'വായന മരിച്ചു ഇവിടെ' എന്നു പുലമ്പുന്നവർക്കു ഇതാ ഒരു മുന്നറിയിപ്പ്!! ശ്രീ അൻവർ ഹുസൈന്റെ വായനക്ക് ഒരു അടിക്കുറിപ്പ്

No Comments
"വായന മരിച്ചു ഇവിടെ"  എന്നു പുലമ്പുന്നവർക്കു ഇതാ ഒരു  മുന്നറിയിപ്പ്!!

പുതിയ യുഗത്തിൽ, ഇലക്ട്രോണിക് മാധ്യമങ്ങളുടെ ഇരച്ചു കയറ്റത്തിൽ
വായന ഇവിടെ മരിച്ചു എന്നു ചിലർ അവിടവിടെ പുലമ്പുന്നതു കേൾക്കാറുണ്ട്.
Shri. Anwar Hussain
എന്നാൽ ഇവിടെയിതാ അതിനൊരു അപവാദമായി ഒരു വായനക്കാരൻ  (ശ്രീ അൻവർ ഹുസൈൻ, കൊല്ലം).

വായിച്ചു വിടുക മാത്രമല്ല അവയെ ശരിക്കും വിലയിരുത്തുന്നതിനും അദ്ദേഹം ശ്രമിക്കുന്നു എന്നത് പ്രശംസനീയമായ ഒരു സംഗതിയത്രേ. അതിനു അദ്ദേഹം നടത്തുന്ന ശ്രമങ്ങൾ തൻറെ ബ്ലോഗു സന്ദർശിച്ചാൽ കൂടുതൽ മനസ്സിലാകും.

അദ്ദേഹത്തിന്റെ ബ്ലോഗിലേക്കുള്ള വഴി ഇതാ ഇവിടെ

കഴിഞ്ഞ ഒരു വർഷം തന്റെ ഔദ്യോഗിക കൃത്യ നിർവ്വഹണത്തിനായുള്ള പ്രയാണത്തിൽ വീണുകിട്ടിയ നിമിഷങ്ങൾ അദ്ദേഹം ശരിക്കും വിനിയോഗിച്ചു എന്നു പറയാം.  അദ്ദേഹം കഴിഞ്ഞ വർഷം വായിച്ച പുസ്തകങ്ങളുടെ ഒരു ലിസ്റ്റും ഒരു ചെറു അഭിപ്രായവും താൻ കഴിഞ്ഞ ദിവസം ഫെയിസ് ബുക്കിൽ പോസ്റ്റു ചെയ്യുകയുണ്ടായി അതിനു ഞാൻ കൊടുത്ത മറുപടിയും താഴെ വായിക്കുക:

ഈ ലിസ്റ്റ്,  തന്റെ വിശാലമായ ബ്ലോഗ് വായന ഉൾപ്പെടുത്താതെയുള്ളതാണ് എന്നതും ശ്രദ്ധേയമത്രെ. വായന മരിച്ചു ഇവിടെ എന്നു പുലമ്പുന്നവർക്കു ഇതൊരു മുന്നറിയിപ്പ് തന്നെ സംശയം വേണ്ട !!

എൻറെ  പ്രതികരണം 

അഭിനന്ദനങ്ങൾ ശ്രീ അൻവർ ഇക്കാ.
തുടരട്ടെ ഈ സപര്യ,
വളരട്ടെ വിജ്ജാനം,
തുടർന്ന് പകരട്ടെ
അതു മറ്റുള്ളവർക്കും.
എന്നാശംസിക്കുന്നു.
ഒപ്പം
സമൃദ്ധി നിറഞ്ഞതും,
സമാധാന സമ്പൂർണ്ണവുമായ
ഒരു പുതുവത്സരം നേരുന്നു
ഫിലിപ്പ് ഏരിയലും കുടുംബവും
സിക്കന്ത്രാബാദ്
PS:
വിശുദ്ധ ബൈബിൾ സംബന്ധമായ ഒന്നും വായിച്ചു കണ്ടില്ല
അവിടേക്കും ഒന്നു തിരിയുന്നത് നല്ലത് :-)

