'ടെറസ്സിലെ കൃഷിപാഠങ്ങൾ’ ശ്രീമതി കെ.എസ്. മിനിയുടെ പുസ്തകത്തിനൊരു അവലോകനം (A Book Review)

No Comments


'ടെറസ്സിലെ കൃഷിപാഠങ്ങ’ കെ.എസ്. മിനിയുടെ പുസ്തകത്തിനൊരു അവലോകനം

പുസ്തകത്തിന്റെ കവർ പേജ്. കടപ്പാട്: CLS Books (സീയെല്ലെസ് ബുക്സ്‌)

നർമ്മ രസമൂറും കഥകളാലും, ചെറുകുറിപ്പുകളാലും ഒപ്പം നയനാന്ദകരമായ പ്രകൃതി ദൃശ്യങ്ങൾ തന്റെ ക്യാമറ കണ്ണുകളിലൂടെ പകർത്തി പുറം ലോകത്തിൽ എത്തിക്കുന്നതിൽ വിദഗ്ദ്ധയായ മിനി ടീച്ചർ എന്ന കെ.എസ്. മിനിയെ അറിയാത്ത മലയാളം ബ്ലോഗ്‌ എഴുത്തുകാരും വായനക്കാരും വിരളം. 

മലയാളം ബ്ലോഗുലകത്തിൽ നിറഞ്ഞു നിൽക്കുന്ന ഒരു ബഹു മുഖ പ്രതിഭയായ ഇവരുടെ തൂലികയിലൂടെ പല അവസരങ്ങളിലായി പിറന്നു വീണ ലേഖനങ്ങൾ കോർത്തിണക്കി പുസ്തക രൂപത്തിലാക്കിയതാണ് കഴിഞ്ഞ ദിവസം പ്രകാശിതമായ   ‘ടെറസ്സിലെ കൃഷിപാഠങ്ങൾ’ എന്ന പുസ്തകം.  

പ്രകൃതിയേയും പ്രകൃതി സമ്പത്തിനേയും ഒപ്പം നെഞ്ചോട്‌ ചേർത്തു നിർത്താൻ വെമ്പൽ കൊള്ളുന്നവർ വളരെ വിരളം.  ടീച്ചറുടെ പ്രകൃതി സ്നേഹത്തിന്റെ തീവ്രത തന്റെ ബ്ലോഗിലെ കുറിപ്പുകളിലൂടെയും ചിത്രങ്ങളിലൂടെയും കണ്ണോടിക്കുന്ന ഏവർക്കും മനസ്സിലാകും.  നർമ്മത്തിൽ കുതിർന്ന തന്റെ കുറിപ്പുകൾ കഥയോ, ലേഖനമോ അതെന്തായാലും  വായിക്കുന്ന ആർക്കും ഒരിക്കലും വിരസത നൽകില്ല എന്നത് പ്രത്യേകം എടുത്തു പറയേണ്ട ഒരു വസ്തുത തന്നെ.

കൃഷിയിടങ്ങൾ വെട്ടി നിരത്തി അവയെ ഇന്നു കോണ്‍ക്രീറ്റു വനങ്ങൾ ആക്കി മാറ്റുന്ന പ്രക്രിയ ധൃതഗതിയിൽ നടക്കുന്ന ഒരു കാലഘട്ടത്തിൽ ജീവിക്കുന്ന നമുക്ക് വളരെ വിലയേറിയ ചില സത്യങ്ങൾ ഈ പുസ്തകത്തിലൂടെ ലഭിക്കുന്നു.  കീടനാശിനികൾ നൽകി വിളയിച്ചെടുക്കുന്ന ഭക്ഷ്യ വസ്തുക്കളിൽ നിന്നും രക്ഷ നേടാൻ ഇതിലെ പാഠങ്ങൾ തീർച്ചയായും സഹായിക്കും .

ഒരു കുടുംബത്തിലേക്ക് ആവശ്യമായ പച്ചക്കറികളും മറ്റും നമുക്കുള്ള പരിമിതമായ സ്ഥലത്തു നിന്നും  എങ്ങനെ വിളയിച്ചെടുക്കാം എന്ന് വളരെ വിശദമായി ചിത്രങ്ങൾ സഹിതം ലേഖിക ഈ പുസ്തകത്തിലൂടെ വിവരിക്കുന്നു.


