Pic by p v ariel
മരങ്ങള്‍ നമ്മുടെ ഉറ്റ മിത്രങ്ങള്‍
അവയെ നമുക്ക് നിഷ്കരുണം
നശിപ്പിക്കാതിരിക്കാം .
മറിച്ചു
അങ്ങനെ ചെയ്താല്‍ അതൊരുപക്ഷേ
നമ്മുടെ തന്നെ നിലനില്‍പ്പിനു മുന്നില്‍/കാല്‍ക്കല്‍
കോടാലി വെക്കുന്നതിനു തുല്യം!
അങ്ങനെ ചെയ്താല്‍ അതൊരുപക്ഷേ
നമ്മുടെ തന്നെ നിലനില്‍പ്പിനു മുന്നില്‍/കാല്‍ക്കല്‍
കോടാലി വെക്കുന്നതിനു തുല്യം!
000
മര നശീകരണം കണ്ടു മനം നൊന്തപ്പോള്‍
എഴുതിയ ഒരു കുറിപ്പ്/കവിത എന്ത് പേരു വേണമെങ്കിലും ഇതിനിട്ടോളൂ വിളിച്ചോളൂ
അതു ഇവിടെ പകര്‍ത്തുന്നു.
എഴുതിയ ഒരു കുറിപ്പ്/കവിത എന്ത് പേരു വേണമെങ്കിലും ഇതിനിട്ടോളൂ വിളിച്ചോളൂ
അതു ഇവിടെ പകര്‍ത്തുന്നു.
A View From Secunderabad City. A Picture by p v ariel, |
മരങ്ങളില്‍ മനുഷ്യ ഭാവി
ഇന്നലെ ഞാനാ ടാറിട്ട റോഡിന്നരികില്‍- കണ്ട ആ തണല്‍മരം
ഇന്നെവിടെപ്പോയി മറഞ്ഞെന്റെ സോദരാ?
റോഡു വിസ്തൃതിക്കെന്നും വീട് നിര്‍മ്മാണം-
പിന്നെ പുരോഗമനം എന്നും പറഞ്ഞാ-
രാഷ്‌ട്ര നിര്‍മ്മാണപ്രവര്‍ത്തകരും, നാട്ടുകാരും
ചേര്‍ന്നതു വെട്ടി മാറ്റിയെന്‍ സോദരാ!
"ഹാ !! കഷ്ടം എന്ത് പുരോഗമനം ഇതു?"
ഓര്‍ത്തു ഞാന്‍ മൂക്കത്ത് വിരല്‍ വെച്ചു പോയി!
മാനവ ജാതി തന്‍ നിലനില്‍പ്പു തന്നെയും
മരങ്ങളില്‍ ആശ്രയം തേടി നില്‍ക്കുന്നെന്ന്
കൊട്ടി ഘോഷിക്കുന്ന പരിതസ്ഥിതി ഗെവേഷകരിതു-
കണ്ടില്ലന്നു നടിക്കുന്നതും കഷ്ടം!
"ആലിന്‍ തയ്യിനോരാള്‍ വെള്ളമലിവോടൊഴിക്കുകില്‍
വളരുമ്പോഴതേകുന്നു വരുവോര്‍ക്കൊക്കെയും തണല്‍"
എന്ന കവി വാക്യം ഇവര്‍ പാടേ മറന്നുവോ?
എത്തിടും പിന്നേയും ഒരു പരിതസ്ഥിതി ദിനം
'ജൂണ്‍' ആദ്യ വാരം വന്നെത്തുന്നാദിനം
ആര്‍ഭാഡത്തോടെയടിച്ചു പൊളിക്കുന്നൂ ചിലര്‍.
അവിടെയും ഇവിടെയും ചിലര്‍ മരത്തൈകള്‍ നാട്ടിയും
വെള്ളം പകര്‍ന്നും അതൊരു പതിവ് ചടങ്ങാക്കി മാറ്റുന്നു.
വിശ്രമം കൊണ്ടീടും പിന്നവര്‍ അഭ്രപാളികള്‍ക്കുള്ളില്‍.
ഒപ്പം കാത്തിരിക്കും അടുത്ത ആഘോഷ ദിനത്തിനായ്
കാലങ്ങള്‍ നീളണ്ട ഇതാ വരുന്നു മഴുവുമായി മറ്റു ചിലര്‍-
അപ്പാവം മരങ്ങള്‍ തന്‍ കടക്കല്‍ കോടാലി വെക്കുവാന്‍.