കമൻറിൽ ഞാൻ സൂചിപ്പിച്ച കാര്യം ഒന്നു ശ്രദ്ധിച്ചോളൂ
കേട്ടോ!! കണ്ണിനു കേടു വരുത്താതുള്ള വായന.  :-) :-) :-)

പിന്നെ ഇതിവിടെ (ഫെയിസ് ബുക്കിൽ) കിടന്നാൽ ഇതു മുങ്ങിത്താണ്‌ പോകും,
പിന്നെ മുങ്ങൽ വിദഗ്നരെ വരുത്തി തപ്പിയാലും കിട്ടാത്ത  അവസ്ഥ ആയതിനാൽ,  ഇനി കാണാൻ കഴിഞ്ഞില്ലങ്കിലോ എന്ന ഭയത്താലും, ഇവിടെയില്ലാത്ത വായനക്കാർക്കും പ്രയോജനപ്പെടട്ടെ, അവരും അറിയട്ടെ, ചിന്തിക്കട്ടെ എന്ന ചിന്തയോടെ ഞാനത് എന്റെ ബ്ലോഗിൽ  ഒരു അടിക്കുറിപ്പോടെ പകർത്തുന്നു.

ഈ വായനയും യാത്രയും  അനർഗ്ഗളം തുടരട്ടെ
അതിനു ദൈവം തുണക്കട്ടെ എന്ന
പ്രാർത്ഥ നയോടും, സ്നേഹത്തോടും

സ്വന്തം മിത്രം

ഫിലിപ്പ് ഏരിയൽ വറുഗീസ്Status Update
By Anwar Hussain
വായന – 2013 (ബ്ലോഗ്‌ ഒഴികെ)
===============
നോവല്‍
================
1. ഇതിഹാസം – സി രാധാകൃഷ്ണന്‍

