൂ എന്ന് ഈ കുറി പ്പുകള്‍ വീണ്ടും തെളിയിച്ചിരിക്കുന്നു, ഇക്കാ അത് തിരുത്തുകയും ചെയ്തു, എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞത് പലപ്പോഴും നമുക്കുണ്ടാകുന്ന ധൃതി കൊണ്ടാണിത് വരുന്നതെന്നാണ്. ഇത്ര വിശദമായ ഒരു മറുപടി ഈ തിരക്ക് നാളുകളിലും എഴുതിയതില്‍ നന്ദി, സംസാരിക്കാന്‍ കഴിഞ്ഞതില്‍ അതിലും പെരുത്ത സന്തോഷം
വീണ്ടും കാണാം, എല്ലാവരും തിരക്ക് പിടിച്ച ഒരു ജീവിത വഞ്ചിയില്‍ കയറി തുഴഞ്ഞു കൊണ്ടിരിക്കുന്നവര്‍ ആണല്ലോ തിരകള്‍ക്കെതിരെയും ഒപ്പവും ചേര്‍ന്ന് നമുക്കാ വഞ്ചി തുഴയാം ലക്ഷ്യത്തിലേക്ക് നീങ്ങാം. വന്നതിലും തന്നതിലും വീണ്ടും നന്ദി അറിയിക്കുന്നു

പ്രീയ സജി
സന്തോഷം വന്നതിലും ദീര്‍ഘമായ ഒരു അഭിപ്രായം തന്നതിലും
തീര്‍ച്ചയായും ഒരു എഴുത്തുകാരന് ലഭിക്കുന്ന ഏറ്റവും വലിയ പ്രതിഫലമത്രെ
അയാളുടെ രചനകള്‍ക്ക് വായനക്കാരില്‍ നിന്നും ലഭിക്കുന്ന പ്രതികരണങ്ങള്‍
അതൊരുപക്ഷേ അനുകൂലിച്ചും പ്രതികൂലിച്ചും ആയാലും ശരി. പിന്നെ സജി,
താങ്കള്‍ പറഞ്ഞ താഴെ വരും വരികളോടുള്ള എന്റെ പ്രതികരണം:
"എന്റെ പോസ്റ്റിൽ വരുന്ന കമന്റ് എല്ലാം കഴിവതും ഞാൻ വായിക്കും. പക്ഷെ എല്ലാറ്റിനും മറുപടി പറഞ്ഞെന്നു വരില്ല.സമയത്തിന്റെ പ്രശ്നവും ഉണ്ടല്ലോ".ശരിയാണ് സമയത്തിന്റെ പ്രശനം ഉണ്ട് എന്നത് സത്യം തന്നെ, അങ്ങനെയുള്ളവരില്‍ ചിലരായിരിക്കുമല്ലോ നമ്മുടെ ബ്ലോഗില്‍ പ്രതികരിക്കാന്‍ വന്നവരും അവരതിന് സമയം കണ്ടെത്തിയപ്പോള്‍ നാമും അവര്‍ക്കായി സമയം കണ്ടത്തെനം എന്ന അഭിപ്രായക്കാരനാനും ഞാന്‍ ഒരു പക്ഷെ അതിനായി നാം ചിലവിടുന്ന സമയം കൊണ്ട് മറ്റൊരു ബ്ലോഗു രൂപികാരിക്കാന്‍ കഴിഞ്ഞേക്കാം എന്ന സത്യവും മറക്കുന്നില്ലിവിടെ. കമന്റില്‍ വരുന്ന ചില കമന്റുകള്‍ ഒഴിവാക്കേണ്ടതുണ്ട് അത്തരക്കാരുടെ അഭിപ്രായം ഡിലീറ്റ് ചെയ്യുക എന്നതിനോട് യോജിക്കുന്നു, ഇവിടെ ഞാന്‍ u
ഉദ്ദേശിച്ചത്, പ്രധാനമായും സഭ്യതയുടെ അതിര്‍ വരമ്പുകള്‍ ലെഘിച്ചുള്ള ചില കുറിപ്പുകളെയാണ്. അങ്ങനെയുള്ളവാ തികച്ചും ചവറ്റുകുട്ടകളിലേക്ക് മാത്രം യോഗ്യമായവ ആണ്. സജിയുടെ ഒടുവിലത്തെ വരികള്‍ ഞാന്‍ വീണ്ടും ഇവിടെ കുറിക്കട്ടെ! "എന്തായാലും ബ്ലോഗിലെ നമ്മുടെ ഏതു തരം ഇടപെടലും സൌഹാർദ്ദപരവും പ്രതിപക്ഷ ബഹുമാനത്തോടെ ഉള്ളതും ആയിരിക്കണം എന്നാണെന്റെ പക്ഷം."
ഇവിടെ വന്നതിനും ഇത്രയും തന്നതിനും നന്ദി
വീണ്ടും കാണാം

മോനേ പൂമലേ,
അല്‍പ്പം വൈകിയെങ്കിലും ഈ ചവര്‍ എഴുത്തിന്റെ ഗുട്ടെന്‍സ് പിടികിട്ടിയതില്‍ പെരുത്ത സന്തോഷം :-)
ഈ ബ്ലോഗ്‌ പോസ്റ്റെങ്കിലും ഇഷടായല്ലോ!!! ഇതിനെ എങ്കിലും ചവറു ഗണത്തില്‍ പെടുതാഞ്ഞത് എന്റെ ഭാഗ്യം!!!
വീണ്ടും പെരുത്ത സന്തോഷം !!! അതെ റിജോയ് സഭ്യത വിട്ടുള്ള ചില കുറിപ്പുകള്‍ അവിടവിടെ കാണുന്നുണ്ട് ബ്ലോഗുകളില്‍
ചിലരതിനെ നല്ല രസതോട് തന്നെ പ്രോത്സാഹിപ്പിച്ചും എഴുതി കണ്ടിട്ടുണ്ട് ഇതൊരു നല്ല പ്രവണത അല്ല എന്നാണ് എന്റെയും അഭിപ്രായം.
ഒടുവിലെ വരികള്‍> ഇതൊക്കെയാണല്ലോ ഏതൊരു രചയിതാവും പ്രതീക്ഷിക്കുന്നതും. ഇഷ്ടായി.
പിന്നെ ബ്ലോഗില്‍ തക്ക സമയത്ത് വന്ന് ചെയ്തു തന്ന സഹായങ്ങള്‍ക്ക് (sub titilesinum) ഒരിക്കല്‍ ക്കൂടി നണ്ട്രി = ഇതു അക്ഷര പ്പിശക് അല്ല കേട്ടോ!!! നണ്ട്രി തന്നെ നണ്ട്രി :-)
OK വീണ്ടും കാണാം !

