ഇരിപ്പിടം ബ്ളോഗ് അവലോകനം വാരികയിൽ ശ്രീ ഫൈസൽ ബാബു എഴുതിയ ഒരു അവലോകനം ഈ ബ്ളോഗിൽ ചേർക്കാൻ വിട്ടു പോയത്.
കടപ്പാട്: ഇരിപ്പിടം വാരിക
Saturday, June 1, 2013
ബൂലോകത്തിലെ ഏരിയല്‍ കാഴ്ചകള്‍
സ്വന്തം ബ്ലോഗിനേക്കാള്‍ മറ്റു ബ്ലോഗുകള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനാഗ്രഹിക്കുകയും,സ്വന്തം ബ്ലോഗുകളില്‍ക്കൂടി മറ്റു ബ്ലോഗുകളിലേക്ക് വഴി തുറക്കുകയുംചെയ്യുന്ന ബ്ലോഗര്‍മാര്‍ വിരളമാണ് ബൂലോകത്തില്‍. എഴുത്തിനെ സൂക്ഷ്മമായി വായിക്കുകയും കമന്റുകളില്‍ക്കൂടി പോരായ്മകള്‍ശ്രദ്ധയില്‍ പെടുത്തുകയും, വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന ബ്ലോഗറാണ് ഏരിയല്‍ ഫിലിപ് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നഫിലിപ്പ് വര്‍ഗീസ് അഥവാ പി.വി.ഏരിയല്‍. ഏരിയലിന്‍റെ കുറിപ്പുകള്‍എന്ന ബ്ലോഗില്‍ക്കൂടി വായനക്കാരുമായി പങ്കുവയ്ക്കുന്ന ആനുകാലികലേഖനങ്ങളിലൂടെ മാത്രമല്ല, മറ്റു ബ്ലോഗുകളില്‍ പ്രതിപാദിക്കുന്ന വിഷയങ്ങളില്‍ തന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കുക കൂടി ചെയ്തുകൊണ്ട് ഇതര ബ്ലോഗര്‍മാരില്‍ നിന്നും വേറിട്ട് സഞ്ചരിക്കുകയും ചെയ്യുന്നു അദ്ദേഹം.
ഒരു വര്‍ഷംകൊണ്ട് ഈ ബ്ലോഗില്‍ പിറന്നത് ചെറുതും വലുതുമായിഎണ്‍പത്തിയെട്ടോളം പോസ്റ്റുകളാണ്. വായനാദിനങ്ങളില്‍ ശ്രദ്ധയില്‍ പെടുന്നതും ഒപ്പം മറ്റുള്ളവര്‍ക്കുകൂടി അറിവ് നല്‍കാന്‍ ഉപകാരപ്രദമാവും എന്ന് തോന്നുന്നതുമായ വിഷയങ്ങളെ ഇദ്ദേഹം സ്വന്തം ബ്ലോഗുകളില്‍ക്കൂടി കൂടുതല്‍ വായനക്കാരിലേക്ക് എത്തിക്കുന്നു. ഇ-എഴുത്തിനെയും എഴുത്തുകാരെയും ഏറെ സ്നേഹിക്കുന്ന ഇദ്ദേഹത്തിന്‍റെ ബ്ലോഗിലെ "വെബ് കമന്റുകള്‍ ചില ചിന്തകള്‍: അഥവാ ഒരു ബ്ലോഗറുടെഅനുഭവക്കുറിപ്പുകള്‍" എന്ന പോസ്റ്റ് പുതുതായി ബ്ലോഗ് രംഗത്തേയ്ക്ക് കടന്നുവരുന്നവര്‍ക്കും ബൂലോകത്തില്‍ എഴുതി തെളിഞ്ഞവര്‍ക്കും ഒന്നുപോലെ ഒരു ആത്മപരിശോധന നടത്താനുതകുന്നതാണ്.
മലയാള മനോരമയില്‍ ഒരു കത്ത് എഴുതിക്കൊണ്ടായിരുന്നു പ്രിന്റ് മീഡിയയിലേക്ക് ഇദ്ദേഹം കടന്നുവന്നത്. മനോരമയുടെ തന്നെ കുട്ടികള്‍ക്കായുള്ള പ്രസിദ്ധീകരണമായ ബാലരമയില്‍ കഥകളും ലേഖനങ്ങളും, തുടര്‍ന്ന് മനോരമ ദിനപ്പത്രത്തിന്‍റെ യുവതരംഗം പേജിലും സ്ഥിരമായി എഴുതിത്തുടങ്ങിയ ഫിലിപ്പ് പിന്നീട് മനോരാജ്യം, ദീപിക,ജനയുഗം, മധുരം, പശ്ചിമതാരക തുടങ്ങിയ വാരികകളിലും കുട്ടികള്‍ക്കുള്ള പ്രസിദ്ധീകരണങ്ങളായ ബാലയുഗം, കുട്ടികളുടെ ദീപിക,പൂമ്പാറ്റ, Children's World തുടങ്ങിയവയിലും സ്ഥിരം പംക്തികള്‍ കൈകാര്യം ചെയ്തിരുന്നു.
