ഊതിക്കെടുത്തല്ലേ സോദരാ!
(ഒരു നിമിഷ കവിത)
(ഒരു നിമിഷ കവിത)
അല്‍പ്പം വെളിച്ചം പകരുവാനെത്തിയ
എന്നേയും എന്‍ കൂട്ടരേയും
എന്നേയും എന്‍ കൂട്ടരേയും
എന്തിനു നിര്‍ദ്ദയം ഊതിക്കെടുത്തുന്നു മാരുതാ.!
ഭൂവില്‍ പ്രകാശം പകര്‍ന്നിടാനെത്തിയ
ഞങ്ങള്‍ തന്‍ ദൗത്യം തുടരെട്ടെ സോദരാ.
ആ കൃത്യം ചെയ്തിടും മുന്നമേ ഞങ്ങളെ
ഊതിക്കെടുത്തല്ലേ മിത്രമേ മാരുതാ!
അടിക്കുറിപ്പ്
ഫേസ് ബുക്കില്‍ ചിത്രം നല്‍കി
കവിത കുറിക്കാന്‍ നോട്ടിട്ട
സുഹൃത്തിന്റെ പേജില്‍
എഴുതിയ കുറിപ്പ്
കവിത കുറിക്കാന്‍ നോട്ടിട്ട
സുഹൃത്തിന്റെ പേജില്‍
എഴുതിയ കുറിപ്പ്
28 comments
വെളിച്ചം എന്നും കേടാതിരിക്കട്ടെ അതനസൂയം പടരട്ടെ സ്നേഹാശംസകള്‍ പുണ്യവാളന്‍
നിനക്കെന്ന പോലെ അവനും ഒരു ദൗത്യം ഉണ്ടായിരിക്കുകയില്ലേ..?
അങ്ങനെയെങ്കിൽ...ഈ അപേക്ഷ അവൻ സ്വീകരിക്കുമോ.,?
ആശംസകൾ ട്ടൊ..നല്ല വരികൾ..!
‘ഊതിക്കെടുത്തല്ലേ“ ഈ കവിതയെ,,
കവിത കാലിക പ്രസക്തമാണ്. ദീപം അണയാതിരിക്കട്ടെ
പ്രിയ സുഹൃത്തെ,
നല്ല കവിത ആശംസകള്‍ !
എന്നും ദീപമായി ഇരിക്കട്ടെ അണയാതിരിക്കട്ടെ !
സ്നേഹത്തോടെ,
ഗിരീഷ്
വെളിച്ചം പരക്കട്ടെ
അപേക്ഷിച്ചിട്ട് കാര്യമില്ല. നമുക്ക് തടഞ്ഞാലോ.
ഈ ലോകം സമ്മതിക്കില്ല ജീവിക്കാന്‍...; ഒന്ന് ജീവിക്കാന്‍ ഒരായിരം തവണ മരിക്കാണ്ടി വരും... ആശംസകള്‍
@punyaalan ഈ വരവിനും കുറിപ്പിനും ആശംസക്കും നന്ദി
വര്‍ഷിണി,
ആകെ കുഴപ്പിക്കുന്ന ഒരു ചോദ്യം തന്നെ!
എന്തായാലും അവന്റെ മറുപടിക്കായി
കാതോര്‍ത്തിരിക്കാം അല്ലെ.
നന്ദി ഈ വരവിനും കുറിപ്പിനും
ആശംസകൾ
ടീച്ചറെ ഈ കവിത ഊതിക്കെടുത്തിയാലും
കുഴപ്പമില്ല പക്ഷെ ആ പ്രകാശം....
നന്ദി മാഷെ ഈ വരവിനും പ്രതികരണത്തിനും
വീണ്ടും കാണാം
ഗിരീഷ്,
ദീപം/പ്രകാശം പരത്തുവാന്‍ മുതിരുന്നവരെ
നമുക്ക് മുളയിലെ നുള്ളി ക്കളയാതിരിക്കാം
അല്ലെ!ഈ വരവിനും പ്രതികരണത്തിനുംനന്ദി
അതെ ആ പ്രകാശം
നില നില്‍ക്കട്ടെ,
പരക്കട്ടെ!