പ്രീയപ്പെട്ട kanakkoor
ഇവിടെ ഇങ്ങനെ കടന്നു വരാനും ഹൃദയ സ്പര്‍ശിയായ ഒരഭിപ്രായം പറയാനും
താങ്കള്‍ സമയം കണ്ടെത്തിയതില്‍ പെരുത്ത സന്തോഷം. അതെ വായനക്കൊപ്പം
ഈ സൌഹൃദവും കൂട്ടായ്മയും മുന്നോട്ട് കൊണ്ടുപോകാം എന്ന പ്രോത്സാഹ ജനകമായ വാക്കുകള്‍ക്കും നന്ദി
വീണ്ടും കാണാം

പ്രീയപ്പെട്ട പുണ്യാളാ
തിരക്കിലും കടന്നു വന്ന് വളരെ വിശദമായ ഒരു കുരിപ്പിട്ടത്തില്‍ എന്റെ നന്ദി ആദ്യമേ അറിയിക്കട്ടെ.
താങ്കളുടെ തുടക്കവും തുടര്‍ന്നുള്ള പ്രയാണവും അനുഭവങ്ങളും വളരെ വ്യക്തമായി ഇവിടെ കുറിച്ചത്
ചിലര്‍ക്കെങ്കിലും പ്രയോജനം ചെയ്യും എന്നതിനും രണ്ടു പക്ഷം വേണ്ട. പിന്നെ തുടക്കത്തില്‍ കിട്ടുന്ന ഇത്തരം ചില പ്രോത്സാഹന ജനകമായ വാക്കുകളും തലോടലുകളും (പ്രോത്സാഹനത്തിന്റെ തലോടല്‍ എന്ന എന്റെ പോസ്റ്റു കാണുക) ആണല്ലോ നമ്മില്‍ പലരെയും ഇവിടെ പിടിച്ചു നിര്‍ത്തുന്നതും. എല്ല നല്ല വാകുകള്‍ക്കും ഒറ്റവാക്കില്‍ നന്ദി. ഒത്തിരി പറയാണ്ട് വിസ്താര ഭയത്താല്‍ നിര്‍ത്തുന്നെന്റെ പുണ്യാളാ!!! വീണ്ടും കാണാം

സേതുലക്ഷ്മി
ഇവിടെ കടന്നു വന്ന് ബ്ലോഗ്‌ പോസ്റ്റിനെപ്പറ്റി പറഞ്ഞ അഭിപ്രയാത്തിനു വളരെ നന്ദി,
പക്ഷെ, ഞാന്‍ മുന്‍പൊരു കമന്റില്‍ സൂചിപ്പിച്ചത് പോലെ നമ്മുടെ ബ്ലോഗുകളില്‍ വന്ന് കമന്റു എഴുതുന്നവര്‍ക്ക് ഒരു കോമണ്‍ മറുപടി കൊടുക്കുന്നത് പലപ്പോഴും എഴുത്തുകാരുടെ സമയ ദാരിദ്ര്യം മൂലമാകാനാണ് വഴി, പക്ഷെ ഇവിടെ നാം ഒന്ന് ചിന്തിക്കേണ്ടതുണ്ട് നമ്മുടെ ബ്ലോഗില്‍ വന്നെത്താനും ഒരു കമന്റു പാസാക്കാനും അവര്‍ അവരുടെയും തിരക്കിനിടയില്‍ സമയം കണ്ടെത്തി, എനിക്കു തോന്നുന്നത് ചിലപ്പോള്‍ അവര്‍ ഈ എഴുത്തുകാരെക്കാള്‍ തിരക്കുള്ളവര്‍ ആയിരിക്കാം, അല്ലാതെ വെറും ഒരു നേരമ്പോക്കിന് വരുന്നവര്‍ അല്ല എന്നാണ്. എന്റെ അഭിപ്രായത്തില്‍ അവര്‍ക്ക് എഴുത്തുകാര്‍ വ്യക്തിപരമായി തന്നെ മറുപടി കൊടുക്കണം എന്നാണ്, ഇതില്‍ സേതുലക്ഷ്മി യോടും പുന്യാലനോടും അതായത് അവരുടെ അഭിപ്രായത്തോട് യോജിക്കുവാന്‍ കഴിയുന്നില്ല മറിച്ച് ചന്തു നായരുടെ നിലപാടിനോട് പൂര്‍ണ്ണമായും യോജിക്കുന്നു.
ഇവിടെ കടന്നു വന്ന എല്ലാവര്‍ക്കും വീണ്ടും ഒരിക്കല്‍ക്കൂടി നന്ദി,. നമസ്കാരം

പ്രീയ അനില്‍കുമാര്‍
തിരക്കിനിടയിലും ഇവിടെ വന്നിതു വായിച്ചു അഭിപ്രായം അറിയിച്ചതില്‍ സന്തോഷം ഉണ്ട്. ചിലര്‍ക്കെങ്കിലും നല്ലൊരു മാര്‍ഗ്ഗദര്‍ശി അയാല്‍ ഞാന്‍ കൃതാര്‍ഥനായി! :-) നന്ദി നമസ്കാരം. വീണ്ടും കാണാം

Dear Brother Ramesh,
Thank you so much for your visit and comment.
I am much elated. So glad to hear such words from such a critic/and writer.
Pl. check my reply to Sree Chandu Nair.
Best Regards

നല്ല ലേഖനം.
അഭിനന്ദനങ്ങൾ!
മറ്റു സുഹൃത്തുക്കൾക്കു കൂടി പ്രയോജനം ചെയ്യുമെന്ന പ്രതീക്ഷയിൽ ഇതിന്റെ ലിങ്ക് ഫെയ്സ് ബുക്കിൽ ഷെയർ ചെയ്യുന്നുണ്ട്.