തികച്ചും കാലോചിതവും ഏവരും അറിഞ്ഞിരിക്കേണ്ടതുമായ ചില വസ്തുതകൾ ആണ് മിനി  ഈ പുസ്തകത്തിലൂടെ മലയാള ഭാഷയ്ക്ക്‌ നൽകിയിരി


ക്കുന്നത്. പ്രകൃതിയെ സ്നേഹിക്കുന്ന, കൃഷിയെ സ്നേഹിക്കുന്ന എന്തിനു വിശേഷിച്ചു ഏതൊരു വീട്ടമ്മക്കും ഉപകാരപ്രദമാകുന്ന കൃഷി പാഠങ്ങൾ വളരെ തന്മയത്വത്തോടെ  തന്റെ തനതായ ലളിതമായ ശൈലിയിൽ  അവതരിപ്പിക്കുന്നതിൽ എഴുത്തുകാരി വിജയിച്ചിരിക്കുന്നു.

വിഷാംശം കലരാത്ത പച്ചക്കറികൽ സ്വന്തം വീട്ടുവളപ്പിൽ അല്ല ടെറസ്സിൽ എങ്ങനെ ഉല്പാദിപ്പിക്കാം എന്ന് ഈ പുസ്തകത്തിലെ വരികൾ വിശദീകരിക്കുന്നു. സ്വന്തം അനുഭവപാഠങ്ങളാണ് അവർ പങ്കു വയ്ക്കുന്നത്.. ഈ പുസ്തകം ഏതൊരു വീട്ടമ്മക്കും ഒരു  നല്ല പഠന സഹായി ആകും എന്നതിൽ സംശയം ഇല്ല.
ഇനിയും ഇത്തരത്തിൽ  നിരവധി പ്രയോജനകരമായ പുസ്തകങ്ങൾ, രചനകൾ എഴുത്തുകാരിയുടെതൂലികയിലൂടെ മലയാള ഭാഷയ്ക്ക്‌ ലഭിക്കട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു, ആശംസിക്കുന്നു.


ഈ പുസ്തകത്തിന്റെ പ്രസാധനച്ചുമതല ഏറ്റെടുത്ത ശ്രീമതി ലീല എം ചന്ദ്രനും (സീയെല്ലെസ് ബുക്സ് ,തളിപ്പറമ്പ്)   ഇതോടുള്ള ബന്ധത്തിൽ പ്രോത്സാഹനം അർഹിക്കുന്നു, പുതിയ എഴുത്തുകാരെ വിശേഷിച്ചും ബ്ലോഗെഴുത്തുകാരെ ,അവരുടെ സൃഷ്ടികളെ  പ്രിന്റ്‌ മീഡിയയിലൂടെ  ബഹുജന സമക്ഷം  എത്തിക്കുന്ന തിൽ സീയെല്ലെസ് ബുക്സ് ചെയ്യുന്ന സേവനം ഇത്തരുണത്തിൽ പ്രത്യേകം പ്രസ്താവ്യമാണ് .


വളരെ മനോഹരമായ  പുറം ചട്ടയോടുകൂടിയ ഈ പുസ്തകത്തിന്റെ ഓരോ കോപ്പികൾ സ്വന്തമാക്കുക. 

വിശേഷിച്ചും മറുനാടൻ മലയാളികൾക്കും, കോണ്ക്രീറ്റ് ജംഗലിൽ  തളച്ചിടപ്പെട്ടവർക്കും ഇതൊരു മുതൽക്കൂട്ടു തന്നെ.  ബ്ലോഗുലകത്തിലെ എല്ലാ വായനക്കാരും ഇതിന്റെ ഓരോ കോപ്പികൾ കൈവശം വെക്കുന്നത് വളരെ ഉപകാരപ്രദമാകും .

ചുരുക്കത്തിൽ, വീട്ടു വളപ്പുകളിൽ കൃഷി ചെയ്തു ശീലിച്ചവർ കോണ്‍ഗ്രീറ്റ്  വനങ്ങളിലേക്ക് ചേക്കേറിയതോടെ കൃഷി എന്ന കാര്യം വെറും ഒരു സ്വപ്നമായി മാറിയെങ്കിലും ഇതാ ഈ പുസ്തകത്തിലെ പരീക്ഷണങ്ങൾ വീണ്ടും ഒരു കൃഷി പരീക്ഷണം നടത്താൻ വേണ്ട പ്രേരണ നൽകും എന്നതിൽ സംശയം ഇല്ല തന്നെ.


