കപ്പലണ്ടിപ്പൊതിയും പണിക്കര്‍ സാറും

50 comments

 കപ്പലണ്ടിപ്പൊതിയും പണിക്കര്‍ സാറും
                                                      പി വി ഏരിയല്‍, സിക്കന്ത്രാബാദ്

Picture Credit: Harleena Singh

മറക്കാനാവാത്ത അദ്ധ്യാപകനെപ്പറ്റി ഒരു കുറിപ്പെഴുതാന്‍ ഇതാ മാതൃഭൂമിയില്‍ ഒരു അറിയിപ്പ് സുഹൃത്തിന്റെ ഫോണ്‍ സന്ദേശം ലഭിച്ചതും പെട്ടന്ന് ഓര്‍മ്മയില്‍ ഓടിയെത്തിയത് എന്റെ സ്കൂള്‍ അദ്ധ്യാപകരില്‍ എനിക്കേറ്റം പ്രീയപ്പെട്ട അദ്ധ്യാപകന്‍ മാധവപ്പണിക്കര്‍ സാറിന്റെ പേരായിരുന്നു. 

ഞങ്ങളുടെ പ്രീയപ്പെട്ട ഹിന്ദി അദ്ധ്യാപകന്‍.

അദ്ദേഹം ഒരു ഹിന്ദി ഭാഷാ അദ്ധ്യാപകനെങ്കിലും  ഞങ്ങളുടെ സ്കൂളിലെ (തിരുവല്ലക്ക് സമീപമുള്ള വളഞ്ഞവട്ടം കടപ്ര ഗവന്മെന്റെ ഹൈസ്കൂള്‍) ഏതൊരു കലോല്‍ത്സവ പരിപാടികള്‍ക്കും സാറിന്റെ സാന്നിദ്ധ്യമായിരിക്കും എപ്പോഴും മുന്നില്‍,  പേരെടുത്ത നിരണം കണ്ണശക്കവികളുടെ കുടുംബത്തില്‍ ഭൂജാതനായ സാര്‍ നിരവധി മലയാളം ഗാനങ്ങളും, കവിതകളും എഴുതിയിട്ടുണ്ട്. ഒരു മലയാള ഭാഷാദ്ധ്യാപകനാകേണ്ട  സാര്‍ എന്തേ ഒരു ഹിന്ദി അധ്യാപകനായി എന്ന് പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്, എങ്കിലും നേരിട്ട് ചോദിക്കുവാന്‍ ആ കാലത്ത് ഒരിക്കലും ധൈര്യം വന്നിരുന്നില്ല.

താന്‍ എഴുതിയ കവിതകള്‍ സ്കൂള്‍ കലോത്സവങ്ങളില്‍  സാര്‍ തന്നെ സ്റ്റേജില്‍ പാടി കേള്‍പ്പിക്കുമായിരുന്നു.


ആ മധുരോദരമായ വരികള്‍/വാക്കുകള്‍ ഇന്നു വെറും ഓര്‍മ്മകളില്‍ മാത്രമായി മാറി നില്‍ക്കുന്നു.

ഒരു സ്കൂളിന്റെ പ്രധാനാദ്ധ്യാപക പദവി അലങ്കരിക്കാന്‍ എന്തുകൊണ്ടും യോഗ്യനായിരുന്ന സാര്‍ ഞാന്‍ പഠിക്കുന്ന കാലം വരെയും ഒരു ഹിന്ദി അധ്യാപകനായിത്തന്നെ തുടര്‍ന്നു.

എന്റെ ക്ലാസ് അദ്ധ്യാപകന്‍ കൂടി ആയിരുന്ന സാര്‍ പഠന കാര്യങ്ങളില്‍ വളരെ കര്‍ക്കശ നയം പാലിച്ച ഒരാള്‍ ആയിരുന്നു.

കപ്പലണ്ടിയോട് വളരെ ഇഷ്ടമുണ്ടായിരുന്ന ഞാന്‍ പലപ്പോഴും പിതാവിന്റെ കൈയ്യില്‍ നിന്നും പൈസ വാങ്ങി സ്കൂളിന്റെ മതിലിനു പുറത്തു കപ്പലണ്ടിക്കച്ചവടം നടത്തുന്ന മൊയ്തു മൂപ്പരുടെ മാടക്കടയില്‍ നിന്നും  കടലയോ കപ്പലണ്ടിയോ വാങ്ങുക പതിവുണ്ടായിരുന്നു. അത് വാങ്ങി വിഷ്ണുവിനും മത്തായിക്കും ബഷീറിനും മറ്റും പങ്കു വെക്കുക എന്റെ
ഒരു  പതിവായിരുന്നു.

അന്നൊരിക്കല്‍ പതിവ് പോലെ കപ്പലണ്ടിയും വാങ്ങി ക്ലാസ്സിലെത്തിയപ്പോഴേക്കും വളരെ വൈകിയിരുന്നു. 
പണിക്കര്‍ സാര്‍ അന്നത്തെ പാഠം പഠിപ്പിച്ചു തുടങ്ങിയിരുന്നു.

ഇന്നു സാറിന്റെ ചൂരല്‍ക്കഷായം  കിട്ടിയത് തന്നെ എന്ന് മനസ്സില്‍ ഉറച്ചു വിറയലോടെ ഞാന്‍ ക്ലാസ്സിന്റെ വാതില്‍ക്കല്‍ എത്തി.

എന്നെക്കണ്ടതും സാര്‍ ഒന്ന് തുറിച്ചു നോക്കി

ഞാനാകെ വിയര്‍ത്തു പോയി

അപ്പോഴാണ്‌ ഞാന്‍ വാങ്ങിയ കപ്പലണ്ടിപ്പൊതി എന്റെ കയ്യില്‍ ഇരിക്കുന്ന കാര്യം ഞാന്‍ ഓര്‍ത്തത്‌.