മൂന്നു നോവേലൈറ്റുകള്‍ - തീരെ രസിച്ചില്ല

2. യസ്രിബിലെ വെളിച്ചം – ഡോ. നജീബ് കിലാനി

പ്രവാചക ജീവിതത്തെ അധികരിച്ചെഴുതിയ നോവല്‍ - നല്ല ഇതി വൃത്തം

3. Five Point Someone – Chetan Bhagath
Interesting new generation novel.

4. ഗുരു സാഗരം – ഓ വി വിജയന്‍ (പുനര്‍ വായന)
ഓരോ തവണ വായിക്കുമ്പോഴും പുതുമ – മനോഹര കാവ്യ ഭാഷ
5. മരുഭൂമിയിലെ അടിമ – നിസാമുദീന്‍ റാവുത്തര്‍
ആട് ജീവിത വിജയം കണ്ടെഴുതിയ വിരസ കൃതി
6. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ - എം മുകുന്ദന്‍ (പുനര്‍ വായന)
സ്കൂള്‍ കാലത്ത് ഒറ്റ ഇരുപ്പില്‍ വായിച്ചു വീണ്ടും വായിച്ചപ്പോഴും അനുഭൂതി പടര്‍ത്തിയ കൃതി
7. ഒറ്റ ചിലമ്പ് – പെരുമ്പടവം ശ്രീധരന്‍
പുതുമ ഒന്നും അവകാശപ്പെടാനില്ല. ഇദ്ദേഹം തന്നെയോ സങ്കീര്‍ത്തനം എഴുതിയത്?
8. കല്യാണി – തസ്ലീമ നസ്രിന്‍
അഭയാര്‍ഥി മാനസിക നില നന്നായി ചിത്രീകരിച്ചു
9. ആനവാരിയും പൊന്‍ കുരിശും – വൈക്കം മുഹമ്മദ്‌ ബഷീര്‍ (പുനര്‍ വായന)
ബഷീര്‍ മാസ്മരികത ഒന്ന് കൂടി അനുഭവിച്ചു
10. ശാപം – കെ എല്‍ മനോഹര വര്‍മ്മ
സ്ത്രീ പുരുഷ മനസ്സുകളെ കേന്ദ്രീകരിചെഴുതിയ മികച്ച നോവല്‍
11. ദേഹാന്തര യാത്രകള്‍ - വിഡ്ഢി മാന്‍
മനോഹര ശൈലിയില്‍ ജീവിതത്തെ ദര്‍ശിച്ച ഒരു മൌലിക നോവല്‍
12. The Promise – Nikita Singh
A new generation love story. Nothing special about it.
13. ഔഷ് വീറ്സിലെ ചുവന്ന പോരാളികള്‍ - അരുണ്‍ ആര്‍ഷ
നന്നായി പരിശ്രമിച്ചു എഴുതിയ മികച്ച നോവല്‍
14. അത്ഭുത വാനരന്മാര്‍ - കെ വി രാമനാഥന്‍
കുട്ടികള്‍ക്കായി എഴുതി; മുതിര്‍ന്ന എന്നെയും രസിപ്പിച്ചു
15. അധ്യാപകര്‍ അറിയാന്‍ - കെ സംഗീത്
തുടക്കക്കാരന്റെ കയ്യടക്ക കുറവുണ്ടെങ്കിലും നന്നായി എഴുതി. മനസ്സില്‍ കൊണ്ടു.
16. കാലം മായ്ക്കുന്ന കടല്‍ - ആര്‍ വി അജിത്‌ കുമാര്‍
കേരള ചരിത്രത്തെ ഭംഗിയായി അടയാളപ്പെടുത്തിയ നോവല്‍
കഥാ സമാഹാരങ്ങള്‍
========================
17. എം ടി യുടെ കഥകള്‍
കുട്ട്യേടത്തി, ഓപ്പോള്‍, വളര്‍ത്തു മൃഗങ്ങള്‍, ഇരുട്ടിന്റെ ആത്മാവ്, ഷെര്‍ലക്, ഡാര്‍-എസ-സലാം തുടങ്ങി മുപ്പത്തേഴു മികച്ച കഥകള്‍; ഹൃദ്യ വായനാനുഭവം
18. കഥ മരം പി ഓ –
പുതിയ എഴുത്തുകാരുടെ പ്രതീക്ഷ ഉണര്‍ത്തുന്ന 22 കഥകള്‍
19. ആപ്പിള്‍ - സിയാഫ് അബ്ദുല്‍ ഖാദര്‍
അഭിമാനപൂര്‍വം നെഞ്ചില്‍ കൈ വച്ച് പറയാം മികച്ച കഥകള്‍ എന്ന്
20. നന്തനാരുടെ പട്ടാള കഥകള്‍
അതിര്‍ത്തി കാക്കുന്നവരുടെ ഹൃദയ സ്പര്‍ശിയായ കഥകള്‍
21. നിത്യ കന്യക – തകഴിയുടെ 11 കഥകള്‍
