കണ്ണീരില്‍ കുതിര്‍ന്ന ഒരു വര്‍ഷാരംഭക്കുറിപ്പ് - A New Year Jotting Soaked In Tears.....
2012 ല്‍ എഴുതിയ വര്‍ഷാന്ത്യക്കുറിപ്പിന്റെ തുടക്കം യുവ ബ്ലോഗ്ഗര്‍ "ഞാന്‍ പുണ്യവാളനില്‍ നിന്നും " ആരംഭിച്ചു. ആദ്യ കുറിപ്പില്‍ സൂചിപ്പിക്കാന്‍ വിട്ടു പോയ പലരേയും ചേര്‍ത്തുള്ള ഈ കുറിപ്പിന്റെയും തുടക്കം ഇങ്ങനെ തന്നെ ആയിരിക്കും എന്ന് കരുതിയില്ല. അത്ഭുതം എന്ന് പറയട്ടെ, എന്റെ വര്‍ഷാരംഭക്കുറിപ്പും അതേ പുണ്യവാളനോട് ഒപ്പം തന്നെ തുടക്കം ആരംഭിക്കുന്നു. പക്ഷെ ഇതു കണ്ണീരില്‍ കുതിര്‍ന്ന ഒരു കുറിപ്പായിരിക്കും എന്ന് സ്വപ്നേപി കരുതിയില്ല. വെബ് ഉലകത്തിലെ പുതു വത്സരം ഞട്ടിപ്പിക്കുന്ന ഒരു വിയോഗ വാര്‍ത്തയുമായാണ് ഓടിയെത്തിയത്. മലയാളം ബ്ലോഗിലെ സജീവാഗം 'ഞാന്‍ പുണ്യവാളന്‍' ഈ ഭൂമിയില്‍ നിന്നും മാറ്റപ്പെട്ടിരിക്കുന്നു.... വി ധി വൈപരീത്യം എന്ന് തന്നെ പറയട്ടെ, ആ പ്രീയപ്പെട്ട സുഹൃത്തിന്റെ വിയോഗ വര്‍ത്തമാനമത്രേ വര്‍ഷാരംഭത്തില്‍ കേള്‍ക്കാന്‍ കഴിഞ്ഞത്.
താനുമായി ഒരു വട്ടമെങ്കിലും ഇടപഴകിയിട്ടുള്ളവര്‍ ഒരിക്കലും തന്നെ മറക്കില്ല എന്നതത്രേ തന്നോടുള്ള ബന്ധത്തില്‍ ആദ്യം കുറിക്കേണ്ടതും പ്രത്യേകം എടുത്തു പറയേണ്ടതുമായ ഒരു കാര്യം. തന്റെ അകാല നിര്യാണം മലയാളം ബ്ലോഗെഴുത്തില്‍ ഒരു വലിയ വിടവ് തന്നെ സൃഷ്ടിച്ചിരിക്കുന്നു എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തി ഇല്ല. കാരണം നിരവധി ബ്ലോഗു പോസ്റ്റുകളിലും വിവിധ സൌഹൃദ കൂട്ടായ്മകളിലും നിറഞ്ഞു നിന്ന തന്റെ സജീവ സാന്നിദ്ധ്യം തന്നെ ഈ വാക്കുകള്‍ ഇങ്ങനെ കുറിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്.
തന്റെ ശരീരത്തെ അനുദിനം കാര്‍ന്നു തിന്നു കൊണ്ടിരുന്ന ഹൃദയ സംബന്ധമായ രോഗവും അതിന്റെ വളര്‍ച്ചയും സ്വയം ഉള്ളില്‍ ഒതുക്കി അവസാന നാളുകള്‍ വരെ തന്റെ തൂലിക താന്‍ ചലിപ്പിച്ചു കൊണ്ടിരുന്നു. ഒടുവില്‍ ഇനി "ഞാന്‍ മരിക്കില്ല" എന്ന തലക്കെട്ടില്‍ താന്‍ കുറിച്ച കവിതാ ശകലം തന്റെ തന്നെ മരണം മുന്നില്‍ കണ്ടു കൊണ്ട് എഴുതിയത് പോലെ ആര്‍ക്കും തോന്നും അതിവിടെ വായിക്കുക. ആ പുണ്യന്റെ ആത്മാവിനു നിത്യ ശാന്തി നേര്‍ന്നു കൊണ്ടും, തന്റെ മാതാപിതാക്കള്‍ക്കും മറ്റു ബന്ധുക്കള്‍ക്കും അനുശോചനം അറിയിച്ചു കൊണ്ടും ഈ കുറിപ്പ് ആരംഭിക്കട്ടെ. തന്റെ വിയോഗത്തില്‍ മനം നൊന്തു ഞാന്‍ കുറിച്ച ഒരു അനുസ്മരണവും വായിക്കുക ഇവിടെ
വര്‍ഷാന്ത്യക്കുറിപ്പില്‍ വിട്ടുപോയ പലരെയും ഉള്‍പ്പെടുത്തി ഒരു കുറിപ്പ് എഴുതണം എന്ന് ആ കുറിപ്പ് പോസ്റ്റു ചെയ്ത ശേഷം ലഭിച്ച ചില പ്രതികരണങ്ങള്‍ കേള്‍ക്കുകയും കാണുകയും ചെയ്തെങ്കിലും ഇപ്പോള്‍ മാത്രമാണിത് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത്, അതത്രേ ഈ കുറിപ്പിനു പിന്നില്‍.
പുതുവര്‍ഷം ദുഃഖ സമ്മിശ്രമായിരുന്നെങ്കിലും അല്‍പ്പം സന്തോഷത്തിനു വക നല്‍കുന്ന കാര്യങ്ങളും അവിടവിടെ സംഭവിച്ചു, അതില്‍ ഒന്നത്രേ മലയാളം ബ്ലോഗ് അവലോകനത്തിന്റെ തല തൊട്ടപ്പനായ ഇരിപ്പിടത്തിന്റെ തിരിച്ചു വരവ്.
ഇരിപ്പിടം കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ വീണ്ടും വരുന്നു എന്ന വിവരം പ്രശസ്ത ബ്ലോഗ്ഗര്‍ ശ്രീ പ്രദീപ് കുമാര്‍ എന്റെ ഒരു ബ്ലോഗ് പോസ്റ്റില്‍ ഇട്ട കമന്റിലൂടെയാണ് അറിയാന്‍ കഴിഞ്ഞതു.
പെട്ടന്ന് ഇരിപ്പിടത്തോടുള്ള ബന്ധത്തില്‍ മനസ്സില്‍ വന്ന ചില കാര്യങ്ങള്‍ ഒരു കുറിപ്പാക്കി എന്റെ ബ്ലോഗില്‍ ചേര്‍ത്തു: ഇരിപ്പിടത്തിലെ എന്റെ പ്രതികരണം:
"വായിക്കാന്‍ വളരെ ആകാംഷയോടെ ആഴ്ച്തോറും കാത്തിരുന്ന ഒരു പേജായിരുന്നു ബൂലോകത്തിലെ 'ഇരിപ്പിടത്തിന്റെത്' പക്ഷെ വായനക്കാരെ നിരാശരാക്കിയുള്ള അതിന്റെ തിരോധാനം വേദനാജനകമായിരുന്നു, എങ്കിലും ഇപ്പോള്‍ അത് വീണ്ടും വരുന്നു എന്ന ശുഭവാര്‍ത്ത സത്യത്തില്‍ മനസ്സിന് കുളിരേകി. ബ്ലോഗ് എഴുത്തിനെ നിക്ഷപക്ഷമായി വിലയിരുത്തുന്ന ഒരു സംരംഭം വെബ് ഉലകത്തില്‍ വേറെ ഉണ്ടോ എന്നതിനു ഇല്ല എന്ന് തന്നെ ഉത്തരം പറയാം.
പക്ഷെ ഇതിന്റെ വീണ്ടും വരവിനെപ്പറ്റി ഇന്നലെ മാത്രമാണ് അറിഞ്ഞത് അതും എന്റെ ബ്ലോഗ് പേജില്‍ (ഒരു വര്‍ഷാന്ത്യ ക്കുറിപ്പില്‍) ശ്രീ പ്രദീപ് കുമാര്‍ (നിഴലുകള്‍) എഴുതിയ ഒരു കമന്റിലൂടെ. ഫെയിസ് ബുക്കില്‍ അത്ര സജീവം അല്ലാതിരുന്നതിനാല്‍ ആയിരിക്കാം ഈ വാര്‍ത്ത അറിയാന്‍ കഴിയാതെ പോയത്. ഇരിപ്പിടം ഭാരവാഹികളോട് ഒരു നിര്‍ദ്ദേശം: ഈ സന്തോഷ വാര്‍ത്ത എന്തുകൊണ്ട് ഇരിപ്പിടവുമായി ബന്ധമുള്ളവരെ അവരുടെ ഈമെയിലിലൂടെ അറിയിച്ചു കൂടാ. അതൊരു ശ്രമകരമായ പ്രവര്‍ത്തിയാണെങ്കിലും ഒരു one time job ആണല്ലോ. എല്ലാവരും ഫെയിസ് ബുക്കില്‍ സജീവമല്ലല്ലൊ!
പുതിയ സംരഭത്തിനു എല്ലാ ഭാവുകങ്ങളും നേര്‍ന്നു കൊണ്ട് ഒരു പുതുവത്സരം എല്ലാവര്‍ക്കും ആശംസിച്ചു കൊണ്ട് സസ്നേഹം ബ്ലോഗര്‍ ഫിലിപ്പ് ഏരിയല്‍, സിക്കന്ത്രാബാദ്
അതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ലിങ്ക് സന്ദര്‍ശിക്കുക വീണ്ടും വരുന്നൂ ഇരിപ്പിടം
ഇരിപ്പിടത്തെപ്പറ്റി ഇത്രയും കുറിച്ചപ്പോള്‍ പെട്ടാന്നാണ് കുറച്ചു നാള്‍ മുന്‍പ് അവിടെ വായിച്ച ഒരു അവലോകനത്തെപ്പറ്റി പറയാതെ പോകാന്‍ കഴിയില്ല.
എം ടി വാസുദേവന്‍ നായര്‍
അല്‍പകാലത്തെ ഇടവേളയ്ക്കു ശേഷം
അരൂര്‍ മാസ്റ്റര്‍ നല്ലൊരു
അവലോകനവുമായി എത്തിയിരിക്കുന്നു
എഴുത്തിന്റെ ബാലപാഠം
എന്തെന്നു പറഞ്ഞുതരാന്‍ ഉതകുന്ന
എഴുതുവാന്‍ ആഗ്രഹിക്കുന്നവരും
എഴുതിക്കൊണ്ടിരിക്കുന്നവരും
എപ്പോഴും അറിയേണ്ടതും ആവശ്യം വായിക്കെണ്ടതുമായ
എംടിയുടെ പ്രഭാഷണ ശകലത്തിന്റെ ലിങ്കും ചേര്‍ത്തിരിക്കുന്ന
ഈ അവലോകനം അഥവാ എംടിയുടെ
ഈ കുറിപ്പ് എന്നെ എന്റെ പഴയ ജേര്‍ണ്ണലിസം ക്ലാസ്സുകളില്‍
ഈ വഴികള്‍ പറഞ്ഞുതന്ന സ്വാതത്ര്യ സമരസേനാനിയും പത്രാധിപരും
എഴുത്തുകാരനുമായ വി എച് ദേശായി സാറിന്റെ വാക്കുകളിലേക്കു
കൂട്ടിക്കൊണ്ടു പോയി. ഈ ലക്കം എല്ലാംകൊണ്ടും മികച്ചതായി.
വായിക്കുന്നവര്‍ക്ക് മുഷിപ്പുളവാകാത്ത വിധം സംഗതികള്‍ അവതരിപ്പിച്ചതില്‍ രേമെഷിനും ഇരിപ്പിടത്തിനും നന്ദി.
കൂടുതല്‍ ഇവിടെ വായിക്കുകകഥയും കവിതയും എഴുതാന്‍ പഠിപ്പിക്കുന്ന വല്ല പുസ്തകവുമുണ്ടോ ?
പിന്നൊരു കാര്യം നേരത്തെ സൂചിപ്പിക്കാന്‍ വിട്ടുപോയതെഴുതട്ടെ
"ഇരിപ്പിടത്തിന്റെ ബ്ലോഗു ഹെഡും ലോഗോയും രൂപ കല്‍പ്പന ചെയ്ത
ബിജു കൊട്ടിലയ്ക്ക് നന്ദി (ബ്ലോഗര്‍ നാടകക്കാരന്‍)" എന്ന കുറിപ്പ്
ബ്ലോഗിന് താഴെ കണ്ടു. പക്ഷെ അദ്ദേഹത്തിന്റെ ബ്ലോഗിലേക്കുള്ള
വഴി പറയാന്‍ വിട്ടുപോയല്ലോ! അവിടേക്കുള്ള
വഴിയുടെ ലിങ്ക് ചേര്‍ത്താല്‍ നന്നായിരുന്നു.
ഖാദുവിന്‍റെ കഥ വായിച്ചതായി തോന്നുന്നു പക്ഷെ
കമന്റു പോസ്ടിയില്ലന്നു തോന്നുന്നു വീണ്ടും നോക്കട്ടെ
പലതും വായിക്കാതവ തന്നെ വായിച്ചു വീണ്ടും വരാം. നന്ദി. സല്യൂട്ട് രേമേഷ് മാഷേ :-)
അയ്യോ മാഷേ മറ്റൊരു പ്രധാന കാര്യം പറയാന്‍ വിട്ടു പോയി
തുടക്കത്തില്‍ തന്നെ വിശാല മനസ്കനേയും, ബര്‍ലി തരത്തെയും
എടുത്തു കാട്ടി എഴുത്തുകാര്‍ക്കു നല്‍കിയ താക്കീത്/ഉപദേശം
നന്നായി. മറ്റാരെയും അവരുടെ എഴുത്തിനേയും അനുകരിക്കാതെ
തനതായ ഒരു ശൈലി കെട്ടിപ്പടുക്കാനുള്ള ആഹ്വാനവും ഭേഷ്!
തുടരുക യാത്ര.
ആശംസകള്‍
മലയാളം ബ്ലോഗ് എഴുത്തില്‍ തുടക്കം കുറിക്കുന്നവരും ഒപ്പം എഴുതിത്തെളിഞ്ഞവരും അവശ്യം സന്ദര്‍ശിക്കേണ്ട, ഒരു ബ്ലോഗ് പേജത്രേ അപ്പുവിന്റെ ആദ്യാക്ഷരി, എന്റെ ആദ്യ കുറിപ്പില്‍ ചേര്‍ക്കാന്‍ വിട്ടുപോയ പ്രമുഖ ബ്ലോഗുകളില്‍ ഒന്ന്. അതായത് ഒരു ബ്ലോഗ്ഗര്‍ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും വിശദമായി വിവരിച്ചിരിക്കുന്ന നിരവധി പോസ്റ്റുകള്‍ ഇവിടെ കണ്ടെത്താം. ഒപ്പം വായനക്കാരുടെ ബ്ലോഗെഴുത്ത് സംബന്ധമായ ഒട്ടു മിക്ക സംശയങ്ങള്‍ക്കും സമയ ലഭ്യത അനുസരിച്ച് താന്‍ ഉത്തരം കൊടുക്കുകയും, തന്റെ പരിധിക്കപ്പുറമുള്ളവക്ക് ഉത്തരം കണ്ടെത്തുന്നതിനു തന്നാല്‍ കഴിവത് താന്‍ ചെയ്യുകയും ചെയ്യുന്നു എന്നതത്രേ ഈ ബ്ലോഗിന്റെ എടുത്തു പറയത്തക്ക മറ്റൊരു സവിശേഷത, എന്റെ മലയാളം ബ്ലോഗ് എഴുത്തില്‍ നിരവധി കാര്യങ്ങള്‍ എനിക്കു ഇവിടെ നിന്നും പഠിക്കുവാന്‍ കഴിഞ്ഞു എന്നു അഭിമാനത്തോടെ ഇവിടെ കുറിക്കുന്നു, ഒപ്പം അതിനുള്ള എന്റെ നന്ദി ഒരിക്കല്‍ കൂടി ഇവിടെ രേഖപ്പെടുത്തുകയും ചെയ്യുന്നു. ബ്ലോഗെഴുത്തും കമന്റുകളും എന്ന വിഷയത്തില്‍ ഞാന്‍ കുറിച്ച ഒരു കുറിപ്പും കമന്റുകൾ; തെറ്റുകളും ശരികളും - ഒരു ബ്ലോഗറുടെ അനുഭവക്കുറിപ്പുകൾ എന്ന തലക്കെട്ടില്‍ ഇവിടെ ചേര്‍ത്തിരിക്കുന്നു.

