ബ്ലോഗര്‍ കൂട്ടായ്മ ചില സാമാന്യ മര്യാദകള്‍ - Bloggers Meet Few Etiquette

83 comments


(ബ്ലോഗര്‍ കൂട്ടായ്മകളില്‍ പങ്കെടുക്കുന്നവര്‍ ആവശ്യം പാലിക്കേണ്ട ചില സാമാന്യ മര്യാദകള്‍)
തുഞ്ചന്‍പറമ്പ് ബ്ലോഗേഴ്‌സ് മീറ്റ്  ഒരു ദൃശ്യം (April 17 2011)
മലയാളം വെബ്‌ ലോകത്തേക്ക്‌ അടുത്തിടെ കാലെടുത്തു വെച്ച ഒരാളാണ് ഞാന്‍.   ഈ കാര്യം ഇതിനു മുന്‍പു  പോസ്റ്റു ചെയ്ത ചില ബ്ലോഗ്‌ പോസ്റ്റുകളില്‍ സൂചിപ്പിച്ചിട്ടുണ്ട്,  എന്നാല്‍ അതോടുള്ള ബന്ധത്തില്‍ തന്നെ ചില കാര്യങ്ങള്‍ വീണ്ടും കുറിക്കട്ടെ.

നേരത്തെ  വെബ്‌ എഴുത്തില്‍ ഇംഗ്ലീഷ്  മാദ്ധ്യമത്തില്‍ ചിലതെല്ലാം പോസ്ടിയിരുന്നെങ്കിലും അടുത്തിടെ മലയാളത്തിലേക്ക് കടന്നു വന്നതോടെ മാത്രമാണ്  സൌഹൃദ കൂട്ടായ്മകളെപ്പറ്റി വായിപ്പാനും അറിയുവാനും ഇടയായത്.  "ബ്ലോഗ്ഗര്‍ കൂട്ടായ്മ" Bloggers Meet" എന്താണിത് സംഗതി എന്ന് ആദ്യം പിടികിട്ടിയില്ല പിന്നെ പലരുടെയും ബ്ലോഗില്‍ കയറി ഇറങ്ങി വന്നപ്പോഴേക്കും  ചിലതെല്ലാം പിടികിട്ടി, അതൊരു നല്ല സംഗതിയാണല്ലോ എന്ന് മനസ്സില്‍ തോന്നുകയും ചെയ്തു. പിന്നെയും പരതിയപ്പോള്‍  ചില  കൂട്ടായ്മകള്‍ ഗള്‍ഫു രാജ്യങ്ങളില്‍ വീണ്ടും സംഘടിപ്പിക്കുന്നു എന്ന് കേട്ടു. പക്ഷെ അവിടൊന്നു പോയി വരികയെന്ന് പറയുന്നത് തന്നെ സാക്ഷാല്‍ക്കരിക്കാന്‍ പറ്റാത്ത ഒരു വിദൂര സ്വപ്നമായി അവശേഷിക്കുന്നു.

അങ്ങനെയിരിക്കുമ്പോഴാണ് അടുത്തിടെ ബ്ലോഗ്‌ സുഹൃത്തും നാട്ടുകാരനുമായ ബെഞ്ചമിന്‍ നെല്ലിക്കാല (സൌമ്യദര്‍ശനം) ഒരു പുതിയ ബ്ലോഗ്‌ മീറ്റിങ്ങിനെപ്പറ്റി  എഴുതിക്കണ്ടത്.  അതൊരു നല്ല ആശയം  ആണെന്നും, കാലേ കൂട്ടി തന്നെ ഇതു മറ്റുള്ളവരെ അറിയിച്ചാല്‍ (ഇമെയില്‍ വഴി) പലര്‍ക്കും അതനുസരിച്ച് ബ്ലോഗ്‌ മീറ്റില്‍ പങ്കെടുക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യാന്‍ കഴിയുമെല്ലോ എന്നും ഞാന്‍ ബെഞ്ചിയെ അറിയിച്ചു, അതിനുള്ള ഒരു ഇമെയില്‍ ശേഖരം നടത്തണം എന്നും ഞാന്‍ പറഞ്ഞു, തിരുവല്ലയില്‍ വെച്ച് ഡിസംബറില്‍ ഒരു മീറ്റ്‌ സംഘടിപ്പിച്ചാല്‍ നന്നായിരിക്കും എന്ന് അദ്ദേഹം പറഞ്ഞു. ഇതെപ്പറ്റിയുള്ള മറ്റു കാര്യങ്ങള്‍ ശ്രീമാന്‍ ബഞ്ചി പണിപ്പുരയില്‍ ചെയ്തു കൊണ്ടിരിക്കുന്നു എന്ന് വിശ്വസിക്കുന്നു.
  
2008 ഡിസംബറില്‍ ആലപ്പുഴയില്‍ നടന്ന ബ്ലോഗ്ഗര്‍ സമ്മേളനത്തെ പ്പറ്റി മാതൃഭൂമിയില്‍ വന്ന വാര്‍ത്ത
സത്യത്തില്‍ ഈ പോസ്റ്റില്‍  അത്തരത്തില്‍ ഒരു കൂട്ടായ്മയെക്കുറിച്ച്  എഴുതുക എന്നതല്ല മറിച്ച് അത്തരത്തില്‍ ഒരു കൂട്ടായ്മയില്‍ പങ്കെടുക്കുന്നവര്‍ ആവശ്യം അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതുമായ ചില സാമാന്യമര്യാദകളെക്കുറിച്ച്  എഴുതുക എന്നതായിരുന്നു.

ഇപ്പോള്‍ നിങ്ങള്‍ക്ക് തോന്നുന്നുണ്ടാകും, "ഹത് കൊള്ളാം! ഇതു നല്ല കാര്യം!!!

ജീവിതത്തില്‍ ഈ അടുത്ത സമയത്തും മാത്രം ഇത്തരം കൂട്ടായ്മകളെപ്പറ്റി അറിയുകയും, അതും വെബ്‌ എഴുത്തിലൂടെ മാത്രം എന്ന് പറയുകയും  ചെയ്ത ഈ മഹാന്‍ ബ്ലോഗു മര്യാദകളെപ്പറ്റി എന്ത് എഴുതിക്കൂട്ടാന്‍ പോകുന്നു എന്ന്!

വരട്ടെ സുഹൃത്തേ! ഒരു നിമിഷം!

ഞാന്‍ ഒന്ന് പറഞ്ഞോട്ടെ!

കഴിഞ്ഞ ദിവസം വായിച്ച ഒരു ബ്ലോഗില്‍ ഇതേപ്പറ്റി കണ്ട ചില കാര്യങ്ങള്‍ എഴുതാം എന്ന് മാത്രമേ ഞാന്‍ ഉദ്ദേശിച്ചുള്ളൂ, അതിലെ  ചില കാര്യങ്ങള്‍ കടമെടുക്കുന്നതിനു അഥവാ ഭാഷാന്തരം ചെയ്തു ചേര്‍ക്കുന്നതിനുള്ള അനുമതി ആ ബ്ലോഗ്ഗര്‍ (BlogwatiG) കഴിഞ്ഞ ദിവസം രേഖാമൂലം അറിയിച്ചതിനാലും മാത്രം ഈ സംരഭത്തിനു ഞാന്‍ മുതിര്‍ന്നത്. 

ഇതു ഇനി നടക്കുവാന്‍ പോകുന്ന ബ്ലോഗര്‍ മീറ്റുകളില്‍ സംബന്ധിക്കുന്നവര്‍ക്ക്  തീര്‍ച്ചയായും ഒരു ഗൈഡ് ആകും എന്ന് എനിക്കു റപ്പുള്ളതിനാലും, ഇതു അങ്ങനെയുള്ളവര്‍ക്കും, സംഘാടകര്‍ക്കും പ്രയോജനകരമാകും എന്ന ഉറപ്പുള്ളതിനാലും ആ  കാര്യങ്ങള്‍ ഇവിടെ കുറിക്കുന്നു.

നിങ്ങളുടെ അനുഭവങ്ങള്‍, അഭിപ്രായങ്ങള്‍ നിങ്ങള്‍ക്ക് ഇവിടെ തുറന്നെഴുതാം ഇതൊരു സജീവ സംവാദം ആകട്ടെ.

നിങ്ങളുടെ അറിവ് നിങ്ങള്‍  മറ്റുള്ളവരുമായി പങ്കു വെക്കുന്നത് മൂലം തീര്‍ച്ചയായും നിങ്ങളുടെ അറിവ് മറ്റുള്ളവരിലേക്ക് പകരുന്നതിനും ഒപ്പം നിങ്ങള്‍ക്ക് ചിലത് ലഭിക്കുന്നതിനും അത് കാരണമാകും. തന്നെയുമല്ല അത്  നിങ്ങളുടെ അതിര്‍ വിസ്തൃതം ആക്കും എന്നതിനു രണ്ടു പക്ഷം ഇല്ല.  അതുകൊണ്ട് ഇതു വായിക്കുന്ന പ്രിയ സഹോദരാ, സഹോദരി നിങ്ങള്‍ക്ക് ഈശ്വരന്‍ കനിഞ്ഞു നല്‍കിയിരിക്കുന്ന അറിവ് ഇനിയെങ്കിലും സ്വസംതൃപ്തിക്കായി മാത്രം പിടിച്ചു വെക്കാതെ അത് മറ്റുള്ളവര്‍ക്കും പ്രയോജനം ചെയ്യുമെങ്കില്‍ അത് കൊടുക്കു, പകരൂ.. സര്‍വേശ്വരന്‍ അതിനു നിങ്ങളെ തുണക്കട്ടെ.

