പത്രാധിപരുടെ കത്തു
കിട്ടിയിട്ട് ആഴ്ചകള്‍ പലതു കടന്നുപോയി. ഓഫീസിലെ തിരക്കേറിയ
കൃത്യനിര്‍വഹണത്തിനിടയില്‍ പത്രധിപരല്ല കുലപത്നിയുടെ ആവലാതികള്‍ക്കുപോലും
ചെവികൊടുക്കാതെ കുത്തിക്കുറിപ്പുമായി യന്ത്രം കണക്കെ മുന്നോട്ടു പോകുന്ന
തിരക്കുപിടിച്ച ഒരു ജീവിതം.
പത്രാധിപര്‍ക്കെഴുതി:
"സമയ ദാരിദ്രിയം അല്‍പ്പം ഉണ്ടെങ്കിലും ആവശ്യപ്പെട്ട സചിത്ര ലേഖനം താമസിയാതെ തന്നെ അയച്ചു തരാം. അല്‍പ്പം ക്ഷമിക്കുക".
അങ്ങനെ പത്രാധിപരുടെ ആവശ്യം മുന്നില്‍ കണ്ടുകൊണ്ട്, ചിത്രങ്ങള്‍
എടുക്കുന്നതിനായി സഹപ്രവര്‍ത്തകനും ഫോട്ടോഗ്രാഫറുമായ തോമസ് ഇടുക്കുളയുടെ
സഹായം ആവശ്യപ്പെട്ടു.
പ്രവര്‍ത്തന മേഖലയിലെ സഹപ്രവര്‍ത്തകരില്‍ തനേറ്റം സ്നേഹിക്കുന്ന സൌമ്യനും, സുശീലനും, സമര്‍ത്ഥനുമായ ഒരു ഫോട്ടോഗ്രാഫറാണ് മിസ്റ്റര്‍ തോമസ്. സഹപ്രവര്‍ത്തകനും സുഹൃത്തും എന്നതിലുപരി ഞാന്‍ അയാള്‍ക്കൊരു സഹോദരനെപ്പോലെയാണ്.

സഹോദരാ, എന്നുള്ള സംബോധനക്കു മുന്നില്‍ ഞാന്‍ പലപ്പോഴും അലിഞ്ഞുപോകാറുണ്ട് .
പത്രാധിപരുടെ കത്തിനെപ്പറ്റി പറഞ്ഞു സഹായം
ആവശ്യപ്പെട്ടപ്പോള്‍ അടുത്ത പബ്ലിക് ഹോളിഡേക്ക് പോകാം എന്നു പറഞ്ഞു
പരിപാടി ഫിക്സ് ചെയ്ത കാര്യം, അയാള്‍ ഗയിറ്റു കടന്നു വരുന്നതു കണ്ടപ്പോഴാണ്
ഓര്‍മ്മയില്‍ വന്നത്.
വേഗത്തില്‍ തയ്യാറായി പടം പിടിക്കാന്‍ ത്രിവേണി സംഗമത്തിലേക്കു പോകുവാന്‍ പടികളിറങ്ങുംമ്പോഴാണ് കാക്കിയുടെ നിഴല്‍ ഗയിറ്റില്‍ പതിഞ്ഞത് .
കാക്കി നല്‍കിയ ‘കമ്പി’ കീറി നോക്കി.
കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. സന്തോഷം കൊണ്ട് അറിയാതെ
തുള്ളിപ്പോയി. എന്റെ ആനന്ദത്തുള്ളല്‍ കണ്ട് പരിഭ്രാന്തരായ സുഹൃത്തും
കാക്കിയും പരസ്പ്പരം നോക്കി.
‘എടോ സഹോദര’ ഇതാ നോക്കു, എന്റെ “രജനിയുടെ മറവില്‍” എന്ന നോവല്‍ ഈ വര്‍ഷത്തെ സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായിരിക്കുന്നു. ടൌണ്‍ ഹാളില്‍ വച്ച് നടക്കുന്ന അവാര്‍ഡുദാന ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണക്കുറിപ്പാണീ കമ്പി.