അവേശമോടവര്‍, ആര്‍ഭാടമോടവര്‍ വെട്ടി മാറ്റുന്നാപ്പാവം മരങ്ങളെ.
പുതിയൊരു മരം നട്ടു പിടിപ്പിക്കുവാന്‍ കാട്ടീടുമോ ഈയോരാവേശം?
അതുണ്ടാവില്ലാ ദൃഡം തര്‍ക്കമൊട്ടുമേ വേണ്ടിതില്‍.
അങ്ങനെ ചെയ്കില്‍ അതല്ലേ സുഹൃത്തേ
അവര്‍ തന്‍ തലമുറക്കേകിടും ആശിഷം
അതല്ലേ നമ്മള്‍ തന്‍ സംസ്കാരവും വേദവും ഓതീടുന്നതും
ഹൈന്ദവ വേദമാം ഭഗവല്‍ഗീത തന്‍ താളുകളില്‍ നാം കാണുന്നീവിധം:
"മരങ്ങള്‍, തന്‍ സര്‍വ്വവും മാനവ രാശിക്കായ്
മനസ്സോടെ ഏകുന്നു തങ്ങള്‍ തന്‍ മരണം വരെ"
ഇത്ര വന്‍ ത്യാഗം നമുക്കായി ചെയ്യുന്ന പാവം മരങ്ങളില്‍
ഇനിയെങ്കിലും അല്‍പ്പം ദയ കാട്ടീടുമോ മരം വെട്ടിടും പ്രിയരേ!
ഇത്ര നല്‍കാര്യം നമുക്കായി മൂകരായ് ചെയ്യും മരങ്ങളെ
ഇത്ര ക്രൂരമായ് വെട്ടി മാറ്റീടെണമോ ?
ക്രൈസ്തവ വേദമാം ബൈബിള്‍ തന്‍ സൃഷ്ടി വര്‍ണ്ണനയിലും
കാതലാമീസത്യം വായിക്കുന്നീവ്വിധം:
"കിഴക്കുള്ളോരേദനില്‍ ദൈവം മനുഷ്യനെ-
കായ് കനികള്‍ നിറഞ്ഞൊരു തോട്ടത്തിലാക്കി വാഴുന്നതിനായി."
മാനവ ജാതി തന്‍ നിലനില്‍പ്പു തന്നെയും
മരങ്ങളില്‍ തങ്ങി നില്‍ക്കുന്നുയെന്നുള്ള ധ്വനിയല്ലേ
ഈ സൃഷ്ടീ വിവരണം വിളിച്ചോതീടുന്നതും
വലിയൊരപകടം നാം നേരിടും മുന്‍പേ
ചെറിയോരോ തൈകള്‍ നട്ടു നാടിനെയും
നാട്ടാരെയും നമുക്കു രക്ഷിക്കാം!!!
o0o
താഴെ കൊടുക്കുന്ന ബ്ലോഗ് ലിങ്കില്‍ അമര്‍ത്തി ഇതിനോടനുബന്ധിയായ ഒരു ലേഖനവും ചേര്‍ത്തു വായിക്കുക
മരങ്ങളില്‍ മനുഷ്യ ഭാവി! മരം മുറിക്കുന്നവര്‍ ജാഗ്രതൈ!! Human Existence Depends On Our Natural Resources
കടപ്പാട്
ഫിലിപ്സ്കോം
മനസ്സ്,കോം
27 comments
പരിസ്ഥിതി ദിനങ്ങളില്‍ വിതരണം ചെയ്യുന്ന തൈകളുടെ എണ്ണവും വാങ്ങുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും പ്രസ്താവനകളും ഒക്കെ കണക്കിലെടുത്ത് നോക്കുമ്പോള്‍ കേരളം ഒരു ആമസോണ്‍ കാടെങ്കിലും ആവേണ്ടതാണ്.. എന്നാല്‍ ഇതുവരെ അത് നടന്നില്ല എന്ന് മാത്രം. എല്ലാം വെറും പ്രഹസനങ്ങള്‍ മാത്രമായി നില നില്‍ക്കുന്നു. ഔചിത്യ ബോധമില്ലാതെ മനുഷ്യന്‍ പ്രകൃതിയെ തന്നെ ചൂഷണം ചെയ്യുമ്പോള്‍ അവനവനു തന്നെ അനുഭവിക്കേണ്ടി വരുന്ന ദുരന്തങ്ങളുടെ നേര്‍കാഴ്ചയാണ് അടുത്തിടെയുണ്ടായ ഉരുള്‍പ്പൊട്ടലുകളും മറ്റും. വരും കാലങ്ങളിലെങ്കിലും സ്ഥിതി വ്യത്യസ്തമായാല്‍ നന്ന്. കാത്തിരുന്നു കാണാം.. അല്ലെ?
