"കീഴ്ശ്വാസം" ഇതു വെറും ഗ്യാസ് അല്ല കേട്ടോ!!! ഇതാ ചില വസ്തുതകള്‍! "Flatulence" Is Not Just Gas, Here Are Few Facts!!

16 comments

കീഴ്ശ്വാസം" ഇതു വെറും ഗ്യാസ് അല്ല കേട്ടോ!!! ഇതാ ചില വസ്തുതകള്‍! "Flatulence" Is Not Just Gas, Here Are Few Facts!!


Pic.Credit. Google.com
അടുത്തിടെ ഇന്ത്യയുടെ വടക്കന്‍ 
പ്രദേശങ്ങളിലേക്ക് 
നടത്തിയ ഒരു പര്യടനത്തില്‍ നേരിട്ട ഒരനുഭവം അത്രേ ഇത്തരം ഒരു കുറിപ്പിന്നു ആധാരം. 



യാത്രാ മദ്ധ്യേ ഞങ്ങളുടെ ഇരിപ്പിടത്തിനടുത്തു ഇരിപ്പുറപ്പിച്ച മധ്യവയസ്കരായ ദമ്പതികള്‍ കയറിയ സമയം മുതല്‍ ഒരു പ്ലാസ്റ്റിക് ഡിബ്ബ തുറന്നു തീറ്റ തുടങ്ങി.  കണ്ടിട്ട് ഏതോ വടക്കേ ഇന്ത്യാക്കാര്‍ ആണെന്നു ആദ്യം തോന്നി പിന്നീട് മാത്രമാണ് അവര്‍ ഡല്‍ഹിയില്‍ വര്‍ഷങ്ങളായി സ്ഥിരതാമസമാക്കിയ നമ്മുടെ നാട്ടുകാര്‍ തന്നെ എന്ന് മനസ്സിലായത്‌.


ഇനി കാര്യത്തിലേക്ക് കടക്കട്ടെ!




ഇവരുടെ ഇടവിട്ടിടവിട്ടുള്ള തീറ്റയും ഒപ്പം കീഴ്ശ്വാസം വിടലും അസ്സഹനീയമായ അരനുഭവം ആയി തോന്നി.



എന്റമ്മോ ഇങ്ങനെയും ഒരു കൂസലില്ലാതെ, ലൈസന്‍സില്ലാതെ വിടുന്ന ഒരു കൂട്ടരേ ജീവിതത്തില്‍ ആദ്യമായാണ് കണ്ടുമുട്ടുന്നത്.



ഇത്തരം സംഗതികള്‍ മിക്കവാറും ആരും പുറത്തു പറയാനും, ചര്‍ച്ച ചെയ്യാനും മടിക്കുന്ന ഒരു വിഷയം.



എങ്കിലും യാത്രയില്‍ മുഴുവനും അവരുടെ തീറ്റയും പ്രവര്‍ത്തിയും ആയിരുന്നു എന്റെ ചിന്തയില്‍,
Pic. Credit. Google.com
എന്താണിത് 
ഇങ്ങനെ?  എങ്ങനെയിങ്ങനെ നിയന്ത്രണം ഇല്ലാതെ ശബ്ദത്തോട് കൂടി ഇവര്‍ക്കിതു പുറത്തേക്കു  ഇങ്ങനെ വിടാന്‍ കഴിയുന്നു.



എത്ര ആലോചിച്ചിട്ടും ഒരുത്തരവും കിട്ടിയില്ല.



യാത്ര കഴിഞ്ഞു ഭവനത്തില്‍ മടങ്ങിയെത്തി. വീണ്ടും ആ മദ്ധ്യ വയസ്ക്കരും അവരുടെ ചെയ്തികളും ചിന്തയില്‍ പൊന്തി വന്നു.