തന്നേക്കാള്‍ അധികം സന്തോഷത്താല്‍ തുള്ളിയ സുഹൃത്ത് സന്തോഷവാര്‍ത്തയും കൊണ്ടെത്തിയ കാക്കിക്ക് ഒരു പാരിതോഷികം നല്‍കി പറഞ്ഞു വിട്ടു.
അഭിനന്ദനങ്ങള്‍ കൊണ്ടെന്നെ വീര്‍പ്പുമുട്ടിച്ചു.
ഏതായാലും ഇറങ്ങിയതല്ലേ കുറെ പടമെടുത്തിട്ട് മടങ്ങിവരാം എന്നു കരുതി സുഹൃത്തിന്‍റെ മോട്ടോര്‍ ബൈക്കില്‍ ത്രിവേണിയിലേക്ക് തിരിച്ചു.
യാത്രാമദ്ധ്യേ പെട്ടെന്നായിരുന്നു സുഹൃത്തിന്‍റെ ചോദ്യം.
“എടോ സഹോദരാ, തന്‍റെ നോവലിന്‍റെ ഉള്ളടക്കം എന്താണ്? ആരുടെ കഥയാണത്? അതെഴുതനുണ്ടായ സാഹചര്യം എന്താണ്?”
തോമസിന്റെ ചോദ്യ ശരങ്ങള്‍, വിസ്തൃതമെങ്കിലും കെട്ടുപിണഞ്ഞു കിടന്നിരുന്ന എന്റെ ഭൂതകാല ജീവിതത്തിലേക്കെന്നെ അത് വലിച്ചിഴച്ചു.
‘ഒരു വിധത്തില്‍ പറഞ്ഞാല്‍ അതെന്റെതന്നെ കുടുംബത്തിന്‍റെ കഥയത്രേ!’ ഞാന്‍ പറഞ്ഞു.
വിവാഹത്തിനു ശേഷമുള്ള എന്റെ വിചിത്ര ജീവിതം കടലാസുകളില്‍ എഴുതിപ്പിടിപ്പിച്ചായിരുന്നു അസ്വസ്ഥ മനസ്സിനോരാശ്വാസം കണ്ടെത്തിയിരുന്നത്.
ലോകപ്രശസ്തനായ ‘സോക്രട്ടീസിന്‍റെ’ വഴക്കാളി ഭാര്യയായിരുന്ന സാന്‍ തെഷിയെ വെല്ലുന്ന തരം സ്വഭാവ വിശേഷതയുള്ള ഒരു സ്ത്രീ രത്നത്തെപ്പറ്റി ചിന്തിക്കുകകൂടി പ്രയാസം തോന്നുമായിരിക്കാം അല്ലെ? വേണ്ട അത്തരത്തിലുള്ള ഒരുവളാണ് എന്റെ ഭാര്യ.
‘പാവം സോക്രടീസ്’!
സകലതും ക്ഷമയോടെ സഹിച്ചു. അദ്ദേഹത്തിന്‍റെ ക്ഷമയുടെ ഫലം എത്രയോ എടുത്തു പറയത്തക്കതായിരുന്നു.
ഇരുപതു വര്‍ഷക്കാലത്തിനിടയില്‍ ഞാനും പലപ്പോഴും മഹാനായ അദ്ദേഹത്തിന്‍റെ ക്ഷമയെക്കുറിച്ചോര്‍ത്തു ശാന്തനാകുകയും അദ്ദേഹത്തെ അനുകരിക്കുകയും ചെയ്തിട്ടുണ്ട്.
