മലയാളം ബൈബിള്‍ യൂണീകോഡില്‍ മലയാളം വെബ്‌ ലോകത്തെ ഒരു മഹാസംഭവം (Complete Malayalam Bible In Unicode Language)

31 comments
Pic. Credit bibleinmylanguage.com
'മലയാളം ബൈബിള്‍' യൂണീകോഡില്‍  മലയാളം വെബ്‌ ലോകത്തെ ഒരു മഹാസംഭവം

വിശുദ്ധ വേദപുസ്തകം  അഥവാ പഴയ നിയമവും പുതിയ നിയമവും അടങ്ങിയ 'സത്യ വേദപുസ്തകം' (മലയാളം) ഇതാ നിങ്ങളുടെ വിരല്‍തുമ്പില്‍!!!

ഈ തിരുവചനപ്പിറവിയുടെ കഥ കേള്‍ക്കണ്ടേ!
ഇതാ അതിവിടെ വായിക്കൂ!!!

"ഒരു ചെറിയ തുടക്കം!
ചിലതെല്ലാം ചെയ്യാന്‍ ആഗ്രഹിച്ചു പക്ഷെ, കിട്ടിയതോ പരിഹാസം!
ആദ്യമല്‍പ്പം സങ്കടവും ഒപ്പമൽപ്പം  ജാള്യതയും തോന്നി, എങ്കിലും, അതോടൊപ്പം വാശിയുമേറി.

ഇവരെ ഒരു പാഠം പഠിപ്പിച്ചിട്ടു തന്നെ!
ആ തീരുമാനത്തില്‍ ഉറച്ചു നിന്നു. അങ്ങനെ,
അനേകരെ വിസ്മയിപ്പിക്കും വിധം
തന്നെ പരിഹസിച്ചവര്‍ തല കുനിക്കും വിധം
ആ അത്ഭുതം സംഭവിച്ചു.


Pic. Credit bibleinmylanguage.com
അനേകായിരങ്ങള്‍ ഇന്ന് അനുദിനം സന്ദര്‍ശിക്കുകയും അതോടൊപ്പം പരിശോധിക്കുകയും ചെയ്യുന്ന ഒരു വെബ്‌ സൈറ്റ്! അതത്രേ. അവിടെ സംഭവിച്ചത്.

മലയാളം വെബ്‌ ഉലകത്തിലെ ആദ്യ സംരഭം ആയ "സത്യവേദപുസ്തകം" മലയാളം വെബ്പേജുകളിൽ കാണുക അത് ഇവിടെ 

അഥവാ സമ്പൂര്‍ണ്ണ മലയാളം ബൈബിള്‍ യുണികോഡ് ഭാഷയില്‍...


നീണ്ട ഒന്‍പതു വര്‍ഷത്തെ അക്ഷീണ പരിശ്രമം. ഫലമോ നമ്മുടെ മാതൃഭാഷയില്‍ ബൈബിള്‍ മുഴുവനും ഒരു വിരല്‍ തുമ്പില്‍ ലഭ്യം.

ഇതിന്റെ ഉപജ്ഞാതവത്രേ പ്രവാസി മലയാളിയായ ഷാര്‍ജയില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ശ്രീ നിഷാദ് ഹുസൈന്‍ കൈപ്പള്ളില്‍. പേരുകൊണ്ട് താന്‍ ഒരു മുസ്ലിം എങ്കിലും അദ്ദേഹം ഒരു നിരീശ്വര വാദിയത്രെ!   ഇങ്ങനെ ഒരാള്‍  ക്രൈസ്തവ മത ഗ്രന്ഥമായ  ബൈബിള്‍ വെബ്‌ സൈറ്റിലേക്കു ഒരു റഫറന്‍സ് ഗ്രന്ഥമായി മാറ്റുക!!! തികച്ചും അവിശ്വസനീയമായി തോന്നുന്നു അല്ലെ!  അതത്രേ ഇവിടെ സംഭവിച്ചത്!  ഈ ബ്രഹുത്തരമായ സംരഭത്തെപ്പറ്റി അദ്ദേഹം തന്നെ പറയുന്നതു ശ്രദ്ധിക്കുക!