പെട്ടന്നാണ് കുറേക്കാലം മുന്‍പ് വാങ്ങി വെച്ച വേള്‍ഡ് ബുക്ക്‌ എന്സൈക്ലോ പീഡിയ, പുസ്തക ഷെല്‍ഫില്‍ വിശ്രമം കൊള്ളുന്ന കാര്യം ഓര്‍ത്തത്‌ 'flatulence' എന്ന പദം പുസ്തകത്തില്‍ പരതി കുറെ കാര്യങ്ങള്‍ പിടി കിട്ടി, ഒപ്പം നമ്മുടെ ഗൂഗിള്‍ അമ്മച്ചിയെ ശരണം പ്രാപിച്ചാല്‍ ചിലതെല്ലാം കൂടി അറിയാന്‍ കഴിയുമെല്ലോ എന്ന് കരുതി വെബ്‌ ഉലകത്തിലും നടത്തിയ ഒരു തിരച്ചിലിന്റെ അല്ലെങ്കില്‍ ഒരു ഗവേഷണത്തിന്റെ പരിണിത ഫലമത്രെ ഈ കുറിപ്പിലെ ഉള്ളടക്കം:



തലവാചകത്തില്‍ സൂചിപ്പിച്ച ഈ പദം "കീഴ്ശ്വാസം" ഇതു ചുരുക്കം ചിലര്‍ക്ക് സംഭവിക്കുന്ന ഒരു കാര്യമായി തള്ളിക്കളയേണ്ട കേട്ടോ!  മറിച്ച് ഇതു തികച്ചും സ്വാഭാവികമായി ഏതൊരു മനുഷ്യ ശരീരത്തിലും സംഭവിക്കുന്ന/സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു പ്രക്രിയത്രേ!




ഏതായാലും ഇങ്ങനെ ഗ്യാസ് പുറത്തേക്കു പോകുന്നത് ഗുരുതരമായ ഒരു ശരീരവസ്ഥയുടെ ലക്ഷണമല്ല എന്നതില്‍ ആശ്വാസത്തിന് വകയുണ്ട്. എന്നാല്‍ ഇത് ചില സന്ദര്‍ഭങ്ങളില്‍ അസ്സഹനീയമായ ഒന്നായും ലജ്ജാകരമായ ഒന്നായും ആയിത്തീരാറണ്ടു വിശേഷിച്ചും അനിയന്ത്രിതമായി അതുണ്ടാകുമ്പോള്‍.



അന്നനാളത്തില്‍ നിന്നും പുറത്തേക്കു വരുന്ന ഈ ഗ്യാസ് മലദ്വാരത്തിലൂടെ പുറത്തേക്കു പോയേ  മതിയാവൂ, അത് തികച്ചും സ്വാഭാവികമായ ഒരു പ്രക്രിയ തന്നെ, എല്ലാ മനുഷ്യരിലും ഇത് സംഭവിക്കുന്നു, തങ്ങള്‍ ഉപയോഗിക്കുന്ന ഭക്ഷണത്തിനനുസൃതമായി ഇതിന്റെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നു എന്ന് മാത്രം.



ഇനി പുരുഷന്മാര്‍ ഞെട്ടരുത്!



ഇതാ പരസ്യമായൊരു രഹസ്യം അല്ല ഒരു സത്യം!



ഈ ശ്വാസം പുറത്തേക്കു വിടുന്നതില്‍ അവാര്‍ഡു പുരുഷനു തന്നെ!!!

അതായത് ശരാശരി ആരോഗ്യവാനായ ഒരു പുരുഷന്‍ ഏതാണ്ട് ദിനേന പന്ത്രണ്ടു പ്രാവശ്യം അത് പുറത്തേക്കു വിടുമ്പോള്‍ ഒരു ശരാശരി സ്ത്രീ ഏതാണ്ട് ഏഴു പ്രാവശ്യം അത് പുറത്തേക്കു വിടുന്നുയെന്നും ഇതു ചേര്‍ത്ത് എടുത്താല്‍  ഒരു സാധാരണ ബലൂണിന്റെ പകുതിയോളം അത് നിറയപ്പെടുന്നു എന്നു കണക്കാക്കപ്പെട്ടിരിക്കുന്നു, ഒപ്പം ചില സമയങ്ങളില്‍ ഇതിന്റെ ഗന്ധം അസ്സഹനീയം തന്നെ എന്നും ഗവേഷണങ്ങള്‍ വെളിവാക്കുന്നു.


