അയ്യോ എനിക്കും തികഞ്ഞു നൂറ് ! വയസ്സല്ല കേട്ടോ പോസ്റ്റാണേ ! 100th Post In Ariel's Jottings

No Comments

Picture Credit: Wickimedia.org 


അയ്യോ എനിക്കും തികഞ്ഞു നൂറ് ! 
വയസ്സല്ല കേട്ടോ, പോസ്റ്റാണേ !

ഇന്ന് ബ്ലോഗ്‌ മിത്രം ഡോക്ടർ. പി. മാലങ്കോടിന്റെ നൂറു തികഞ്ഞു എന്ന notification മെയിലിൽ ലഭിച്ചപ്പോഴാണ് ഞാനും എന്റെ ഡാഷ് ബോർഡിൽ ഒന്ന് ശ്രദ്ധിച്ചത്,  ഡോക്ടർക്ക് നൂറു തികഞ്ഞപ്പോൾ തന്നെ എനിക്കും തികഞ്ഞിരുന്നു നൂറു, അതെ നൂറാമത്തെ പോസ്റ്റ്‌ !!!

മുഖപുസ്തകത്തെക്കുറിച്ചുള്ള ഒരു റീ പോസ്റ്റ്‌ ആയിരുന്നത് 
മുഖപ്പുസ്തക ഉപയോക്താക്കളെ ഞെട്ടിപ്പിക്കുന്ന രീതികൾ facebook തുടങ്ങിയ സോഷ്യൽ മീഡിയകളിൽ അരങ്ങേറുന്നു എന്ന സത്യം, ഒപ്പം ഏറെ സുരക്ഷിതമായ മറ്റൊരു സൈറ്റിനെപ്പറ്റിയുള്ള വിവരങ്ങൾ അടങ്ങുന്നതുമായിരുന്നു ആ പോസ്റ്റു. അതിന്റെ ലിങ്ക് ഇതാ ഇവിടെ.

പുറകോട്ടു തിരിഞ്ഞു നോക്കുമ്പോൾ നിരവധി കാര്യങ്ങൾ ഈ ബ്ലോഗിനോടുള്ള ബന്ധത്തിൽ പറയുവാനുണ്ട് പക്ഷെ, വിസ്താര ഭയത്താൽ ഞാൻ അതിനു ഇപ്പോൾ മുതിരുന്നില്ല, പിന്നീടൊരിക്കൽ ആകാം എന്നു കരുതുന്നു. 

Logo Credit: M Vasanth Kumar

"ഏരിയലിന്റെ കുറിപ്പുകൾ"   (Ariel's Jottings) എന്ന എന്റെ മലയാളം ബ്ലോഗു തുടങ്ങിയിട്ട് ഇക്കഴിഞ്ഞ ജൂണിൽ ഒരു വർഷം പൂർത്തിയായി.  അതേപ്പറ്റി ഒരു പോസ്ടിടാൻ മറന്നില്ല, ലിങ്ക് ഇതാ ഇവിടെ. ഒരു വയസ്സ് തികഞ്ഞു ഈ ബ്ലോഗിന് പക്ഷെ ഈ നൂറിന്റെ കഥ സത്യത്തിൽ മറന്നു  എന്ന് പറഞ്ഞാൽ മതി. ഡോക്ടർ സാബിന്റെ കുറിപ്പ് കണ്ടില്ലായിരുന്നെങ്കിൽ അക്കാര്യം വിസ്മൃതിയിൽ ആണ്ടു പോവുക തന്നെ ചെയ്തേനെ,

ഈ ബ്ലോഗിനെ ഇതുവരെ എത്തിച്ച സഹൃദയരായ എന്റെ എല്ലാ മിത്രങ്ങൾക്കും  ഹൃദയം നിറഞ്ഞ നന്ദി ഇത്തരുണത്തിൽ ഇവിടെ കുറിക്കുന്നു.

ഇതുവരെ എഴുതിയതിൽ കൂടുതൽ കമന്റു ലഭിച്ചതും കൂടുതൽ സന്ദർശകർ വന്നെത്തിയതുമായ ഒരു   പൊസ്റ്റത്രെ 

ബ്ലോഗ്‌ തുടക്കക്കാർക്കും, ബ്ലോഗിനെ ഗൌരവ ദൃഷ്ടിയോടെ നോക്കിക്കാണുന്നവർക്കും പ്രോയോജനകരമാകുന്ന ചില വിവരങ്ങൾ, വസ്തുതകൾ അനുഭവ വെളിച്ചത്തിൽ കുറിച്ചവ ആണ് ഇതിലെ ഉള്ളടക്കം.  

കമന്റിലൂടെയും നേരിട്ടും ഫോണിലൂടെയും നിരവധിപ്പേർ 
ഈ പോസ്റ്റു വളരെ പ്രയോജനപ്പെട്ടു എന്ന് അറിയിക്കുകയുണ്ടായി.  അത് വളരെ ആത്മസംതൃപ്തി നല്കി എന്ന് ചാരിതാർത്യത്തോട് ഇവിടെ കുറിക്കട്ടെ.        

ഈ ബ്ലോഗിനെപ്പറ്റി വെബ്‌ മലയാളത്തിലെ ഏക ബ്ലോഗ്‌ അവലോകനം വാരിക ഇരിപ്പിടം എഴുതിയ കുറിപ്പും ഇവിടെ വായിക്കുക 

Logo Credit: Rejoy Poomala
ഇതു കൂടാതെ എനിക്കൊരു ഇംഗ്ലീഷ് ബ്ലോഗും ഉണ്ടെന്നു പലർക്കും അറിയാം എന്നു കരുതുന്നു,  അറിയാത്തവർക്കായി അതിന്റെ ലിങ്കും ഇവിടെ ചേർക്കുന്നു. ഫിലിപ്സ്കോം 

ഇനിയുള്ള നാളുകളിലും നിങ്ങളുടെ എല്ലാ പിന്തുണകളും പ്രോത്സാഹനങ്ങളും ഉണ്ടാകും എന്ന 
ശുഭ പ്രതീക്ഷയോടെ 

നിങ്ങളുടെ സ്വന്തം 
ബ്ലോഗ്‌ മിത്രം

ഫിലിപ്പ് വി ഏരിയലും 
സഹപ്രവർത്തകരും         
സിക്കന്ത്രാബാദ്  
Source: 

philipscom 
peeveesknols.wordpress.com 
Rijoy Poomala 
Vasanthkumar M 

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.