ഈ  പ്രയഗ്നത്തിലെ ചില രഹസ്യങ്ങള്‍ താന്‍ തന്നെ പറയുന്നത് എല്ലാവരും ഉള്‍ക്കൊള്ളേണ്ടതും പകര്‍ത്തേണ്ടതുമായ ഒന്നു തന്നെ!

അദ്ദേഹം പറയുന്നു:


“ഇതൊക്കെ ചെയ്യാന്‍ വേറെ വല്ലവനും വരും. വേണ്ടപോലെ ചെയ്തോളും” എന്നു കരുതി ഇരുന്നാല്‍ ഒരു കാര്യവും നടക്കില്ല.നമ്മുടെ മനസ്സില്‍ തോന്നുന്ന  വലിയ ആശയങ്ങള്‍ നാം ആയിത്തന്നെ ചെയ്തു തുടങ്ങണം. ആരെയും ആശ്രയിക്കാതെതന്നെ അതു മുഴുവനാക്കുമെന്ന്‍ ദൃഢനിശ്ചയവും വേണം. എങ്കിൽ എല്ലാം സാദ്ധ്യമാണ്." 


ഈ വരികള്‍ കുറിച്ച, ഈ സംരംഭം പൂര്‍ത്തീകരിച്ച ഇദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.  ഈ രചനയുടെ പിന്നിലും ഉണ്ടൊരു വലിയ കഥ ഒരു പരിഹാസത്തിന്റെ പരിണിത ഫലം:  അതിവിടെ വായിക്കുക   ഒപ്പം ഈ സംരഭത്തെപ്പറ്റി "എന്റെ  ബൈബിള്‍ പ്രോജക്ടിന്റെ ചരിത്രം" എന്ന  തലക്കെട്ടില്‍ അദ്ദേഹത്തിന്റെ ബ്ലോഗില്‍ എഴുതിയ ഒരു കുറിപ്പും ഇതോടു ചേര്‍ത്തു  വായിക്കുക അതിവിടെ

അതേപ്പറ്റി ഏഷ്യാ നെറ്റ് ന്യൂസ് ചാനല്‍ ഗള്‍ഫ് റൌണ്ടപ്പില്‍ സംപ്രേക്ഷണം ചെയ്ത ന്യൂസിന്റെ ഒരു YouTube ദൃശ്യവും  ഇവിടെ കാണുക: അതില്‍ ചില നാളുകള്‍ക്കു മുമ്പ് ഞാന്‍ എഴുതിയ ഒരു പ്രതികരണവും കാണുക.


  വീഡിയോ ക്രെഡിറ്റ്‌: ഏഷ്യാ നെറ്റ് 



Nishad Kaippallil at WTC
ഇദ്ദേഹം ഒരു നല്ല ചിത്രകാരനും ഫോട്ടോഗ്രാഫറും കൂടിയാണ് തന്റെ ചിത്രങ്ങളുടെ ഒരു ശേഖരം കാണുവാന്‍ ഇവിടെ അമര്‍ത്തുക 

ഇദ്ദേഹത്തെത്തെപ്പറ്റി കൂടുതല്‍ അറിവാന്‍ തന്റെ ബ്ലോഗ്‌ സന്ദര്‍ശിക്കുക അതിനായി  ഇവിടെ അമര്‍ത്തുക.





END NOTE: ഒരു അടിക്കുറിപ്പ്

ചരിത്ര പ്രാധാന്യമേറിയ ഈ സംരഭത്തിന്റെ ഉപജ്ഞാതാവു ഒരു നിരീശ്വരവാദിയാണെന്നും താന്‍ ഒരു മുസ്ലിം അല്ല എന്നുള്ള  വിവരവും അദ്ദേഹം കത്തിലൂടെ അറിയിച്ചിരിക്കുന്നു. ഒപ്പം  ഇവിടെ കമന്റിലൂടെയും  അത് വെളിപ്പെടുത്തിയിരിക്കുന്നു, എന്നത് ഖേദത്തോടെ ഇവിടെ കുറിക്കട്ടെ. 