അത്ര ആസ്വാദ്യകരമായി എല്ലാ കഥകളും തോന്നിയില്ല
22. നഷ്ടപ്പെട്ട നീലാംബരി – മാധവി കുട്ടി
ഭ്രമാത്മക മനസ്സോടെ എഴുതിയ 13 കഥകള്‍. ഭാഷ ഹൃദ്യം എന്ന് പറയേണ്ടതില്ലല്ലോ?
23. കഥ പെയ്യുന്നു – എഡി. ഗണേഷ് പന്നിയത്ത്
24 നവ കഥകള്‍. കഥയുടെ കൂമ്പ് അടങ്ജിട്ടില്ല എന്ന് ഇവയില്‍ പലതും വിളിച്ചു പറയുന്നു
24. നവ ഭാരത കഥകള്‍
പത്തു കഥകള്‍; ഭാരതത്തിലെ വിവിധ ഭാഷകളില്‍ നിന്നും
25. ലോകോത്തര കഥകള്‍ - ദസ്തയോവിസ്കി
ഏഴു കഥകള്‍. ചിലവ നീണ്ടതായി തോന്നി
26. ജീവിതത്തിന്റെ ബാനടു വിഡ്ത്ത് ല്‍ ഒരു കാക്ക – മനോരാജ്
പ്രതീക്ഷ ഉണര്‍ത്തുന്ന കഥകള്‍
27. അങ്കണം കഥകള്‍
ഡോ. മനോജിന്റെ ഉള്‍പ്പെടെ പതിമൂന്നു നല്ല കഥകള്‍
28. മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍
പ്രോഫ് എം കൃഷ്ണന്‍ നായര്‍ തെരഞ്ഞെടുത്ത കഥകള്‍. തകഴിയും ബഷീറും ഉറൂബും പി വത്സലയും പുനത്ത്തിലും സാറാ ജോസെഫും എന്‍ എസ മാധവനും എന്‍ പി യും കോവിലനും മുന്ദൂരും എല്ലാമുണ്ട്. എന്തൊരു വായനാ സുഖം!
29. ഹദീസ് കഥകള്‍ - അബ്ദു റഷീദ്
കേട്ടിട്ടില്ലാത്ത കഥകള്‍ ഉള്‍പ്പെടെ അറിയേണ്ട കഥകള്‍
30. ഓ ഹെന്‍ട്രി കഥകള്‍
വിവര്‍ത്തനം നന്നായില്ല
31. ആണ്‍ നോട്ടങ്ങള്‍ - കെ ജി പ്രദീപ്‌
വായിച്ചു പോകാവുന്ന കഥകള്‍
32. ശാസ്ത്രജ്ഞരെ കുറിച്ചുള്ള കഥകള്‍ - പി പി കെ പൊതുവാള്‍
കണ്ടു പിടുത്തങ്ങളെ പറ്റിയുള്ള രസകരമായ കഥകള്‍
33. എന്റെ പ്രിയപ്പെട്ട കഥകള്‍ - മാധവികുട്ടി
ചില കഥകള്‍ പ്രിയപ്പെട്ടതായില്ല
34. അയനം
പ്രവാസി എഴുത്തുകാര്‍ എഴുതിയ ൧൧ കഥകള്‍ എല്ലാമൊന്നും രസിച്ചില്ല എങ്കിലും പ്രതീക്ഷ ഉണര്തുന്നവ ഉണ്ട് താനും
35. ദലമര്‍മ്മരങ്ങള്‍ - അനീഷ്‌ പന്തലകോട്
പുതു എഴുത്തുകാരന്റെ ശ്രദ്ധേയമായ കഥകള്‍
കവിത സമാഹാരങ്ങള്‍
=======================
36. മലയാളത്തിന്റെ പ്രിയ കവിതകള്‍ - വൈലോപ്പിള്ളി – ഓ എന്‍ വി തെരഞ്ഞെടുത്ത മകര കൊയ്ത്തു മാമ്പഴം ഉള്‍പ്പെട്ട കവിതകള്‍.
37. ഫൌസിയക്കുള്ള കുറിപ്പുകള്‍ - രഹിം കടവത്ത്
പ്രവാസി കുറിപ്പ് രൂപത്തിലുള്ള കവിതകള്‍. പലതും പുതുമ ഉള്ളത് – ഇ- കത്ത് രൂപം
38. ആനയുടെ വളര്‍ത്തു മൃഗമാണ്‌ പപ്പാന്‍ - വിമീഷ് മണിയൂര്‍ -
പുതുമയുള്ള ഗദ്യ കവിതകള്‍
39. ഇനി ഞാന്‍ മരിക്കില്ല – പുണ്യാളന്‍
ഓര്‍മ്മയില്‍ നൊമ്പരം ഉണര്‍ത്തുന്ന കവിതകള്‍..ഒപ്പം ലേഖനങ്ങളും
തിരക്കഥ
=========
40. പഥേര്‍ പാഞ്ചാലി – സത്യജിത് റായ്
എന്തെഴുതാന്‍ - ഹൃദ്യം എന്നല്ലാതെ
പഠനം / ലേഖനം
=================
യാത്ര
----------
41.സല്‍മയുടെ പാകിസ്താന്‍ യാത്ര
ഒരു പത്ര പ്രവര്‍ത്തകയുടെ യാത്രയുടെ കഥ

