ഒരു ആശംസ
മലയാളം എൻറെ സ്വന്തം മലയാളം
മാമലകൾക്കപ്പുറം കാണാത്ത എൻറെ മലയാളം
മലയും പുഴയും താണ്ടി ഭൂലൊകമെങ്ങും പരന്നു
ഇന്നിതാ അതിൻ ധ്വനി മരുഭൂമിയിലും എത്തി
മലയാള ഭാഷ തൻ വർണ്ണനപേറി
പേരും പെരുമയും നേടിയ മക്കൾ
ജാതിയും മതവും മാറ്റി നിർത്തി
മരുഭൂവിലെത്തിയാഘോഷത്തിന്നായ്
കഥയും കവിതയും നെഞ്ചിലേറ്റി
വർണ്ണിച്ചു വർണ്ണിച്ചു പോന്നവരും
വെള്ളിത്തിരയിൽ മിന്നിത്തെളിഞ്ഞവരും
ഇന്നിതാ ഒത്തൊരു സംഗമത്തിൽ!
വർണ്ണിച്ചീടുവാൻ വാക്കുകൾ പോരാ!
‘എന്റെ സ്വന്തം മലയാളം’ എന്ന പേരിൽ
‘ഗള്‍ഫ് മാധ്യമ' സംഘാടകർ തൻ മൂശയിൽ
ഉരുത്തിരിഞ്ഞ ഈ നല്ല സംരഭം-
മലയാള ഭാഷക്കു തന്നല്ല
മലയാള സംസ്കൃതിക്കും
മലയാള സംസ്കൃതിക്കും
അഭിമാനമാകും സംശയം വേണ്ട.
ഗദ്യ പദ്യ ദൃശ്യ കലാ മാധ്യമങ്ങളിൽ
പുകൾപെറ്റ മലയാള മക്കളും കടൽ കടന്നെത്തി
ഈ ആഘോഷത്തേരിലേറാൻ.
ഇന്നരങ്ങേറുന്ന ദൃശ്യാവിഷ്കാരവും
മറ്റു കലാ രൂപങ്ങളും മലയാള ചരിത്രത്തിൽ
മറ്റൊരേടായി പരിണമിക്കട്ടെയെന്നാശംസിക്കുന്നു
കൂടുതൽ വിവരങ്ങൾക്ക്
ഈ ലിങ്കിൽ അമർത്തുക :
കടപ്പാട്: ഗൾഫ് മാധ്യമം

