Tsu - ഇതാ പുതിയൊരു സോഷ്യൽ വെബ്‌ സൈറ്റ് ഇവിടെ ചേരുക പണം സമ്പാദിക്കുക

No Comments
Tsu - ഇതാ പുതിയൊരു സോഷ്യൽ വെബ്‌ സൈറ്റ്  ഇവിടെ ചേരുക പണം സമ്പാദിക്കുക 



നമുക്കിന്നു സോഷ്യൽ വെബ് സൈറ്റുകളുടെ ബഹളമാണ് എവിടെ നോക്കിയാലും പുതിയവ പൊട്ടിപ്പുറപ്പെടുന്നു. ആളുകൾ അതിനു പിന്നാലെ ഓടി അവരുടെ വിലയേറിയ സമയം നഷ്ടപ്പെടുത്തുന്നു.  ഇതു പറഞ്ഞപ്പോൾ തന്നെ വിനോദ വേളകളിൽ ഇതിൽ നിന്നും നമുക്കു ലഭിക്കുന്ന ആനന്ദവും, സംതൃപ്തിയും, മറ്റു ചില നേട്ടങ്ങളും വിസ്മരിച്ചു കൊണ്ടല്ല ഇതു കുറിച്ചത്.

എന്നെപ്പോലെയുള്ള ബ്ലോഗ്‌ എഴുത്തുകാർക്ക് ഇത് നൽകുന്ന പ്രയോജനങ്ങൾ നിരവധിയുണ്ടുതാനും.
എന്നാൽ പലപ്പോഴും നമ്മുടെ വിലയേറിയ സമയത്തിൻറെ ഒരു നല്ല പങ്കും ഇവിടങ്ങളിൽ ചിലവഴിക്കുന്നതിനാൽ നമുക്കു പലതും നഷ്ടമാകുന്നു എന്ന സത്യം ബാക്കി നിൽക്കുന്നു.

എന്നാൽ നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ പങ്കിടുമ്പോൾ തന്നെ അൽപ്പം പണവും ഒപ്പം നേടാൻ കഴിഞ്ഞാൽ അത് നല്ലതല്ലേ! 
തീർച്ചയായും എല്ലാവർക്കും പണം ആവശ്യമാണല്ലോ, അക്കാര്യത്തിൽ ഒരു സംശയവും വേണ്ട, മറ്റൊരു വിധത്തിൽ പറഞ്ഞാൽ നാമെല്ലാം ജീവിതായോധനത്തിനായി പലവിധ ജോലികളിൽ ഏർപ്പെടുന്നു, നമ്മുടെ കഴിവുകൾക്കനുസരിച്ചു ധനം സമ്പാദിക്കുന്നു. അതിനായി നമ്മിൽ പലരും ജനിച്ച നാടും വീടും വിട്ടു ദേശത്തും വിദേശത്തുമായി വിവിധ ജോലികളിൽ ഏർപ്പെട്ടു കഴിയുന്നവരുമാണ്‌.  

പണം സമ്പാദിക്കുക എന്നതിൽ തന്നെ ഒരു തെറ്റുമില്ല, അതിനായാണല്ലോ നമ്മിൽ പലരും ജീവിക്കുന്നത് തന്നെ! ഇക്കാര്യത്തിൽ സംശയം ഇല്ല തന്നെ, നമ്മിൽ പലരും എന്നത് തിരുത്തി എല്ലാവരും എന്നു ചേർത്താലും അത് അസ്ഥാനത്താകില്ല. എന്നാൽ അതിൽ ഉള്ള അമിതമായ ആർത്തി പലപ്പോഴും വിപത്തിൽ എത്തിക്കും എന്ന സത്യവും ഇവിടെ കുറിക്കാതിരിക്കാൻ കഴിയില്ല.