നന്ദി മാഷെ!
ശരിയാണ് റാംജി
ഈ അപേക്ഷകൊണ്ടൊന്നും കാര്യം ഇല്ലെന്നു തോന്നുന്നു
അപ്പോള്‍ പിന്നെ അതിനെ തടഞ്ഞല്ലേ പറ്റൂ,
നിര്‍ദ്ദേശത്തിനു നന്ദി. ഒപ്പം ഈ വരവിനും
അതെ വിഗ്നേഷ്,
നന്ദി ഈ വരവിനും
അഭിപ്രായത്തിനും
വീണ്ടും കാണാം
നന്മയുടെ ആ ചെറു നാളം ഒരിക്കലും കെടാതിരിക്കട്ടെ മാഷേ...അര്‍ത്ഥവത്തായ വരികള്‍ ....
നല്ല വരികള്‍ :
അണയാത്ത പ്രകാശത്തിനായ് കാത്തിരിക്കാം
ആ കൃത്യം ചെയ്തിടും മുന്നമേ ഞങ്ങളെ
ഊതിക്കെടുത്തല്ലേ മിത്രമേ മാരുതാ!
ആശംസകൾ
വെളിച്ചം ഊതിക്കെടുത്തുന്ന ശക്തിയോടുള്ള അപേക്ഷ.....
നല്ലരു കാവ്യശകലം
Sreejaya Dipu
ഫൈസല്‍ ബാബു
in coffeehouse,on a rainy day
ഷാജു അത്താണിക്കല്‍
Pradeep Kumar
വീണ്ടും വന്നതിലും അഭിപ്രായം അറിയിച്ചതിലും
എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി എന്റെ ഹൃദയം
നിറഞ്ഞ സേനഹവും നന്ദിയും അറിയിക്കുന്നു
ഒന്ന് കൂടി ആളിക്കത്താന്‍ വേണ്ടിയാകണം അത്.. നിരാശപ്പെടേണ്ട....
മാഷേ, ഒരു പുതിയ പോസ്റ്റ് ഞാനും ഇട്ടിട്ടുണ്ട്.. വന്നു കണ്ടു അഭിപ്രായം പറയണേ....
ആളുക...ആളുക.....വാനോളം..
നല്ല കവിത.
ശുഭാശംസകൾ....
നല്ല വരികള്‍....വിമര്‍ശിക്കാന്‍ വേണ്ടി ഒരു കാര്യം പറഞ്ഞോട്ടെ....ഊതി കെടുത്താതെ കവിത വായിക്കാന്‍, സൈഡില്‍ ഉള്ള കിളി സമ്മതിക്കുന്നില്ല.
roopz നന്ദി ഈ വരവിനും കുറിക്കും
പിന്നെ കിളി ഒരു വലിയ ശല്യമായതിനാല്‍ പലരും ഇവിടേയ്ക്ക് വരാതായി
പലരുടെയും സഹായം തേടി കിളിയെ ഓടിക്കാന്‍ ഒടുവില്‍ ഗള്‍ഫില്‍ നിന്നും
ഫൈസല്‍ എന്ന ഒരു സുഹൃത്തിന്റെ സഹായത്തോടു ആ കിളിയെ ഇവിടുന്നു
കേട്ട് കെട്ടിച്ചു. ഈ കുറി കാണാന്‍ അല്പം വൈകി സോറീട്ടോ വീണ്ടും കാണാം
വിനീത് ഇവിടെയെത്താന്‍
അല്‍പ്പം വൈകി, ഈ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി തീര്‍ച്ചയായും വരാം
സൗഗന്ധികം നന്ദി ഈ ആദ്യ വരവിനും അഭിപ്രായത്തിനും
എഴുതുക അറിയിക്കുക . നന്ദി. നമസ്കാരം
Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.