ഇത്തരം മനസ്ഥിതിയുള്ള നിരവധി ബ്ലോഗ്ഗര്‍മാരെ എനിക്കിവിടെ കാണാനും പരിചയിക്കാനും കഴിഞ്ഞു എന്ന വസ്തുത ചാരിതാര്‍ത്യത്തോടെ ഇവിടെ കുറിക്കട്ടെ, വിശേഷിച്ചും വെബ്‌ ലോകത്തില്‍ കംപ്യുട്ടര്‍ മേഖലയില്‍ നിരവധി പേര്‍.

"കൊടുക്കും തോറുമേറിടും എന്നാണല്ലോ ആപ്ത വാക്യവും" 
പ്രിയപ്പെട്ടവരേ നിങ്ങള്‍ നിങ്ങളുടെ ആ യാത്ര തുടരുക, നമുക്കിവിടെ ഇനി അധിക നാളുകള്‍ ഇല്ല വരുംതലമുറക്കായി പ്രയോജനകരമായ  ചിലതെല്ലാം  നമുക്കിവിടെ അവശേഷിപ്പിച്ചു കടന്നു പോകാം. ആശംസകള്‍.

പ്രധാന വിഷയത്തിലേക്ക് കടക്കുന്നതിനു മുന്‍പ് കുറിച്ച ഈ ആമുഖം അല്പം നീണ്ടു  പോയോ എന്നൊരു സംശയം ഇല്ലാതെയുമില്ല!!!  ഏതായാലും എഴുതിയത് എഴുതി!!!

അവശ്യം ചെയ്യേണ്ട ചില കാര്യങ്ങള്‍:

*  നിങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തുക, അതായത് നിങ്ങള്‍ ബ്ലോഗ്ഗേര്‍സ്‌ മീറ്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നു എന്ന വിവരം സംഘാടകരെ അറിയിക്കുക.  ഒപ്പം അതിനനുസരിച്ച് കാലേ കൂട്ടിത്തന്നെ യാത്രാ സൌകര്യങ്ങള്‍ ക്രമീകരിക്കുക.

പങ്കെടുക്കാം എന്ന് കാലേ കൂട്ടിത്തന്നെ അറിയിച്ചെങ്കിലും ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒരു സാഹചര്യത്തില്‍ അതില്‍ പങ്കു ചേരാന്‍ കഴിയാതെ വന്നാല്‍, ആ വിവരം സംഘാടകരെ എത്രയും വേഗം മെയില്‍ വഴിയോ ഫോണിലൂടെയോ അറിയിക്കുക.  കാരണം സീറ്റ് പരിമിതി മൂലം അപേക്ഷിച്ച പലര്‍ക്കും പ്രവേശനം കിട്ടാതെ waiting list ആയിരിക്കുന്ന പലര്‍ ഉണ്ട്, അവര്‍ക്ക് മു ണ്‍ഗണനാക്രമത്തില്‍ നിങ്ങളുടെ ഒഴിവാക്കപ്പെട്ട സീറ്റ് കൊടുക്കുവാന്‍ അത് സഹായകമാകും.

* മീറ്റില്‍ സമയത്ത് തന്നെ എത്തിച്ചേരാന്‍ ശ്രമിക്കുക അത് പല ചിന്താക്കുഴപ്പങ്ങളും ഒഴിവാക്കാന്‍ സഹായിക്കും.  കുറഞ്ഞത്‌ അര മണിക്കൂര്‍ നേരത്തെയെങ്കിലും സമ്മേളന സ്ഥലത്ത് എത്തിയാല്‍ അത് എല്ലാം കൊണ്ടും നല്ലത് തന്നെ.  പ്രസംഗം തുടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ ചിലര്‍ ഇടയില്‍ കടന്നു വന്ന് ഹാളില്‍ പ്രവേശിക്കുന്നത് കാണാം ഇതു തികച്ചും ഒരഭംഗി തന്നെ. തന്നെയുമല്ല ഒടുവിലെത്തുന്നവര്‍ ആരെന്നും മറ്റുമുള്ള  ഒരു രൂപം സംഘാടകര്‍ക്ക് കിട്ടാതെ വരും.  മീറ്റിംഗ് സ്ഥലത്ത് എത്താനുള്ള വഴി, ബസ്സ്‌, ട്രെയിന്‍, ഓട്ടോ, കാബ് തുടങ്ങിയവയുടെ ലഭ്യതയും മറ്റും നേരത്തെ മനസ്സിലാക്കുക.

* നിങ്ങളുടെ തിരക്ക് പിടിച്ച ജീവിതത്തില്‍ ഇത്തരം ഒരു സംരംഭത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത് തന്നെ ഒരു വലിയ കാര്യം.  ഒരുപക്ഷെ നിങ്ങള്‍ ബ്ലോഗിലെ ഒരു പുലി തന്നെ ആയിരിക്കാം എന്നിരുന്നാലും ചിലപ്പോള്‍ ഒരു red carpet വെല്‍ക്കം നിങ്ങള്‍ക്ക് കിട്ടിയില്ലെന്നിരിക്കാം, ചിലപ്പോള്‍ ഒരു പൂമാലയിട്ടുള്ള സ്വീകരണം പോലും കിട്ടിയെന്നും വരില്ല,  ആ പ്രതീ ക്ഷ തല്‍ക്കാലത്തേക്ക് മാറ്റി വെക്കുന്നതാണ്  ഉത്തമം. മറിച്ച് നിങ്ങള്‍ ശ്രദ്ധിക്കപ്പെടണമെങ്കില്‍ സ്വയം മുന്‍കൈ എടുക്കേണ്ടതുണ്ട്‌. ഒരു നീണ്ട മുഖം കാണിക്കാതെ പുഞ്ചിരിക്കുന്ന ഒരു മുഖം കാട്ടാന്‍ ശ്രമിക്കുക, കാരണം നിങ്ങളുടെ നീണ്ടമുഖം അല്ലെങ്കില്‍ വീര്‍പ്പിച്ചു കെട്ടിയ മുഖം facebook, ബ്ലോഗുകള്‍ തുടങ്ങിയവയില്‍ പ്രത്യക്ഷപ്പെട്ടാലത്തെ അവസ്ഥ ഒന്ന് ഓര്‍ത്തു നോക്കുക, അതുകൊണ്ട് തന്നെ ഒരു പുഞ്ചിരിക്കുന്ന മുഖം തന്നേ എവിടെയും കാണട്ടെ. അകം ഒരു പക്ഷെ നീറി ക്കൊണ്ടിരിക്കുന്ന ഒരു നേരിപ്പോടായാല്‍ പോലും മുഖത്തൊരു പുഞ്ചിരി പടര്‍ത്താന്‍ ശ്രമിക്കുക.

* അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന വിഷയത്തില്‍  സാമാന്യ ജ്ഞാനം നേടുക. അത് മറ്റുള്ളവരുമായി ചര്‍ച്ച ചെയ്തു മാറ്റം വരുത്തണമെങ്കില്‍ വരുത്തുക എന്നിട്ട് വേണം സദസ്സില്‍ അവതരിപ്പിക്കാന്‍. അവതരിപ്പിക്കുന്ന വിഷയത്തില്‍ കൂടുതല്‍ സംവാദത്തിനു അവസരം ഒരുക്കുന്ന രീതിയില്‍ ചോദ്യങ്ങള്‍ ചോദിക്കാനും ഉത്തരം കണ്ടെത്താനും ശ്രമിക്കുക.  വിഷയത്തില്‍ നിന്നും വിട്ടു പോകുന്ന രീതിയില്‍ സംസാരം തുടരാതിരിക്കുക, ഉദാഹരണത്തിന് കഴിഞ്ഞ വേനല്‍ അവധിയില്‍ ഞാന്‍ എന്ത് ചെയ്തു എന്നും മറ്റുമുള്ള കാര്യം ഒരു പക്ഷെ എല്ലാവര്‍ക്കും സ്വീകാര്യം ആയി എന്ന് വരില്ല അതുകൊണ്ട് അത്തരം കാര്യങ്ങള്‍/മറ്റുള്ളവര്‍ക്ക് മുഷിപ്പുളവാക്കുന്ന തരം വിഷയങ്ങളില്‍ കൈ വെക്കാതിരിക്കുക. ഒപ്പം മൈക്കുമായി ഒരു കൈയ്യാംകളി നടത്താന്‍ മുതിരാതിരിക്കുക.

 ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍
 മീറ്റില്‍ സംബന്ധിക്കാന്‍ വരുമ്പോള്‍  ഏറ്റം അടുത്ത ഒരാള്‍ അയല്‍ക്കാരനെയോ, ബന്ധുവിനെയോ മറ്റോ ഒപ്പം കൂട്ടാന്‍ ശ്രമിക്കരുത്. ഇത്തരം മീറ്റുകള്‍ക്കു  മിക്കവാറും ഒരു സ്പോണ്‍സര്‍ ഉണ്ടാകാം പക്ഷെ നിങ്ങള്‍ക്ക് അവിടെ പ്രവേശനം സൌജന്യം (ഒരു ബ്ലോഗ്ഗര്‍ ആയതിനാല്‍) ആണെങ്കിലും മറ്റൊരാള്‍ അതിനുള്ള പണം കൊടുത്തിട്ടുണ്ടാകും എന്ന കാര്യം ഓര്‍ക്കുക.  ഇവിടെ  ഓരോ രജിസ്ടര്‍ ചെയ്ത വ്യക്തിയും ഒപ്പം മറ്റൊരാളെ കൂടീ കൂട്ടിയാലാത്തെ സ്ഥിതി എന്താകും! ചിന്തിക്കുക, അതുകൊണ്ട് ആ സാഹസത്തിന് മുതിരാതിരിക്കുക.