പെട്ടന്ന് അത് മറയ്ക്കാനായി ഒരു വിഫല ശ്രമം ഞാന്‍ നടത്തി.

കപ്പലണ്ടിപ്പൊതി നിക്കറിന്റെ കീശയിലേക്ക്‌ വേഗം ഞാന്‍ തിരുകിക്കയറ്റി,

അത് കണ്ട സാര്‍.

ഡാ  എന്താണതു?   

ഞാന്‍ കപ്പലണ്ടിപ്പൊതി പുറത്തെടുത്തു,

അഴിക്കെടാ അത്.

ഞാന്‍ പൊതിയഴിച്ചു.

ക്ലാസ്സില്‍ കൂട്ടച്ചിരിയുയര്‍ന്നു.

കുട്ടികളില്‍ ചിലര്‍ കുശുകുശുക്കുവാന്‍ തുടങ്ങി.

ഞാന്‍ നിന്നിടം താഴേക്കു താഴുന്നത് പോലെ എനിക്കു തോന്നി.

ഇനിയെന്താണോ സാറിന്റെ അടുത്ത പരിപാടി എന്നോര്‍ത്തു ഞാന്‍ വിയര്‍പ്പില്‍ കുളിച്ചു നില്‍ക്കുന്നത് കണ്ട സാര്‍ എന്റെ അടുത്തേക്ക് വന്ന് തോളില്‍ പിടിച്ചു ചോദിച്ചു,

"ഇതാണോ കാരണം ക്ലാസ്സിലെത്താന്‍ വൈകിയത്?

ഒരക്ഷരം ഉരിയാടാന്‍ കഴിയാതെ ഞാന്‍ മൂകനായി നിന്നു.

സാര്‍ പിന്നീടൊന്നും ചോദിച്ചില്ല.

ആ പൊതി മേശമേല്‍ വെച്ചിട്ട് പോയി സീറ്റില്‍ ഇരിക്കൂ എന്നു മാത്രം പറഞ്ഞു.

അത് കേട്ടതും ഒരു യന്ത്രം കണക്കെ ഞാനാ പൊതി സാറിന്റെ മേശമേല്‍ നിക്ഷേപിച്ചു എന്നിട്ട് എന്റെ സീറ്റില്‍ പോയിരുന്നു.

ദൈവമേ ഇനി എന്തെല്ലാമാണോ സംഭവിക്കാന്‍ പോകുന്നത്.

പിതാവിനെക്കൂട്ടി വരാന്‍ പറയുമോ എന്തോ, അതോ ഇനി മറ്റു വല്ല ശിക്ഷയോ മറ്റോ കിട്ടുമോ, ആകെ കുഴപ്പം ആയല്ലോ. ഇങ്ങനെ നിരവധി ചിന്തകള്‍ എന്റെ മനസ്സിലൂടെ കടന്നു പോയി.

ഒന്നും സംഭവിക്കാത്ത മട്ടില്‍ സാര്‍ വീണ്ടും പാഠം പഠിപ്പിക്കുവാന്‍ തുടങ്ങി.

അക്ഷമയോടെ എല്ലാം കേട്ടിരുന്നു എങ്കിലും ഒന്നും മനസ്സില്‍ പതിഞ്ഞില്ല.

സാര്‍ തരാന്‍  പോകുന്ന ശിക്ഷ എന്തായിരിക്കുമോ എന്നത് മാത്രമായ്രിരുന്നു എന്റെ അപ്പോഴത്തെ ചിന്ത.

പെട്ടന്ന് ആദ്യ ക്ലാസ് അവസാനിച്ചു എന്നുള്ള മണി ശബ്ദം മുഴങ്ങി.

അടുത്തതു പീ ടീ ക്ലാസ് ആണ്. 

എല്ലാവരും പുറത്തേക്കു പോകുവാനായി എഴുന്നേറ്റു.

കുട്ടികള്‍ എല്ലാവരും ക്ലാസ്സിനു പുറത്തെത്തി ഞാനും പതിയെ പുറത്തേക്കു പോകുവാനായി തുടങ്ങുന്നത് കണ്ടു സാര്‍ എന്നെ വിളിച്ചു.

ഫിലിപ്പ് ഇവിടെ വരൂ,

മേശമേല്‍ ഇരിക്കുന്ന കപ്പലണ്ടിപ്പൊതി ചൂണ്ടി സാര്‍ പറഞ്ഞു.

ഈ പൊതിക്കെട്ടു നിന്റേതല്ലേ എടുത്തോളൂ, ഉം  പൊയ്ക്കോ, ഇനി ഇതാവര്‍ത്തിക്കരുത്‌ കേട്ടോ!

എന്റെ ശ്വാസം നേരെ വീണതപ്പോള്‍  മാത്രമായിരുന്നു.

പൊതിയുമായി ക്ലാസ്സിനു പുറത്തിറങ്ങിയ എന്നെ കൂട്ടുകാര്‍ വട്ടം പൊതിഞ്ഞു.

എന്താടാ സാര്‍ എന്തു പറഞ്ഞു?.

ഞാന്‍ നടന്ന സംഭവം അവരോടു പറഞ്ഞു.

കൂട്ടത്തില്‍ സരസ്സനായ കുട്ടന്‍ പറഞ്ഞു.