ആ നോവലിലെ മാത്യൂസ് എന്ന കഥാപാത്രം ഞാനും രമണി എന്ന കഥാപാത്രം എന്‍റെ പത്നി രജനിയും ആണ്. അതായതു ഇരുപതു വര്‍ഷത്തിനിടയിലുണ്ടായ സംഭവബഹുലമായ കോളിളക്കങ്ങളുടെയും, ഇടിമുഴക്കത്തിന്റെയും, തോരാമാരിയുടെയും മദ്ധ്യേ ശാന്തത കൈവരിച്ചുകൊണ്ടുള്ള ഒരു ജീവിത കഥ. അതാണ് ‘രജനിയുടെ മറവില്‍’. അതില്‍ നിങ്ങളെയും ഒരു കഥാപാത്രമായി ഞാന്‍ അവതരിപ്പിച്ചിട്ടുണ്ട്.
മോട്ടോര്‍ ബൈക്കിനെ ലക്ഷ്യത്തിലേക്ക് സുഹൃത്ത് നയിച്ചു കൊണ്ടേയിരുന്നു. ചിന്തകള്‍ വീണ്ടും കാടുകയറുവാന്‍ തുടങ്ങി.
ഒരു വിധത്തില്‍ തനിക്കു ഇത്തരത്തില്‍ ഒരു ഭാര്യ ഇല്ലായിരുന്നെങ്കില്‍ തീര്‍ച്ചയായും ഇതുപോലൊരു പുസ്തകം എഴുതുവാനും ഇതുപോലൊരു അവാര്‍ഡിന് അര്‍ഹാനാകുവാനും കഴിയില്ലായിരുന്നു.
അതോര്‍ത്തപ്പോള്‍ മനസിന്റെയുള്ളില്‍ സന്തോഷം പതഞ്ഞു പൊങ്ങി.
ഓടിച്ചെന്നവളെ കെട്ടിപ്പിടിക്കുവാനും ഒരായിരം ചുംബനങ്ങള്‍ ആ കവിളുകളില്‍ അര്‍പ്പിക്കുവാനുമുള്ള ആവേശം ഇരച്ചുയര്‍ന്നെങ്കിലും പരിസരം ഓര്‍ത്തു സ്വയം ഒതുക്കി.
വീട്ടിലെത്തി വേണ്ടതുപോലെ പ്രവര്‍ത്തിക്കാമെന്ന് കരുതി ഇരച്ചു പൊങ്ങിയ ആ
ആവേശത്തിനു ശാന്തത കൈവരുത്തി.
മോട്ടോര്‍ ബൈക്ക് ഗ്രാമപ്രദേശങ്ങളെ താണ്ടി ത്രിവേണിയെ ലക്ഷ്യമാക്കി മുന്നോട്ടു പാഞ്ഞു കൊണ്ടേയിരുന്നു. എന്‍റെ മനസ്സ് അതിലും വേഗത്തില്‍ വീട്ടിലേക്കും.

ശുഭം
(മുംബയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന സര്‍വ്വ ദേശി മാസികയില്‍ 1981 ല്‍ പ്രസിദ്ധീകരിച്ച കഥ)
കടപ്പാട്:
സര്‍വ്വ് ദേശി മാസിക. മുംബൈ.
28 comments
ചുമ്മാതാണോ പറയുന്നത് ഏത് പുരുഷന്റെ ഉയര്‍ച്ചയുടെ പിന്നിലും ഒരു സ്ത്രീരത്നമുണ്ടന്ന്...!!!
സ്വജീവിതം കഥയാക്കാനും മാത്രം !!?
എന്റെ അറിവില്‍ ഫിലിപ്പേട്ടന്‍ ഒരു പാവമാണ്. കഥാപാത്രങ്ങള്‍ക്ക് ജീവിതാനുഭവം വേണമെങ്കില്‍ കഥാകൃത്തിന് അതിലേറെ അനുഭവം വേണം. അതിനായി കള്ളുകുടിയനും ചൂതാട്ടക്കാരനുമാവണം, വേശ്യാഗൃഹങ്ങള്‍ അടുത്തറിഞ്ഞ പരിചയം വേണം. അപ്പോള്‍ ഒരു അവാര്‍ഡിനുള്ള കോപ്പൊക്കെ ഉണ്ടാവും!!
