പുകവലിയതപകടം പുക വലിക്കാത്തവര്‍ക്കും (Dangers of Passive Smoking)

9 comments
The famous Malayalam poet
Kizhur Wilson,
Pic. Credit. Sadiq Thrithala Sadiq
Pic. Credit irrawaddy.org
Pic. Credit indiatvnews.com  

പുകവലിയതപകടം പുക വലിക്കാത്തവര്‍ക്കും


അധിക തുംഗപദത്തില്‍ പടരുമീ പുക പടലം 

അതൂതി വിടുന്നിവരറിയില്ലയതു വരുത്തി വെക്കും വിന
സ്വയമിതു വായിലേക്ക് വലിച്ചു കയറ്റുന്നവര്‍ അറിയില്ലതൊട്ടുമേ
അറിയാതെ അതുള്ളിലേക്ക് വലിച്ചെടുക്കുന്നവര്‍ക്കും വരും വിന.
അടുത്തപുക വിടും മുന്‍പിതൊന്നോര്‍ക്കുക സോദരാ,സോദരി 
'വിതക്കുന്നൂ നിങ്ങള്‍ വന്‍ വിന,നിങ്ങള്‍ക്കും ഒപ്പം മറ്റുള്ളവര്‍ക്കും'!Pic. Credit. indiatvnews.com9 comments

പുക വലിക്കുന്നവര്‍ വലിച്ചു പുറത്തേക്കു തള്ളുന്ന പുക ശ്വസിക്കുന്നതു,പുകവലിക്കുന്നവര്‍ അകത്തേക്ക് എടുക്കുന്ന പുക വരുത്തി വെക്കും വിനയേക്കാള്‍ അപകടകരമാണന്നാണ് വിദഗ്നര്‍ പറയുന്നത്. അതും ഒരു തരം പുക വലി തന്നെ. ഇത്തരം പുകവലിയെ passive smoking എന്ന് ഇംഗ്ലീഷില്‍ പറയുന്നു. പുക വലിക്കുന്നവര്‍ തങ്ങളുടെ ഭാര്യമാര്‍ക്കും, കുഞ്ഞുങ്ങള്‍ക്കും ഭവനത്തില്‍ ഉള്ളവര്‍ക്കും അപകടം വരുത്തി വെക്കുന്നു എന്നോര്‍ത്താല്‍ നന്ന്.

പുകവലി ആരോഗ്യത്തിനു ഹാനികരം

കൊള്ളാം ചേട്ടാ, വളരെ നല്ല ഉപദേശം, വലിച്ചു മരിക്കുന്നവര്‍ ഇതു ഒന്ന് വായിക്കട്ടെ.

Thanks Rainy,
Yes, Passive smoking is more dangerous than smoking.

രാജേഷ്‌ നന്ദി.
വലിക്കുന്നവര്‍ മാത്രമല്ല, വലിക്കുന്നവര്‍ വലിച്ചു തള്ളുന്ന പുക
അറിയാതെ അകത്തേക്കു വലിച്ചെടുക്കുന്നവരും ഇത് വായിക്കണ്ട്തുണ്ട്
ഒപ്പം ഇവരില്‍ നിന്നും കഴിവതും ഒഴിഞ്ഞു നില്‍ക്കേണ്ടതും ഉണ്ട്.

എന്താനന്നറിയില്ല കമന്റുകള്‍ spam മെയിലില്‍ പോകുന്നു.
ഇപ്പോള്‍ അവിടെ നിന്നും ഇങ്ങോട്ട് അയച്ചതാണ്
രാജേഷിന്റെ കമന്റു മാത്രം അവിടേക്ക് പോകുന്നു
അതുകൊണ്ട് കമന്റാതിരിക്കേണ്ട കേട്ടോ. :-)

വലിയൊരു പ്രശ്നം തന്നെയാണ് ഇത്..പുകവലിക്കുന്നവർ ഒരു ശ്രദ്ധയുമില്ലാതെ വലിക്കുന്നത് മൂലം നമുക്ക് കൂടി അപകടം ഉണ്ടാക്കുന്നു.

സക്രിയ ധൂമപാനത്തേക്കാൾ നമ്മുടെ നാട്ടിലെ പ്രധാന പ്രശ്നം നിഷ്ക്രിയ ധൂമപാനമാണ് ... മറ്റുള്ളവർ വലിക്കുന്നത് മൂലം അതിന്റെ ശല്യം നാം കൂടി അനുഭവിക്കേണ്ടി വരുന്നു. പുകവലി നിരോധനം അത്തരം ഭാഗങ്ങളിലുണ്ടെങ്കിലും അവയെല്ലാം കടലാസിലൊതുങ്ങുന്നു

മോഹി ഈ കുറിപ്പ് കാണാന്‍ വൈകി സോറി
ശരിയാണ് നിയമം ഉണ്ടെങ്കിലും അത് നിയമപാലകര്‍
തന്നെ ലംഘിച്ചാലത്തെ കഥ പിന്നെ പറയണ്ടല്ലോ.
അതാണിന്നിവിടെ നടക്കുന്നത്. പുകവലി നിരോധന
മേഖലയില്‍ നിന്നു പോലും പുക ഊതി വിടുന്ന നാടും
നാട്ടാരും!! നിയമപാലകര്‍ നോക്കി നിന്നു കിട്ടേണ്ടത് വാങ്ങി
നടന്നു നീങ്ങുന്നു. നിയമം നിയമപുസ്തകച്ചുരുളില്‍ വിശ്രമം
കൊള്ളുകയും ചെയ്യുന്നു.

മുനീര്‍ ഈ പ്രതികരണം കാണാന്‍ വൈകി. സോറി.
ഇവിടെ വന്നു അഭിപ്രായം പറഞ്ഞതില്‍ സന്തോഷം
വീണ്ടും കാണാം

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.