Showing posts with label Faisal Babu. Show all posts
Showing posts with label Faisal Babu. Show all posts

ഇരിപ്പിടം ബ്ലോഗ്‌ അവലോകനം വാരിക ഇതാ വീണ്ടും വരുന്നു മലയാളം ബ്ലോഗേഴ് സിന് ഒരു സന്തോഷ വർത്തമാനം

No Comments

ഇരിപ്പിടം ബ്ലോഗ്‌ അവലോകനം വാരിക ഇതാ വീണ്ടും വരുന്നു
മലയാളം ബ്ലോഗേഴ് സിന് ഒരു സന്തോഷ വർത്തമാനം

ഇരിപ്പിടം ബ്ലോഗ്‌ അവലോകനം വാരിക ഇതാ വീണ്ടും വരുന്നു
മലയാളം ബ്ലോഗേഴ് സിന് ഒരു സന്തോഷ വർത്തമാനം

ഇരിപ്പിടം ബ്ലോഗ്‌ അവലോകനം വാരിക ഇതാ വീണ്ടും വരുന്നു മലയാളം ബ്ലോഗേഴ് സിന് ഒരു സന്തോഷ വർത്തമാനം
മലയാള ഭാഷയിൽ നിരവധി ബ്ലോഗുകൾ ഉടലെടുത്തതോടെ, ബ്ലോഗെഴുത്തിനൊരു അവലോകനം ആവശ്യം എന്ന ബോധം ചില സഹൃദയരുടെ ഉള്ളിൽ ഉദിക്കുകയും അങ്ങനെ 2011 ൽ ശ്രീ രമേശ്‌ അരൂർ, ശ്രീ ചന്തു നായർ മുതൽപ്പെരുടെ നിരന്തര പരിശ്രമത്താൽ ഇരിപ്പിടം എന്ന പേരിൽ ഒരു ഓണ്‍ലൈൻ വാരിക തുടങ്ങുകയുണ്ടായി. എന്നാൽ നിർഭാഗ്യം എന്ന് പറയട്ടെ! ചില സാങ്കേതിക കാരണത്താൽ അതിന്റെ പ്രസിദ്ധീകരണം ഇടയിൽ നിലച്ചു.

മലയാള ബ്ലോഗ്‌ എഴുത്തിനെ വിമർശനാത്മകതയോടെ വീക്ഷിക്കുകയും ഒപ്പം പ്രോത്സാഹ ജനകമായ വരികൾ കുറിച്ച് ബ്ലോഗ്‌ എഴുത്തുകാരെ ഉത്തേജിപ്പിച്ചു കൊണ്ടിരുന്നതുമായ ഇരിപ്പിടം ബ്ലോഗ്‌ അവലോകനം വാരിക കുറേക്കാലം മുടങ്ങിയെങ്കിലും അഭ്യുതയകാംക്ഷികളായ ചില ബ്ലോഗ്‌ മിത്രങ്ങളുടെ നിരന്തര പരിശ്രമം മൂലം അത് വീണ്ടും ആരംഭിക്കുന്നു എന്ന സന്തോഷ വർത്തമാനം ഇവിടെ കുറിക്കുന്നതിൽ അത്യന്തം സന്തോഷം തോന്നുന്നു.
മലയാളം ബ്ലോഗ്‌ എഴുത്തിലൂടെ, ആരഭി എന്ന ബ്ലോഗിലൂടെയും മലയാളികൾക്ക് സുപരിചിതനായ ശ്രീ ചന്തു നായർ തന്റെ നിരന്തര പരിശ്രമത്താൽ ഈ സംരഭത്തെ പുനർജ്ജീവിപ്പിച്ചു എന്ന് കുറിക്കുന്നതിലും അതിയായ സന്തോഷം ഉണ്ട്.
സോഷ്യൽ മീഡിയകളുടെ അതിപ്രസരം മലയാളം ബ്ലോഗ്‌ എഴുത്തിനെ കാര്യമായി തടസ്സം വരുത്തിക്കൊണ്ടിരിക്കുന്ന ഈ നാളുകളിൽ അവിടവിടെ ചില സഹൃദയർ തങ്ങളുടെ അക്ഷീണ പരിശ്രമം ബ്ലോഗിൽ തുടർന്ന് കൊണ്ടിരുന്നു, തന്മൂലം ബ്ലോഗ്‌ എഴുത്ത് തികച്ചും നാമാവശേഷമായില്ല എന്നും കുറിക്കട്ടെ!
ഇക്കാര്യത്തിൽ അക്ഷീണ പരിശ്രമം നടത്തിയവർ നിരവധി. അങ്ങനെയുള്ള ബ്ലോഗ്‌ എഴുത്തുകാരെ പ്രത്യേകം അഭിന്ദന്ദിക്കുന്നു. നിരവധി പേരുടെ ബ്ലോഗ്‌ ഇതോടുള്ള ബന്ധത്തിൽ എടുത്തു കുറിക്കുവാൻ ഉണ്ട് എങ്കിലും, വിസ്താര ഭയത്താൽ അതിനു ഇപ്പോൾ മുതിരുന്നില്ല.
പുതിയ സംരഭത്തിനുള്ള ആദ്യ പടികൾ പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നു, ഇത് വൈകാതെ പൂർണ്ണ രൂപത്തിൽ എത്തുന്നതാണ്.
നേരത്തെ ഉള്ളതിൽ നിന്നും അല്പം വ്യതിയാനത്തോടെ ഇപ്പോൾ ഇത് ഫേസ് ബുക്ക്‌ പേജിൽ തുടരാനാണ് ആഗ്രഹിക്കുന്നത്.
മലയാളം ബ്ലോഗ്‌ എഴുത്തുകാരുടെ എല്ലാവിധ സഹകരണവും ഈ പുതിയ സംരഭത്തിനു ഉണ്ടാകും എന്ന പ്രതീക്ഷയോടെ ആ യാത്ര ഇവിടെ ആരംഭിക്കുന്നു.
ബ്ലോഗു,ഫേയ്സ് ബുക്ക് വായനയെ വിലയിരുത്തുന്ന പ്രതിവാരക്കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്ന ഈ പേജിലേക്ക് നിങ്ങളുടെ പുതിയ പോസ്ടിനെപ്പറ്റി ഒന്നുരണ്ടു വാചകത്തോടെ അതിന്റെ ലിങ്ക് ഇവിടെ കുറിച്ചാൽ തുടർന്നുള്ള ലക്കങ്ങളിൽ അതേപ്പറ്റിയുള്ള വിചിന്തനം നടത്തുന്നതായിരിക്കും.
ഇപ്പോൾ ഇതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നവർ:
(കൂടുതൽ പേർ ഇതിൻറെ പിന്നിൽ ഉണ്ടാകും)