സംഭവം കൊള്ളാമല്ലോ, "
ക്യാപ്റ്റന്‍ കുക്കിനെ സൂയസ് കാനാലില്‍ വെച്ച് കപ്പലണ്ടിപ്പൊതി സഹിതം തൊണ്ടിയോടെ പിടിച്ചേ!!! പൂ ഹോയി!!!

മറ്റു കുട്ടികള്‍ അത് കേട്ടു വീണ്ടും വീണ്ടും കൂകി വിളിച്ചു. ഒപ്പം കുട്ടന്‍ തട്ടി വിട്ട പല്ലവി അവര്‍ ആവര്‍ത്തിക്കുകയും ചെയ്തു.

അങ്ങനെ എന്റെ ഹൈസ്കൂള്‍ വിദ്യാഭ്യാസം കഴിയുന്നത്‌ വരെ "ക്യാപ്റ്റന്‍ കുക്ക്" എന്നൊരു നാമധേയവും എനിക്കു ലഭിച്ചു.

സാറിന്റെ അന്നത്തെ ആ പ്രതികരണം എന്നില്‍ സാറിനോടുള്ള ആദരവ് വര്‍ദ്ധിപ്പിച്ചു എന്നു ഞാന്‍ എടുത്തു പറയട്ടെ.

സാര്‍ എന്നും എല്ലാവര്‍ക്കും ഒരു മാതൃകാ അദ്ധ്യാപകനായിരുന്നു.

                              
              ശുഭം
 

 

50 comments

പിന്‍കുറി:
ഇപ്പോഴും അവധിക്കു നാട്ടിലെത്തുമ്പോള്‍, റെയില്‍വേ സ്റ്റേഷനില്‍ നിന്നും വീട്ടിലേക്കുള്ള വഴിമദ്ധ്യേ തിരുവല്ലക്കു സമീപമുള്ള മണിപ്പുഴ പാലത്തിനടുത്തു, ക്ഷേത്രത്തിനു സമീപമുള്ള താന്‍ പാര്‍ത്തിരുന്ന ആ വീട്ടിലേക്കൊന്നു നോക്കും....
എന്തെല്ലാമോ ഓര്‍മ്മകള്‍ ഓടിയെത്തും. ഇത് വായിക്കുന്ന ആര്‍ക്കെങ്കിലും ഈ സാറിന്റെ കുടുംബത്തിലുള്ള ആരുമായെങ്കിലും പരിചയം ഉണ്ടോ?

അങ്ങനെ എന്റെ ഹൈസ്കൂള്‍ വിദ്യാഭ്യാസം കഴിയുന്നത്‌ വരെ "ക്യാപ്റ്റന്‍ കുക്ക്" എന്നൊരു നാമധേയവും എനിക്കു ലഭിച്ചു.

എന്നാ നാളെ മുതല്‍ ഞാനും ക്യാപ്ടന്‍ കുക്ക് എന്നെ വിളിക്കൂ ഫിലിപ്പെട്ടാ... ഹ ഹ ഹ

നല്ല കുറിപ്പ് ..

നല്ല ഓർമ
വായിച്ചു,
പങ്കുവെച്ചതിന്ന് നന്ദി, എന്റേയും ഒർമകൾ ഇതേ രുചി

സാറിന്റെ അന്നത്തെ ആ പ്രതികരണം എന്നില്‍ സാറിനോടുള്ള ആദരവ് വര്‍ദ്ധിപ്പിച്ചു എന്നു ഞാന്‍ എടുത്തു പറയട്ടെ.
സാര്‍ എന്നും എല്ലാവര്‍ക്കും ഒരു മാതൃകാ അദ്ധ്യാപകനായിരുന്നു.

സ്കൂൾ അനുഭവങ്ങളിലെ വളരെ ഹൃദയത്തിൽ തങ്ങി നിൽക്കുന്ന ഒരു ഭാഗം തന്നെ അവതരിപ്പിച്ചു. നമ്മൾ പ്രതീക്ഷിക്കുന്നത് കിട്ടുമ്പോഴല്ല,പ്രതീക്ഷിക്കുന്നത് കിട്ടാതിരിക്കുമ്പോഴാണ് ചില സമയങ്ങളിൽ നമ്മൾ വളരെയധികം അത്ഭുതപ്പെടുന്നത്. അതതു പോലെ തന്നെ നല്ലരീതിയിൽ അവതരിപ്പിച്ചു.
ആശംസകൾ.


ഫിലിപ്പെട്ടാ , ഇപ്പൊ ശരിക്കും എന്താണ് ചെയ്യേണ്ടത് എന്നറിയുമോ ? ഒരു കിലോ കപ്പലണ്ടിയും വാങ്ങി അതെ സ്ക്കൂളിലേക്ക് പഴയ കൂട്ടുകാരുമായി ഒരൊറ്റ പോക്ക്...അവിടെ മേശ മുകളില്‍ ഇരുന്നു കൂട്ടത്തോടെ ഇരുന്നു പഴയ കാര്യങ്ങള്‍ പറഞ്ഞു കപ്പലണ്ടി കൊറിച്ചു കഴിക്കുക ...ഹൌ ..അത് വല്ലാത്തൊരു നിമിഷമായിരിക്കും....

ചോദിക്കാന്‍ വിട്ടു, ഈ പണിക്കര്‍ മാഷ്‌ ഇപ്പോള്‍ എവിടെയുണ്ട് ?

അപ്പോള്‍ അങ്ങിനെയാണ് ക്യാപ്റ്റന്‍കുക്ക് എന്ന പേര് കിട്ടയത് അല്ലെ.