മൌനം പാലിക്കുക
വാഗ്മൊഴി ഈശ്വരന്‍ നമുക്ക് കനിഞ്ഞനുഗ്രഹിച്ചിരിക്കുന്ന ഒരു വരദാനം തന്നെ, അത് നാം വേണ്ട വിധത്തില്‍ ഉപയോഗിക്കേണ്ടിയിരിക്കുന്നു.

പ്രസംഗകന്‍ സ്ടയ്ജില്‍ തകര്‍ത്തു പിടിച്ചു പ്രഭാഷണം നടത്തുന്നതിനിടയില്‍ അതാ ഒരു കോണില്‍ ഒരു കൂട്ടര്‍ പരസ്പരം ചെവി കടിച്ചു പറിക്കുന്നു.

കുശലം പറയാന്‍ മയിലുകള്‍ താണ്ടി എത്തിയവര്‍! എന്ന് തോന്നിപ്പോകും അത് കണ്ടാല്‍. പക്ഷെ ആ പ്രഭാഷകനു പറയാനുള്ളതെന്തെന്നു കേട്ടിട്ട് പോരെ ഈ ചെവി കടിച്ചു പറിക്കല്‍. 
ഇത്തരം മീറ്റുകള്‍ വെറും ഒരു കിറ്റി പാര്‍ട്ടിയായോ ചെറുപ്പക്കാരുടെ  ഒരു രാത്രി പാര്‍ട്ടിയായോ  മാറ്റാതിരിക്കുക.   

മൌനം സെല്‍ ഫോണിനും
ഒരു സംശയവും വേണ്ട നിങ്ങളുടെ ടെലിഫോണ്‍ കോളുകള്‍ നിങ്ങള്‍ക്ക് വളരെ  വിലപ്പെട്ടവ തന്നെ പക്ഷെ അത് പലപ്പോഴും മറ്റുള്ളവര്‍ക്കത് തികച്ചും അരോചകം തന്നെ. വളരെ ശ്രദ്ധിക്കുക! മീറ്റിംഗ് സമയത്തെ സംഗീതാത്മകമായ ഫോണ്‍ ശബ്ദം തികച്ചും അരോചകം തന്നെ! കഴിവുള്ളിടത്തോളം നിങ്ങളുടെ ഫോണ്‍ സയലെന്റ്റ് മോഡില്‍ വെക്കുക, അല്ലെങ്കില്‍ സ്വിച്ഓഫ്‌ ചെയ്തു വെക്കുക. അല്ലെങ്കില്‍ അതിപ്രധാന കോള്‍ എങ്കില്‍ സാവകാശം പുറത്തിറങ്ങി സംസാരിക്കുക.


ഒരു നന്ദി വാക്ക് പറയുവാന്‍ മറക്കാതിരിക്കുക
മീറ്റില്‍ ഓരോ കാര്യങ്ങളും വളരെ നാളത്തെ പരിശ്രമവും  പ്ലാനിങ്ങും നടത്തി സംഘടിപ്പിച്ചതാണെന്നു ഓര്‍ക്കുക, അതിനു സംഘാടകരെ അഭിനന്ദിക്കുക  ഒരു നന്ദി വാക്ക് പറയുക. പ്രതികരണങ്ങള്‍ നല്ലതോ തീയതോ ഏതായാലും സംഘാടകരുമായി ഒന്ന് ചര്‍ച്ച ചെയ്ത ശേഷം  മാത്രം  പ്രതികരിക്കുക. പക്ഷപാതപരമല്ലാതെ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുക. നേരത്തെ ഈ കാര്യങ്ങള്‍ മെയില്‍ വഴി ചര്‍ച്ച ചെയ്ത ശേഷം അവതരിപ്പിച്ചാല്‍ പല ചിന്താക്കുഴപ്പങ്ങളും സമ്മേളന സ്ഥലത്ത് ഉണ്ടാകാന്‍ സാദ്ധ്യതയുള്ളത് ഒഴിവാക്കാന്‍ പറ്റും അത് മീറ്റ്  കൂടുതല്‍ ഭംഗിയാക്കുന്നതിനു കാരണമാകും.  അഭിനന്ദനങ്ങള്‍ ഇവിടെ ഒരു അഭിവാജ്യഘടകം തന്നെ, ബ്ലോഗുമീറ്റ്‌ സംഘാടകര്‍ക്ക് നിങ്ങളാല്‍ കഴിയുന്ന സഹായ വാഗ്ദാനങ്ങള്‍ നല്‍കുക.  മീറ്റിനെപ്പറ്റി ഒരു ബ്ലോഗ്‌ എഴുതുക, ഒരു സംഭാവന നടത്തുക, ബാധ്യതകള്‍ ഒന്നുമില്ലാതെ ഒരു വോളണ്ടിയര്‍ ആയി പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത, അല്ലെങ്കില്‍ മീറ്റിന്റെ വിജയത്തിനായി മറ്റെന്തങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ ആ വിവരവും സംഘാടകരെ  അറിയിക്കുക,  ഒപ്പം ആ കാര്യത്തില്‍ വാക്ക് പാലിക്കാനും മറക്കാതിരിക്കുക. അത് തീര്‍ച്ചയായും ഇത്തരം കൂട്ടായമയില്‍ നിങ്ങള്‍ക്കുള്ള പങ്കു വ്യക്തമാക്കുന്നതിന് സഹായകമാകും.

ബ്ലോഗു മീറ്റ് മര്യാദകളെപ്പറ്റി ഒരു ഗൂഗിള്‍ സെര്‍ച്ച് നടത്തി പരാജയപ്പെട്ടതിനാല്‍ അത്രേ ഈ കുറിപ്പ് തയ്യാറാക്കിയത്, ബ്ലോഗ്‌ മീറ്റുകള്‍ സംഘടിപ്പിക്കുന്നവര്‍ക്കും പങ്കെടുക്കുന്നവര്‍ക്കും ഈ കുറിപ്പ് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കും എന്നതില്‍ എനിക്കു ഒരു സംശയവും ഇല്ല.

ഇവിടെ വന്ന് ഇതു വായിച്ചതിനു പ്രത്യേക നന്ദി.

ഇതിനോടിനി എന്തെങ്കിലും കൂട്ടുവാനോ അല്ല കുറക്കുവാനോ ഉണ്ടെങ്കില്‍ ഇത്തരം മീറ്റുകളില്‍  പങ്കെടുത്തവര്‍ക്ക് അവരുടെ അനുഭവം പങ്കിടുവാനുള്ള അവസരവും ഉണ്ട്, കമന്റു കോളത്തില്‍ അത് എഴുതുക,

നന്ദി നമസ്കാരം
ഫിലിപ്പ് ഏരിയല്‍,
സിക്കന്ത്രാബാദ്

 ഒരു അടിക്കുറിപ്പ് 

സാബു കൊട്ടോട്ടി തുഞ്ചന്‍പറമ്പ് മീറ്റില്‍ **
ഈ കുറിപ്പ് എഴുതി പോസ്റ്റു ചെയ്തതിനു ശേഷം ലഭിച്ച ചില പ്രധാന വിവരങ്ങള്‍ ഇവിടെ ഉള്‍പ്പെടുത്തിയില്ലായെങ്കില്‍ ഈ പോസ്റ്റു തികച്ചും അപൂര്‍ണ്ണമാകും !

ഈ പോസ്റ്റില്‍ ലഭിച്ച  സാബു കൊട്ടോട്ടിയുടെ  കമന്റും ലിങ്കും ആണീ കുറിപ്പിന്നധാരം :

തിരുവല്ലയില്‍ ഡിസംബറില്‍ ഒരു മീറ്റ്‌ സംഘടിപ്പിക്കുന്നതിനെപ്പറ്റി മുകളില്‍  സൂചിപ്പിച്ചിരുന്നല്ലോ എന്നാല്‍ സാബുവിന്റെ ബ്ലോഗില്‍ നിന്നും ഡിസംബറില്‍ തെന്മലയില്‍ നടക്കുന്ന സംഗമത്തെ പ്പറ്റി അല്‍പ്പം വൈകിയാണെങ്കിലും അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം. ഇനി അതില്‍ പങ്കെടുക്കുന്നതിനെപ്പറ്റി മാത്രം ചിന്ത അതേപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഈ ലിങ്കില്‍  വായിക്കുക. തെന്മല ബ്ലോഗേര്‍സ് മീറ്റ്‌ 

** പല മലയാളം ബ്ലോഗു സംഗമത്തിനും ചരട്  വലിച്ച,  ബ്ലോഗു കൂട്ടായ്മകളിലും മലയാള ബ്ലോഗുലകത്തിലും  തന്റെ സജീവ സാന്നിദ്ധ്യം തെളിയിച്ച /തെളിയിച്ചു കൊണ്ടിരിക്കുന്ന  ഒരാളത്രേ സാബു,  തന്റെ ബ്ലോഗിലേക്കുള്ള വഴി ഇതാ ഇവിടെ 


ഒപ്പം ഏറ്റവും ഒടുവില്‍ നടന്ന ബ്ലോഗേര്‍സ്  കൂട്ടായ് മയില്‍ (തുഞ്ചന്‍പറമ്പ് ബ്ലോഗേഴ്‌സ് മീറ്റ്) നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ അമര്‍ത്തുക 

വിവരങ്ങള്‍ തന്ന സാബുവിന് നന്ദി.