1 ശ്രീ ചന്തു നായർ
2 ശ്രീ ഫിലിപ്പ് വി ഏരിയൽ
3 ശ്രീ ടി ഷരീഫ് (തുടങ്ങിയവർ)
കൂടുതൽ വിവരങ്ങൾക്ക് ഫേസ് ബുക്ക്‌ പേജു സന്ദർശിക്കുക:
ബ്ലോഗുകളെ ആസ്പദമാക്കി ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്ന ബ്ലോഗര്‍മാരുടെ സംഘം . ഇരിപ്പിടം പ്രതിവാര അവലോകനത്തിലേക്ക് പരിഗണിക്കാനുള്ള ബ്ലോഗു പോസ്റ്റുകള്‍ ഫേയ്സ് ബുക്ക് പോസ്റ്റുകൾ ഈ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യാം.സാഹിത്യവും സാംസ്കാരികവുമായ പോസ്റ്റുകൾക്ക് മാത്രം പ്രാധാന്യം.

ഈ കുറിപ്പിനോട് ചേർത്തു വായിക്കാൻ ഒരു കുറിപ്പ് താഴെ കൊടുക്കുന്നു. ചില വർഷങ്ങൾക്കു മുൻപ് കുറിച്ചത്


ഇരിപ്പിടത്തിന്റെ തിരോധാനം: ഒരു അടിക്കുറിപ്പ്



വരികള്‍ക്കിടയില്‍ ... ഈ ലോകത്തെ മായാവികൾ ! ഒപ്പം ഏരിയൽ ജോട്ടിംഗ് സും

No Comments


ഓൺലൈൻ എഴുത്തിന്റെ ലോകത്ത് ഏതു നിമിഷവും നാം ചില അത്ഭുതങ്ങൾ പ്രതീക്ഷിക്കേണ്ടതുണ്ട്.  എഴുത്തിന്റെ മാസ്മരികപ്രഭയിൽ തിളങ്ങിനിന്ന ഒരു സൂര്യതേജസ്സ് വെറും 'ഫെയ്ക്ക് ഐഡി' ആയിരുന്നു എന്ന് അറിഞ്ഞാൽപ്പോലും ഞെട്ടിത്തരിച്ചുപോവരുത്.

ഒപ്പം ഏരിയൽ ജോട്ടിംഗ് സും ഈ ലക്കം വരികൾക്കിടയിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു, തുടർന്ന് വായിക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ അമർത്തുക:
വരികള്‍ക്കിടയില്‍:ഈ ലോകത്തെ മായാവികൾ !