ബൂലോകത്തേയ്ക്ക് എത്തിയ സാഹചര്യത്തെക്കുറിച്ച് ശ്രീ ഫിലിപ്പിന്‍റെ തന്നെ വാക്കുകളിലേക്ക്...
ബൂലോകത്തേയ്ക്ക് എത്തിയ സാഹചര്യത്തെക്കുറിച്ച് ശ്രീ ഫിലിപ്പിന്‍റെ തന്നെ വാക്കുകളിലേക്ക്...
"തെലുങ്ക് നാട്ടുകാരനായ സഹപ്രവര്‍ത്തകനില്‍നിന്നും ബ്ലോഗിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ ഗൂഗിൾ അമ്മച്ചിയുടെ സഹായം തേടി ചില പ്ലാറ്റ്ഫോമുകൾ കണ്ടെത്തി അവിടെ ചിലതെല്ലാം കുറിക്കുവാൻ തുടങ്ങി. തുടക്കം ഇംഗ്ലീഷിൽ ആയിരുന്നു,യാഹൂവിൻറെ associated content തുടങ്ങി പലയിടത്തും എഴുതി ഒടുവിൽ മറ്റൊരു സുഹൃത്തിൻറെ നിർദ്ദേശപ്രകാരം ഗൂഗിളിൻറെ പുതുതായി ആരംഭിച്ച നോൾ പേജുകളിലേക്ക് വഴിമാറി.
"വിക്കിപീഡിയ പോലെയുള്ളൊരു സംരംഭം. അവിടെ നിരവധി പ്രഗൽഭരായ എഴുത്തുകാരെ കാണാൻ കഴിഞ്ഞു. ഓരോ വിഷയങ്ങളിൽ നിപുണത നേടിയ ഡോക്ടർമാരും എഞ്ചിനിയേഴ്സും, അതുപോലെപ്രഗത്ഭരായ എഴുത്തുകാരും. അവർക്കിടയിൽ ഞാൻ വെറും ഒരു പുഴു പോലെ തോന്നി. ഈ വിവരം ഞാൻ എൻറെ സുഹൃത്തിനോട് പറഞ്ഞു. "നമുക്കറിയാവുന്ന അറിവുകൾ പകരുക, അത് മാത്രം മതി, അതത്രേ നോൾ അഥവാ knowledge. അവിടെ നമുക്ക് വായനക്കാർ ഉണ്ടാകും.ഇവിടെയും തെലുങ്ക് നാട്ടുകാരനായ, മുംബയിൽ സ്ഥിരതാമസമാക്കിയ ഇഞ്ചിനിയറിംഗ് കോളേജ് പ്രൊഫസറുടെ വാക്കുകൾ എനിക്ക്ഉത്തേജനമേകി.
