ആം ആദ്മി പാർട്ടിയും പുതിയ വീഡിയോ വിവാദവും. ഒരു പ്രതികരണം ; Aam Aadmi Party And The Latest Video Controversy: A Feedback

No Comments
ആം ആദ്മി പാർട്ടിയും പുതിയ വീഡിയോ വിവാദവും. ഒരു പ്രതികരണം 
ചിത്രം കടപ്പാട് kerlaonlinenews 

ആം ആദ്മി പാർട്ടി നേതാവ് കുമാർ വിശ്വാസ് വർഷങ്ങൾക്കു മുൻപ് നടത്തിയ ഒരു പ്രകടനത്തിൻറെ ഏതാനും ഭാഗങ്ങൾ  (യു ട്യുബ്) എടുത്തു കാട്ടി  ചിലർ മാധ്യമങ്ങളിലൂടെ ഒരു കൊടുങ്കാറ്റു സൃഷ്ടിച്ചിരിക്കുന്നു.  അതിനു പിന്നാലെ നമ്മുടെ സഹോദരിമാരും സമരവുമായി ഇറങ്ങി എന്നൊരു വാർത്തയും ഇന്ന് മാധ്യമങ്ങളിൽ കാണുകയുണ്ടായി.  ചുരുക്കത്തിൽ ഇത് ഒരു വലിയ വിവാദത്തിനു തിരി കൊളുത്തിയിരിക്കുകയാണല്ലോ, സോഷ്യൽ മീഡിയകളിൽ ഇപ്പോൾ ഇത് തന്നേ കാണുവാനുള്ളു. ഇത്തരത്തിലുള്ള ചിലരുടെ നീക്കങ്ങൾ കണ്ടപ്പോൾ പെട്ടന്ന് ഓർമ്മയിൽ ഓടിയെത്തിയത് ഒരു പ്രിയ സുഹൃത്ത്‌ ചില നാളുകൾക്കു മുൻപ് പറഞ്ഞ ചില വാക്കുകളാണ്: 


"എന്തിനു പറയണം മാഷെ, നമ്മുടെ നാട് നന്നാവില്ല മാഷേ, ആരെങ്കിലും ഒരു നല്ല പദ്ധതിയുമായി ഇറങ്ങിയാൽ അതിനു പാര വെക്കാൻ നമ്മൾ മലയാളികൾ എപ്പോഴും മുന്നിൽ തന്നെ"

ഈ വീഡിയോ വിവാദവും ഏതാണ്ട് ഈ ഗണത്തിൽ തന്നെ പെടുത്താവുന്ന ഒന്നത്രേ!

ഇതോടുള്ള ബന്ധത്തിൽ ആദ്യം വായിച്ച പ്രതികരണം ഒരു ബ്ലോഗിലൂടെ ആയിരുന്നു, ഒറ്റ വായനയിൽ ബ്ലോഗർ ഉന്നയിച്ച കാര്യത്തിൽ കഴമ്പുണ്ടല്ലോ എന്നു തോന്നി ഒരു എന്റെ വക ഒരു കടുത്ത പ്രതികരണവും ഞാൻ നടത്തി: അതിങ്ങനെ: 
"Yes its utter nonsense, As you said he must withdraw this unpleasant statement immediately, It will surely deface the image of Aam Admi Party. Thanks Kurian for this post.

നല്ല ചില തീരുമാനങ്ങളുമായി നിലവിൽ വന്ന ആം ആദ്മി പാർട്ടിയുടെ വിനാശത്തിനെ ഇത്തരക്കാർ സഹായമാകുള്ള്, ഇദ്ദേഹത്തിന്റെ ഈ സ്റ്ററ്റെമെന്റ് എത്രയും വേഗം പിൻവലിക്കണം" 