Source:
Varikalkidayil
Faisal Babu

വായനശാല: എഴുത്തിന്‍റെ മായാ ലോകത്തിലേക്കൊരു യാത്ര... മലയാളം വായനക്ക് പുതിയൊരു ആപ്

No Comments

വായനശാല: എഴുത്തിന്‍റെ മായാ ലോകത്തിലേക്കൊരു  യാത്ര... മലയാളം വായനക്ക് പുതിയൊരു ആപ് 

ഫിലിപ്പ് വി ഏരിയൽ 
സിക്കന്തരാബാദ് 







അതിവേഗം ഓടിക്കൊണ്ടിരിക്കുന്ന, തിരക്കുപിടിച്ച ഈ  ആധുനിക  ലോകത്തിൽ പല

പ്പോഴും വായനക്കുസമയം കണ്ടെത്താൻ മലയാളിക്കും  കഴിയാതെ പോകുന്നു 

എന്നത് ദുഖകരമായ ഒരു നഗ്ന സത്യം മാത്രം.


"വായന ഇവിടെ മരിച്ചു!"

എന്നൊരു സഹൃദയൻ അടുത്തിടെ എഴുതിയത് എവിടയോ വായിക്കുകയുണ്ടായി. 


അതിനോടു പൂർണ്ണമായും യോജിക്കാൻ കഴിയില്ലെങ്കിലും,  പ്രസ്താവനയിൽ അൽപ്പമായ

കാര്യം ഇല്ലാതെയുമില്ല.  ഒരു വിധത്തിൽ പറഞ്ഞാൽ വായന കാലഹരണപ്പെട്ടു

കൊണ്ടിരിക്കുന്ന ഒരു കാലത്തിലത്രേ ഞാനും നിങ്ങളും ജീവിക്കുന്നത്.


ഇത്രയും ഇവിടെക്കുറിച്ചത് മലയാളിയുടെ വായനാ ശീലത്തെ ജീവസ്സുറ്റതാക്കുന്നതിനും,  

ഒപ്പം വായനയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി നമ്മുടെ ചില യുവാക്കൾ ഒരുങ്ങി

പുറപ്പെട്ടതിന്‍റെ പരിണിത ഫലമായി ഉടലെടുത്ത ഒരു  സംരംഭത്തെക്കുറിച്ച് 

ചിലതു പറയുവാനാണ്.


മലയാളം ബ്ലോഗുലകത്തിലെ  പ്രശസ്തരായ  ബ്ലോഗേഴ്സിന്‍റെ ബ്ലോഗ്‌  എഴുത്തുകൾ 

ഇനി മുതൽ  അനായാസം നിങ്ങളുടെ സ്മാർട്ട്  ഫോണിലൂടെ വായിക്കാം.

Aqel Ahammed
developer of  Vaayanashala App
"വായനശാല" എന്ന പേരിൽ 

പുറത്തിറക്കിയിരിക്കുന്ന ഈ പുതിയ 

ആപിന്‍റെ ഉപജ്ഞാതാവ്, മലപ്പുറം 

കൊണ്ടോട്ടി സ്വദേശിയായ 

ശ്രീ അഖിൽ അഹമ്മദ് ആണ്.


ചെന്നെ I I T യിലെ  എഞ്ചിനിയറിംഗ് 

വിദ്യാർഥിയായ അഖിലിനൊപ്പം 

ഇതിന്‍റെ ഡിസൈൻ തയാറാക്കിയിരിക്കുന്നത്

ശ്രീ ജുനൈദ് ആണ്. ഇവർക്കൊപ്പം   ഇതിൻറെ 

അണിയറയിൽ പ്രവർത്തിക്കുന്ന പ്രശസ്ത  ബ്ലോഗർ ശ്രീ  ഫൈസൽ ബാബുവിൻറെയും 

മലയാളം ബ്ലോഗേഴ്സ് ഗ്രൂപിന്റെയും സഹകരണത്താല്‍ മലയാളത്തിലെ മൊബൈല്‍ 

വായന ശാല ഇന്ന്  യാഥാര്‍ത്ഥ്യമായിരിക്കുന്നു. 