"നിർഭാഗ്യം എന്ന് പറയട്ടെ ഗൂഗിളിന് ആ പ്ലാറ്റ് ഫോമിലൂടെ ഉദ്ദേശിച്ച ലാഭം കൈവരാഞ്ഞതിനാലും സ്റ്റാഫിന്റെ ദൗർലഭ്യം മൂലവും അവർഅതിനു ഷട്ടർ ഇട്ടു. എന്നാലും നോൾ എഴുത്തുകാർക്ക് അവർ പുതിയൊരു പ്ലാറ്റ്ഫോം നൽകി. നോൾ എഴുത്തുകാരുടെ എല്ലാ സൃഷ്ടികളും wordpress.com ലേക്ക് മൈഗ്രേറ്റ് ചെയ്യുവാൻ അവർ തന്നെ സൗകര്യം ഒരുക്കി. തന്മൂലം അവിടെ എഴുതിയതെല്ലാം നഷ്ടമാകാതെ സുരക്ഷിതമായിരിക്കുന്നു. peeveesknols.Wordpress.com എന്ന ബ്ലോഗ് പേജിൽ. എന്നാൽ വേർഡ് പ്രസ് ബ്ലോഗ് ഒട്ടും വശമില്ലാഞ്ഞതിനാൽ സുഹൃത്തിൻറെ നിർദ്ദേശപ്രകാരം ബ്ലോഗ്ഗർ പ്ലാറ്റ് ഫോം തന്നെ ഞാൻ തുടർന്ന് എഴുത്തിനായി തിരഞ്ഞെടുത്തു, അവിടെ എഴുതിത്തുടങ്ങി. (ഫിലിപ്സ്കോം (Philipscom) ഇതെല്ലാം കൂടുതലും ഇംഗ്ലീഷിൽ ആയിരുന്നു, ഇടയ്ക്കിടെ മലയാളത്തിലും എഴുതിയിരുന്നു.എന്നാൽ ഈ അടുത്ത സമയത്ത് മാത്രമാണ് (കഴിഞ്ഞ ജൂണിൽ)മലയാളത്തിൽ "ഏരിയലിന്റെ കുറിപ്പുകൾ" എന്ന പേരിൽ ഒരു പ്രത്യേക പേജു രൂപീകരിച്ചതും അവിടെ ചെറിയ തോതിൽ എഴുത്തു തുടങ്ങിയതും."
എഴുതാന്‍ ഇഷ്ടമായ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം ഇങ്ങിനെ തുടരുന്നു.
"മറ്റുള്ളവർക്ക് അതായത് എന്‍റെ സഹജീവികൾക്ക് ഗുണകരമായ ഏത് വിഷയത്തെക്കുറിച്ചും എഴുതാൻ താൽപ്പര്യം ഉണ്ട്. പ്രധാനമായും പ്രകൃതി സംബന്ധമായ വിഷയങ്ങളിൽ കൂടുതൽ താൽപ്പര്യം.നാമിന്നഭിമുഖീകരിക്കുന്ന ഗ്ലോബൽ വാമിംഗ് ഒരു പ്രധാന വിഷയം തന്നെ. ഈ വിഷയത്തിൽ ഇംഗ്ലീഷിലും മലയാളത്തിലും ചില പോസ്റ്റുകൾ എഴുതിയിട്ടുണ്ട്. പ്രകൃതി സംരക്ഷണം എന്നതു നാം വളരെ ഗൗരവതരമായി തന്നെ പരിഗണിക്കേണ്ട ഒരു വിഷയമാണ്. ഈ വിഷയത്തിൽ ഇംഗ്ലീഷിലും മലയാളത്തിലും ലേഖനങ്ങൾഎഴുതിയിട്ടുണ്ട്.
അതിൽ ഇംഗ്ലീഷിൽ എഴുതിയ "Our Existence Depends on Trees (peeveesknols.wordpress.com) ഈ ലേഖനത്തിന് ബെസ്റ്റ് നോൾ അവാർഡ് ലഭിക്കുകയുണ്ടായി. പിന്നെ എന്റെ എഴുത്ത് സപര്യ ആരംഭിച്ചതു തന്നെ ഞാൻ വിശ്വസിച്ചുനിൽക്കുന്ന മതസംബന്ധിയായ വിഷയങ്ങൾ കൊണ്ടാണ്, ആ വിഷയങ്ങളിൽ എഴുതാനും അതേപ്പറ്റിമറ്റുള്ളവരോട് പറയാനും താൽപ്പര്യം വളരെയാണ്. ഏതാണ്ട് അറുപതിലധികം ക്രൈസ്തവഗാനങ്ങളും കവിതകളും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്, ഒപ്പം ആ ലൈനിൽ നിരവധി ലേഖനങ്ങളും എഴുതി."
ബ്ലോഗില്‍ ശ്രദ്ധിക്കപ്പെട്ട ചില പോസ്റ്റുകളിലേക്ക്..
കൂടുതല്‍ പേര്‍ വായിച്ച ഒരു പോസ്റ്റ് ആയിരുന്നു വെബ് കമന്റുകള്‍ ചില ചിന്തകള്‍: അഥവാ ഒരു ബ്ലോഗറുടെ അനുഭവക്കുറിപ്പുകള്‍. കഴിഞ്ഞ ചില വർഷങ്ങളിലായി ബ്ലോഗെഴുത്തിലൂടെ നേടിയ ചില അറിവുകളാണീപോസ്റ്റിൽ പങ്കുവെക്കുന്നത്. ഓരോ ബ്ലോഗറും, വിശേഷിച്ച്ബ്ലോഗുകളില്‍ കമന്റ് എഴുതുന്നവരും അവശ്യം അറിഞ്ഞിരിക്കേണ്ട ചില വസ്തുതകള്‍ തന്‍റെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നതാണ് ഈ ചെറുലേഖനം.
