അയാൾ ഒരു ചൂടനാണ്‌ He is a short-tempered man

No Comments
അയാൾ ഒരു ചൂടനാണ്‌ 
He is a short-tempered man
                                                                       A Mini Story

ചിത്രം കടപ്പാട് ഗൂഗിൾ 
He could finish all three tough interviews in a multinational company.

They called him for the final interview.

He had the full confidence of getting this job.  But the result was just the opposite.
They just denied the job for him.  The reason for their rejection really perplexed him.
"He is a short-tempered man!
Some companies these days cross-check the details of the candidate through their social media activities, he never thought of that, and they in fact collected all the details of the candidate's social media activities.

His activities on social media, especially his jottings to his friends through the vulgar language and the responses he put forward for friends' notification all they verified in fact those collected data really perplexed them, and they in one voice decided he was unfit for the job.

 If we select him, he will literally create hell in the company, in short, he will make warfare in the organization" They all in unity decided not to appoint him.

They told him like this:
Sorry, Mr. You are not suitable for this post!

You may ask for the reason for the rejection, and we are bound to reveal that.

"Your social media jottings, responses, comments, reactions, etc speak it all!" 

We are Sorry, You Are A Tempered Person and You Are unfit for this post"

He was really shocked by hearing those words and went out from the interview board with a pale face.

                                               അയാൾ ഒരു ചൂടനാണ്‌  (മലയാളം)

                                                                        ഒരു മിനിക്കഥ  

മൾട്ടി നാഷണൽ കമ്പനിയിലെ ഇന്റർവ്യൂ കടമ്പകൾ മൂന്നും അയാൾ നിക്ഷ്പ്രയാസം കടന്നു.

 

ഫൈനൽ ഇന്റർവ്യൂവിനായി അയാളെ അവർ വീണ്ടും വിളിച്ചു.

 

ഈ ജോലി തനിക്കു ഉറപ്പായും ലഭിക്കും എന്ന ആത്മവിശ്വാസം അയാൾക്കുണ്ടായിരുന്നു.

 

പക്ഷെ ഫലം തികച്ചും വിപരീതമായിരുന്നു

 

അയാൾക്ക്‌ ജോലി നിക്ഷേധിക്കപ്പെട്ടു.

 

​അതിനവർ കണ്ടെത്തിയ കാരണം അയാളെ ശരിക്കും ഞെട്ടിച്ചു.

 

“അയാൾ ഒരു ചൂടൻ ആണുപോലും”

 

ചില കമ്പനികൾ വിശേഷിച്ചും മൾട്ടി നാഷണൽ കമ്പനികൾ ജോലിക്കാരെ തിരഞ്ഞെടുക്കുമ്പോൾ അവരുടെ സ്വഭാവ വിശേഷങ്ങൾ വിവിധ മേഖലകളിൽക്കൂടി ​അന്വേഷിച്ചു കണ്ടെത്തും എന്ന സത്യം അയാൾ അറിഞ്ഞിരുന്നില്ല. ​അയാളെപ്പറ്റി അയാൾ അറിയാതെ തന്നെ നിരവധി കാര്യങ്ങൾ അവർ ഇതിനകം മനസ്സിലാക്കിക്കഴിഞ്ഞിരുന്നു.

 

സോഷ്യൽ മീഡിയകളിൽ അയാൾ നടത്തി വന്നിരുന്ന കസർത്തുകൾ, പ്രഹസനങ്ങൾ, പ്രതികരണങ്ങൾ ഇവയുടെ മൊത്തമായ ഒരു റിപ്പോര്ട്ട് അവർ ഇതിനകം കരസ്ഥമാക്കി കഴിഞ്ഞിരുന്നു. അത് പരിശോധിച്ച ഇന്റർവ്യൂ ബോർഡ് അംഗങ്ങൾ സത്യത്തിൽ ഒന്ന് ഞെട്ടുക തന്നെ ചെയ്തു.

 

അങ്ങനെ അവർ ഒരു ഉറച്ച തീരുമാനത്തിൽ എത്തി.

 

അയാളെ ആ തസ്തികയിലേക്ക് തിരഞ്ഞെടുത്താൽ അയാൾ ഇവിടം ഒരു യുദ്ധക്കളമാക്കി മാറ്റും എന്നതിൽ സംശയം ഇല്ലാ എന്നവർ ഏക സ്വരത്തിൽ പറഞ്ഞു.

 

അവർ അയാളോട് ഇപ്രകാരം പറഞ്ഞു.

 

സോറി മിസ്റ്റർ, ഈ പോസ്റ്റിനു താങ്കൾ യോഗ്യത ഉള്ളവനല്ല!

 

നിങ്ങൾ ഒരു പക്ഷെ അതിനുള്ള കാരണം തിരക്കിയേക്കാം, അത് പറയാൻ ഞങ്ങൾ ബാദ്ധ്യസ്ഥർ തന്നെ.

“Your social media jottings, responses, comments, reactions etc speaks it all!” നിങ്ങളുടെ സോഷ്യൽ മീഡിയാ പ്രഹസനങ്ങൾ അത് വളരെ ഉച്ചത്തിൽ തന്നെ വിളിച്ചു പറയുന്നു. ക്ഷമിക്കണം താങ്കൾ ഒരു ചൂടനാണ്‌ ! ഈ തസ്തിക നിങ്ങൾക്ക് ഒരിക്കലും യോജ്യമല്ല!

​We are sorry!

അത് കേട്ട അയാൾ ഒന്ന് ഞെട്ടി, മ്ളാന വദനനായി അവിടെ നിന്നും ഇറങ്ങി നടന്നു.

lYou can read the original Malayalam version of this mini story here in this link:  ARIEL’S JOTTINGS

Published on: Sep 8, 2014 at 17:09

Picture Credit: freedigitalphotos.net

 

Source: 
Malayalam Social Website: Manassu. com  മനസ്സിൽ പ്രസിദ്ധീകരിച്ചത് 

-:ശുഭം:- ​

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.