മലയാളത്തിന്റെ മറ്റൊരു കവി കൂടി യാത്രാമൊഴി ചൊല്ലി "ഡി വിനയചന്ദ്രന്‍" ഒരു അനുസ്മരണം

7 comments
ചിത്രം കടപ്പാട് വാരാന്ത്യ കൈരളി 
മലയാളത്തിന്റെ മറ്റൊരു കവി കൂടി യാത്രാമൊഴി ചൊല്ലി "ഡി വിനയചന്ദ്രന്‍ " 

ഫെബ്രുവരി 11 തിങ്കളാഴ്ച രാവിലെ പതിനൊന്നു മണിയോടെയായിരുന്നു അന്ത്യം.

മലയാള കവിതയില്‍ പുതുവഴികളും മാനങ്ങളും തീര്‍ത്ത കവിയെയാണ്‌ മലയാള ഭാഷയ്ക്ക് നഷ്ടമായിരിക്കുന്നത്, നിരവധികവിതകള്‍ മലയാള ഭാഷയ്ക്ക്‌ പകര്‍ന്നു  നല്‍കിയ 
അദ്ദേഹം നിരവധി യാത്രകള്‍ നടത്തി, അവയിലൂടെല്ലാം കവിതകള്‍ കോരിച്ചൊരിഞ്ഞു.  അര്‍ത്ഥ സമ്പുഷ്ടമായ നിരവധി വരികള്‍ക്കുടമായായിരുന്ന അദ്ദേഹത്തിന് 67 വയസ്സായിരുന്നു.

നിരവധി പ്രശസ്ത പുരസ്ക്കാരങ്ങളും തനിക്കു ലഭിക്കുകയുണ്ടായി. സമസ്ത കേരളം പി ഒ, ദിശ സൂചിക, നരകം ഒരു പ്രേമ കവിത എഴുതുന്നു തുടങ്ങിയ കവിതകള്‍ പ്രത്യേകം  പ്രസ്താ വ്യമായവയത്രേ.  അദ്ദേഹത്തിന്റെ "വീട്ടിലേക്കുള്ള വഴി" എന്ന കവിത വളരെ പ്രസിദ്ധമായ ഒന്നത്രേ, വിശേഷിച്ചും പ്രവാസി മലയാളിയുടെ ആത്മ രോദനം ഈ കവിതയില്‍ ധ്വനിക്കുന്നു.  ആ കവിതയുടെ ചില വരികള്‍ കവി തന്നെ  പാടിയത് ഏഷ്യാ നെറ്റ് ന്യുസ് പ്രക്ഷേപണം ചെയ്ത വീഡിയോ ഇവിടെ കാണുക/ശ്രവിക്കുക.


                                                വീഡിയോ കടപ്പാട്  'ഏഷ്യാ നെറ്റ് ന്യുസ്'

അതോടൊപ്പം കുരീപ്പുഴ  ശ്രീകുമാര്‍ ജനയുഗത്തില്‍ കവിയെപ്പറ്റി എഴുതിയ ഒരു ലേഖനവും  ചേര്‍ത്ത് വായിക്കുക. 

മലയാള കവിത, പതാക പകുതി താഴ്ത്തിക്കെട്ടിയിരിക്കുന്നു. കാവ്യരാജ്യത്തിലെ കറുത്തരാജകുമാരന്‍ ഡി വിനയചന്ദ്രന്റെ വേര്‍പാടില്‍, കവിത, ഘനീഭവിച്ച ദുഃഖത്തോടെ തലകുനിച്ചു നില്‍ക്കുന്നു.



അരനൂറ്റാണ്ടുകാലം മലയാള കവിത വിനയചന്ദ്രനോടൊപ്പം ലോകസഞ്ചാരം നടത്തി. ഏകാകിയായ ഭൂമിയോടൊപ്പം സഞ്ചരിക്കുന്ന ഓക്‌സിജന്‍ കൂട്ടുപോലെ.

യാത്രപ്പാട്ടില്‍ കല്ലടയാറിന്റെ തീരഗ്രാമം വിട്ടുപോയ വിനയചന്ദ്രന്‍ വിശ്വഗ്രാമങ്ങള്‍ സഞ്ചരിക്കുകയായിരുന്നു. വിനയചന്ദ്രന്‍ ഒറ്റയ്ക്ക് ആയിരുന്നോ? അങ്ങനെയെങ്കില്‍ സ്വയം തെരഞ്ഞെടുത്ത ഒറ്റപ്പെടല്‍ പഠിച്ച് ലോകത്തിനു തന്ന സന്ദേശം ഒറ്റക്കിരിക്കാതെ കൂട്ടുകാരാ തിരവറ്റിയാലും തീരുകില്ലാ ദുരിതങ്ങള്‍ എന്നായിരുന്നല്ലോ. തുടര്‍ന്ന് വായിക്കാന്‍ ശ്രീ എന്‍ ബി സുരേഷിന്റെ കിളിത്തൂവല്‍ എന്ന ബ്ലോഗ്‌ സന്ദര്‍ശിക്കുക അതിനായി ഇവിടെ അമര്‍ത്തുക:മലയാള കവിതയിലെ വിനയചന്ദ്രിക.


കടപ്പാട്
കിളിത്തൂവല്‍ 
ഏഷ്യാ നെറ്റ് ന്യുസ്
മറ്റു ബന്ധപ്പെട്ട ലിങ്കുകള്‍ 
http://www.istream.com

വീട്ടിലേക്കുള്ള വഴി സുരേഷ് നായര്‍



7 comments

വിനയചന്ദ്രിക

അസ്തമിച്ച ചന്ദ്രിക .......

പ്രണാമം....

പ്രണാമം..

ഞാന്‍ തൊടുമ്പോള്‍
നിന്റെ മതില്‍ അപ്രത്യക്ഷമാകുമെങ്കില്‍
നമുക്ക് ആരാമമാകാം
നിനക്ക് എന്നെ ഉപേക്ഷിക്കാന്‍
തോന്നുന്നുണ്ടെങ്കില്‍
മതിലിനു പുറത്താക്കുക
അല്ലെങ്കില്‍ നമുക്ക് ഇടിമിന്നല്‍ ആകാം
അത് ഒരു ജലമേഘം സൃഷ്ടിക്കും....

പ്രണാമം...കവേ

ആദരാഞ്ജലികള്‍

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.