എം ടി വാസുദേവന്‍ നായര്‍ |

പിന്നൊരു കാര്യം നേരത്തെ സൂചിപ്പിക്കാന്‍ വിട്ടുപോയതെഴുതട്ടെ"ഇരിപ്പിടത്തിന്റെ ബ്ലോഗു ഹെഡും ലോഗോയും രൂപ കല്‍പ്പന ചെയ്ത

മലയാളം ബ്ലോഗെഴുത്തിലൂടെയും കഥ എഴുത്തിലൂടെയും വരയിലൂടെയും പ്രശസ്തനായ പട്ടേപ്പാടം റാംജിയെ മലയാളം ബ്ലോഗു വായനക്കാര്‍ക്ക് ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യം ഒട്ടുമില്ല. അടുത്തിടെ താന്‍ എഴുതിയ "പരിണാമത്തിലെ പിഴവ് എന്ന കഥ ബ്ലോഗുലകത്തില്‍ വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട ഒന്നത്രേ, സാധാരണ കഥയെഴുത്തില്‍ നിന്നും വ്യത്യസ്തമായ തനതായ ശൈലിയില്‍ കഥയെഴുതുന്നവരുടെ നിരയില്‍ മുന്നില്‍ തന്നെ സ്ഥാനം പിടിച്ചിരിക്കുന്ന ഒരു കഥാ കാരനത്രേ ശ്രീ റാംജി. തന്റെ കഥകള്‍ക്കുള്ള ചിത്രീകരണവും താന്‍ തന്നെ നടത്തുന്നു എന്ന പ്രത്യേകത എടുത്തു പറയേണ്ടത് തന്നെ, തന്റെ വരകള്‍ കാണുമ്പോള്‍ ഒരു കാലത്ത് മാതൃഭൂമി വാരികയില്‍ കഥകള്‍ക്കൊപ്പം ചിത്രങ്ങള്‍ വരച്ചിരുന്ന പ്രശസ്ത ചിത്രകാരന്‍ നമ്പൂതിരിയുടെ വരകളത്രേ ഓര്‍മ്മയില്‍ ഓടിയത്തുക. മേല്‍ സൂചിപ്പിച്ച കഥക്കുള്ള എന്റെ പ്രതികരണം.
"തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവം. റാംജിയുടെ ഞാന്‍ വായിച്ച കഥകളില്‍ നിന്നും
വേറിട്ടൊരു അവതരണ ശൈലി. നന്നായി പറഞ്ഞു മാഷേ മാറിക്കൊണ്ടിരിക്കുന്ന മനുഷ്യ ജീവിതത്തിലേക്ക് കടന്നു വന്ന പുലി ഇവിടെ ചില കാര്യങ്ങള്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ട് കടന്നു പോയി. ഒപ്പം മേരിയേയും കഥാകൃത്ത് പുലിക്കൊപ്പം പറഞ്ഞു വിട്ടു!!! :-)"
താന്‍ ഏറ്റവും ഒടുവില്‍ എഴുതിയ അമ്മയുടെ കുഞ്ഞു എന്ന കഥക്കുള്ള പ്രതികരണവും ഇവിടെ വായിക്കുക: "ഒരു കുഞ്ഞിക്കാലു കാണ്മാന്‍ ആറ്റ് നോറ്റിരുന്ന കണ്ടാരനും കാർത്തുവും ഒടുവില്‍ അന്‍വറിന്റെ കുട്ടിക്കു......കൊള്ളാം ഇവിടെ കണ്ടാര്ന്‍ തന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാന്‍ ശ്രമിക്കുന്ന ആ ചിന്തകള്‍ ആണ് എനിക്കു ഇഷ്ടായത് എങ്കിലും സേതുലക്ഷ്മി ടീച്ചര്‍ പറഞ്ഞതുപോലെ ഒരു പുരുഷന്
ഇങ്ങനൊക്കെ ചിന്തിക്കാന്‍ കഴിയുമോ? അവിശ്വസനീയം അല്ലെ!! എങ്കിലും ഒരു കുഞ്ഞിക്കാല്‍....
എന്ന വിഷയം വരുമ്പോള്‍ എന്തു ത്യാഗം സഹിക്കാനും തയ്യാര്‍. കൊള്ളാം. ഇവിടെ രഹസ്യം
ഇവര്‍ മൂവര്‍ക്കും ഇടയില്‍ ഒതുങ്ങി നില്‍ക്കുമ്പോള്‍ കാര്യങ്ങള്‍ കൂള്‍ അല്ലെ? പിന്നെ അമ്മയുടെ കുഞ്ഞോ അതോ അന്‍വറിന്റെ കുഞ്ഞോ ????? nice സംഗതി കലക്കി മാഷെ, പുതു വത്സര കഥ ഇഷ്ടായി.
റാംജി യെപ്പറ്റി അടുത്തിടെ ഭൂലോകം നടത്തിയ ഒരു അഭിമുഖത്തിന്റെ ലിങ്കും ഒപ്പം അതിനുള്ള എന്റെ പ്രതികരണവും വായിക്കുക ബൂലോകത്തിന്റെ സ്വന്തം റാംജി യോടൊപ്പം.....
ഞാന്‍
മലയാളം ബ്ലോഗിലെത്തിയ കാലം മുതല്‍ ഈ കഥാകാരനുമായി പരിചയം ഉണ്ട് ഇപ്പോള്‍ ഈ
അഭിമുഖത്തിലൂടെ അദേഹത്തെപ്പറ്റി കൂടുതല്‍ അറിവാനും കഴിഞ്ഞു. നല്ല ഒരു
അഭിമുഖം ഇവിടെ കാഴ്ച വെച്ച മനോരജിനും ബൂലോകതിനും നന്ദി ഇനിയും ബ്ലോലോകത്തിലെ ബഹുമുഖ പ്രതിഭകളെ കണ്ടെത്തി ഇത്തരം അഭിമുഖങ്ങള്‍ വീണ്ടും പ്രതീക്ഷിക്കുന്നു. നന്ദി നമസ്കാരം
ബ്ലോഗ്ഗര്‍ ഫിലിപ്പ് ഏരിയല്‍
മലയാളം ബ്ലോഗെഴുത്തിലെ അറിയപ്പെടുന്ന
ഒരു ബ്ലോഗായ പുഞ്ചപ്പാടത്തിന്റെ ഉടമ
ജോസൂട്ടി എന്ന ജൊസെലിറ്റെ ജോസഫ്
എന്ന എന്റെ നാട്ടുകാരനായ ജോസൂട്ടിയെ
എന്റെ ആദ്യ കുറിപ്പില്‍ വിട്ടുപോയതിലുള്ള
ആതിയായ ഖേദം രേഖപ്പെടുത്തിക്കൊണ്ട്
തന്നെ തുടങ്ങട്ടെ!
നര്‍മ്മ രസമൂറുന്ന ഭാഷയില്‍ ജീവിത
ഗന്ധിയായ കുട്ടനാടിന്റെ നെല്‍ മണവും
മണ്‍ മണവും കൂട്ടിക്കലര്‍ത്തിയുള്ള ലളിതമായ വരികള്‍ ആരേയും
ആകര്‍ഷിക്കും വിധം വരച്ചിട്ടുകൊണ്ടുള്ള കഥകളും കുറിപ്പുകളും
മനോഹരമായ നയനാന്ദ സുഖം പകരുന്ന നാടന്‍/നാട്ടു
ചിത്രങ്ങളുമായി നിറഞ്ഞു നില്‍ക്കുന്ന ഒരു ബ്ലോഗത്രേ ജോസിന്റെ
പുഞ്ചപ്പാടം.അവിടെ മരംകൊത്തിയും വെള്ളത്തില്‍ പോയ
കോടാലിയും വായിച്ചു ചിരിച്ചു പോയി, ഒപ്പം ചില സമാനതകളും
അവിടെ കാണുവാന്‍ കഴിഞ്ഞു
എന്റെ പ്രതികരണം
ജോസ്സൂട്ടി ഇതു നന്നായി.
ചില സമാന്തരങ്ങള്‍ അവിടവിടെ കണ്ടു. എന്റെ അപ്പനും (അല്ല പപ്പ എന്ന് വിളിക്കും) ഒരാശാരി ആയിരുന്നു കമ്പനിയിലെ പണി കഴിഞ്ഞു വീട്ടില്‍ വന്നിരുന്നു നിര്‍മ്മിക്കുന്ന കസേര മേശ കട്ടില്‍ തുടങ്ങിയവയ്ക്ക് മിനുക്ക് കടലാസ്സിട്ടു പിടിക്കുന്ന പണി ധാരാളം ചെയ്തിട്ടുണ്ട് പക്ഷെ ഈ മരം വെട്ടു പരിപാടിയില്‍ ഏര്‍പ്പെട്ടിടില്ല. ഏതായാലും സംഭവം കലക്കി പിന്നൊരു കാര്യം പറയട്ടെ ആ ചിത്രങ്ങള്‍ ചിലത് മാറ്റണം അതിലെ വെള്ള വര (cross mark) ശ്രദ്ധിച്ചോ അത് പണം കൊടുത്തു വാങ്ങേണ്ടതാണ്, മറ്റു ധാരാളം ഫ്രീ ചിത്രങ്ങള്‍ അവിടെ തന്നെ കിട്ടുമല്ലോ ഒന്ന് തിരഞ്ഞു ആ മാര്‍ക്ക് ഇല്ലാത്തവ ചേര്‍ക്കുക
ആശംസകള്‍
താന്‍ എഴുതിയ മറ്റൊരു രസകരമായ കുറിപ്പും സത്യക്രിസ്ത്യാനിയും സാത്താന്‍റെ പരീക്ഷണങ്ങളും അതിനുള്ള എന്റെ പ്രതികരണവും
പ്രിയ ജോസെലെറ്റ്
ഒരൊറ്റക്കുറിപ്പില്‍ വീട്, നാട് പള്ളി എന്തിനധികം ഒരു മനുഷ്യ ജീവിതത്തിലെ ദൈനം ദിന ചര്യ്യകളിലെ പലതു പറഞ്ഞിവിടെ. അല്പം നര്‍മ്മം കലര്‍ത്തി വളരെ ഗൌരവമായ പലതും തന്മയത്വത്തോടെ അവതരിപ്പിക്കുന്നതില്‍ എഴുത്തുകാരന്‍ വിജയിച്ചു. ബൂലോക സന്ചാരതിനിടായി ഇവിടെ ഇതാദ്യം . വീണ്ടും വരാം എഴുതുക അറിയിക്കുക
നന്ദി.
വളഞ്ഞവട്ടം ഏരിയല്‍ ഫിലിപ്പ്
പ്രശസ്ത ബ്ലോഗറും എഴുത്തുകാരനുമായ സിദ്ധിക്ക് തൊഴിയൂര്‍ ' ആശങ്കകളുടെ തീതുള്ളികള്‍ .' എന്ന തലക്കെട്ടില്‍ എന്റെ വീതം എന്നാ തന്റെ ബ്ലോഗില്‍ ഇന്ന് നടമാടുന്ന വിചിത്ര തരമായ വസ്തുതകളെ ക്കുറിച്ചു എഴുതിയ ഈ കുറിപ്പ് വളരെ ശ്രദ്ധേയവും ചിന്തനീയവും ഒപ്പം ചര്‍ച്ചാ വിഷയമാക്കെണ്ടതുമാണ്. ഒരു വിധത്തില്‍ ചിന്തിച്ചാല്‍ ഇത്തരം ദുഷിച്ച പ്രവണതകള്‍ക്ക് കൂടുതല്‍ ആക്കം വര്‍ധിപ്പിക്കുന്നത് നമ്മുടെ മാദ്ധ്യമങ്ങള്‍ തന്നെ എന്നതിനു സംശയം ഇല്ല. ആ കുറിപ്പിനുള്ള എന്റെ പ്രതികരണം
സിദ്ധിക്ക് ഭായ്
ഇവിടെയെത്താന്‍ അല്പം വൈകിപ്പോയി തികച്ചും കലോചിതവും ചിന്തനീയവുമായ ഒരു കുറിപ്പ്. ഏതാണ്ടിതെ ആശയത്തില്‍ ശ്രീമാന്‍ ചന്തു നായര്‍ എഴുതിയ ഒരു കുറിപ്പ് ഇവിടെ വായിക്കുക. മാദ്ധ്യമങ്ങള്‍ തങ്ങളുടെ TRP നിരക്കു വര്‍ദ്ധിപ്പിക്കുന്നതിനായി ചെയ്തു കൂട്ടുന്ന ഇത്തരം നെറികെട്ട സംഗതികള്‍ അനുദിനം വര്‍ദ്ധിച്ചുവരുന്നു, അതിന്റെ തിക്താനുഭവങ്ങള്‍ നേരിടുന്നത് നിരപരാധികളായ ചില പുരുഷന്മാര്‍ എന്ന് അറിയുമ്പോള്‍ സത്യത്തില്‍ ദുഃഖം തോന്നുന്നു. ഇത്തരം വാര്‍ത്തകള്‍ക്കു പൊടിപ്പും തൊങ്ങലും വെച്ചു പടച്ചിറക്കുന്ന ഈ മാധ്യമക്കാര്‍ക്ക് എതിരായി ഒന്നും ചെയ്യാന്‍ കഴിയില്ലേ! ഇവരല്ലേ കുരുന്നു മനസ്സുകളില്‍ വിധ്വേഷ ത്തിന്റെ തീക്കനലുകള്‍ കോറിയിടുന്നത്. ഇതിനെതിരെ കര്‍ശനമായ ഒരു നിയമം കൊണ്ടുവരണം, അതെ സമയം വാര്‍ത്തകള്‍ വസ്തു നിഷ്ഠയോടെ ജനമദ്ധ്യത്തില്‍ എത്തിക്കേണ്ടതില്‍ അവര്‍ ജാഗ്രത ഉള്ളവരും ആയിരിക്കണം ഈ ചിന്തകള്‍ ഇവിടെയും പ്രിന്റിലും എഴുതി താങ്കളുടെ അമര്‍ഷം അറിയിച്ചതില്‍ അഭിനന്ദനം ഒപ്പം ഞങ്ങളുടെ ഹൃദയം നിറഞ്ഞ പുതു വത്സര ആശംസകളും,
ചന്തു നായരുടെ പേജു ലിങ്ക് കോപ്പി ചെയ്വാന്‍ ആരഭിയില്‍ പോയപ്പോള്‍ അതെപ്പറ്റി പറഞ്ഞതും മറ്റും അവിടെ ഇന്ന് വായിച്ചു അതിനാല്‍ ആ ലിങ്ക് വീണ്ടും ഇടുന്നില്ല. എഴുതുക അറിയിക്കുക. സസ്നേഹം പി വി
ഇന്നത്തെ യുവതലമുറ ശരിക്കും കുറിക്കൊള്ളണ്ട വസ്തുതകളത്രേ ബ്ലോഗ്ഗര്‍ പ്രവീണ്‍ ശേഖര്‍ "ഇന്ന് ഞാന്‍ ..നാളെ നീ ..അത്ര മാത്രം"
എന്ന തലക്കെട്ടില്‍ എഴുതിയ കുറിപ്പ്, വായിക്കുക ഇവിടെ:
എന്റെ പ്രതികരണം: പ്രവീണ്‍, ബ്ലോഗ് notification കിട്ടിയങ്കിലും ഇവിടെയെത്താന്‍ അല്‍പ്പം വൈകിപ്പോയി. ശരിയാണ് മാതാപിതാക്കളെ അവഗണനയോട് കാണുന്ന പുത്തന്‍ തലമുറ, "ഇന്നു ഞാന്‍ നാളെ നീ" എന്ന കുറിപ്പൊന്നു ഓര്‍ത്തു വെച്ചെങ്കില്‍ എന്നോര്ത്തുപോയി , അവര്‍ക്കതിനെവിടെ സമയം, തിരക്കുപിടിച്ചുള്ള ഓട്ട മത്സരത്തില്‍ ആണല്ലോ, എന്തെല്ലാമോ സ്വരുക്കൂട്ടാം എന്ന തത്രപ്പാടില്‍ അവര്‍ ഓട്ടം തുടരുന്നു. പാലൂട്ടി വളര്‍ത്തിയ അച്ഛനമ്മമാരെ സൌകര്യപൂര്‍വ്വം അവര്‍ മറക്കുന്നു. ഈ വയോജന ദിനത്തില്‍ ഇതൊരു ഓര്‍മ്മപ്പെടുത്തലായി അവര്‍ എടുത്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. നമുക്ക് നമ്മുടെ വൃദ്ധ ജനങ്ങളെ മറക്കാതിരിക്കാം. കുറിപ്പ് നന്നായി, പക്ഷെ ചിത്രങ്ങള്‍ ഓരോ കൊണിലോട്ടു മാറ്റിയാല്‍ പോസ്റ്റു കുറേക്കൂടി കാണാന്‍ ചന്തമുണ്ടാകും. ആശംസകള്‍.