പേടിക്കേണ്ട.......നോവലാക്കാതെ ചെറുകഥയാക്കിയാല്‍ മതി. പ്രശ്നം തീരും. :)
എന്റെ ജോസ്സൂട്ടി ഇതൊക്കെ അപ്പച്ചന്റെ ഒരു തമാശയല്ലേ!!!
ഒന്ന് രണ്ടു പേരുകളില്‍ യാഥാര്‍ത്ഥ്യം ഉണ്ട് പിന്നെല്ലാം വെറും ഭാവന
അതെയതെ അത്രയ്ക്കങ്ങോട്ട് പോകണോ ജോസൂട്ടി ആ ജീവിതാനുഭവം പിടിച്ചു പറ്റാനും ഒരവാര്‍ഡു തല്ലിക്കൂട്ടാനും!!!
അല്ലാതെയും ഇതൊക്കെ ഭാവനയില്‍ വാര്‍ത്തെടുക്കാമെന്നെ,ഞാന്‍ വിചാരിച്ചു വല്ല തീര്‍ഥാടനതി നോ മറ്റോ പോയിരിക്കുവാരിക്കും എന്ന്
പിന്നല്ലേ പിടി കിട്ടിയത് f ബുക്കില്‍ മുങ്ങിക്കളിക്കുകയായിരുന്നെന്നു ചിരിയോ ചിരി
വീണ്ടും കാണാം
അതെ മാഷേ അതില്‍ കഥയില്ലാതെയുമില്ല
വന്നതില്‍ വീണ്ടും നന്ദി
സ്ത്രീ വിമോചനത്തിന്റെ കാലമാണ് ഫിലിപ്പേട്ടാ..മറക്കണ്ടാ ..
വായിച്ചൂട്ടോ ..
ഭാവനയായിരുന്നോ? അതൊരുമാതിരി മനുഷ്യനെ......
എന്തായാലും കഥ നന്നായിട്ടുണ്ട്. ആശംസകൾ!
നല്ല കഥ. വെറുതെ അല്ല ഭാര്യ എന്ന് ഇനിയെങ്കിലും മനസ്സിലാക്കു
പല എഴുത്തുകാർക്കും ഭാര്യ ഒരു വിഷയമാകാറുണ്ട്...ഒരിക്കൽ 'റസ്സൽ' എഴുതിക്കണ്ടു. " ഒരു എഴുത്തുകാരനെ ആരാധിക്കാനും ബഹുമാനിക്കാനും ലക്ഷക്കണക്കിന് ആൾക്കാരുണ്ടാകും പക്ഷേ ഭാര്യക്കും ജോലിക്കാരനും മാത്രം ഒരു ആരാധനയും കാണുകയില്ലാ എന്ന്" കാരണമുണ്ട് അയ്യാളുടെ കൊള്ളരുതായ്മകൾ ഏറ്റവും കൂടുതൽ മനസ്സിലാക്കുന്നത് ഇവരാണല്ലോ... എന്നെ എന്റെ ധർമ്മദാരം കുറ്റം പറയുന്നത് രണ്ട് മൂന്ന് കാര്യത്തിലാ...ഒന്ന്, എന്നിലെ മടിയനെ(ഞാൻ എന്തെങ്കിലും എഴുതുന്നത് രാത്രിയിലാണു...എന്റെ രചനകൾ 'അവൾ'വായിച്ച് നോക്കാറുണ്ടോ എന്നത് ഞാൻ നോക്കാറീല്ലാ..അടുത്തിടെ ഒരു കഥ എഴുതി പകുതിയാക്കി വച്ചു..3 മണിയായപ്പോൾ ഉറക്കം വന്നു,കിടന്നു..രാവിലെ ഞാൻ ഉണർന്ന് നോക്കുമ്പോൾ എന്റെ കട്ടിലിൽ, ഞാൻ എഴുതിയ കഥക്ക് താഴെ ചുവന്ന മഷിയിൽ അവൾ എഴുതിയിരിക്കുന്നൂ "ദയവായി ഇതെങ്കിലും ഒന്ന് പൂർത്തിയാക്കൂ"എന്ന്) രണ്ട്,അമിതമായ വെറ്റില മുറുക്കുന്നതിനെ.... ലൂസ്സാകുമ്പോഴാണ് "മുറുക്കുന്നത്" എന്ന് ഞാനവളോട് തമാശ പറയാറുണ്ട്...ഈ കഥ വായിച്ചപ്പോൾ തോന്നിയ കാര്യമാണ് ഇവിടെ ഇങ്ങനെ പറയിപ്പിച്ചത്....കഥാകാരാ.. ഈ കഥക്കെന്റെ ആശംസകൾ(ഇതിലും അക്ഷരപിശാചിന്റെ കടന്ന് കയറ്റമുണ്ട് കേട്ടോ ഒന്ന് നോക്കണേ)
