ബ്ലോഗെഴുത്തിൻറെ വസന്തകാലം കടന്നുപോയോ? ഇല്ല! ബ്ലോഗുലകം ഉണരുകയായി!

12 comments

ബ്ലോഗെഴുത്തിൻറെ  വസന്തകാലം കടന്നുപോയോ? ഇല്ല! ബ്ലോഗുലകം ഉണരുകയായി!  


ബ്ലോഗെഴുത്തിൻറെ  വസന്തകാലം കടന്നുപോയോ എന്ന ആശങ്കക്കൊരു വിരാമം കുറിച്ചുകൊണ്ടിതാ ഒരു സംരഭം.

അതെ ബ്ലോഗുലകത്തിൽ ഒരു മെല്ലെപ്പോക്ക് നടക്കുന്ന ഈയവസരത്തിൽ അതിനൊരു വിരാമമിടാൻ അഥവാ അതിനൊരു അറുതി വരുത്താൻ ഒരു പരിധി വരെ  ഈ പുതിയ സംരഭത്തിനു കഴിയും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

ഈ വാർത്തയറിഞ്ഞപ്പോൾ പെട്ടന്ന് ഓർമ്മയിലെത്തിയത് കഴിഞ്ഞ സെപ്റ്റംബറിൽ ബ്ലോഗുലകത്തിലെ ഈ മന്ദതയെക്കുറിച്ചു ഞാനെഴുതിയ ഒരു കുറിപ്പാണു.

"മലയാളം ബ്ലോഗ് സാപ്പ്" വാട്ട്സ്പ്പ് കൂട്ടായ്‌മയുടെ കൂട്ടായ പരിശ്രമഫലമായി ഉരുത്തിരിഞ്ഞ ഒരു സംരംഭമത്രെ ബ്ലോഗുലകം അഗ്രഗേറ്റർ.  

ഇതിൽ മലയാളം ബ്ലോഗ് എഴുത്തുകാരുടെ ബ്ലോഗ് വിവരങ്ങൾ അവരുടെ പുതിയ ബ്ലോഗ് പോസ്റ്റ് ലിങ്ക് ഈ വെബ്‌സൈറ്റിന്റെ ഇരുവശങ്ങളിലുമായി ചേർത്തിരിക്കുന്നു.

ഏരിയലിന്റെ കുറിപ്പുകൾ ചില മാസങ്ങൾക്കു മുമ്പെഴുതിയ കുറുപ്പിന്റെ വിവരം അഗ്രഗേറ്ററിൽ ചേർത്തിരിക്കുന്നതിന്റെ  ഒരു സ്‌ക്രീൻഷോട്ട് താഴെ കൊടുക്കുന്നു. 


ഒരു പുതിയ ബ്ലോഗ് എങ്ങനെ തുടങ്ങാം എന്നുള്ള ഒരു കുറിപ്പു വളരെ വിശദമായി ഇതിൽ ഒപ്പം ചേർത്തിരിക്കുന്നു.  ഇത് ബ്ലോഗ് എഴുത്തു ആരംഭിക്കുവാൻ ആഗ്രഹിക്കുന്ന തുടക്കക്കാർക്ക് ഒരു വലിയ അനുഗ്രഹം തന്നെ. 

വളരെ മനോഹരമായി രൂപകൽപ്പന ചെയ്തത ഈ വെബ്‌സൈറ്റ് ബ്ലോഗ് എഴുത്തുകാർക്കൊരു പ്രോത്സാഹനം തന്നെയെന്നതിൽ സംശയമില്ല.  

ഇതിൻറെ സംഘാടർക്ക് "ഏരിയലിന്റെ കുറിപ്പുകൾ" വക എല്ലാ ആശംസകളും നേരുന്നു.  

മലയാളം ബ്ലോഗ് എഴുത്തുകാർ അവരുടെ ബ്ലോഗ് വിവരങ്ങൾ നൽകി  ഈ സംരംഭത്തെ വിജയിപ്പിക്കണം എന്ന് അഭ്യർഥിക്കുകയും ചെയ്യുന്നു.

