ദൈവ സ്നേഹം - Love of God

8 comments




















(ദാഹിക്കുന്നു ഭവനി കൃപാരസ ...എന്ന രീതി)

എണ്ണമറ്റോരു  ദൂതഗണങ്ങള്‍ തന്‍ 
വന്ദനങ്ങള്‍ക്ക് പാത്രമായ് വാണവന്‍ 
തന്‍ പിതാവിന്റെ  വാക്ക് ശ്രവിച്ചുടന്‍ 
താണ ലോകത്തില്‍ വന്നു നരര്‍ക്കായി 

ചന്ധ ദുഃഖ നിമഗ്നമാം ലോകത്തില്‍
അന്ധതയില്‍ ചരിച്ച ജനങ്ങളെ
ബന്ധുര പ്രകാശം ചൊരിഞ്ഞു നിന്‍ 
ബന്ധുവാക്കിയ സ്നേഹമഗോചരം  

ശ്രദ്ധയേറും ജനത്തിന്നു തുംഗമായ് 
ശ്രേഷ്ഠമേറും വചനം പൊഴിച്ചവന്‍    
ശ്രേഷ്ഠ മാനസം കാട്ടീ പുറത്തവന്‍
ദുഷ്ട ലോകത്തിന്‍ ദുഖമകറ്റുവാന്‍    

ശ്രേഷ്ഠ നേതാക്കള്‍ തങ്ങള്‍ തന്‍ മുന്‍പിലും 
ഭാസുരാഭ കലര്‍ന്നതാം തന്‍ മുഖം 
ശാന്തമായ് മൌനത്തെ പാലിച്ചുവെങ്കിലും
ശാന്തമായ് തന്നെ കൊടുത്തൂ  മറുപടി  

നാക ലോകേ പ്രമോദമായ് വാണോനെ 
നീച ലോകം വെറുത്തുവെന്നാകിലും 
നീചെന്‍മാരായ  മാനവര്‍ക്കായവന്‍
നീചമായൊരു മൃത്യു വരിച്ചല്ലോ! 

തന്നില്‍ വിശ്വാസമര്‍പ്പിക്കുമേവര്‍ക്കും
തൃക്കടാക്ഷം ചൊരിയും പ്രോഭോ നിധേ
അപ്രമേയം നിന്‍ സ്നേഹമോര്‍ത്തിന്നു
ഇപ്രപഞ്ചെ സ്തുതിക്കുന്നു നിന്‍ ജനം   

അന്ധകാരം നിറഞ്ഞോരീ ലോകത്തില്‍ 
അന്ധത വീണ്ടും വര്‍ദ്ധിച്ചിടുമ്പോഴും   
ബന്ധുരം തവ സ്നേഹത്തെ വര്‍ണ്ണിപ്പാന്‍  
സന്തതം നാഥാ  ഏകണേ വാക്കുകള്‍    

ദുഷ്ട മാനസര്‍ തങ്ങള്‍ തന്‍ പാതയില്‍
ദുഷ്ടരായവര്‍ക്കൊപ്പം നടക്കാതെ 
ശാന്ത ഗംഭീരനായ കൃപാ നിധേ 
സന്തതം നിന്റെ പാതേ നടത്തണേ 


Published in the year 1997 (June) in Darshanam Magazine.

8 comments

സന്തതം നിന്റെ പാതേ നടത്തണേ

മാഷിവിടെ ഉണ്ടായിരുന്നോ.
നന്ദി. ആ പ്രാര്‍ത്ഥന മാത്രം

കവിത അതി ഗംഭീരം...വാക്കുകള്‍ അതി വൈശിഷ്ട്യം..ദൂത് അതി ലോലുപം.. എല്ലാവിധ ആശംസകളും നേരുന്നു..

Hi Anish,
I am much elated.
Thank you so much
for your kind words/
Daiva sneham varnnicheedaan vaakkukal pora.....yennu mattoru
Paattukaaran paadiyathu ormmayil varunnu
Aashamsakalkkum nanni
Best Regards

ഭക്തിരസം പകരുന്ന പദങ്ങള്‍ കോര്‍ത്തിണക്കി തീര്‍ത്തൊരു
മനോഹര ഹാരമാണീകവിത.അഭിനന്ദനങ്ങള്‍.
ആശംസകളോടെ

തങ്കപ്പെന്‍ സാറേ
താങ്കളുടെ പ്രതികരണത്തിന്
നന്ദി നമസ്കാരം

തിരക്കുകള്‍ കാരണം ഇവിടെ വരാന്‍ താമസിച്ചു. നന്നായിരിക്കുന്നു കവിത. ഈണത്തില്‍ ചൊല്ലാനാവുന്ന ഒരു പ്രാര്‍ത്ഥന. അഭിനന്ദനങ്ങള്‍... ആശംസകള്‍...

തിരക്കിനിടയിലും അല്പം സമയം കണ്ടെത്തി
ഇവിടെ വന്നതിലും ഒത്തിരി സന്തോഷം
കവിത ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം
കുട്ടിക്കവിതകള്‍ കണ്ടു കാണുമല്ലോ?
വീണ്ടും വരുമല്ലോ,
നന്ദി നമസ്കാരം

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.