ഏരിയല്‍ സാറിന് എന്റെ ആന്റണി സാറിനെ അറിയാമോ?
കല്ലിവല്ലിയിലെ ഏഴാമത്തെ പോസ്റ്റില്‍ ആ സാറുണ്ട്.
ഈ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ ഞാനെന്റെ സര്‍വ സാറന്മാരെയും ഓര്‍ക്കുന്നു.

കപ്പലണ്ടിക്ക് പ്രണാമം!

കപ്പലണ്ടി സംഭവം നന്നായിരിക്കുന്നു,,,

ഓര്‍മ്മകളില്‍ മിന്നി മായുന്നു സ്നേഹമുള്ള മാഷന്മാരുടെയും ടീച്ചര്‍മാരുടെയും മുഖം... നല്ല കുറിപ്പ് ആശംസകള്‍ സര്‍

പണ്ടത്തെ അദ്ധ്യാപരുടെയൊക്കെ സ്നേഹം ഒന്ന് വേറെ തന്നെയായിരുന്നു...

കഴിഞ്ഞ വെക്കേഷനിൽ, ഞാൻ പഠിച്ച അതേ കോളേജിൽ (തൃശൂർ സെന്റ് തോമസ്) മകനെ ചേർക്കാൻ വേണ്ടി ചെന്നപ്പോൾ ഞങ്ങളുടെ ഗണിതശാസ്ത്ര അദ്ധ്യാപകൻ എം.ഡി വർഗീസ് സാറിനെയും സ്റ്റാറ്റിസ്റ്റിക്സ് അദ്ധ്യാപകൻ രാം കുമാർ സാറിനെയും തേടിപ്പിടിച്ച് ചെന്ന് കണ്ടു... 28 വർഷങ്ങൾക്ക് ശേഷമായിരുന്നു ആ കണ്ടുമുട്ടൽ.... “ഓർമ്മയുണ്ടോ മാഷേ...” എന്ന ചോദ്യത്തിന് “നിങ്ങളുടെയൊക്കെ ബാച്ചിനെ എങ്ങനെ മറക്കാനാടോ” എന്നായിരുന്നു സ്നേഹത്തിൽ പൊതിഞ്ഞ അവരുടെ മറുപടി... “പഴയ കുട്ടികളുടെ സ്നേഹമൊന്നും ഇപ്പോഴത്തെ പിള്ളേർക്കൊന്നും ഇല്ലടോ” എന്നും... അവിസ്മരണീയമായിരുന്നു ആ നിമിഷങ്ങൾ...

രസകരമായി ഫിലിപ്പ്, താങ്കളുടെ അനുഭവങ്ങൾ...

ക്യാപ്റ്റന്‍ കുക്കേ, സാറിനെപ്പറ്റിയുള്ള ഓര്‍മ്മകള്‍ നന്നായിരുന്നു കേട്ടോ

കണ്ണൂരാന്‍ ആന്റണിസാറിനെപ്പറ്റി എഴുതിയത് തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു ലേഖനമാണ്

കണ്ണൂരാന്റെ ആ പോസ്റ്റ് തീർച്ചയായും വായിച്ചിരിക്കണം .... ശരിക്കും മനസ്സിൽ തട്ടിയ ഒന്നായിരുന്നു അത്...

അധ്യാപകനെ കുറിച്ചുള്ള ഓർമ്മക്കുറിപ്പ് നന്നായി ക്യാപ്റ്റൻ കുക്ക്. കപ്പലണ്ടി എന്റേയും ഒരു വീക്ക്ൻസാ‍ൺ`. അടുത്ത കൂട്ടുകാരെല്ലാം നാട്ടിൽ പോയി വരുമ്പോൾ എനിക്കായി കടല മിഠായി ഉണ്ടാവും. :)

നിങ്ങളുടെ ട്വിറ്റർ ലോഗോയും പരസ്യവും വായനയെ ശല്യപ്പെടുത്തുന്നുണ്ട് കെട്ടോ :)

ആശംസകൾ

എനിക്കെന്‍റെ സ്കൂള്‍ കാലം ഓര്‍മ്മ വരുന്നു. നല്ല പോസ്റ്റ്‌.. നന്ദി, ഫിലിപ്പ്സര്‍..

ഓര്‍മ്മകളില്‍ സ്കൂള്‍ കാലം എന്നും തിളങ്ങി നില്‍ക്കും. അന്നത്തെ ഓരോ കൊച്ചു നോവുകളും ഇന്നത്തെ ധുരമുള്ള ഓര്‍മ്മകള്‍ . കടലപ്പൊതി നല്ല ഒരു ഓര്‍മ്മ

ഞാനിതാ ലിങ്കീ ലിങ്കീ...
http://kannooraanspeaking.blogspot.com/2011/01/blog-post.html

(വിനുവേട്ടനും അജിയേട്ടനും സ്പെഷ്യല്‍ ബിരിയാണി അയക്കുന്നുണ്ട്)

ചേട്ടാ, വായിച്ചു, വളരെ മനോഹരമാണ് താങ്കളുടെ എഴുത്ത്, ഇനിയും എഴുതണം, പിന്നെ ഒരു കാര്യം, പേജില്‍ ഇ കുരവി നില്‍ക്കുന്നതുകൊണ്ട് വായിക്കാന്‍ വളരെ വിഷമമാണ്. അത് ഒന്ന് പരിഹരിച്ചാല്‍ നന്നായിരുന്നു.


