ഒരു വര്‍ഷാന്ത്യ ക്കുറിപ്പ്‌—അടുത്തിടെ വായിച്ച ചില വെബ്‌ പോസ്റ്റുകളും അവക്കുള്ള എന്റെ പ്രതികരണങ്ങളും—A Year End Note: My Feedback To Some of the Web Posts I Read Recently..

59 comments
ഒരു വര്‍ഷാന്ത്യ ക്കുറിപ്പ്‌—അടുത്തിടെ വായിച്ച ചില വെബ്‌ പോസ്റ്റുകളും അവക്കുള്ള എന്റെ പ്രതികരണങ്ങളും—A Year End Note: My Feedback To Some of the Web Posts I Read Recently.....
Pic credit: blog.kevineikenberry.com
അടുത്തിടെ വായിച്ച ചില വെബ്‌ പോസ്റ്റുകളും അവക്കുള്ള എന്റെ പ്രതികരണങ്ങളും (feedbacks) ആണീ പോസ്റ്റില്‍.

വെറും ഒരു വര്‍ഷാന്ത്യ കുറിപ്പായി ഇതിനെ കാണാതിരിക്കുക. കാലിക പ്രസക്തമായ പല പോസ്ടുകളുടെയും  ലിങ്കുകള്‍ ഇതില്‍ ഉണ്ട്.  അവിടെ പോയി സൗകര്യം പോലെ വായിക്കുക. പ്രതികരണങ്ങള്‍ അറിയിക്കുക.

കഴിഞ്ഞ ചില മാസങ്ങള്‍ക്കു മുന്‍പ് മാത്രം ആരംഭിച്ച എന്റെ ഈ മലയാളം ബ്ലോഗില്‍ വരാനും ഒരഭിപ്രായം കോറിയിടാനും സമയം കണ്ടെത്തിയ എല്ലാ പ്രീയ  മിത്രങ്ങള്‍ക്കും, ഇനി ഇവിടെ വരാനിരിക്കുന്നവര്‍ക്കു മുന്‍‌കൂര്‍ ആയും  ഞങ്ങളുടെ നന്ദി നമസ്കാരം.


എല്ലാവര്‍ക്കും ആഹ്ലാദകരവും അതിലുപരി സമൃദ്ധി നിറഞ്ഞതുമായ 
ഒരു പുതു വത്സരം ആശംസിക്കുന്നു.

ഏരിയലും സഹ ജീവികളും!!!
സിക്കന്ത്രാബാദ് 

PS : എന്റെ ബ്ലോഗു സന്ദര്‍ശിച്ചു കമന്റു എഴുതുന്നവരുടെ ബ്ലോഗില്‍ ഞാന്‍ തീര്‍ച്ചയായും പോകും, ഒരു കുറിപ്പിടാനും മറക്കില്ല, അത്തരം ഒരു  നയം ആണ്  ഞാന്‍ ബ്ലോഗെഴുത്ത് തുടങ്ങിയ കാലം  മുതല്‍ സ്വീകരിച്ചു പോരുന്നത്, "നീയെന്റെ പുറം ഞാന്‍ നിന്റെ പുറം ....."  എന്ന്  ഇതിനെ വിശേഷിപ്പിക്കാന്‍ മടിയില്ലാത്ത ചിലരും ഉണ്ടിവിടെ അവര്‍ക്കെന്റെ  കൂപ്പു കൈ മാത്രം !!! :-)

ഇനി വായിക്കുക സുഹൃത്തുക്കളുടെ ബ്ലോഗു വിശേഷങ്ങള്‍

pic by futureenterprise,in
Punyaalan
ബ്ലോഗില്‍ സജീവമായിരുന്ന പുണ്യാളനേക്കൊണ്ടു തന്നെ തുടങ്ങാം അല്ലെ! ഒരു സുപ്രഭാതത്തില്‍ തന്റെ ബ്ലോഗില്‍ നിന്നും അപ്രത്യക്ഷനായ നമ്മുടെ തിരുവനന്തപുരംകാരന്‍  സാക്ഷാല്‍ പുണ്യാളന്‍. പിന്നൊരു സുപ്രഭാതത്തില്‍ നല്ലൊരു ഭൂലോകം കവിതയുമായി എത്തി, അതെപ്പറ്റി ആദ്യം ഞാന്‍ ഒരു കുറിപ്പിട്ടതിനു അദ്ദേഹം   'ഹി ഹി എന്ന രണ്ടുവാക്കില്‍ തന്റെ പ്രതികരണം ഒതുക്കി.  ഞാന്‍ വിട്ടില്ല ! കയ്യോടെ പിടിച്ചു. അദ്ദേഹം ഓടി വന്നൂ  മറുപടികളുമായി വായിക്കുക അതിവിടെ:

pic credit punyaalan/google 
എന്റെ പ്രതികരണം:
ഹി ഹി ഹി ഹി ഹി കൊള്ളാം വീണ്ടും കമന്റാന്‍ ഒന്നും കിട്ടുന്നില്ല
കമന്റില്‍ ഉത്തരം കൊടുക്കെണ്ടവര്‍ക്ക് ഉത്തരം കൊടുക്കുക.
ഒരു പൊതു മറുപടിയായി ഒതുക്കാതിരിക്കുക പുന്യാളാ !!!!
വെറും ഹി ഹി ഹി നടക്കില്ല!!!
സുഖമല്ലേ?

ഷിബു പറഞ്ഞതുപോലെ പൊടിയിട്ടു നോക്കിലായ്ലും ഈ പുണ്യാളനെ കിട്ടില്ല എന്ന വാശിയാണെന്ന് തോന്നുന്നു :-)  കൂടുതല്‍ ഇവിടെ വായിക്കുക ഒപ്പം ഇനി ഞാന്‍ മരിക്കില്ല എന്ന തന്റെ കവിതയും. 

സ്വാന്ത്വനം ബ്ലോഗ്‌ പേജ്
Ajith Kumar
എല്ലാവരുടെയും പേജില്‍,  അവര്‍ പ്രതികരിച്ചാലും ഇല്ലെങ്കിലും പോയി വായിച്ചു അനുയോജ്യമായ മറുപടി ഒട്ടു മിക്കപ്പോഴും നല്ല സരസമായ മറുപടികള്‍, ചിലപ്പോള്‍ ചില ആവശ്യമായ തിരുത്തലുകളും നിര്‍ദ്ദേശങ്ങളും നല്‍കുന്ന അജിത്‌ മാഷിനെ  വെബ്‌ ഉലകത്തില്‍ അറിയാത്തവര്‍ ചുരുക്കം.അല്പ്പകാലത്തെ ഇടവേളയ്ക്കു ശേഷം  എന്റെ ബ്ലോഗ്‌ പോസ്റ്റില്‍  അദ്ദേഹം നടത്തിയ പ്രതികരണത്തിനുള്ള എന്റെ മറുപടി

മാഷ്‌ എത്തിയല്ലേ യാത്ര ഒക്കെ സുഖമായിരുന്നോ? അതേ തിരികെ വന്നപ്പോള്‍ ഇവിടെയിതാ സുപ്പെര്‍ ബ്ലോഗ്ഗര്‍ മാരുടെ തിക്കും തിരക്കും അല്ലെ!  അതെ എല്ലാവരും സൂപ്പര്‍ ബ്ലോഗര്‍മാര്‍!!! എല്ലാവര്‍ക്കും വേണം ഓരോ അവാര്‍ഡ് എന്താ കൊള്ളില്ലേ! ബൂലോകവും ഇപ്പോള്‍ ആകെ
കണ്‍ഫ്യൂഷനില്‍ ആയി എന്നു പറഞ്ഞാല്‍ മതിയല്ലോ! നന്ദി  ഈ വരവിനും പ്രതികരണത്തിനും. വീണ്ടും കാണാം. സീസണ്‍സ്ഗ്രീറ്റിങ്ങ്സ് 

അദ്ദേഹത്തിന്റെ സ്വാന്ത്വനം ബ്ലോഗില്‍ ഏറ്റവും ഒടുവില്‍ എഴുതിയ പോസ്റ്റ്‌ "മനസാ സ്മരാമി" ജീവിതം എന്ന ലേബലില്‍ വായിക്കുക.  അടിക്കുറിപ്പ് വായിക്കാന്‍ മറക്കേണ്ട!
pic by theatrepeak.org

എന്റെ പ്രതികരണം:
ക്ഷമാപണത്തോടെ തുടങ്ങട്ടെ. ഇവിടെയത്താന്‍ വളരെ വൈകി അടുത്തിടെ വായിച്ച നല്ല ഒരു രചന തുടക്കത്തില്‍ ഇത് മാഷിന്റെ കഥയോ എന്നോര്‍ത്തു പോയി!!! അടിക്കുറിപ്പ് രക്ഷിച്ചു, എന്തായാലും ലക്ഷിയമ്മാളുടെ സഹനശക്തി അപാരം തന്നെ! ഇക്കാലത്ത് ഇത്തരക്കാരെ കണി കാണാന്‍ കൂടി കിട്ടില്ല പിന്നെയാ നോസില്‍ പ്രയോഗം അല്പം കുഴക്കി ഏതോ കമ്പനി ആണന്നു മനസ്സിലായെങ്കിലും ഇതെന്തൊരു നോസ്സില്‍ എന്നോര്‍ത്തു പോയി പക്ഷെ ഒടുവില്‍ എത്തിയപ്പോള്‍ മാത്രമാണതു പിടി കിട്ടിയത്, ഒന്നുകില്‍ നോസ്സിലിനു ശേഷം ബ്രാക്കെറ്റില്‍
ഇംഗ്ലീഷില്‍ അത് ചേര്‍ക്കുകയോ അല്ലെങ്കില്‍ ഒരു സ്റ്റാര്‍ മാര്‍ക്ക്കൊടുക്കുകയോ ചെയ്താല്‍ കഥ വായിക്കുമ്പോള്‍ തന്നെ താഴെ എത്തികാര്യം മനസ്സിലാക്കാമെല്ലോ.  എന്തായാലും തിരക്ക് പിടിച്ച നാളുകളില്‍ തികച്ചും വേറിട്ടോരനുഭാവമാക്കി  ഇക്കഥ അല്ല ജീവിതാനുഭവം
മാഷേ, To Tell You The Truth. "This Made My Day".
Thanks a lot. Best Wishes.  Keep writing more such ജീവിതഗന്ധിയായ അനുഭവങ്ങള്‍ കഥകളിലൂടെ!

മിനി ടീച്ചര്‍ 
പ്രശസ്ത നര്‍മ്മ കഥാകാരി സൗമിനി ടീച്ചറുടെ 'മിനിലോകം' ബ്ലോഗില്‍ അടുത്തിടെ വായിച്ച പോസ്റ്റ്‌.  ഞെട്ടിപ്പിക്കുന്ന സംഭവങ്ങളും  മറ്റു ഭീകര വാര്‍ത്തകളുമായി ദിനപ്പത്രങ്ങളും, ടി വി സ്ക്രീനുകളും  നിറഞ്ഞു നില്‍ക്കുമ്പോഴും ഇതൊന്നും ഞാന്‍ കണ്ടില്ലേ കേട്ടില്ലേ രാമ നാരായണ എന്ന് പറഞ്ഞു  നിര്‍ല്ലോഭം വിലസുന്ന ഒരു കൂട്ടം യൌവനക്കാര്‍! ഒടുവില്‍ ചതിക്കുഴിയില്‍ ചെന്ന് ചാടുന്നു. അടുത്തിടെ നടന്ന അത്തരം ചില സംഭവക്കുറിപ്പുകളത്രേ മിനി ടീച്ചറുടെ "കേട്ടാലും കണ്ടാലും പഠിക്കാത്തവർ"  എന്ന കുറിപ്പില്‍. ചിലര്‍ക്കെങ്കിലും ടീച്ചറുടെ  ഈ കുറിപ്പ്  ഒരു മുന്നറിയിപ്പും പാഠവും  ആകാതിരിക്കില്ല. വായിക്കുക അതിവിടെ ഒപ്പം

എന്റെ പ്രതികരണം:
കൊള്ളാം ടീച്ചറെ, സംഭവ ബഹുലമായ ഈ ലോകത്തില്‍ ഇനിയും എന്തെല്ലാം കാണാനും കേള്‍ക്കാനും ഇരിക്കുന്നു! ടീച്ചര്‍, ഇത് വളരെ ഭംഗിയായി അവതരിപ്പിച്ചു. പുരുഷന്മാരെ പോലീസ്‌ സ്റ്റേഷനിലേക്കും പെൺ‌കുട്ടിയെ ആശുപത്രിയിലേക്കും അഡ്‌മിറ്റാക്കി. എന്നു എഴുതി കണ്ടു അവിടെ അയച്ചു എന്ന് പോരെ? :-)
വാല്‍ക്കഷണം:
ഇതില്‍ ഏറ്റം ദയനീയം ആ ഗള്‍ഫുകാരന്റെ അവസ്ഥ!