ഡോക്ടര്‍ സാറേ,
സന്തോഷം, തിരക്കിനിടയില്‍ ഇവിടെയെത്തിയതിലും അഭിനന്ദനങ്ങള്‍ അറിയച്ചതിലും, ഒപ്പം താങ്കളുടെ ഫെയ്സ് ബുക്കിൽ ഷെയര്‍ ചെയ്യാം എന്നറിയിച്ചതിലും വളരെ നന്ദി, ഈ വായന പോസ്റ്റു വായിച്ചു ഒരഭിപ്രായം പറയാന്‍ വീണ്ടും അവിടേക്ക് പോകുന്നു വീണ്ടും കാണാം.

Ariel uncle..It is an informative and very useful article for everyone,particularly for beginners...Hopefully,it will be helpful for me too...Thumbs up for your presentation.."May God bless you as you bless others with these priceless words"

ബ്ലോഗേഴ്സ് മാനിഫെസ്റ്റോ....!!!

ഈ ബ്ലോഗെഴുത്തിന്റെ വല്യ ലോകത്തേക്ക് ഒരു പൂച്ചയായി കടന്നു വന്നതാണ്. ഇനി പുലിയായി പരിണമിച്ചാലും വന്ന വഴി മറക്കില്ല.

വളരെ ഉപകാരപ്രദമായ പംക്തി, പ്രത്യേകിച്ച് തുടക്കക്കാരായ എന്നെപ്പോലുള്ളവര്‍ക്ക്.

അഭിനന്ദനങ്ങൾ!

Hi Jins,
Thanks a lot for your kind visit.
and for the upliftingcompliments.
I am sure this post will give an
insight to the beginners.yes, it
will definitely help you, as you
are planning to start a blog of
your own, Keep going,
Keep inform
Best Regards
PV

ടീച്ചറെ,
ഇവിടേയ്ക്ക് കടന്നു വരുവാന്‍ സമയം കണ്ടെതിയത്തിലും അഭിപ്രായം അറിയിച്ചതിലും സന്തോഷം. പക്ഷെ ടീച്ചറെ, അത്രയും ഇല്ല, ഞാന്‍ ഇവിടെ ഒരു തുടക്കക്കാരന്‍ മാത്രം, അല്‍പ്പ നാളത്തെ യാത്രയില്‍
കണ്ടതും കേട്ടതും അനുഭവിച്ചതുമായ ചില കാര്യങ്ങള്‍ വരച്ചിട്ടു അത്ര തന്നെ, ഒരു മാനിഫെസ്റ്റോ എന്നൊക്കെ പറഞ്ഞാല്‍ ഇനിയും പലതും ഇവിടെ എത്തേണ്ടതുണ്ട്. വന്നതിലും തന്നതിലും നന്ദി. വീണ്ടും കാണാം

പ്രീയപ്പെട്ട മുനീര്‍,
ഈ പോസ്റ്റു പ്രയോജനപ്പെട്ടു എന്നറിഞ്ഞതില്‍ പെരുത്ത സന്തോഷം.
ഉയരങ്ങളിലേക്ക് ഉയര്‍ന്നാലും വന്ന വഴി മറക്കില്ല എന്ന ദൃഡ നിശ്ചയം
നല്ലത് തന്നെ, അതുകൊണ്ട് തന്നെ ഒരു പുലിയായി ഇവിടെ വിലസട്ടെ
എന്ന് ആശംസിക്കുന്നു,
വീണ്ടും കാണാം

ബ്ലോഗ്ഗെര്‍മാര്‍ അറിഞ്ഞിരിക്കേണ്ട ഒരുപാട് കാര്യങ്ങള്‍ പറഞ്ഞ നല്ല ലേഖനം ..!

തുറന്നു പറയാന്‍ മടി കാണിക്കുന്ന ചില കാര്യങ്ങള്‍
വൈമുഖ്യമില്ലാതെ നല്ല ഉദ്ദേശത്തോടെ പറഞ്ഞു - ഇഷ്ടപ്പെട്ടു - ബ്ലോഗ്ഗേഴ്സ്
ഇതൊരു തമ്പ് റൂള്‍ ആയി കണക്കാക്കട്ടെ -
"നിന്‍ പുറം മാന്തിടാം
എന്‍ പുറം മാന്തിടു" എന്ന സമീപനം കാണുന്നു.
ഞാന്‍ ബ്ലോഗില്‍ പുതിയ ആളാണ്‌ - ഞാന്‍ ബ്ലോഗില്‍ കണ്ട
ചില കമന്റ്സ് കുട്ടികളോട് പറഞ്ഞപ്പോള്‍, തിരക്കേറിയ അവരുടെ അഭിപ്രായം
" ഈ കമന്റും മറുപടിയും കാണുമ്പോള്‍, ഇതൊരു ഞരമ്പ്‌ രോഗമാണോ എന്ന് സംശയം
"ബ്ലോഗ്ഗോമാനിയ" പിള്ളേര്‍ അതിനു ഒരു പേരും ഇട്ടു.