42. കുട്ടികളുടെ ഭഗവത് ഗീത – വിവ. സുധീന്ദ്രന്‍
ലളിതമായ വ്യാഖ്യാനങ്ങള്‍
43. What Young India wants – Chetan Bhagath
36 essays + 2 special short stories. About role of Indian youth
44. ഒരു അച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ - നെഹ്‌റു
വിശ്വ പ്രസിദ്ധ കൃതിയുടെ സംക്ഷിപ്ത രൂപം
45. ഒന്നിന്റെ ദര്‍ശനം – എം എന്‍ കാരശ്ശേരി
രസകരമായ ലേഖനങ്ങള്‍
46. ഓര്‍ഡര്‍ ഓര്‍ഡര്‍ - പ്രൊഫ്‌ കെ വി തോമസ്‌
ഹാസ്യം എന്ന് പറഞ്ഞു ഇറക്കിയ ബോറന്‍ സാധനം
47. ആശയ വിനിമയം നടത്തുന്ന സസ്യങ്ങള്‍ - സോമ നാഥ പണിക്കര്‍
പഠനാര്‍ഹം
48. കുട്ടികളെ അറിയാന്‍ - ഡോ. പി എം ചാക്കോ
അനുഭവ സാക്ഷ്യമുള്ള കുറിപ്പുകള്‍. രക്ഷ കര്‍ത്താക്കള്‍ വായിക്കേണ്ടത്
49. കൌമാരം വഴി തെറ്റാതിരിക്കാന്‍ - ടി ജെ ജെ
ഉദാത്ത ചിന്തകള്‍. അനുഭവങ്ങള്‍
50. Nature Cure for Cancer – Dr H K Bakhru
A naturopathic view point about cancer. Practicability…I don’t know..
51. ജലത്തിനകത്തെ അത്ഭുത ലോകം – ചപ്കര്‍
വിജ്ഞാന പ്രദം
52. തുറന്ന ക്ലാസ് മുറി – കെ ജി മാര്‍ഗരെട്റ്റ്
വിദ്യാഭ്യാസ പഠനം – അത്ര വായനാ സുഖം നല്‍കിയില്ല
53. ലോക സിനിമയുടെ ചരിത്രം – ചേലങ്ങാട് ഗോപാലകൃഷ്ണന്‍
ഇത്ര ഹോം വര്‍ക്ക്‌ ചെയ്തെഴുതിയ പുസ്തകം അടുത്തിടെ വായിച്ചില്ല
54. കോടമ്പാക്കം – ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് – പി കെ ശ്രീനിവാസന്‍
സിനിമയുടെ മാസ്മരികവും ദുഃഖ ഭരിതവുമായ ജീവിത നേര്‍ കാഴ്ച
55. നിങ്ങള്‍ ഭാര്യാ ഭര്‍ത്താക്കന്മാര്‍ വഴക്കടിക്കരുണ്ടോ – അജിതന്‍ നമ്പൂതിരിപ്പാട്
രസികന്‍ പുസ്തകം
56. കേരളം – ചരിത്രത്തിന്റെ പടവുകള്‍ - ഡോ. ടി ജമാല്‍ മുഹമ്മദ്‌
ലളിതമായി കേരള ചരിത്രം കുട്ടികള്‍ക്ക്
57. ആഹാരത്തിലെ ഔഷധ മൂല്യങ്ങള്‍ - ഡോ രാമന്‍ നമ്പൂതിരി
അറിവ് ദായകം