പ്രവീണ്‍ ഒരു കാര്യം പറയാന്‍ വിട്ടു പോയി. ഇതോടുള്ള ബന്ധത്തില്‍ അനുയോജ്യമായ ഒരു ലിങ്ക് ചേര്‍ക്കാന്‍ വിട്ടു പോയി. അമ്മമാരെ ആദരിക്കുന്നതിനായി അടുത്തിടെ സംഘടിപ്പിച്ച ഒരു ചടങ്ങിന്റെ വീഡിയോ എന്റെ ബ്ലോഗില്‍ ചേര്‍ത്തതു ഇവിടെ കാണുക
ഒപ്പം റസല സഹീര്‍ എന്ന ബ്ലോഗര്‍ തന്റെ വയല്‍പ്പൂവ് എന്ന ബ്ലോഗില്‍ ആത്മ നൊമ്പരം എന്നാ തലക്കെട്ടില്‍ മാതാവിന്റെ വേര്‍പാടില്‍ കുറിച്ച ഉള്ളില്‍ തട്ടുന്ന വാക്കുകള്‍ ഇതോടൊപ്പം ചേര്‍ത്തു വായിക്കുക. ഒപ്പം എന്റെ പ്രതികരണവും.
അമ്മ തന്‍ സ്നേഹ വാത്സല്യങ്ങള്‍ വര്‍ണ്ണിച്ചീടാന്‍
വാക്കുകള്‍ തികയില്ലെന്ന കാര്യം പകല്‍ പോലെ സത്യം
അമ്മ തന്‍ മാഹല്മ്യം അവര്‍ നമ്മെ വിട്ടു പോകുമ്പോള്‍ മാത്രം
ചിലര്‍ തിരിച്ചറിയുന്നു. അമ്മമാരെ മറന്നുള്ള ജീവിതം നയിക്കുന്ന
ഒരു പുതു തലമുറ, അവര്‍ ഈ വരികള്‍ വായിച്ചിരുന്നെങ്കില്‍
എന്നോര്‍ത്തു പോയി. എഴുതുക വായിക്കുക എഴുതുക അറിയിക്കുക. ആശംസകള്‍
അമ്മമാരെ ആദരിക്കുന്നതിനായി അടുത്തിടെ സംഘടിപ്പിച്ച
ഒരു ചടങ്ങിന്റെ വീഡിയോ എന്റെ ബ്ലോഗില്‍ ചേര്‍ത്ത്
അത് ഇവിടെ കാണുക
ശ്രീ മധുസൂദനന്‍ നായര്‍ തന്റെ വസുധ എന്ന ബ്ലോഗില്‍
ദാമിനി എന്ന തലക്കെട്ടില്‍ കുറിച്ച കവിതയുടെ പ്രതികരണം
കവിത കാലോചിതം
മാറ്റുവിന്‍ ചട്ടങ്ങളെ!
എന്നലറി വിളിച്ചിടാം
നമോന്നായി
ഈ മൗഷ്യധമന്മാര്‍
തന്‍ ശിരസ്സില്‍
കുലക്കയര്‍
തന്നെ വീഴട്ടെ! അത് ഇനി പതിയിരിക്കും മറ്റു അധമന്മാര്‍ക്കൊരു പാഠവും, മുന്നറിയിപ്പുമാകും ആശംസകള്‍ ആദരാഞ്ജലികള്‍ ജ്യോതിക്കും.
പ്രശസ്ത കഥാകൃത്തും ബ്ലോഗ്ഗറും ആയ സുസ്മേഷ് ചന്ത്രോത്തിന്റെ ബ്ലോഗ് notification 'സമൂഹവാഴ്ചയ്ക്കെതിരെയുള്ള ഒരു മരണസന്ദര്‍ഭം' കണ്ടു അവിടെ പ്പോയെങ്കിലും നിരാശനായി മടങ്ങേണ്ടി വന്നു, വായിക്കുക തന്റെ ബ്ലോഗ് notificationum ഒപ്പം എന്റെ പ്രതികരണവും.
notification: പുതിയ കഥയായ 'സമൂഹവാഴ്ചയ്ക്കെതിരെയുള്ള ഒരു മരണസന്ദര്‍ഭം' ഈ ലക്കത്തെ ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ചുവന്നിട്ടുണ്ട്. വേറിട്ട ഒരു പ്രമേയമാണ് ഇക്കുറി സ്വീകരിച്ചിട്ടുള്ളത്.സ്വന്തം സെല്‍ ഫോണിനെ സ്വിച്ച് ഓഫ് ചെയ്ത ശേഷം പള്ളിയില്‍ കൊണ്ടുപോയി എല്ലാവിധ ആചാരാനുഷ്ഠാനങ്ങളോടെയും സംസ്കരിക്കുന്ന ഒരു യുവാവിന്‍റെ കഥയാണിത്. കഥ വായിച്ച് അഭിപ്രായം ദയവായി അറിയിക്കുമല്ലോ.
എന്റെ പ്രതികരണം: ഇന്തെന്തു കഥ മാഷെ! കഥയുടെ പകുതി ഭാഗം സ്കാന്‍ ചെയ്തു ചേര്‍ത്തിട്ടു കഥ വായിക്കാനും അഭിപ്രായം പറയാനും പറഞ്ഞാല്‍ എന്താ മാഷെ ചെയ്ക. സ്കാന്‍ ചെയ്തു പൂര്‍ണ്ണമായി ചേര്‍ത്തിട്ടു വായിക്കാന്‍ പറയൂ മാഷെ. അല്ലാതെ എന്ത് വായിക്കാന്‍ എവിടെ വായിക്കാന്‍. പുതുവല്സരത്തില്‍ ഒരു നര്‍മ്മം പോലെ തോന്നി താങ്കളുടെ കുറിപ്പും ആദ്യ കമന്റും. ഇതേതായാലും കൊള്ളാം മാഷെ കൊള്ളാം . അല്ലെങ്കില്‍ അതിവിടെ എഴുതി പിടിപ്പിക്കൂ മാഷെ ഒപ്പം ഈ ചിത്രം illustration ആയി ചേര്‍ക്കുക ആശംസകള്‍.
ഇവിടെ ചിത്രങ്ങള്‍ ചേര്‍ക്കാനായി ഇന്ന് വീണ്ടും അവിടെപ്പോയി എന്റെ കുറിപ്പിനുള്ള മറുപടിയും താന്‍ അവിടെ ചേര്‍ത്തിട്ടുണ്ട്, താമസിയാതെ കഥ മുഴുവനായും ബ്ലോഗില്‍ ചേര്‍ക്കാം എന്ന് പറഞ്ഞിട്ടുണ്ട്. തന്റെ ബ്ലോഗിലേക്കുള്ള വഴി ഇതാ ഇവിടെ സുസ്‌മേഷ് ചന്ത്രോത്ത്
പ്രശസ്ത കഥാകാരിയും ബ്ലോഗറും ആയ റോസിലിന്‍ ജോയ്
അഥവാ 'റോസാപൂക്കള്‍' തന്റെ പതിവ് ശൈലിയില്‍ നിന്നും
വ്യത്യസ്തമായി എഴുതിയ ഒരു കഥ. ചവിട്ടു നാടകം അന്യം നിന്നുപോയ ഒരു ക്രൈസ്തവ കലാരൂപമായ ചവിട്ടു നാടകം പാശ്ചാത്തലമാക്കി എഴുതിയ തികച്ചും വ്യത്യസ്തമായ ഒരു കഥ. എന്റെ പ്രതികരണം
പുതിയ കാല്‍ വൈപ്പ് നന്നായി കഥക്കല്‍പ്പം നീളം കൂടിപ്പോയപോലെ തോന്നിയെങ്കിലും വായിച്ചു പോകാന്‍ സുഖമുണ്ടായിരുന്നു. അന്യം നിന്നുപോകുന്ന ഈ കലാ രൂപം ഇന്ന് പലര്‍ക്കും അന്യമായിക്കൊണ്ടിരിക്കുന്നു അതെപ്പറ്റി ചിലതെല്ലാം കൂടി മറ്റൊരു ബ്ലോഗില്‍ പറയുമല്ലോ? ആശംസകള്‍.
രസകരമായ സഞ്ചാര കഥകള്‍ കുറിക്കുന്ന ബിലാത്തി വാസി (London) മുരളീ മുകുന്ദന്‍ ഒളിമ്പിക് വിശേഷങ്ങള്‍ക്ക് ശേഷം ചില പുതിയ വിശേഷങ്ങളും സഞ്ചാര വിഷയങ്ങളുമായി ഇവിടെ ഇതാ സർവ്വ വിജ്ഞാന ഗുളികകൾ എന്ന തലക്കെട്ടില്‍ പറയാന്‍ ആശിച്ചു വന്നത് പറയാന്‍ കഴിയാതെ മറ്റു ചില വിശേഷങ്ങളുമായി.
എന്റെ പ്രതികരണം
ഹോളണ്ട് കഥ പറയാന്‍ പോയ ആള്‍ ഡച്ചുകാരിയുടെ കഥയും ‘ഗൂഗുൾ നെക്സസ്സിന്റെ ടാബലറ്റ് വിശേഷങ്ങളും ഇവിടെ രസകരമായി അവതരിപ്പിച്ചു,
ഒപ്പം കൊടുത്ത ലിങ്കുകള്‍ ചില വിവരങ്ങള്‍കൂടി പകര്‍ന്നു തന്നു പക്ഷെ 200 ലക്ഷം ലിങ്ക് ആ പരിണാമക്കഥ ശുദ്ധ ഭോഷത്വം തന്നെ. ഏതായാലും പുതിയ പരിണാമം വിശേഷിച്ചും ഇലക്ട്രോണിക്ക് മേഖലയിലെ മാറ്റങ്ങള്‍ ആരേയും വിശേഷിച്ചു നമ്മെപ്പോലുള്ള പഴയ തലമുറയെ ആശ്ച് ര്യ ചകിതരാക്കിക്കൊണ്ടിരിക്കുന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ! ഏതായാലും കഥയുടെ രണ്ടാം ഭാഗത്തിനായി അര്ര്തിയോടെ കാത്തിരിക്കുന്നു, ഏതു തരം ബോംബാണോ ഇനി പൊട്ടാനും തൊടാനും പോകുന്നതെന്നോര്‍ത്തുള്ള ഒരു ആകാംക്ഷ അത്ര തന്നേ! സംഭവങ്ങളും ചരിത്രങ്ങളും നന്നായി രസകരമായി പറഞ്ഞു കേട്ടോ! പോരട്ടെ പുത്തെന്‍ ബിലാത്തി വിശേഷങ്ങള്‍. ആശംസകള്‍
ബന്യാമിന്റെ ആടു ജീവിതത്തിന്റെ കഥക്ക് ശേഷം ഇതാ ഇവിടെ മരുഭൂമിയിലെ മറ്റൊരു ജീവിതത്തിന്റെ (ഒട്ടക ജീവിതം) കഥയുമായി ഫൈസല്‍ ബാബു. ഊര്‍ക്കടവ് എന്ന തന്റെ ബ്ലോഗില്‍
ബന്യാമിന്റെ ആടു ജീവിതത്തിലെ ചില കാര്യങ്ങള്‍ അവിടെയും ഇവിടെയുമായി അറിയാന്‍ കഴിഞ്ഞെങ്കിലും അതൊരു വെറും കഥ ആയിരിക്കും എന്ന് കരുതി. ആ പുസ്തകവും വായിച്ചില്ല ഇത് വരെ. പക്ഷെ ഇവിടെ ചിത്രങ്ങള്‍ സഹിതം OMG!!! ഇങ്ങനെയും സമൃദ്ധിയുടെ നാടെന്നു പുകള്‍ പെറ്റ ഗള്‍ഫു നാടുകളിലുമോ എന്ന് ഓര്‍ത്തു പോയി ഇത്തരത്തില്‍ കുടുങ്ങുന്നവരെ രക്ഷിപ്പാന്‍ മറ്റു മാര്‍ഗ്ഗം ഒന്നുമില്ലേ? വിവരങ്ങള്‍ ചിത്രങ്ങള്‍ സഹിതം പകര്‍ന്നു തന്നതിന് നന്ദി. വീണ്ടും കാണാം എഴുതുക അറിയിക്കുക
കഴിഞ്ഞ ഒരു വര്‍ഷം ഫെയ്സ് ബുക്കില്‍ താന്‍ എഴുതിയ രസകരമായ കുറിപ്പുകള്‍ ക്രോഡീകരിച്ച് ഒരു പോസ്റ്റാക്കിയിരിക്കുകയാണ് അബസ്വരങ്ങള്‍ ബ്ലോഗുടമ അബ്സര്‍ അബസ്വര സംഹിത എന്ന പേരില്‍. വളരെ രസമൂറുന്ന വാക്കുകള്‍ കാച്ചിക്കുറുക്കി ആരെയും ചിരിപ്പിക്കുകയും ഒപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ വരികള്‍ തന്റെ ഫെയ്സ് ബുക്ക് പേജില്‍ ഇല്ലാത്തവര്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ രസം പകരുന്നവ തന്നെ അതിവിടെ വായിക്കുക ഒപ്പം എന്റെ പ്രതികരണവും
ഇനിയിപ്പോള്‍ facebookil പോകേണ്ട ആവശ്യം ഇല്ല നേരെ ഇങ്ങോട്ട് വണ്ടി വിട്ടാല്‍ മതി, മുഴങ്ങട്ടെ ഈ അപ അല്ല സുസ്വരങ്ങള്‍. അല്ലെങ്കില്‍ വേണ്ട ചുട്ട മറുപടികള്‍, ഇത് സംഭവം കലക്കീല്ലോ ഡോക്കിട്ടറെ :-) പുതുവര്‍ഷ ആശംസകള്‍. അതെ വെടിക്കെട്ടുകള്‍ തന്നെ പൊട്ടട്ടെ ഇവിടെ, രണ്ജിനിയുടെ പട്ടി വളര്‍ത്തല്‍ അസ്സലായി :-)
പരദൂഷണം അത് പറയാന്‍ പെണ്ണുങ്ങള്‍ക്കു മാത്രമേ കഴിയൂ എന്നൊരു തെറ്റായ/അതോ ശരിയായതോ ആയ ഒരു ധാരണ പരക്കെയുണ്ട് എന്നാല്‍ സംഗീത് വീനായകിന്റെ പരദൂഷണം പറയാന്‍ ആണുങ്ങളും മോശമല്ല കേട്ടോ!
എന്ന ഈ കുറിപ്പ് സധൈര്യം വിളിച്ചു പറയുന്നു ആണുങ്ങളും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ലായെന്ന്. പെണ്ണുങ്ങളെ മാത്രം ഇനിയാരും കുറ്റപ്പെടുത്താന്‍ നോക്കേണ്ട കേട്ടോ, ഹല്ല പിന്നെ!!
എന്റെ പ്രതികരണം:
ഏതായാലും രാവിലത്തെ പതിവ് കട്ടന്‍ ചായ മുടങ്ങിയ കാരണം കുറെ പരകാര്യം അല്ല ലോക വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞല്ലോ. പ്രഭാതം മുതല്‍ പ്രദോഷം വരെ നെറ്റുമായി കുത്തിയിരിക്കുന്നവര്‍ക്കെന്തു ലോക പരിജ്ഞാനം അല്ലേ! ഇതു ഇവിടുത്തെ പല വെബ് എഴുത്തുകാരോടുമുള്ള ബന്ധത്തില്‍
സത്യം തന്നെ പത്രം മറിച്ച് നോക്കാന്‍ പോലും ചിലപ്പോള്‍ സമയം കിട്ടാതെ വരുന്നു. സംഭവം നന്നായിപ്പറഞ്ഞു പക്ഷെ അല്‍പ്പം ധൃതി കൂടിയതിനാല്‍ അക്ഷരപ്പിശകുകള്‍ അവിടവിടെ കണ്ടു ഒന്ന് കൂടി വായിച്ചു അവ തിരുത്തുക, ആശംസകള്‍, സഞ്ചാരം മാറ്റി വെച്ചോ?
പടവന്‍റെ പടപുറപ്പാട് എന്ന പേരില്‍ ബ്ലോഗെഴുത്തില്‍ അടുത്തിടെ ചുവടുറപ്പിച്ച ഒരു എഴുത്തുകാരന്‍. താന്‍ അടുത്തിടെ എഴുതിയ ഒരു പോസ്റ്റിലെ എന്റെ പ്രതികരണം
റോബിന്‍ തുടക്കം തരക്കേടില്ല പക്ഷെ പലതും ശ്രദ്ധിക്കേണ്ടതുണ്ട് പ്രത്യേകിച്ച് അക്ഷരപ്പിശകുകള്‍
എഴുതുക, വായിക്കുക, തിരുത്തുക, വീണ്ടും വായിക്കുക,
തിരുത്തുക, പിന്നെ പോസ്റ്റുക ആശംസകള്‍ ബ്ലോഗില്‍ വന്നതിലും
ചേര്‍ന്നതിലും സന്തോഷം വീണ്ടും കാണാം പെണ്‍ മനസ്സില്‍
പുരുഷന്മാര്‍ക്കും ഇടം!!!ഹത് കൊള്ളാം !!! ആശംസകള്‍!!!
Happy Going!Good Wishes!