ഇതേപ്പറ്റി  ഊർക്കടവ് ബ്ലോഗില്‍   കൂടുതൽ ചിത്രങ്ങളോടും 

വിശദീകരണങ്ങളോടും കൂടി എഴുതിയ ഈ ബ്ലോഗ്‌ പോസ്റ്റു 

വായിക്കുക.  വായനശാല ആപ് എങ്ങനെ ഉപയോഗിക്കാം എന്നത് 

വളരെ വ്യക്തമായി ഈ പോസ്റ്റിൽ എഴുതിയിരിക്കുന്നു 
അവിടേക്കുള്ള വഴി ഇതാ ഇവിടെ:  വായനശാല തുറക്കുമ്പോള്‍(ഊർക്കടവ് ബ്ലോഗ്‌ )

A News Report  in Gulf Malayalam
News  by Faisal Babu

പതിനഞ്ച്  ബ്ലോഗുകൾ ഉൾപ്പെടുത്തി 

ഇതിൻറെ ആദ്യ ഘട്ടം കേരളപ്പിറവി 

ദിനത്തിൽ പുറത്തിറക്കി. പോരായ്മകള്‍


പരിഹരിച്ച് ഇക്കഴിഞ്ഞ ദിവസം 

അതിൻറെ  രണ്ടാം ഘട്ടം കൂടുതൽ 

വിഭവങ്ങളോടെ പുറത്തിറക്കി.  

തുടർന്നുള്ള ലക്കങ്ങളിൽ കൂടുതൽ 

വിഭവങ്ങളോടെ കൂടി ഇത് ഇറക്കും എന്ന് 

ഇതിൻറെ  അണിയറ ശിൽപ്പികൾ 

അറിയിക്കുകയുണ്ടായി.  ഓഫ്‌ 

ലൈനിലും ഇത് വായിക്കാം 

എന്നതാണിത്തിന്റെ മറ്റൊരു പ്രത്യേകത. 


എഴുത്തുകാരുമായി ഇ- മെയില്‍ ,

ഫെസ്ബുക്ക് , ഗൂഗിള്‍+ ടെലിഫോണ്‍,വാട്ട്സ് ആപ്പ് 

തുടങ്ങിയവയിലൂടെ ബന്ധപ്പെടാനും  ഇതിലൂടെ  സാധിക്കുന്നു.


എഴുത്തുകാരെപ്പറ്റിയുള്ള ഒരു ചെറു  വിവരണവും  ഇതിൽ ഉപ്പെടുത്തിയിരിക്കുന്നു. 

പുതിയ അപ് ഡേറ്റിൽ മലയാളത്തിലെ 

ചില  പ്രമുഖ ദിനപ്പത്രങ്ങൾ 
വായിക്കുന്നതിനും, ഒപ്പം  ചില പ്രമുഖ 

ഓണ്‍ലൈൻ ബുക്ക് സ്ടോറുകളിൽ 

എത്താനുള്ള  സൗകര്യവുംഇതിൽ ഒരുക്കിയിരിക്കുന്നു.  (ഇത്  ഓണ്‍ലൈനിലൂടെ


മാത്രം സാധ്യം).


ഗൂഗിൾ പ്ലേ സ്ടോറിൽ നിന്നും ഇപ്പോൾ ഇത് സൗജന്യമായി  ഡൌണ്‍

ലോഡ്   ചെയ്യാവുന്നതാണ്.


കാലത്തിനനുസരിച്ച നീങ്ങുവാൻ മലയാളിയെ പ്രേരിപ്പിക്കുന്ന

ഇത്തരം സംരഭങ്ങൾക്ക് ചുമൽ കൊടുക്കുന്നവരെ എത്ര 

അഭിനന്ദിച്ചാലും മതിയാവുകയില്ല.


മലയാളിക്കും മലയാളത്തിനും അഭിമാനമായി മാറിയ 

ഈ യുവാക്കൾക്ക് വിശേഷിച്ച് അഖിൽ അഹമ്മദിനു ഫിലിപ്സ്കോം

സാരഥികളുടെ  ഹൃദയം നിറഞ്ഞ നന്ദി 


അഭിനന്ദനങ്ങൾ.



മലയാളത്തെ ഇനിയും ഉയരങ്ങളിലേക്ക് നയിക്കുവാൻ നിങ്ങൾക്ക്

കഴിയട്ടെ എന്ന ആശംസകളോടെ ഈ കുറിപ്പിന് വിരാമം ഇടുന്നു. 

നന്ദി 

നമസ്കാരം 

ഫിലിപ്പ് ഏരിയലും ഫിലിപ്സ് കോം സാരഥികളും

അടിക്കുറിപ്പ് 

പ്രമുഖ ഇംഗ്ലീഷ് ബ്ലോഗ്ഗറും ഇന്റർനെറ്റ്‌ മാർക്കറ്റിങ്ങ് വിദഗ്നയുമായ

കാതറിൻ ഹോൾട്ടു 

(Cathrine  Holt ) ഞാനുമായി നടത്തിയ ഇന്റർവ്യൂ വിൽ ഈ 

ആപ്പിനേപ്പറ്റി പരാമർശിക്കുകയുണ്ടായി അതിവിടെ വായിക്കുക 


ഈ ആപ്പിൽ എന്റ്  ബ്ലോഗ്‌ പേജും വായിക്കാവുന്നതാണ്. 