ഓര്‍മ്മ / ജീവിത കുറിപ്പുകള്‍ / ആത്മകഥ / അനുഭവം
=========================================
58. ഞാനെന്ന അഭാവം – സുലോചന നാലപ്പാട്
മാധവികുട്ടിയുടെ അനുജത്തി എഴുതിയ ഓര്‍മ്മകള്‍
59. ഓര്‍മ്മയുടെ അറകള്‍ - ബഷീര്‍
എത്ര വിവാദ വിഷയവും രസകരമായി പറഞ്ഞു സ്ഥാപിക്കുന്ന എഴുത്ത്
60. കെ പി അപ്പന്‍ വായനയുടെ വസന്തം – എഡി ഡോ. ഉണ്ണികൃഷ്ണന്‍
വിമര്‍ശന സുവിശേഷകാരനെ പറ്റി ഹൃദ്യ അനുഭവങ്ങള്‍ - ഒപ്പം പഠനങ്ങളും
61. സിദ്ടീക്കുല്‍ അക്ബര്‍ - ഇ എന്‍ ഇബ്രാഹിം
ഒന്നാം ഖലീഫയുടെ ജീവിത രേഖ
62. ഭാരതീയ ശാസ്ത്രഞ്ജര്‍ - വി കെ ആദര്‍ശ്
എ പി ജെ യെ ധൈര്യ പൂര്‍വ്വം ശാസ്ത്രജ്ഞനായി അവതരിപ്പിക്കാതെ ഭാഭയെയും ബോസിനെയും ഒക്കെ നന്നായി പരിചയപ്പെടുത്തുന്നു
63. വാക്കും കുരിശും – രതീഷ്‌ ഇളമാട്
കെ പി അപ്പന്റെ സംഭാവനകളെ സമഗ്രമായി വിലയിരുത്തുന്നു
64. ഓര്‍മ്മയുടെ നിലാ കീറകള്‍ - ഓ എന്‍ വി
ഗോയ്ധെ ചങ്ങംപുഴ എം എസ ബാബുരാജ്‌ തുടങ്ങി ഒട്ടേറെ പ്രശസ്ഥരുടെ വാങ്ങ്മയ ചിത്രങ്ങള്‍
65. സാന്ത്വനത്തിന്റെ തൂവല്‍ സ്പര്‍ശം – റഹീമ
രോഗികളോടൊപ്പം സാന്ത്വനം ആയ ടീച്ചറുടെ അനുഭവ കുറിപ്പുകള്‍. മനസ്സില്‍ തട്ടുന്ന എഴുത്ത്
66. ജീവിതമെന്ന അത്ഭുതം – ഡോ ഗംഗാധരന്‍
എല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകം. ജീവിത പുസ്തകം
67. തടവറയിലെ മുഖങ്ങള്‍ - ഇബ്രാഹിം കുട്ടി
ഒരു ജയില്‍ വാര്‍ഡന്റെ അനുഭവങ്ങള്‍
68. യാന പാത്രം – ഇഖ്‌ബാല്‍
പ്രവാസ ദുരിതത്തിന്റെ നേര്‍ കാഴ്ചകള്‍
69. അഗ്നി ചിറകുകള്‍ - എ പി ജെ (പുനര്‍ വായന)
വീണ്ടും വായിക്കുമ്പോള്‍ അതേ അനുഭവം
70. ശ്രീ നാരായണ ഗുരു – എം കെ സാനു
കുട്ടികള്‍ക്കായി എഴുതപ്പെട്ടത്
71. ചിത്ര കലയിലെ ചക്രവര്‍ത്തിമാര്‍ - പൊന്ന്യം ചന്ദ്രന്‍
രാജാ രവിവര്‍മ്മയും പിക്കസോവും കെ സി എസ പണിക്കരും ഉള്‍പ്പെടെ പതിനെട്ടു ചിത്ര രാജാക്കന്മാരെ പറ്റി
72. നമുക്കും സിനിമ എടുക്കാം – വി കെ ഭരതന്‍
ലളിത മനോഹര പ്രതിപാദ്യം
73. എഡിറ്റര്‍ - ഡോ. വള്ളിക്കാവ് മോഹന്‍ ദാസ്
പത്ര പ്രവര്‍ത്തക പ്രതിഭകളെ പറ്റി
74. ഞാന്‍ എങ്ങനെ കംമ്യൂനിസ്ടായി – ടി കെ ഹംസ
മനോഹര ശൈലി. ഇത് കേരള രാഷ്ട്രീയ ചരിത്ര ഏട്
75. ലോക ഗാന്ധിമാര്‍ - ജോര്‍ജ്ജു ഇമ്മട്ടി
ഗാന്ധി മാര്‍ഗം സ്വീകരിച്ച സൂക്കി, ഖാന്‍ ഗഫാര്‍ ഖാന്‍, മണ്ടേല തുടങ്ങിയ ലോക നേതാക്കളെ പറ്റി
76. ഉമ്മിണി ബല്യ ബഷീര്‍ - കിളിരൂര്‍ രാധാകൃഷ്ണന്‍
ഒരു രസികന്‍ ബഷീര്‍ പഠനം കൂടി
77. വരയും വാക്കും – ആര്‍ട്ടിസ് നമ്പൂതിരി , വിജയകൃഷ്ണന്‍
വരകളും സംഭാഷണങ്ങളും
78. ഇമാം ഷാഫി – മുഹമ്മദ്‌ കടെരി
ഇസ്ലാ പണ്ഡിതന്റെ ജീവിതം
79. ഇമാം അബൂ ഹനീഫ – ഇ എം ഇബ്രാഹിം മൌലവി
വിശദ പ്രതിപാദ്യം
80. ഇമാം മാലിക് – ഇല്യാസ് മൌലവി
അവതരണം അത്ര പോര
81. ഇമാം ഹമ്പല്‍ - കെ എ ഖാദിര്‍
ഒട്ടേറെ പുതിയ അറിവുകള്‍