ഒപ്പം, സര്‍വ്വേശ്വരന്‍ തനിക്കു ഈശ്വരനെക്കുറിച്ചുള്ള കൂടുതല്‍ കാഴ്ചപ്പാടുകള്‍  നല്‍കട്ടെ എന്ന പ്രാര്‍ത്ഥനയോടെ.

നിങ്ങളുടെ സ്വന്തം.

ഫിലിപ്പ് വറുഗീസ് 'ഏരിയല്‍',
സിക്കന്ത്രാബാദ് 

PS : തന്റെ ശരിയായ പേര്‍  നിഷാദ് എന്നാണന്നും താന്‍ കമന്റില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത് ശ്രദ്ധിക്കുക.  പേരില്‍ പിശക് വന്നതില്‍ നിര്‍വ്യാജം ഖേദിക്കുന്നു.  - പി. വി.


Source:
Bible in my language
Bing.com
Malayalam Unicode Bible
Blogs of Nishad Kaipally

31 comments

പതിയെ വന്നു മുഴുവന്‍ നോക്കട്ടെ.

“ഇതൊക്കെ ചെയ്യാന്‍ വേറെ വല്ലവനും വരും. വേണ്ടപോലെ ചെയ്തോളും”
എന്നു കരുതി ഇരുന്നാല്‍ ഒരു കാര്യവും നടക്കില്ല.നമ്മുടെ മനസ്സില്‍ തോന്നുന്ന
വലിയ ആശയങ്ങള്‍ നാം ആയിത്തന്നെ ചെയ്തു തുടങ്ങണം. ആരെയും
ആശ്രയിക്കാതെതന്നെ അതു മുഴുവനാക്കുമെന്ന്‍ ദൃഢനിശ്ചയവും വേണം.
എല്ലാം സാദ്ധ്യമാണ്."

നൌഷാദ് കൈപ്പിള്ളയന് ഒരു നല്ല നമസ്കാരം...!

നന്ദി ട്ടൊ..

ശുഭരാത്രി..!

നൌഷാദ് കൈപ്പള്ളിക്ക് അഭിനന്ദനങ്ങള്‍.ഒപ്പം ഇത് ഇവിടെ പരിചയപ്പെടുത്തിയ എരിയലിനു നന്ദിയും

നന്നായി
ലഭ്യതയും സൌകര്യവും വര്‍ദ്ധിക്കുന്തോറും മനുഷ്യര്‍ ഇരുളിലേയ്ക്കാണോ പോകുന്നതെന്ന് സംശയം മാത്രം

പ്രതിഭാസമ്പന്നനായ ഒരു വ്യക്തിയെ പരിചയപ്പെടുത്തി. പുതിയ ആശയങ്ങളുമായി ദൃഢനിശ്ചയത്തോടെ ഇറങ്ങുന്ന ഇവർക്കുമുന്നിൽ പ്രതിബന്ധങ്ങൾ പത്തി മടക്കും.....

നന്നായി ഈ പരിചയപ്പെടുത്തല്‍ ..

My name is നിഷാദ് കൈപ്പള്ളി, and I am an atheist.

മലയാള യൂണീകോഡിന്‍റെ ചരിത്രത്തിലെ വലിയൊരു നേട്ടത്തെ ഓര്‍മ്മപെടുത്തിയ ഏരിയലിന് നന്ദി. നിഷാദിന്റെ കഠിനധ്വാനത്തിന് അര്‍ഹമായ പരിഗണനയും അംഗീകാരവും കിട്ടിയിട്ടില്ലെന്നുള്ള കുറ്റബോധത്തിന് ഇത്തരം പോസ്റ്റുകള്‍ തെല്ലൊരു ശമനം കിട്ടും.

മാഷെ ആദ്യ കമന്റിനു നന്ദി. നോക്കി വീണ്ടും വരുമല്ലോ അല്ലെ ! :-)

Muralee Mukundan നന്ദി ഈ വരവിനും വീണ്ടും നന്ദി hats off to നിഷാദ്

നന്ദി ടീച്ചറെ വീണ്ടും വന്നതില്‍
നേരുന്നു ശുഭരാത്രി!