കൊച്ചുമോള്‍ (കുങ്കുമം)
വീണ്ടും വന്നതില്‍ സന്തോഷം, അഭിപ്രായം അറിയിച്ചതിലും.
എഴുതുക അറിയിക്കുക, വീണ്ടും കാണാം
നന്ദി നമസ്കാരം

പ്രിയ മേനോന്‍ സാര്‍,
ബ്ലോഗ്ലില്‍ വന്നതിനും അഭിപ്രായം എഴുതിയതിനും ആദ്യമേ നന്ദി. കുറിപ്പ് ഇഷ്ടമായി എന്ന് അറിയിച്ചതില്‍ അതിലും വലിയ സന്തോഷം.
നമുക്കൊരാള്‍ ഒരുപകാരം ചെയ്താല്‍ ന്യായമായും അത് ചെയ്ത ആളിന് അവസരം വരുമ്പോള്‍ അത് തിരിച്ചു നല്‍കുന്നതല്ലേ മനുഷ്യത്വം, അതല്യോ വേണ്ടതും. അതിനെ ചിലര്‍ ചൊറിച്ചില്‍ എന്നും മാന്തല്‍ എന്നും വിളിച്ചാക്ഷേപിക്കുന്നതിനോട് ഒട്ടും യോജിക്കാന്‍ കഴിയില്ല, തീര്‍ച്ചയായും കഴിയുമെങ്കില്‍ ഇരട്ടിയായും പ്രത്യുപകാരം ചെയ്യണം എന്ന പോളിസിക്കാരനാണ് ഞാന്‍. ഇന്നത്തെ പിള്ളേരുടെ കാര്യം എന്ത് പറയാനാ സാറേ, അവരൊരു സ്പീട് യുഗത്തില്‍ ഇങ്ങനെ ഓടിക്കൊണ്ടിരിക്കുകയല്ലേ, ഒപ്പം പലതും പറയാനും ചെയ്യാനും അവര്‍ക്ക് സമയം കിട്ടില്ല ഒപ്പം പെരുത്ത മടിയും ആയിരിക്കും ഇക്കൂട്ടര്‍ക്ക്, അവരപ്പോള്‍ സമയമെടുത്ത്‌ ബ്ലോഗുകള്‍ വായിച്ചു കമന്റു പാസ്സക്കുന്നവരെ ഇതും ഇതിലപ്പുറവും ഭാഷയില്‍ പരിഹസിക്കും അതവരെ പറഞ്ഞിട്ട് കാര്യമില്ലതാനും കാരണം അവര്‍ക്കിത്തരം കാര്യങ്ങള്‍ക്ക് സമയവും സൌകര്യ്യവും ഇല്ല എന്നത് തന്നെ.തിരക്കേറിയ അവരുടെ അഭിപ്രായം എന്നാണല്ലോ സാര്‍ എഴുതിയത്, അതില്‍ തന്നെ അതിനു മറുപടിയും ഉണ്ട്. ഈ കുട്ടികള്‍ക്ക് എന്തെല്ലാം തരം മാനിയ ഉണ്ടെന്ന സംഗതി അവര്‍ക്ക് തന്നെ അറിയാത്ത അവസ്ഥ, സാറിതു കാര്യമാക്കേണ്ട, വായിക്കുക എഴുതുക, അഭിപ്രായങ്ങള്‍ എഴുതുക അതാണല്ലോ ഒരു നല്ല എഴുത്തുകാരന്റെയും വായനക്കാരെന്റ്യും കൈമുതല്‍, ആശംസകള്‍ വന്നതിലും ചേര്‍ന്നതിലും , വീണ്ടും കാണാം

ഇവിടെയെത്താന്‍ അല്‍പ്പം വൈകിയോ എന്ന് സംശയം എന്നെപ്പോലുള്ള തുടക്കക്കാര്‍ക്ക് വളരെ ഗുണം ചെയ്യുന്ന ഒരു പോസ്റ്റു,
ഇവിടെ ആരോ പറഞ്ഞത് പോലെ, ഇതിനെ ഒരു മനിഫെസ്റ്റൊയോ, തമ്പു റൂളോ ആയി വിശേഷിപ്പിച്ചാലും അതില്‍ അതിശയോക്തി ഒട്ടും ഇല്ല.
നിരവധി പുതിയ അറിവുകള്‍ ഒരു ബ്ലോഗ്ഗര്‍ ആവശ്യം അറിഞ്ഞിരിക്കേണ്ടവ ഇവിടെ പകര്‍ന്നു തന്നതില്‍ വളരെ നന്ദി. ആശംസകള്‍

മാഷേ, വളരെ നന്നായിട്ടുണ്ട് ഈ കുറീപ്പുകൾ. അനുഭവത്തിന്റെ വെളിച്ചത്തിൽ എഴുതിയതായതുകൊണ്ട് അതിന്റെ നിറം കൂടൂന്നു. ഇനിയും ഇതുപോലെയുള്ള പോസ്റ്റുകൽ പ്രതീക്ഷിക്കുന്നു.