വീണ്ടും ഒരു അടിക്കുറിപ്പ് 
ഏറ്റവും ഒടുവില്‍ നടന്ന ബ്ലോഗേര്‍സ് കൂട്ടായ്മ തുഞ്ചന്‍ പറമ്പ് ബ്ലോഗേര്‍സ് മീറ്റ് എന്ന് എഴുതിയത് ശരിയല്ല, മറിച്ചു അത് കൊണ്ടോട്ടിയില്‍ വെച്ചായിരുന്നു. ആ മീറ്റിനെക്കുറിച്ച്  പത്രത്തില്‍ വന്ന ഒരു വാര്‍ത്ത ഇവിടെ കൊടുക്കുന്നു. 
ചിത്രം കടപ്പാട്:  കൊച്ചുമോള്‍ കുങ്കുമം

ആ മീറ്റിനെപ്പറ്റിയുള്ള ഒരു ബ്ലോഗ്‌ റിപ്പോര്‍ട്ടും ഒപ്പം ചിത്രങ്ങള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യുക.

ഈ വിവരങ്ങള്‍ തന്ന kochumol കുങ്കുമത്തിനുള്ള  നന്ദിയും ഇവിടെ കുറിക്കുന്നു.
മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ് സംഘടിപ്പിച്ച ജിദ്ദ ബ്ലോഗ്‌മീട്ടിനെപ്പട്ടിയുള്ള ഒരു പോസ്റ്റും ചിത്രങ്ങ ള്‍ക്കും ഇവിടെ അമര്‍ത്തുക. വിവരങ്ങള്‍ തന്ന അബ്ദുൽ ജബ്ബാർ വട്ടപ്പൊയിലിനു നന്ദി 

 ചിത്രങ്ങള്‍ കടപ്പാട്: ഗൂഗിള്‍
Source: BlogawatiG

83 comments

ഹെന്റമ്മേ....

എന്താ മാഷേ ഞട്ടിപ്പോയോ!!!
പേടിക്കേണ്ട ഇനിയും വരുന്നുണ്ട് :-)
കന്നിക്കമന്റിനു പ്രത്യേക നന്ദി
വീണ്ടും വരുമല്ലോ?

നന്നായിടുണ്ട് ഇതു ഒരു അത്യവിശ്യമായിരുന്നു .ഒരു മീറ്റിങ്ങില്‍ പങ്കെടുക്കേണ്ട രീതി പറഞ്ഞത് പോലെ ഒരു ബ്ലോഗ്‌ മീറ്റിംഗ് നു അവിശ്യമായ അജണ്ടകള്‍ കൂടി ഒന്ന് വിശദീകരിക്കാമായിരുന്നു.ex; സ്വാഗതം ,അധ്യക്ഷന്‍ എന്നിങ്ങിനെയുള്ള കാര്യങ്ങള്‍ ,ഇനി അങ്ങിനെ ഒന്നുമില്ലെങ്കില്‍

വളരെ നല്ല കാര്യങ്ങളാണ്. ഇവിടെ കണ്ണൂരിൽ നടന്ന ഒരു ബ്ലോഗ് മീറ്റിന്റെ ഓർമ്മയിൽ ഇത് വായിച്ചു. ഒടുവിൽ അത് നടത്തിപ്പുകാർക്ക് പുലിവാലായ (മറ്റുള്ളവർ കുറ്റം പറഞ്ഞ) കഥ,,,

ഒരു ബ്ലോഗ്‌ മീറ്റ്‌ ഇതാ ഇവിടെ ഉണ്ട് ....http://www.vattapoyilvalillapuzha.blogspot.com/2011/10/blog-post_23.html

കുറെയേറെ ബ്ലോഗ് മീറ്റുകളെക്കുറിച്ച് വായിച്ചിട്ടുണ്ടെങ്കിലും,വർഷങ്ങളായി ബ്ലോഗെഴുത്തിൽ സജീവമാണെങ്കിലും...ഇത് വരേക്കും ഒരു 'മീറ്റിൽ' പങ്കെടുക്കാത്ത വ്യക്തിയാണ് ഞാൻ..
P V Ariel ന്റെ ലേഖനത്തിന് ആശംസകൾ...അടുത്തമീറ്റിൽ കാണാം

വായിച്ചു.നല്ല പോസ്റ്റ്. മൂന്നു വര്‍ഷത്തിലധികമായി ബൂലോകത്തുണ്ടെങ്കിലും ഒരു ബ്ലോഗ്‌ മീറ്റ് പോലും പങ്കെടുക്കുവാന്‍ എനിക്ക് അവസരം ലഭിച്ചിട്ടില്ല.

ഇതൊക്കെ മിക്കവർക്കും അറിയാമെങ്കിലും, മൈക്കിനെയും ആൾക്കാരെയും കാണുമ്പോൾ എല്ലാം മറന്നു പോകും.. :)

ഏരിയൽ മാഷേ ഇവിടെ ഒന്നു പോകാൻ മറക്കല്ലേ. അതുപോലെ ഡിസംബർ 28ന് തെമ്മലയിൽ വച്ചു നടക്കുന്ന ഇലോക/ബൂലോക മീറ്റിൽ പങ്കെടുക്കാനും....

ഒരു ബ്ലോഗ്‌മീറ്റില്‍ പങ്കെടുത്ത സുഖം.......!

അതെ കോയ പറഞ്ഞ പോലെ ഒരു മീറ്റില്‍ പങ്കെടുത്ത സുഖം തോന്നി ഒരു ബ്ലോഗര്‍ മീറ്റിനു പോകുമ്പോള്‍ എന്തൊക്കെ അറിഞ്ഞിരിക്കണം ,എന്തൊക്കെ ഒഴിവാക്കണം എന്നൊക്കെ അറിയാനും മനസിലാക്കാനും ഈ പോസ്റ്റ്‌ ഉപകരിച്ചു ,നദി ,ഫില്പിസ് ,,,നന്ദി
--

വര്ഷം ഒന്നായി ഞാനും ഇത് വരെ ഒരു കുട്ടായിമയിലും പങ്കാളിയാവാന്‍ കഴിഞ്ഞിട്ടില്ല വരട്ടെ നോക്കാം ......ആശംസകള്‍

എനിക്ക് മീറ്റ് ഒന്നും തരായിട്ടില്യ ഇതുവരെ
ഞാന്‍ അവധിയ്ക്ക് വരുമ്പോ ഒരു മീറ്റുമില്ല
മീറ്റ് നടക്കുമ്പോ അവധീമില്ല
ഇനീപ്പോ എന്നെങ്കിലും ഒരു മീറ്റ് തരായീന്ന് വച്ചാല്‍ ഈ പോയിന്റ് ഒക്കെ യൂസ് ആകും
അതോണ്ട് താങ്ക്സ്

(വിവര്‍ത്തനം വായിച്ച് വായിച്ച് ഒരിടത്തെത്തിയപ്പോള്‍ ചിരി വന്നു. അത് “നീണ്ട മുഖം” വന്നപ്പോഴാണ്. ഇംഗ്ലിഷിലെ ലോംഗ് ഫേസ് മലയാളത്തിലേയ്ക്ക് പദാനുപദവിവര്‍ത്തനം ചെയ്താല്‍ നീണ്ടമുഖം ശരിയാണ്. പക്ഷെ ഭാഷയില്‍ അതിന്റെ അര്‍ത്ഥം മൂലാര്‍ത്ഥത്തിനോട് ഒരു ബന്ധവും വരികയില്ല. “ദുര്‍മുഖം” എന്ന് വേണമെങ്കില്‍ പറയാം മ്ലാനവദനം)

ഓണ്‍ലൈന്‍ മീറ്റ്‌ എന്നൊരു അനന്ത സാധ്യത ഉണ്ട്, പക്ഷെ ബ്ലോഗ്ഗര്‍മാര്‍ പലരും സാധാരണക്കാര്‍ ആയതിനാല്‍ Video Chat, Webinar (അഥവാ Web+Seminar) പോലുള്ള സങ്കേതങ്ങള്‍ അറിയില്ല. പക്ഷെ അതില്‍ ഒരു ഉല്‍ബോധനം നടത്തിയാല്‍ ഭാവിയില്‍ ഓണ്‍ലൈന്‍ വഴി മീറ്റുകള്‍ നടത്താന്‍ കഴിയും.

ബ്ലോഗ്ഗര്‍മാര്‍ മിക്കവാറും പല രാജ്യങ്ങളിലായി ചിതറിക്കിടക്കുന്നു. അതുകൊണ്ട് തന്നെ ഒരു സ്ഥലത്ത് കേന്ദ്രീകരിച്ച് നടത്തുന്ന മീറ്റുകളെക്കാള്‍ കൂടുതല്‍ പങ്കാളിത്തം ഓണ്‍ലൈന്‍ മീറ്റുകളില്‍ ഉണ്ടാകുന്നതാണ്. ഇതിനെക്കുറിച്ച്‌ ഒരു പോസ്റ്റ്‌ ഇടണം എന്ന് ഞാന്‍ കരുതുന്നു.

ഒരുപാട് ബ്ലോഗ് മീറ്റുകളിൽ ഈയുള്ളവൻ പങ്കെടുത്തിട്ടുണ്ട്. താങ്കളും അതുപോലൊരെണ്ണത്തിൽ പങ്കെടുക്കുന്നത് നല്ലതാണെന്നു തോന്നുന്നു. ഇനിയിതാ അടുത്ത് തെന്മലയിൽ ഒരെണ്ണമുണ്ട് കേട്ടോ!