നന്ദി റോസിലിന്‍
നിഷാദ് അഭിനന്ദനം അര്‍ഹിക്കുന്ന ഒരു വ്യക്തി തന്നെ!
ഞാന്‍ ഇവിടെ ഒരു നിമിത്ത മാത്രം.

മാഷേ വന്നതിനും അഭിപ്രായം കുറിച്ചതിലും നന്ദി
ശരിയാണ് പലപ്പോഴും എനിക്കും ഈ ചിന്ത വന്നിട്ടുണ്ട്.
വീണ്ടും കാണാം

അതെ പ്രദീപ്‌, നിഷാദ് ഒരു ബഹുമുഖ പ്രതിഭ തന്നെ, ഇത്തരക്കാരുടെ പുരോഗമനം ചില കുബുദ്ധികള്‍ക്കു പലപ്പോഴും
സഹിക്കാന്‍ കഴിയില്ല അവര്‍ പലതരം പരിഹാസ വാക്കുകളുമായി വരും. അവര്‍ക്കു പുറം തിരിഞ്ഞു നില്‍ക്കുന്നത് തന്നെ ബുദ്ധിമാന്റെ ലക്ഷണം ഒപ്പം വിജയത്തിന്റെ പടവും. വീണ്ടും വന്നു അഭിപ്രായം അറിയിച്ചതില്‍ വളരെ നന്ദി പ്രദീപ്‌ :-)

നന്ദി കുങ്കുമം വീണ്ടും വന്നതിലും വായിച്ചതിലും. :-)

Hi Nishad,
Good to hear from you, Thanks for the visit.
But sad to note about your belief. Anyways
that does not matter when one, think of the
efforts you put in to make this a grand success.
May God the Almighty Give you more vision and wisdom
in relation to the God Almighty
Best Regards
Philip.
PS: Nishad I made a correction note at the end of the post.as
END NOTE: ഒരു അടിക്കുറിപ്പ്
Best.

റോഷന്‍ ഈ നല്ല വാക്കുകള്‍ക്കു വളരെ നന്ദി.
ഒപ്പം നിഷാദിനെപ്പോലുള്ളവര്‍ നമ്മുടെയെല്ലാം
പ്രോത്സാഹനം അര്‍ഹിക്കുന്നു അവര്‍ ഏതു
വിശ്വാസ പ്രമാണം പിന്‍ തുടരുന്നു എന്നതിനു
തങ്ങള്‍ എന്തു ചെയ്തുയെന്നതിനോളം പ്രസക്തി
ഉണ്ടാകുന്നില്ല.
നന്ദി. വീണ്ടും കാണാം

Folks.

The relationship of flowers and bees in the process pollination and the survival of food resources is perhaps a subject that may not be suitable for discussion here, but there is subtle similarity in the method i have chosen in promoting malayalam language computing amoung the masses.



This project was conceived with a well defined strategic objective of popularising Malayalam unicode encoding and the development of indian language computing systems. Ever since this project was initiated several developers were able to understand how to handle the peculiarities of Malayalam language on databases, server scripts, spell checking development, search algorithms etc. What is more important is that in the last 13 years more than 2 million visitors have downloaded Kevin's Malayalam font: AnjaliOldlipi and my PhoneticMalayalam from this site.

We should remember that the Malayalam script, as we know it today, was standardised after the development of Malayalam type fonts for printing presses. Before this major step in language development, Malayalam was written with Tamil and Arabic scripts. Neither of these scripts capture the subtle linguistic flavour of our language. Soon after Benjamin Bailey printed the first Malayalam Bible, Malayalam found a vehicle to popularise itself as an independent and unique script. Having learnt to read and write Malayalam (I could speak the language before that) after my college days, I was excited to let the rest of the world know that Malayalam was a beautiful language to look at. Its sensual curves and perfect architecture, cute letters that nobody even knew existed, should be used by our own people. I felt that this script shouldn't be replaced by Romanised Malayalam (Manglish) that was soon appearing on SMS and email communications. I wanted to provide something for those Malayalee grandparents who were battling with Romanised Malayalam. I set out a task to produce a vehicle to popularise and display the elegance and grandeur of this script. A sort of whirl-wind bus tour for the Malayalam script, if you will.