ഈ ബ്ലോഗിലെ കുരുവി ശല്യത്തെപ്പറ്റി പലരും പരാതി പറഞ്ഞു കണ്ടു
പക്ഷെ അതിനെ ഒന്നോടിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റി പക്ഷെ
ഫലമില്ല. സഹായത്തിനായി ഒരു ബ്ലോഗു /കംപ്യുട്ടര്‍ വിദഗ്ദനെ സമീപിച്ചിട്ടുണ്ട്, അദ്ദേഹം അതിനെ താമസിയാതെ ഇവിടെ നിന്നും ഓടിക്കും എന്നു പ്രതീക്ഷിക്കുന്നു. ഇതു വായിക്കുന്ന ആര്‍ക്കെങ്കിലും അതിനെ ഓടിക്കാന്‍ ഒരു മാര്‍ഗ്ഗം പറഞ്ഞു തരാമോ? dashboardil പോയി ശ്രമിച്ചിട്ടും കഴിയുന്നില്ല.
പിന്നെ എന്റെ കംപ്യുട്ടറില്‍ അതൊരു വശത്ത് മാത്രം നില്‍ക്കുന്നതിനാല്‍ വായിക്കാന്‍ ഒട്ടും പ്രയാസമില്ല. ഒരു പക്ഷെ അത് ഓരോ browsers ന്റെ
മാറ്റം അനുസരിച്ചു വരുന്ന വ്യതിയാനം ആയിരിക്കാം. എഴുത്ത് ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം വീണ്ടും കാണാം.

Rainy Dreamz
സന്തോഷം എന്തു വേണമെങ്കിലും വിളിച്ചോളൂ,
കുറിപ്പ് ഇഷ്ടായി എന്നറിഞ്ഞതിലും സന്തോഷം
അജിത്തെട്ടന്റെ സ്ഥാനമാണ് Rainy എടുത്തിരിക്കുന്നത് ജാഗ്രതൈ ...
ഹ ഹ ഹ

ഷാജു
സ്കൂള്‍ ഓര്‍മ്മകള്‍ എന്നും ഓര്‍ത്തു വെക്കാന്‍ പറ്റുന്നതും
രുചിയേറിയതുമത്രേ. സന്ദര്‍ശനത്തിനും കമന്റിനും നന്ദി.

മണ്ടൂസന്‍
യവ്വനകാല ഓര്‍മ്മകള്‍ അതും സ്കൂൾ അനുഭവങ്ങള്‍ പലതും അത്ര വേഗം മറന്നു കളയാന്‍ കഴിയില്ല. അങ്ങനെ ഓര്‍മ്മയില്‍ തങ്ങി നിന്ന ഒരു ഹൃദ്യമായ ഒരു അനുഭവമായിരുന്നു ഇതു.സന്ദര്‍ശനത്തിനും അഭിപ്രായത്തിനും ആശംസകള്‍ക്കും നന്ദി.

പ്രവീണ്‍
ഹത്‌ കൊള്ളാല്ലോ, നല്ല നിര്‍ദ്ദേശം!!!
ആശയം നന്നേ പിടിച്ചു, പക്ഷെ പഴയ കൂട്ടുകാരെ
സംഘടിപ്പിക്കുക ശ്രമകരമായ ഒരു കാര്യം തന്നെ!

പിന്നെ, പണിക്കര്‍ മാഷ്‌ ഞങ്ങളെ വിട്ടു കടന്നു പോയിട്ട്
വര്‍ഷങ്ങള്‍ പലതു കടന്നു പോയി. തന്റെ മക്കളെപ്പറ്റിപ്പോലും ഒരറിവും ഇല്ല. അതത്രേ പിന്‍കുറി എന്ന തലവാചകത്തില്‍ കമന്റു കോളത്തില്‍ ആദ്യം ചേര്‍ത്ത കുറിപ്പിനു ഹേതു.

റാംജി,
അങ്ങനെ ഒരു പേരു വീണ് കിട്ടിയങ്കിലും ഏരിയല്‍ എന്ന പെരിനോടായിരുന്നു പലര്‍ക്കും കമ്പം. അതു തന്നെയായിരുന്നു പലരും വിളിച്ചിരുന്നതും. ആ പേരുകിട്ടിയ കഥ ഇവിടെ ഒരു ബ്ലോഗായി ചേര്‍ത്തിരുന്നു. അതിന്റെ ലിങ്ക് ഇതാ ഇവിടെ
പേരിലെന്തിരിക്കുന്നു? അഥവാ 'ഏരിയല്‍' എന്ന എന്റെ തൂലികാ നാമത്തിനു പിന്നിലെ കഥ

സസ്നേഹം ഏരിയല്‍

എന്റെ കണ്ണൂരാനെ, താങ്കളുടെ ബ്ലോഗില്‍ പോയി ഏഴാമത്തെ പോസ്റ്റു തപ്പി തപ്പി എന്റെ ഊപ്പാടു വന്നന്നു പറഞ്ഞാല്‍ മതിയല്ലോ, അത് ആറില്‍ നിന്നും മുകളിലോട്ടു പോകാന്‍ ഒരു മടിയോടെ നില്‍ക്കുന്നു, ഒടുവില്‍ ലിങ്ക് കിട്ടി അവിടെപ്പോയി. തുടക്കം വായിച്ചപ്പഴേ ഞട്ടിപ്പോയി എന്നാലും ആന്റണി സാര്‍ ഒരു ഗുരുനാഥന്‍ അല്ലെ, ഇത്തരം കട്ടി കൂടിയ വാക്കുകള്‍ എന്തിനു എന്ന് തോന്നി. താഴോട്ടു വന്നപ്പോഴല്ലേ സംഗതിയുടെ ഗൌരവം പിടി കിട്ടിയത്. കല്ലി വല്ലീ, ആശ്രമാവാസി, അത് നന്നായി അവതരിപ്പിച്ചു. ഹൃദയസ്പര്‍ശിയായി.
കപ്പലണ്ടിക്ക് തന്ന പ്രണാമം ഇതാ ആന്റണി മാഷിനു

@വിനുവേട്ടന്‍
കല്ലി വല്ലിയുടെ ബ്ലോഗു വായിച്ചു. താങ്കള്‍ പറഞ്ഞതിനോട് യോജിക്കുന്നു.