എന്നാല്‍ ഇതു കേട്ടു നിങ്ങള്‍ നിരാശപ്പെടേണ്ട, കാരണം ഇതിനൊരു മറുവശം കൂടിയുണ്ട്!



അതായത് "ഈ ശ്വാസം ആരോഗ്യത്തിന്റെ ലക്ഷണം എന്നത്രേ വൈദ്യശാസ്ത്രം പറയുന്നത്.



നമ്മുടെ ശരീരത്തിലെ ദഹനപ്രക്രിയ നടക്കുന്ന അന്നനാളത്തില്‍ അധികയായി ഉണ്ടാകുന്ന ഗ്യാസ് അത്രേ ഇങ്ങനെ പുറത്തേക്കു വരുന്നത്. ചില പ്രത്യേക ഭക്ഷണങ്ങളുടെ (പ്രധാനമായും കാബേജ്,ബ്രൊക്കോളി, ഖ്വാളി ഫ്ലവര്‍, വിവിധ തരം ഉള്ളി വര്‍ഗ്ഗങ്ങള്‍. പയറുകള്‍, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍, പാല്‍, പാല്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ)  ദഹന പ്രക്രീയ നടക്കുമ്പോള്‍ ഈ ഗ്യാസ്സ് അധികമായി  ഉണ്ടാകുന്നു. 




ചുരുക്കിപ്പറഞ്ഞാല്‍ കൂടുതല്‍ നാരുകള്‍ (ഫൈബര്‍) അടങ്ങിയ ഭക്ഷണം (അത് ഹൃദയത്തിനും ഒപ്പം കുടലിനും ഗുണം ചെയ്യുന്നു) കഴിക്കുന്നവരില്‍ നിന്നും ഇതു കൂടുതല്‍ പുറപ്പെടുന്നു.



കൂടുതല്‍ കാര്‍ബോ ഹൈഡ്രെറ്റ് അടങ്ങിയതും, നാരുകള്‍ അടങ്ങിയതുമായ ഭക്ഷണം പലപ്പോഴും ചെറുകുടലിനുള്ളില്‍ ദഹന പ്രക്രിയ നടക്കാതെ വരുന്നു അങ്ങനെയുള്ളവ വന്‍കുടലിലേക്ക് അതിനായി തള്ളപ്പെടുന്നു തന്മൂലം ഉണ്ടാകുന്ന ഗ്യാസ് അത്രേ ഈ രൂപത്തില്‍ പുറത്തേക്കു വരുന്നത്. 


ഉറങ്ങുമ്പോള്‍ ശ്വാസം വായിലൂടെ വലിച്ചെടുക്കുന്നവരിലും ഇത് കൂടുതല്‍ ഉണ്ടാകുന്നു.



മനുഷ്യശരീര ഘടനയിലെ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒരു പ്രക്രീയയത്രേ ഇതു



എന്നാല്‍ അല്‍പ്പം ശ്രദ്ധിച്ചാല്‍ ഇതിനൊരു ചെറിയ നിയന്ത്രണം വരുത്താന്‍ നമുക്ക് കഴിയും എന്നതും ആശ്വാസത്തിനു വക നല്‍കുന്നു.



ചില പയറു വര്‍ഗ്ഗങ്ങളും  സസ്യങ്ങളുടെ കുരുവും, വിത്തുകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഈ ഗ്യാസിന്റെ വര്‍ദ്ധനവിനു  കാരണമാകുന്നു.  എന്നാല്‍ ഇവയില്‍ പലതും നമുക്ക് ഒഴിവാക്കാന്‍ കഴിയാത്തവയുമാണ്.



വിഷമിക്കേണ്ട അതിനും ചില പരിഹാര മാര്‍ഗ്ഗങ്ങള്‍ ഉണ്ട്:


ഇത്തരം പയറു വര്‍ഗ്ഗങ്ങളും, കായ്കളും, കുരുക്കളും ഒരു രാത്രിക്കാലം വെള്ളത്തിലിട്ടു കുതിര്‍ത്തിയിട്ടു  പാചകം ചെയ്താല്‍ ഈ ഗ്യാസ് ഒരു പരിധിവരെ കുറയ്ക്കുവാന്‍ കഴിയും.  മിക്കവാറും എല്ലാ പയറു വര്‍ഗ്ഗങ്ങളിലെയും ഗ്യാസ് ഉത്പാദിപ്പിക്കുന്ന കാര്‍ബോ ഹൈഡ്രെറ്റ് അടങ്ങിയ ബാക്ടീരിയ ഇങ്ങനെ കുതുര്‍ക്കുന്നതിലൂടെ നഷ്ടമാകുന്നു.