നന്ദി ഫൈസൽ. ആദ്യ ഘട്ടത്തിൽ തന്നെ  ഈ പേജും ചേർത്തു 

കണ്ടതിൽ. 

ആപിലെ about me പേജിൻറെ ഒരു സ്‌ക്രീൻ ഷോട്ട് 



Source:
Aqel Ahammed

Junaid

Faisal Babu 

ബൂലോകത്തിലെ ഏരിയല്‍ കാഴ്ചകള്‍ (ഇരിപ്പിടം ബ്ലോഗ്‌ അവലോകനം വാരികയിൽ ശ്രീ ഫൈസൽ ബാബു എഴുതിയ അവലോകനം)

No Comments

 
ഇരിപ്പിടം ബ്ളോഗ് അവലോകനം വാരികയിൽ 
ശ്രീ ഫൈസൽ ബാബു എഴുതിയ ഒരു അവലോകനം ഈ ബ്ളോഗിൽ ചേർക്കാൻ വിട്ടു പോയത്. 

കടപ്പാട്: ഇരിപ്പിടം വാരിക 
Saturday, June 1, 2013

ബൂലോകത്തിലെ ഏരിയല്‍ കാഴ്ചകള്‍


വായന : ലക്കം  6 

സ്വന്തം  ബ്ലോഗിനേക്കാള്‍ മറ്റു ബ്ലോഗുകള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനാഗ്രഹിക്കുകയും,സ്വന്തം  ബ്ലോഗുകളില്‍ക്കൂടി മറ്റു ബ്ലോഗുകളിലേക്ക് വഴി തുറക്കുകയുംചെയ്യുന്ന ബ്ലോഗര്‍മാര്‍ വിരളമാണ് ബൂലോകത്തില്‍. എഴുത്തിനെ സൂക്ഷ്മമായി വായിക്കുകയും കമന്റുകളില്‍ക്കൂടി പോരായ്മകള്‍ശ്രദ്ധയില്‍ പെടുത്തുകയും, വേണ്ട  നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന ബ്ലോഗറാണ് ഏരിയല്‍ ഫിലിപ് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നഫിലിപ്പ് വര്‍ഗീസ് അഥവാ പി.വി.ഏരിയല്‍. ഏരിയലിന്‍റെ കുറിപ്പുകള്‍എന്ന ബ്ലോഗില്‍ക്കൂടി  വായനക്കാരുമായി പങ്കുവയ്ക്കുന്ന ആനുകാലികലേഖനങ്ങളിലൂടെ മാത്രമല്ല, മറ്റു ബ്ലോഗുകളില്‍ പ്രതിപാദിക്കുന്ന വിഷയങ്ങളില്‍ തന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കുക കൂടി ചെയ്തുകൊണ്ട് ഇതര ബ്ലോഗര്‍മാരില്‍ നിന്നും വേറിട്ട്‌ സഞ്ചരിക്കുകയും ചെയ്യുന്നു അദ്ദേഹം.


ഒരു  വര്‍ഷംകൊണ്ട് ഈ ബ്ലോഗില്‍ പിറന്നത് ചെറുതും വലുതുമായിഎണ്‍പത്തിയെട്ടോളം പോസ്റ്റുകളാണ്. വായനാദിനങ്ങളില്‍ ശ്രദ്ധയില്‍ പെടുന്നതും  ഒപ്പം മറ്റുള്ളവര്‍ക്കുകൂടി അറിവ് നല്‍കാന്‍ ഉപകാരപ്രദമാവും എന്ന് തോന്നുന്നതുമായ  വിഷയങ്ങളെ ഇദ്ദേഹം സ്വന്തം ബ്ലോഗുകളില്‍ക്കൂടി കൂടുതല്‍  വായനക്കാരിലേക്ക് എത്തിക്കുന്നു. ഇ-എഴുത്തിനെയും എഴുത്തുകാരെയും ഏറെ സ്നേഹിക്കുന്ന ഇദ്ദേഹത്തിന്‍റെ ബ്ലോഗിലെ  "വെബ്‌ കമന്റുകള്‍ ചില ചിന്തകള്‍: അഥവാ ഒരു ബ്ലോഗറുടെഅനുഭവക്കുറിപ്പുകള്‍" എന്ന പോസ്റ്റ്‌ പുതുതായി ബ്ലോഗ് രംഗത്തേയ്ക്ക് കടന്നുവരുന്നവര്‍ക്കും ബൂലോകത്തില്‍ എഴുതി തെളിഞ്ഞവര്‍ക്കും ഒന്നുപോലെ ഒരു ആത്മപരിശോധന നടത്താനുതകുന്നതാണ്.