Hi Rejoy,
I missed to post a reply to this note. I am sorry.
Thanks a lot Rejoy for the change you made.
Keep in touch.
Best Regards
PV

പ്രിയപ്പെട്ട കൊച്ചുബാബു ഇവിടെയെത്തി ഒരഭിപ്രായം പറഞ്ഞതില്‍ സന്തോഷം, പോസ്റ്റു ഇഷ്ടായി എന്ന് അറിഞ്ഞതിലും സന്തോഷം.എന്റെ അനുഭവ വെളിച്ചത്തില്‍ ചില ബ്ലോഗു വസ്തുതകള്‍ ഇവിടെ കുറിച്ചു എന്ന് മാത്രം. അത് പലര്‍ക്കും ഗുണകരമായി എന്ന് മാത്രം. വീണ്ടും കാണാം,

പ്രിയപ്പെട്ട അപ്പു
തിരക്കിനിടയിലും ഇവിടെ വന്നതില്‍ വളരെ സന്തോഷം.
പോസ്റ്റു ഇഷ്ടമായി എന്ന് അറിയിച്ചതിലും അതിയായ സന്തോഷം
വീണ്ടും കാണാം
നന്ദി നമസ്കാരം

കൊച്ചുമോന്‍ ആശുപത്രിയിലായി കൂട്ടിരിക്കേണ്ടിവന്നതിനാല്‍ കുറച്ചുനാളായി
കമ്പ്യൂട്ടര്‍ തുറക്കാന്‍ കഴിഞ്ഞില്ല.ഇന്ന് ഡിസ്ചാര്‍ജ്ജായി.മെയില്‍ തുറന്നപ്പോള്‍
കണ്ട'ആദ്യാക്ഷരി'വഴിയാണ് പി.വി.സാറിന്‍റെ ബ്ലോഗിലേക്ക് പ്രവേശിച്ചത്‌.
പോസ്റ്റ് വായിച്ചു.അതിലെ ആശയങ്ങളോട്‌ ഞാന്‍ പൂര്‍ണ്ണമായും യോജിക്കുന്നു.
സമയമുള്ളപ്പോള്‍ ഞാന്‍ എന്‍റെ ശ്രദ്ധയില്‍പ്പെടുന്ന ബ്ലോഗിലെല്ലാം എന്‍റേതായ
അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ ശ്രമിക്കാറുണ്ട്.ബ്ലോഗുരചനകളെപറ്റി കൂടുതല്‍
മനസ്സിലാക്കിയപ്പോള്‍ കമന്‍റുകളുടെ രീതിയും മാറ്റി.പ്രോത്സാഹനവും,പ്രായം
നല്‍കിയ കൊച്ചുവിവരങ്ങളും പകരുമ്പോള്‍ മനസ്സിനൊരു സംതൃപ്തിയാണ്.
നോക്കാനുള്ളത് ഇപ്പോള്‍ കുറയേറെ കുടിശ്ശികയാണ്..........
വീണ്ടും കാണാം.
ആശംസകളോടെ

പലവഴി ആണെങ്കിലും എഞ്ഞേ തിരഞ്ഞതില്‍ സന്തോഷം ഉണ്ട് ....അത് വഴി നിങ്ങളുടെ ബ്ലോഗ്‌ ലിങ്ക് കിട്ടുകയും ചെയ്തു .നല്ല ഒരു വായന നല്‍കിയതില്‍ ആദ്യം തന്നെ നന്ദി പറയട്ടെ .കുറിപ്പ് എനിക്ക് ഇസ്ടപെട്ടു അത് വഴിയുള്ള അറിവും എഞ്ഞേ നിങ്ങളിലേക്ക് കൂടുതല്‍ അടുപ്പിച്ചു ,,സമയം കുറവായത് കൊണ്ട് ഇത്രയം എഴുതി നിര്ത്തുന്നു ..വീണ്ടും വരാം ...ആശംസകള്‍

വളരെ വിലപ്പെട്ട നിര്‍ദേശങ്ങള്‍ അടങ്ങിയ ഒരു പോസ്റ്റ്‌ ഇട്ടതിനായി നന്ദി. എഴുതുന്ന എല്ലാവരും ഇതൊന്നു വായിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു!

ശ്രീ മോഹന്‍,
എന്റെ ബ്ലോഗിലെ ആദ്യ സന്ദര്‍ശനത്തിനു നന്ദി.
ബ്ലോഗ്‌ എഴുത്തുകാര്‍ക്കിത് ഗുണം ചെയ്യും എന്ന
ചിന്തയും, അത് എല്ലാവരും വായിച്ചിരുന്നെങ്കില്‍ എന്ന
ആശയും ഇഷ്ടായി.
എഴുതുക അറിയിക്കുക
വീണ്ടും കാണാം
നന്ദി നമസ്കാരം

പ്രിയപ്പെട്ട സി വി സാര്‍,
തിരക്കിലും വന്ന് ഒരഭിപ്രായം പറഞ്ഞതില്‍ പെരുത്ത നന്ദി സന്തോഷം
മറുപടി അല്പം വൈകി ക്ഷമ. പോസ്റ്റിലെ കുറിപ്പിനോട് പൂര്‍ണ്ണമായും യോജിക്കുന്നു.
എന്നറിയിച്ചതില്‍ വളരെ സന്തോഷം. അജിത്‌ സാറിനെപ്പോലെ വെബ്ബിലെ
മറ്റൊരാള്‍ എന്നു സാറിനെ വിശേഷിപ്പിച്ചാല്‍ അതൊട്ടും അസ്ഥാനത്താകില്ല.
എഴുത്ത് സപര്യ തുടരുക ഒപ്പം അഭിപ്രായ പ്രവാഹങ്ങളും
പ്രോത്സാഹനവും,പ്രായം നല്‍കിയ കൊച്ചുവിവരങ്ങളും പകരുമ്പോള്‍ മനസ്സിനൊരു സംതൃപ്തിയാണ്. അതിഷ്ടായി!!
കൊച്ചുമകന്റെ അസുഖം ഭേദമായോ? അന്വേഷണം...
വീണ്ടും കാണാം
നന്ദി നമസ്കാരം