താങ്കളുടെ പ്രൊഫൈലില്‍ താങ്കളുടെ ഫോട്ടോയുടെ സമീപത്തു
ഉള്ളത് ഭൈമിയുടെതാണ് എന്ന് കരുതുന്നു -
ആ ഫോട്ടോ കണ്ടിട്ട്, ഒരു രജനി ലുക്ക് ഇല്ല എഴുതിയത്
ഭാവനയില്‍ നിന്ന് മാത്രമാണെന്ന് വ്യക്തം - നല്ല ഭാഷയും
invite u to my blog
http://nurungukadha.blogspot.com/2012/07/blog-post_23.htm
ഉള്ളതുയര്ത്താന്‍ വെറുതെ ഒരു വാക്കെങ്കിലും കിട്ടിയാല്‍ ആവേശമാകും.
അതെ സിയാഫ് കാര്യങ്ങള്‍ വളരെ സൂക്ഷമതയോട് പറയുകയും എടുക്കുകയും ചെയ്തില്ലങ്കില്‍ കളി കാര്യമാകും അല്ലെ?
അക്കാര്യം അറിയാം സിയാഫെ, ഇവിടെ വന്നതിലും, വായിച്ചതിലും ഒപ്പം കമന്റു യെഴുതിയതിലും സന്തോഷം, നന്ദി.
വീണ്ടും കാണാം. സീസന്‍സ് ഗ്രീറ്റിങ്ങ്സ്
നോമ്പിന്റെയും, എഴുത്തിന്റെയും തിരക്കിലാണല്ലേ മോനെ!!!
അതിനിടയിലും വായിച്ച്ന്നറിയിച്ചതില്‍ പെരുത്ത സന്തോസം :-)
veendum kaanaam. Season's Greetings.
മുഴുവനും ഭാവന എന്ന് പറയാന്‍ പറ്റില്ല ചില സംഗതികള്‍ നാളിതുവരെയുള്ള എഴുത്ത് സപര്യയുമായി അല്പ്പമായി കെട്ടു പിണഞ്ഞു കിടപ്പുണ്ടിവിടെ ആ ഭാര്യ ചരിതം ഒഴിവാക്കിയാല്‍! എന്തായാലും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ santhosham.
അതെ റോസിലി, ഈ ഭാര്യമാര്‍ ഇങ്ങനെ പാഠം പഠിപ്പിക്കാന്‍ അരികില്‍ ഉണ്ട് എന്നത് പല എഴുത്തുകാര്‍ക്കും, എഴുത്തുകാര്‍ അല്ലാത്തവര്‍ക്കും ഈ ക്കാലങ്ങളില്‍ തോന്നണി തുടങ്ങിയിട്ടുണ്ട്,
അത്രമാത്രം സ്ത്രീ വിമോചന ശക്തി തീവ്രമായിക്കൊണ്ടിരിക്കയല്ലേ! തന്നെയുമല്ല അതവരെക്കൊണ്ട് പലതും ചെയ്യിപ്പിക്കാന്‍/എഴുതുവാന്‍ പ്രേരകവുമാക്കുന്നു
അതു ചിലപ്പോള്‍ ഇത്തരം അവാര്‍ഡുകളിലേക്കുള്ള ഒരു വഴിത്തിരിവുമാകാം!