ചുക്ക് ചേരാത്ത......എന്നു പറയുന്നത് പോലെ കണ്ണൂരാന്‍ ഇല്ലാത്ത ഒരു ബ്ലോഗു പരമര്‍ശനമോ! പക്ഷെ അത് സംഭവിച്ചു എന്റെ കഴിഞ്ഞ കുറിപ്പില്‍ ചേര്‍ക്കാന്‍ വിട്ടു പോയോ പ്രമുഖ ബ്ലോഗര്‍മാരില്‍ ഒരാള്‍. നര്‍മ്മ രസമൂറുന്ന നിരവധി പോസ്റ്റുകള്‍ കല്ലി വല്ലി എന്ന തന്റെ ബ്ലോഗില്‍ പൊസ്റ്റി ഭൂലോകരെ ചിരിപ്പിച്ചു മണ്ണുകപ്പിക്കുന്ന ഒരു ബ്ലോഗ്ഗര്‍. താന്‍ അടുത്തിടെ എഴുതിയ വല്ല്യുമ്മാന്റെ മുട്ടും എനിക്കിട്ടൊരു കൊട്ടും എന്ന പോസ്റ്റില്‍ എഴുതിയ എന്റെ പ്രതികരണം:
പിന്നെ കണ്ണൂരാനേ ഇതു കൊള്ളാല്ലോ.
കുറേക്കാലമായി കണ്ണൂരുകാരുമായി
ഇടപഴകാന്‍ തുടങ്ങിയതിനാല്‍
ഈ കണ്ണൂര് ബാഷ ഇപ്പൊ
കുറെ വശ്ശായി കേട്ടോ!!
ശരിക്കും രസത്തോട് വായിച്ചു പോയി. പോസ്റ്റു നീണ്ടാതാനെന്കിലും
ബോറടിച്ചില്ല കേട്ടോ!
പിന്നെ ഈ "ബലാല്‍ സംഘം" വേണ്ട കേട്ടോ, വെറും "ബലാല്‍സംഗം" മതി :-)
പിന്നെ അവിടവിടെ അല്‍പ്പാല്‍പ്പം മാറ്റാവുന്ന അക്ഷര പിശാചുക്കള്‍
കടന്നു കൂടിയിട്ടുണ്ട്, ലോഹോറില്‍ പോയി വന്നിട്ട് തിരുത്തിയാല്‍ മതി
പിന്നെ, പറഞ്ഞത് പോലെ
"ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ ലാഹോറിലേക്ക് പുറപ്പെടുകയാണ്.
കമ്പനി ഫിനാന്‍സ് മാനേജറുടെ മകളുടെ കല്യാണത്തിന് പങ്കെടുക്കുകയാണ് ലക്‌ഷ്യം.
താലിബാന്റെ ഉണ്ടകൊണ്ട് എന്റെ മണ്ട പോകുമോ എന്ന ഉല്‍ക്കണ്ടയുണ്ട്.
തിരിച്ചു വരികയാണെങ്കില്‍ കാണാം."
പിന്നെ ഇവിടുത്തെ ഈ പ്രകൃതി ഒന്നും അവിടെക്കാട്ടെണ്ട കേട്ടോ!!!
സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട!! മണ്ടയും കൊണ്ട് മടങ്ങി വരാം :-)
ശുഭ യാത്ര, ആശംസകള്‍
നുറുങ്ങു കഥകളിലൂടെ വിവിധ വിഷയങ്ങള്‍ എഴുതുന്ന 'കുറച്ചു നുറുങ്ങു കഥകള്‍' എന്ന ബ്ലോഗിന്റെ ഉടമയാണ് ശ്രീ രഘു മേനോന്‍, തന്റെ എഴുത്തുകള്‍ക്കൊപ്പം അടുത്തിടെ തന്റെ ജേഷ്ഠ സഹോദരിയും പ്രസിദ്ധഎഴുത്തുകാരിയുമായ വിമലാ മേനോന്റെ ചില കൃതികള്‍ തന്റെ ബ്ലോഗിലൂടെ ഇപ്പോള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു അതിലെ ആദ്യ കൃതി തന്റെ ഒരു കവിതയായിരുന്നു വിമലാ മേനോന്റെ കവിത എന്ന തലക്കെട്ടില്‍ എഴുതിയ കവിത, അതിനുള്ള എന്റെ പ്രതികരണവും
മേനോന്‍ മാഷേ,
നല്ല അവതരണം
ചേച്ചിയെ പരിചയപ്പെടുത്തിയതിലും സന്തോഷം
ബഹുമുഖ പ്രതിഭ തന്നെ ചേച്ചി. സംശയം വേണ്ട
ചേട്ടന്‍ പദവി തല്‍ക്കാലം വേണ്ടാന്നു വെക്കുന്നതാ നല്ലത് :-)
ചേച്ചിയുടെ കൂടുതല്‍ സൃഷ്ടികള്‍ തുടര്‍ന്നുള്ള പോസ്റ്റുകളിലൂടെ
വരുമല്ലോ?
പിന്നെ എനിക്ക് കാറ്റാകണം ആ മോഹത്തെ അതിനെ അതിമോഹം എന്ന് വിളിക്കാമോ ചേച്ചിയോടു തന്നെ ചോദിക്കാം അല്ലെ!!!
നന്നായിപ്പറഞ്ഞു അത് ചേട്ടന്‍ അല്ല അനുജന്‍ അതിലും ഭംഗിയായി ഇവിടെ പകര്‍ത്തി. ആശംസകള്‍. ചേച്ചിക്കും ചേട്ടനും അല്ല അനുജനും. :-)
ബ്ലോഗുലകത്തില്‍ ആശയ ആശയ സമ്പുഷ്ടവും, ഒപ്പം ഹൃദയ സ്പര്‍ശിയുമായ കഥകള്‍ കുറിക്കുന്ന എച്മുകുട്ടി (കല. സി) യുടെ പേജില്‍ അടുത്തിടെ വായിച്ച ഒരു കഥയും എന്റെ പ്രതികരണവും:
കൂട്ടുകാരന്റെ അച്ഛന്റെ കഥ തനതായ ശൈലിയില്‍ എച്മുകുട്ടി ഇവിടെ വരച്ചിട്ടു ഹൃദയ സ്പര്‍ശിയായി തന്നെ.
1)കീഴ്ശ്വാസത്തിന്‍റെ ദുര്‍ഗന്ധത്തെ ഗ്രേഡ് തിരിച്ച് അച്ഛന്‍ എഴുതിയതു വായിച്ച് അവള്‍ ഉറക്കെയുറക്കെ ചിരിച്ചു. "ഭും ഭും പരിമളം നാസ്തി.
പിശ് പിശ് മഹാ കഷ്ടം
നിശ്ശബ്ദം പ്രാണസങ്കടം."
ഈ പ്രക്രീയയെപ്പറ്റി അടുത്തിടെ ഞാന്‍ ഒരു കുറിപ്പ് (കീ ഴ്ശ്വാസം' ഇതു വെറും ഗ്യാസ് അല്ല കേട്ടോ) എഴുതിയത് പെട്ടന്ന് ഓര്‍ത്തുപോയി.
2‘ സ്വര്‍ണവളകളില്ലല്ലോ, അച്ഛാ’ എന്നവള്‍ മങ്ങി നിന്നപ്പോള്‍ അച്ഛന്‍ പറഞ്ഞു. ‘ സ്വയം പ്രകാശമില്ലാത്തവര്‍ക്കാണു സ്വര്‍ണപ്പണ്ടമിട്ട് ശോഭയുണ്ടാക്കേണ്.
ഈ പ്രോയോഗവും അസ്സലായി! അല്ലെങ്കിലും സന്ധ്യക്ക് എന്തിനു ചിന്തൂരം? പൊന്നിന്‍ കുടത്തിനെന്തിനു പൊട്ടു? എന്ന കവി വാക്യവും പെട്ടന്ന് സ്മൃതി പദത്തില്‍ എത്തി നല്ലൊരു ഓര്‍മ്മക്കുറിപ്പ് വായിച്ച പ്രതീതി. ഇവിടെയത്താന്‍ വൈകി
വീണ്ടും കാണാം. ആശംസകള്‍
അടുത്ത കാലങ്ങളിലായി നിരവധി ഫെയ്സ് ബുക്ക് ബ്ലോഗ് ആക്ടിവിസ്റ്റുകള്‍ മരണം വഴിയായി മാറ്റപ്പെട്ടു . ഇങ്ങനെ മാറ്റപ്പെട്ടവരുടെ അക്കൌണ്ടുകള്‍ക്ക് പിന്നീട് എന്ത് സംഭവിക്കുന്നു! ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി ഒരു പോസ്റ്റ് . ഗംഗാധരന്‍ മക്കനേരിയുടെ നോട്ടം എന്ന ബ്ലോഗില്‍. എന്റെ പ്രതികരണം.
ഫെയ്സ് ബുക്ക് ഉപയോഗിക്കുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട വിജ്ജാനപ്രദമായ ഒരു കുറിപ്പ് അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ലിങ്കുകള്‍ സഹിതം പോസ്റ്റു ചെയ്തിരിക്കുന്നത് ഇതിന്റെ വിവിധ വശങ്ങള്‍ മനസ്സിലാക്കാന്‍ വളരെ സഹായിക്കുന്നു.
നന്ദി നമസ്കാരം
അതോടൊപ്പം വായിക്കുക ഫെയ്സ് ബുക്കിനെപ്പറ്റി അടുത്തിടെ ഇറങ്ങിയ പുസ്തകത്തിന്റെ മധുപാലിന്‍റെ "ഫേസ്ബുക്ക്" ( നോവല്‍ ) ഒരു അവലോകനം വളരെ മനോഹരമായി വിഷ്ണു ലോകം എന്ന തന്റെ ബ്ലോഗില്‍ അവതരിപ്പിച്ചിരിക്കുന്നു എഴുത്തുകാരനും കംപ്യുട്ടര്‍ ടെക്നൊളജിസ്റ്റും ആയ വിഷ്ണു ഹരിദാസ് എന്ന ബ്ലോഗ്ഗര്‍.
വിഷ്ണു പുസ്തകാവലോകനം നന്നായി. ചുരുങ്ങിയ
വാക്കുകളില്‍ പറയാനുള്ളതെല്ലാം
പറഞ്ഞതുപോലൊരു തോന്നല്‍. തീര്‍ച്ചയായും ഫ. ബുക്കില്‍
തലങ്ങും വിലങ്ങും കിടന്നോടുന്നവര്‍ക്കൊരു added advantage
തന്നെ ആയിരിക്കും ഈ പുസ്തകം
എന്നതിനു രണ്ടു പക്ഷം വേണ്ട അല്ലെ വിഷ്ണു? പക്ഷെ കാര്യം
ഇങ്ങനെയൊക്കെയാണെങ്കിലും ഒന്ന് മാത്രം മനസ്സിലായില്ല അതേ
ഈ, ഓ! അപ്പൊ ആകെ മൊത്തം ടോട്ടല്‍ എന്താണ്
അഭിപ്രായം? ഈപ്പറഞ്ഞതിലെ ആകെ മൊത്തം ടോട്ടല്‍
ഇതിനെല്ലാം അര്‍ത്ഥം വേറേ വേറെ ആണോ അതോ എല്ലാം
ഒന്നോ????? ഹത് കൊള്ളാം വിഷ്ണു !!!!
വീണ്ടും വരാം
ബെഞ്ചമിന്റെ അടുത്തിടെ വായിച്ച മറ്റൊരു കഥ 'സിദ്ധിവിനായകന്റെ ഊട്ടുപുരയും എന്റെ ജാതകദോഷവും' സൌമ്യ ദര്‍ശനം എന്ന തന്റെ ബ്ലോഗില്‍. അതിനുള്ള എന്റെ പ്രതികരണം
പ്രിയ ബെഞ്ചി,
ഇവിടെയെത്താന്‍ വളരെ വൈകി,ക്ഷമ.ആശയ സമ്പുഷ്ടമായ ഒരു വിഷയം വളരെ വിദഗ്ദമായി താങ്കള്‍ ഇവിടെ കോറിയിട്ടു, പലരും പറഞ്ഞതുപോലെ തികച്ചും വ്യത്യസ്തമായ ഒരു അവതരണ ശൈലി. ഇത്തരം സംരഭങ്ങളെ വളര്‍ത്തിയെടുക്കുന്ന നാം തന്നെ പലപ്പോഴും ഇതിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന അപകടം മനസ്സിലാക്കാറില്ല. നീണ്ട പതിനാലു വര്‍ഷങ്ങള്‍! വെറുതെ കൊഴിഞ്ഞുപോയി! ജോലി ചെയ്തു ജീവിക്കാനുള്ള അമിതമായ ആവേശത്തില്‍ ഇറങ്ങിത്തിരിച്ച ആ യുവാവ്, ഇന്നു ഒരു ജോലി ചെയ്യുന്നതിനും പ്രാപ്തനല്ലാത്ത വിധം മുരടിച്ചു പോയ അവസ്ഥ, നാമും നമ്മുടെ സമൂഹവും അല്ലേ ഇത്തരക്കാരെ വാര്‍ത്തെടുക്കുന്നത്? വളരെ ചിന്തനീയമായ ഒരു സത്യം കഥയിലൂടെ അവതരിപ്പിക്കുന്നതില്‍ കഥാ കാരന്‍ ഇവിടെ വിജയിച്ചിരിക്കുന്നു. വീണ്ടും പോരട്ടെ പുതുമുഖ കഥകള്‍.
ഞാനൊരു പാവം പ്രവാസി എന്ന ബ്ലോഗു ഉടമ മലയാള ബ്ലോഗുലകത്തില്‍ പരക്കെ അറിയപ്പെടുന്ന എഴുത്തുകാരന്‍ തന്റെ നഷ്ടപ്പെട്ട ബ്ലോഗുകള്‍ വീണ്ടെടുത്തുകൊണ്ട് വീണ്ടും തയ്യാറാക്കിയ ബ്ലോഗില്‍ അടുത്തിടെ എഴുതിയ കാലിക പ്രസക്തമായ ഒരു സംഭവ കഥയുടെ കഥ പറയുന്ന ഒരു കുറിപ്പിന് സദാചാര പോലീസ് എഴുതിയ എന്റെ പ്രതികരണം:
മോഹി,
അല്പകാലത്തെ ഇടവേളയ്ക്കു ശേഷം
വളരെ ഗൌരവതരമായ ഒരു വിഷയവുമായി
ഇവിടെ എത്തിയതില്‍ സന്തോഷം
ഇത്തരം കാര്യങ്ങള്‍ പലപ്പോഴും അഭിമാനം
ഓര്‍ത്തു മൂടി വെക്കപ്പെടുകയാണ് പതിവ്
ഇത്തരം സംഭവങ്ങളുടെ നൂറില്‍ ഒരംശം
മാത്രം ഇവിടെ വിവരിക്കപ്പെടുന്നുള്ള/
അല്ലെങ്കില്‍ പുറം ലോകം അറിയപ്പെടുന്നുള്ളൂ
ഇവിടെ കുട്ടികളെ കൂടുതല്‍
ബോധവല്‍ക്കരിക്കുന്നതിനുള്ള ഒരു
ശ്രമമാണ് ആദ്യം നടത്തേണ്ടത്,
ഇത്തരം പീഡനങ്ങള്‍ ഉണ്ടാകുമ്പോള്‍ അത്
മാതാപിതാക്കളോട് പറയാനും, മാതാപിതാക്കള്‍
അത് മൂടി വെക്കാതെ വേണ്ടപ്പെട്ടവരെ ധരിപ്പിക്കാനും
ഒരു ശ്രമം നടത്തിയാല്‍ അത്തരക്കാരെ കൈയോടെ പിടിക്കാം
അങ്ങനെ പല പീഡനങ്ങളും ഒഴിവാക്കാനും ഒരു പരിധി വരെ കഴിയും
അങ്ങേനെയെങ്കില്‍ ഇത്തരം സദാചാര പോലീസ്സ് കാരുടെ ഇടപെടല്‍
കൂടാതെ തന്നെ കാര്യങ്ങള്‍ നടക്കും :-)
റഷീദ് തൊഴിയൂരിന്‍റെ രചനകള്‍ എന്ന പേരില്‍ കഥകള്‍ രചിക്കുന്ന റഷീദിന്റെ ബ്ലോഗില്‍ വന്ന ഒരു പോസ്റ്റിനുള്ള എന്റെ പ്രതികരണം: റഷീദ് നമുക്ക് ചുറ്റും വേദനയനുഭവിക്കുന്ന ഇത്തരം നിരവധി പേരെ നമുക്ക് കാണാന്‍ കഴിയും എന്നാല്‍ ചുരുക്കം ചിലര്‍ മാത്രം നമ്മുടെ ദൃഷ്ടിയില്‍പ്പെടുന്നു അത്തരക്കാരെ ഓര്‍ത്തു നമുക്ക് സഹതപിക്കാം നമ്മാല്‍ കഴിയും വിധം അവരോടു സഹകരിക്കാം. നന്നായിപ്പറഞ്ഞു, പിന്നെ ഈ ഫോണ്ട് ഒരു സുഖമില്ല കാണാനും വായിക്കാനും. പിന്നെ sidebaarile എന്‍റെ ബ്ലോഗിലേക്ക് സ്യാഗതം എന്ന് കണ്ടു സ്യാഗതം അല്ല സ്വാഗതം ആണ് ശരി തിരുത്തുക. വീണ്ടും കാണാം
ഇംഗ്ലീഷ് ബ്ലോഗെഴുത്തില്‍ നിന്നും ഇപ്പോള്‍ മലയാളത്തില്‍ ഒരു തെമ്മാടിയുടെ കുറിപ്പുകള്‍ എന്നാ പേരില്‍ എഴുതിക്കൊണ്ടിരിക്കുന്ന ഒരു ബ്ലോഗറാണ് ശ്രീ വിഗ്നേഷ് നായര്‍, താന്‍ അടുത്ത കാലത്തെഴുതിയ അഹങ്കരിക്കാന്‍ കൊതിച്ചവന്‍ എന്ന കുറിപ്പില്‍ ബാല്യകാലത്തിന്റെ വികൃതികള്‍ വളരെ രസകരമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. എന്റെ പ്രതികരണം:
വിഗ്നേഷ് ഇവിടെ നേരത്തെ വന്ന് വായിച്ചു പോയെങ്കിലും, ഒരു കമന്റു വീശാന്‍ കഴിഞ്ഞില്ല, വീണ്ടും ഇന്നു ഒരാവര്‍ത്തി കൂടി വായിച്ചു ആ സ്കൂള്‍ ദിന സമരണകള്‍ എവിടെല്ലാമോ ഒരു സമാനത തോന്നിച്ചു. ആ കാലം. എന്തെല്ലാം കുസൃതികള്‍ കാട്ടി നടന്ന കാലം എങ്കിലും നല്ല ഗുരുക്കന്മാര്‍ക്കൊരിക്കലും കുട്ടികളെ ഒരു വ്യത്യസ്ത ദൃഷ്ടിയില്‍ കാണാന്‍ കഴിയില്ല, സാറാമ്മ ടീച്ചറുടെ വാക്കുകളില്‍ ആ സത്യം നിഴലിച്ചു നിന്ന്. നന്നായി പറഞ്ഞു വിഗ്നേഷ്, പക്ഷെ ഇതിനെ ഒരു തെമ്മാടിയുടെ കുറിപ്പുകളായി കാണാന്‍ കഴിയുന്നില്ല :-) വീണ്ടും കാണാം.
