വിശ്വാസവിശ്വാസങ്ങള്‍

15 comments

 

   വിശ്വാസവിശ്വാസങ്ങള്‍

ജോയ് ഗുരുവായൂർ






നിഗൂഢമാം വന്‍ഗര്‍ത്തങ്ങളില്‍നിന്നും
നുരഞ്ഞുപതഞ്ഞൊഴുകിടുമീയവിശ്വാസം.
ബന്ധങ്ങളെല്ലാം ക്ഷണികനേരത്താലതിവേഗം
ബന്ധനങ്ങളിലാക്കിടും സമസ്യകള്‍തന്‍
ആശയക്കുഴപ്പത്തിലുടലെടുക്കുമീയവിശ്വാസം.
ക്ഷോഭിച്ചുവശായ മനോവ്യാപാരങ്ങളാം
ഉമിത്തീയിലുരുകി നിര്‍ഗ്ഗളിക്കുമൊരാ
ഊഹങ്ങളിലൂട്ടിയുറയ്ക്കുന്നൊരവിശ്വാസം.
ചുററത്തില്‍പ്പടുത്ത കല്പടവുകളൊക്കെയും
നിലംപരിശാക്കിയതില്‍ച്ചവിട്ടിയട്ടഹസിച്ച്,
താണ്ഡവമാടി ചിത്തഭ്രമമേറ്റുമൊരവിശ്വാസം.
ക്ഷമയുടെ ദൂതനെ നിഷ്ഠൂരമാട്ടിയകറ്റിയും
ഹൃത്തിലഹങ്കാരത്തിന്നെരിതിരി കത്തിച്ചതി-
ലാത്മാഹുതി ചെയ്യിപ്പിച്ചീടുമീയവിശ്വാസം.
വിവേകത്തെ വിജ്ഞാനം കൊണ്ടുതളച്ച്,
സാദ്ധ്യതകളും സാമ്യങ്ങളും ചികഞ്ഞതില്‍
കറുത്തമുത്തുകള്‍ തേടീടുമീയവിശ്വാസം
ധാരണകളെ തെറ്റിദ്ധാരണകളാക്കി ന്യൂനം
ബാലിശമായ ചെയ്തികളിലൂന്നിയും,
ചരിത്രം തീയിട്ടെരിച്ചുകളയുമീയവിശ്വാസം.
നാളുകള്‍തന്‍ പുഞ്ചിരിയും ലാളനവും
പടുത്തുയര്‍ത്തിയ സ്നേഹമതിലുകള്‍
പരദൂഷണങ്ങളാല്‍ വീഴ്ത്തുമീയവിശ്വാസം.
വിചിന്തനവിരോധിയാണീയവിശ്വാസം.
സ്നേഹബന്ധങ്ങളില്‍ മായ്ച്ചാല്‍മായാത്ത
മുറിവുകളലങ്കാരമാക്കുന്നൊരീയവിശ്വാസം.
സങ്കല്പങ്ങളും തെളിയാത്തെളിവുകളും
ധര്‍മ്മിഷ്ടര്‍ക്കുള്ളില്‍ ആധിയാം ചിതയൊരുക്കി-
യതിലവരെയാളിക്കത്തിക്കുമീയവിശ്വാസം.
അവിശ്വസിക്കുന്നതിനും മുമ്പൊന്നോരുക,
നൈമിഷികമാം സാങ്കല്‍പ്പിക സൃഷ്ടികളാല്‍
തകര്‍ക്കാനുള്ളതല്ല ഹൃദ്യമായൊരീ വിശ്വാസം.
തെറ്റുകളും കുറ്റങ്ങളും കണ്ടും കണ്ടില്ലെന്നും
പരസ്പരം നടിച്ചുമവസരത്തില്‍ ചര്‍ച്ച ചെയ്തു-
മസൂയാവഹം വളര്‍ത്തേണ്ടതാണീ വിശ്വാസം.
മനസ്സ് മനസ്സിനെ തിരിച്ചറിഞ്ഞീടാത്തൊരു
o0o