കഴിഞ്ഞ വര്‍ഷാവസാനം നമ്മെ വിട്ടുപിരിഞ്ഞുപോയ പുണ്യവാളനെ അനുസ്മരിച്ചുകൊണ്ടും ആയിടയ്ക്ക് വായിച്ച ചില ബ്ലോഗുകളെ പരിചയപ്പെടുത്തിയും എഴുതിയ 'പുണ്യാളന് പ്രണാമം 2012 -ബ്ലോഗുകളിലൂടെ ഒരു യാത്ര' എന്ന പോസ്റ്റുകളും, ബ്ലോഗേര്‍സ് മീറ്റില്‍ പങ്കെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, ഒരു മീറ്റ് എങ്ങിനെ ഭംഗിയായി നടത്താം എന്നതിനെപ്പറ്റിയും എഴുതിയ ബ്ലോഗര്‍ കൂട്ടായ്മ ചില സാമാന്യ മര്യാദകള്‍ എന്ന പോസ്റ്റും ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്.
ബാക്ക് റ്റു ദ ബൈബിൾ ഇന്റർനാഷണൽ (Back to the Bible Intl.) എന്ന സംഘടനയുടെ ഇന്ത്യ ഹെഡ് ഓഫീസ്സിൽ (സിക്കന്ത്രാബാദ്) പബ്ലിക്കേഷൻ ഡിവിഷനിൽ എഡിറ്ററായി സേവനം അനുഷ്ഠിക്കുന്ന ശ്രീ ഏരിയല്‍,ഇപ്പോൾ അതിന്റെ ഒഫീഷ്യൽ ഓർഗൻ (official organ) ആയ "Confident Living" എന്ന ഇംഗ്ലീഷ് മാസികയുടെ മുഖ്യചുമതല കൂടി വഹിക്കുന്നു. ഒപ്പം ചില ഇംഗ്ലീഷ് ചെറുപുസ്തകങ്ങൾ മലയാളത്തിലേക്കു ഭാഷാന്തരം നടത്തിക്കൊണ്ടുമിരിക്കുന്നു. Ann's Blog എന്ന ബ്ലോഗ് ഇദ്ദേഹത്തിന്റെ സഹധര്‍മ്മിണി അന്നമ്മയുടേതാണ്.
തെറ്റുകള്‍ ചൂണ്ടിക്കാണിച്ചും, ബ്ലോഗര്‍മാരെ പ്രോത്സാഹിപ്പിച്ചും ശ്രീ ഏരിയല്‍ ഫിലിപ്പ്, ബൂലോകത്ത് ജൈത്രയാത്ര തുടരുകയാണ്. മലയാളം ബ്ലോഗായ "എരിയലിന്റെ കുറിപ്പുകള്‍" ഈ വരുന്ന ജൂണ്‍ മാസത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. എഴുത്തിന്‍റെ വഴികളില്‍ ഇനിയും ഒട്ടേറെ മുന്നേറാന്‍ എല്ലാ ആശംസകളും നേര്‍ന്നുകൊണ്ട്...
ശ്രീ ഏരിയല്‍ ഫിലിപ്പിന്‍റെ ഇംഗ്ലീഷ് ബ്ലോഗ് ഇവിടെ വായിക്കാം
============================================================
വായനക്കാരുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും irippidamweekly@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അറിയിക്കുക.
ഒരു അടിക്കുറിപ്പ്
ഇരിപ്പിടം പ്രസിദ്ധീകരണം ചില സാങ്കേതിക കാരണങ്ങളാൽ തുടരുവാൻ കഴിയാതെ പോയി എന്നുള്ള വിവരം ഖേദത്തോടെ ഇത്തരുണത്തിൽ ഇവിടെ രേഖപ്പെടുത്തുന്നു.
ഇരിപ്പിടത്തിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാ മാന്യ മിത്രങ്ങൾക്കും എൻറെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം.
ഈ കുറിപ്പു തയ്യാറാക്കിയ ശ്രീ ഫൈസൽ ബാബുവിനും ഇത്തരുണത്തിൽ എൻറെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
ഇരിപ്പിടം വാരികയിൽ വായിക്കാൻ ഈ ലിങ്കിൽ അമർത്തുക
കടപ്പാട് :
ഇരിപ്പിടം വാരിക;
Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.