Showing posts with label A Muslim Youth. Show all posts
Showing posts with label A Muslim Youth. Show all posts

മലയാളം ബൈബിള്‍ യൂണീകോഡില്‍ മലയാളം വെബ്‌ ലോകത്തെ ഒരു മഹാസംഭവം (Complete Malayalam Bible In Unicode Language)

31 comments
Pic. Credit bibleinmylanguage.com
'മലയാളം ബൈബിള്‍' യൂണീകോഡില്‍  മലയാളം വെബ്‌ ലോകത്തെ ഒരു മഹാസംഭവം

വിശുദ്ധ വേദപുസ്തകം  അഥവാ പഴയ നിയമവും പുതിയ നിയമവും അടങ്ങിയ 'സത്യ വേദപുസ്തകം' (മലയാളം) ഇതാ നിങ്ങളുടെ വിരല്‍തുമ്പില്‍!!!

ഈ തിരുവചനപ്പിറവിയുടെ കഥ കേള്‍ക്കണ്ടേ!
ഇതാ അതിവിടെ വായിക്കൂ!!!

"ഒരു ചെറിയ തുടക്കം!
ചിലതെല്ലാം ചെയ്യാന്‍ ആഗ്രഹിച്ചു പക്ഷെ, കിട്ടിയതോ പരിഹാസം!
ആദ്യമല്‍പ്പം സങ്കടവും ഒപ്പമൽപ്പം  ജാള്യതയും തോന്നി, എങ്കിലും, അതോടൊപ്പം വാശിയുമേറി.

ഇവരെ ഒരു പാഠം പഠിപ്പിച്ചിട്ടു തന്നെ!
ആ തീരുമാനത്തില്‍ ഉറച്ചു നിന്നു. അങ്ങനെ,
അനേകരെ വിസ്മയിപ്പിക്കും വിധം
തന്നെ പരിഹസിച്ചവര്‍ തല കുനിക്കും വിധം
ആ അത്ഭുതം സംഭവിച്ചു.


Pic. Credit bibleinmylanguage.com
അനേകായിരങ്ങള്‍ ഇന്ന് അനുദിനം സന്ദര്‍ശിക്കുകയും അതോടൊപ്പം പരിശോധിക്കുകയും ചെയ്യുന്ന ഒരു വെബ്‌ സൈറ്റ്! അതത്രേ. അവിടെ സംഭവിച്ചത്.

മലയാളം വെബ്‌ ഉലകത്തിലെ ആദ്യ സംരഭം ആയ "സത്യവേദപുസ്തകം" മലയാളം വെബ്പേജുകളിൽ കാണുക അത് ഇവിടെ 

അഥവാ സമ്പൂര്‍ണ്ണ മലയാളം ബൈബിള്‍ യുണികോഡ് ഭാഷയില്‍...


നീണ്ട ഒന്‍പതു വര്‍ഷത്തെ അക്ഷീണ പരിശ്രമം. ഫലമോ നമ്മുടെ മാതൃഭാഷയില്‍ ബൈബിള്‍ മുഴുവനും ഒരു വിരല്‍ തുമ്പില്‍ ലഭ്യം.

ഇതിന്റെ ഉപജ്ഞാതവത്രേ പ്രവാസി മലയാളിയായ ഷാര്‍ജയില്‍ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ശ്രീ നിഷാദ് ഹുസൈന്‍ കൈപ്പള്ളില്‍. പേരുകൊണ്ട് താന്‍ ഒരു മുസ്ലിം എങ്കിലും അദ്ദേഹം ഒരു നിരീശ്വര വാദിയത്രെ!   ഇങ്ങനെ ഒരാള്‍  ക്രൈസ്തവ മത ഗ്രന്ഥമായ  ബൈബിള്‍ വെബ്‌ സൈറ്റിലേക്കു ഒരു റഫറന്‍സ് ഗ്രന്ഥമായി മാറ്റുക!!! തികച്ചും അവിശ്വസനീയമായി തോന്നുന്നു അല്ലെ!  അതത്രേ ഇവിടെ സംഭവിച്ചത്!  ഈ ബ്രഹുത്തരമായ സംരഭത്തെപ്പറ്റി അദ്ദേഹം തന്നെ പറയുന്നതു ശ്രദ്ധിക്കുക!

ഈ  പ്രയഗ്നത്തിലെ ചില രഹസ്യങ്ങള്‍ താന്‍ തന്നെ പറയുന്നത് എല്ലാവരും ഉള്‍ക്കൊള്ളേണ്ടതും പകര്‍ത്തേണ്ടതുമായ ഒന്നു തന്നെ!