ചുറ്റം = കൂട്ടുകെട്ട്, സ്നേഹം
ഓരുക = ഓര്‍ക്കുക, വിചാരിക്കുക

Guest Blogger ശ്രീ ജോയ് ഗുരുവായൂർ:

 

എഴുത്തുകാരനും ബ്ലോഗ്ഗറും കവിയും കഥാകാരനായ പ്രിയ മിത്രം ജോയി ഗുരുവായൂർ ഏരിയലിന്റെ കുറിപ്പുകൾ വായനക്കാർക്കായി പ്രസിദ്ധീകരിക്കുന്ന ഒരു കവിത.  കവിയുടെ ബ്ലോഗിലേക്കുള്ള വഴി ഇതാ ഇവിടെ: http://koottukaar.blogspot.in/
വായിച്ചു നിങ്ങളുടെ അഭിപ്രായം കമന്റു ബോക്സിൽ ഇടാൻ മറക്കില്ലല്ലോ.

15 comments

പ്രിയപ്പെട്ട ഏരിയല്‍ സര്‍... ഈ പ്രൊമോഷന് ഹൃദയം നിറഞ്ഞ സ്നേഹം.. നന്ദി..

Hello Joy,
It is indeed a great joy to have you on board.
Have a good day
~Philip Ariel

ജോയിയെ ഭായിയെ
ഇതുവരെ പരിചയപ്പെട്ടിട്ടില്ലായിരുന്നു
നല്ല ഉദ്യമം:

ജോയിയെ പരിചയപ്പെടുത്തിയതിന് നന്ദി...

കവിത നന്നായി.ജോയിച്ചേട്ടനെ പരിചയപ്പെട്ടിട്ടില്ല.പിന്നെ കവിതയിൽ അധിവേഗമെന്ന് പറഞ്ഞ ഭാഗം മനസ്സിലായില്ല.

അതിവേഗം എന്നാണു വേണ്ടത്... ടൈപ്പിംഗ്‌ പിഴവ്.. നന്ദി സഹോദരാ... ഈ വായനയ്ക്കും അഭിപ്രായത്തിനും...

പരിചയപ്പെടാമല്ലോ... പ്ലീസ് സീ മൈ ഫേസ്ബുക്ക് പേജ് Joy Guruvayoor.. നന്ദീ ട്ടോ..

നന്ദി... ഇപ്പൊ എവിടെയോ നമ്മള്‍ കണ്ടുവല്ലോ... അല്ലേ? ഓര്‍ത്തു നോക്കൂ... ഹഹഹ് ഓര്‍മ്മ കിട്ടണില്ലേല്‍ പറയൂട്ടോ..

താങ്ക്സ് ഡിയര്‍.. വല്യ എഴുത്തുകാരനൊന്നുമല്ല.

ഏരിയല്‍ സര്‍... നന്ദി... കടപ്പാട്... സ്നേഹം...

നന്ദി മുരളീ ഭായ്
ജോയ് ഒരു കവിയും കഥാകാരനും എന്ന് പറഞ്ഞാൽ
തീരില്ല പല പരിപാടികളും കൈയിലുണ്ട് ഉണ്ണിയേപ്പോലെ
അല്ല മുരളീഉണ്ണിയേപ്പോലെ ചിരിയോ ചിരി

ജോയ് എൻറെ ഒരു പഴയ മിത്രം
ഇവിടെ പരിചയപ്പെടുത്താൻ വൈകിപ്പോയി
നന്ദി ഈ വരവിനും കുറിക്കും

സുധി അതൊരു അക്ഷര പിശാച് ഇടയിൽ വന്നതാ തിരുത്താം.
ചൂണ്ടിക്കാട്ടിയതിൽ നന്ദി
ഈ വരവിനും കുറിക്കും നന്ദി

മറുപടിയുമായി
എത്തിയ ജോയ്ക്കു
വീണ്ടും നന്ദി
വീണ്ടും കാണാം

Superb article and see here for more information:
Blogging

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.