കംപ്യുട്ടര്‍ എഞ്ചിനീയറും വെബ്‌ ഡിസൈനറും ധ്യാനാമൃതം ഗാനാമൃതം തുടങ്ങി  നിരവധി  ബ്ലോഗുകളുടെ  ഉപജ്ഞാതാവുമായ  ശ്രീ  റിജോയ് പൂമലയുടെ 'ധ്യാനാമൃതം' ബ്ലോഗില്‍  അടുത്തിടെ വായിച്ച ഒരു നല്ല   പൊസ്റ്റത്രെ  "കഷ്ടകാലത്തു ധൈര്യപ്പെടാമോ?എന്ന തലക്കെട്ടില്‍ ദാവീദു രാജാവിന്റെ ജീവിതത്തെആസ്പദമാക്കി എഴുതിയതു.  ഈ ലേഖനം വളരെ ശ്രദ്ധാര്‍ഹമായ ഒന്നത്രേ.

എന്റെ പ്രതികരണം:
ദാവീദിന്റെ ജീവിതത്തില്‍ നിന്നും ഇവിടെ കുറിച്ച പാഠങ്ങള്‍  ധൈര്യം പകരുന്നവ തന്നെ.  താന്‍  കഷ്ടതയുടെ തീച്ചൂളയില്‍ കൂടി കടന്നു പോയപ്പോള്‍ തനിക്കു ദൈവത്തിലുള്ള വിശ്വാസം ഒരണ്‌വിട പോലും ചോര്‍ന്നു പോകാതെ ദൈവത്തില്‍ ആശ്രയിച്ചു ധൈര്യത്തോടു മുന്നോട്ടു പോയതിനാല്‍ തന്റെ ശത്രുക്കള്‍ക്ക് മുന്നില്‍ തനിക്കു വിജയശ്രീലാളിതനായി തീരുവാന്‍ കഴിഞ്ഞു എന്നത് തന്റെ ജീവചരിത്രം നമുക്ക് മുന്നില്‍ വരച്ചു നല്‍കുന്ന, എല്ലാവരും കുറിക്കൊള്ളണ്ടതുമായ ഒരു വലിയ പാഠം ആകുന്നു. പരീക്ഷയിലും പരിശോധനയിലും ദാവീദു തന്റെ ദൈവമായ യഹോവയില്‍ ആശ്രയിച്ചു അവനില്‍ ധൈര്യപ്പെട്ടു.  ദാവിദിന്റെ ഈ തീരുമാനം പരിശോധനയില്‍ കൂടി കടന്നു പോകുന്ന ഒരു വിശ്വാസിക്കു കരുത്തും  ധൈര്യവും ഏകും എന്നതിനു രണ്ടു പക്ഷം ഇല്ല.  ഈ സത്യം  ഇവിടെ ലളിതമായ ഭാഷയില്‍ വിവരിച്ചിരിക്കുന്നത്‌ അനേകര്‍ക്ക്‌ ആശ്വാസവും പ്രോത്സാഹ ജനകവും ആകും എന്നതിനു സംശയം ഇല്ല. ഈ പേജുകള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിപ്പിക്കേണ്ടതുണ്ട് അനേകര്‍ക്കതു ആശ്വാസദായകമാകും.  എഴുതുക അറിയിക്കുക.  ആശംസകള്‍


മലയാളം ബ്ലോഗ്‌ എഴുത്തിനെ ചുറ്റിപ്പറ്റിയുള്ള ഒരു പുതിയ പുസ്തകം പണിപ്പുരയില്‍.  ബ്ലോഗര്‍ അസിന്‍ ആറ്റിങ്ങലിനു ഒരു പ്രശസ്ത പുസ്തക പ്രസാധകരില്‍ നിന്നും അടുത്തിടെ ലഭിച്ച പുതിയ പ്രോജക്ടിന്റെ notification facebookil കാണുകയുണ്ടായി.  നിങ്ങള്‍ ഒരു ബ്ലോഗ്ഗര്‍ എങ്കില്‍ ആത് അസിനെ ഇ മെയിലിലൂടയോ facebook ക്കിലൂടോ അറിയിക്കുക. തീര്‍ച്ചയായും അധികം വൈകാതെ പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകം  ബ്ലോഗ്‌ എഴുത്തുകാര്‍ക്ക് ലഭിക്കുന്ന ഒരു വലിയ അംഗീകാരം തന്നെ ആയിരിക്കും എന്നതിനു രണ്ടു പക്ഷം വേണ്ട. ഏകദേശം 300-400 ഓളം പേജുകള്‍ വരുന്ന ഈ പുസ്തകം ബൃഹത്തായ ബ്ലോഗിംഗ് ചരിത്രത്തില്‍ തന്നെ തനതായ ഒന്നായിരിക്കും. ഇതിന്റെ പ്രകാശനം അടുത്ത വര്‍ഷം ജൂലായ് മാസത്തില്‍ നടക്കും എന്നു പ്രതീക്ഷിക്കുന്നു  ഈ പുസ്തകം മലയാളം ബ്ലോഗിങ്ങിനെക്കുറിച്ചും, അതിന്റെ സാധ്യതകളെക്കുറിച്ചും, ബ്ലോഗിങ്ങിനെ കൂടുത 

പൊതുജനമദ്ധ്യത്തിലേക്കും വായനയിലേക്കും എത്തിക്കുന്നതിനെക്കുറിച്ചും, പിന്നെ മലയാളത്തിലെ ബ്ലോഗുകളുടെ വിവരങ്ങളെക്കുറിച്ചും ഒക്കെ പ്രതിബാധിക്കുന്ന ബൃഹത്തായ ഒരു പുസ്തകമായിരിക്കും ഇത്. ഈ പുസ്തക രചനയുടെ ആരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു എന്ന് ഗ്രന്ഥകാരന്‍ അസിന്‍ പറയുകയുണ്ടായി.  നിങ്ങള്‍ മലയാളത്തില്‍ ബ്ലോഗ്‌ എഴുതുന്ന ഒരു എഴുത്തുകാരന്‍/എഴുത്തുകാരി എങ്കില്‍ ഉടന്‍ തന്നെ നിങ്ങളുടെ ബ്ലോഗ്‌ ലിങ്കും ഒരു  ചെറു വിവരണവും  ശ്രീ  അസിന്‍ തോട്ടുങ്കലിന് തന്റെ  ബ്ലോഗിലൂടെയോ facebook വഴിയോ ഇ മെയിലിലൂടെയോ അയച്ചു കൊടുക്കുക.  തന്റെ ബ്ലോഗ്‌: പടിവാതില്‍  email:  asin.info At gmail.com

എന്റെ പ്രതികരണം 
Congrats Asin for the new project assignment,
Our Best wishes for a successful completion. :-)
തീര്‍ച്ചയായും ഈ സംരംഭം മലയാളം ബ്ലോഗ്‌ കൂട്ടായ്മക്കു കിട്ടുന്ന ഒരു വലിയ അംഗീകാരം തന്നെ ആയിരിക്കും എന്നതിനു രണ്ടു പക്ഷം വേണ്ട, കുറിപ്പില്‍ സൂചിപ്പിച്ചത് പോലെ ഇത്
"ബ്ലോഗിങ്ങ് ലോകം കൂടുതൽ മറ്റുള്ളവരിലേക്കെത്തുമെന്നു തന്നെയാണ് എന്റെ പ്രതീക്ഷ" ആ പ്രതീക്ഷ കൈ വെടിയണ്ട, അതിനുള്ള വകകള്‍ ധാരാളം. ആശംസകള്‍. കോണില്‍ എവിടെങ്കിലും സ്ഥലം ഉണ്ടെങ്കില്‍ ഒരു വാക്ക്. ഇതാ എന്റെ മലയാളം ബ്ലോഗ്‌ ലിങ്ക്. ഏരിയലിന്റെ കുറിപ്പുകള്‍ 

പ്രശസ്ത പത്ര പ്രവര്‍ത്തകനും ബ്ലോഗറും ആയ ശ്രീ രേമേഷ് അരൂര്‍ മോഡിയുടെ ഗുജറാത്ത് വിജയത്തിന് ശേഷം കുറിച്ച കുറിപ്പിനുള്ള എന്റെ പ്രതികരണം:

രേമേഷ് മാഷെ
സംഗതി കൊള്ളാം
എന്തായാലും മോഡി കാട്ടിക്കൂട്ടിയ പഴയ ചെയ്തികള്‍
എന്ത് വികസനത്തിന്റെ പേരിലായാലും അത്ര പെട്ടന്നങ്ങ്
മറക്കാന്‍ കഴിയുമോ? മനസാക്ഷിയുള്ളവര്‍ക്ക്

ഞാനൊന്നു ഞട്ടി! എന്ന് മുതലാണോ മാഷ്  BJP യുടെ
മൌത്ത്‌ പീസ് ആയതെന്നു!

ഏതായാലും ആ പിന്‍കുറിപ്പ് രക്ഷിച്ചു !
ആശംസകള്‍.


ഇപ്പോള്‍ നടക്കുന്ന സൂപ്പെര്‍ ബ്ലോഗര്‍ മത്സരത്തെപ്പറ്റി ഇ എ സജിമിന്റെ കുറിപ്പുനുള്ള മറുപടി.
വിശ്വമാനവികം എന്ന അദ്ദേഹത്തിന്റെ ബ്ലോഗില്‍.

എന്റെ പ്രതികരണം:
സുഹൃത്തേ, നല്ല കുറിപ്പ്
ഞാന്‍ അറിയുന്ന പലരും ലിസ്റ്റില്‍ ഉണ്ടായിരുന്നതിനാല്‍ ആദ്യം ഒരു കണ്‍ഫ്യൂഷന്‍ ഉണ്ടായെങ്കിലും എന്നെ ഈ അവാര്‍ഡിനായി നാമ നിര്‍ദ്ദേശം നല്‍കിയ താങ്കള്‍ക്കു തന്നെ എന്റെ വോട്ടു ഇരിക്കട്ടെ എന്ന് നേരത്തെ തീരുമാനിച്ചു അങ്ങനെ ചെയ്തു. താങ്കളുടെ ഈ കുറിപ്പ് നന്നായിട്ടുണ്ട്. ഫൈനല്‍ ലിസ്റ്റില്‍ പേര്‍ വരിക എന്നത് തന്നെ ഒരു അവാര്‍ഡു ആയി ഞാനും കരുതുന്നു ഒപ്പം വിജയിയാകാന്‍ പോകുന്ന ദേഹത്തിനു എന്റെ മുന്‍‌കൂര്‍ അഭിനന്ദനങ്ങള്‍. ഇതോടുള്ള ബന്ധത്തില്‍ ചില വിമര്‍ശനങ്ങള്‍ അവിടവിടെ വായിക്കാന്‍ കഴിഞ്ഞെങ്കിലും, ഇത്ര ക്ലേശകരമായ ഒരു പ്രവര്‍ത്തി ഏറ്റെടുത്തു നടത്തുന്ന ഇതിന്റെ അണിയറ ശില്‍പ്പികള്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍, ആശംസകള്‍.