അതു തന്നെയുമല്ല റോസിലിനെപ്പോലുള്ള എഴുത്തുകാര്‍ ഉണ്ടെങ്കില്‍ സ്ത്രീ ശക്തി വളരുമല്ലോ!
ചിരിയോ ചിരി!!! എന്റെ ബ്ലോഗില്‍ വന്നതിലും സഹ സുഹൃത്തുക്കള്‍ക്കൊപ്പം ബ്ലോഗില്‍ ചേര്‍ന്നതിലും സന്തോഷം
മാഷേ വീണ്ടും വന്നതിലും അഭിപ്രായം കുറിച്ചതിലും വളരെ സന്തോഷം,ധര്‍മ്മദാരത്തെപ്പറ്റി പറഞ്ഞത് ഈയുള്ളവനോടുള്ള ബന്ധത്തിലും വളരെ സാമ്യത തോന്നുന്നു, വിവാഹത്തിന് മുന്‍പ് "എന്റെ സ്വപ്നങ്ങളിലെ വിവാഹം" എന്ന തലക്കെട്ടില്‍ ഞാന്‍ എഴുതി പ്രസിദ്ധീകരിച്ച ഒരു കുറിപ്പില്‍, ഇങ്ങനെ ഒരു പരാമര്‍ശം ഉണ്ടായിരുന്നു"ഞാന്‍ എഴുതുന്നവ വായിക്കാനും പരാമര്‍ശിക്കാനും അല്പം കഴിവുള്ളവള്‍ എങ്കില്‍ നന്ന്" (അതിവിടെ ഈ തലക്കെട്ടില്‍
കൊഴിഞ്ഞു പോയ കാല്‍ നൂറ്റാണ്ടുകള്‍ ഒരു ചെറിയ വിചിന്തനം വായിക്കുക. )
പക്ഷെ അതു ആദ്യ കാലങ്ങളില്‍ പ്രകടമായിരുന്നുയെങ്കിലും കാലം കടന്നതോടെ, എഴുതുന്ന ഇടത്തേക്ക് എത്തി നോക്കാതെ പോലുമായി, താങ്കള്‍ ഇവിടെ കുറേക്കൂടി ഭാഗ്യവാന്‍ തന്നെ, പൂര്‍ത്തീകരിക്കാത്ത കഥ വേഗം പൂര്‍ത്തീകരിക്കാനുള്ള പ്രേരണ പ്രേയസിയില്‍ നിന്നും കിട്ടിയല്ലോ!!!
അതും ഒരു പ്രചോദനം തന്നെ. ആശംസകള്‍ക്കും നന്ദി, ഇത് മലയാളം കമ്പ്യുടരില്‍ യെഴുതിതുടങ്ങുംപോള്‍ എഴുതിയതാ, വീണ്ടും ഒന്ന് കൂടി നോക്കട്ടെ തിരുത്താം, ഓര്‍മ്മപ്പെടുതിയത്തില്‍ വീണ്ടും നന്ദി
പ്രീയ മേനോന്‍ സാറേ,
എന്റെ ബ്ലോഗില്‍ വന്നതിലും അഭിപ്രായം ഏഴുതിയതിലും
വളരെ സന്തോഷം, അതു എന്റെ ഭൈമിയുടേത് തന്നെ!
സത്യമാണ് കഥയിലെ രജനിയുടെ ഒരു ലുക്കുമില്ല പകരം
അവരൊരു സാധുവാണ്, എന്റെ ഭൈമിയായതിനാലല്ല ഇത് പറഞ്ഞത്
മറിച്ച്, അവര്‍ അങ്ങനെ തന്നെ ആയതിനാലാണ്.