ഉരുളക്കിഴങ്ങ് തുടങ്ങിയ കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ കഴിവതും ചൂടോടു തന്നെ ഭക്ഷിച്ചാല്‍ ഈ ഗ്യാസ് ഉത്പ്പാദനം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിയും.



ചില പാചകക്കാര്‍ പാചക വെള്ളത്തില്‍ കുറെ കടുകു മണികള്‍ ഇട്ടു പയറു വര്‍ഗ്ഗങ്ങളുടെ ഈ ഗ്യാസ്‌ ഉല്‍പ്പാദനത്തെ  ഒരു പരിധി വരെ നിയന്ത്രിക്കുന്നു.



നമ്മില്‍ നിന്നും പുറപ്പെടുന്ന ഈ ഗ്യാസില്‍ തൊണ്ണൂറ്റി ഒന്‍പതു ശതമാനവും ദുര്‍ഗ്ഗന്ധരഹിതമായതത്രേ, എന്നാല്‍ ഭക്ഷണത്തിലെ സള്‍ഫറിന്റെ അളവു കൂടുന്നതനുസരിച്ചത്രേ ദുര്‍ഗ്ഗന്ധം ഉണ്ടാകുന്നതും. നാമുപയോഗിക്കുന്ന ഉള്ളി, വെളുത്തുള്ളി,കൂണുകള്‍,കാബേജ് തുടങ്ങിയവയില്‍ ഇതിന്റെ അളവ് കൂടുതല്‍ ഉണ്ട്. അതുപോലെ വിവിധ തരം  ബ്ര ഡ്ഡുകള്‍,ബിയര്‍, വൈയിന്‍, ഉണങ്ങിയ പഴ വര്‍ഗ്ഗങ്ങള്‍, ശീതള പാനീയങ്ങള്‍, പൊട്ടറ്റോ ചിപ്സ്, ഫ്രഞ്ച് ഫ്രൈസ് തുടങ്ങിയവയിലും  സള്‍ഫറിന്റെ അളവുണ്ട്. ഉള്ളി  തുടങ്ങിയവയില്‍ സള്‍ഫറിന്റെ അളവ് കുറഞ്ഞവ (ഉപയോഗത്തിലൂടെ തിരിച്ചറിഞ്ഞു)  ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ  കാബേജു പാചകം ചെയ്യുമ്പോള്‍ പകുതിയോളം വേവിക്കുവാന്‍ ശ്രദ്ധിക്കുക. ഇത് അതിലെ സള്‍ഫറിന്റെ അളവ്  ഗണ്യമായും കുറക്കുന്നതിനു സഹായിക്കുന്നു.



മറ്റു ചില പരിഹാര മാര്‍ഗ്ഗങ്ങള്‍:



ഇഞ്ചി ഇതിനൊരു സിദ്ധൌഷധമായി ഉപയോഗിക്കാന്‍ കഴിയും.ചതച്ചു എടുത്ത ഇഞ്ചി അല്‍പ്പം തേന്‍ ചേര്‍ത്ത് ഗുളിക വലുപ്പത്തില്‍ കഴിക്കുന്നത്‌ ഇതിനൊരു പരിഹാരമായി കണ്ടെത്തിയിട്ടുണ്ട്. 

കാര്‍ബോ ഹൈഡ്രെറ്റ് അടങ്ങിയ  ശീതള പാനീയങ്ങള്‍ കഴിവുള്ളിടത്തോളം ഒഴിവാക്കിയാലും ഒരു പരിധി വരെ ഇതൊഴിവായിക്കിട്ടും.