ടീച്ചറെ തിരക്കിനിടയിലും വന്നു നല്ല രണ്ടു വാക്കു കുറിച്ചതില്‍ പെരുത്ത സന്തോഷം

Shaleer
ശരിയാണ്, അതെന്നും മായാതെ നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കുക തന്നെ ചെയ്യും. വന്നതിനും തന്നതിനും നന്ദി വീണ്ടും കാണാം

വിനുവേട്ടന്‍
ഇവിടെ ഇതാദ്യം വന്നതിനും അനുഭവം പങ്കുവെച്ചതിനും വളരെ നന്ദി. ശരിയാണ് താങ്കള്‍ പറഞ്ഞതും സാറന്മാര്‍ പറഞ്ഞതും,. അന്നത്തെ ആ സ്നേഹം അവര്‍ണ്ണനീയം തന്നെ! ഇന്നു അതു വിരളം എന്നു ഖേദ ത്തോട് തന്നെ പറയേണ്ടിയിരിക്കുന്നു. കുറിപ്പ് ഇഷ്ടായി എന്നറിഞ്ഞതില്‍ പെരുത്ത സന്തോഷം. വീണ്ടും കാണാം

അയ്യോ വേണ്ട സാര്‍ ആ വിളി വേണ്ട :-)
ക്യാപ്റ്റന്‍ കുക്ക് മഹാനായ ഒരു വ്യക്തി
അദ്ദേഹത്തിന്റെ ഏഴു ആയിലത്ത് കൂടി പോകാന്‍ പോലും
യോഗ്യത ഇല്ലാത്തവന്‍ :-)
കണ്ണൂരാന്റെ ആന്റണിസാറിനെപ്പറ്റിയുള്ള
കഥ വായിച്ചു. ആദ്യവായനയില്‍ അല്‍പ്പം മുഷിപ്പ് തോന്നിയെങ്കിലും അയാള്‍ അത് സരസ്സമായിതന്നെ അവതരിപ്പിച്ചു
നന്ദി നമസ്ക്കാരം

മോഹി.
വീണ്ടും വന്നു അനുഭവം പങ്കു വെച്ചതില്‍ നന്ദി.
ട്വിറ്റർ കുരുവിയുടെ ശല്യം സഹിച്ചു വായിച്ചു ഒരു കുറിപ്പിട്ടത്തില്‍ പ്രത്യേക നന്ദി.
ഈ കുരുവിയുടെ ശല്യത്തെ പ്പറ്റി RAJESH.R ഉം സൂചിപ്പിച്ചു രാജേഷിനു കൊടുത്ത മറുപടി ശ്രദ്ധിച്ചാലും.
ആശംസകൾ

വിനോദ്
സ്കൂള്‍ കാല ഓര്‍മ്മകളെ ഒന്ന് തട്ടി യുണ ര്‍ ത്താന്‍ ഈ കുറിപ്പ് ഇടയാക്കി എന്നറിഞ്ഞതില്‍ സന്തോഷം സന്ദര്ശനത്തിനും കുറിപ്പിനും നന്ദി

കുരുവിയുടെ നെറ്റിയില്‍ വെണ്ണ പതിപ്പിച്ചിട്ട് വെയിലത്തേയ്ക്ക് വിടണം. കുറച്ച് കഴിയുമ്പോള്‍ വെണ്ണയുരുകി അതിന്റെ കണ്ണിലെല്ലാം വീണിട്ട് വഴി കാണാതെ തപ്പിത്തടയും. അപ്പോള്‍ നമുക്ക് ചെന്ന് സൌകര്യമായിട്ട് അതിനെ പിടിച്ച് കാട്ടില്‍ കൊണ്ടുകളയാം. ശല്യവും തീരും. ഒന്ന് പരീക്ഷിച്ച് നോക്കൂ. ഹഹഹ

നിസാരന്‍,
ഈ വരവിനും അഭിപ്രായത്തിനും നന്ദി.
ശരിയാണ് കൊച്ചു കൊച്ചു നൊമ്പരങ്ങള്‍ (കണ്ണൂരാന്റെ നൊമ്പരങ്ങള്‍ക്ക് മുന്നില്‍ ഇതൊന്നും ഇല്ല)എന്നും ഒരു മധുരിക്കും അനുഭൂതി തന്നെ. ഓര്‍ത്തെടുക്കാന്‍ ഇനിയും എത്രയെത്ര ഓര്‍മ്മകള്‍!


നന്ദി അശ്രമാവാസി!
ലിങ്കിനു. വായിച്ചു. ഇവിടെ അഭിപ്രായം കുറിച്ചെങ്കിലും വിശദമായ ഒരു കുറിപ്പുമായി വൈകാതെ അങ്ങോട്ട്‌ വരുന്നുണ്ട്. വിനുവേട്ടനും അജിയേട്ടനും ഉള്ള സ്പെഷ്യല്‍ എനിക്കും തീര്‍ച്ചയായും ഉണ്ടായിരിക്കുമല്ലേ!! :-)

ഹ ഹ ഹ ഹത് കൊള്ളാല്ലോ മാഷേ, നല്ല വിദ്യ തന്നെ! എന്നാല്‍ അതൊന്നു പരീക്ഷിച്ചിട്ടു തന്നേ, ബാക്കിക്കാര്യം, അയ്യോ മാഷേ ഇപ്പോള്‍ രാത്രി പതിനൊന്നു മണി ഇനി വെയിലിനു എവിടെപ്പോകും അമേരിക്ക വരെപ്പോയെ പറ്റുള്ളൂന്നു തോന്നുന്നു. ഹഹഹ