ജോലി കഴിഞ്ഞു വന്നു കമ്പ്യുട്ടരിനുമുന്നില്‍ തപസ്സിരിക്കുന്ന
എന്നെ സഹിക്കുന്ന ഇവരെ ഏത് അവാര്‍ഡു കൊടുത്തു ബഹുമാനിക്കണം
എന്നതാണിപ്പോഴെന്റെ മുഖ്യപ്രശ്നം. താങ്കളുടെ ബ്ലോഗു ഇതിനകം
കണ്ടിരുന്നു, സുഹൃത്തിന്റെ പിതാവിന്റെ ആ ശവ സമസ്കാര വീഡിയോ ചരിതം വളരെ ഹൃദ്യമായ/രസമൂറും ഭാഷയില്‍ വരച്ചു കാട്ടി വീണ്ടും അവിടെക്കൊരു സന്ദര്‍ശനം ഉണ്ട്
വീണ്ടും വരുമല്ലോ. നന്ദി നമസ്കാരം.
റാംജി, വീണ്ടും കണ്ടതില്‍ സന്തോഷം
അതെ നമ്മേപ്പോലുള്ളവര്‍ ഏതൊരു കച്ചിതുരുമ്പ് കണ്ടാലും കേറിപ്പിടിച്ചു അതിനെ പെരുപ്പിക്കാന്‍ നോക്കുന്ന വര്‍ഗ്ഗമല്ലേ!!!
പിന്നെ ആ ആവേശത്തിന്റെ കാര്യം പറയാതിരിക്കുക തന്നെ കാര്യം. കുറിക്കു കൊള്ളും വാക്കുകളുമായി വീണ്ടും വരുമല്ലോ
നന്ദി നമസ്കാരം
രാസപ്രവര്‍ത്തനങ്ങളില്‍ ഒരു കാറ്റലിസ്റ്റിന്റെ റോളാണ് കഥാകാരന്റെ ജീവിതത്തില്‍ ഭാര്യക്കുള്ളത്. അവളുടെ പരിഭവങ്ങളും ശകാരങ്ങളും തീക്ഷ്ണമായ നോട്ടം പോലും താങ്കളെ ഉത്തേജിപ്പിച്ചിട്ടുണ്ടാവും. അതുകൊണ്ട് അവാര്‍ഡ് തുകയുടെ പകുതി ശ്രീമതിക്ക് അവകാശപ്പെട്ടതാണ്.
ഭൂതകാലം എഴുത്തിനൊരു പ്രേരണ തന്നെ, പറഞ്ഞതില്‍ കുറച്ച് അനുഭവവും പിന്നെ ഭാവനയുമാനെന്നു കമന്റുകളില്‍ കൂടറിഞ്ഞു... ആ സഹോദരാ വിളിയിലെ സ്നേഹത്തെ ഏറെ ഇഷ്ടായി...
എഴുതാനുള്ള പ്രചോദനം വീട്ടില്‍ നിന്ന് ലഭിക്കുന്നത് ഭാഗ്യംതന്നെയാണ്. വല്ലതും കുത്തിക്കുറിക്കാനുള്ള മൂഡ് ഇല്ലാതാക്കുന്ന ടൈപ്പ് ആയാല്‍ എന്താ ചെയ്യുക. എഴുത്ത് വളരെ ഇഷ്ടപ്പെട്ടു.