മരം ഒരു വരമാണ്, മരങ്ങളാണ് ജീവനെ പിടിച്ച് നിർത്തുന്നത്.
ഭൂമി ശ്വസിക്കുകയും നിശ്വസിക്കുകയും ചെയ്യുന്നത് ഈ മരങ്ങളിലൂടെയ്നാണ്...
നല്ല അർത്ഥപൂർണ്ണമായ യോജിച്ച കവിത ഏരിയൽ
ആശംസകൾ
(എന്റെ പഴയ ബ്ലോഗ് നിലവിലില്ല, പുതിയതിലേക്ക് ക്ഷണിക്കുന്നു
നല്ല ചിന്തകള്‍...,...നല്ല പോസ്റ്റ്... ...,...ഇന്നത്തെ ആദ്യ വായന ധന്യമായി.... മരങ്ങളെ സ്നേഹിക്കാന്‍ മനുഷ്യന് കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു ...
നമ്മള്‍ എല്ലാവരും ബോധവാന്മാരല്ല എന്ന് പറയാന്‍ പറ്റില്ല, എന്നിരുന്നാലും കാല്‍ക്കീഴില്‍ മണ്ണൊലിച്ചുപോകുന്നത് നമ്മള്‍ നോക്കിനില്‍ക്കുകയല്ലേ? ദുരന്തങ്ങള്‍ വരുമ്പോള്‍ മാത്രം നമ്മള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കും. അതുവരെ നമ്മള്‍ നമ്മുടെ ഇടുങ്ങിയ ലോകത്ത് ജീവിക്കും.
"മരങ്ങള്‍, തന്‍ സര്‍വ്വവും മാനവ രാശിക്കായ്
മനസ്സോടെ ഏകുന്നു തങ്ങള്‍ തന്‍ അന്ത്യം വരെയും."
ഇത്ര വന്‍ ത്യാഗം നമുക്കായി ചെയ്യുന്ന പാവം മരങ്ങളില്‍
ഇനിയെങ്കിലും അല്‍പ്പം ദയ കാട്ടീടുമോ മരം വെട്ടിടും പ്രിയരേ!
നല്ല സന്ദേശമാണ് വരികളില്‍ ..ആശംസകള്‍ ..
പ്രകൃതിയെ സംരക്ഷിക്കുന്നത് വരും തലമുറയ്ക്ക് കൈമാറാനുള്ള ഏറ്റവും വലിയ പൈതൃക ധനമായി കരുതാം ..
മരങ്ങള്‍ ജീവദായകരാണ് .വലിയ ഒരു സത്യം പ്രചരിപ്പിക്കുന്ന പോസ്റ്റ് ..
നല്ല സന്ദേശം നല്‍കുന്ന പോസ്റ്റ്.....
എങ്കിലും,ഹാ.. പൊറുക്കുമോ പ്രകൃത്യംബ..? അഗ്നിപാറും-
കണ്‍കളാലെങ്ങളെ നോക്കും നോട്ടമെന്നാമോ...!
സുഗതകുമാരി ടീച്ചറുടെ ഈ വരികള്‍ ഓര്‍മ്മയില്‍ നിറയുന്നു...
മരങ്ങൾ വരങ്ങളാണ് അവയെ മറക്കുന്നത് ,നമ്മെ മറക്കുന്നതിനു തുല്യം.ആശംസകൾ...
വായിച്ചു.....
നല്ല സന്ദേശം ഉൾക്കൊള്ളുന്ന ലേഖനം
എഴുത്തില്‍ ആശയത്തെ പോലെ തന്നെ അവതരണത്തിനും പ്രാധാന്യമുണ്ട്. അവിടെ പുതിയ രീതികള്‍ പ്രതീക്ഷിക്കുന്നവരെ ഈ കവിത തൃപ്തിപ്പെടുതുമോ?