ഭക്ഷണം നന്നായി ചവച്ചരച്ചു ഭക്ഷിക്കുന്നതു മൂലവും ഇതു കുറേ ഒഴിവാക്കാം.

ഭക്ഷണം വാരി വലിച്ചു ധൃതിയില്‍ കഴിക്കാതെ സാവകാശം സമയം എടുത്തു ഭക്ഷിക്കുന്നതു മൂലം കൂടുതല്‍ വായു ഉള്ളിലേക്ക് തന്മൂലം കടക്കുന്നത്‌ തടയാന്‍ പറ്റും.



ഡയറി  ഉല്‍പ്പന്നങ്ങള്‍ കുറെ നാളത്തേക്ക് ഉപയോഗിക്കാതിരിക്കുക, തന്മൂലം ഇതിനു ഗണ്യമായ മാറ്റം വരുന്നത് മനസ്സിലാക്കാന്‍ കഴിയും.

ചൂയിംഗം കഴിക്കുന്നവരിലും ഇത് അധികമായി കാണപ്പെടുന്നു.



ഭക്ഷണത്തിന് ശേഷം ഉടനെ ഉറങ്ങുന്ന പതിവ് ഒഴിവാക്കുക.  ഇതു വയറ്റില്‍ നിന്നും വളരെ എളുപ്പത്തില്‍ ഗ്യാസ്സ് അന്ന നാളത്തിലേക്ക് കടക്കുന്നതിനു കാരണമാക്കുന്നു.



ഒറ്റയിരുപ്പില്‍ കൂടുതല്‍ ഭക്ഷണം കഴിച്ചാലും കൂടുതല്‍ കാര്‍ബണ്‍ ഡയോക്സൈഡു ഉണ്ടാകുന്നതിനിടയാകുന്നു, അത് കൊണ്ട് മൂന്നു നേരം കൂടുതല്‍ ഭക്ഷണം ഒരുമിച്ചു കഴിക്കാതെ, കുറേശ്ശെ പല തവണകളിലായി ഭക്ഷണം കഴിക്കുക, അതും ഇതിന്റെ അളവ് ഗണ്യമായി കുറക്കുന്നതിനു സഹായിക്കും.



ഒപ്പം കൂടുതല്‍ കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക.



മേല്‍പ്പറഞ്ഞ ഗ്യാസ് വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ ഒഴിവാക്കി നോക്കുക, പകരം അതിന്റെ തോത് കുറഞ്ഞ ഭക്ഷങ്ങളായ അരി, വാഴപ്പഴം,നാരങ്ങാ തുടങ്ങിയ പുളിവര്‍ ഗ്ഗത്തില്‍പ്പെട്ടവ, മുന്തിരി, ചീസ്, മാംസം, പീ നട്ട് ബട്ടര്‍, ഗ്യാസ് രഹിത ശീതള പാനീയങ്ങള്‍, തയ്യിര്‍ തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക

Pic Credit. Google
എന്തായാലും ഈ  ശ്വാസത്തിന്റെ പേരില്‍ ഇനിയൊരു സംശയമോ, പരാതിയോ വേണ്ട, ഇതു ആരോഗ്യത്തിന്റെ ലക്ഷണം തന്നെയാണെന്ന് ശാസ്ത്രവും സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.  പക്ഷെ അതുകൊണ്ട് അതു അനിയന്ത്രിതമായി, അശ്രദ്ധയോടെ പുറത്തേക്കു വിടാതിരിക്കാനും, അത് മറ്റുള്ളവര്‍ക്ക് അസ്സഹനീയത ഉളവാക്കാതിരിക്കേണ്ടതിനും,പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 



                                         വാല്‍ക്കഷണം:



ഇനി അതു വിടുമ്പോള്‍ ശ്രദ്ധിക്കുക !!!
അല്പം  ശ്രദ്ധയും നിയന്ത്രണവും  ഉണ്ടായാല്‍ 
അത് എല്ലാവര്‍ക്കും നല്ലതു തന്നെ!

o0o



Picture Credit: wadiyan.com
ഇപ്പോൾ കിട്ടിയ ഒരു വാർത്ത 
ഇന്തോനേഷ്യയിൽ ഇസ്ലാമിക് സിറ്റി കൌണ്‍സിൽ സ്ത്രീകൾ  ഈ ഗ്യാസ് ശബ്ദത്തോട് പുറത്തേക്കു വിടുന്നത് നിയമം മൂലം നിരോധിച്ചിരിക്കുന്നു.
 അധികാരികൾ ഇതിനു പറയുന്ന ന്യായം: ഇത് ഇസ്ലാമിക വിശ്വാസത്തിനു വിരുദ്ധമത്രെ എന്നാണ്. 