പിന്നെ സജിം പറഞ്ഞ എന്റെ ബ്ലോഗിലെ കുരുവിയെ ഓടിക്കാന്‍ പല പണികളും നടത്തി, പല വിദഗ്നരുടെ സഹായവും തേടി പക്ഷെ ഒരു ഗുണവും ഉണ്ടായില്ല. കുരുവിയെ ഷൂട്ട്‌ ചെയ്യാന്‍ വരെ നിര്‍ദ്ദേശം ഉണ്ടായി! പക്ഷെ കൊന്നാലും ഞാന്‍ പോകില്ല എന്ന് പറഞ്ഞു ആ കുരുവി അവിടെക്കിടന്നു കറങ്ങുകയാണ് എന്ത് ചെയ്യാം, പിന്നെ പട്ടിക്കുട്ടി എവിടെ ഇല്ലല്ലോ? ബൂലോകം മല്‍സരതെപ്പറ്റി ഇംഗ്ലീഷിലും മലയാളത്തിലും ഓരോ ബ്ലോഗുകള്‍ എഴുതി അതിവിടെ വായിക്കുക അവിടെ താങ്കളെയും പരാമര്‍ശിച്ചിട്ടുണ്ട്. ലിങ്ക് ഇതാ ഇവിടെ ഏരിയലിന്റെ കുറിപ്പുകള്‍ (മലയാളം) Philipscom  (ഇംഗ്ലീഷ്)

വീണ്ടും കാണാം
നന്ദി, നമസ്കാരം

തികച്ചും വ്യത്യസ്തമായ ശൈലിയില്‍ കഥ പറഞ്ഞു പോകുന്ന കഥാകാരി വര്‍ഷിണി വിനോദിനിയുടെ പുതിയ പോസ്റ്റ്‌ 'അതിശയപ്പൂവ്' നല്ലൊരു കഥ തന്റെ വ്യത്യസ്തമായ ശൈലിയില്‍ ഇവിടെ വായിക്കുക അതിനുള്ള .

എന്റെ പ്രതികരണം:

വര്‍ഷിണി, notification ലഭിച്ചെങ്കിലും ഇവിടെയെത്താന്‍ വളരെ വൈകിയെന്നു തോന്നുന്നു.  വളരെ തന്മയത്വതോടെ മറ്റൊരു സ്ത്രീയുടെ കഥ കൂടി വര്‍ഷിണിയുടെ തനതായ ശൈലിയില്‍ പറഞ്ഞിരിക്കുന്നു, സ്ത്രീയുടെ മറ്റൊരു പരിണാമ കഥ എന്നോ അതോ പുരുഷന്റെ....... "നിയ്ക്ക്‌ ഭാര്യാ ഉദ്യോഗത്തിനു ശമ്പളം കിട്ടണം.." ഈ പ്രയോഗം അസ്സലായി, ഇഷ്ടായി, സാഹചര്യങ്ങള്‍ മനുഷ്യനെ മാറ്റി മറിക്കുന്നു എന്ന് ഇതിലൂടെ വിളിച്ചറിയിക്കുന്നു .

പിന്നെ പുണ്യാളന്‍ പറഞ്ഞതിനോട് യോജിക്കാന്‍ പറ്റുന്നില്ല ഫോണ്ട് സൈസ് കുഴപ്പമില്ല പക്ഷെ ഈ പച്ചയില്‍ വെള്ള അക്ഷരങ്ങള്‍ക്ക് തിളക്കം കൂട്ടുന്നില്ലേ എന്നൊരു തോന്നല്‍ പിന്നെ അത് ചെറുതും ആക്കിയാല്‍ ആളുകള്‍ ഇവിടെനിന്നും ഓടിയകലും എന്നതിനു രണ്ടു പക്ഷം വേണ്ട,ഏതായാലും കണ്ണുകള്‍ക്ക്‌ കുഴപ്പം ഉണ്ടാകാത്ത നിറവും ഫോണ്ടും കൊടുക്കുക. ആശംസകള്‍.


അടുത്ത കാലത്ത് മലയാളം ബ്ലോഗില്‍ OPEN WAY എന്ന പേരില്‍ എഴുതിത്തുടങ്ങിയ ജസ്റ്റിന്‍ തന്റെ ചെറുകുറിപ്പുകളിലൂടെ വായനക്കാര്‍ക്ക് വിവിധങ്ങളായ സന്ദേശങ്ങള്‍ നല്‍കാന്‍ പരിശ്രമിക്കുന്നു, ബ്ലോഗില്‍ അവിടവിടെ കടന്നു കൂടുന്ന അക്ഷരപിശാചുക്കളെ അകറ്റി നിര്‍ത്താന്‍ കുറേക്കൂടി ശ്രമിച്ചാല്‍  നന്നായിരിക്കും എന്ന് തോന്നുന്നു.  കുറിപ്പുകള്‍ക്ക് അനുയോജ്യമായ വൈവിധ്യമാര്‍ന്ന ചിത്രങ്ങളും ഒപ്പം ചേര്‍ക്കുന്ന ഈ ബ്ലോഗ്‌ പോസ്റ്റുകള്‍ ഇനിയും അനേകരിലേക്ക് എത്തേണ്ടതുണ്ട്.  അടുത്തിടെ താന്‍ എഴുതിയ 'മദ്യ വിശ്വാസികള്‍' എന്ന കുറിപ്പിനുള്ള എന്റെ പ്രതികരണം

മദ്യപാനത്തിനു അടിമപ്പെട്ട മദ്യവിശ്വാസികളെക്കുറിച്ചുള്ള ഈ കുറിപ്പ് നന്നായി. മദ്യപാനികള്‍ വിശേഷിച്ചും മദ്യവിശ്വാസികള്‍ ആവശ്യം അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍ ബൈബിലെ സദൃശ്യ വാക്യങ്ങളില്‍ പറഞ്ഞിട്ടുണ്ട് അതിവിടെ വായിക്കുക അദ്ധ്യായം 23: 29-35 വരയുള്ള വാക്യങ്ങള്‍: 29 ആർക്കു കഷ്ടം, ആർക്കു സങ്കടം, ആർക്കു കലഹം? ആർക്കു ആവലാതി, ആർക്കു അനാവശ്യമായ മുറിവുകൾ, ആർക്കു കൺചുവപ്പു? 30 വീഞ്ഞു കുടിച്ചുകൊണ്ടു നേരം വൈകിക്കുന്നവർക്കും മദ്യം രുചിനോക്കുവാൻ പോകുന്നവർക്കും തന്നേ.  31വീഞ്ഞു ചുവന്നു പാത്രത്തിൽ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുതു.32 ഒടുക്കം അതു സർപ്പംപോലെ കടിക്കും; അണലിപോലെ കൊത്തും.33 നിന്റെ കണ്ണു പരസ്ത്രീകളെ നോക്കും; നിന്റെ ഹൃദയം വക്രത പറയും.34 നീ നടുക്കടലിൽ ശയിക്കുന്നവനെപ്പോലെയും പാമരത്തിന്റെ മുകളിൽ ഉറങ്ങുന്നവനെപ്പോലെയും ആകും.35അവർ എന്നെ അടിച്ചു എനിക്കു നൊന്തില്ല; അവർ എന്നെ തല്ലി, ഞാൻ അറിഞ്ഞതുമില്ല. ഞാൻ എപ്പോൾ ഉണരും? ഞാൻ ഇനിയും അതു തന്നേ തേടും എന്നു നീ പറയും."

മദ്യം  ഉത്തേജനം നല്‍കുന്നു എങ്കില്‍ അത് ജഡത്തിനു മാത്രം ആത്മാവിനോ ആത്മീയ ജീവിതത്തിനോ അത് ഒരു  ഗുണവും ചെയ്യില്ല പകരം അത് കൂടുതല്‍ ദോഷത്തിനു വഴി വെക്കുകയേ ഉള്ളു എന്ന സത്യം  'മദ്യവിശ്വാസികള്‍'  ഓര്‍ത്തിരുന്നെങ്കില്‍!!!  

Pic by keralastylehouse.com/ilamkaattu 

കാലിക പ്രസക്തമായ നിരവധി കുറിപ്പുകളും 
ചെറുകവിതകളും നിറഞ്ഞ, അടുത്തിടെ പരിചയപ്പെട്ട ഒരു ബ്ലോഗത്രേ റഹിയ മൊഹമ്മദിന്റെ 'ഇളംകാറ്റ്' എന്ന ബ്ലോഗ്‌. അടുത്തിടെ താന്‍ എഴുതിയ ചതിക്കപ്പെടുന്ന പ്രവാസി എന്ന കുറിപ്പ് പ്രവാസികള്‍ക്കൊരു മുന്നറിയിപ്പും താക്കീതും നല്‌കുന്നതിനുതകും. ഇത്തരം കുറിപ്പുകള്‍ അനേകരിലേക്ക് എത്തപ്പെ ടെണ്ടതുണ്ട്.

എന്റെ പ്രതികരണം:
കാലിക പ്രസക്തമായ ഒരു കുറിപ്പ്.  ധന സമ്പാദന വ്യഗ്രതയില്‍ മുഴുകി  വീടും നാടും മറന്നു ജീവിക്കുന്ന പ്രവാസിക്ക്  ഒരു മുന്നറിയിപ്പത്രെ ഈ കുറിപ്പ്.  ചുരുക്കമായി പറയേണ്ടതെല്ലാം ഇവിടെ അവതരിപ്പിച്ചു.  പിന്നെ ഈ ബ്ലോഗിലെ word verification എടുത്തു കളക. കമന്റു ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് വളരെ ബുദ്ധിമുട്ടുണ്ടാക്കും. dashboardil പോയി
അത് മാറ്റാന്‍ കഴിയും. ആശംസകള്‍.

ഇന്ന്  ശ്രീ ചന്തു നായരുടെ ആരഭി ബ്ലോഗില്‍ വായിച്ച പോസ്റ്റു:  നമ്മുടെ സമൂഹത്തില്‍ ഇന്ന് നടമാടിക്കൊണ്ടിരിക്കുന്ന വൈകൃതങ്ങള്‍ക്ക് പൂര്‍ണ്ണ ഉത്തരവാദികള്‍ പുരുഷന്മാര്‍ ആണെന്നു തോന്നും വിധം മാദ്ധ്യമങ്ങള്‍ പടച്ചു വിടുന്ന വൈകൃതങ്ങള്‍ അല്ലെ ശരിക്കും വൈകൃതങ്ങള്‍, അവരല്ലേ ഇവിടെ രംഗം വഷളാക്കാന്‍ കൂടുതല്‍ പ്രേരകമേകും വിധം നീങ്ങുന്നത്‌!  ചിന്തോദ്ദിപകമായ തന്റെ കുറിപ്പ് വായിക്കുക നിക്ഷ്പ്പക്ഷമായി പ്രതികരിക്കുക.

എന്റെ പ്രതികരണം:
മാഷെ തികച്ചും ചിന്തോദ്ദിപകമായ ഒരു കുറിപ്പ്.  അതെ നമ്മുടെ മാദ്ധ്യമ സംസ്കാരം തീരെ  വിലകുറഞ്ഞ അല്ലെങ്കില്‍ താണ അവസ്ഥയിലേക്ക് അനുദിനം നിപതിച്ചുകൊണ്ടിരിക്കുന്നു. അവര്‍ക്ക് കുഴപ്പം ഇല്ല ഇത്തരം കാര്യങ്ങള്‍ ഊതി വീര്‍പ്പിച്ചു വിടുന്നതു കൊണ്ട് അവരുടെ TRP നിരക്ക് കൂടുന്നു അവര്‍ സുഖേന വാഴുന്നു.  തിക്താനുഭവങ്ങള്‍ അനുഭവിക്കുന്നതോ നിരപരാധികളായ കുറെ അച്ഛന്മാർ/പുരുഷന്മാര്‍.  കുറിപ്പില്‍ പറഞ്ഞതുപോലെ കേരളത്തിലെ, അല്ലെങ്കിൽ ഭാരത്തിലെ ഒട്ടുമിക്ക അച്ഛന്മാർ നേരിടുന്ന ഒരു വിഷമ സന്ധിയാണിത്. മകളെ അച്ഛന്റെ അടുത്ത് നിർത്തിയിട്ട് പോയാൽ അവൾ പീഡിപ്പിക്കപ്പെടുമോ?  എന്ന് സംശയം കൂറുന്ന അമ്മമാർ … താങ്കളുടെ അഭിപ്രായത്തോട്  പൂര്‍ണ്ണമായും യോജിക്കുന്നു ഇവിടെ കുറ്റവാളികള്‍ മാദ്ധ്യമങ്ങള്‍ തന്നെ!. നല്ലൊരു സംവാദം ഇവിടെ തുടങ്ങട്ടെ!
Season's Greetings!