I researched for a large body of text that folks actually would read without questioning its content. yet be forced to read it for whatever reasons they found fit. I did consider other books for this project, but none of them had the same standard structure nor the volume to fit my requirements. After spending almost a year writing and studying software development (In a language that has till then no precedent of working with databases) The bible was chosen as an ideal candidate for the Project.



Being a non-believer in any religion gives me the added advantage to study the scriptures and apocrypha with absolutely no emotional attachment to it's content. If people find the result of this endevour useful, it would be only consequential. This project is purely academic and I do not see this as a service to a particular community.


It is not true that I have funded this project single handedly, There have been several individuals who have helped pay the bills. (I am sure there were many Pentacostal friends too amound them). I also do not appreciate anyone blaming others for nor contributing to this project. Nothing comes by force.


I know that one day this project will come to it's inevitable end. Therefore, I have donated all the content to Malayalam Wikisource. There are also apps for android and iOS devices available as free downloads.

Access to the database is also available for developers who will agree to the terms of service.





I am that humble flower (developer), and you are the bees (believers) gathering honey (bible content) spreading pollen (downloading, promoting, sharing, unicode malayalam language computing tools). Let the pollination flourish.

I hope you continue to enjoy the honey while it's still online.

Hi Nishad,
Thanks for dropping in again with a deeper insight about this great project. I ones again appreciate you for this. There was a comment in Malayalam. The person posted it as anonymous, he presented the things in an abusive language, abusing the Christians and other denominational Christian groups, regarding the funding of this project. He said this project was fully funded by Kaippally and there was none to support Kaippally in this project*. Now the so called Pentecostals and others are come up to take claim. since that was an abusive one i send it back to the spam box. As far as I know thru different 'Brethren Assembly' source and read it in even in the pages of the project that there were people come up with financial and moral support to this. And now you cleared that doubt through this comment.

* സഭ്യമല്ലാത്ത ഭാഷയില്‍ താന്‍ അതിവിടെ കുറിച്ചതിനാലും അതിനൊരു മറുപടി നല്‍ക്കാന്‍ കഴിഞ്ഞില്ല, അദ്ദേഹം ഒരു പകഷെ ഇത് വായിക്കുന്നുണ്ടാകാം. അത് കൊണ്ടാണ് കമന്റു moderation ചെയ്തിരിക്കുന്നത്.
May this project be a help to many.
I repeat your concluding para: I am that humble flower (developer), and you are the bees (believers) gathering honey (bible content) spreading pollen (downloading, promoting, sharing, unicode malayalam language computing tools). Let the pollination flourish.

I hope you continue to enjoy the honey while it's still online.
Best Regards
Philip Ariel

അറിവു പകരുന്ന ലേഖനം

Thanks Teacher for the visit.
Have a Good Day.

നല്ല സംരംഭം ഫിലിപ്പ് സാര്‍.....

ഒരു പുതിയ അറിവ്കൂടി പകര്‍ന്നു കിട്ടി.
നിഷാദിനെ അഭിനന്ദിക്കുന്നു.
നന്ദി ഫിലിപ്പ്,ഇനിയും താങ്കളുടെ നല്ല പോസ്റ്റിനായി കാത്തിരിക്കുന്നു

Shri nk moideen cherur നന്ദി, ഈ പോസ്റ്റു വായിച്ചു അഭിപ്രായം പറഞ്ഞതില്‍
ഇവിടെ സഭ്യമല്ലാത്ത ഭാഷയില്‍ ഒന്ന് രണ്ടു കമന്റുകള്‍ വന്നതിനാല്‍ കമന്റു
MODERATION ചെയ്തിരിക്കുന്നതിനാല്‍ പോസ്റ്റു ചെയ്താ ഉടന്‍ അത് പ്രത്യക്ഷമാകില്ല
അത് പിന്നീട് മാത്രമേ വായിക്കാന്‍ കഴിയൂ അതാണ്‌ താങ്കളുടെ കമന്റു ഉടന്‍ കാണാന്‍
കഴിയാഞ്ഞത് അയച്ച 8 കമന്റുകളും കിട്ടി ഇനി ശ്രദ്ധിക്കുക കമന്റു ചെയ്യുമ്പോള്‍
വീണ്ടും വന്നതില്‍ നന്ദി. വീണ്ടും കാണാം

Thanks a lot in coffee house,
Best Regards
Philip

പോസ്റ്റ്‌ കാണാന്‍ വൈകി ,,ഒരിക്കല്‍ ഇതിനെകുറിച്ച് വാര്‍ത്തയില്‍ കണ്ടിരുന്നു ,നന്നായി ഈ പരിചയപ്പെടുത്തല്‍ .