പ്രശസ്ത ബ്ലോഗർ ശ്രീ. മുഹമ്മദുകുട്ടി ടി.ടി, കോട്ടക്കലിന്റെ അഭിപ്രായം പുസ്തകത്തിൽ കുറിച്ചത് വീണ്ടും ഇവിടെ ചേർക്കുന്നു: 
"ഫേസ്‌ബുക്കിലെ കൃഷിഗ്രൂപ്പിലൂടെയുള്ള കുറച്ചുകാലത്തെ അനുഭവം വെച്ചുനോക്കുമ്പോൾ ഒട്ടേറെപേർ കമ്പ്യൂട്ടർ അറിയാതെതന്നെ കൃഷി ചെയ്യുന്നുണ്ട്. അങ്ങനെയുള്ളവർക്ക് ഇത്തരം പുസ്തകങ്ങൾ വളരെയധികം പ്രയോജനം ചെയ്യും. വീട്ടിലെ കുടുംബാംഗങ്ങൾ മൊത്തം സഹകരിച്ചാൽ നമുക്കാവശ്യമായ പച്ചക്കറികൾ വളരെ എളുപ്പത്തിലും രസകരമായും കൃഷിചെയ്യാൻ സാധിക്കും. അങ്ങിനെ അന്യംനിന്നുപോയ നമ്മുടെ ആ പഴയശീലം തിരിച്ചു കൊണ്ടുവരാനും അതോടൊപ്പം വിഷമയമല്ലാത്ത നല്ല ഭക്ഷണം കഴിക്കാനും നമുക്ക് സാധിക്കുന്നു. ആയതിനാൽ ഓരോ കുടുംബിനിയും ഈ പുസ്തകത്തിന്റെ ഒരു കോപ്പി വീട്ടിൽ സൂക്ഷിക്കണമെന്ന് ഞാൻ ശുപാർശ ചെയ്യുന്നു. അദ്ധ്യാപികയായി സേവനമനുഷ്ടിച്ച് റിട്ടയർ‌ചെയ്തിട്ടും ടെറസ്സിൽ കൃഷിചെയ്യാനും അതുവഴി മറ്റുള്ളവർക്കു കൂടി പ്രയോജനപ്പെടുന്ന രീതിയിൽ ഇത്തരമൊരു പുസ്തകം രചിക്കാനും സൻ‌മനസ്സ് കാണിച്ച ടീച്ചറെ ഞാൻ അഭിനന്ദിക്കുന്നു. 


മിനി ടീച്ചറുടെ ബ്ലോഗിലേക്കുള്ള വഴി ഇതാ ഇവിടെ മിനി ലോകം ഇപ്പോൾ പുസ്തകത്തിന്റെ രണ്ടാംപതിപ്പ് 

ഇറങ്ങിയെന്ന വാർത്ത സന്തോഷപൂർവ്വം 

അറിയിക്കുന്നു. ചെറിയ മാറ്റത്തോടെ ഏതാനും

പേജുകൾ വർദ്ധിപ്പിച്ച് നിർമ്മിച്ച രണ്ടാം

പതിപ്പിന്റെ വില 70 രൂപയാണ്. ആദ്യപുസ്തകം 

വാങ്ങാത്തവർക്കും പുസ്തകം സ്വന്തമാക്കാൻ 

താല്പര്യമുള്ളവർക്കുമായി രണ്ടാം പതിപ്പ് 

വി.പി.പി. ആയി ഇന്ത്യയിലെവിടെയും

അയച്ചുതരുന്നതാണ്.


ടെറസ്സ്കൃഷിയെ അറിയാനായി, പുസ്തകം 


വാങ്ങാൻ ആഗ്രഹിക്കുന്നവർ,

‘പിൻ‌കോഡ്സഹിതം അഡ്രസ്സ്’,,,Souminik@gmail.com


എന്നഐഡിയിൽ മെയിൽ ചെയ്യുകയോ, Facebook ൽ

Ks Mini യുടെ പേജിൽ മെസേജ് അയക്കുകയോ,

9847842669 മൊബൈൽനമ്പറിൽ എസ്.എം.എസ് 

അയക്കുകയോ ചെയ്യുക,,, ഫോൺ നമ്പർ കൂടി 

ഉണ്ടായാൽ നല്ലത്. പുസ്തകവില 70 + വി.പി.പി

ചാർജ്ജ് 24 = 90രൂപ പുസ്തകം വീട്ടിലെത്തിക്കുന്ന 

പോസ്റ്റുമാൻ വശം കൊടുത്താൽമതി.


കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 

Email: Souminik@gmail.com

Cell: 0
9847842669Source: 

CLS Books (സീയെല്ലെസ് ബുക്സ്‌) 


Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.