ഇവിടുത്തെ സിറ്റി മേയർ 'സയിദ് യാഹിയ' പറയുന്നത് ശ്രദ്ധിക്കുക. 
"ഒരു സ്ത്രീ, ശബ്ദത്തോടെ ഈ ഗ്യാസ് പുറത്തേക്കു വിടുമ്പോൾ അവൾ പുരുഷനു തുല്യമാകുന്നു, മറിച്ചു അത് ശബ്ദ രഹിതമായി രഹസ്യത്തിൽ വിട്ടാൽ അവളെ സ്ത്രീ തന്നെയായി പരിഗണിക്കുക്കയും ചെയ്യാം.

 ഏതായാലും ഇതൊരു ചിരിക്കു വക നൽകുന്ന നിയമം തന്നെ! 

എന്തായാലും ഇന്തോനേഷ്യയിലെ ഫെമിനിസ്റ്റ് സംഘടനകൾ ഈ പക്ഷപാതപരമായ തീരുമാനത്തിനെതിരായി പൊരുതുവാൻ തന്നെ തീരുമാനിച്ചിരിക്കുന്നു. 

ഇതേപ്പറ്റി ജാസ്മിൻ മാത്യു (Jasmin Mathew) THE WADIYAN എന്ന വെബ്‌ സൈറ്റിൽ എഴുതിയ കൂടുതൽ വിവരങ്ങൾ ഇവിടെ വായിക്കുക.


വിവരങ്ങൾക്ക് 
കടപ്പാട് 

Manoj D Mannath's
Promod Kollam
Marymma Vanniamparambil 
Jasmin Mathew 
T he Wadiyan 



    
ശുഭം  





Source:
World Book
Google.com  


16 comments

ശുഭം

ഒരു വൈദ്യന്‍ പറഞ്ഞു: പിടിച്ച് വയ്ക്കരുത്

മാഷേ,
അതു നന്നായി!
ഇനി ധൈര്യമായി..... :-)

ചക്കക്കുരിവിലാണ് എന്റെ അഭിപ്രായത്തിൽ കൂടുതൽ സൾഫറുള്ളത് ഫിലിപ്പേട്ട... ഹിഹിഹിഹി :)

ആസ്വദിച്ച് കീഴ്വായു വിടുന്നതും ഏമ്പക്കം വിടുന്നതും ശരീരത്തിന് ഒരാശ്വാസം നൽകും....

അതെ മോഹി
അവനാണ് ഇവിടുത്തെ
പ്രധാന വില്ലനെന്നു കേട്ടിട്ടുണ്ട്
അത് പ്രത്യേകം എടുത്തു പറയാന്‍
വിട്ടുപോയി, പിന്നെ ചില
കുരുക്കളുടെ കാര്യം സൂചിപ്പിച്ചിട്ടുണ്ട്
ശരിയാണ്
വാട്ട്‌ എ റിലീഫ് !!!

ഞാന്‍ ഇതേതാണ്ട് അസുഖമാണെന്നാ കരുതിയിരുന്നത്. അപ്പോ പേടിക്കേണ്ട കാര്യമില്ല അല്ലേ... എന്നാലും പൊതുസ്ഥലങ്ങളില്‍ വച്ച് വന്നു പോയാല്‍ ആകെ നാറിയതു തന്നെ ...