ബൂലോകത്തിലെ ഒരു തല വാചകം വായിച്ചു ഞാന്‍ ഞെട്ടിപ്പോയി! :-)

കമന്റടിക്കുന്നവര്‍ക്ക് 3 വര്‍ഷം  ജയില്‍ ശിക്ഷ 

കമന്റുകളെപ്പറ്റിയും ബ്ലോഗിനെപ്പറ്റിയും മിക്കപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുന്ന ഒരു ബ്ലോഗര്‍ക്ക് പറ്റിയ ഒരു അമളിയായി ഇതിനെ കരുതിയാലും തകരാറില്ല. കാരണം ഒറ്റ നോട്ടത്തില്‍ ഇത് കമന്റിനെപ്പറ്റിയായിരിക്കും എന്ന് കരുതി.

എന്റെ പ്രതികരണം:
ഒരു ബ്ലോഗെഴുത്തുകാരനും പതിവായി കമന്റു വീശുന്ന (അയ്യോ ബ്ലോഗിലും മറ്റും മാത്രം) എനിക്കു
ഈ തലവാചകം കണ്ടപ്പോള്‍ ആകെ ഒരു കണ്‍ഫ്യൂഷന്‍, അയ്യോ ഇനി കമന്റു വീശാനും പറ്റില്ലേ!!!  കൊള്ളാം ഇതു മറ്റേ കമന്റാണല്ലോ!!!

പക്ഷെ കുറിപ്പില്‍ പറയുന്നതു പോലെ "പതിനെട്ടു വയസ്സിന് താഴെയുള്ള ആണിനെയോ,
പെണ്ണിനെയോ കമന്റടിച്ചാല്‍ ഇനി മൂന്ന് കൊല്ലമെങ്കിലും ജയിലില്‍ കിടക്കണം എന്ന നിയമം വരുന്നു"  അപ്പോള്‍ പിന്നെ അതിനു മുകളില്‍ വയസ്സുള്ളവരെ കമന്റു അടിക്കാം അല്ലെ!!! :-)
നമ്മുടെ നിയമ നിര്‍മ്മാതാക്കളുടെ ഒരു തലയേ !!! അഹോ ഭയങ്കരം!!! :-)

ശിക്ഷ കുറഞ്ഞു പോയോ എന്നൊരു തോന്നല്‍  ഇവന്മാരെ ഇങ്ങനെ വിട്ടാല്‍ പോര.!!! :-)
അജിത്തിന്റെ അഭിപ്രായത്തോടു യോജിക്കുന്നു.  നമ്മുടെ നിയമപാലകര്‍ നിയമം ശരിക്കു പഠിക്കുകയും പ്രാവര്‍ത്തികം ആക്കുകയും ചെയ്താല്‍ ഇന്ന് നടക്കുന്ന പല കുറ്റകൃത്യങ്ങളും  മുളയിലെ നുള്ളാന്‍ കഴിയും, പക്ഷേ ഇവിടെ മിക്കപ്പോഴും പണ സ്വാധീനത്തിലും, രാഷ്ട്രീയ ഇടപെടലിലും  ഇക്കൂട്ടര്‍ വീണു പോകുന്നു എന്നതാണ് സത്യം. കുറിപ്പിന് നന്ദി. എഴുതുക
അറിയിക്കുക. 

മണ്ണും വയലും കൃഷിയും അന്യം നിന്നു പോകുന്ന ഈ നാളുകളില്‍ അതേപ്പറ്റി ഓര്‍മ്മിപ്പിക്കുന്ന കുറിപ്പുകള്‍ തീര്‍ച്ചയായും കൃഷിയെ സ്നേഹിക്കുന്നവര്‍ക്ക് ഉത്തേജനം നല്‍കും എന്നതിനു സംശയം വേണ്ട അത്തരത്തില്‍ ഒരു കുറിപ്പത്രേ insight 4us എന്ന ബ്ലോഗില്‍ കഴിഞ്ഞ ദിവസം വായിച്ച പോസ്റ്റ്‌.

എന്റെ പ്രതികരണം:
Credit insight4usblog
മണ്ണും വയലും അന്യം നിന്ന് പോകുന്ന ഈ കാലത്തില്‍ ഇതാ മണ്ണും വയലും മറക്കുന്നവര്‍ക്കായി ഒരു കുറിപ്പും കുറെ ചിത്രങ്ങളും. മണ്ണിനേയും കൃഷിയേയും സ്നേഹിക്കാന്‍ ഇതൊരു പ്രേരകം ആയെങ്കില്‍ എന്ന് ഓര്‍ത്തു പോകുന്നു. തീര്‍ച്ചയായും ചിലര്‍ക്കിതൊരു തിരിഞ്ഞു നോട്ടത്തിനു സഹായകമാകും.

മണ്ണിനെ സ്നേഹിക്കാന്‍ മറന്നവര്‍ക്കൊരു ഓര്‍മ്മപ്പെടുത്തല്‍.  സംഭവം നന്നായി ചിത്രങ്ങളും, ഈ ചിന്തകള്‍ ഉള്ള അനേകര്‍ ഇനിയും ഇവിടെ ഉണരട്ടെ അല്ല ജനിക്കട്ടെ എന്നാഗ്രഹിച്ചു പോകുന്നു.
ഈ നല്ല ഓര്‍മ്മപ്പെടുത്തലിനു നന്ദി നമസ്കാരം :-)
ഇവിടെ ഞാന്‍ ചേര്‍ന്നിട്ട് കുറെക്കാലമായി.
വീണ്ടും കാണാം/ ആശംസകള്‍,

ചില നല്ല സന്ദേശങ്ങള്‍ ഉള്‍ക്കൊണ്ട കഥകളുമായി അടുത്തിടെ 'സൗമ്യദര്‍ശനം' എന്ന പേരില്‍ മലയാളം ബ്ലോഗില്‍ എത്തിയ ഒരു പ്രതിഭയത്രെ ശ്രീ ബഞ്ചമിന്‍ നെല്ലിക്കാലാ.  അടുത്തിടെ വായിച്ച ശ്രദ്ധേയമായ ഒരു കഥയത്രേ 'കാരുണ്യത്തിന്റെ വില' എന്ന  തലക്കെട്ടില്‍ താന്‍ എഴുതിയ ഹൃദയസ്പര്‍ശിയായ ആ കഥ. ഇതേപ്പറ്റി എന്റെ ബ്ലോഗ്‌ പേജിലും ഒരു കുറിപ്പു ഞാന്‍ ചേര്‍ത്തിരുന്നു അതും ഇവിടെ വായിക്കാം 

എന്റെ പ്രതികരണം:
pic, credit Benji
ബെഞ്ചി,  ഇക്കുറി, കാണാന്‍ വൈകിപ്പോയി അറിയിപ്പ് തപാലിലൂടെ കിട്ടിയില്ല I mean emailil. വളരെ ഗൌരവതരമായ ഒരു വിഷയം അതിലും ഗൌരവമായിത്തന്നെ ഇവിടെ അവതരിപ്പിക്കാന്‍ കഥാകാരന് കഴിഞ്ഞു.  എന്തിനും ഏതിനും അമേരിക്കക്കാരനോട് അല്ല അമേരിക്കയോട് കലി തുള്ളുന്നവര്‍ ഇതൊന്നു കണ്ണ് തുറന്നു വായിച്ചെങ്കില്‍ എന്നോര്‍ത്തു പോയി, കമന്റില്‍ അജിത്‌ മാഷ്‌ പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. സേവന തല്പ്പരതയില്‍ അവര്‍ക്കൊപ്പം ഒരു രാജ്യവും കിട പിടിക്കില്ല തന്നെ, ഇക്കഥയിലെ കെന്നത്തിനെപ്പോലുള്ള അനേകരെ അവിടെ കണ്ടെത്താന്‍ കഴിയും!! അനുഭവത്തിന്റെ വെളിച്ചത്തില്‍ തന്നെ ഈ വാക്കുകള്‍ കുറിച്ചത്, ബെഞ്ചി അത് കഥാ രൂപേണ നെഞ്ചില്‍ തട്ടും വിധം അവതരിപ്പിച്ചതില്‍ അഭിനന്ദനങ്ങള്‍, വീണ്ടും പുതിയ കഥാ തന്തുക്കളുമായി വരുമല്ലോ!
ആശംസകള്‍.

ശ്രീ പ്രദീപ്‌ കുമാറിന്റെ  'നിഴലുകള്‍' എന്ന ബ്ലോഗില്‍ 'വാസ്തു വഴികളിലെ കള്ളന്‍'  എന്ന പേരില്‍ തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവം പകര്‍ന്നു തന്ന ഒരു കഥ. വായിക്കുക ഇവിടെ

എന്റെ പ്രതികരണം:
ആധുനിക രീതിയില്‍ പണിയിച്ച ഗൃഹത്തിലെ കള്ളന്റെ വികൃതികള്‍ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു.  ആധുനിക ലോകത്തിലെ ആധുനിക ജീവിത രീതിയും അസ്സലായി ചിത്രീകരിച്ചു. ആശംസകള്‍.  ഇവിടെയെത്താന്‍ അല്‍പ്പം വൈകി.  വീണ്ടും കാണാം. 
അക്ഷരങ്ങളുടെ വലുപ്പം കൂട്ടുക വായിക്കാന്‍ പ്രയാസം.

ഈ മഷി യെപ്പറ്റിയുള്ള ഒരു അവലോകനം ബ്ലോഗര്‍  നിഷ ഹൃദയതാളങ്ങള്‍  എന്ന പേജില്‍ എഴുതിയത് അതിനുള്ള എന്റെ പ്രതികരണം.

ഈ പ്രാവശ്യത്തെ ഈമഷി വായിക്കാന്‍ കഴിഞ്ഞില്ല.  നിഷയുടെ ഈ അവലോകനം നന്നായി, അവലോകനം നടത്തുന്നവരെ അവലോകനം ചെയ്യുന്നതായി കരുതല്ലേ! ഒരു വാക്ക് ഇവിടെയും/അവലോകനത്തിലും  അക്ഷരപ്പിശാച് കടന്നു കൂടിയതില്‍ ഖേദിക്കുന്നു, അതും ആദ്യ വരിയില്‍ തന്നെ "വിശലനം"നോക്കുക, തിരുത്തുക, നിഷയെപ്പൊലെ തിരക്ക് പിടിച്ചവര്‍ക്കിത് പ്രയാസം തന്നെ, പക്ഷെ!!! :-)
PS
മറ്റൊരു കൃഷ്ണന്‍ നായര്‍ ആകാതിരിക്കാന്‍ ശ്രമിക്കുക. മലയാള നാട്. :-)

ബഷീര്‍ വള്ളിക്കുന്നിന്റെ പ്രിന്റ്‌ മീഡിയയുടെ  മരണത്തെപ്പറ്റിയുള്ള പോസ്റ്റ്‌                                                        "ന്യൂസ് വീക്കും പൂട്ടുന്നു. മനോരമേ, ജാഗ്രതൈ!!" ഡിജിറ്റല്‍ യുഗം എത്ര വളര്‍ന്നാലും പ്രിന്റ്‌ വായന ഇവിടെ മരിക്കില്ല എന്ന് തന്നെ വിശ്വസിക്കുന്ന ഒരു നല്ല കൂട്ടം ആളുകള്‍ ഇവിടുണ്ട്, ഒരു പക്ഷെ വിദേശ രാജ്യങ്ങളില്‍ ഇതിന്റെ തകര്‍ച്ച സുനിശ്ചിതമാണെങ്കിലും, നമ്മുടെ നാട്ടില്‍ അത്ര വേഗം ഇതിനു മരണം സംഭവിക്കില്ല എന്നു തന്നെ വിശ്വസിക്കാം. ശ്രീമാന്‍ വള്ളിക്കുന്നിന്റെ രസകരമായ ഈ കുറിപ്പ് തന്റെ ബ്ലോഗില്‍ വള്ളിക്കുന്ന്ഡോട്ട്.കോം മില്‍ വായിക്കുക, അതിനുള്ള എന്റെ പ്രതികരണം:


ശ്രീ. വെട്ടത്താന്‍ ജി പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു ഡിജിറ്റല്‍ യുഗത്തിലും പിടിച്ചു നില്‍ക്കാന്‍ മുന്നേ കൂട്ടി മാര്‍ഗ്ഗം കണ്ടവരത്രേ മനോരമക്കാര്‍, പിന്നെ നമ്മുടെ നാടല്ലേ അത്രവേഗം ആ യുഗം എത്തി നോക്കുമെന്നും തോന്നുന്നില്ല, പിന്നെ യുവാക്കള്‍ അവരെ കയ്യിലെടുക്കാനും മാര്‍ഗ്ഗം ഉണ്ടെങ്കിലോ ! പ്രിന്റു വായനയുടെ സുഖം ഒന്ന് വേറെ തന്നെ വള്ളിക്കുന്നെ!!  അതിന്റെ സുഖം അനുഭവിച്ചവര്‍ എത്ര ഡിജിറ്റല്‍ വന്നാലും പഴയത് മുഴുവനും വിട്ടു പുതിയതിനു പുറകെ പോകുമോന്നു തോന്നുന്നില്ല, ഒരു പക്ഷെ ഇതൊരു വെറും തോന്നലാകാനും മതി അല്ലെ!!!  ചിത്രങ്ങള്‍ ഓരോ വശങ്ങളിലേക്ക് മാറ്റിയാല്‍ കാണാന്‍ കുറേക്കൂടി ഭംഗി കിട്ടും എന്നും തോന്നുന്നു.  ആശംസകള്‍.