എന്നാല്‍ ശരി നാളെക്കാണാം. ശുഭരാത്രി. സുഖ നിദ്ര :-)

കുരുവിയെ പിടിക്കാൻ ഒരു വേടനെ ആവശ്യമുണ്ടെന്ന് പരസ്യം കൊടുത്താലോ ചേട്ടാ.... ഒരു കാര്യം ചെയ്യാം, നല്ല നാലു വാക്ക് പറഞ്ഞ് നോക്കാം കുരുവിയോട്, കേട്ടില്ലെങ്കിൽ വേടനെ വരുത്തും എന്നും പറഞ്ഞ് ഭീഷണിപ്പെടുത്താം...

ഈ കുരുവി ഈ കുറിപ്പിന്റെ അഭിപ്രായം പറയുന്നത് തടയും എന്ന് തോന്നണു... വേഗം മാറ്റിക്കോ ചേട്ടാ...

എന്റെ Rainy ഈ കുരുവി അത്തരം ഭീക്ഷണിക്ക്‌ മുന്നില്‍ കുലുങ്ങുന്ന ഒന്നല്ല കേട്ടോ, അജിത്തേട്ടന്‍ പറഞ്ഞ പണി തന്നേ കൊടുക്കാം പക്ഷെ നേരം വെളുക്കുന്നത്‌ വരെ നോക്കിയിരിക്കണമെല്ലോ മാറ്റാന്‍ ഒരു കമ്പ്യൂട്ടര്‍ ജീനിയസ്സിനെ ഏല്‍പ്പിച്ചിട്ടുണ്ട് അദ്ദേഹവും പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നു എന്നു തോന്നുന്നു
ശുഭരാത്രി

കപ്പലണ്ടി വാങ്ങിയപ്പോള്‍ ക്യാപ്ടന്‍ കുക്ക് ആയി അല്ലെ!

അപ്പൊ കീറിയ നിക്കറു തയ്ക്കാന്‍ പോയിരുന്നു എങ്കില്‍ എന്താകുമായിരുന്നു പേര്! അങ്ങനെ ഒന്നും സംഭവിച്ചില്ലല്ലോ എന്നുകരുതി സമാധാനിക്കാം!!!!

സ്കൂള്‍ ദിനങ്ങള്‍ ഒരിക്കലും തിരികെ കിട്ടാതതുകൊണ്ടാകും കൂടുതല്‍ മധുരമായി തോന്നുന്നത് അല്ലെ... അതെ! അതൊക്കെ ഇനി ഒരിക്കലും തിരികെ കിട്ടില്ല :'(

(ബൈ ദി ബൈ, ഈ കുരുവി ഒരു വിഡ്ജറ്റ് ആണെന്ന് തോന്നുന്നു... ഡാഷ്ബോര്‍ടില്‍ കേറി നോക്കിയാല്‍ ഒരുപക്ഷെ ഈ വിഡ്ജറ്റ് കാണുമായിരിക്കും... വേഗം പറപ്പിച്ചു വിടുന്നതാണ് നല്ലത്!)

കപ്പിലണ്ടിയെ പ്രേമിച്ച ക്യാപ്റ്റന്‍ കുക്ക്... കൊള്ളാം രസകരമായിട്ടുണ്ട്....:)

ശരിക്കും കപ്പലണ്ടി ഫിലിപ് എന്നായിരുന്നു പറയേണ്ടിയിരുന്നത് !
നല്ല വായന !
ആശംസകള്‍
അസ്രുസ്
..ads by google! :
ഞാനെയ്‌... ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
http://asrusworld.blogspot.com/
http://asrusstories.blogspot.com/
FaceBook :
http://www.facebook.com/asrus
http://www.facebook.com/asrusworld

ഇത് പോലെ ഓര്‍മ്മകളില്‍ മായാതെ എക്കാലവും നിലകൊള്ളുന്ന ചില അധ്യാപകര്‍ എല്ലാര്‍ക്കുമുണ്ട് ..

നന്നായി എഴുതി. ആശംസകള്‍

(കണ്ണൂരാന്റെ ലിങ്ക് നോക്കട്ടെ ... ബിരിയാണി കിട്ടിയാലോ:)

വിഷ്ണു,
കപ്പലണ്ടി വാങ്ങിയപ്പോള്‍ ക്യാപ്ടന്‍ കുക്ക് ആയി
കീറിയ നിക്കറു തയ്ക്കാന്‍ പോയിരുന്നു എങ്കിലത്തെ
കഥ ഓര്‍ക്കാന്‍ കൂടി കഴിയുന്നില്ല.
അതെ വിഷ്ണു, സത്യം ആ ദിനങ്ങള്‍ ഓര്‍മ്മയില്‍
എങ്കിലും വന്നാല്‍ എത്ര നന്നായിരുന്നു
ഇനിയത് സ്വപ്നത്തിലെങ്കിലും വന്നിരുന്നെങ്കില്‍
എന്നോര്‍ത്തു ആശ്വസിക്കുക മാത്രം വഴി.

അതൊരു വിഡ്ജറ്റ് തന്നെ പക്ഷെ ഡാഷ് ബോര്‍ഡില്‍
പോയിട്ടും അതിന്റെ ഒരു അട്ദ്രസ്സും കാണാനില്ല
ഇനി റെമ്പ്ലെട്ടു മാറ്റി നോക്കാം എന്ന് വിചാരിക്കുന്നു
പക്ഷെ അവിടെ അപകടം പതിയിരിക്കുകയാണല്ലോ
വിഷ്ണു എന്തു ചെയ്യും!