Dear Philip,

In a world where people 'copy and paste' without battling an eyelid, I am so grateful that you asked me if you could do this post. Even more so, I am humbled, because you did not need to, as I would never have known due to the language barrier. But the fact that you did makes me realize that plagiarism is a battle that can be won by people like minded as you. Thank you for visiting, liking and linking back. Stay connected.
മാഷെ ബ്ലോഗ്‌ മീറ്റ്‌ പോയിട്ട് ഒരു ബ്ലോഗ്ഗേറെ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത ഒരാളാണ് ഞാന്‍.എന്തായാലും ഭാവിയില്‍ ഉപകാരപ്പെടുമെന്ന് കരുതാം...!

അവധിക്കു വരുമ്പോള്‍ മീറ്റ് ഇല്ലെന്നു കരുതി നീണ്ട മുഖം കാട്ടല്ലേ അജിത്തേട്ടാ... മീറ്റും ഈറ്റും ഇല്ലെങ്കിലും സാരമില്ല... നമുക്ക് ചാറ്റ് ചെയ്യാം...

നന്നായി എഴുതി, എല്ലാവരും മനസ്സിലാക്കേണ്ട ഇക്കാര്യങ്ങൾ...

തെന്മലയില്‍ നടക്കുന്ന മീറ്റിനെക്കുറിച്ച് ഇവിടെനിന്നാണ് അറിഞ്ഞത്. അതിനെക്കുറിച്ച് സാബു കൊണ്ടോട്ടിയുടെ പോസ്റ്റ് കണ്ടു. അവിടെ പങ്കെടുക്കണമെന്ന് ആഗ്രഹിക്കുന്നു. നമ്മുടെ കൂടിവരവും ഇത്തരം പങ്കുവയക്കലുകളും നന്മയ്ക്കും വളര്‍ച്ചയ്ക്കും ഊഷ്മളസൗഹൃദങ്ങള്‍ക്കും വഴിയൊരുക്കട്ടെ എന്ന് ആശംസിക്കുന്നു. നന്ദി സര്‍... ഈ പങ്കുവയ്ക്കലിന്...

സാധാരണ കാണാത്തവരുടെ ആദ്യ കൂടിച്ചേരല്‍ എന്ന നിലയില്‍ പലതും നമ്മള്‍ ഉദേശിക്കുന്ന രീതിയില്‍ കൊണ്ടുപോകാന്‍ കഴിയില്ല. വലിയ ഒരു ചര്‍ച്ച ഇത്തരം മീറ്റുകളില്‍ ഗുണം ഉണ്ടാക്കില്ല എന്നെനിക്ക് തോന്നുന്നു. പല ഭാഗത്ത്‌ നിന്നുള്ളവര്‍ ഒത്തു ചേരുമ്പോള്‍ കൃത്യമായ രൂപത്തില്‍ നടത്തുന്നത് പ്രയാസകരം തന്നെയാണ്. ഒരു പരിചയപ്പെടല്‍ നടക്കുമ്പോഴേക്കും ഒരു ദിവസം അവസാനിക്കും. പരിചയപ്പെടല്‍ നടന്നില്ലെങ്കില്‍ പ്രഭാഷണത്തിനിടയില്‍ സംസാരം നടക്കും എന്നത് ഒഴിവാക്കാന്‍ കഴിയുമോ എന്നതും സംശയമാണ്. പുതിയതായി പങ്കെടുക്കുന്ന എല്ലാവരിലും എല്ലാവരെയും ഒന്ന് കാണുക പരിചയപ്പെടുക എന്നത് തന്നെയായിരിക്കും മുന്നിട്ടു നില്‍ക്കുക.

റാംജിയുടെ അഭിപ്രായം വളരെ ശരിയാണ്.

സര്‍,

നല്ല പോസ്റ്റ്!

മലയാളം ബ്ലോഗര്‍മാര്‍ ഗ്രൂപ്പിസം' മൂലം വഷളായി വരികയാണെന്ന് ഒരു അഭിപ്രായം എനിക്കുണ്ട്. ഇത് ഒഴിവാക്കാന്‍ ഫലപ്രദമായ എന്തെങ്കിലും?

നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു

ബ്ലോഗ് മീറ്റുകളില്‍ കുറച്ച് പങ്കെടുത്തിട്ടുണ്ട്. ഇതില്‍ പറഞ്ഞത് പലതും ശരിയെങ്കിലും എല്ലാം അതേ രീതിയില്‍ അല്ല താനും. മീറ്റുകള്‍ പലതും ഫ്രീയാണെന്ന കണ്‍സെപ്റ്റ് തെറ്റാണ്. അങ്ങിനെ നടത്തുക അത്ര പ്രായോഗികമല്ല. എന്റെ അറിവ് ശരിയാണെങ്കില്‍ ഹരീഷ് തൊടുപുഴ തൊടുപുഴയില്‍ നടത്തിയ കേരളത്തിലെ ആദ്യ ബ്ലോഗ് മീറ്റിലും ഈയിടെ കോഴിക്കോട് നാമൂസും കൂട്ടരും നടത്തിയ ബ്ലോഗ് മീറ്റും മാത്രമേ ഫ്രീയായി പാര്‍ട്ടിസിപ്പേഷന്‍ നല്‍കിയിട്ടുള്ളൂ. എങ്കില്‍ പോലും മീറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ട് പങ്കെടുക്കാതിരുക്കുക എന്നത് കഴിവതും ഒഴിവാക്കേണ്ടത് തന്നെ. അതിലൂടെ ഒട്ടേറെ സാമ്പത്തീക ബാദ്ധ്യതയും മാനസിക വിഷമവും സംഘാടകര്‍ക്ക് ഉണ്ടാകുമെന്നത് തന്നെ ഏറ്റവും പ്രധാനം

Blogwati Gee,
Your small note of thanks is a great message and a noble way to express your appreciation, displaying the person behind the persona.
I am very much benefited from this simple but powerful words

By asking your permission to translate and publish your post, Mr. Ariel Philip is upholding the seldom seen ethics on the cyber world.
I congratulate him also.

മനോരാജ് പറഞ്ഞ പോലെ കാശ് മുടക്കി തന്നെയാ ഒരു ബ്ലോഗ് മീറ്റില്‍ (തിരൂര്‍) ഞാനും പങ്കെടുത്തത്. ഉച്ച ഭക്ഷണത്തിനും മറ്റുമായി സംഘാടകര്‍ ആവശ്യപ്പെട്ട തുക റജിസ്ട്രേഷന്‍ ഫീസായി ആദ്യം തന്നെ കൊടുത്തിരുന്നു.അതിനു ശേഷമാണ് കഴുത്തിലിടാന്‍ “താലി” തന്നത്. അതു പോലെ ഒരു സുവനീര്‍ ഇറക്കാന്‍ അന്നു പണം കൊടുത്തിട്ട് കുറ നാളുകള്‍ക്ക് ശേഷം അതു കൈ പറ്റി മറിച്ചു നോക്കിയപ്പോള്‍ പങ്കെടുത്ത ബ്ലോഗര്‍മാരെപ്പറ്റി ഒരു കുറിപ്പു പോലും, എന്തിനു അവരുടെ ബ്ലോഗിന്റെ ഒരു ലിങ്കു പോലും അതില്‍ ചേര്‍ത്തിരുന്നില്ല. കുറെ “പുലി”കളുടെ തിരഞ്ഞെടുത്ത പോസ്റ്റുകള്‍ അച്ചടി മഷി പുരട്ടിയിരുന്നുവെന്നു മാത്രം. ഇനി താല്പര്യമുള്ളവര്‍ക്ക് ഞാന്‍ മീറ്റിനു മുമ്പു എന്റെ ബ്ലോഗില്‍ കൊടുത്ത പോസ്റ്റു ഇവിടെയും മീറ്റിനു ശേഷം കൊടുത്ത പോസ്റ്റ് ഇവിടെയും വായിക്കാം.

അപ്പൊ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ലെങ്കില്‍ തെന്മലയില്‍ കാണാം

"അകം ഒരു പക്ഷെ നീറി ക്കൊണ്ടിരിക്കുന്ന ഒരു നേരിപ്പോടായാല്‍ പോലും മുഖത്തൊരു പുഞ്ചിരി പടര്‍ത്താന്‍ ശ്രമിക്കുക."
വളരെ നല്ല നിർദ്ദേശം...അഭിനന്ദനങ്ങൾ

ഇംഗ്ലീഷ് ബ്ലോഗർമാരെ പരിചയപ്പെടുത്താനും അവരുമായി ബന്ധം സ്ഥാപിക്കാനും ഒരു പ്രത്യേക ബ്ലോഗ് എരിയൽ സർ തുടങ്ങണം

ബ്ലോഗു മീറ്റുകളില്‍ പങ്കെടുത്തിട്ടില്ല .അതുകൊണ്ട്
ബ്ലോഗു മീറ്റ്‌ ചിട്ടവട്ടങ്ങള്‍ എന്താണെന്ന് അറിയില്ല ...നിര്‍ദ്ദേശങ്ങള്‍ കൊള്ളാം ..

ഇതുവരെ ബ്ലോഗ് മീറ്റുകളിൽ പങ്കെടുത്തിട്ടില്ലാത്തവർ ദയവായി തെൻ‌മലയിലേയ്ക്ക് വരാൻ ശ്രമിക്കൂ!

ഏറ്റവും ഒടുവില്‍ നടന്ന ബ്ലോഗേര്‍സ് കൂട്ടായ്മ കൊണ്ടോട്ടിയിലാണ്...!
http://verumezhuthu.blogspot.in/ ഇവിടെ നോക്കാം

വളരെ നല്ല കാര്യങ്ങളാണ് പറഞ്ഞിരിക്കുന്നത്.