നിരവധി ചെറു കുറിപ്പുകളും, ലേഖനങ്ങളും ഒപ്പം യാത്രാവിവരണങ്ങളും നിരവധി ചിത്രങ്ങളോടു കൂടി ബ്ലോഗില്‍ എഴുതുന്ന ശ്രീ ജോര്‍ജ് വെട്ടത്താന്റെ അടുത്തിടെ വായിച്ച ഒരു കുറിപ്പു. സാറന്മാരും തൊഴിലാളികളും അതിനുള്ള എന്റെ പ്രതികരണവും .
പഴയ കാല സംഭവങ്ങള്‍ ആണിതില്‍ പറഞ്ഞിരിക്കുന്നതെങ്കിലും നല്ലൊരു സമാനത ഇക്കാലത്തോടുള്ള ബന്ധത്തില്‍ കാണുവാനും കഴിയുന്നുണ്ട് സംഭവങ്ങള്‍ വളരെ നന്നായി അവതരിപ്പിച്ചു. ആശംസകള്‍
"തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവം. റാംജിയുടെ ഞാന്‍ വായിച്ച കഥകളില്‍ നിന്നും
റാംജി യെപ്പറ്റി അടുത്തിടെ ഭൂലോകം നടത്തിയ ഒരു അഭിമുഖത്തിന്റെ ലിങ്കും ഒപ്പം അതിനുള്ള എന്റെ പ്രതികരണവും വായിക്കുക ബൂലോകത്തിന്റെ സ്വന്തം റാംജി യോടൊപ്പം.....
ഞാന്‍ മലയാളം ബ്ലോഗിലെത്തിയ കാലം മുതല്‍ ഈ കഥാകാരനുമായി പരിചയം ഉണ്ട് ഇപ്പോള്‍ ഈ അഭിമുഖത്തിലൂടെ അദേഹത്തെപ്പറ്റി കൂടുതല്‍ അറിവാനും കഴിഞ്ഞു. നല്ല ഒരു അഭിമുഖം ഇവിടെ കാഴ്ച വെച്ച മനോരജിനും ബൂലോകതിനും നന്ദി ഇനിയും ബ്ലോലോകത്തിലെ ബഹുമുഖ പ്രതിഭകളെ കണ്ടെത്തി ഇത്തരം അഭിമുഖങ്ങള്‍ വീണ്ടും പ്രതീക്ഷിക്കുന്നു. നന്ദി നമസ്കാരം
ബ്ലോഗ്ഗര്‍ ഫിലിപ്പ് ഏരിയല്‍
ഒരു ബ്ലോഗായ പുഞ്ചപ്പാടത്തിന്റെ ഉടമ
ജോസൂട്ടി എന്ന ജൊസെലിറ്റെ ജോസഫ്
എന്ന എന്റെ നാട്ടുകാരനായ ജോസൂട്ടിയെ
എന്റെ ആദ്യ കുറിപ്പില്‍ വിട്ടുപോയതിലുള്ള
ആതിയായ ഖേദം രേഖപ്പെടുത്തിക്കൊണ്ട്
തന്നെ തുടങ്ങട്ടെ!
ഗന്ധിയായ കുട്ടനാടിന്റെ നെല്‍ മണവും
മണ്‍ മണവും കൂട്ടിക്കലര്‍ത്തിയുള്ള ലളിതമായ വരികള്‍ ആരേയും
ആകര്‍ഷിക്കും വിധം വരച്ചിട്ടുകൊണ്ടുള്ള കഥകളും കുറിപ്പുകളും
മനോഹരമായ നയനാന്ദ സുഖം പകരുന്ന നാടന്‍/നാട്ടു
ചിത്രങ്ങളുമായി നിറഞ്ഞു നില്‍ക്കുന്ന ഒരു ബ്ലോഗത്രേ ജോസിന്റെ
പുഞ്ചപ്പാടം.അവിടെ മരംകൊത്തിയും വെള്ളത്തില്‍ പോയ
കോടാലിയും വായിച്ചു ചിരിച്ചു പോയി, ഒപ്പം ചില സമാനതകളും
അവിടെ കാണുവാന്‍ കഴിഞ്ഞു
എന്റെ പ്രതികരണം
ആശംസകള്‍
ഒരൊറ്റക്കുറിപ്പില്‍ വീട്, നാട് പള്ളി എന്തിനധികം ഒരു മനുഷ്യ ജീവിതത്തിലെ ദൈനം ദിന ചര്യ്യകളിലെ പലതു പറഞ്ഞിവിടെ. അല്പം നര്‍മ്മം കലര്‍ത്തി വളരെ ഗൌരവമായ പലതും തന്മയത്വത്തോടെ അവതരിപ്പിക്കുന്നതില്‍ എഴുത്തുകാരന്‍ വിജയിച്ചു. ബൂലോക സന്ചാരതിനിടായി ഇവിടെ ഇതാദ്യം . വീണ്ടും വരാം എഴുതുക അറിയിക്കുക
നന്ദി.
വളഞ്ഞവട്ടം ഏരിയല്‍ ഫിലിപ്പ്
പ്രശസ്ത ബ്ലോഗറും എഴുത്തുകാരനുമായ സിദ്ധിക്ക് തൊഴിയൂര്‍ ' ആശങ്കകളുടെ തീതുള്ളികള്‍ .' എന്ന തലക്കെട്ടില്‍ എന്റെ വീതം എന്നാ തന്റെ ബ്ലോഗില്‍ ഇന്ന് നടമാടുന്ന വിചിത്ര തരമായ വസ്തുതകളെ ക്കുറിച്ചു എഴുതിയ ഈ കുറിപ്പ് വളരെ ശ്രദ്ധേയവും ചിന്തനീയവും ഒപ്പം ചര്‍ച്ചാ വിഷയമാക്കെണ്ടതുമാണ്. ഒരു വിധത്തില്‍ ചിന്തിച്ചാല്‍ ഇത്തരം ദുഷിച്ച പ്രവണതകള്‍ക്ക് കൂടുതല്‍ ആക്കം വര്‍ധിപ്പിക്കുന്നത് നമ്മുടെ മാദ്ധ്യമങ്ങള്‍ തന്നെ എന്നതിനു സംശയം ഇല്ല. ആ കുറിപ്പിനുള്ള എന്റെ പ്രതികരണം
ഇന്നത്തെ യുവതലമുറ ശരിക്കും കുറിക്കൊള്ളണ്ട വസ്തുതകളത്രേ ബ്ലോഗ്ഗര്‍ പ്രവീണ്‍ ശേഖര്‍ "ഇന്ന് ഞാന്‍ ..നാളെ നീ ..അത്ര മാത്രം" എന്ന തലക്കെട്ടില്‍ എഴുതിയ കുറിപ്പ്, വായിക്കുക ഇവിടെ:
എന്റെ പ്രതികരണം: പ്രവീണ്‍, ബ്ലോഗ് notification കിട്ടിയങ്കിലും ഇവിടെയെത്താന്‍ അല്‍പ്പം വൈകിപ്പോയി. ശരിയാണ് മാതാപിതാക്കളെ അവഗണനയോട് കാണുന്ന പുത്തന്‍ തലമുറ, "ഇന്നു ഞാന്‍ നാളെ നീ" എന്ന കുറിപ്പൊന്നു ഓര്‍ത്തു വെച്ചെങ്കില്‍ എന്നോര്ത്തുപോയി , അവര്‍ക്കതിനെവിടെ സമയം, തിരക്കുപിടിച്ചുള്ള ഓട്ട മത്സരത്തില്‍ ആണല്ലോ, എന്തെല്ലാമോ സ്വരുക്കൂട്ടാം എന്ന തത്രപ്പാടില്‍ അവര്‍ ഓട്ടം തുടരുന്നു. പാലൂട്ടി വളര്‍ത്തിയ അച്ഛനമ്മമാരെ സൌകര്യപൂര്‍വ്വം അവര്‍ മറക്കുന്നു. ഈ വയോജന ദിനത്തില്‍ ഇതൊരു ഓര്‍മ്മപ്പെടുത്തലായി അവര്‍ എടുത്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. നമുക്ക് നമ്മുടെ വൃദ്ധ ജനങ്ങളെ മറക്കാതിരിക്കാം. കുറിപ്പ് നന്നായി, പക്ഷെ ചിത്രങ്ങള്‍ ഓരോ കൊണിലോട്ടു മാറ്റിയാല്‍ പോസ്റ്റു കുറേക്കൂടി കാണാന്‍ ചന്തമുണ്ടാകും. ആശംസകള്‍.
പ്രവീണ്‍ ഒരു കാര്യം പറയാന്‍ വിട്ടു പോയി. ഇതോടുള്ള ബന്ധത്തില്‍ അനുയോജ്യമായ ഒരു ലിങ്ക് ചേര്‍ക്കാന്‍ വിട്ടു പോയി. അമ്മമാരെ ആദരിക്കുന്നതിനായി അടുത്തിടെ സംഘടിപ്പിച്ച ഒരു ചടങ്ങിന്റെ വീഡിയോ എന്റെ ബ്ലോഗില്‍ ചേര്‍ത്തതു ഇവിടെ കാണുക
ഒപ്പം റസല സഹീര്‍ എന്ന ബ്ലോഗര്‍ തന്റെ വയല്‍പ്പൂവ് എന്ന ബ്ലോഗില്‍ ആത്മ നൊമ്പരം എന്നാ തലക്കെട്ടില്‍ മാതാവിന്റെ വേര്‍പാടില്‍ കുറിച്ച ഉള്ളില്‍ തട്ടുന്ന വാക്കുകള്‍ ഇതോടൊപ്പം ചേര്‍ത്തു വായിക്കുക. ഒപ്പം എന്റെ പ്രതികരണവും.
അമ്മ തന്‍ സ്നേഹ വാത്സല്യങ്ങള്‍ വര്‍ണ്ണിച്ചീടാന്‍
വാക്കുകള്‍ തികയില്ലെന്ന കാര്യം പകല്‍ പോലെ സത്യം
അമ്മ തന്‍ മാഹല്മ്യം അവര്‍ നമ്മെ വിട്ടു പോകുമ്പോള്‍ മാത്രം
ചിലര്‍ തിരിച്ചറിയുന്നു. അമ്മമാരെ മറന്നുള്ള ജീവിതം നയിക്കുന്ന
ഒരു പുതു തലമുറ, അവര്‍ ഈ വരികള്‍ വായിച്ചിരുന്നെങ്കില്‍
എന്നോര്‍ത്തു പോയി. എഴുതുക വായിക്കുക എഴുതുക അറിയിക്കുക. ആശംസകള്‍
അമ്മമാരെ ആദരിക്കുന്നതിനായി അടുത്തിടെ സംഘടിപ്പിച്ച
ഒരു ചടങ്ങിന്റെ വീഡിയോ എന്റെ ബ്ലോഗില്‍ ചേര്‍ത്ത്
അത് ഇവിടെ കാണുക
ദാമിനി എന്ന തലക്കെട്ടില്‍ കുറിച്ച കവിതയുടെ പ്രതികരണം
പ്രശസ്ത കഥാകൃത്തും ബ്ലോഗ്ഗറും ആയ സുസ്മേഷ് ചന്ത്രോത്തിന്റെ ബ്ലോഗ് notification 'സമൂഹവാഴ്ചയ്ക്കെതിരെയുള്ള ഒരു മരണസന്ദര്‍ഭം' കണ്ടു അവിടെ പ്പോയെങ്കിലും നിരാശനായി മടങ്ങേണ്ടി വന്നു, വായിക്കുക തന്റെ ബ്ലോഗ് notificationum ഒപ്പം എന്റെ പ്രതികരണവും.
notification: പുതിയ കഥയായ 'സമൂഹവാഴ്ചയ്ക്കെതിരെയുള്ള ഒരു മരണസന്ദര്‍ഭം' ഈ ലക്കത്തെ ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ചുവന്നിട്ടുണ്ട്. വേറിട്ട ഒരു പ്രമേയമാണ് ഇക്കുറി സ്വീകരിച്ചിട്ടുള്ളത്.സ്വന്തം സെല്‍ ഫോണിനെ സ്വിച്ച് ഓഫ് ചെയ്ത ശേഷം പള്ളിയില്‍ കൊണ്ടുപോയി എല്ലാവിധ ആചാരാനുഷ്ഠാനങ്ങളോടെയും സംസ്കരിക്കുന്ന ഒരു യുവാവിന്‍റെ കഥയാണിത്. കഥ വായിച്ച് അഭിപ്രായം ദയവായി അറിയിക്കുമല്ലോ.
എന്റെ പ്രതികരണം: ഇന്തെന്തു കഥ മാഷെ! കഥയുടെ പകുതി ഭാഗം സ്കാന്‍ ചെയ്തു ചേര്‍ത്തിട്ടു കഥ വായിക്കാനും അഭിപ്രായം പറയാനും പറഞ്ഞാല്‍ എന്താ മാഷെ ചെയ്ക. സ്കാന്‍ ചെയ്തു പൂര്‍ണ്ണമായി ചേര്‍ത്തിട്ടു വായിക്കാന്‍ പറയൂ മാഷെ. അല്ലാതെ എന്ത് വായിക്കാന്‍ എവിടെ വായിക്കാന്‍. പുതുവല്സരത്തില്‍ ഒരു നര്‍മ്മം പോലെ തോന്നി താങ്കളുടെ കുറിപ്പും ആദ്യ കമന്റും. ഇതേതായാലും കൊള്ളാം മാഷെ കൊള്ളാം . അല്ലെങ്കില്‍ അതിവിടെ എഴുതി പിടിപ്പിക്കൂ മാഷെ ഒപ്പം ഈ ചിത്രം illustration ആയി ചേര്‍ക്കുക ആശംസകള്‍.