ഹല്ലേ!!! ഒരു കുരുവി വരുത്തി വെക്കുന്ന വിനയേ !!

റോബിന്‍
അതെ ഒരു കപ്പലണ്ടി പ്രേമി തന്നെ!
കുഞ്ഞും നാളിലെ ആ പ്രേമം ഇന്നും
തുടരുന്നു, അതിനിപ്പോള്‍ ഭാര്യയുടെ
പിന്തുണയും ഉണ്ടന്നുള്ളത്
ആശ്വസിക്കാന്‍ വക നല്‍കുന്നു! :-)
കുറിപ്പ് ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം
ഈ കന്നി സന്ദര്‍ശനത്തിനു നന്ദി വീണ്ടും കാണാം

അസ്രുസ്
സന്തോഷം ഈ വരവിനു.
അതെ ശരിക്കും അതായിരുന്നു വേണ്ടിയിരുന്നത്
പക്ഷേ അയാള്‍ക്കത് അപ്പോള്‍ തോന്നിയില്ലന്നു മാത്രം
കുറിപ്പ് ഇഷ്ടായി എന്നറിഞ്ഞതില്‍ പെരുത്ത സന്തോഷം
ഒപ്പം ബ്ലോഗില്‍ ചെര്ന്നതിനും, ഞാനും അവിടെ
എത്തിയിരുന്നു.
വീണ്ടും കാണാം. നന്ദി നമസ്കാരം

വേണുഗോപാല്‍,
ഈ വരവിനു വളരെ നന്ദി
ഒപ്പം പ്രോത്സാഹ ജനകമായ ഒരു
പ്രതികരണത്തിനും.
അതെ അവര്‍ ഇന്നും നമ്മുടെ ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കുന്നു
ഇനി ഞാന്‍ താമസിപ്പിക്കുന്നില്ല.
വിട്ടോളൂ വേഗം വണ്ടി ആ കണ്ണൂരാന്റെ അടുത്തേക്ക്
അല്ലെങ്കില്‍ ആ ബിരിയാണിയുടെ ചൂടു നഷ്ടാകും :-)
വീണ്ടും കാണാം
നന്ദി നമസ്കാരം

പഠനകാലത്ത് അധ്യാപകരോടൊരു പേടി എല്ലാവർക്കും ഉണ്ടാകും.അതു കൊണ്ട് തന്നെ ഇത്തരം സന്ദർഭങ്ങളിൽ അവരെ അഭിമുഖീകരിക്കുന്നത് തന്നെ വിറച്ചാവും.പക്ഷേ ഇതു പോലെ അവരിൽ നിന്നുണ്ടാകുന്ന നല്ല സമീപനങ്ങൾ ആശ്വാസം നൽകുന്നതോടൊപ്പം മനസ്സിൽ മായാതെ നിൽക്കുകയും ചെയ്യും. മാതൃകാധ്യപകർ ഒരോ വിദ്യാലയത്തിന്റേയും സ്വത്താണ്.ഈ ഓർമക്കുറിപ്പ് സ്കൂൾ കാലഘട്ടത്തിലേക്കെത്തിച്ചു.ആശംസകൾ

മുനീര്‍,
വീണ്ടും വന്നതില്‍ സന്തോഷം
അഭിപ്രായം കുറിച്ചതിലും. ശരിയാണ്
ചില നൊമ്പരപ്പെടുത്തും ഓര്‍മ്മകള്‍
ഉണ്ടെങ്കിലും അതിലും അധികം
മനസ്സില്‍ പതിയുന്നത് മിക്കാവാറും
അവരുടെ സ്വാന്തന സ്പര്‍ശനം തന്നെ
ഈ കുറിപ്പ് സ്കൂൾ കാലഘട്ടത്തിലേക്കെത്തിച്ചു.
എന്നറിഞ്ഞതില്‍ സന്തോഷം വീണ്ടും കാണാം

നല്ല ഓര്‍മ്മക്കുറിപ്പ് .. പഴയകാലത്തിലേക്കുള്ള ഇത്തരം യാത്രകള്‍ ചിലപ്പോള്‍ നൊമ്പരവും ചിലപ്പോള്‍ ആഹ്ലാദാവും നല്‍കുന്നു ..

നല്ല കുറിപ്പ്‌. സ്കൂള്‍ കാലത്തെ പ്രിയപ്പെട്ട അധ്യാപര്‍ മനസ്സിലേക്ക് വന്നു

നല്ല ഓര്‍മ്മക്കുറിപ്പ്‌. പഠിച്ച ക്ലാസ്സിലെ അനുഭവങ്ങള്‍ പഠിപ്പിച്ച മാഷിനെ ഓര്‍മ്മിക്കല്‍ എല്ലാം മനോഹരം. എന്‍റെ വായില്‍ക്കിടന്ന വറുത്ത പുളിങ്കുരു അറിയാതെ കടിച്ച ശബ്ദത്തില്‍ ക്ലാസ്സുമുഴുവന്‍ കൂട്ടച്ചിരിയുയര്‍ന്നതും സത്യന്‍ ചിരിയടക്കാന്‍ പാടുപെട്ടു കോപിഷ്ടനായി അഭിനയിക്കുന്ന എന്‍റെ സത്യന്‍ മാഷിനെ ഓര്‍മ്മിച്ച് അല്പം നേരം മനസ്സൊന്നു കുളിര്‍ത്തു ഈ കുറിപ്പില്‍.

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.