വിനായക്
താങ്കള്‍ പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു
പലപ്പോഴും ഇത്തരം പ്രസ്താവനകളും പ്രയന്ഗ്നങ്ങളും
പ്രഹസനമായി തോന്നിയേക്കാം എന്നാല്‍ ആത്മാര്‍ത്ഥ തയോട്
കാര്യങ്ങള്‍ ചെയ്യുന്ന ഒരു നല്ല വിഭാഗം ഉണ്ടാന്നുള്ളതും ഇവിടെ പ്രസ്ഥാവ്യമത്രേ
ഏതായാലും നാം ചെയ്യേണ്ടതും നമുക്ക് ചെയ്യാന്‍ കഴിയുന്നതും ഇതോടുള്ള ബന്ധത്തില്‍ നമുക്ക് ചെയ്യാം
വരും കാലങ്ങളിലെങ്കിലും ഇന്നത്തെ ഈ സ്ഥിതിക്കു മാറ്റം വരും എന്ന് തന്നെ നമുക്ക് വിശ്വസിക്കാം
മോഹി ബ്ലോഗില്‍ വീണ്ടും വന്നതിലും അഭിപ്രായം പറഞ്ഞതിലും സന്തോഷം തീര്‍ച്ചയായും പുതിയ പേജില്‍ വരുന്നതായിരിക്കും
ആശംസകള്‍ക്ക് നന്ദി
പ്രവീണ്‍ ഇവിടെ വന്നത് നന്നായി എന്നറിയാന്‍ കഴിഞ്ഞത് തന്നെ വലിയ ഭാഗ്യം സന്തോഷം
അതെ, നമുക്ക് വേണ്ടി നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന മരങ്ങളെ നമുക്ക് സ്നേഹിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അതിനെ നമുക്ക് ഉപദ്രവിക്കാതിരിക്കാം അല്ലെ!!!
വിനോദ് പറഞ്ഞത് ശരി തന്നെ
പലപ്പഴും അപകടം കാല്‍ച്ചുവട്ടില്‍ വന്നാല്‍ പ്പോലും നാം അറിയുന്നില്ല
അത്ര അശ്രധാലുക്കള്‍ തന്നെ നമ്മള്‍ മനുഷ്യര്‍, അഭിപ്രായം അറിയിച്ചതില്‍ വളരെ നന്ദി
വീണ്ടും കാണാം
സിദ്ദിക്ക് ബ്ലോഗില്‍ വീണ്ടും വന്നതില്‍ പെരുത്ത സന്തോഷം
ഇത്ര ത്യാഗ മതികളായ മരങ്ങളെ ക്രൂരതയോട് നമ്മുക്ക് നോക്കാതിരിക്കാം
പകരം അവ നമ്മില്‍ നിന്നും ഒരിറ്റു ദയ ആഗ്രഹിക്കുന്നില്ലേ? അതല്ലേ
അവരുടെ ഈ മൌനമായ സേവനത്തിനു പിന്നിലെ ദ്വനിയും
നന്ദി രമേശ്,
തിരക്കിലും ഇവിടെയെത്തിയതില്‍ സന്തോഷം
വരികള്‍ ഇഷ്ടായി എന്നറിഞ്ഞതിലും സന്തോഷം.
പ്രകൃതി സേനഹികളായ കുറേപ്പേരെ ഇവിടെ വാര്‍ത്തെടുക്കാന്‍ നമുക്ക് കഴിഞ്ഞെങ്കില്‍ എത്ര നന്നായിരുന്നു.
നമ്മുടെ വാക്കിലും പ്രവര്‍ത്തിയിലും കൂടെ നമുക്കത് പ്രാവര്‍ത്തികമാക്കാം
എങ്കില്‍ നമ്മുടെ നാടും നാട്ടാരും രക്ഷപ്പെട്ടു പോയേനെ!! അതിനായി നമ്മാല്‍ കഴിയുന്നത് നമുക്ക് ചെയ്യാം.
