കര്‍ത്താവ്‌ വരാറായി - Jesus's Coming Is At Hand- A Poem

8 comments
ഹാലേലുയ്യ മാസികയില്‍ നിന്നും ഒരു പുറം 
കര്‍ത്താവ്‌ വരാറായി 
  
   അജപാലനേശുരാജന്‍ വരവതിന്‍ ലക്ഷണങ്ങള്‍ 
   ഇജ്ജഗത്തില്‍ അങ്ങിങ്ങായി കണ്ടിടുന്നല്ലോ 
   സൂര്യ ചന്ദ്ര നക്ഷത്രത്തില്‍ ലക്ഷണങ്ങള്‍ ഉണ്ടാകുമ്പോള്‍ 
   സര്‍വ്വേശ്വരന്‍ വരവേറ്റം അടുത്തെന്നോര്‍ക്ക.
   സാഗരത്തിന്‍  ഇളക്കവും ഓളങ്ങള്‍ തന്‍ മുഴക്കവും  
   ജഗന്നിയന്താവാം താതന്‍ വരവോതുന്നു.
   ജഗത്തിലെ ജനതതി പരിഭ്രാന്ത ചിത്തരായി 
   ജഗത്തില്‍ നിരാശയോടെ കഴിയുമപ്പോള്‍.
   ഗഗനത്തില്‍ ഇളക്കങ്ങള്‍ കണ്ടു പരിഭ്രമിച്ചവര്‍ 
   ജഗമിതില്‍ നിര്‍ജ്ജീവന്മാരായിടും കഷ്ടം.
   അത്തിവൃക്ഷം തളിര്‍ക്കുമ്പോള്‍ വേനലടുത്തിടുംപോലെ 
   അജപാലന്‍ വരവുമടുത്തിടുമപ്പോള്‍.
   മന്നവനാം യേശുനാഥന്‍ ശക്തിയോടും തേജസ്സോടും 
   മേഘമതില്‍ വന്നിറങ്ങും ദൂതന്മാരൊപ്പം 
    ധരയിതില്‍ മന്നവനെ രക്ഷിതാവായ് സ്വീകരിപ്പോര്‍ 
    ധരണീ നാഥനോടൊപ്പം ചേര്‍ന്നിടുമപ്പോള്‍.
    ജീവിതയോധനമതിന്‍ ചിന്തകളാല്‍ വലയാതെ 
    ജീവദാതാവയവനെ രക്ഷിതാവാക്കൂ.
    ആകുല ചിത്തരായിന്നും കാലം കഴിച്ചിടുന്നോര്‍ക്ക് 
    അവനുടെ വരവൊരു കണിയായ് വരും.
    സംഭവിപ്പാന്‍ പോകുന്നതാം കണിയതില്‍ നിന്നും രക്ഷ 
    സായത്തമാക്കാത്തോര്‍ക്കിന്നും കരസ്ഥമാക്കാം.
    സര്‍വ്വ ലോക രക്ഷിതാവാം സര്‍വ്വേശനെ സ്വീകരിച്ചാല്‍ 
    സന്തോഷത്തോടവന്‍ ജനം ചേര്‍ന്നു  വാണിടാം.
    അവനുടെ വരവോളം നിലയായി നിന്നിടുവാന്‍   
    കൃപ ലഭിപ്പതിനായി യാചിക്കവേണം.
    ധരയുമാകാശമെല്ലാം ഒഴിഞ്ഞുപോയിടുമെന്നാല്‍ 
    ധരണീ നാഥന്‍ വചനം നിലനിന്നിടും.


(അവലംബം: ലൂക്കോസിന്റെ സുവിശേഷം 21ആം അദ്ധ്യായം 25 മുതല്‍ 36 വരെയുള്ള വാക്യങ്ങള്‍)

സുവിശേഷ ധ്വനി, മരുപ്പച്ച, ഹാലേലുയ്യാ തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ 1996 റുകളില്‍ പ്രസിദ്ധീകരിച്ചത് 

8 comments

ManOharaM, Ashamsakal...!!! :)

"അവനുടെ വരവോളം നിലയായി നിന്നിടുവാന്‍
കൃപ ലഭിപ്പതിനായി യാചിക്കവേണം...."

പ്രാര്‍ത്ഥന പോലെ ചൊല്ലാന്‍ സുഖമുള്ള വരികള്‍. നന്നായിട്ടുണ്ട്.

നതോന്നത

ഈ വരികളും കേമമായിട്ടുണ്ട്

Thanks Suresh for the Visit.
Have a good day.

Thanks Mubi for the visit and the feedback.
Have a good day.

Hi Ajith Mash,
Yes, Nathonnatha/vanchippaattu mattu.
Thanks for the visit
Have a good day
Best
Phil

Thanks a lot Kala for the visit and comment.
Have a good day.
Best
PV

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.