ഹൃദയം നിറഞ്ഞ ഓണാശംസകള്‍......... ... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌ ...... തുമ്പ പൂക്കള്‍ ചിരിക്കുന്നു........ വായിക്കണേ............

ഹൃദയം നിറഞ്ഞ ഓണാശംസകള്‍

പ്രിയ കുമ്മാട്ടി,
കന്നി സന്ദര്‍ശനത്തിനു ആദ്യം നന്ദി അറിയിക്കുന്നു
ഈ പോസ്റ്റു ഒരു ആവശ്യം ആയിരുന്നു എന്ന് പറഞ്ഞതില്‍ സന്തോഷിക്കുന്നു,
ബ്ലോഗില്‍/പോസ്റ്റില്‍ സൂചിപ്പിച്ചത് പോലെ, ഞാന്‍ ഇവിടെ ഒരു പുതുമുഖം, ഒപ്പം ബ്ലോഗേഴ്സ് മീറ്റിലും, ഇതുവരെ ഒരു മീറ്റിലും പങ്കെടുക്കാത്ത വ്യക്തി, അതുകൊണ്ട് തന്നെ അതെപ്പറ്റി താങ്കള്‍ ആവശ്യപ്പെട്ട കാര്യങ്ങളെപ്പറ്റി ആധികാരികമായി ഒന്നും തന്നെ പറയാന്‍ കഴിയില്ല. ഇതു വായിക്കുന്ന ആര്‍ക്കെങ്കിലും അതേപ്പറ്റി അറിയാമെങ്കില്‍ ദയവായി ഷെയര്‍ ചെയ്താലും.
വീണ്ടും വരുമല്ലോ
നന്ദി നമസ്കാരം

ടീച്ചര്‍,

വീണ്ടും വന്നതില്‍ നന്ദി. അനുഭവം പങ്കു വെച്ചതിലും നന്ദി,
ഏതൊരു സംരഭം ആയാലും കുറ്റം പറയുവാന്‍ കുറേപ്പേര്‍
ഉണ്ടാകും എന്നത് തികച്ചും സ്വാഭാവികം
ഇത്തരം കൂട്ടങ്ങള്‍ അത്തരത്തില്‍ ഒന്നായി മാറാതിരിക്കട്ടെ.
ആശംസകള്‍

അബ്ദുൽ ജബ്ബാർ
ബ്ലോഗില്‍ വന്നതിലും ചേര്‍ന്നതിലും നന്ദി
ബ്ലോഗേഴ്സ് മീറ്റിന്റെ ലിങ്ക് തന്നതിലും നന്ദി
അതെപ്പറ്റി ഒരു അടിക്കുറിപ്പ് കൊടുത്തത് കാണ്ട് കാണുമല്ലോ
വീണ്ടും കാണാം, നന്ദി, നമസ്കാരം

ചന്തു മാഷേപ്പോലുള്ള ഒരു ബ്ലോഗ്ഗര്‍ ഒരു മീറ്റിലും പങ്കെടുത്തിട്ടില്ല എന്നത് അവിശ്വസനീയമായി തോന്നി
അപ്പോള്‍ പിന്നെ തെന്മലയില്‍ കാണാം അല്ലേ :-)
തിരക്കിലും വീണ്ടും വന്നൊരു കുറിപ്പ് വീശിയത്തില്‍ അതിയായ സന്തോഷം.
ഒപ്പം ആശംസകളും.
നന്ദി നമസ്കാരം. അപ്പോള്‍ പറഞ്ഞപോലെ :-)

റോസാപൂക്കള്‍
അഭിപ്രായം അറിയിച്ചതില്‍ വളരെ സന്തോഷം.
ഇനിയും അവസരങ്ങള്‍ വരികയാണല്ലോ! :-)
ബ്ലോഗില്‍ വന്നതിനും, ചേര്‍ന്നതിനും നന്ദി
വീണ്ടും കാണാം

viddiman
അതെ അത് നൂറു ശരി തന്നെ!
ഇതൊക്കെ മിക്കവർക്കും അറിയാം
പക്ഷെ.,,,,,,
വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

സാബു കൊട്ടോട്ടി
ബ്ലോഗില്‍ വന്നതിനും ചേര്‍ന്നതിനും നന്ദി
ഒപ്പം ബ്ലോഗ്‌ മീറ്റുകളെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ തന്നതിനും നന്ദി
ഒരു അടിക്കുറിപ്പായി ഈ വിവരങ്ങള്‍ ബ്ലോഗില്‍ ചേര്‍ത്തിട്ടുണ്ട് കണ്ടു കാണുമല്ലോ
അപ്പോള്‍ പിന്നെ പറഞ്ഞതുപോലെ തെന്മലയില്‍ കാണാം അല്ലേ!
വീണ്ടും കാണാം

താങ്ക്സ് എ ലോട്ട് സാബു ഫോര്‍ ദി uplifting comment
keep inform
Best Regards

KOYAS..KODINHI
ബ്ലോഗു സന്ദര്‍ശിച്ചതിനും ചേര്‍ന്നതിനും നന്ദി
പോസ്റ്റ്‌ ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം
ഒരു ബ്ലോഗേഴ്സ് മീറ്റ്‌ അനുഭവം ഇവിടെ ലഭിച്ചു
എന്നറിഞ്ഞതില്‍ അതിലും വലിയ സന്തോഷം
വീണ്ടും കാണാം

നാച്ചി (നസീം)
കുറിപ്പ് പ്രയോജനപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷം
സന്ദര്‍ശനത്തിനും പ്രതികരണത്തിനും നന്ദി
വീണ്ടും കാണാം

njaan punyavalan
ഒരു പുലിയായിരിക്കും എന്നാ ഞാന്‍ കരുതിയത്‌.
സാരമില്ല, വിഷമിക്കേണ്ട, ഇനിയും കിടക്കുന്നല്ലോ
പുതിയ അവസരങ്ങള്‍. ഒരുങ്ങുക ചേരുക!!!
വീണ്ടും വരിക കുറിക്കുക അറിയിക്കുക സന്തോഷം :-)

മാഷേ വീണ്ടും നന്ദി വന്നതില്‍

പക്ഷെ ഈ പ്രതിസന്ധി ഘട്ടങ്ങള്‍ എന്ന് തീരുമോ ഒരു മീറ്റില്‍ പങ്കു കൊള്ളാന്‍,
ലോംഗ് ഫേസിന്റെ വിവിധ വശങ്ങള്‍ ചൂണ്ടിക്കാട്ടിയത്തില്‍ നന്ദി. അതെ "മ്ലാനവദനം"
കൂടുതല്‍ ചേരും അല്ലേ മാഷേ!!!
വീണ്ടും കാണാം

@ബഞ്ചി ഇതു അജിത്തേട്ടനുള്ള പ്രതികരണം.
ഇതിനു ഞാന്‍ ഒന്ന് പറയുന്നില്ല, എങ്കിലും
പോസ്ടിനെപ്പറ്റി ഒന്നും പറയാന്‍ ഇല്ലേ ?
വീണ്ടും കാണാം
തെന്മലയില്‍ തന്നെ അല്ലേ! അതോ
തിരുവല്ലയിലോ? :-)

വിഷ്ണു വന്നതിലും അഭിപ്രായം കുറിച്ചതിലും നന്ദി
നല്ല ആശയം പലര്‍ക്കും അറിയാതെ മറഞ്ഞു കിടക്കുന്ന
ഈ വിഷയങ്ങളില്‍ വിഷ്ണു പറഞ്ഞത് പോലെ ഒരു awareness
നടത്താന്‍ ശ്രമിച്ചാല്‍ ഫലം ഉണ്ടാകും എന്ന് തന്നെയാണെന്റെ
വിശ്വാസം. അതെ അത് കൂടുതല്‍ പങ്കാളിത്തം സൃഷ്ടിക്കും എന്നതിനും സംശയം വേണ്ട
അത്തരത്തിലൊരു പോസ്റ്റു Techie Savvy അല്ലാത്തവര്‍ക്കും മനസ്സിലാകുന്ന ഭാഷയില്‍
ഉടന്‍ പ്രതീക്ഷിക്കാം അല്ലേ?
വീണ്ടും കാണാം

സജീം
സന്തോഷം
അറിയിപ്പിനും
ആഹ്വാനത്തിനും നന്ദി
സാബുവിന്റെ പ്രതികരണത്തില്‍ നിന്നും
തെന്മല മീറ്റിനെപ്പറ്റി അറിഞ്ഞു, ഒരു
അടിക്കുറിപ്പും ചേര്‍ത്തു കണ്ടു കാണുമല്ലോ.
വലിയ പ്രതീക്ഷകളോടെ
തെന്മലയില്‍ കാണാം അല്ലേ?