ഇവിടെ ചിത്രങ്ങള്‍ ചേര്‍ക്കാനായി ഇന്ന് വീണ്ടും അവിടെപ്പോയി എന്റെ കുറിപ്പിനുള്ള മറുപടിയും താന്‍ അവിടെ ചേര്‍ത്തിട്ടുണ്ട്, താമസിയാതെ കഥ മുഴുവനായും ബ്ലോഗില്‍ ചേര്‍ക്കാം എന്ന് പറഞ്ഞിട്ടുണ്ട്. തന്റെ ബ്ലോഗിലേക്കുള്ള വഴി ഇതാ ഇവിടെ സുസ്‌മേഷ് ചന്ത്രോത്ത്
പ്രശസ്ത കഥാകാരിയും ബ്ലോഗറും ആയ റോസിലിന്‍ ജോയ്
അഥവാ 'റോസാപൂക്കള്‍' തന്റെ പതിവ് ശൈലിയില്‍ നിന്നും
വ്യത്യസ്തമായി എഴുതിയ ഒരു കഥ. ചവിട്ടു നാടകം അന്യം നിന്നുപോയ ഒരു ക്രൈസ്തവ കലാരൂപമായ ചവിട്ടു നാടകം പാശ്ചാത്തലമാക്കി എഴുതിയ തികച്ചും വ്യത്യസ്തമായ ഒരു കഥ. എന്റെ പ്രതികരണം
പുതിയ കാല്‍ വൈപ്പ് നന്നായി കഥക്കല്‍പ്പം നീളം കൂടിപ്പോയപോലെ തോന്നിയെങ്കിലും വായിച്ചു പോകാന്‍ സുഖമുണ്ടായിരുന്നു. അന്യം നിന്നുപോകുന്ന ഈ കലാ രൂപം ഇന്ന് പലര്‍ക്കും അന്യമായിക്കൊണ്ടിരിക്കുന്നു അതെപ്പറ്റി ചിലതെല്ലാം കൂടി മറ്റൊരു ബ്ലോഗില്‍ പറയുമല്ലോ? ആശംസകള്‍.
രസകരമായ സഞ്ചാര കഥകള്‍ കുറിക്കുന്ന ബിലാത്തി വാസി (London) മുരളീ മുകുന്ദന്‍ ഒളിമ്പിക് വിശേഷങ്ങള്‍ക്ക് ശേഷം ചില പുതിയ വിശേഷങ്ങളും സഞ്ചാര വിഷയങ്ങളുമായി ഇവിടെ ഇതാ സർവ്വ വിജ്ഞാന ഗുളികകൾ എന്ന തലക്കെട്ടില്‍ പറയാന്‍ ആശിച്ചു വന്നത് പറയാന്‍ കഴിയാതെ മറ്റു ചില വിശേഷങ്ങളുമായി.
എന്റെ പ്രതികരണം
ഹോളണ്ട് കഥ പറയാന്‍ പോയ ആള്‍ ഡച്ചുകാരിയുടെ കഥയും ‘ഗൂഗുൾ നെക്സസ്സിന്റെ ടാബലറ്റ് വിശേഷങ്ങളും ഇവിടെ രസകരമായി അവതരിപ്പിച്ചു,
ഇനിയിപ്പോള്‍ facebookil പോകേണ്ട ആവശ്യം ഇല്ല നേരെ ഇങ്ങോട്ട് വണ്ടി വിട്ടാല്‍ മതി, മുഴങ്ങട്ടെ ഈ അപ അല്ല സുസ്വരങ്ങള്‍. അല്ലെങ്കില്‍ വേണ്ട ചുട്ട മറുപടികള്‍, ഇത് സംഭവം കലക്കീല്ലോ ഡോക്കിട്ടറെ :-) പുതുവര്‍ഷ ആശംസകള്‍. അതെ വെടിക്കെട്ടുകള്‍ തന്നെ പൊട്ടട്ടെ ഇവിടെ, രണ്ജിനിയുടെ പട്ടി വളര്‍ത്തല്‍ അസ്സലായി :-)
പരദൂഷണം അത് പറയാന്‍ പെണ്ണുങ്ങള്‍ക്കു മാത്രമേ കഴിയൂ എന്നൊരു തെറ്റായ/അതോ ശരിയായതോ ആയ ഒരു ധാരണ പരക്കെയുണ്ട് എന്നാല്‍ സംഗീത് വീനായകിന്റെ പരദൂഷണം പറയാന്‍ ആണുങ്ങളും മോശമല്ല കേട്ടോ!
എന്ന ഈ കുറിപ്പ് സധൈര്യം വിളിച്ചു പറയുന്നു ആണുങ്ങളും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ലായെന്ന്. പെണ്ണുങ്ങളെ മാത്രം ഇനിയാരും കുറ്റപ്പെടുത്താന്‍ നോക്കേണ്ട കേട്ടോ, ഹല്ല പിന്നെ!!
എന്റെ പ്രതികരണം:
ഏതായാലും രാവിലത്തെ പതിവ് കട്ടന്‍ ചായ മുടങ്ങിയ കാരണം കുറെ പരകാര്യം അല്ല ലോക വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞല്ലോ. പ്രഭാതം മുതല്‍ പ്രദോഷം വരെ നെറ്റുമായി കുത്തിയിരിക്കുന്നവര്‍ക്കെന്തു ലോക പരിജ്ഞാനം അല്ലേ! ഇതു ഇവിടുത്തെ പല വെബ് എഴുത്തുകാരോടുമുള്ള ബന്ധത്തില്‍
സത്യം തന്നെ പത്രം മറിച്ച് നോക്കാന്‍ പോലും ചിലപ്പോള്‍ സമയം കിട്ടാതെ വരുന്നു. സംഭവം നന്നായിപ്പറഞ്ഞു പക്ഷെ അല്‍പ്പം ധൃതി കൂടിയതിനാല്‍ അക്ഷരപ്പിശകുകള്‍ അവിടവിടെ കണ്ടു ഒന്ന് കൂടി വായിച്ചു അവ തിരുത്തുക, ആശംസകള്‍, സഞ്ചാരം മാറ്റി വെച്ചോ?
പടവന്‍റെ പടപുറപ്പാട് എന്ന പേരില്‍ ബ്ലോഗെഴുത്തില്‍ അടുത്തിടെ ചുവടുറപ്പിച്ച ഒരു എഴുത്തുകാരന്‍. താന്‍ അടുത്തിടെ എഴുതിയ ഒരു പോസ്റ്റിലെ എന്റെ പ്രതികരണം
റോബിന്‍ തുടക്കം തരക്കേടില്ല പക്ഷെ പലതും ശ്രദ്ധിക്കേണ്ടതുണ്ട് പ്രത്യേകിച്ച് അക്ഷരപ്പിശകുകള്‍
എഴുതുക, വായിക്കുക, തിരുത്തുക, വീണ്ടും വായിക്കുക,
തിരുത്തുക, പിന്നെ പോസ്റ്റുക ആശംസകള്‍ ബ്ലോഗില്‍ വന്നതിലും
ചേര്‍ന്നതിലും സന്തോഷം വീണ്ടും കാണാം പെണ്‍ മനസ്സില്‍
പുരുഷന്മാര്‍ക്കും ഇടം!!!ഹത് കൊള്ളാം !!! ആശംസകള്‍!!!
Happy Going!Good Wishes!
ചുക്ക് ചേരാത്ത......എന്നു പറയുന്നത് പോലെ കണ്ണൂരാന്‍ ഇല്ലാത്ത ഒരു ബ്ലോഗു പരമര്‍ശനമോ! പക്ഷെ അത് സംഭവിച്ചു എന്റെ കഴിഞ്ഞ കുറിപ്പില്‍ ചേര്‍ക്കാന്‍ വിട്ടു പോയോ പ്രമുഖ ബ്ലോഗര്‍മാരില്‍ ഒരാള്‍. നര്‍മ്മ രസമൂറുന്ന നിരവധി പോസ്റ്റുകള്‍ കല്ലി വല്ലി എന്ന തന്റെ ബ്ലോഗില്‍ പൊസ്റ്റി ഭൂലോകരെ ചിരിപ്പിച്ചു മണ്ണുകപ്പിക്കുന്ന ഒരു ബ്ലോഗ്ഗര്‍. താന്‍ അടുത്തിടെ എഴുതിയ വല്ല്യുമ്മാന്റെ മുട്ടും എനിക്കിട്ടൊരു കൊട്ടും എന്ന പോസ്റ്റില്‍ എഴുതിയ എന്റെ പ്രതികരണം:
പിന്നെ കണ്ണൂരാനേ ഇതു കൊള്ളാല്ലോ.
കുറേക്കാലമായി കണ്ണൂരുകാരുമായി
ഇടപഴകാന്‍ തുടങ്ങിയതിനാല്‍
ഈ കണ്ണൂര് ബാഷ ഇപ്പൊ
കുറെ വശ്ശായി കേട്ടോ!!
ശരിക്കും രസത്തോട് വായിച്ചു പോയി. പോസ്റ്റു നീണ്ടാതാനെന്കിലും
ബോറടിച്ചില്ല കേട്ടോ!
പിന്നെ ഈ "ബലാല്‍ സംഘം" വേണ്ട കേട്ടോ, വെറും "ബലാല്‍സംഗം" മതി :-)
പിന്നെ അവിടവിടെ അല്‍പ്പാല്‍പ്പം മാറ്റാവുന്ന അക്ഷര പിശാചുക്കള്‍
കടന്നു കൂടിയിട്ടുണ്ട്, ലോഹോറില്‍ പോയി വന്നിട്ട് തിരുത്തിയാല്‍ മതി
പിന്നെ, പറഞ്ഞത് പോലെ
"ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ ലാഹോറിലേക്ക് പുറപ്പെടുകയാണ്.
കമ്പനി ഫിനാന്‍സ് മാനേജറുടെ മകളുടെ കല്യാണത്തിന് പങ്കെടുക്കുകയാണ് ലക്‌ഷ്യം.
താലിബാന്റെ ഉണ്ടകൊണ്ട് എന്റെ മണ്ട പോകുമോ എന്ന ഉല്‍ക്കണ്ടയുണ്ട്.
തിരിച്ചു വരികയാണെങ്കില്‍ കാണാം."
പിന്നെ ഇവിടുത്തെ ഈ പ്രകൃതി ഒന്നും അവിടെക്കാട്ടെണ്ട കേട്ടോ!!!
സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട!! മണ്ടയും കൊണ്ട് മടങ്ങി വരാം :-)
ശുഭ യാത്ര, ആശംസകള്‍
നുറുങ്ങു കഥകളിലൂടെ വിവിധ വിഷയങ്ങള്‍ എഴുതുന്ന 'കുറച്ചു നുറുങ്ങു കഥകള്‍' എന്ന ബ്ലോഗിന്റെ ഉടമയാണ് ശ്രീ രഘു മേനോന്‍, തന്റെ എഴുത്തുകള്‍ക്കൊപ്പം അടുത്തിടെ തന്റെ ജേഷ്ഠ സഹോദരിയും പ്രസിദ്ധഎഴുത്തുകാരിയുമായ വിമലാ മേനോന്റെ ചില കൃതികള്‍ തന്റെ ബ്ലോഗിലൂടെ ഇപ്പോള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു അതിലെ ആദ്യ കൃതി തന്റെ ഒരു കവിതയായിരുന്നു വിമലാ മേനോന്റെ കവിത എന്ന തലക്കെട്ടില്‍ എഴുതിയ കവിത, അതിനുള്ള എന്റെ പ്രതികരണവും
മേനോന്‍ മാഷേ,
നല്ല അവതരണം
ചേച്ചിയെ പരിചയപ്പെടുത്തിയതിലും സന്തോഷം
ബഹുമുഖ പ്രതിഭ തന്നെ ചേച്ചി. സംശയം വേണ്ട
ചേട്ടന്‍ പദവി തല്‍ക്കാലം വേണ്ടാന്നു വെക്കുന്നതാ നല്ലത് :-)
ചേച്ചിയുടെ കൂടുതല്‍ സൃഷ്ടികള്‍ തുടര്‍ന്നുള്ള പോസ്റ്റുകളിലൂടെ
വരുമല്ലോ?
പിന്നെ എനിക്ക് കാറ്റാകണം ആ മോഹത്തെ അതിനെ അതിമോഹം എന്ന് വിളിക്കാമോ ചേച്ചിയോടു തന്നെ ചോദിക്കാം അല്ലെ!!!
നന്നായിപ്പറഞ്ഞു അത് ചേട്ടന്‍ അല്ല അനുജന്‍ അതിലും ഭംഗിയായി ഇവിടെ പകര്‍ത്തി. ആശംസകള്‍. ചേച്ചിക്കും ചേട്ടനും അല്ല അനുജനും. :-)
ബ്ലോഗുലകത്തില്‍ ആശയ ആശയ സമ്പുഷ്ടവും, ഒപ്പം ഹൃദയ സ്പര്‍ശിയുമായ കഥകള്‍ കുറിക്കുന്ന എച്മുകുട്ടി (കല. സി) യുടെ പേജില്‍ അടുത്തിടെ വായിച്ച ഒരു കഥയും എന്റെ പ്രതികരണവും:
കൂട്ടുകാരന്റെ അച്ഛന്റെ കഥ തനതായ ശൈലിയില്‍ എച്മുകുട്ടി ഇവിടെ വരച്ചിട്ടു ഹൃദയ സ്പര്‍ശിയായി തന്നെ.
1)കീഴ്ശ്വാസത്തിന്‍റെ ദുര്‍ഗന്ധത്തെ ഗ്രേഡ് തിരിച്ച് അച്ഛന്‍ എഴുതിയതു വായിച്ച് അവള്‍ ഉറക്കെയുറക്കെ ചിരിച്ചു. "ഭും ഭും പരിമളം നാസ്തി.
പിശ് പിശ് മഹാ കഷ്ടം
നിശ്ശബ്ദം പ്രാണസങ്കടം."
ഈ പ്രക്രീയയെപ്പറ്റി അടുത്തിടെ ഞാന്‍ ഒരു കുറിപ്പ് (കീ ഴ്ശ്വാസം' ഇതു വെറും ഗ്യാസ് അല്ല കേട്ടോ) എഴുതിയത് പെട്ടന്ന് ഓര്‍ത്തുപോയി.
2‘ സ്വര്‍ണവളകളില്ലല്ലോ, അച്ഛാ’ എന്നവള്‍ മങ്ങി നിന്നപ്പോള്‍ അച്ഛന്‍ പറഞ്ഞു. ‘ സ്വയം പ്രകാശമില്ലാത്തവര്‍ക്കാണു സ്വര്‍ണപ്പണ്ടമിട്ട് ശോഭയുണ്ടാക്കേണ്.
ഈ പ്രോയോഗവും അസ്സലായി! അല്ലെങ്കിലും സന്ധ്യക്ക് എന്തിനു ചിന്തൂരം? പൊന്നിന്‍ കുടത്തിനെന്തിനു പൊട്ടു? എന്ന കവി വാക്യവും പെട്ടന്ന് സ്മൃതി പദത്തില്‍ എത്തി നല്ലൊരു ഓര്‍മ്മക്കുറിപ്പ് വായിച്ച പ്രതീതി. ഇവിടെയത്താന്‍ വൈകി
വീണ്ടും കാണാം. ആശംസകള്‍
അടുത്ത കാലങ്ങളിലായി നിരവധി ഫെയ്സ് ബുക്ക് ബ്ലോഗ് ആക്ടിവിസ്റ്റുകള്‍ മരണം വഴിയായി മാറ്റപ്പെട്ടു . ഇങ്ങനെ മാറ്റപ്പെട്ടവരുടെ അക്കൌണ്ടുകള്‍ക്ക് പിന്നീട് എന്ത് സംഭവിക്കുന്നു! ഇത്തരത്തിലുള്ള നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി ഒരു പോസ്റ്റ് . ഗംഗാധരന്‍ മക്കനേരിയുടെ നോട്ടം എന്ന ബ്ലോഗില്‍. എന്റെ പ്രതികരണം.
ഫെയ്സ് ബുക്ക് ഉപയോഗിക്കുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട വിജ്ജാനപ്രദമായ ഒരു കുറിപ്പ് അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ലിങ്കുകള്‍ സഹിതം പോസ്റ്റു ചെയ്തിരിക്കുന്നത് ഇതിന്റെ വിവിധ വശങ്ങള്‍ മനസ്സിലാക്കാന്‍ വളരെ സഹായിക്കുന്നു.
നന്ദി നമസ്കാരം
അതോടൊപ്പം വായിക്കുക ഫെയ്സ് ബുക്കിനെപ്പറ്റി അടുത്തിടെ ഇറങ്ങിയ പുസ്തകത്തിന്റെ മധുപാലിന്‍റെ "ഫേസ്ബുക്ക്" ( നോവല്‍ ) ഒരു അവലോകനം വളരെ മനോഹരമായി വിഷ്ണു ലോകം എന്ന തന്റെ ബ്ലോഗില്‍ അവതരിപ്പിച്ചിരിക്കുന്നു എഴുത്തുകാരനും കംപ്യുട്ടര്‍ ടെക്നൊളജിസ്റ്റും ആയ വിഷ്ണു ഹരിദാസ് എന്ന ബ്ലോഗ്ഗര്‍.