മലയാള മനോരമയില്‍ ഒരു കത്ത് എഴുതിക്കൊണ്ടായിരുന്നു പ്രിന്റ്‌ മീഡിയയിലേക്ക്  ഇദ്ദേഹം കടന്നുവന്നത്. മനോരമയുടെ തന്നെ കുട്ടികള്‍ക്കായുള്ള പ്രസിദ്ധീകരണമായ ബാലരമയില്‍ കഥകളും ലേഖനങ്ങളും, തുടര്‍ന്ന് മനോരമ ദിനപ്പത്രത്തിന്‍റെ യുവതരംഗം പേജിലും സ്ഥിരമായി എഴുതിത്തുടങ്ങിയ ഫിലിപ്പ് പിന്നീട്  മനോരാജ്യം, ദീപിക,ജനയുഗം, മധുരം, പശ്ചിമതാരക തുടങ്ങിയ വാരികകളിലും കുട്ടികള്‍ക്കുള്ള പ്രസിദ്ധീകരണങ്ങളായ ബാലയുഗം, കുട്ടികളുടെ ദീപിക,പൂമ്പാറ്റ, Children's World  തുടങ്ങിയവയിലും സ്ഥിരം പംക്തികള്‍ കൈകാര്യം ചെയ്തിരുന്നു. 

ബൂലോകത്തേയ്ക്ക് എത്തിയ സാഹചര്യത്തെക്കുറിച്ച് ശ്രീ ഫിലിപ്പിന്‍റെ തന്നെ വാക്കുകളിലേക്ക്...

"തെലുങ്ക്‌ നാട്ടുകാരനായ സഹപ്രവര്‍ത്തകനില്‍നിന്നും ബ്ലോഗിനെക്കുറിച്ച്  അറിഞ്ഞപ്പോള്‍ ഗൂഗിൾ അമ്മച്ചിയുടെ സഹായം തേടി ചില പ്ലാറ്റ്ഫോമുകൾ കണ്ടെത്തി അവിടെ ചിലതെല്ലാം കുറിക്കുവാൻ തുടങ്ങി.  തുടക്കം ഇംഗ്ലീഷിൽ ആയിരുന്നു,യാഹൂവിൻറെ associated content തുടങ്ങി പലയിടത്തും എഴുതി ഒടുവിൽ മറ്റൊരു സുഹൃത്തിൻറെ നിർദ്ദേശപ്രകാരം ഗൂഗിളിൻറെ പുതുതായി ആരംഭിച്ച നോൾ പേജുകളിലേക്ക് വഴിമാറി. 

"വിക്കിപീഡിയ പോലെയുള്ളൊരു സംരംഭം. അവിടെ നിരവധി പ്രഗൽഭരായ എഴുത്തുകാരെ കാണാൻ കഴിഞ്ഞു. ഓരോ വിഷയങ്ങളിൽ നിപുണത നേടിയ ഡോക്ടർമാരും എഞ്ചിനിയേഴ്സും, അതുപോലെപ്രഗത്ഭരായ എഴുത്തുകാരും. അവർക്കിടയിൽ ഞാൻ  വെറും ഒരു പുഴു പോലെ തോന്നി. ഈ വിവരം ഞാൻ എൻറെ സുഹൃത്തിനോട്‌ പറഞ്ഞു. "നമുക്കറിയാവുന്ന അറിവുകൾ പകരുക, അത് മാത്രം മതി, അതത്രേ നോൾ അഥവാ knowledge.  അവിടെ നമുക്ക് വായനക്കാർ ഉണ്ടാകും.ഇവിടെയും തെലുങ്ക്‌ നാട്ടുകാരനായ, മുംബയിൽ സ്ഥിരതാമസമാക്കിയ ഇഞ്ചിനിയറിംഗ് കോളേജ് പ്രൊഫസറുടെ വാക്കുകൾ എനിക്ക്ഉത്തേജനമേകി.