Hi BlogwatiGee
Its really good to hear from you again.
As you said, plagiarism is a deep rooted malady especially in the web world
Thanks for the visit and encouraging response.
The comments here shows a positive response to the
points mentioned in this post, a major number is adapted
from your post too, I take this opportunity to ones again
express my gratitude to you for allowing me to use it in this post.
Keep writing,
Keep sharing and keep inform.
Best Regards
@Ajith Mash, thanks for the response and the compliments showered upon me,
Keep in touch,
Best Regards

വെള്ളിക്കുളങ്ങരക്കാരന്‍

ബ്ലോഗില്‍ വന്നതിനും അനുഭവം പറഞ്ഞതിനും നന്ദി സന്തോഷം

Echmukutty
പോസ്റ്റ്‌ ഇഷ്ടായി എന്നറിഞ്ഞതില്‍ അതിയായ സന്തോഷം.
വീണ്ടും വരുമല്ലോ
നന്ദി നമസ്കാരം

ബെഞ്ചി,
ഞാന്‍ കരുതി അജിത്‌ മാഷിന്റെ പ്രതികരണത്തിന് കുറിപ്പിട്ടു മുങ്ങിയെന്ന്!!!
വീണ്ടും പൊങ്ങിയതില്‍ സന്തോഷം, അതെ ഈ കൂട്ട് മുട്ടലുകള്‍ സൌഹൃദത്തിന്റെ
ആഴം കൂട്ടുക തന്നെ ചെയ്യും, പിന്നെ, നാട്ടില്‍ മഴ തകര്‍ക്കുകയാണല്ലോ
മഴയില്‍ കുതിരാതെ നോക്കണേ, തെന്മലയില്‍ കാണേണ്ട വരല്ലേ :-)

റാംജിയുടെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു
ശരിയാണ് അത്തരം ഒരു കൂടിക്കാഴ്ചയില്‍ പലതും പരസ്പരം അറിയാനുള്ള ഒരു വ്യഗ്രതയായിരിക്കും ഉണ്ടാവുക അപ്പോള്‍ നടക്കേണ്ട പലതും നടക്കാതെയും സമയം തികയാതെയും വരും ഇവിടെ ഒരു നല്ല പ്ലാനിംഗ് ആവശ്യമത്രേ, വളരെ ഗൌരവമായി കണക്കിലെടുക്കേണ്ട വിഷയം
ബ്ലോഗ്‌ മീറ്റ്‌ സംഘാടകര്‍ ശ്രദ്ധിക്കുക,
നന്ദി റാംജി നന്ദി

@ജോസൂട്ടി റാംജിയുടെ അഭിപ്രായത്തോട് യോജിച്ചത് നന്ന്
പക്ഷെ അവിടം കൊണ്ട് നിര്‍ത്തിയതില്‍ പരിഭവം ഇല്ലാതെയുമില്ല!
പോസ്ടിനെപ്പറ്റി പ്രത്യേകിച്ചൊന്നും പറയാനില്ലേ കുട്ടീ!!!
ഇവിടെങ്കിലും വന്നതില്‍ റോബ്ബ സന്തോഷം
വീണ്ടും കാണാം

ബിജു, ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ ഞാന്‍ ഇവിടെ ഒരു കന്നിക്കാരന്‍ പലതും മനസ്സിലായി വരുന്നതെയുള്ളൂ
ഇതു വലിയ കാര്യമായി എടുക്കേണ്ട, പറഞ്ഞാലും സംവദിച്ചാലും തീരാത്ത കാര്യങ്ങള്‍ ഒന്നും ഇല്ലല്ലോ നമ്മള്‍ മലയാളികള്‍ക്കിടയില്‍ , നമുക്കീ പറഞ്ഞ ഗ്രൂപ്പിസം ഇവിടെ അവസാനിപ്പിക്കാം, ഒത്തൊരുമിച്ചു മുന്നോട്ടു പോകാം, ആശയങ്ങളും അഭിപ്രായങ്ങളും ഉള്ളു തുറന്നു പറയാം ചര്‍ച്ച ചെയ്യാം. ബിജുവിന്റെ ഈ ചോദ്യത്തിന് ഉത്തരം പൂര്‍ണ്ണ മായില്ലങ്കില്‍ ഇതു വായിക്കുന്നവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ അറിയിക്കാം. ഒരു തുറന്ന ചര്‍ച്ച
ആവശ്യമെങ്കില്‍ അതും ആകാം :-)

കഥപ്പച്ച
ഈ മഹാ സാഗരത്തിലേക്ക് സ്വാഗതം
പുതിയ സംരഭത്തിനു എല്ലാ ആശംസകളും നേരുന്നു
എഴുതുക, അറിയിക്കുക
വീണ്ടും കാണാം

Manoraj
തുറന്ന ഒരു അഭിപ്രായം എഴുതിയതില്‍ നന്ദി
പലര്‍ക്കും അറിയാത്ത കാര്യങ്ങള്‍ തന്നെ അത്
പങ്കു വെച്ചതില്‍ നന്ദി. ഹരീഷ് തൊടുപുഴയില്‍ നടത്തിയ കേരളത്തിലെ ആദ്യ ബ്ലോഗ് മീറ്റു, നാമൂസും കൂട്ടരും നടത്തിയ ബ്ലോഗ് മീറ്റു തുടങ്ങിയവയുടെ ലിങ്ക് തന്നാല്‍ നാന്നായിരുന്നു, ഉപകാരമാകും.
വീണ്ടും കാണാം

Mohammed kutty Ikka
അനുഭവങ്ങള്‍ പങ്കു വെച്ചതില്‍
ഇത്തരം ഒരു അനുഭവം ഉണ്ടായി
എന്നറിഞ്ഞതില്‍ ഖേദിക്കുന്നു
ഇത്തരം പക്ഷപാത പരമായ
ഒരു ഇടപടല്‍ ഉണ്ടാകാന്‍ പാടുള്ളതല്ല
ലിങ്കുകള്‍ സന്ദര്‍ശിച്ചു പക്ഷെ പേജു കണ്ടില്ല
പകരം ഈ സന്ദേശം കിട്ടി. Sorry, the page you were looking for in this blog does not exist.
ഇതെന്തു മറിമായം അവിടെയെത്താന്‍ മറ്റെന്തെങ്കിലും വഴി?
വീണ്ടും കാണാം
നന്ദി നമസ്കാരം

സിദ്ധീക്ക്
വീണ്ടും വന്നതില്‍ സന്തോഷം
അപ്പോള്‍ പിന്നെ അങ്ങനെ തന്നെ!
വീണ്ടും കാണാം

kairaly net

"അകം ഒരു പക്ഷെ നീറി ക്കൊണ്ടിരിക്കുന്ന ഒരു നേരിപ്പോടായാല്‍ പോലും മുഖത്തൊരു പുഞ്ചിരി പടര്‍ത്താന്‍ ശ്രമിക്കുക."

നിര്‍ദ്ദേശം ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം

ഇംഗ്ലീഷ് ബ്ലോഗർമാരെ പരിചയപ്പെടുത്താന്‍ ഒരു ബ്ലോഗ്‌ നല്ല ആശയം തുടക്കം ഇംഗ്ലീഷില്‍ ആയിരുന്നതിനാല്‍ നിരവധി പ്പേരെ അങ്ങനെ ലഭിപ്പാന്‍ ഇടയായി അവരെയും അവരുടെ സൃഷ്ടികളേയും പരിചയപ്പെടുത്തല്‍ നല്ല ആശയം തന്നെ സുനില്‍ നോക്കട്ടെ.

വീണ്ടും കാണാം

തിരക്കിലും വന്ന് രണ്ടു വാക്ക് പൊഴിച്ചതിലുള്ള സന്തോഷവും നന്ദിയും
നിര്‍ദ്ദേശങ്ങള്‍ കൊള്ളാം ..എന്ന് അറിഞ്ഞതിലും സന്തോഷം
വീണ്ടും കാണാം


സജിം, ഈ നല്ല ആഹ്വാനതിനായി നന്ദി
എന്നാല്‍ പ്പിന്നെ അവിടെ കാണാം അല്ലേ!

kochumol(കുങ്കുമം)
വീണ്ടും വന്നതിലും, ശരിയായ വിവരങ്ങള്‍ തന്നതിലും നന്ദി
ബ്ലോഗു കണ്ടു വിവരങ്ങള്‍ ഒരു അടിക്കുറിപ്പായി ചേര്‍ത്തിട്ടുണ്ട്
കണ്ടു കാണുമല്ലോ.
വീണ്ടും കാണാം

കുസുമം ആര്‍ പുന്നപ്ര
വന്നതിലും നല്ലൊരഭിപ്രായം അറിയിച്ചതിലും
സന്തോഷം.

ജയരാജ്‌
ബ്ലോഗില്‍ വന്നതിലും ആശംസകള്‍ അറിയിച്ചതിലും നന്ദി
പക്ഷെ ഈ ബ്ലോഗിലെ പോസ്ടിനെപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ!
പിന്നെ, താങ്കള്‍ എല്ലായിടത്തും ഏകദേശം ഒരേ കമന്റു തന്നെ
വീശുന്നത് ശ്രദ്ധിച്ചു അതൊരു നല്ല പദ്ധതിയായി തോന്നുന്നില്ല
മറിച്ച് അല്പം വിരസത സൃഷ്ടിക്കാനേ അത് ഉതകുകയുള്ളു എന്ന് തോന്നുന്നു
ബ്ലോഗ്‌ കമെന്റുകളെപ്പറ്റി ഞാന്‍ അടുത്തിടെ എഴുതിയ ഒരു കുറിപ്പ് ജയരാജ്
കണ്ടില്ല എന്ന് തോന്നുന്നു അതിവിടെ വീണ്ടും കൊടുക്കുന്നു ജയരാജ് സമയം
പോലെ അതൊന്നു വായിക്കുമല്ലോ, തീര്‍ച്ചയായും അത് ജയരാജിന് പ്രയോജനപ്പെടും.

വെബ്‌ കമന്റുകള്‍ ചില ചിന്തകള്‍: അഥവാ ഒരു ബ്ലോഗറുടെ അനുഭവക്കുറിപ്പുകള്‍

വീണ്ടും കാണാം
നന്ദി നമസ്കാരം

ജോസൂട്ടി,
ബ്ലോഗില്‍ വന്ന് ആശംസകള്‍ അറിയിച്ചതില്‍ വളരെ സന്തോഷം
സുഖമല്ലേ. ആശംസകള്‍
വീണ്ടും വരണം

അതെന്തു മറിമായം..? ഈ ലിങ്കുകള്‍ ഒന്നു കൂടി നോക്കുക. http://mohamedkutty.blogspot.in/2011/04/blog-post.html(ബൂലോകരെ കാണാനായി)http://mohamedkutty.blogspot.in/2011/05/blog-post.html(സ്വരം നന്നാവുമ്പോള്‍) ..ഞാന്‍ ചെക്കു ചെയ്തപ്പോള്‍ കിട്ടിയല്ലോ?...