ഈ സംരഭത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ ഉൾക്കൊള്ളിച്ചെഴുതിയ ഒരു ചെറുകുറിപ്പ്‌ താഴെ കൊടുക്കുന്നു.

ബ്ലോഗുകളുടെ വസന്തകാലം കടന്നുപോയിരിക്കുന്നുവോ !!

കഥകളുടെ, കവിതകളുടെ, തുറന്നുപറച്ചിലുകളുടെ, ഹാസ്യപ്പകർച്ചപൂണ്ട പരുക്കൻ യാഥാർഥ്യങ്ങളുടെ, യാത്രകളുടെ, യാത്രാമൊഴികളുടെ പൊതുഇടം മയക്കത്തിലാണ്ടു പോയിരിക്കുന്നു! 


ഇത്  ബ്ലോഗുകളെ സ്നേഹിക്കുന്ന നിങ്ങളെ  അസ്വസ്ഥരാക്കുന്നില്ലേ?   ഗതകാലസ്മൃതികൾ അയവിറക്കി എത്ര നാൾ നമുക്ക് നിഷ്ക്രിയരായി ഇരിക്കുവാനാകും?? 

നമ്മുടെ അക്ഷരങ്ങൾക്ക് തുടർച്ച വേണ്ടേ? നമ്മുടെ ആശയങ്ങൾക്ക് പരസ്പരം സംവദിക്കണ്ടേ?

സോഷ്യൽ മീഡിയയുടെ കുത്തൊഴുക്കിൽ ഒലിച്ചുപോയ, നാം ആദ്യാക്ഷരങ്ങൾ കുറിച്ച കളിമണൽത്തിട്ടു വീണ്ടും സജീവമാകണ്ടേ?
വേണമെന്ന് നിങ്ങൾ അകമഴിഞ്ഞ് ആഗ്രഹിക്കുന്നുവെങ്കിൽ ഇതാ ഞങ്ങളോടൊപ്പം അണിചേരൂ ! 

ഈ ബ്ലോഗ് അഗ്ഗ്രിഗേറ്ററിൽ നിങ്ങളുടെ ബ്ലോഗ്  ലിസ്റ്റ് ചെയ്യൂ....

ആശയ സംവാദത്തിനുള്ള അനന്തസാദ്ധ്യതകൾ തുറക്കൂ... 

അക്ഷര വസന്തം വീണ്ടും മയക്കം വിട്ടുണരട്ടെ ! 

പൂത്തുലയട്ടെ!

ഞങ്ങൾ ലിസ്റ്റ് ചെയ്തിരിക്കുന്നവയിൽനിന്നും ഏറ്റവും പുതിയ പോസ്റ്റുകൾ നിങ്ങൾക്ക് കാണാൻ സാധിക്കും. 

നിങ്ങളുടെ ബ്ലോഗ് അഗ്രിഗേറ്ററിൽ ചേർക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ അഗ്ഗ്രിഗേറ്ററിൽ കൊടുത്തിരിക്കുന്ന മെയിൽ ഐഡിയിൽ ബന്ധപ്പെടുക.

അഗ്ഗ്രിഗേറ്ററിലേക്കുള്ള വഴി ഇതാ ഇവിടെ

എല്ലാവർക്കും പുതുവത്സരാശംസകൾ...


12 comments

ആഹാ വളരെ നന്നായിരിക്കുന്നു ഫിലിപ്പ് സർ..

താങ്ക്‌സ് കല്ലോലിനി, ആദ്യമെത്തിയതിനു
ബ്ലോഗുകളുടെ പൂക്കാലം വരവായി!
കാത്തിരുന്നോളൂ ഇനി!ഹ ഹ

ഏരിയൽ ചേട്ടൻ കൂടി വന്നത് ഇതിരനൊരു ശക്തിയാണ്... കൂടുതൽ പേർ അറിയട്ടെ... അവരുടെ അക്ഷരങ്ങൾ ഇനി പറന്നു നടക്കും.. ഈ ഉലകം ചുറ്റും...😍😍