"നിർഭാഗ്യം എന്ന് പറയട്ടെ ഗൂഗിളിന്  ആ പ്ലാറ്റ് ഫോമിലൂടെ ഉദ്ദേശിച്ച ലാഭം കൈവരാഞ്ഞതിനാലും സ്റ്റാഫിന്റെ ദൗർലഭ്യം മൂലവും അവർഅതിനു ഷട്ടർ ഇട്ടു. എന്നാലും നോൾ എഴുത്തുകാർക്ക് അവർ പുതിയൊരു പ്ലാറ്റ്ഫോം നൽകി. നോൾ എഴുത്തുകാരുടെ എല്ലാ സൃഷ്ടികളും wordpress.com ലേക്ക് മൈഗ്രേറ്റ് ചെയ്യുവാൻ അവർ തന്നെ സൗകര്യം ഒരുക്കി. തന്മൂലം അവിടെ എഴുതിയതെല്ലാം നഷ്ടമാകാതെ സുരക്ഷിതമായിരിക്കുന്നു. peeveesknols.Wordpress.com എന്ന ബ്ലോഗ്‌ പേജിൽ. എന്നാൽ വേർഡ്‌ പ്രസ്‌ ബ്ലോഗ്‌ ഒട്ടും വശമില്ലാഞ്ഞതിനാൽ സുഹൃത്തിൻറെ നിർദ്ദേശപ്രകാരം ബ്ലോഗ്ഗർ പ്ലാറ്റ് ഫോം തന്നെ ഞാൻ തുടർന്ന് എഴുത്തിനായി തിരഞ്ഞെടുത്തു, അവിടെ എഴുതിത്തുടങ്ങി.   (ഫിലിപ്സ്കോം (Philipscom)  ഇതെല്ലാം കൂടുതലും ഇംഗ്ലീഷിൽ ആയിരുന്നു, ഇടയ്ക്കിടെ മലയാളത്തിലും എഴുതിയിരുന്നു.എന്നാൽ ഈ അടുത്ത സമയത്ത് മാത്രമാണ് (കഴിഞ്ഞ ജൂണിൽ)മലയാളത്തിൽ  "ഏരിയലിന്റെ കുറിപ്പുകൾ" എന്ന പേരിൽ ഒരു പ്രത്യേക പേജു രൂപീകരിച്ചതും അവിടെ ചെറിയ തോതിൽ എഴുത്തു തുടങ്ങിയതും."

എഴുതാന്‍ ഇഷ്ടമായ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം ഇങ്ങിനെ തുടരുന്നു.

"മറ്റുള്ളവർക്ക് അതായത് എന്‍റെ സഹജീവികൾക്ക് ഗുണകരമായ ഏത് വിഷയത്തെക്കുറിച്ചും എഴുതാൻ താൽപ്പര്യം ഉണ്ട്.  പ്രധാനമായും പ്രകൃതി സംബന്ധമായ വിഷയങ്ങളിൽ കൂടുതൽ താൽപ്പര്യം.നാമിന്നഭിമുഖീകരിക്കുന്ന ഗ്ലോബൽ വാമിംഗ് ഒരു പ്രധാന വിഷയം തന്നെ. ഈ വിഷയത്തിൽ ഇംഗ്ലീഷിലും മലയാളത്തിലും ചില പോസ്റ്റുകൾ എഴുതിയിട്ടുണ്ട്. പ്രകൃതി സംരക്ഷണം എന്നതു നാം വളരെ ഗൗരവതരമായി തന്നെ പരിഗണിക്കേണ്ട ഒരു വിഷയമാണ്. ഈ വിഷയത്തിൽ ഇംഗ്ലീഷിലും മലയാളത്തിലും ലേഖനങ്ങൾഎഴുതിയിട്ടുണ്ട്.

അതിൽ ഇംഗ്ലീഷിൽ എഴുതിയ "Our Existence Depends on Trees (peeveesknols.wordpress.com) ഈ ലേഖനത്തിന് ബെസ്റ്റ് നോൾ അവാർഡ്‌ ലഭിക്കുകയുണ്ടായി.  പിന്നെ എന്റെ എഴുത്ത് സപര്യ ആരംഭിച്ചതു തന്നെ ഞാൻ വിശ്വസിച്ചുനിൽക്കുന്ന മതസംബന്ധിയായ വിഷയങ്ങൾ കൊണ്ടാണ്, ആ വിഷയങ്ങളിൽ എഴുതാനും അതേപ്പറ്റിമറ്റുള്ളവരോട് പറയാനും താൽപ്പര്യം വളരെയാണ്. ഏതാണ്ട് അറുപതിലധികം ക്രൈസ്തവഗാനങ്ങളും കവിതകളും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്, ഒപ്പം ആ ലൈനിൽ നിരവധി ലേഖനങ്ങളും എഴുതി."

ബ്ലോഗില്‍  ശ്രദ്ധിക്കപ്പെട്ട ചില പോസ്റ്റുകളിലേക്ക്..

കൂടുതല്‍ പേര്‍ വായിച്ച ഒരു പോസ്റ്റ്‌ ആയിരുന്നു  വെബ്‌ കമന്റുകള്‍ ചില ചിന്തകള്‍: അഥവാ ഒരു ബ്ലോഗറുടെ അനുഭവക്കുറിപ്പുകള്‍. കഴിഞ്ഞ ചില വർഷങ്ങളിലായി ബ്ലോഗെഴുത്തിലൂടെ നേടിയ ചില അറിവുകളാണീപോസ്റ്റിൽ പങ്കുവെക്കുന്നത്. ഓരോ ബ്ലോഗറും, വിശേഷിച്ച്ബ്ലോഗുകളില്‍ കമന്റ് എഴുതുന്നവരും അവശ്യം അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ തന്‍റെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നതാണ് ഈ ചെറുലേഖനം.