കേരളത്തിലെ നേഴ്സ്മാരുടെ സമരത്തിനു ശേഷവും കോലഞ്ചേരി ആശുപത്രി അധികൃതര്‍ പഴയ പദ്ധതി തന്നെ തുടരുന്നു എന്ന് കേട്ട വാര്‍ത്തക്ക് കൊടുത്ത പ്രതികരണം.boolokam.comil
ഇതില്‍ ഒട്ടും അതിശയോക്തി ഇല്ല മേനോനേ!
ഇത്തരക്കാരെ തുറങ്കില്‍ അടക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇത്തരം അനീതിയോ അതും ഒരു ക്രൈസ്തവ സംഘം നടത്തുന്ന ആശുപത്രിയിലോ! അവിശ്വസനീയം എത്രയും വേഗം ഈ സെക്രട്ടറിയെ അവിടെ നിന്നും കേട്ട് കെട്ടിക്കണം
അതാണ്‌ സഭക്കും നാട്ടാര്‍ക്കും മന്ത്രി സഭക്കും നല്ലത്.


ഫൈസല്‍ ബാബുവിന്റെ പ്രവാസിയുടെ മരണവും തുടര്‍ നടപടികളെപ്പറ്റിയും വിവരിക്കുന്നു "പ്രവാസി മരണപ്പെട്ടാല്‍......... ??" എന്ന ബ്ലോഗ് പോസ്റ്റിലൂടെ,  നിരവധി പ്രവാസി മലയാളികള്‍ക്കും ഇന്നും അജ്ജാതമായ, എന്നാല്‍ ആവശ്യം അറിഞ്ഞിരിക്കേണ്ടതുമായ ചില വസ്തുതകള്‍ വളരെ വിശദമായി അദ്ദേഹം ഇവിടെ വിവരിക്കുന്നു.  ഈ വിവരങ്ങള്‍  കൂടുതല്‍ പ്രവാസികളിലേക്ക് ഇനിയും എത്തേണ്ടിയിരിക്കുന്നു, വായനക്കാര്‍ തങ്ങളുടെ സോഷ്യല്‍ വെബ്‌ പേജുകളിലൂടെ അനേകര്‍ക്ക്‌ ലഭിക്കത്തക്ക വിധം ഈ വിവരം ഷെയര്‍ ചെയ്താല്‍ നന്നായിരിക്കും.

എന്റെ പ്രതികരണം:  g+ notification കണ്ടാണിത് വായിച്ചത്. പ്രവാസികള്‍ക്കും അവരുടെ ബന്ധു മിത്രാദികള്‍ക്കും വളരെ ഗുണം ചെയ്യുന്ന ഒരു കുറിപ്പ്. കാര്യക്രമങ്ങള്‍ എങ്ങനെ ചെയ്യണം എന്ന് വിശദമായി നല്‍കി ഇവിടെ.

മരിച്ചാലും സമാധാനം കിട്ടില്ലല്ലോ അള്ളാ!!!എന്ന ഒരു സ്ഥിതി വന്നാലോ!  ആലോചിക്കാന്‍ കൂടി കഴിയുന്നില്ല. ഈ കുറിപ്പ് കുറേക്കൂടി പ്രൊമോട്ട് ചെയ്യേണ്ടിയിരിക്കുന്നു.  അതായത് എല്ലാ സോഷ്യല്‍ നെറ്റ് വര്‍ക്കിലും ലിങ്ക് പോസ്റ്റുക, അത് അനേകര്‍ക്ക്‌ ഗുണം ചെയ്യും.  "ഈ വര്‍ഷത്തെ അവസാനത്തെ പോസ്റ്റ്‌" എന്നു കണ്ടു അതും ഒരു അന്തിമക്രിയാ വിഷയത്തില്‍ ഒതുക്കി അല്ലെ!  വീണ്ടും കാണാം.

ഒപ്പം  എയര്‍ ഇന്ത്യയെപ്പറ്റി താന്‍ എഴുതിയ മറ്റൊരു നര്‍മ്മക്കുറിപ്പിനുള്ള  പ്രതികരണവും വായിക്കുക.
ഇവിടെ നേരത്തെ വന്നിരുന്നു.  വായിച്ചിരുന്നു. പക്ഷെ ഒരു കമന്റു വീശാന്‍ വിട്ടു പോയി. വീണ്ടും ഇന്നെത്തി, ഒരാവര്‍ത്തി കൂടി വായിച്ചു.  ടെറര്‍ ഇന്ത്യയുടെ അല്ല എയര്‍ ഇന്ത്യയുടെ പരിതാപാവസ്ഥ വളരെ സരളമായി ഹാസ്യ രൂപത്തില്‍ ബീവിയുടെ കത്തിലൂടെ അവതരിപ്പിക്കുന്നതില്‍ വിജയിച്ചു. എഴുതുക ഇത്തരം നര്‍മ്മ രസമൂറും കഥകള്‍. ലേബലില്‍ ചിരി നര്‍മ്മം എ ന്നൊതുക്കാതെ സമകാലികം എന്നു കൂടി ചേര്‍ത്തത് നന്നായി.  ടെറര്‍ ഇന്ത്യയുടെ ഈ ദുരവസ്ഥ സമീപ കാലത്തെങ്ങാനും മാറാന്‍ സാദ്ധ്യത ഉണ്ടോ ഫൈസലേ :-)  വീണ്ടും കാണാം.

ബ്ലോഗ്‌ പോസ്റ്റുകളിലൂടെ മനോഹരമായി ചിത്രങ്ങള്‍ കോറിയിടുന്ന 
അസ്രുസിന്റെ  caricature ബ്ലോഗിലെ ഏറ്റവും പുതിയ പോസ്റ്റു സച്ചിന്‍

എന്റെ പ്രതികരണം:
യാതൊരു ജാടയുമില്ലാത്ത ഒരു നല്ല ക്രിക്കറ്റര്‍ ഒടുവില്‍ നമ്മോടു അല്ല സജീവ കളിയില്‍ നിന്നും വിടവാങ്ങി, അദ്ദേഹത്തെ ഇവിടെ ഓര്‍ത്തതില്‍ സന്തോഷം, പടം അസ്സലായി മാഷേ പക്ഷെ കുറിപ്പില്‍ ചില അക്ഷരപ്പിശകുകള്‍ വന്നിട്ടുണ്ട്. ശ്രദ്ധിക്കുക
സസ്നേഹം
ഫിലിപ്പ് ഏരിയല്‍


നിരവധി കംപ്യുട്ടര്‍ ട്രിക്ക്സുകള്‍ തന്റെ ബ്ലോഗിലൂടെ (കംപ്യുട്ടര്‍ ടിപ്സ്) കൈമാറിയ  കംപ്യുട്ടര്‍ wizard ഷാഹിദിന്റെ മറ്റൊരു പൊടിക്കൈ,  നമ്മുടെ C ഡ്രൈവില്‍ സേവ് ആകുന്ന പ്രോഗ്രാമുകള്‍ പലപ്പോഴും ഫോര്‍മാറ്റ്‌ ചെയ്യുമ്പോള്‍ നഷ്ടമാകുന്നു എങ്ങനെ ഇതിനെ മറ്റു ഡ്രൈവുകളിലേക്ക് മാറ്റാം വിശേഷിച്ചും D ഡ്രൈവിലേക്ക്, അത്   ചിത്രങ്ങള്‍ സഹിതം വിശദീകരിക്കുന്ന ഒരു ബ്ലോഗ്‌ പോസ്റ്റ്‌.  പലര്‍ക്കും ഗുണം ചെയ്യുന്ന ഒരു പോസ്റ്റ്‌.

Facebookiലൂടെ തന്റെ എഴുത്തിലുള്ള നൈപുണ്യം വെളിവാക്കിയ ഒരു പ്രവാസിയത്രെ ജിന്‍സി.  മഞ്ഞുതുളളികള്‍ എന്ന ലേബലില്‍ അടുത്തിടെ ബ്ലോഗ്‌ എഴുത്തു തുടങ്ങിയ  ജിന്‍സിയുടെ പേജിലെ രസകരമായ ഒരു നര്‍മ്മ കഥ.

എന്റെ പ്രതികരണം:
ജിന്‍സി ആളു കൊള്ളാമല്ലോ.  കവിത മാത്രമല്ല കഥയും കയ്യില്‍ ഉണ്ടല്ലേ!!!
കൊള്ളാമല്ലോ കൊച്ചെ ഈ കഥ!!  പുലിയായി മാറാന്‍ കൊതിച്ച പാവം വിജയന്‍ അല്ല വിജിക്കുട്ടി.  ഇപ്പോള്‍ സ്വസ്ഥം ഗൃഹ ഭരണം. അങ്ങനെ ഒരാള്‍ കൂടി രക്ഷപ്പെട്ടെന്നു പറ അല്ലെ!
പിന്നെ ഖണ്നിക തിരിച്ചു എഴുതിയാല്‍ കുറേക്കൂടി വായിക്കാന്‍ സുഖം ഉണ്ടാകും.  നല്ലൊരു കഥാകാരി ഇവിടെ ഒളിഞ്ഞിരിക്കുന്നു.  എഴുതുക അറിയിക്കുക.  മെയിലില്‍ ഒരു ലിങ്ക് വിടുക നോ പ്രോബ്.  പേജില്‍ പോയി നോക്കുക പ്രയാസം.  പിന്നെ facebook ഉം അതുപോലെ തന്നെ നോക്കിയാല്‍ നോക്കി അത്ര തന്നെ. gmail ഉപയോഗിക്കുക.

ആശംസകള്‍. PS: Pl remove the word verification Thanks.

boolokam.com
മലയാളിയുടെ ലൈംഗികതൃഷ്ണ. എന്ന തലക്കെട്ടില്‍ കുറെ ചരിത്രങ്ങള്‍ ഉദ്ധരിച്ചു ലേഖിക  ബൂലോകം.കോമില്‍ എഴുതിയ ഒരു നീണ്ട ലേഖനത്തിനുള്ള എന്റെ പ്രതികരണം:
ഇവിടെപ്പറഞ്ഞ പലതിനോടും യോജിക്കാന്‍ കഴിയില്ല.  ഇപ്പറയുന്നത്‌ കേട്ടാല്‍ ഇത്തരം കാര്യങ്ങള്‍ നമ്മുടെ കേരളത്തില്‍ മാത്രം നടക്കുന്ന ഒന്ന് പോലുണ്ടല്ലോ ! എന്തായാലും തലക്കെട്ടും അതിനു ഒപ്പമുള്ള സുന്ദരചിത്രവും ഇത്രയും കമന്റു വാരിക്കൂട്ടി, എഴുത്തുകാരി/കാരന്‍ ഉദ്ദേശിച്ചത് നടന്നു!!