മേൽപ്പറഞ്ഞ  ബ്ലോഗും കൂടുതൽ പ്രതികരണങ്ങളും വായിപ്പാൻ ഈ ലിങ്ക് കാണുക LOUDSPEAKER

"വിശ്വാസ് തന്റെ പ്രസ്താവന പിൻവലിക്കുക തന്നെ വേണം അല്ലെങ്കിൽ നല്ല ഉദ്യേശത്തോടെ തുടങ്ങി വെച്ച പാർട്ടിക്ക് ഇതൊരു തിരിച്ചടിയാകും" എന്നു ഞാൻ അദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ വാളിലും, ബ്ലോഗിലും കമൻറായി എഴുതി, പിന്നീട് അവിടെത്തന്നെ കണ്ട  ആ യു ട്യുബ് ദൃശ്യം പൂർണ്ണ  രൂപത്തിൽ  കാണുന്നതിനും, തുടർന്ന് അവിടെയുള്ള ലിങ്കിൽ നിന്നും ആം ആദ്മി പാർട്ടിയുടെ കേരള ഘടകത്തിൻറെ മറ്റൊരു പ്രസ്താവനയും വായിക്കുകയുണ്ടായി.  ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്‌ ഈ പ്രചരണം വെറും ഒരു പ്രഹസനം മാത്രമാണെന്നും, അഴിമതിക്കും അക്രമത്തിനും എതിരെ പോരാടുവാൻ കച്ച കെട്ടിയിറങ്ങിയിരിക്കുന്നവരെ എങ്ങനെയെങ്കിലും തേജോവധം ചെയ്യണം എന്ന ഒരു ഉദ്ദേശം മാത്രമാണീ പുതിയ ലേബലിൽ ഇറക്കിയിരിക്കുന്ന വീഡിയോ വിവാദം എന്ന് എനിക്കു പൂർണ്ണ ബോദ്ധ്യം വന്നു, ഉടൻ തന്നെ ഞാൻ എൻറെ അഭിപ്രായം നിരുപാധികം പിൻ‌വലിക്കുന്നു എന്നൊരു കുറിപ്പും അവിടെ കൊടുത്തു.




@ Noble Kurian: പക്ഷെ ഇപ്പോൾ ആം ആദ്മി പാർട്ടിയുടെ കേരളാ ഘടകം കൊടുത്തിരിക്കുന്ന statement വായിച്ചു അതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്‌ ഇതിനു ഇയാളെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ലാന്നാണ്‌ കാരണം ഈ പ്രഹസനം അയാളുടെ തൊഴിലിന്റെ ഭാഗമായി ഈ പാർട്ടിയിൽ ചേരുന്നതിനു മുൻപേ (Before the birth of Aam Admi Party) നടത്തിയ കാര്യമാണ് ഇതിനെ കാര്യമായി എടുക്കേണ്ട എന്നാണ് എനിക്കു പറയാനുള്ളത്, ഹാസ്യരൂപത്തിൽ തന്നെ അതിനെ എടുക്കുക. ഇവിടെ എൻറെ statement ഞാൻ നിരുപാധികം പിൻ‌വലിക്കുന്നു sorry Mr Kurian 

ഇതോടുള്ള ബന്ധത്തിൽ ഞാൻ കുറിച്ച പ്രതികരണങ്ങളുടെ ഒരു ഏകദേശരൂപം   ഇവിടെ  വായിക്കുക:

ഒരു നല്ല ഉദ്ദേശത്തോടെ, നല്ല ആശയത്തോടെ, പൊതുജനങ്ങൾക്കു പ്രയോജനം നൽകുന്ന ഒരു പദ്ധതിയുമായി അഴിമതിക്കെതിരെ പ്രതികരിച്ചു അഭൂത പൂർവ്വമായ ജനപിന്തുണ കൈവരിച്ചു അധികാരത്തിലേറിയ "ആം ആദ്മി പാർട്ടി" (AAP) യുടെ വളർച്ചയിൽ അസൂയാലുക്കളായ ചിലർ  ചെയ്യുന്ന ഇത്തരം  ചീപ്പ് പ്രചരണം ഒരു പാർട്ടിക്കും യോജിച്ചതല്ല.
AAP ഉടലെടുക്കുന്നതിനു മുൻപേ തന്റെ ജീവിതായോധനത്തിനായി താൻ ചെയ്തിരുന്ന ജോലിയുടെ ഭാഗമായി ചെയ്ത ഒരു പഴയ വീഡിയോ 
പൊക്കിപ്പിടിച്ചുള്ള ഈ പ്രചരണം തീർത്തും ലജ്ജാവഹം തന്നെ. തമാശ രൂപേണ താൻ നടത്തിയ ആ ഷോ പോലെ, അതിലും എത്രയോ താണ തരം വാക്കുകൾ ഉപയോഗിച്ചുള്ള  എത്രയോ ഷോകൾ പേരുകേട്ട നമ്മുടെ ചാനലുകളിൽ പോലും നടത്തിയിരിക്കുന്നു, ആപ്പോഴൊന്നും
ഇല്ലാത്ത ഈ വികാരം ഇപ്പോൾ എവിടെ നിന്നും വന്നു. ചാനലുകൾ ഇത്തരത്തിലുള്ള വിവിധതരം ഷോകൾ പടുത്തു  വിടുന്നത് ഇക്കൂട്ടര് കാണുന്നില്ലേ! ഇപ്പോൾ AAP യുടെ എറണാകുളം  ഓഫീസിൽ നടത്തിയ ആക്രമണം, ആതുര സേവനം നടത്തുന്ന നമ്മുടെ സഹോദരിമാരോടുള്ള ഒരു സ്നേഹമായി എങ്ങനെ കാണാൻ കഴിയും, ഒരിക്കലും കഴിയില്ല! അങ്ങനെയെങ്കിൽ നമ്മുടെ സഹോദരിമാർക്ക് ഇവിടെ പല ആശുപത്രികളിലും നേരിട്ട, നേരിട്ടുകൊണ്ടിരിക്കുന്ന ദയനീയ അവസ്ഥ കണ്ടിട്ടും  ഇക്കൂട്ടർക്ക് എന്ത്കൊണ്ട് ഈ വികാരം വന്നില്ല. ഞാൻ നന്നായില്ലെങ്കിലും മറ്റുള്ളവർ  നന്നാകാൻ, നന്നാക്കാൻ ശ്രമിക്കുന്നവരെയും ഞാൻ അതിനു സമ്മതിക്കില്ല എന്ന ഒരു തരം കടുംപിടുത്തം, മ്ലേച്ച വികാരം അത്രേ ഇതിനു പിന്നിൽ ഉള്ളതെന്ന് പറയാനുള്ളൂ. 