ഇനിയും പറ്റിയില്ലെങ്കില്‍ പോസ്റ്റ് ഇ-മെയില്‍ ചെയ്തിട്ടുണ്ട്. അതെങ്കിലും കിട്ടുമെന്ന് കരുതട്ടെ.

ഇന്ന് വരെ നാട്ടില്‍ ഒരു ബ്ലോഗ്‌ മീറ്റിലും പങ്കെടുക്കാന്‍ കഴിഞ്ഞിട്ടില്ല. പല മീറ്റ് വിശേഷങ്ങളും പോസ്റ്റുകളിലൂടെ അറിയാറുണ്ട്. ഇവിടെ വളരെ താല്പര്യത്തോടെ താങ്കള്‍ എഴുതി കണ്ടപ്പോള്‍ സന്തോഷം തോന്നുന്നു. ഒപ്പം നല്ല നിര്‍ദേശങ്ങളും.

എന്താ ബെഞ്ചി ഇതു ഡിലീറ്റു ചെയ്തു കളഞ്ഞത്
വീശിയത് നന്നായി, കുറിക്കു കൊള്ളുന്നത്‌ തന്നെ ആയിരുന്നു
പക്ഷെ പിന്നെന്ത് ? ഹ, സാരമില്ല.
വീണ്ടും കാണാം

ഈ പോസ്റ്റു ഇഷ്ടായി എന്നറിഞ്ഞതില്‍ പെരുത്ത സന്തോഷം
ഈയുള്ളവനും ഒരു മീറ്റിലും പങ്കെടുത്തിട്ടില്ല, അടുത്തുവരുന്ന meetu
തെന്മലയില്‍ പോകാന്‍ വെമ്പല്‍ കൊണ്ട് നില്‍ക്കുന്നു :-)

നല്ല കാര്യങ്ങള് തന്നെ..എന്നാലും എഴുത്ത്
വഴി പരിചയം ഉള്ളവര്‍ നേരില്‍ക്കനുംബോഴത്തെ
സന്തോഷം ഞാന്‍ അനുഭവിച്ചു അറിഞ്ഞിട്ടുണ്ട്...
അതും ഒരു പ്രധാന ഘടകം തന്നെ മീറ്റില്‍..
നല്ല കാഴച്ചപ്പാടുകള്‍ തന്നെ മാഷെ.ഇത്....‍

ente lokam
ഈ പ്രതികരണം കാണാന്‍ വൈകി സോറി
തീര്‍ച്ചയായും അതൊരു പ്രത്യക അനുഭവം തന്നെ
ആയിരിക്കും എന്നതിനു സംശയം ഇല്ല, അത്തരം
അനേക അനുഭവങ്ങള്‍ക്കായി കാത്തിരിക്കുന്നു
ബ്ലോഗില്‍ വന്നതിലും അഭിപ്രായം അറിയിച്ചതിലും നന്ദി

നന്നായി ആശംസകള്‍ !

മാണം മാണം....

ഇച്ച് ഇങ്ലീസ് തിരിയാതോണ്ട് പ്രത്യേച്ചും മാണം...

കുട്ടിക്കായ്ക്കു വളരെ നന്ദി...

ഇതൊക്കെ വായിച്ചപ്പോള്‍ വല്ലാത്ത ഒരാഗ്രഹം ഒരു ബ്ലോഗ്‌ മീറ്റില്‍ പങ്കെടുക്കാന്‍ ...കൂടുതല്‍ പേര്‍ ഈ പോസ്റ്റ്‌ വായിക്കട്ടെ ,,നന്ദി കാണാതെ പോയ നല്ലൊരു പോസ്റ്റിലേക്ക് വഴി തുറന്നതിനു .

ബ്ലോഗ് മീറ്റ് എങ്ങിനെ വേണം എന്നതിനെക്കുറിച്ച് അങ്ങു നടത്തിയ ഗൃഹപാഠങ്ങൾ പ്രശംസനീയമാണ്. രണ്ട് ബ്ലോഗ് മീറ്റുകളിൽ ഏറെ പ്രതീക്ഷയോടെ ഞാൻ പങ്കെടുത്തിട്ടുണ്ട്. ബ്ലോഗിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കളെ കാണുക., പരിചയം ദൃഢീകരിക്കുക എന്ന ഒരു ലക്ഷ്യം മാത്രം വെച്ചാണ് ബ്ലോഗ് മീറ്റുകളിൽ പങ്കെടുക്കാറുള്ളത്. കണ്ണൂരിൽ നടന്ന മീറ്റിൽ അതെനിക്ക് കുറേയൊക്കെ സാധിക്കുകയും ചെയ്തു. എന്നാൽ കൊണ്ടോട്ടിയിൽ നടന്ന മീറ്റിൽ ഒരു പുസ്തകപ്രകാശനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ട് അത് നടക്കാതെ പോയി. പലരും അവിടെ വന്നെങ്കിലും, ചുരുക്കം ചിലരെ ഒഴിച്ച്, ആഗ്രഹിച്ചിരുന്ന പലരേയും പരിചയപ്പെടാൻ പോലും പറ്റിയില്ല. പിന്നീട് അവരൊക്കെ അവിടെ വന്നിരുന്നു എന്നറിഞ്ഞപ്പോൾ വലിയ മനസ്താപം തോന്നി.....

മീറ്റുകളിൽ പങ്കെടുക്കുന്നവർ മിക്കവരും അവിടെ നടക്കുന്ന പ്രസംഗങ്ങളിലോ വർക്ക്ഷോപ്പുകളിലോ ശ്രദ്ധകേന്ദ്രീകരിക്കുന്ന മാനസികാവസ്ഥയിൽ ആയിരിക്കില്ല. തമ്മിൽ കാണാത്ത എന്നാൽ നല്ല അടുപ്പമുള്ള സുഹൃത്തുക്കളെ കാണാനും സംസാരിക്കാനും സ്നേഹം പങ്കുവെക്കാനും ആയിരിക്കും മിക്കവാറും പേരും താൽപ്പര്യമെടുക്കുക.

ബ്ലോഗ് മീറ്റ് സംഘടിപ്പിക്കുമ്പോൾ അതൊരു സൗഹൃദക്കൂട്ടായ്മ എന്ന രീതിയിൽ സംഘടിപ്പിച്ചാൽ കൂടുതൽ വിജയപ്രദം ആവുമെന്നു തോന്നുന്നു.

ബ്ലോഗ് മീറ്റ് എങ്ങിനെ വേണം എന്നതിനെക്കുറിച്ച് അങ്ങു നടത്തിയ ഗൃഹപാഠങ്ങൾ പ്രശംസനീയമാണ്. രണ്ട് ബ്ലോഗ് മീറ്റുകളിൽ ഏറെ പ്രതീക്ഷയോടെ ഞാൻ പങ്കെടുത്തിട്ടുണ്ട്. ബ്ലോഗിലൂടെ പരിചയപ്പെട്ട സുഹൃത്തുക്കളെ കാണുക., പരിചയം ദൃഢീകരിക്കുക എന്ന ഒരു ലക്ഷ്യം മാത്രം വെച്ചാണ് ബ്ലോഗ് മീറ്റുകളിൽ പങ്കെടുക്കാറുള്ളത്. കണ്ണൂരിൽ നടന്ന മീറ്റിൽ അതെനിക്ക് കുറേയൊക്കെ സാധിക്കുകയും ചെയ്തു. എന്നാൽ കൊണ്ടോട്ടിയിൽ നടന്ന മീറ്റിൽ ഒരു പുസ്തകപ്രകാശനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ട് അത് നടക്കാതെ പോയി. പലരും അവിടെ വന്നെങ്കിലും, ചുരുക്കം ചിലരെ ഒഴിച്ച്, ആഗ്രഹിച്ചിരുന്ന പലരേയും പരിചയപ്പെടാൻ പോലും പറ്റിയില്ല. പിന്നീട് അവരൊക്കെ അവിടെ വന്നിരുന്നു എന്നറിഞ്ഞപ്പോൾ വലിയ മനസ്താപം തോന്നി.....

മീറ്റുകളിൽ പങ്കെടുക്കുന്നവർ മിക്കവരും അവിടെ നടക്കുന്ന പ്രസംഗങ്ങളിലോ വർക്ക്ഷോപ്പുകളിലോ ശ്രദ്ധകേന്ദ്രീകരിക്കുന്ന മാനസികാവസ്ഥയിൽ ആയിരിക്കില്ല. തമ്മിൽ കാണാത്ത എന്നാൽ നല്ല അടുപ്പമുള്ള സുഹൃത്തുക്കളെ കാണാനും സംസാരിക്കാനും സ്നേഹം പങ്കുവെക്കാനും ആയിരിക്കും മിക്കവാറും പേരും താൽപ്പര്യമെടുക്കുക.

ബ്ലോഗ് മീറ്റ് സംഘടിപ്പിക്കുമ്പോൾ അതൊരു സൗഹൃദക്കൂട്ടായ്മ എന്ന രീതിയിൽ സംഘടിപ്പിച്ചാൽ കൂടുതൽ വിജയപ്രദം ആവുമെന്നു തോന്നുന്നു.

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.