Sex Sells എന്നു പറയുന്ന സത്യം ഒരിക്കല്‍ക്കൂടി,എഴുത്തിലൂടെ ഇവിടെ അന്വര്‍ത്ഥം ആയി എന്ന് പറഞ്ഞാല്‍ മതിയല്ലോ.  ഇനിയും എഴുതുക മാഷെ സെക്സും, സെക്സ് related വിഷയങ്ങളും :-) :-)   
ആശംസകള്‍
ഒടുവില്‍ വായിച്ചത്:
കൂട്ടബലാൽസംഗത്തിനിരയായ പെൺകുട്ടി മരണപ്പെട്ടു എന്ന കുറിപ്പിലൂടെ ഒരു സാധാരണ പൌരന്റെ രോഷം ആളിപ്പടരുന്നത് വിശ്വമാനവികം ബ്ലോഗുടമ ശ്രീ സജിമിന്റെ ഈ കുറിപ്പില്‍ പ്രതിഫലിച്ചു കാണാം.  എന്റെ പ്രതികരണം

സജിം, ഒരു സാധാരണ പൌരന്റെ രോഷവികാരമത്രെ ഞാന്‍ ഈ കുറിപ്പില്‍ കണ്ടത്.
തീര്‍ച്ചയായും ആ മനുഷ്യാധമന്മാരുടെ ചെയ്തികള്‍ മൃഗങ്ങള്‍ക്കു പോലും ലജ്ജ വരുത്തുന്നതും അറപ്പുളവാക്കുന്നതുമാണ്  എന്നതിനു രണ്ടു പക്ഷം ഇല്ല.              എങ്കിലും അവരെ 'പിച്ചിചീന്താനായി  രോഷാകുലരായ ജനങ്ങൾക്ക് മുന്നിലേയ്ക്ക് വലിച്ചെറിഞ്ഞു കൊടുത്താലും അത് അധികമാകില്ല. ജനങ്ങൾ അവരെ പിച്ചി ചീന്തട്ടെ' എന്ന ആശയത്തോട് യോജിക്കാനകുന്നില്ല, അങ്ങനെയെങ്കില്‍  അവരും നാമും തമ്മില്‍ എന്ത് ഭേദം. ഇതിനര്‍ത്ഥം അവര്‍ ശിക്ഷിക്കപ്പെടരുത് എന്നല്ല മറിച്ചു  നിലവിലുള്ള നിയമങ്ങള്‍ അതിനു മതിയാകുന്നില്ല എങ്കില്‍ കര്‍ശന നിയമം ഉണ്ടാക്കി അവര്‍ക്ക്  കോടതിയില്‍ കിട്ടാവുന്ന പരമാവധി ശിക്ഷ തന്നെ കൊടുക്കണം, അത്  ഇപ്പോഴുള്ളതുപോലെയല്ല മറിച്ചു തല്‍ക്ഷണ ശിക്ഷ എന്ന വിധത്തില്‍ നിയമം വരണം. ദുഃഖിതരായ ആ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നു. ഞങ്ങളുടെ ആദരാഞ്ജലികള്‍.  

ഒപ്പം സഹ സഹോദരിക്ക് ആദരാഞ്ജലികളുമായി ആയിരങ്ങള്‍. ഇവിടെ ഇതാ ശ്രീജയ ദിപു ആദരാഞ്ജലി യുമായി സ്വപ്‌നങ്ങള്‍ എന്ന തന്റെ പുതിയ ബ്ലോഗില്‍

എന്റെ പ്രതികരണം
ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയല്ല്ലാതെ മറ്റൊന്നിനും നമുക്ക് കഴിയില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ദുഃഖം 
ഏതായാലും ഈ നരാധമന്മാര്‍ മാപ്പര്‍ഹിക്കുന്നില്ല, ലഭിക്കാവുന്ന ഏറ്റവും വലിയ ശിക്ഷ അവര്‍ക്ക് കൊടുത്തിരിക്കണം, അതിനു സമ്മര്‍ദ്ദം ചെലുത്താന്‍ പ്രതിക്ഷേതക്കാര്‍ക്ക് കഴിയും എന്ന് തന്നെ വിശ്വസിക്കാം.  ബ്ലോഗ്‌ പോസ്റ്റ്‌ അറിയിപ്പിന് നന്ദി എഴുതുക അറിയിക്കുക.

ഞാന്‍ വായിച്ച പല ബ്ലോഗുകളും  
ഇവിടെ പരാമര്‍ശിക്കാന്‍  വിട്ടുപോയി. 
അടുത്ത പോസ്റ്റില്‍ അത് പരിഹരിക്കാം 
എന്ന് കരുതുന്നു.  സദയം ക്ഷമിക്കുക.

ഇവിടെയെത്തി 
പോസ്റ്റു വായിച്ചു 
അഭിപ്രായം പറഞ്ഞ/പറയുന്ന
 എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി 
എന്റെ നന്ദി നമസ്കാരം.

ഒപ്പം എന്റെ എല്ലാ 
പ്രീയ വായനക്കാര്‍ക്കും 
ശുഭകരവും സന്തോഷദായകവും 
സമൃദ്ധി നിറഞ്ഞതുമായ 
ഒരു പുതു വത്സരം നേരുന്നു.

വീണ്ടും കാണാം.







59 comments

പുണ്യവാളനില്‍ അവലോകനം തുടങ്ങിയത് കൊണ്ട് നന്നായി അല്ലെ ഫിലിപ്പ് സാര്‍ ഹ ഹ ഹ ഹ

താങ്കള്‍ പറഞ്ഞ വാക്കുകളോട് വിയോജിപ്പ് ആദ്യം ഉണ്ടായിരുന്നു എങ്കിലും തെറ്റ് എന്റേത് ആണെന്ന് ശേഷം എനിക്ക് ബോധ്യം വരുകയും , ഞാന്‍ അത് അവിടെ തിരുത്തി കൊടുക്കുകയും ഇനിയുള്ള ബ്ലോഗുകളില്‍ തുടരുകയും ചെയ്യുന്നതാണ് ....

നല്ല മനസ്സിന് നന്ദി , പുതുവല്‍സര ആശംസകളോടെ സ്വന്തം പുണ്യവാളന്‍


@ പിടിച്ചു കൊന്നാല്‍ എല്ലാം തീരുമോ

അസ്സലായി സര്‍ , ഇത്രയും നീണ്ട ഒരു കുറിപ്പ് എഴുതിയത് തന്നെ പരാമര്‍ശിച്ച എല്ലാവര്ക്കും ഉള്ള ഒരു നല്ല പുതു വത്സര സമ്മാനം തന്നെ, ആശംസകള്‍ !

കൂടെ എന്‍റെ വക ഒരു ചെറിയ സമ്മാനവും, താഴെ കൊടുത്തിരിക്കുന്നത്‌ എന്‍റെ ആദ്യകാല ബ്ലോഗ്പോസ്റ്റില്‍ അങ്ങ് ഇട്ട ഒരു കമന്റ്‌ ആണ്, മറുപടിയും താഴെ ചേര്‍ത്തിരിക്കുന്നു.

" മഹാനഗരങ്ങളില്‍ ദിനേനെ അരങ്ങേറിക്കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ നന്നായി അവതരിപ്പിച്ചു, എങ്കിലും എഴുത്തില്‍ അല്‍പ്പം ധൃതി കൂടിയതുപോലൊരു തോന്നാല്‍, അല്‍പ്പം കൂടി ശ്രദ്ധിച്ചാല്‍ അതൊഴിവാക്കാം പോസ്റ്റ്‌ ചെയ്യും മുന്‍പ് ഒരാവര്‍ത്തി കൂടി വായിച്ചു അക്ഷരപ്പിശകും ഘടനയും ശരിയാക്കുക, അപ്പോള്‍ വാനക്ക് കൂടുതല്‍ ഒഴുക്കും സുഖവും കിട്ടും. എന്റെ ബ്ലോഗില്‍ വന്നതിനും നന്ദി. എഴുതുക അറിയിക്കുക PS: ഇതു മനസ്സിലായില്ല:ഗ "ശരിയാണ്, അവളുടെ പാപങ്ങള്‍ അവള്‍ തന്നെ അനുഭവിച്ചു തീര്‍ക്കട്ടെ, ഈ ഭൂമിയില്‍ വച്ച് തന്നെ, പിന്നെ യാത്ര സ്വര്‍ഗത്തിലേക്ക്, അതൊരു ഉറപ്പാണ്‌," അപ്പോള്‍ പാപം ചെയ്യുന്നവര്‍ക്ക് സ്വര്‍ഗ്ഗം ഉറപ്പാണേന്നോ ? ഇതേതു മത ഗ്രന്ഥതില്ലാനാവോ !! തിരുത്തുക ". on മഹാനഗരങ്ങളുടെ നീതി....

മറുപടി

"നരകവും സ്വര്‍ഗ്ഗവും നമ്മുടെ ഒരു തിരിച്ചറിവ് മാത്രമല്ലേ ഫിലിപ്പ് ചേട്ടാ! നാലുനേരം ഭക്ഷണം കഴിക്കുന്നവന് ഒരു ദിവസത്തെ പട്ടിണി പോലും നരകം തന്നെ!, ഡോളി അനുഭവിച്ച വീഴ്ചയിലും കൂടുതല്‍ വേദന മരണത്തിനുപോലും നല്‍കാനാകില്ല എന്ന ഒരു തിരിച്ചറിവാണ് ആ വാചകം, അപ്പോള്‍ പിന്നെ ആ മരണം പോലും ഒരു സ്വര്‍ഗമല്ലെ ചേട്ടാ? വായനക്ക് നന്ദി, അഭിപ്രായങ്ങള്‍ക്കും, തെറ്റുകള്‍ തിരുത്താനും പിന്നെ ഫോളോ വിന്‍ഡോ ആഡ് ചെയ്യാനും ശ്രമിക്കാം". on മഹാനഗരങ്ങളുടെ നീതി....

അങ്ങേക്കും കുടുംബത്തിനും നവവത്സരാശംസകള്‍ !

വായിച്ച ബ്ലോഗ്‌ ഓര്‍ത്തുവെക്കാന്‍ തന്നെ പ്രയാസം അതിനിടയില്‍ വായിച്ച ബ്ലോഗും അതിനു ചുവടെ നല്‍കിയ കമെന്റുകളും ഇങ്ങനെ അടുക്കിപ്പെറുക്കി വെക്കുവാന്‍ ഫിലിപ്പേട്ടന്‍ കാണിച്ച ക്ഷമയ്ക്ക് ആദ്യമേ ആശംസകള്‍ അര്‍പ്പിക്കുന്നു. വായിക്കുവാന്‍ വിട്ടുപോയ അല്ലെങ്കില്‍ നമ്മള്‍ വായിച്ചിരിക്കേണ്ട ഒട്ടേറെ ബ്ലോഗുകളിലെക്കുള്ള ലിങ്കുകള്‍ നല്‍കിയത് പ്രശംസനീയം.. വെറുതെ ഞാന്‍ അത് വായിച്ചിട്ടുണ്ട് നിങ്ങള്‍ വേണേല്‍ തപ്പി പിടിച്ചു വായിച്ചോ എന്ന ചിന്താഗതി കാണിച്ചില്ലല്ലോ. ഇതില്‍ പറഞ്ഞവയില്‍ നിഷ, വര്‍ഷിണി, ചേച്ചിമാരുടെയും അജിതേട്ടന്‍ ഫൈസലിക്ക എന്നിവരുടെയും ബ്ലോഗുകളെ ഞാന്‍ വായിച്ചതുള്ളൂ.. ബാക്കി കൂടി വായിക്കട്ടെ.. പക്ഷെ വര്‍ഷാന്ത്യക്കുറിപ്പ്‌ എന്ന തലക്കെട്ട്‌ വായിച്ചു ഇവിടെ വന്ന എന്നെ തീര്‍ത്തും നിരാശപ്പെടുത്തി. എങ്കിലും തുടരട്ടെ..