ഞാനിവിടെ പറഞ്ഞു വന്നത്, നമ്മുടെ ജോലിവേലകളോടൊപ്പം ലഭിക്കുന്ന സമയം വിശ്രമ വേളകളിൽ നാം സോഷ്യൽ വെബ് സൈറ്റുകളിൽ ചിലവഴിക്കുന്നു, അപ്പോഴും  അൽപ്പം പണം നേടാൻ കഴിഞ്ഞാൽ അതൊരു നല്ല കാര്യം അല്ലെ!

ഇതാ അതിനൊരു മാർഗ്ഗം അടുത്തിടെ ആരംഭിച്ച Tsu എന്ന സോഷ്യൽ വെബ്സൈറ്റ് ആണ് അതിനൊരു വഴിയൊരുക്കുന്നത്.

ഇപ്പോൾ ഉള്ള ഒരു സോഷ്യൽ സൈറ്റുകളിലും ഇങ്ങനൊരു സംവിധാനം ഇല്ല, പകരം അവർ നമ്മെ ഉപയോഗിച്ച് ധനം വാരിക്കൂട്ടുന്നു! 

ഇതിൽ അംഗമാകുന്നതിനു അവിടെ അംഗങ്ങളായിരിക്കുന്നവരിൽ നിന്നും ഒരു ക്ഷണനം ആവശ്യമാണ്‌.

അടുത്തിടെ അതിൽ അംഗമായെങ്കിലും പല തിരക്കുകൾ കാരണം അവിടെ സജീവമാകാൻ കഴിഞ്ഞില്ല.  കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈൻ സുഹൃത്തിൻറെ ക്ഷണം വീണ്ടുമുണ്ടായി അങ്ങനെ അതെപ്പറ്റി ചില കാര്യങ്ങൾ കൂടി മനസ്സിലാക്കാൻ കഴിഞ്ഞു അതിവിടെ എൻറെ മലയാളം ബ്ലോഗ്‌ മിത്രങ്ങളുമായി പങ്കിടാൻ ആഗ്രഹിക്കുന്നു.

തുടക്കത്തിൽ ഇതിനെ ഒരു ബോഗസ് സൈറ്റായി ചിത്രീകരിക്കാൻ പലർ ശ്രമിച്ചെങ്കിലും അതെല്ലാം വിഫലമായി എന്നു പറഞ്ഞാൽ മതി.

മറ്റു സോഷ്യൽ സൈറ്റുകളുടെ ഉടമസ്ഥത അതിന്റെ സംഘാടകരിൽ മാത്രമിരിക്കുമ്പോൾ ഈ സൈറ്റിൽ അതിൻറെ ഉടമ നാം തന്നെയാകുന്നു.  ഒപ്പം ഇതിൻറെ സംഘാടകർക്ക് വിവിധ നിലകളിൽ ലഭിക്കുന്ന ആദായത്തിന്റെ 90 ശതമാനവും അതിലെ അംഗങ്ങൾക്കായി  വീതിക്കപ്പെടുന്നു  അഥവാ 
നീക്കിവെക്കുന്നു.  കേവലം 10 ശതമാനം മാത്രം ഈ പ്ലാറ്റ് ഫോം നടത്തുന്ന ചിലവിലേക്കായി അവർ മാറ്റിവെക്കുന്നു.

ക്ഷണനം ലഭിച്ചു ഇവിടെ എത്തുന്നവർ അവരുടെ സുഹൃത്തുക്കളെ അതിലേക്കു കൂട്ടിവരുത്തിയാൽ അവർ അവിടെ നമ്മുടെ ഫാമിലി ട്രീയിൽ ഉള്പ്പെടുന്നു അവരെ നമ്മുടെ "കുട്ടികൾ" എന്ന പേരിൽ അറിയപ്പെടുന്നു. അങ്ങനെ ആ ചങ്ങല നീളുന്നു. ചേരുന്നവർ നടത്തുന്ന ക്രയവിക്രയത്തിൽ അതിൻറെ ഒരു പങ്കു അവരെ ചേർത്തവരുടെ ബാങ്കിലും 
നിക്ഷേപിക്കപ്പെടുന്നു.