അദ്ദേഹം പറയുന്നു:


“ഇതൊക്കെ ചെയ്യാന്‍ വേറെ വല്ലവനും വരും. വേണ്ടപോലെ ചെയ്തോളും” എന്നു കരുതി ഇരുന്നാല്‍ ഒരു കാര്യവും നടക്കില്ല.നമ്മുടെ മനസ്സില്‍ തോന്നുന്ന  വലിയ ആശയങ്ങള്‍ നാം ആയിത്തന്നെ ചെയ്തു തുടങ്ങണം. ആരെയും ആശ്രയിക്കാതെതന്നെ അതു മുഴുവനാക്കുമെന്ന്‍ ദൃഢനിശ്ചയവും വേണം. എങ്കിൽ എല്ലാം സാദ്ധ്യമാണ്." 


ഈ വരികള്‍ കുറിച്ച, ഈ സംരംഭം പൂര്‍ത്തീകരിച്ച ഇദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.  ഈ രചനയുടെ പിന്നിലും ഉണ്ടൊരു വലിയ കഥ ഒരു പരിഹാസത്തിന്റെ പരിണിത ഫലം:  അതിവിടെ വായിക്കുക   ഒപ്പം ഈ സംരഭത്തെപ്പറ്റി "എന്റെ  ബൈബിള്‍ പ്രോജക്ടിന്റെ ചരിത്രം" എന്ന  തലക്കെട്ടില്‍ അദ്ദേഹത്തിന്റെ ബ്ലോഗില്‍ എഴുതിയ ഒരു കുറിപ്പും ഇതോടു ചേര്‍ത്തു  വായിക്കുക അതിവിടെ

അതേപ്പറ്റി ഏഷ്യാ നെറ്റ് ന്യൂസ് ചാനല്‍ ഗള്‍ഫ് റൌണ്ടപ്പില്‍ സംപ്രേക്ഷണം ചെയ്ത ന്യൂസിന്റെ ഒരു YouTube ദൃശ്യവും  ഇവിടെ കാണുക: അതില്‍ ചില നാളുകള്‍ക്കു മുമ്പ് ഞാന്‍ എഴുതിയ ഒരു പ്രതികരണവും കാണുക.


  വീഡിയോ ക്രെഡിറ്റ്‌: ഏഷ്യാ നെറ്റ് 



Nishad Kaippallil at WTC
ഇദ്ദേഹം ഒരു നല്ല ചിത്രകാരനും ഫോട്ടോഗ്രാഫറും കൂടിയാണ് തന്റെ ചിത്രങ്ങളുടെ ഒരു ശേഖരം കാണുവാന്‍ ഇവിടെ അമര്‍ത്തുക 

ഇദ്ദേഹത്തെത്തെപ്പറ്റി കൂടുതല്‍ അറിവാന്‍ തന്റെ ബ്ലോഗ്‌ സന്ദര്‍ശിക്കുക അതിനായി  ഇവിടെ അമര്‍ത്തുക.





END NOTE: ഒരു അടിക്കുറിപ്പ്

ചരിത്ര പ്രാധാന്യമേറിയ ഈ സംരഭത്തിന്റെ ഉപജ്ഞാതാവു ഒരു നിരീശ്വരവാദിയാണെന്നും താന്‍ ഒരു മുസ്ലിം അല്ല എന്നുള്ള  വിവരവും അദ്ദേഹം കത്തിലൂടെ അറിയിച്ചിരിക്കുന്നു. ഒപ്പം  ഇവിടെ കമന്റിലൂടെയും  അത് വെളിപ്പെടുത്തിയിരിക്കുന്നു, എന്നത് ഖേദത്തോടെ ഇവിടെ കുറിക്കട്ടെ. 

ഒപ്പം, സര്‍വ്വേശ്വരന്‍ തനിക്കു ഈശ്വരനെക്കുറിച്ചുള്ള കൂടുതല്‍ കാഴ്ചപ്പാടുകള്‍  നല്‍കട്ടെ എന്ന പ്രാര്‍ത്ഥനയോടെ.

നിങ്ങളുടെ സ്വന്തം.

ഫിലിപ്പ് വറുഗീസ് 'ഏരിയല്‍',
സിക്കന്ത്രാബാദ് 

PS : തന്റെ ശരിയായ പേര്‍  നിഷാദ് എന്നാണന്നും താന്‍ കമന്റില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത് ശ്രദ്ധിക്കുക.  പേരില്‍ പിശക് വന്നതില്‍ നിര്‍വ്യാജം ഖേദിക്കുന്നു.  - പി. വി.


Source:
Bible in my language
Bing.com
Malayalam Unicode Bible
Blogs of Nishad Kaipally

Visit PHILIPScom

PHILIPScom On Facebook