ഹലോ നസിം
ഇങ്ങനെ കാണാന്‍ കഴിഞ്ഞതിലും സംസാരിക്കാന്‍ കഴിഞ്ഞതിലും വളരെ സന്തോഷം
പോസ്റ്റ്‌ നല്ല വായന നല്‍കി എന്ന് അറിഞ്ഞതിലും സന്തോഷം, സമയ ലഭ്യത പോലെ വീണ്ടും വരിക.
ധൃതി അല്‍പ്പം കൂടിയതിനാല്‍ ചില അക്ഷരപ്പിശകുകള്‍ വന്നിട്ടുണ്ട്, അത് പോസ്റ്റില്‍ ആയാലും കമന്റില്‍ ആയാലും ഒന്ന് തന്നെ
എനിക്കും പലപ്പോഴും സംഭവിച്ചിട്ടുണ്ടിത് 'അനുഭവം അതാണല്ലോ എല്ലാം ! :-)
നന്ദി. വീണ്ടും കാണാം

പ്രിയ മോഹന്‍ പേരില്‍ അമര്‍ത്തി g+ ല്‍ എത്തി പക്ഷെ അവിടെ പോസ്റ്റ്‌ ഒന്ന് കണ്ടില്ല, താങ്കളുടെ ബ്ലോഗ്‌ ലിങ്ക് അവിടെ കൊടുക്കുക. നന്ദി

ബ്ലോഗത്തിലെക്ക് പിച്ചവച്ചു വരുമ്പോ തന്നെ ഇങ്ങനെ ഒരു ലേഖനത്തിലേക്ക്‌ നയിച്ചതിനു ഒരുപാട് നന്ദി. എല്ലാം മനസ്സിരുത്തി വായിച്ചു. ഇനിയും വരാം

ഓരോ ബ്ലോഗറും (പുലികള്‍ അടക്കം ) വായിച്ചിരിക്കണം ഈ പോസ്റ്റ്‌ എന്ന് ആഗ്രഹിച്ചു പോകുന്നു... വളരെ നല്ല ഒരു പോസ്റ്റ്‌....., . ആദ്യമായാണ്‌ എരിയലിന്റെ ബ്ലോഗില്‍ എത്തുന്നത്... ഇനി ഈ ബ്ലോഗില്‍ ഒന്ന് കറങ്ങട്ടെ... :)

പ്രിയ ബാസില്‍ .
ബ്ലോഗില്‍ വന്ന് ഒരഭിപ്രായം പറഞ്ഞതില്‍ വളരെ നന്ദി
വീണ്ടും വരുമല്ലോ
ആശംസകള്‍

പ്രിയ alimajaf
എന്റെ കുറിപ്പ് പ്രയോജനപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷം
വീണ്ടും കാണാം
ആശംസകള്‍

ഈ പോസ്റ്റു ഇഷ്ടമായി..ആശംസകള്‍

പ്രിയ nanmandan
ബ്ലോഗില്‍ വന്നതിലും പോസ്റ്റു ഇഷ്ടമായി
യെന്നരിയിച്ചതിലും വളരെ സന്തോഷം
വീണ്ടും വരുമല്ലോ.
നന്ദി

പ്രൊഫൈല്‍ പേജിലെ തകരാര്‍ ചൂണ്ടി കാണിച്ചതിന് നന്ദി.ബ്ലോഗര്‍ പ്രൊഫൈലിലേക്കുതന്നെ മാറ്റിയിട്ടുണ്ട്.ബ്ലോഗ്‌ ലിങ്കും അവിടെത്തന്നെ കാണാം.ഒരിക്കല്‍ക്കൂടി നന്ദി...

ഈ പോസ്റ്റ് കാണാന്‍ വൈകി. കമന്റുകളെ കുറിച്ചുള്ള വളരെ ക്രിയാത്മകമായ ചിന്തകളാണ് പങ്കു വെച്ചത്. പോസ്റ്റുകള്‍ ശരിക്കും വായിച്ചു കമന്റു ചെയ്യാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്.


പ്രീയപ്പെട്ട അക്ബര്‍
താങ്കളുടെ ഈ കുറിപ്പ് കാണാനും വൈകി സോറി
ഇവിടെ വന്ന് വായിച്ചു അഭിപ്രായം അറിയിച്ചതില്‍
പെരുത്ത സന്തോഷവും നന്ദി യും അറിയിക്കുന്നു
അതെ കമന്റു എഴുതുമ്പോള്‍ തനകള്‍ പറഞ്ഞത് പോലെ
ശരിക്കും വായിച്ചു കമന്റു ചെയ്യാന്‍ നാം ശ്രമിക്കേണ്ടതുണ്ട്‌
അതാണ്‌ വേണ്ടതും,
വീണ്ടും കാണാം

[കമന്റുകള്‍ പോസ്റ്റു ചെയ്യുമ്പോള്‍ എന്റെ ബ്ലോഗില്‍ വരണേ! എന്റെ ബ്ലോഗില്‍ പുതിയ വിഷയം..... പോസ്റ്റി, വരണേ, നോക്കണേ, എന്ന് തുടങ്ങിയ അപേക്ഷകള്‍ നിര്‍ബ്ബാധം കമന്റുകളിലൂടെ തൊടുത്തു വിടുന്ന ചിലരെ കാണാറുണ്ട്‌. ഇതു തികച്ചും അരോചകം ഉളവാക്കുന്ന ഒന്ന് തന്നെ. ശല്യം! വിടുന്ന ലക്ഷണം ഇല്ലല്ലോ! എന്ന് മനസ്സിലെങ്കിലും ഇതു വായിക്കുന്ന ബ്ലോഗര്‍ക്ക് തോന്നിയിട്ടുണ്ടാകും തീര്‍ച്ച!,]

എപ്പോഴും ഇങ്ങനെ തോന്നാറുണ്ട്.. തീര്‍ത്തും അരോചകം തന്നെ.. സമയമുള്ളപ്പോള്‍ ഞാന്‍ തൊട്ടുമുന്നില്‍ കാണുന്ന ലിങ്കില്‍ കയറി വായിക്കും.. ഇന്നും അത് പോലെ വന്നതാണ്.. ഒരു പരമമായ സത്യം ചൂണ്ടി കാണിച്ചതില്‍ സന്തോഷം.. പല പ്രമുഖ ബ്ലോഗ്ഗര്‍ മാരും ഇങ്ങനെ അപേക്ഷിക്കുന്നത് കാണുമ്പോള്‍ ഒരുതരം ദേഷ്യം തോന്നാറുണ്ട് അവരോടു.. എഴുതുമ്പോള്‍ നല്ലത് പോലെ എഴുതിയാല്‍ വായിക്കുന്നവന്‍ പുതിയ പുതിയ രചനകള്‍ക്കായി അവിടെ വീണ്ടും വീണ്ടും വരും. (ഇപ്പോള്‍ താങ്കള്‍ ചെയ്തിരിക്കുന്നത് പോലെ..)