പേടിക്കേണ്ട ടോണി
ഇതൊരു അസുഖം അല്ല
പക്ഷെ പൊതുസ്ഥലത്തെ കഥ സൂക്ഷിക്കണേ!
അക്കാര്യം പിന്നെ പറയണ്ടല്ലോ !!!
കന്നി സന്ദര്‍ശനത്തിനും ബ്ലോഗില്‍ ചേര്‍ന്നതിനും നന്ദി

പുതിയ അറിവ് പകര്‍ന്നു നല്‍കിയതിനു നന്ദി

നല്ല ലേഖനം.
ഇഷ്ടപ്പെട്ടു.

ഒരു അപേക്ഷ.ഈ ശല്യക്കാരന്‍ പന്നിക്കുട്ട(?,അതോ വേറെ വല്ലാത് ആണോ എന്തോ...?)നെ ഒന്ന് എടുത്തു മാറ്റുമോ..? അവന്‍ വായനക്ക് മഹാ പാരയാ

സംഗീതെ ഞാന്‍ വിചാരിച്ചു ഒരു വെറും ചിരിയില്‍ ഒതുക്കിയതെന്തേ എന്ന്
പക്ഷെ ഇന്നലെ facebookile നോട്ടു കണ്ടു കാര്യം പിടികിട്ടി എന്നാലും അത് വേണോ വിനായകാ!!!
എന്തെങ്കിലും പറഞ്ഞിട്ട് പോകൂ വിഷയം അതാണല്ലോ :-)

റോസാപൂക്കള്‍ലേഖനം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷം.
ഈ കുരുവിയെ ഒരു വിട്ജെറ്റ്‌ ആയി ചേര്‍ത്താണ് അതിപ്പോള്‍ വലിയ പാര തന്നെ ആയി മാറിക്കഴിഞ്ഞു
പല കംപ്യുട്ടര്‍ വിടഗ്നരുടെയും സഹായം തേടി അതിനെ ഒന്ന് പറപ്പിക്കാന്‍ പക്ഷെ പറ്റുന്നില്ല, പലരും ഗവേഷണം തന്നെ നടത്തിക്കൊണ്ടിരിക്കുന്നു താമസിയാതെ അതിനെ തുരത്താം എന്ന് വിശ്വസിക്കുന്നു, വായനക്ക് ബുധിമുട്ടുണ്ടന്ന റിഞ്ഞതില്‍ ഖേദിക്കുന്നു
വീണ്ടും കാണാം
നന്ദി

രാജേഷ്‌, കുറിപ്പ് ഗുണം ചെയ്തു എന്നറിഞ്ഞതില്‍
സന്തോഷം.
വീണ്ടും കാണാം

അസ്സൽ ഒരു ബോധവൽക്കരണ കുറിപ്പുകൾ..കേട്ടൊ ഭായ്

ആദ്യക്കൊ മദാമമാരൊക്കെ വളിയിട്ട് സോറി പറയുമ്പോൾ
‘അയ്യേ ഉന്തുട്ട് സാധനങ്ങളാ ഇവറ്റകൾ..’എന്നൊക്കെ തോന്നീട്ടുണ്ട്

പിന്നീടല്ലേ ഇമ്മളേക്കാൾ ബോധവൽക്കരണം ഇതിനെ കുറിച്ചൊക്കെ ഇവർക്കുണ്ടെന്ന് മനസ്സിലായത്..!

ഉത്തരേന്ത്യയില്‍ കുറെക്കാലം കഴിഞ്ഞുകൂടിയതുകൊണ്ട് ഇത് അതീവ സ്വാഭാവികമായ ഒരു കാര്യമായി അംഗീകരിക്കാന്‍ കഴിയുന്നു.... ചുമയ്ക്കലോ തുമ്മലോ പോലെ...
എഴുത്ത് കേമമായി, അഭിനന്ദനങ്ങള്‍.

Muralee Mukundan.
കുറിപ്പ് ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം.
വന്നതിലും അഭിപ്രായം കുറിച്ചതിലും സന്തോഷം
വീണ്ടും കാണാം.
നന്ദി

Echmukutty,
ഈ വരവിനും വിവരങ്ങള്‍ക്കും നന്ദി
എഴുത്ത് ഇഷ്ടായ് എന്നറിഞ്ഞ തിലും സന്തോഷം.
വീണ്ടും കാണാം, നന്ദി.

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.