Thanks Kumaretta,
for the encouraging
first comment.
Good Wishes for the New Year.
Best

വര്‍ഷാവസാന പോസ്റായി കുറെ കാര്യമായി പണിചെയ്ത് ചെറിയ പരിചയപ്പെടുത്തല്‍ നന്നായി.
കാണാത്തത് കാണാന്‍ പോയി നോക്കട്ടെ.
പുതുവര്‍ഷാശംസകള്‍

ഹ ഹ ഹ ഇതാ വീണ്ടും കുറെ ഹ ഹ ഹകള്‍ :-)
അതെ, അതേതായാലും നന്നായി അല്ലെ!
അതെ മഹാത്മാവേ തെറ്റ് തിരുത്തുന്ന ശീലം
വശമാക്കിയെടുക്കുക എന്നതു തന്നെ ഒരു നല്ല ശീലം :-)
അതേതു മഹാത്മാവ് ആയാല്‍ പോലും കൂടുതല്‍ ഗുണം ചെയ്യുകയേ ഉള്ളു.
എന്നാല്‍ ചിലര്‍ അങ്ങനെയല്ല, ഞാന്‍ പിടിച്ച മുയലിനു.....എന്നു പറയുന്നത്
ഒരു ശീലമാക്കി മാറ്റിയിരിക്കുന്നു അവര്‍.
ഇതാ ഞങ്ങളുടെയും മനസ്സു തുറന്നുള്ള പുതുവല്‍സര ആശംസകള്‍. :-)
;ലിങ്കിലെ ബ്ലോഗു വായിച്ചിരുന്നു കമന്റു പൊസ്റ്റിയില്ലെന്നു തോന്നുന്നു,
ഉടനെയെത്താം.

പ്രിയ പ്രവീണ്‍,
വളരെ സന്തോഷം ഈ പ്രതികരണത്തിന്,
വേണ്ടപ്പെട്ട പലരേയും, പ്രത്യേകം പരാമര്‍ശിക്കേണ്ട പല നല്ല ബ്ലോഗുകളും ഇവിടെ വിട്ടു പോയി എന്ന് ഖേദത്തോടെ കുറിക്കട്ടെ, അത് സംഭവിച്ചതിന്റെ കഥ താഴെ സംഗീത് വിനായകിനുള്ള മരുപടിയില്‍ വായിക്കുക, ഏതായാലും പ്രവീണ്‍ ഈ ഓര്‍മ്മപ്പെടുത്തലിനും മറുപടിക്കും നന്ദി, അക്ഷരപ്പിശകുകള്‍ തിരുത്താന്‍ പറയുന്ന കമന്റിലും ഈ പിശാചു കടന്നു കൂടിയാലത്തെ അവസ്ഥ കഷ്ടം തന്നെ അല്ലെ പ്രവീണ്‍, പക്ഷെ അത് കമന്റില്‍ ആയതിനാല്‍ മാപ്പാക്കാം അല്ലെ. മലയാളം എഴുതി തുടങ്ങിയപ്പോള്‍ നിരവധി തെറ്റുകള്‍ എഴുതിക്കൂട്ടി എന്നാല്‍ ഇപ്പോള്‍ അതിനൊരു ഭേദം വന്നിട്ടുണ്ടെന്ന് തോന്നുന്നു. വളരെ നന്ദിസന്ദേശത്തിനും ഓര്‍മ്മപ്പെടുത്തലിനും
എന്റേയും നവവത്സരാശംസകള്‍ എല്ലാവര്‍ക്കും
വീണ്ടും കാണാം എഴുതുക, അറിയിക്കുക.

പ്രീയപ്പെട്ട വിനെയാ,
ക്ഷമാപണത്തോടെ തുടങ്ങട്ടെ!
പരാമര്‍ശിക്കപ്പെടെണ്ട പലരുടേയും ബ്ലോഗ്‌ ഈ കുറിപ്പില്‍ വന്നിട്ടില്ല,
അതൊരു അബദ്ധം പിണഞ്ഞതാണ്, desk topil കുറിപ്പ് എഴുതിക്കൊണ്ടിരുന്നപ്പോള്‍
പെട്ടന്ന് കറന്റു പോയി, ups മുഖേന പിന്നെയും 15 മിനിറ്റ് പണി ചെയ്തു പിന്നെ പെട്ടന്ന്
മകന്റെ lap topil പണി തുടങ്ങി അതൊരു വലിയ പാര പണിയായിപ്പോയെന്നു പറഞ്ഞാല്‍ മതിയല്ലോ
ബ്ലോഗ്ഗര്‍ എഡിറ്റ്‌ മോഡില്‍ ടൈപ്പ് ചെയ്തുകൊണ്ടിരുന്നപ്പോള്‍ എങ്ങനെയോ ഏതോ ബട്ടന്‍ അമര്‍ത്തി അതാ പേജു മുഴുവന്‍ blank അതുകണ്ട് അടുത്തിരുന്ന ഇളയ മകന്‍ അവന്റെ കമ്പ്യുടര്‍ അറിവ് പകര്‍ന്നു. control z പ്രസ്‌ ചെയ്യാന്‍ വന്നത് control s ആയിപ്പോയി സകലതും പോയി. പിന്നെ ജി മെയിലില്‍ സേവ് ചെയ്തു വെച്ച പഴയ കോപ്പിയില്‍ പിന്നെ പണി തുടങ്ങി അങ്ങനെ പലതും പോയി, അങ്ങനെ ഒരു പാഠം പഠിച്ചു, ബ്ലോഗ്ഗറില്‍ ടൈപ്പ് ചെയ്യുമ്പോള്‍ എപ്പോഴും ഒരു കോപി മറ്റൊരു ഫയലില്‍ അത് ജി മെയിലിലോ ബ്ലോഗറില്‍ ഡ്രാഫ്റ്റ് ആയോ സേവ് ചെയ്തു വെക്കുക എന്നത്. അക്കൂട്ടത്തില്‍ റാംജി പട്ടേപ്പാടം, കണ്ണൂരാന്‍, വിനായക്, വിഷ്ണു, റോബിന്‍ രൈനി, നിസാര്‍ nv കുമാരെട്ടെന്‍, വെട്ടത്താന്‍, റോസിലിന്‍ യച്ചുമക്കുട്ടി തുടങ്ങി പലരും ഒരുകണക്കിന് അത് നന്നായി എന്നും തോന്നുന്നു കാരണം ഈ പോസ്റ്റു തന്നെ ഒരു നീണ്ട പൊസ്റ്റായിപ്പോയോ എന്നൊരു തോന്നല്‍, വിനായക് അധികം വൈകാതെ ഇത്തരത്തില്‍ ഒരു പോസ്റ്റു പ്രതീക്ഷിക്കുക :-)
സസ്നേഹം
ഫിലിപ്പേട്ടന്‍

റാംജി മാഷെ,
സന്ദര്‍ശനത്തിനു നന്ദി,
ആദ്യം എഴുതിയ കുറിപ്പില്‍
മാഷും ഉണ്ടായിരുന്നു പറ്റിയ
അബദ്ധം മുകളില്‍ സംഗീതിനുള്ള
മറുപടിയില്‍ കൊടുത്തത് വായിക്കുമല്ലോ.
വൈകാതെ അടുത്ത പോസ്റ്റു ഉണ്ടാകുന്നതാണ്.
നവവത്സരാശംസകള്‍

ബ്ലോഗ്ഗിങ്ങ് ഇത്രയധികം ആത്മാത്ഥമായി ഒരു തപസ്യയെന്നപോലെ കൈകാര്യം ചെയ്യുന്ന താങ്കള്‍ക്ക് എന്റെ നമോവാകം, പുതുവത്സരാശംസകള്‍......

Year End കുറിപ്പ് നന്നായി. എല്ലാ ഭാവുകങ്ങളും. നിങ്ങളുടെ അഭിപ്രായം മാനിച്ചു ഫോട്ടോകള്‍ പാര്‍ശ്വങ്ങളിലേക്ക് മാറ്റിയിരുന്നു :)

വളരെ നല്ലൊരു കുറിപ്പായി തോന്നിയിത്. നന്നായി പരിശ്രമിച്ചിട്ടുണ്ടെന്നു തോന്നുന്നു. എങ്കിലും ചിലരെയൊക്കെ വിട്ടുപോയി, അല്ലേ. അതു മനപ്പൂർവ്വമല്ലെന്നും, അങ്ങനെയുണ്ടായ സാഹചര്യം എന്താണെന്നും മുകളിലെ കമന്റുകളിൽ നിന്നും മനസ്സിലായി.
വളരെ നല്ലൊരു പരിചയപ്പെടുത്തൽ...
പുതുവത്സരാശംസകൾ...
സ്നേഹാശംസകളോടെ,
സ്നേഹത്തോടെ,
അസിൻ

ബൂലോകം അവാര്‍ഡിനേക്കാള്‍ സന്തോഷം തോന്നുന്നു ഈ പോസ്റ്റ്‌ കണ്ടപ്പോള്‍ ,,,ഞാന്‍ അറിയാത്ത പല ബ്ലോഗിലേക്കും എനിക്കിപ്പോള്‍ വഴി തുറന്നു ,ബ്ലോഗിനെയും ബ്ലോഗ്‌ പോസ്റ്റുകളെയും ആത്മാര്‍ഥമായി സ്നേഹിക്കുകയും പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പോസ്റ്റുകള്‍ക്ക് ഏതൊരു അവാര്‍ഡിനെക്കാള്‍ മഹത്തരമുണ്ട് ,,വര്‍ഷാവസാനത്തില്‍ ഏറ്റവും ഇഷ്ട്ടമായ പോസ്റ്റ്‌ ...പുതുവത്സരാശംസകള്‍ .

കുറെ നേരമെടുത്ത് തയ്യാറാക്കിയ ഈ പോസ്റ്റിന് ആദ്യം തന്നെ അഭിനന്ദനങ്ങള്‍.
പ്രയോജനകരമായ ചില ബ്ലോഗ് ലിങ്കുകള്‍ എനിയ്ക്ക് കിട്ടി ഇതില്‍ നിന്നും. അതിന് പ്രത്യേകം നന്ദി

ഈ കുറിപ്പ് തയാറാക്കാനെടുത്ത ആത്മാർഥതയെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു.. കാണാതെ പോകുമായിരുന്ന ഏതാനും ബ്ലോഗ് ലിങ്കുകളും കിട്ടി.. നന്ദി..!!

വര്‍ഷാവസാന നേരമെടുത്ത് തയ്യാറാക്കിയ ഈ പോസ്റ്റിന് അഭിനന്ദനങ്ങള്‍.


കാണാത്തത് കാണാന്‍ പോയി നോക്കട്ടെ.

ഇത് നല്ലൊരു പോസ്റ്റായി..................
good

മാഷിന്റെറ എഴുത്തില്‍ എന്നെയും ഉള്‍പെടുത്തിയതിന് വളരെ സന്തോഷം.മാഷിനെ പോലുള്ളവരുടെ വിലയേറിയ അഭിപ്രായങ്ങള്‍ തന്നെ ആണ് വീണ്ടും എഴുതാന്‍ പ്രേരിപ്പിക്കുന്നതും. മാഷിനും, കുടുംബത്തിനും,സ്നേഹവും,സമാധാനവും നിറഞ്ഞ പുതുവത്സരാശംസകള്‍ ....

ഒരു വര്‍ഷാന്ത്യ ക്കുറിപ്പ്‌—അടുത്തിടെ വായിച്ച ചില വെബ്‌ പോസ്റ്റുകളും അവക്കുള്ള എന്റെ പ്രതികരണങ്ങളും.............നന്നായി മാഷേ...പ്രതിഭയും,നന്മയും,സർവോപരി,സ്നെഹവും കൈമുതലായുള്ള, താങ്കളെപ്പോലുള്ളവരാണു ബ്ലോഗെഴുത്തിൽ ആവശ്യ്യം.എന്റെ ബ്ലോഗു പരാമർശിച്ചതിൽ വളരെ നന്ദി...നമസ്കാരം,താങ്കൾക്കും വീട്ടുകാർക്കും നവ വത്സരാശംസകൾ

വളരെയധികം അദ്ധ്വാനിച്ച് തയ്യാറാക്കിയ ലേഖനത്തിന് ആദ്യം തന്നെ അഭിനന്ദനങ്ങൾ അറിയിക്കുന്നു,, ഓരോന്നും പോയി വായിക്കട്ടെ. താങ്കൾ ചെയുന്നത് മഹത്തായ സേവനങ്ങളാണ്..