ഇന്ന് കണ്ട ഒരു വാർത്ത "ആം ആദ്മി പാർട്ടിയുടെ ദൽഹി ഒഫീസ്സിലെക്കു മലയാളി നേഴ്സുമാരുടെ മാർച്ച്"
ഇത് വായിച്ചു സത്യത്തിൽ ദുഃഖം തോന്നി. 
ഇത്തരം ഒരു വീഡിയോ പുറത്തെടുത്തു നമ്മുടെ മലയാളി സഹോദരിമാരെ പ്രകോപിതരാക്കാൻ നടത്തിയ ഈ ശ്രമം ഒരിക്കലും ഒരു പാർട്ടിക്കും യോജിച്ചതല്ല. 


എന്റെ പ്രീയ സഹോദരിമാരോട് ഒരു വാക്ക്: 
ഇതിനു പിന്നാലെ ഒരു പ്രക്ഷോപണത്തിനിറങ്ങി നിങ്ങളുടെ സമയവും ആരോഗ്യവും പാഴാക്കാതിരിക്കുക. ചില കുത്സിത ബുദ്ധിക്കാർ (രാഷ്ട്രീയക്കാർ) നിങ്ങളെ കരുവാക്കാൻ നടത്തുന്ന ഒരു ശ്രമമത്രേ ഇതിനു പിന്നിൽ. അവരെ നമുക്ക് അവരുടെ വഴിക്കു വിടാം, അതല്ലേ നല്ലത്!

പറയുന്നവർ പറയട്ടെ അതുകൊണ്ട് നാം അങ്ങനെ ആകണമെന്നില്ലല്ലൊ, അതിലുപരി എത്രയോ ശ്രേഷ്ടമായ സേവനമത്രേ നമ്മൾ ചെയ്യുന്നതെന്ന് നമ്മുടെ പ്രവർത്തികളിലൂടെ ഇത്തരക്കാർക്ക് ബോദ്ധ്യപ്പെടുത്തികൊടുക്കാം. പകരം അവരോടു പ്രതികരിക്കാൻ ഇറങ്ങിപ്പുറപ്പെടാതിരിക്കുക, അതുകൊണ്ട് നമുക്കു മാത്രമേ നഷ്ടം നേരിടുകയുള്ളൂ, മറിച്ചു നാം നടത്തുന്ന ശ്രേഷ്ടമായ ജോലി കൂടുതൽ ഉത്സുകരായി തുടര്ന്നും ചെയ്യുക.  നിങ്ങളെ തമ്മിൽ തല്ലിക്കാൻ ചില കുബുദ്ധികൾ കണ്ടെത്തിയ ഒരു മാർഗ്ഗമത്രേ ഇത്. നിങ്ങൾ ശാന്തരാവുക. നിങ്ങളുടെ പ്രവർത്തികൾ തുടരുക 
ആശംസകൾ 


Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.