പ്രിയ ഉദയപ്രഭന്‍,
താങ്കള്‍ പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നു സത്യത്തില്‍ അവരുടെ ഏതൊരു ചലനവും ഒരു എഴുത്തുകാരന് പ്രചോദനം ഏകുക തന്നെ ചെയ്യും അതുകൊണ്ട് അയാളുടെ ഏതു വിജയത്തിന്റെയും പ്രധാന ഭാഗവും അവര്‍ക്ക് അവകാശപ്പെട്ടത് തന്നെ,പിന്നെ ഈ അവാര്‍ഡു തുകയുടെ കാര്യം പറയേണ്ടതുണ്ടോ? പക്ഷെ ഉദയാ ഈകുറിപ്പിലെ കഥാപാത്രങ്ങള്‍ തികച്ചും ഭാവനാത്മകമായതിനാല്‍ ഇനിയും വര്‍ഷങ്ങള്‍ തന്നെ വേണ്ടിവരുമെന്ന് തോന്നുന്നു അത്തരം ഒരു അവാര്‍ഡു കൈകളില്‍ എത്താന്‍. :-)
പ്രിയ നിത്യഹരിത,
ബ്ലോഗില്‍ വന്ന് വായന നടത്തി ഒരഭിപ്രായം രേഖപ്പെടുത്തിയതില്‍ വളരെ നന്ദിയും സന്തോഷവും അറിയിക്കുന്നു.വീണ്ടും കാണാം
നന്ദി നമസ്കാരം.
പ്രിയ,
keraladasanunni
തിരക്കിലും ബ്ലോഗില്‍ വന്ന് രണ്ടു വാക്ക് പറഞ്ഞതില്‍ അകമഴിഞ്ഞ നന്ദി. ശരിയാണ് ഹൃഹാന്തരീക്ഷം അനുയോജ്യമെങ്കില്‍ ഏതു കാര്യവും സുഗമമാകും എഴുത്തിന്റെ കാര്യത്തിലും അത് തന്നെ സംഭവിക്കുന്നു., പിന്നെ താങ്കള്‍ പറഞ്ഞ ടൈപ്പ് ആണെങ്കിലത്തെ കഥ പിന്നെ പറയുകയും വേണ്ടല്ലോ! ഇവിടെ വന്നതിലും തന്നതിലും വീണ്ടും നന്ദി. വീണ്ടും കാണാം
വെറുതെയല്ല ഭാര്യ .മനസ്സിലായല്ലോ !
ഫിലിപ്പേട്ടാ.. അപ്പോൾ ഭാര്യ വഴക്കാളിയാണെങ്കിലും ജീവിതത്തിൽ ഏറെ പ്രയോജനപ്പെടും അല്ലേ...? :)
ഒരു കാര്യം മാത്രം സൂക്ഷിച്ചോളൂ.. “രജനിയുടെ മറവില്‍” എന്ന നോവൽ ഭാര്യയുടെ കൈയിൽ ഇനിയെങ്കിലും എത്താതിരിയ്ക്കുവാൻ....
കഥ വളരെ നന്നായിരിയ്ക്കുന്നു കേട്ടോ.... സ്നേഹപൂർവ്വം ഷിബു തോവാള.
പ്രിയ ഷിബു,
അക്കാര്യം പിന്നെ പറയണോ!!
ലോകപ്രശസ്തനായ ‘സോക്രട്ടീസിന്‍റെ’ കഥ
തന്നെ എടുത്താല്‍ മതിയല്ലോ അത് മനസ്സിലാക്കാന്‍!
പുള്ളിക്കാരനത് വളരെ പ്രയോജനപ്പെട്ടു എന്നാണല്ലോ
ചരിത്രം സാക്ഷിക്കുന്നതും.
എത്താതിരിയ്ക്കുവാൻ........ തീര്‍ച്ചയായും ശ്രദ്ധിക്കുന്നതായിരിക്കും !!!
കഥ ഇഷ്ടായി എന്നറിയിച്ചതില്‍ വളരെ സന്തോഷം
പ്രിയ സിദ്ധിക്ക്
അതേതായാലും ശരി തന്നെ! അതാര് പറഞ്ഞതായാലും വളരെ കൃത്യമായി തന്നെ പറഞ്ഞു!!
ഹല്ല പിന്നെ!! വെറുതെയല്ല ഒരു ഭാര്യ !!!. വീണ്ടും വന്നതില്‍ സന്തോഷം.
Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.