നന്ദി ആനന്ദ്
ഈ വരവിനും നല്ല വാക്കുകൾക്കും, അതെ ഈ അഗ്രിഗേറ്റർ മലയാളം ബ്ലോഗ് എഴുത്തുകാർക്കൊരു പ്രോത്സാഹനം തന്നെ, നമുക്കൊരുമിച്ചു നീങ്ങാം, കൂടുതൽ പേർ ഇതിലേക്ക് കടന്നു വരട്ടെ, ഇപ്പോൾ ഉള്ളവർക്കിതൊരു ഉത്തേജനമാകട്ടെ
ആശംസകൾ

ഫിലിപ്പ് സാറിന്റെ ഈ ഒരു പോസ്റ്റ് മതി ഞങ്ങളുദ്ദേശിച്ച തലത്തിലേക്ക് കാര്യങ്ങൾ എത്താൻ, നമുക്ക് ഒന്നിച്ച് നിൽക്കാം. വിജയം ഉറപ്പാണ്.

നന്ദി. നമ്മുടെ അഗ്രിഗേറ്ററിനെ കുറിച്ച് കൂടുതൽ പേർ അറയട്ടെ.

സലാം ചേട്ടാ.വിശദമായ അവതരണം
വായിക്കുന്നവർക്ക് വഴികാട്ടും.എല്ലാവരിലേക്കും എത്തട്ടെ

ഫിലിപ്പ് സർ ,,,,


മനോഹരമായ ഈ കുറിപ്പിന് വളരെ നന്ദി. ബൂലോഗം പഴയ പോലെ മിടിച്ചുതുടങ്ങും.

ആദി അതെ ചില നാളുകൾക്കു മുമ്പ് ആഗ്രഹിച്ചത് ഏതാണ്ട് നിവൃത്തിയായി വരുന്നുയെന്നു കാണുന്നത് സന്തോഷത്തിനു വക നൽകുന്നു. അതെ, ആദി നമ്മുടെ യെജ്ഞം സഫലീകൃതമാകുവാൻ പോവുകയാണ് നമുക്ക് ഒന്നിച്ചു നീങ്ങാം വിജയം ഉറപ്പാണ് ആശംസകൾ 

നന്ദി മാധവൻ ഈ വരവിനും കുറിപ്പിനും നല്ല വാക്കുകൾക്കും ആദിയോട് പറഞ്ഞതുപോലെ, നമുക്കൊരുമിച്ചു നീങ്ങാം ഷെയർ ചെയ്യാം ഈ അഗ്രഗേറ്റർ ഒരു നല്ല തുടക്കം തന്നെ ആശംസകൾ 

നന്ദി, സുധി,.
നല്ല വാക്കുകൾക്കു. 
അതെ സുധി, അഗ്രിഗേറ്ററിന്റെ വരവോടെ ആ മന്ദത മാറി മിടിപ്പ് തുടങ്ങി അതിനി ഉയരങ്ങളിലേക്ക് ഉയരും സംശയം വേണ്ട. പരസ്‌പരം സഹകരിച്ചു ഒന്നിച്ചു നീങ്ങാം. വീണ്ടും കാണാം ആശംസകൾ 

ബ്ലോഗുകൾ കാലാകാലം നിലനിൽക്കുന്ന സോഷ്യൽ മീഡിയ സൈറ്റുകളാണ് .മറ്റു സോഷ്യൽ മീഡിയ സൈറ്റുകളുടെ അതിപ്രസരത്താൽ മലയാളം ബ്ലോഗുകൾക്ക് കുറച്ച് കോട്ടം തട്ടിയെങ്കിലും അവ വീണ്ടും ഇതാ ഉയർത്തെഴുന്നേൽക്കുകയാണ് ...

@Muralee Mukundan,
അതെ ഭായ്, നമുക്ക് വീണ്ടും ഒന്ന് സടകുടഞ്ഞു എഴുന്നേൽക്കാം,ഇവിടെ വീണ്ടും ബ്ലോഗിൻറെ പൂക്കാലം വിരിയും!
വീണ്ടും വന്നതിനും തന്നതിനും നന്ദി  

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.