പൂങ്കാറ്റ്‌: സ്‌നേഹത്തിന്റെ ഒരു പേജ്‌ (കഥ) ഒരു ചെറു അവലോകനം

17 comments


Thomas P Kodiyan
അടുത്തിടെ വായിച്ച ഹൃദയഹാരിയായ ഒരു കഥ പൂങ്കാറ്റ് എന്ന ബ്ലോഗ്‌ പേജില്‍ ശ്രീ തോമസ്‌ പി കൊടിയന്‍ ആലുവാ എഴുതിയ "സ്‌നേഹത്തിന്റെ ഒരു പേജ്‌" എന്ന കഥ,
എല്ലാവരും വായിച്ചിരിക്കെണ്ട ഒരു കഥ.

ആ കഥ  ഇങ്ങനെ ആരംഭിക്കുന്നു:
''ഹലോ ഇത് മാനുവല്‍ ജോണിന്റെ പപ്പയല്ലേ?''    
''അതേ''        ''ഗുഡ് മോണിംഗ്, ഇത് മാനുവലിന്റെ ക്ലാസ്സ് ടീച്ചറാണ്. സ്റ്റെല്ലാ പോള്‍'...
തുടര്‍ന്നു വായിക്കുവാന്‍  താഴെയുള്ള ലിങ്കില്‍ അമര്‍ത്തുക, 

ആ പോസ്റ്റില്‍ ഞാന്‍ ഇങ്ങനെ ഒരു കമന്റു എഴുതി:

തോമസ്‌ വളരെ ഹൃദയസ്പര്‍ശിയായി ഒരു കുഞ്ഞു മനസ്സിന്റെ നൊമ്പരം ഇവിടെയവതരിപ്പിച്ചു
വായിച്ചു ഒടുവിലെതിയെപ്പോഴേക്കും സത്യത്തില്‍ ഹൃദയത്തില്‍ ഒരു വിങ്ങല്‍/തേങ്ങല്‍ അനുഭവപ്പെട്ടു
അടുത്തിടെ വായിച്ച കഥകളില്‍ ഏറ്റവും നന്നായിപ്പറഞ്ഞ കഥ.
"അടുത്ത ഓണം മുതലെങ്കിലും
ഞങ്ങള്‍ നാലുപേരും
ഒന്നിച്ചിരുന്നുണ്ടിരുന്നെങ്കില്‍..
എനിക്കു കൊതിയാവുന്നു.
എനിക്കു കരച്ചില്‍ വരുന്നു...."
ഈ വരികള്‍ വായിച്ചപ്പോള്‍ സത്യത്തില്‍ ഉണ്ടായ വികാരം
എന്തെന്നു കുറിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല;
വീണ്ടും ഇവിടെ എഴുതുക ഈ വെബ്‌ ഉലകത്തിലേക്കു സ്വാഗതം.
പിന്നെ ഇവിടെ ഒരു followers button etc ചേര്‍ക്കുക ബെഞ്ചി കൂടുതല്‍ പറയും/
വീണ്ടും കാണാം
നന്ദി നമസ്കാരം
PS: വെബ്‌ ലോകത്തിലേക്ക്‌ പുതുതായി കടന്നുവന്ന കഥാകാരനെ പരിചയപ്പെടുത്തിയ ബെഞ്ചിക്കും നന്ദി
17 comments

അതൊരു നല്ല കഥ തന്നെയാണ്.ഈ പരിചയപ്പെടുത്തല്‍ തികച്ചും ഉചിതമായി.

good one to read.....

ആ പരിചയപ്പെടുത്തൽ വളരെ നന്നായി.
അഭിനന്ദനങ്ങൾ...

ബെഞ്ചമിന്‍ പറഞ്ഞിട്ട് അവിടെ പോയിരുന്നു
നല്ല കഥ

പ്രീയപ്പെട്ട
വെട്ടത്താന്‍ സര്‍
സരോജാ ദേവി
വി കെ &
അജിത്‌ സര്‍
നിങ്ങളുടെ ഈ വിലയേറിയ സന്ദര്‍ശനത്തിനും അഭിപ്രായങ്ങള്‍ക്കും വളരെ നന്ദി.
ആശംസകള്‍

അതൊരു നല്ല കഥ തന്നെയാണ്.

അഭിനന്ദനം ...കേട്ടൊ ഭായ്
നല്ലൊരു കഥാകാരനെ പരിചയപ്പെറ്റുത്തിയതിന് ...

പരിചയപ്പെടുത്തല്‍ നല്ലൊരു വായന നല്‍കി.

എന്റെ ആത്മസ്‌നേഹിതനാണ് തോമസ്. 'ദൈവത്തിന്റെ ഭാഷ' എന്ന തോമസിന്റെ ആദ്യപുസ്തകം (ബാലസാഹിത്യം)കഴിഞ്ഞ ബുധനാഴ്ച (ഫെബ്രുവരി 13) ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയമെത്രാപ്പോലീത്താ, സിറിയക് തോമസിന് (മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍) ആദ്യ പ്രതി നല്‍കിക്കൊണ്ട് പ്രകാശനം ചെയ്തു. തോമസിന്റെ പുസ്തകത്തിലെ എല്ലാ കഥകളും ഈ നിലവാരം പുലര്‍ത്തുന്നവയാണ്. രചനകളിലൂടെ നന്മയുടെ പൂക്കള്‍ വിരിയിക്കാന്‍ അദ്ദേഹത്തിന് ഇനിയും സാധിക്കട്ടെയെന്ന് ആശംസിക്കുന്നു. ഇവിടെ ഈ പ്രതിഭാധനനെ പരിചയപ്പെടുത്തിയ ഫിലിപ്പ് വര്‍ഗ്ഗീസിനും നന്ദി... ആശംസകള്‍...

നല്ലൊരു കഥ പരിചയപ്പെടുത്തിയതിനു നന്ദി.

പ്രീയപ്പെട്ട
അമൃതംഗമയ,
Muralee Mukundan,
പട്ടേപ്പാടം റാംജി,
ബെന്‍ജി നെല്ലിക്കാല,
Manoj Kumar,
Pradeep Kumar
ഈ സന്ദര്‍ശനത്തിനും,
വായനക്കും, നന്ദി.
വീണ്ടും കാണാം

ബെന്‍ജി കഥാകാരനെപ്പറ്റി കുറേക്കൂടി വിവരങ്ങള്‍ തന്നതില്‍ നന്ദി,
എല്ലാ ഭാവുകങ്ങളും ബ്ലോഗിലെ നവാഗതന് നേരുന്നു, ഇവിടെ ചെയ്യേണ്ട ചില പൊടിക്കൈകള്‍ സുഹൃത്തിനു പറഞ്ഞു കൊടുക്കുക followers ബട്ടണ്‍ തുടങ്ങിയവ. വീണ്ടും കാണാം

പോയി വായിച്ചു നോക്കട്ടെ

പ്രിയ സുഹൃത്തേ,
നന്ദി. വായനയ്ക്ക്.
അഭിപ്രായത്തിന്്.
പരിചയപ്പെടുത്തലിന്.

സ്‌നേഹത്തോടെ
തോമസ് പി.കൊടിയന്‍

santhosham,
veendum kaanaam
nanni
namaskaaram

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.