വിഷ്ണു പുസ്തകാവലോകനം നന്നായി. ചുരുങ്ങിയ
വാക്കുകളില്‍ പറയാനുള്ളതെല്ലാം
പറഞ്ഞതുപോലൊരു തോന്നല്‍. തീര്‍ച്ചയായും ഫ. ബുക്കില്‍
തലങ്ങും വിലങ്ങും കിടന്നോടുന്നവര്‍ക്കൊരു added advantage
തന്നെ ആയിരിക്കും ഈ പുസ്തകം
എന്നതിനു രണ്ടു പക്ഷം വേണ്ട അല്ലെ വിഷ്ണു? പക്ഷെ കാര്യം
ഇങ്ങനെയൊക്കെയാണെങ്കിലും ഒന്ന് മാത്രം മനസ്സിലായില്ല അതേ
ഈ, ഓ! അപ്പൊ ആകെ മൊത്തം ടോട്ടല്‍ എന്താണ്
അഭിപ്രായം? ഈപ്പറഞ്ഞതിലെ ആകെ മൊത്തം ടോട്ടല്‍
ഇതിനെല്ലാം അര്‍ത്ഥം വേറേ വേറെ ആണോ അതോ എല്ലാം
ഒന്നോ????? ഹത് കൊള്ളാം വിഷ്ണു !!!!
വീണ്ടും വരാം
ബെഞ്ചമിന്റെ അടുത്തിടെ വായിച്ച മറ്റൊരു കഥ 'സിദ്ധിവിനായകന്റെ ഊട്ടുപുരയും എന്റെ ജാതകദോഷവും' സൌമ്യ ദര്‍ശനം എന്ന തന്റെ ബ്ലോഗില്‍. അതിനുള്ള എന്റെ പ്രതികരണം
പ്രിയ ബെഞ്ചി,
ഇവിടെയെത്താന്‍ വളരെ വൈകി,ക്ഷമ.ആശയ സമ്പുഷ്ടമായ ഒരു വിഷയം വളരെ വിദഗ്ദമായി താങ്കള്‍ ഇവിടെ കോറിയിട്ടു, പലരും പറഞ്ഞതുപോലെ തികച്ചും വ്യത്യസ്തമായ ഒരു അവതരണ ശൈലി. ഇത്തരം സംരഭങ്ങളെ വളര്‍ത്തിയെടുക്കുന്ന നാം തന്നെ പലപ്പോഴും ഇതിന്റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന അപകടം മനസ്സിലാക്കാറില്ല. നീണ്ട പതിനാലു വര്‍ഷങ്ങള്‍! വെറുതെ കൊഴിഞ്ഞുപോയി! ജോലി ചെയ്തു ജീവിക്കാനുള്ള അമിതമായ ആവേശത്തില്‍ ഇറങ്ങിത്തിരിച്ച ആ യുവാവ്, ഇന്നു ഒരു ജോലി ചെയ്യുന്നതിനും പ്രാപ്തനല്ലാത്ത വിധം മുരടിച്ചു പോയ അവസ്ഥ, നാമും നമ്മുടെ സമൂഹവും അല്ലേ ഇത്തരക്കാരെ വാര്‍ത്തെടുക്കുന്നത്? വളരെ ചിന്തനീയമായ ഒരു സത്യം കഥയിലൂടെ അവതരിപ്പിക്കുന്നതില്‍ കഥാ കാരന്‍ ഇവിടെ വിജയിച്ചിരിക്കുന്നു. വീണ്ടും പോരട്ടെ പുതുമുഖ കഥകള്‍.
ഞാനൊരു പാവം പ്രവാസി എന്ന ബ്ലോഗു ഉടമ മലയാള ബ്ലോഗുലകത്തില്‍ പരക്കെ അറിയപ്പെടുന്ന എഴുത്തുകാരന്‍ തന്റെ നഷ്ടപ്പെട്ട ബ്ലോഗുകള്‍ വീണ്ടെടുത്തുകൊണ്ട് വീണ്ടും തയ്യാറാക്കിയ ബ്ലോഗില്‍ അടുത്തിടെ എഴുതിയ കാലിക പ്രസക്തമായ ഒരു സംഭവ കഥയുടെ കഥ പറയുന്ന ഒരു കുറിപ്പിന് സദാചാര പോലീസ് എഴുതിയ എന്റെ പ്രതികരണം:
മോഹി,
അല്പകാലത്തെ ഇടവേളയ്ക്കു ശേഷം
വളരെ ഗൌരവതരമായ ഒരു വിഷയവുമായി
ഇവിടെ എത്തിയതില്‍ സന്തോഷം
ഇത്തരം കാര്യങ്ങള്‍ പലപ്പോഴും അഭിമാനം
ഓര്‍ത്തു മൂടി വെക്കപ്പെടുകയാണ് പതിവ്
ഇത്തരം സംഭവങ്ങളുടെ നൂറില്‍ ഒരംശം
മാത്രം ഇവിടെ വിവരിക്കപ്പെടുന്നുള്ള/
അല്ലെങ്കില്‍ പുറം ലോകം അറിയപ്പെടുന്നുള്ളൂ
ഇവിടെ കുട്ടികളെ കൂടുതല്‍
ബോധവല്‍ക്കരിക്കുന്നതിനുള്ള ഒരു
ശ്രമമാണ് ആദ്യം നടത്തേണ്ടത്,
ഇത്തരം പീഡനങ്ങള്‍ ഉണ്ടാകുമ്പോള്‍ അത്
മാതാപിതാക്കളോട് പറയാനും, മാതാപിതാക്കള്‍
അത് മൂടി വെക്കാതെ വേണ്ടപ്പെട്ടവരെ ധരിപ്പിക്കാനും
ഒരു ശ്രമം നടത്തിയാല്‍ അത്തരക്കാരെ കൈയോടെ പിടിക്കാം
അങ്ങനെ പല പീഡനങ്ങളും ഒഴിവാക്കാനും ഒരു പരിധി വരെ കഴിയും
അങ്ങേനെയെങ്കില്‍ ഇത്തരം സദാചാര പോലീസ്സ് കാരുടെ ഇടപെടല്‍
കൂടാതെ തന്നെ കാര്യങ്ങള്‍ നടക്കും :-)
റഷീദ് തൊഴിയൂരിന്‍റെ രചനകള്‍ എന്ന പേരില്‍ കഥകള്‍ രചിക്കുന്ന റഷീദിന്റെ ബ്ലോഗില്‍ വന്ന ഒരു പോസ്റ്റിനുള്ള എന്റെ പ്രതികരണം: റഷീദ് നമുക്ക് ചുറ്റും വേദനയനുഭവിക്കുന്ന ഇത്തരം നിരവധി പേരെ നമുക്ക് കാണാന്‍ കഴിയും എന്നാല്‍ ചുരുക്കം ചിലര്‍ മാത്രം നമ്മുടെ ദൃഷ്ടിയില്‍പ്പെടുന്നു അത്തരക്കാരെ ഓര്‍ത്തു നമുക്ക് സഹതപിക്കാം നമ്മാല്‍ കഴിയും വിധം അവരോടു സഹകരിക്കാം. നന്നായിപ്പറഞ്ഞു, പിന്നെ ഈ ഫോണ്ട് ഒരു സുഖമില്ല കാണാനും വായിക്കാനും. പിന്നെ sidebaarile എന്‍റെ ബ്ലോഗിലേക്ക് സ്യാഗതം എന്ന് കണ്ടു സ്യാഗതം അല്ല സ്വാഗതം ആണ് ശരി തിരുത്തുക. വീണ്ടും കാണാം
ഇംഗ്ലീഷ് ബ്ലോഗെഴുത്തില്‍ നിന്നും ഇപ്പോള്‍ മലയാളത്തില്‍ ഒരു തെമ്മാടിയുടെ കുറിപ്പുകള്‍ എന്നാ പേരില്‍ എഴുതിക്കൊണ്ടിരിക്കുന്ന ഒരു ബ്ലോഗറാണ് ശ്രീ വിഗ്നേഷ് നായര്‍, താന്‍ അടുത്ത കാലത്തെഴുതിയ അഹങ്കരിക്കാന്‍ കൊതിച്ചവന്‍ എന്ന കുറിപ്പില്‍ ബാല്യകാലത്തിന്റെ വികൃതികള്‍ വളരെ രസകരമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. എന്റെ പ്രതികരണം:
വിഗ്നേഷ് ഇവിടെ നേരത്തെ വന്ന് വായിച്ചു പോയെങ്കിലും, ഒരു കമന്റു വീശാന്‍ കഴിഞ്ഞില്ല, വീണ്ടും ഇന്നു ഒരാവര്‍ത്തി കൂടി വായിച്ചു ആ സ്കൂള്‍ ദിന സമരണകള്‍ എവിടെല്ലാമോ ഒരു സമാനത തോന്നിച്ചു. ആ കാലം. എന്തെല്ലാം കുസൃതികള്‍ കാട്ടി നടന്ന കാലം എങ്കിലും നല്ല ഗുരുക്കന്മാര്‍ക്കൊരിക്കലും കുട്ടികളെ ഒരു വ്യത്യസ്ത ദൃഷ്ടിയില്‍ കാണാന്‍ കഴിയില്ല, സാറാമ്മ ടീച്ചറുടെ വാക്കുകളില്‍ ആ സത്യം നിഴലിച്ചു നിന്ന്. നന്നായി പറഞ്ഞു വിഗ്നേഷ്, പക്ഷെ ഇതിനെ ഒരു തെമ്മാടിയുടെ കുറിപ്പുകളായി കാണാന്‍ കഴിയുന്നില്ല :-) വീണ്ടും കാണാം.
നിരവധി ചെറു കുറിപ്പുകളും, ലേഖനങ്ങളും ഒപ്പം യാത്രാവിവരണങ്ങളും നിരവധി ചിത്രങ്ങളോടു കൂടി ബ്ലോഗില്‍ എഴുതുന്ന ശ്രീ ജോര്‍ജ് വെട്ടത്താന്റെ അടുത്തിടെ വായിച്ച ഒരു കുറിപ്പു. സാറന്മാരും തൊഴിലാളികളും അതിനുള്ള എന്റെ പ്രതികരണവും .
പഴയ കാല സംഭവങ്ങള്‍ ആണിതില്‍ പറഞ്ഞിരിക്കുന്നതെങ്കിലും നല്ലൊരു സമാനത ഇക്കാലത്തോടുള്ള ബന്ധത്തില്‍ കാണുവാനും കഴിയുന്നുണ്ട് സംഭവങ്ങള്‍ വളരെ നന്നായി അവതരിപ്പിച്ചു. ആശംസകള്‍
പടവന്‍റെ പടപുറപ്പാട് എന്ന പേരില്‍ ബ്ലോഗെഴുത്തില്‍ അടുത്തിടെ ചുവടുറപ്പിച്ച ഒരു എഴുത്തുകാരന്‍. താന്‍ അടുത്തിടെ എഴുതിയ ഒരു പോസ്റ്റിലെ എന്റെ പ്രതികരണം
തിരുത്തുക, പിന്നെ പോസ്റ്റുക ആശംസകള്‍ ബ്ലോഗില്‍ വന്നതിലും
ചേര്‍ന്നതിലും സന്തോഷം വീണ്ടും കാണാം പെണ്‍ മനസ്സില്‍
പിന്നെ കണ്ണൂരാനേ ഇതു കൊള്ളാല്ലോ.
കുറേക്കാലമായി കണ്ണൂരുകാരുമായി
ഇടപഴകാന്‍ തുടങ്ങിയതിനാല്‍
ഈ കണ്ണൂര് ബാഷ ഇപ്പൊ
കുറെ വശ്ശായി കേട്ടോ!!
ശരിക്കും രസത്തോട് വായിച്ചു പോയി. പോസ്റ്റു നീണ്ടാതാനെന്കിലും
ബോറടിച്ചില്ല കേട്ടോ!
പിന്നെ ഈ "ബലാല്‍ സംഘം" വേണ്ട കേട്ടോ, വെറും "ബലാല്‍സംഗം" മതി :-)
പിന്നെ അവിടവിടെ അല്‍പ്പാല്‍പ്പം മാറ്റാവുന്ന അക്ഷര പിശാചുക്കള്‍
കടന്നു കൂടിയിട്ടുണ്ട്, ലോഹോറില്‍ പോയി വന്നിട്ട് തിരുത്തിയാല്‍ മതി
പിന്നെ, പറഞ്ഞത് പോലെ
"ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ ലാഹോറിലേക്ക് പുറപ്പെടുകയാണ്.
കമ്പനി ഫിനാന്‍സ് മാനേജറുടെ മകളുടെ കല്യാണത്തിന് പങ്കെടുക്കുകയാണ് ലക്‌ഷ്യം.
താലിബാന്റെ ഉണ്ടകൊണ്ട് എന്റെ മണ്ട പോകുമോ എന്ന ഉല്‍ക്കണ്ടയുണ്ട്.
തിരിച്ചു വരികയാണെങ്കില്‍ കാണാം."
പിന്നെ ഇവിടുത്തെ ഈ പ്രകൃതി ഒന്നും അവിടെക്കാട്ടെണ്ട കേട്ടോ!!!
സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട!! മണ്ടയും കൊണ്ട് മടങ്ങി വരാം :-)
ശുഭ യാത്ര, ആശംസകള്‍
നല്ല അവതരണം
ചേച്ചിയെ പരിചയപ്പെടുത്തിയതിലും സന്തോഷം
ബഹുമുഖ പ്രതിഭ തന്നെ ചേച്ചി. സംശയം വേണ്ട
ചേട്ടന്‍ പദവി തല്‍ക്കാലം വേണ്ടാന്നു വെക്കുന്നതാ നല്ലത് :-)
ചേച്ചിയുടെ കൂടുതല്‍ സൃഷ്ടികള്‍ തുടര്‍ന്നുള്ള പോസ്റ്റുകളിലൂടെ
വരുമല്ലോ?
പിന്നെ എനിക്ക് കാറ്റാകണം ആ മോഹത്തെ അതിനെ അതിമോഹം എന്ന് വിളിക്കാമോ ചേച്ചിയോടു തന്നെ ചോദിക്കാം അല്ലെ!!!
നന്നായിപ്പറഞ്ഞു അത് ചേട്ടന്‍ അല്ല അനുജന്‍ അതിലും ഭംഗിയായി ഇവിടെ പകര്‍ത്തി. ആശംസകള്‍. ചേച്ചിക്കും ചേട്ടനും അല്ല അനുജനും. :-)
ബ്ലോഗുലകത്തില്‍ ആശയ ആശയ സമ്പുഷ്ടവും, ഒപ്പം ഹൃദയ സ്പര്‍ശിയുമായ കഥകള്‍ കുറിക്കുന്ന എച്മുകുട്ടി (കല. സി) യുടെ പേജില്‍ അടുത്തിടെ വായിച്ച ഒരു കഥയും എന്റെ പ്രതികരണവും:
ഫെയ്സ് ബുക്ക് ഉപയോഗിക്കുന്നവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട വിജ്ജാനപ്രദമായ ഒരു കുറിപ്പ് അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ലിങ്കുകള്‍ സഹിതം പോസ്റ്റു ചെയ്തിരിക്കുന്നത് ഇതിന്റെ വിവിധ വശങ്ങള്‍ മനസ്സിലാക്കാന്‍ വളരെ സഹായിക്കുന്നു.
അതോടൊപ്പം വായിക്കുക ഫെയ്സ് ബുക്കിനെപ്പറ്റി അടുത്തിടെ ഇറങ്ങിയ പുസ്തകത്തിന്റെ മധുപാലിന്‍റെ "ഫേസ്ബുക്ക്" ( നോവല്‍ ) ഒരു അവലോകനം വളരെ മനോഹരമായി വിഷ്ണു ലോകം എന്ന തന്റെ ബ്ലോഗില്‍ അവതരിപ്പിച്ചിരിക്കുന്നു എഴുത്തുകാരനും കംപ്യുട്ടര്‍ ടെക്നൊളജിസ്റ്റും ആയ വിഷ്ണു ഹരിദാസ് എന്ന ബ്ലോഗ്ഗര്‍.
വാക്കുകളില്‍ പറയാനുള്ളതെല്ലാം
പറഞ്ഞതുപോലൊരു തോന്നല്‍. തീര്‍ച്ചയായും ഫ. ബുക്കില്‍
തലങ്ങും വിലങ്ങും കിടന്നോടുന്നവര്‍ക്കൊരു added advantage
തന്നെ ആയിരിക്കും ഈ പുസ്തകം
എന്നതിനു രണ്ടു പക്ഷം വേണ്ട അല്ലെ വിഷ്ണു? പക്ഷെ കാര്യം
ഇങ്ങനെയൊക്കെയാണെങ്കിലും ഒന്ന് മാത്രം മനസ്സിലായില്ല അതേ
ഈ, ഓ! അപ്പൊ ആകെ മൊത്തം ടോട്ടല്‍ എന്താണ്
അഭിപ്രായം? ഈപ്പറഞ്ഞതിലെ ആകെ മൊത്തം ടോട്ടല്‍
ഇതിനെല്ലാം അര്‍ത്ഥം വേറേ വേറെ ആണോ അതോ എല്ലാം
ഒന്നോ????? ഹത് കൊള്ളാം വിഷ്ണു !!!!