വിമര്‍ശനം
-----------------
82. ഭഗവത് ഗീത വിമര്‍ശിക്കപ്പെടുന്നു – ഡോ. കെ വീരമണി
യുക്തിയുടെ അടിസ്ഥാനത്തില്‍ ഉള്ള ഒരു ഗീതാ പഠനം
83. താരുണയത്തിന്റെ കഥാന്തരങ്ങള്‍ - ശ്രീജിത്ത്‌
സ്ത്രീ പക്ഷ രചനകളെ പറ്റി
84. കാഥികന്റെ പണിപ്പുര – എം ടി വാസുദേവന്‍ നായര്‍
എഴുതുന്നവര്‍ വായിക്കേണ്ടത്
85. എഴുത്തച്ഛന്റെ കല – ചില വ്യാസ ഭാരത പഠനങ്ങളും – പി കെ ബാലകൃഷ്ണന്‍
വ്യാസ ഭാരതവും എഴുത്തച്ഛ കിളിപാട്ടും താരതമ്യ പഠനം
86. വാക്കിന്റെ സഞ്ചാരങ്ങള്‍ - എം സി അബ്ദുല്‍ നാസര്‍
നോവല്‍ പഠനങ്ങള്‍
====================================================
നന്ദി – ഇന്ത്യന്‍ റെയില്‍വേക്കു – രാവിലെയും വൈകിട്ടും ജോലി സ്ഥലത്തേക്കുള്ള യാത്രയില്‍ ആണ് ഇതൊക്കെ വായിക്കുക. പിന്നെ വായനാ ശീലം പകര്‍ന്നു നല്‍കിയ ഗുരുക്കള്‍ക്ക്‌. എഴുത്തുകാര്‍ക്ക്. പിന്നെ ഇതൊക്കെ സഹിക്കുന്ന വീട്ടുകാര്‍ക്ക്. പ്രോത്സാഹിപ്പിക്കുന്ന നിങ്ങള്ക്ക്
=========================================================

എല്ലാ വായനക്കാർക്കും  

നന്മ നിറഞ്ഞ ഒരു പുതുവത്സരം 

നേരുന്നു. ഒപ്പം ഇതൊരു 

വായനാ വർഷവും 

ആകട്ടെ എന്ന് 

ആഗ്രഹിക്കുന്നു 

ആശംസിക്കുന്നു !


നന്ദി 
നമസ്കാരം 

ഫിലിപ്പ്  വി. ഏരിയൽ 
Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.