THANKS YOU.., but it is Open Way :)

ഒന്നോടിച്ചു വായിച്ചു...

your mind is not a devil's workshop !
you are keeping it occupied !!
good work

വളരെ സമയമെടുത്ത് ബ്ലോഗുകളെ അവലോകനം ചെയ്യാനും അവയെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്താനും പുലര്‍ത്തിയ ഈ ശ്രമത്തിന് പ്രത്യേകം അഭിനന്ദനങ്ങള്‍... ഇവയില്‍ പലതും ഞാനിനിയും സന്ദര്‍ശിച്ചിട്ടില്ലാത്ത ബ്ലോഗുകളാണ്. ഈ പരിചയപ്പെടുത്തല്‍ എനിക്ക് വളരെ പ്രയോജനമായി. വളരെ നന്ദി സര്‍... പുതുവര്‍ഷത്തില്‍ നന്മയുടെ സന്ദേശം ബ്ലോഗിലൂടെ പങ്കുവയ്ക്കാന്‍ നമുക്കു സാധിക്കട്ടെ... അങ്ങനെ ബൂലോകത്തും ഭൂലോകത്തും നന്മയുടെ കിരണങ്ങള്‍ പ്രസരിക്കട്ടെ... പുതുവത്സരാശംസകള്‍...

ഏറെ ശ്രമകരമായ ഒരു ജോലിയാണ് അങ്ങു ചെയ്തിരിക്കുന്നത്... പരാമർശിച്ച ഏതാനും ബ്ലോഗുകൾ ഞാൻ ഇതുവരെ ശ്രദ്ധിച്ചിട്ടില്ലാത്തവയാണ്. അവിടേക്കുള്ള വഴി കാണിച്ചതിന് നന്ദി.വീണ്ടും ഇറങ്ങാൻ പോവുന്ന ഇരിപ്പിടം ബ്ലോഗിനെ അനുസ്മരിപ്പിക്കുന്നു ഈ പോസ്റ്റ്. ഇരിപ്പിടത്തിന്റെ പത്രാധിപസമിതിയിൽ താങ്കളെപ്പോലുള്ളവർ കൂടി അംഗമാവുന്നത് നന്നായിരിക്കും എന്ന വ്യക്തിപരമായ അഭിപ്രായവും എനിക്കുണ്ട്....

തുടരുക....
ബ്ലോഗെഴുത്തിന്റെ നല്ലകാലം വരുകയാണ്....
അങ്ങേക്കും കുടുംബത്തിനും പുതുവത്സര ആശംസകൾ....

vaayichirunnu ,,comments kollaam ..carry on .

njan munpu paranjirunnu Vinayakan ennu parayunnathu ente father nte peraanu.. enne sangeeth ennu vilichaal mathi.. churukki venamenkil sangee ennu vilikkaam athaanenikkishttam.. :)

വിനോദ് ഒരു വലിയ നന്ദി ഈ നല്ല വാക്കുകള്‍ക്കു
Season's Greetings!
Best Regards

വയസ്സായില്ലേ മോനേ
ഓര്‍മ്മപ്പിശക്
ഇനി ശ്രദ്ധിക്കാം

അഭിപ്രായത്തിനു നന്ദി അത് ഞാന്‍ ശ്രദ്ധിച്ചില്ല,
സന്തോഷം
വീണ്ടും കാണാം,
ആശംസകള്‍

നന്ദി അസിന്‍
വീണ്ടും വന്നതിനും തന്നതിനും
അതേ,പല പ്രീയപ്പെട്ടവരുടെയും
പോസ്റ്റുകള്‍ വിട്ടു പോയി
ചിലര്‍ ഇപ്പോഴും പരിഭവത്തില്‍ തന്നെ :-)
Season's Greetings
വീണ്ടും കാണാം

ഈ പോസ്റ്റു അതിയായ സന്തോഷം തോന്നിച്ചു
എന്നറിഞ്ഞതില്‍ അതിയായ സന്തോഷം എനിക്കും
ഈ നല്ല വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും
വീണ്ടും നന്ദി, വീണ്ടും വരുമല്ലോ :-)

മാഷെ വന്നതില്‍ വളരെ നന്ദി
വീണ്ടും കാണാം.ആശംസകള്‍

എന്റെ ബ്ലോഗിലെ ആദ്യ സന്ദര്‍ശനത്തിനും ഈ വലിയ അംഗീകാരത്തിനും
എന്റെ അകമഴിഞ്ഞ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. വീണ്ടും കാണാം :-)


rainy ഈ വരവിനും അഭിനന്ദനത്തിനും നന്ദി.
വിട്ടു പോയ കൂട്ടത്തില്‍ ഒരാള്‍. :-) വീണ്ടും ഉടനെ കാണാം :-)

വളരെ നന്ദി ഷാജു
വീണ്ടും കാണാം
ആശംസകള്‍

ശ്രീജയ ഈ സന്ദര്‍ശനത്തിനും പ്രതികരണത്തിനും നന്ദി
ഇനിയും എഴുതുക, വായിക്കുക എഴുതുക വായിക്കുക എഴുതുക
ഇതാകട്ടെ ഓരോ എഴുത്തുകാരന്റെയും എഴുത്തുകാരിയുടെയും
priority വീണ്ടും കാണാം പുതുവത്സരാശംസകള്‍ ....

ചന്തു മാഷെ
നന്ദി ഈ നല്ല വാക്കുകള്‍ക്കും
പ്രോത്സാഹനത്തിനും
വൈകിയെത്തുന്ന ഈ
നവ വത്സരാശംസകൾ
ഏവര്‍ക്കും നേരുന്നു
സദയം സ്വീകരിക്കുക

നന്ദി ടീച്ചറെ നന്ദി
ഈ നല്ല വാക്കുകള്‍ക്കു
നവ വത്സരാശംസകൾ
ഏവര്‍ക്കും നേരുന്നു
സദയം സ്വീകരിക്കുക

മുകുന്ദന്‍ മാഷെ നന്ദി
തിരക്കിലും വന്നു ഒരു
ഒളിമ്പ്യന്‍ പര്യടനം
നടത്തിപ്പോയതില്‍
വീണ്ടും കാണാം.

താങ്ക്സ് ഫോര്‍ ദി വിസിറ്റ്
ആന്‍ഡ്‌ ദി ഫയിണ്ടിങ്ങ്സ് :-)
Thanks for the visit
and the findings.
Best Regards
Season's Greetings

ബെഞ്ചി വളരെ സന്തോഷം
ഈ വരവിനും
പ്രതികരണത്തിനും
ആശംസകള്‍ക്കും

നന്ദി പ്രദീപ്‌ നന്ദി
ഈ സന്ദര്‍ശനത്തിനും
വിലയേറിയ അഭിപ്രായത്തിനും
ഇരിപ്പിടത്തിന്റെ പുനാരാഗമനത്തെപ്പറ്റി
ഇപ്പോള്‍ ആണറിയുന്നത്. ഒരു പോസ്റ്റു
അതേപ്പറ്റി എഴുതിയിട്ടുണ്ട് നോക്കുക.
വീണ്ടും കാണാം. ആശംസകള്‍

താങ്ക്യൂ രേമേഷ് ഭായി
വീണ്ടും കാണാം

കമന്റ് വന്നില്ല ...............കൂള്‍

താങ്ക്സ് ഫോര്‍ ദി വിസിറ്റ്
ഡോര്‍ അല്ല WAY ആണല്ലേ!!! :-)

സുപ്രഭാതം ഏട്ടാ..
ഞാനിങ്ങെത്താൻ വളരെ വൈകിയിരിക്കുന്നു..
എനിക്കായ്‌ ഇങ്ങനെയൊരു സന്തോഷം കാത്തിരിക്കുന്നുവെന്ന് അറിഞ്ഞതു പോലുമില്ലാ..
ഈ പുതുവർഷാരംഭത്തിൽഎനിയ്ക്കു ലഭിച്ച പ്രോത്സാഹനം ഹൃദയപൂർവ്വം സ്വീകരിക്കുന്നൂ..
ഒരുപാട്‌ നന്ദി..

ഏവർക്കും ഒരു പോലെ പ്രോചദനം നൽകുന്ന അങ്ങയുടെ നല്ല മനസ്സിനു അഭിനന്ദനങ്ങൾ...!
സ്നേഹം ...
വർഷിണി...!

കൊള്ളാം മാഷേ ...നന്നായിരിക്കുന്നു
വായിച്ചതും അതിനു നല്‍കിയ മറുപടികളും കണ്ടുപിടിക്കുക അല്പം പ്രയാസമുള്ള കാര്യമാണ് .
ഇത് മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനവും ...
ഹൃദയംഗമമായ അഭിനന്ദനങ്ങള്‍
അസ്രുസ്

നല്ല ശ്രമം...
വായന തുടരട്ടെ....!
പങ്കുവെക്കലുകളും.......!!

വര്‍ഷിണി,
ഈ വരവിനും പ്രതികരണത്തിനും നല്ല വാക്കുകള്‍ക്കും നന്ദി
എഴുതുക അറിയിക്കുക, പുതുവര്‍ഷ ആശംസകള്‍.
വീണ്ടും കാണാം

നന്ദി അസ്രുസ്
വരവിനും കുറിപ്പിനും
വീണ്ടും കാണാം

സമീരന്‍
ഈ കന്നി സന്ദര്‍ശനത്തിനും
നല്ല വാക്കുകള്‍ക്കും
ഹൃദയം നിറഞ്ഞ നന്ദി
വീണ്ടും കാണാം

ഇത്രയും വിശദമായി ഒരു വർഷാന്ത്യക്കുറിപ്പ്‌ തയ്യാറാക്കാൻ തുനിഞ്ഞതിന്റെ പിന്നിലെ ആത്മാർത്ഥതയെ ആദ്യമായി നമിക്കുന്നു. വളരെ വിഷമം പിടിച്ച ഈ പണി സ്തുത്യർഹമായ രീതിയിൽ നിർവ്വഹിച്ച താങ്കളെ ആദ്യമായി അഭിനന്ദിക്കട്ടെ. എല്ലാ വർഷവും ഇത്തരത്തിൽ ഒരു അവലോകനം നടത്തുന്നത്‌ ഉപകാരപ്രദമായിരിക്കുമെന്നുമാത്രമല്ല അറിയാത്ത ബ്ലോഗ്ഗർമാരെ പരിചയപ്പെടാനും വഴിയൊരുക്കും. ഒരുപാട്‌ നന്ദി.

ആദ്യമായിട്ടാണ് ഈ വിഴിക്ക്. പരിചയപെടുത്തിയ പല ബ്ലോഗുകളിലേയും സന്ദർശകനാണ്, നന്നായിരിക്കുന്നു. അഭിനന്ദനം

നന്ദി സര്‍ പ്രോത്സാഹ ജനകമായ ഈ വാക്കുകള്‍ക്കു.
പരാമര്‍ശിക്കപ്പെടെണ്ട പല ബ്ലോഗുകളും ഇവിടെ വിട്ടുപോയി
എന്ന് ഖേദത്തോടെ അറിയിക്കട്ടെ, അവകള്‍ തിരഞ്ഞു പിടിച്ചു
ഒരു പുതിയ കുറിപ്പ് തയ്യാറാക്കുന്ന തിരക്കിലാണിപ്പോള്‍. അധികം
വൈകാതെ അത് വായനക്കാരില്‍/എന്റെ പ്രിയ മിത്രങ്ങള്‍ക്കായി
അവതരിപ്പിക്കാം എന്ന് വിശ്വസിക്കുന്നു. വീണ്ടും നന്ദി മാഷെ ഈ
പ്രതികരണത്തിനും, പ്രോത്സാഹനത്തിനും. വീണ്ടും കാണാം.

ഇവിടേക്കുള്ള കന്നി സന്ദര്‍ശനത്തിനും ഒപ്പം നല്ലവാക്കുകള്‍ക്കും, ഹൃദയം നിറഞ്ഞ നന്ദി
വീണ്ടും കാണാം. ആശംസകള്‍.

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.