വീണ്ടും വരാം
മോഹി,
അല്പകാലത്തെ ഇടവേളയ്ക്കു ശേഷം
വളരെ ഗൌരവതരമായ ഒരു വിഷയവുമായി
ഇവിടെ എത്തിയതില്‍ സന്തോഷം
ഇത്തരം കാര്യങ്ങള്‍ പലപ്പോഴും അഭിമാനം
ഓര്‍ത്തു മൂടി വെക്കപ്പെടുകയാണ് പതിവ്
ഇത്തരം സംഭവങ്ങളുടെ നൂറില്‍ ഒരംശം
മാത്രം ഇവിടെ വിവരിക്കപ്പെടുന്നുള്ള/
അല്ലെങ്കില്‍ പുറം ലോകം അറിയപ്പെടുന്നുള്ളൂ
ഇവിടെ കുട്ടികളെ കൂടുതല്‍
ബോധവല്‍ക്കരിക്കുന്നതിനുള്ള ഒരു
ശ്രമമാണ് ആദ്യം നടത്തേണ്ടത്,
ഇത്തരം പീഡനങ്ങള്‍ ഉണ്ടാകുമ്പോള്‍ അത്
മാതാപിതാക്കളോട് പറയാനും, മാതാപിതാക്കള്‍
അത് മൂടി വെക്കാതെ വേണ്ടപ്പെട്ടവരെ ധരിപ്പിക്കാനും
ഒരു ശ്രമം നടത്തിയാല്‍ അത്തരക്കാരെ കൈയോടെ പിടിക്കാം
അങ്ങനെ പല പീഡനങ്ങളും ഒഴിവാക്കാനും ഒരു പരിധി വരെ കഴിയും
അങ്ങേനെയെങ്കില്‍ ഇത്തരം സദാചാര പോലീസ്സ് കാരുടെ ഇടപെടല്‍
കൂടാതെ തന്നെ കാര്യങ്ങള്‍ നടക്കും :-)
ജീവിതത്തില്‍ തങ്ങളെ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തികളെപ്പറ്റി കുറിക്കാന്‍ പറഞ്ഞ നോട്ടില്‍ താന്‍ ഇപ്രകാരം എഴുതി: ഒപ്പം അതിനുള്ള എന്റെ പ്രതികരണവും ഇവിടെ വായിക്കുക
Ajith Kumar: അങ്ങനെ സ്വാധീനിച്ച ഒരാള്‍ എന്ന് ചൂണ്ടിക്കാട്ടുക സാദ്ധ്യമല്ല. എന്നാല്‍ ഏറ്റവുമധികം സ്വാധീനിച്ച ഒരു ജീവിതമുണ്ട്. അത് ബൈബിളിലെ യേശുവിന്റെ ജീവിതമാണ്. എനിക്ക് ആറുമാസം പ്രായമുള്ളപ്പോള്‍ എന്റെ പിതാവ് മരിച്ചുപോയി. അതുകഴിഞ്ഞ് പട്ടിണി കിടന്നും കൂലിപ്പണിയെടുത്തും ഞങ്ങള്‍ ആറുമക്കളെ പോറ്റിയ അമ്മ തീര്‍ച്ചയായും സ്വാധീനിച്ചിട്ടുണ്ട്. അച്ഛന്‍ നാടകക്കാരനും പാട്ടുകാരനും ഒക്കെയായിരുന്നു. കലാഭിമുഖ്യം എന്നില്‍ വരാന്‍ കാരണം ആ പൈതൃകമാണെന്ന് കരുതുന്നു. പിന്നെ ഇരുപതാം വയസ്സില്‍ സൌദിയിലെത്തി സ്വാര്‍ത്ഥമായൊന്നും സമ്പാദിക്കാതെ കൊടിയ ദാരിദ്ര്യത്തില്‍ നിന്ന് ഞങ്ങള്‍ സഹോദരങ്ങളെയൊക്കെ കൈ പിടിച്ചുയര്‍ത്തിയ എന്റെ ഏറ്റവും മൂത്ത ജ്യേഷ്ഠന്‍ ഒരളവ് സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ എന്നിലുണ്ടായിരുന്ന ദുഷ്ടസ്വഭാവങ്ങളായിരുന്ന കോപം, ദുര്‍മോഹം, അത്യാഗ്രഹം, സ്വാര്‍ത്ഥത, കാഠിന്യഹൃദയം ഇവയ്ക്കൊക്കെ കുറവ് സംഭവിച്ച് തുടങ്ങിയത് ഞാന്‍ മുമ്പ് പറഞ്ഞതുപോലെ യേശുവിന്റെ ജീവിതത്തെക്കുറിച്ച് മനസ്സിലാക്കിയപ്പോള്‍ മുതലാണ്. പകര്‍ത്താന്‍ കൊള്ളാവുന്ന ഏറെ ഗുണങ്ങള്‍ ഞാന്‍ അവിടെ നിന്ന് പഠിച്ചിട്ടുണ്ട്. അതുകൊണ്ട് സംശയമില്ലാതെ പറയാം. ഏറെ സ്വാധീനിച്ചിട്ടുള്ളത് യേശുവിന്റെ ജീവിതകഥ തന്നെ.
അജിത് മാഷിന്റെ കുറിപ്പിനോട് ഏകദേശ സാമ്യം എന്റെ ജീവിതത്തിലും ഉണ്ട്. അദ്ദേഹം പറഞ്ഞത് പോലെ ആദ്യ സ്വാധീ നം യേശു ക്രിസ്തുവിന്റെ ജീവിതം തന്നെ. പിന്നെ മാതാവും പിതാവും ഇരുവരും ഏറെ ഏറെ സ്വാധീനം ചെലുതിയിട്ടുണ്ട്.
പിന്നെ ജേഷ്ഠ സഹോദരനും സഹോദരിയും വളരെ വളരെ സ്വാധീനം ചെലുത്തിയിട്ടുണ്ട് ഇരുവരും ഇളയവര്‍ക്ക് വേണ്ടി സഹിച്ച ത്യാഗങ്ങള്‍ അവര്‍ണ്ണനീയം.
ബ്ലെസ്സിയുടെയും ശ്വേതയുടെയും വരാന്‍ പോകുന്ന പടത്തെക്കുറിച്ചുള്ള ചര്‍ച്ചകളും എഴുത്തുകളും കൊണ്ട് പത്ര പംക്തികള്‍ നിറഞ്ഞു നില്‍ക്കുമ്പോല്‍ അതില്‍ നിന്നൊക്കെ വ്യത്യസ്ത മായ ഒരു കാഴ്ചപ്പാടോടെ 'ആയിരങ്ങളില്‍ ഒരുവന്‍' 'പറഞ്ഞു പോകും' എന്ന തന്റെ ബ്ലോഗില്‍ എഴുതിയ ഒരു കുറിപ്പത്രേ, അവളുടെ ഗർഭം, അവളുടെ പ്രസവം, അവൾക്കിഷ്ടമുള്ളതുപോലെ ചെയ്യും, ഇതൊക്കെ ചോദിക്കാൻ താനാരുവ്വാ? എന്ന ലേഖനം അതിനുള്ള എന്റെ പ്രതികരണം
എന്തായാലും ഇതില്‍ നിന്നും ഒരു കാര്യം മനസ്സിലാക്കാന്‍ കഴിയുന്നത് ബ്ലെസ്സിയുടെ പൊളിഞ്ഞു പോയ പടങ്ങളിലൂടെ വന്ന സാമ്പത്തിക ബാദ്ധ്യത തീര്‍ക്കാന്‍ കാട്ടിക്കൂട്ടുന്ന ഒരു വികൃതി/തത്രപ്പാട് എന്ന് വിളിച്ചാല്‍ അതൊട്ടും അസ്ഥാനത്തല്ല തന്നെ! പിന്നെ ശ്വേതക്കും ഭര്‍ത്താവിനും കിട്ടെണ്ടതില്‍ അധികവും കിട്ടുമല്ലോ! ഏത്! പിന്നെ നമ്മെപ്പോലെ ചില ബ്ലോഗര്‍ മാറും പത്രക്കാരും ടീ വീ ക്കാരും പടച്ചു വിടുന്ന ഇത്തരം പ്രതികരണങ്ങള്‍ അവരുടെ ഉദ്യേശ്യ ലക്ഷ്യത്തിനു ആക്കം കൂട്ടും എന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ല തന്നെ. പിന്നെ ആരോ പറഞ്ഞപോലെ പടം ഇറങ്ങട്ടെ എന്നിട്ടു പോരെ ഇത്തരം കൂടുതല്‍ ചര്‍ച്ചിക്കല്‍. പിന്നെ എന്തിനാണാവോ നമുക്കിവിടെ ഒരു സെന്‍സര്‍ ബോഡും കൂട്ടവും? ഇവിടെയെത്താന്‍ വളരെ വൈകിയെന്നു തോന്നുന്നു. എന്റെ ബ്ലോഗില്‍ വന്നതിലും പ്രതികരണം അറിയിച്ചതിലും പെരുത്ത നന്ദി സന്തോഷം. വീണ്ടും കാണാം
ടോണി, വളരെ വൈകിയെങ്കിലും ഇവിടെയത്താന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം. ചിത്രങ്ങള്‍ എല്ലാം അതിവിദഗ്നമായി ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്ത് ഇവിടെ അവതരിപ്പിച്ചതില്‍ അഭിനന്ദനം. മണലാരണ്യത്തിലും ഇത്ര മനോഹാരിത നിറഞ്ഞ ദൃശ്യങ്ങളോ! അതിശയിച്ചു പോയി ചില ചിത്രങ്ങള്‍ കണ്ടിട്ട്. ഒരു നിര്‍ദ്ദേശം: ചിത്രങ്ങള്‍ക്കൊപ്പം ഒരു ചെറു വിവരണം കൂടി കൊടുത്താല്‍ നന്നായിരിക്കും, അത് അതേപ്പറ്റി കൂടുതല്‍ അറിവാന്‍ സഹായിക്കും. ഈ മരത്തെപ്പറ്റി ഒരല്‍പം അറിവ് തന്നാല്‍ അത് മരങ്ങളെപ്പറ്റി ഞാന്‍ എഴുതിയ ലേഖനത്തില്‍ ചേര്‍ക്കാമായിരുന്നു. അതെപ്പറ്റി ഇവിടെ വായിക്കുക മരങ്ങളില്‍ മനുഷ്യ ഭാവി! മരം മുറിക്കുന്നവര്‍ ജാഗ്രതൈ!! Human Existence Depends On Our Natural Resources ആശംസകള്‍. എഴുതുക എടുക്കുക അറിയിക്കുക. പിന്നെ ഇവിടുള്ള വേര്‍ഡ് verification എടുത്തു മാറ്റുക. കമന്റുകള്‍ പോസ്റ്റു ചെയ്യാന്‍ അത് പ്രയാസമുളവാക്കും
എന്റെ പ്രതികരണം ഒരു കവിതയില്‍.
മനോഹരവും ലളിതവുമായ വരികള്‍
ഇതോടൊപ്പം അടുത്തിടെ ഞാന്‍ എഴുതിയ ഒരു കുറിപ്പും ചേര്‍ത്തു വായിക്കുക ഇവിടെ
കുറിപ്പ് നന്നായി. പക്ഷെ ഇവിടെക്കണ്ട
അക്ഷരങ്ങളിലെ വലുപ്പ ചെറുപ്പം അതിന്റെ
ഗുട്ടന്‍സ് പിടികിട്ടിയില്ല ഒരേ ഫോണ്ട് ആക്കുക
അത് വായനക്കും സുഖമേകും. കാളവണ്ടികളെ
സ്നേഹിച്ച കാലം അത് കുഴപ്പമില്ല, പക്ഷെ നാമുക്കാ
കാളവണ്ടി യുഗത്തിലേക്ക് തിരിച്ചു പോകണോ?
വേണ്ടാ എ ന്നാനെന്റ് അഭിമതം. ആശംസകള്‍
ഇതോടുള്ള ബന്ധത്തില്‍ പുണ്യാളനുമായി ചാറ്റിലൂടെ ബന്ധപ്പെടുകയും ചില അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്തു. അടുത്തിടെ താന്‍ തന്റെ ബ്ലോഗ് പേജുകള്‍ കോപ്പി ചെയ്യാതിരിക്കാന്‍ പുതിയ ഫോര്‍മാറ്റിലേക്ക് മാറ്റി തന്മൂലം കവിതയില്‍ വന്ന പിശകുകള്‍ അറിയിക്കാന്‍ പ്രയാസമായി വന്നു ഉടന്‍ തന്നെ താന്‍ കവിത മുഴുവനും പകര്‍ത്തി എനിക്കയച്ചു എന്റെ അറിവിന്റെ പരിമിതിയില്‍ നിന്നു ചിലതെല്ലാം പറഞ്ഞു താനത് ഉടന്‍ തിരുത്തി കൊടുക്കുകയും ചെയ്തു തന്റെ കവിതയും എന്റെ കുറിപ്പും ഇവിടെ വായിക്കുക.
ജീവിത ഗന്ധിയായ വരികള്‍ കുറിക്കുവാന്‍ കഴിവുണ്ടായിരുന്ന ഒരു മിത്രം നമുക്ക് നഷടമായി എങ്കിലും, തന്റെ കുറിപ്പുകള്‍ കവിതകള്‍ എന്നും വായനക്കാരുടെ മനസ്സില്‍ ഇടം പിടിച്ചു തന്നെ എക്കാലവും നില്‍ക്കും എന്നതിനു സംശയം ഇല്ല.
വരികള്‍ മനോഹരം
അര്‍ത്ഥ ഗംഭീരം
നന്നായി കോറിയിട്ടു
ഒറ്റ വായനയില്‍
തോന്നിയ ചില
തിരുത്തലുകള്‍
ഇവിടെ കുറിക്കട്ടെ!സല്ലപിക്കുനീ രാവില്‍ എന്നത്: "സല്ലപിക്കുന്നീ" എന്നാക്കുകനീപടര്‍ന്നെനില് എന്നത് "നീ പടര്‍ന്നെന്നില്‍" എന്നാക്കുക
കൊള്ളാം വീണ്ടും എഴുതുക അറിയിക്കുക
ആശംസകള്‍
അഭിനന്ദനങ്ങള്‍ ആശംസകള്‍
പറക്കൂ പറക്കൂ ഉയരങ്ങളിലേക്ക് പറക്കൂ
ഈശ്വരന്‍ കടാക്ഷിക്കട്ടെ.
സസ്നേഹം ഫിലിപ്പ് ഏരിയല്‍
നാം സല്ലപിക്കുനീ രാവില്‍
എത്ര മൂകകഥകള്‍ ചൊല്ലി
ചിരിച്ചും , വൃഥാ കരഞ്ഞും
നേര്ത്തിഴകള്‍നെയ്തോരോ
ദിവാ സ്വപ്നം കൊതിച്ചും ,
നേരിന്റെ നോവിന്റെ എത്ര
പെരുമ്പറ ധ്വനികള്‍ മുഴക്കി
നേരമിതേറെയായ് , രാവില്‍
നേര്ത്തമൂടല്‍ മഞ്ഞും പരന്നു
നേരിന്റെ പള്ളകീറി ചുവക്കാന്‍
നേരമേറെയില്ലയിന്നി ബാക്കി
അജ്ഞാതനല്ല ഞാന്‍നിനക്കെന്നും
പറയാത്തതായൊരു വാക്കുമില്ല
ഇരുളില്മുഖംതാഴ്ത്തിഞാനിരിപ്
ഹൃദയത്തില്‍ സാന്ത്വനം തേടിയല്ലേ
അറിയാത്തഭാവേന നീപടര്‍ന്നെനില്
പറയാതെ സ്മ്രിതികളെ തഴുകുന്നു,
വൃണിതവിഷാദങ്ങളില് തീകോരിയെറിയുന്നു
മാറിലമര്ത്തുന്നു , ദ്രംഷ്ട്ര കാട്ടുന്നു,
കറുത്തകൈയാല് കണ്ഠം ഞെരിക്കുന്നു
പ്രാണനെ ഭ്രാന്തമായലഹരിയില്‍ ചുഴറ്റുന്നു
നേരമിതേറെ കടന്നു , മൌനമേ
നേര്‍ത്ത മുടല്‍മഞ്ഞെങ്ങും പരന്നു
ഇരുളെന്റെ കണ്ണില്‍ മേലാപ്പ് പുതക്കവേ
ദീര്‍ഘമായോരലസ്യമെന്നെ പുണരുന്നു
ഈറന്‍ മാറോടു ചേര്ത്തുവക്കാന്
ഒരു കൊച്ചു സ്വപ്നം നല്‍ക്കി നീ പോകു നല്‍കി എന്ന് മതി
ഇനിയും ഈ രാവിലെന്നെ തനിച്ചാക്കി
വൈശാഖമാസപൂനിലാവ് കൊഴിയും മുന്നേ
താരാപഥങ്ങള്‍ മയങ്ങും മുന്നേ
ഞാനൊന്നുറങ്ങട്ടെ സ്വൈര്യമായി
സ്വപ്ന രഥത്തില്‍ തല ചാച്ചുവച്ചു !! തല ചായ്ച്ചു വെച്ച് എന്നാക്കുക ആശംസകള്‍
Source:
Pictures credit:
Google Images
iStock.com