സുന്ദരന്‍ ലേഖനം.
ഒരു സീനിയര്‍ ബ്ലോഗര്‍ എന്ന നിലയില്‍ ഫിലിപ്പേട്ടന് ഇത്തരം അറിവുകളും ഉപദേശവും മറ്റുള്ളവര്‍ക്ക് പറഞ്ഞു കൊടയൂക്കേണ്ട ബാധ്യതയും ഒപ്പം അധികാരവുമുണ്ട് എന്നാണ് എന്റെ വിശ്വാസം.
പിന്നെ എനിക്കും ഓരോരുത്തരുടെ കമെന്റിനും കീഴെ മറുപടി നല്‍കണമെന്ന് അതിയായ ആഗ്രഹമുണ്ട്. എങ്കിലും കമെന്റ്സ് പെരുപ്പിച്ചു കാണിക്കുവാനായി ആണ് നമ്മള്‍ അങ്ങനെ ചെയ്യുന്നത് എന്നൊരു തെറ്റിധാരണ മൂലം ചിലപ്പോഴെ അതിനു മുതിരാരുള്ളൂ എന്നതാണ് സത്യം.

എങ്കിലും ഇതില്‍ വായിച്ചറിഞ്ഞ കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രദ്ധിക്കാം.
വളരെ നന്ദി.

This comment has been removed by the author.

എല്ലാ ബ്ലോഗര്‍മാരും വായിച്ചിരിക്കേണ്ട ഒരു ലേഖനം...
ഞാനും ഇതില്‍ നിന്നും ഒരു പാട് പഠിക്കേണ്ടിയിരിക്കുന്നു ... നമ്മള്‍ കൊടുക്കുന്നതെല്ലാം തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കരുത് .. അത് കമന്റായാല്‍ പോലും... തിരിച്ചു കിട്ടിയില്ലെന്ന് കരുതി കൊടുക്കാതിരിക്കുകയും ചെയ്യരുത്...
നന്ദി ഫിലിപ്പെട്ടാ....:))

പ്രിയ സംഗീത്,
തികച്ചും അവിചാരിതമായി എന്റെ ബ്ലോഗില്‍ വന്ന് ചേരാനും ക്രീയാത്മകമായ ഒരു അഭിപ്രായം കുറിക്കുവാനും സമയം കണ്ടെത്തിയതില്‍ വളരെ സന്തോഷം. പല പ്രമുഖ ബ്ലോഗ്ഗര്‍ മാരും ഇങ്ങനെ അപേക്ഷിക്കുന്നത് കാണുമ്പോള്‍ ഒരുതരം ദേഷ്യം തോന്നാറുണ്ട സംഗീത് ഏറ്റം അടുത്ത് പഴക്കമുള്ളവരോടാണീ അപേക്ഷ എങ്കില്‍ സഹിക്കാം അല്ലേ!! എന്റെ കുറിപ്പ് പ്രയോജനകരമായി എന്നറിഞ്ഞതില്‍ സന്തോഷം വീണ്ടും കാണാം. എഴുതുക അറിയിക്കുക!!!

ജോസേ, അല്‍പ്പം വൈകിയാണെങ്കിലും ഇവിടെ വന്നൊരു നല്ല അഭിപ്രായം പാസ്സാക്കിയത്തില്‍ പെരുത്ത നന്ദി. ബ്ലോഗെഴുത്തില്‍ സീനിയറിന്റെ ഗണത്തില്‍പ്പെടുത്താന്‍ ഞാന്‍ യോഗ്യനാണോ എന്നൊരു സംശയം ബാക്കി! നേരത്തെ എവിടെയോ സൂചിപ്പിച്ചതുപോലെ പ്രായത്തിലെങ്കില്‍ സംഗതി ok അനുഭവത്തിന്റെ വെളിച്ചത്തില്‍ കിട്ടിയവ ഇവിടെഴുതി അത് പലര്‍ക്കും ഗുണമായി എന്ന് മെയില്‍ വഴിയും ഫോണിലൂടെയും, കമന്റിലൂടെയും അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം ഉണ്ട്. പലരും ഈ കമന്റു പെരിപ്പിക്കലിനെപ്പറ്റി എഴുതിക്കണ്ടു, ഇതിലെ സംഗതി എനിക്കിതുവരെ പിടി കിട്ടിയിട്ടില്ല! ഒരു കമന്റില്‍ അതിനു മറുപടി അര്‍ഹിക്കുന്നെങ്കില്‍ തീര്‍ച്ചയും എഴുതണം എന്നാണെന്റെ അഭിപ്രായം അതിനെ ഇപ്പോള്‍ ആരെങ്കിലും കമന്റ് പെരുപ്പിക്കല്‍ എന്ന് വിളിച്ചാല്‍ എന്താ പറക!! പറയുന്നവര്‍ പറയെട്ടെ ജോസേ!!! ഹല്ല പിന്നെ!!!
വീണ്ടും കാണാം