Thanks Faizal for the visit and feedback, Best Regards Phil

അദേഹത്തെപ്പോലെ അര്‍പ്പണബോധാമുള്ളവരെ അഭിനന്ദിക്കാനുള്ള യോഗ്യത പോലും എനിക്കുണ്ടോ എന്ന് സംശയമാണ്. ആണ്ട്രോയിടില്‍ ബൈബിള്‍ വായിക്കുവാനുള്ള സൌകര്യം ഞാനും ഉപയോഗപ്പെടുത്തുന്നുണ്ട്. ആ ഉപജ്ഞാതാവിനെ പരിചയപ്പെടുത്തിയതിനു നന്ദി ഫിലിപ്പെട്ടാ,

Thanks Jose for the visit and the feedback.
Yes, his work is very much valued and many are using this unicode Bible pages.
Best Regards

എരിയൽ മാഷേ, നിഷാദിനെപ്പറ്റിയും മലയാളം യൂണിക്കോഡ് ബൈബിളിനെപ്പറ്റിയുമുള്ള ഈ ലേഖനം വായിച്ചു. പക്ഷേ നിഷാദിനെയും അദ്ദേഹത്തിന്റെ ഈ പ്രോജക്റ്റിനെയും ഈ അധ്വാനത്തിനു പിന്നിലെ ഉദ്ദേശലക്ഷ്യങ്ങളെപ്പറ്റിയും വായനക്കാരെ പരിചയപ്പെടുത്തുവാൻ ഈ ലേഖനത്തിനു കഴിയുന്നുണ്ടോ എന്നു സംശയമാണ്. മലയാളം ന്യൂസ് ചാനലുകൾ വാർത്തകളിൽ സെൻസെഷൻ കാണുന്നതുപോലെ "നിഷാദ് ഹുസൈൻ കൈപ്പള്ളിയെന്ന മുസ്ലിം യുവാവ് ബൈബിൾ സമ്പൂർണ്ണമായി ഇന്റർനെറ്റിൽ ലഭ്യമാക്കി" എന്ന വളരെ ഉപരിപ്ലവമായ ഒരു കാര്യം മാത്രമാണ് ഒറ്റ വായനയിൽ തോന്നുക. യൂണിക്കോഡും, വിന്റോസും ഒക്കെ ഒട്ടേറെ വളർച്ചപിന്നിട്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നിന്നുകൊണ്ട് നോക്കുമ്പോൾ, ഇതൊന്നും ഇന്നത്ത രീതിയിലല്ലായിരുന്നു എട്ടോ പത്തോ വർഷങ്ങൾക്ക് മുമ്പ് നിഷാദും അതിൽ പ്രവർത്തിച്ച മറ്റുള്ളവരും എടുത്ത എഫേർട്ടുകൾ, പുതിയ ടെക്നോളജികൾ ഇതൊക്കെ നമ്മൾ അറിയണം. നിഷാദിന്റെ വിശദമായ കമന്റിൽ ഇതേക്കുറിച്ച് അദ്ദേഹം തന്നെ എഴുതിയിട്ടുണ്ടെങ്കിലും അത് എത്രപേർ വായിക്കും എന്നെനിക്കറിയില്ല. അതുകൊണ്ട് താങ്കളുടെ ഈ ലേഖനം ഒന്നുകൂടി എഡിറ്റ് ചെയ്ത് ശരിയായ വിവരങ്ങളും ഈ പ്രോജക്റ്റിന്റെ തുടക്കവും അതിന്റെ വികസനവും ഒക്കെ ഇതിൽ ഉൾപ്പെടുത്തിയാൽ നന്നായിരിക്കും എന്നെനിക്ക് തോന്നുന്നു.

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.