കഴിഞ്ഞ വര്‍ഷാവസാനം നമ്മെ വിട്ടുപിരിഞ്ഞുപോയ പുണ്യവാളനെ അനുസ്മരിച്ചുകൊണ്ടും ആയിടയ്ക്ക് വായിച്ച ചില ബ്ലോഗുകളെ പരിചയപ്പെടുത്തിയും എഴുതിയ 'പുണ്യാളന് പ്രണാമം 2012 -ബ്ലോഗുകളിലൂടെ ഒരു യാത്ര' എന്ന പോസ്റ്റുകളും, ബ്ലോഗേര്‍സ് മീറ്റില്‍ പങ്കെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, ഒരു മീറ്റ്‌ എങ്ങിനെ ഭംഗിയായി നടത്താം എന്നതിനെപ്പറ്റിയും എഴുതിയ ബ്ലോഗര്‍ കൂട്ടായ്മ ചില സാമാന്യ മര്യാദകള്‍ എന്ന പോസ്റ്റും ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.

ബാക്ക്  റ്റു  ദ ബൈബിൾ ഇന്റർനാഷണൽ (Back to the Bible Intl.) എന്ന സംഘടനയുടെ ഇന്ത്യ ഹെഡ് ഓഫീസ്സിൽ (സിക്കന്ത്രാബാദ്) പബ്ലിക്കേഷൻ ഡിവിഷനിൽ എഡിറ്ററായി സേവനം അനുഷ്ഠിക്കുന്ന ശ്രീ ഏരിയല്‍,ഇപ്പോൾ അതിന്റെ ഒഫീഷ്യൽ ഓർഗൻ (official organ) ആയ "Confident  Living" എന്ന ഇംഗ്ലീഷ്  മാസികയുടെ മുഖ്യചുമതല കൂടി വഹിക്കുന്നു. ഒപ്പം ചില ഇംഗ്ലീഷ് ചെറുപുസ്തകങ്ങൾ മലയാളത്തിലേക്കു  ഭാഷാന്തരം നടത്തിക്കൊണ്ടുമിരിക്കുന്നു. Ann's Blog  എന്ന ബ്ലോഗ്‌ ഇദ്ദേഹത്തിന്റെ സഹധര്‍മ്മിണി അന്നമ്മയുടേതാണ്.
തെറ്റുകള്‍ ചൂണ്ടിക്കാണിച്ചും, ബ്ലോഗര്‍മാരെ പ്രോത്സാഹിപ്പിച്ചും ശ്രീ ഏരിയല്‍ ഫിലിപ്പ്, ബൂലോകത്ത് ജൈത്രയാത്ര  തുടരുകയാണ്. മലയാളം ബ്ലോഗായ "എരിയലിന്റെ കുറിപ്പുകള്‍" ഈ വരുന്ന ജൂണ്‍ മാസത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. എഴുത്തിന്‍റെ വഴികളില്‍ ഇനിയും ഒട്ടേറെ മുന്നേറാന്‍ എല്ലാ ആശംസകളും നേര്‍ന്നുകൊണ്ട്... 

ശ്രീ ഏരിയല്‍ ഫിലിപ്പിന്‍റെ ഇംഗ്ലീഷ്‌ ബ്ലോഗ്‌ ഇവിടെ വായിക്കാം 

============================================================

വായനക്കാരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും irippidamweekly@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അറിയിക്കുക.


ഒരു അടിക്കുറിപ്പ്
ഇരിപ്പിടം പ്രസിദ്ധീകരണം ചില സാങ്കേതിക കാരണങ്ങളാൽ തുടരുവാൻ കഴിയാതെ പോയി എന്നുള്ള വിവരം ഖേദത്തോടെ ഇത്തരുണത്തിൽ ഇവിടെ രേഖപ്പെടുത്തുന്നു.

 ഇരിപ്പിടത്തിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാ മാന്യ മിത്രങ്ങൾക്കും എൻറെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം. 

ഈ കുറിപ്പു തയ്യാറാക്കിയ ശ്രീ ഫൈസൽ ബാബുവിനും ഇത്തരുണത്തിൽ എൻറെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. 

ഇരിപ്പിടം വാരികയിൽ വായിക്കാൻ ഈ ലിങ്കിൽ അമർത്തുക  

                                  ഇരിപ്പിടം വാരിക  

കടപ്പാട് : 

ഇരിപ്പിടം വാരിക;  

Visit PHILIPScom

PHILIPScom On Facebook