പ്രിയ ഷലീര്‍,
ഇവിടെ വന്ന് നല്ലൊരു അഭിപ്രായവും സന്ദേശവും തന്നതിന് നന്ദി.
"തിരിച്ചു കിട്ടിയില്ലെന്ന് കരുതി കൊടുക്കാതിരിക്കുകയും ചെയ്യരുത്..."
അതിഷ്ടായി കേട്ടോ!! keep Going.
Best Wishes

മാമോദീസ മുങ്ങി ഒരു ബ്ലോഗരാകാന്‍ ശ്രമിക്കുന്ന എന്നെപോലുള്ള പുതുമു ഖങ്ങള്‍ക്ക് വളരെ ഉപകാരപ്ര ഥമാണു ഈ ലേഖനം . വളരെ നന്ദി ചേട്ടാ സ്നേഹത്തോടെ ജോമി

ജോമി ഈ പ്രതികരണം കാണാന്‍ വൈകി സോറി,
കുറിപ്പ് ഉപകാരപ്രദം എന്നറിഞ്ഞതില്‍ വളരെ സന്തോഷം
വീണ്ടും കാണാം. നന്ദി

റിജോയ് പറഞ്ഞതുപോലെ ഇപ്പോള്‍ മാത്രമാണീ ചവറെഴുത്തിന്റെ ഗുട്ടെന്‍സ് പിടികിട്ടിയതു മാഷെ!!!
എന്തായാലും കമന്റുകളെപ്പറ്റി എഴുതിയ കുറിപ്പു കമന്റുകള്‍ വാരിക്കൂട്ടി എന്ന് വിശേഷിപ്പിച്ചാല്‍ അത്
അസ്ഥാനത്താകില്ല എന്നു തെന്നെ പറയാം അല്ലെ!
കംപ്യുട്ടറിന്റെ മുന്നില്‍ കുത്തിയിരിക്കുന്നതിന്റെ ഗുട്ടെന്സും ഇപ്പോള്‍ പിടി കിട്ടി മാഷെ, ഇനി ഞാന്‍
ശല്യം ചെയ്യാന്‍ വരില്ല മാഷെ! :-) കുത്തിക്കുറിപ്പ് യാത്ര തുടരുക ആശംസകള്‍
താങ്കളുടെ സ്വന്തം ..............

‘ നിങ്ങളുടെ കമന്റുകള്‍ ഒരു ബ്ലോഗ്ഗര്‍ക്ക്
ആ ദിവസത്തില്‍ മറ്റൊന്നിനോടും
തുലനം ചെയ്യുവാന്‍ പറ്റില്ല!
അതവരുടെ ആ ദിവസം സൃഷ്ടിക്കുന്നു!!‘

ബൂലോഗരുടെ മനശാസ്ത്രം ശരിക്കും ഉൾക്കൊണ്ട്
അഭിപ്രായങ്ങളുടേ മൊത്തത്തിലുള്ള എല്ലാഗുണഗണങ്ങളും
ഭായ് ഇതിലൂടെ വ്യക്തമാക്കിയിരിക്കുന്നൂ...

അഭിനന്ദനങ്ങൾ... കേട്ടൊ

സന്തോഷം വൈകിയെങ്കിലും സത്യം തിരിച്ചറിഞ്ഞതിൽ
ഈ വരവിനും കുറിപ്പിനും നന്ദി. വീണ്ടും കാണാം :-)

മുരളി മാഷെ ഈ കുറിപ്പു കാണാൻ വൈകി.
ഈ വരവിനും നല്ല വാക്കുകൾക്കും വീണ്ടും നന്ദി.

ഇനി സിനിമ വിശേഷങ്ങൾ നിങ്ങളുടെ വിരൽ തുമ്പിൽ. പേജ് ലൈക് ചെയ്യൂ http://fb.com/teammedianews

വളരെ നന്നായിട്ടുണ്ട്

വായിച്ചു.കമന്റിടാൻ ബുദ്ധിമുട്ടിയില്ല.

ബ്ലോഗുകൾ എന്നെന്നും പൂത്ത്‌ തളിർത്ത്‌ നിൽനിൽക്കട്ടെ.

ഫിലിപ്പ് സാർ മുൻപ് ഇവിടെ കമന്റ് ചെയ്യാൻ നോക്കിയിട്ടു ശരിയായില്ല...

നല്ല ഒരു പോസ്റ്റ്. ഇതിലെ പല കാര്യങ്ങളും നേരിട്ട് അനുഭവിച്ചിട്ടുള്ളതാണ്. സ്വന്തം അനുഭവം പറഞ്ഞാൽ നമ്മളെഴുതുന്നതൊന്നും ആരും വായിക്കുന്നില്ലല്ലോ, ഇനി എഴുതണോ എന്ന് സംശയിച്ചിരിക്കുമ്പോൾ വരുന്ന ഒന്നോ രണ്ടോ കമെന്റുകൾ പലപ്പോഴും മൃതസഞ്ജീവനി പോലെയാണ് തോന്നിയിട്ടുള്ളത്. ആ ഒരു ഊർജം പിന്നീട് എഴുതാനുള്ള പ്രേരകമാകും..

IVEDE KAMANTU CHEYAAN PRAYASAM YENNU CHILA SUHRUTHUKKAL PARANJU
ITHORU TEST COMMENT AANU
NOKKATTE

KAMANTU PUBLISH AAKUNNUNDALLO SUHRUTHUKKALE!!

Test comment 2 with https:/ link

ഹോ ...താഴെ വരെ എത്താൻ കുറേ തോണ്ടേണ്ടി വന്നു . എന്നും എപ്പോഴും പ്രസക്തി ഉളള ഒരു പോസ്റ്റ്‌ ആണ് .

വളരെ വിലയേറിയ നിർദ്ദേശങ്ങളും അറിവുകളും ആണ് ഈ പോസ്റ്റിൽ താങ്കൾ പങ്കുവെച്ചിരിക്കുന്നത് വളരെ നന്ദി നന്ദി

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.