വീണ്ടും കാണാം
ബ്ലോഗില്‍ വന്നതിലും നല്ലൊരു അഭിപ്രായം അറിയിച്ചതിലും സന്തോഷം
മരങ്ങള്‍ മൌനമായി ചെയ്യുന്ന ഈ വലിയ സത്യം നാം മനപ്പൂര്‍വ്വം മറന്നു കളയുന്നു എന്നതും ഒരു നഗ്ന സത്യം മാത്രം.വീണ്ടും വരുമല്ലോ
Echmukutty,
അഭിപ്രായത്തിനു നന്ദി തിരക്കിലും വന്നതിലും കുറിച്ചതിലുംസന്തോഷം വീണ്ടും കാണാം
ടീച്ചറെ ബ്ലോഗില്‍ വന്നതിലും അഭിപ്രായം പറഞ്ഞതിലും വളരെ നന്ദി സന്തോഷം
സങ്കൽപ്പങ്ങൾ
ഈ കന്നി സന്ദര്‍ശനത്തിനും നല്ലൊരു അഭിപ്രായം അറിയിച്ചതിനും നന്ദി
അതെ അതുകൊണ്ട് തന്നെ ആ വലിയൊരു അപകടത്തിലേക്ക് പോകാതെ നമ്മുക്ക് നമ്മെ തന്നെയും ഒപ്പം നാട്ടാരെയും രക്ഷിക്കാന്‍ നമ്മാല്‍ ആവതു ചെയ്യാം
പ്രദീപ് കുമാര്‍
ഈ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും വളരെ നന്ദി വീണ്ടും കാണാം
സുരേഷ് തിരക്കിലും ഇവിടെ വന്നിതു വായിച്ചു താങ്കളുടെ വിലയേറിയ അഭിപ്രായം അറിയിച്ചതില്‍ നന്ദി
എന്നെ വേദനിപ്പിച്ച ഒരു സത്യം എന്റെ ലളിതമായ്
അവതരണ ശൈലിയില്‍ ഞാന്‍ ഇവിടെ അവതരിപ്പിച്ചു എന്ന് മാത്രം അത് പുതിയ രീതികള്‍ പ്രതീക്ഷിക്കുന്നവരെ ഒരുപക്ഷെ താങ്കള്‍ പറഞ്ഞത് പോലെ നിരാശപ്പെടുതിയെക്കാം എങ്കിലും മനസ്സിലാക്കിയ ഒരു സത്യം തുറന്നു പറഞ്ഞു എന്ന് മാത്രം. ഓരോരുത്തര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രീതികള്‍ വിഭിന്നമാണല്ലോ, ഒപ്പം ആ ആശയങ്ങള്‍ അവതരിപ്പിക്കുന്നതിലും വ്യത്യസ്ഥത ഉണ്ടാകുമെല്ലോ. ഒരു എഴുത്തുകാരനും എല്ലാവരെയും ഒരുപോലെ ഒരേ സമയം തൃപ്തിപ്പെടുത്തുവാനും കഴിയില്ലല്ലൊ സുരേഷേ! അഥവാ അങ്ങനെ ഉള്ള ആരെങ്കിലും ഉണ്ടോ എന്തോ? എന്തായാലും ഇവിടെ വന്നതിലും തന്നതിലും വീണ്ടും നന്ദി
Hi Chris and Team,
Thanks a lot for your quick response.
Thanks again for listing my url in your valuable blog directory.
Keep inform
Best Regards
Philip Ariel
മരങ്ങള്‍ നമ്മളില്‍ ഒരുവരാണ്..
എത്ര പറഞ്ഞിട്ടും എല്ലാമറിഞ്ഞിട്ടും പിന്നെയും നമ്മള്‍ വെട്ടി വീഴ്ത്തുന്നു സോദരനെ പോലും പിന്നെയാണോ മരങ്ങള്‍....
കവിത ഉണര്‍ത്തു പാട്ടായി മാഷേ ... ആശംസകള്‍
ശരിയാണ് Shaleer Ali
പിന്നെയാണോ മരങ്ങള്‍!!!
നല്ലൊരു ചിന്ത. എങ്കിലും
കുറേക്കൂടി ജാഗ്രത പാലിച്ചാല്‍
ഇത്തരം പല പ്രവണതകളും
നമുക്ക് തീര്‍ച്ചയായും ഒഴിവാക്കാന്‍
കഴിയും എന്നാണെന്റെ പൂര്‍ണ്ണ വിശ്വാസം.
ബ്ലോഗില്‍ വന്നതിലും പറഞ്ഞതിലും നന്ദി
Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.