ഒരു റൌണ്ട് അപ്പ്‌ പോസ്റ്റും ചില ചിന്തകളും ഒരു അറിയിപ്പും - A Roundup Post, Few Thoughts And An Intimation

No Comments
Roundup Post Collage 1 
ഒരു റൌണ്ട് അപ്പ്‌ പോസ്റ്റും ചില ചിന്തകളും ഒരു ക്ഷണനവും 
Roundup Post Collage 2 


ബ്ലോഗ്‌ എഴുത്തിൽ (വിശേഷിച്ചും ഇംഗ്ലീഷിൽ)   അടുത്തിടെ കൂടുതൽ പ്രചാരം കണ്ടു തുടങ്ങിയ ഒരു സംരഭം അത്രേ റൌണ്ട് അപ്പ്‌ പോസ്റ്റുകൾ! 
Roundup Post Collage 3 
നിരവധി റൌണ്ട് അപ്പ്‌ പോസ്റ്റുകൾ ഇതിനകം പ്രത്യക്ഷമായിക്കഴിഞ്ഞു, പുതിയവ പ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. 

മലയാളത്തിൽ ഇത്തരം പോസ്റ്റുകൾ വളരെ വിരളമായേ കാണാറുള്ളു.

അടുത്തിടെ ഇംഗ്ലീഷ് ഭാഷയിൽ ഞാൻ എഴുതിയ ഒരു റൌണ്ട് അപ്പ്‌ പോസ്റ്റു വളരെ പ്രചാരം ലഭിച്ചു കൊണ്ടിരിക്കുന്നു, താഴെയുള്ള ലിങ്കിൽ അത് വായിക്കുക. 

ലോകത്തിലെ വിവിധ മേഘലകളിൽ വിശേഷിച്ചും ബ്ലോഗ്‌ എഴുത്തിലും, ഓൺ ലൈൻ (Online) വ്യവസായത്തിലും  മുൻപന്തിയിൽ നില്ക്കുന്ന 130 ൽ അധികം ആളുകളോട് താഴെ കൊടുത്തിരിക്കുന്ന രണ്ടു ചോദ്യങ്ങൾ ഞാൻ ചോദിച്ചു.

1. ഉറക്കം, അല്ലെങ്കിൽ ഉറക്കക്കുറവ് നിങ്ങളുടെ ഉൽപ്പാദനക്ഷമതയെ എങ്ങനെ സ്വാധീനിക്കുന്നു?

2. നിങ്ങൾ സൃഷ്ടികൾ നടത്തുന്നതിനു ഏതു സമയം ഉപയോഗിക്കുന്നു, നിങ്ങൾ ഉറങ്ങുവാൻ എത്ര സമയം ചിലവഴിക്കുന്നു?

അതിനുത്തരം അവർ നല്കിയത്  വളരെ വിജ്ഞാന പ്രദവും  ഉദ്വേഗ ജനകവും ആയവ ആയിരുന്നു, അത്  താഴെ കൊടുത്തിരിക്കുന്ന ഈ ലിങ്കിൽ വായിക്കുക:

അതുപോലെ ഒരു കുറിപ്പ് മലയാളത്തിലും പ്രസിദ്ധീകരിക്കുവാൻ ആഗ്രഹിക്കുന്നു.

ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ  താഴെയുള്ള കമണ്ടു ബോക്സിൽ കുറിക്കുക. ഇവിടെ കുറിക്കുവാൻ കഴിയില്ലാ എങ്കിൽ താഴെ കൊടുക്കുന്ന ഇമെയിൽ വിലാസത്തിൽ അയക്കുക.  അങ്ങനെ ചെയ്താൽ അവ ക്രോഡീകരിച്ചു ഒരു ബ്ലോഗ്‌ പോസ്റ്റായി ഇവിടെ പ്രസിദ്ധീകരിക്കാം.  

ഒപ്പം അതേപ്പറ്റി ഒരു കുറിപ്പ് എൻ്റെ ഇംഗ്ലീഷ് ബ്ലോഗിലും പ്രസിദ്ധീകരിക്കുന്നതായിരിക്കും. 

നിങ്ങളുടെ ഒരു പ്രൊഫൈൽ ചിത്രവും നിങ്ങൾ ബ്ലോഗ്‌ എഴുതുന്ന ആളെങ്കിൽ ബ്ലോഗ്‌ ലിങ്കും, അല്ലെങ്കിൽ നിങ്ങളുടെ ഫേസ് ബുക്ക്‌ ലിങ്കോ ട്വിറ്റെർ ലിങ്കോ , ഗൂഗിൾ പ്ലസ് ലിങ്കോ ഉത്തരത്തിനൊപ്പം അയക്കുക.

നിങ്ങളുടെ മറുപടി 100 ഓ 200 ഓ വാക്കുകളിൽ ഒതുക്കി എഴുതി അയക്കുക.

കുറിപ്പ് ജൂലൈ 6 നു  മുമ്പ് ലഭിക്കും വിധം അയക്കുക,

അഥവാ ഉത്തരം ഇവിടെ കുറിക്കാൻ കഴിയില്ലാ എങ്കിൽ എന്റെ ഈമെയിൽ വിലാസത്തിൽ അയക്കുക: 

Email id: pvariel@gmail.com  OR 

philipscom55@gmail.com

നിങ്ങളുടെ വിലയേറിയ സഹകരണം ദയവായി പ്രതീക്ഷിക്കുന്നു.

ഇതേപ്പറ്റി ഒരു കുറിപ്പ് ഫേസ് ബുക്കിലും ചേർത്തിട്ടുണ്ട്.

മറുപടി വൈകാതെ അയച്ചാൽ ജൂലൈ ആദ്യ വാരം പ്രസിദ്ധീകരിക്കാം എന്നു കരുതുന്നു.

അടുത്തിടെ ഗൾഫ് മലയാളം ന്യൂസിൽ  റൗണ്ട് അപ്പ് പോസ്റ്റുകളോടുള്ള ബന്ധത്തിൽ എഴുതിയ ഒരു കുറിപ്പ്  ഈ ലിങ്കിൽ വായിക്കാം.

റൌണ്ട് അപ്പ്‌ പോസ്റ്റുകൾ ബ്ലോഗ്‌ ഉലകത്തിലെ പുതിയ വഴിത്തിരിവ്
നന്ദി നമസ്‌കാരം
നിങ്ങളുടെ സ്വന്തം


ഫിലിപ്പ് ഏരിയൽ
സിക്കന്ത്രാബാദ് 

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.