തുടക്കത്തിൽ ഇതൊരു വലിയ നേട്ടമായി തോന്നാൻ പ്രയാസമാണെങ്കിലും കാലക്രമേണ ഇതിൽ നിന്നും നല്ലൊരു ലാഭം കൊയ്യുവാൻ സാധിക്കും എന്നാണ് ഓണ്‍ലൈൻ വിദഗ്നരുടെ അഭിപ്രായം. 

നാം നമ്മുടെ സുഹൃത്തുക്കളേയും ബന്ധുക്കളേയും ഇതിലേക്ക് ക്ഷണിക്കുന്നതിലൂടെ നമ്മുടെ സുഹൃദ് ചങ്ങല വലുതാകുന്നതിനും കൂടുതൽ "കുട്ടികൾ"  നമ്മുടെ നെറ്റ്‌വർക്കിൽ ആകുന്നതിനും, അത് നേട്ടങ്ങൾ ഉണ്ടാക്കുന്നതിനു സഹായിക്കുകയും ചെയ്യുന്നു.  മറ്റു സോഷ്യൽ സൈറ്റുകളിലേപ്പോലെ തന്നെ ഇവിടെയും ലൈക്ക് ചെയ്യുക, കമന്റ്‌ എഴുതുക ഒപ്പം ഷെയർ ചെയ്യുക തുടങ്ങിയവയിലൂടെ കൂടുതൽ നേട്ടങ്ങൾ ലഭ്യമാകുന്നു.

തുടക്കത്തിൽ പരിമിതമായ ലാഭമാണ് കിട്ടുന്നതെങ്കിലും പിന്മാറാതിരുന്നാൽ നല്ലൊരു വരുമാനം വിശ്രമ വേളകളിലൂടെ  നിങ്ങൾക്ക് നേടുവാൻ കഴിയും എന്നതിൽ സംശയം ഇല്ല. 


David Leonhrdt
ഇതേപ്പറ്റി എനിക്കു സുഹൃത്തിൽ (David Leonhrdt) നിന്നും ലഭിച്ച വിവരങ്ങൾ ഉൾപ്പെടുത്തി ഒരു ഇംഗ്ലീഷ് ബ്ലോഗ് പോസ്റ്റും തയ്യാറാക്കിയിട്ടുണ്ട്, കൂടുതൽ വിവരങ്ങൾ അവിടെയും സുഹൃത്തിന്റെ പേജുകളിലും ലഭിക്കുന്നതാണ്.

ഇവിടെ അംഗം ആകാൻ ആഗ്രഹിക്കുന്നവർക്ക് താഴെയുള്ള എൻറെ ലിങ്കിൽ അമർത്തിയാൽ അംഗമാകാൻ ക്ഷണനം ലഭിക്കുന്നതാണ്.

ഇനി എന്തേ താമസം ഇപ്പോൾ തന്നെ ചേരൂ വിശ്രമ വേളകളിൽ പണം സമ്പാദിക്കൂ!!

ഈ ലിങ്കിൽ അമർത്തുക. വളരെ എളുപ്പത്തിൽ ചേരാൻ കഴിയും വിധത്തിലാണ് അവർ അത് ക്രമീകരിച്ചിരിക്കുന്നത്.  PVAriel 


എൻറെ കോഡ് ലിങ്കിലൂടെ ചേരുന്നവർക്ക്‌ എൻറെ മുൻ‌കൂർ നന്ദി.

ആശംസകൾ 

നന്ദി നമസ്കാരം 

ഇതേപ്പറ്റി കുറേക്കൂടി വിശദമായി എഴുതിയ ഒരു

ഇംഗ്ലീഷ് കുറിപ്പ് ഇവിടെ വായിക്കുക: 




സുഹൃത്തിൻറെ പേജു ലിങ്ക്:    David Seonhrdt 

ഫിലിപ്പ് വർഗീസ് 'ഏരിയൽ '










Source:
Philipscom,
David Seonhrdt

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.