സങ്കടം (ഉണ്ണിക്കവിത)

23 comments
Pic. Credit. Bijin Nellikkaamon
മലകളും കൊച്ചു പുഴകളും കാടും
ചേര്‍ന്നു വസിച്ചിരുന്നോരെന്‍ 
കൊച്ചു കേരളം
പുരോഗമനം,  വൈദ്യുതി, സമൃദ്ധി,
എന്നീപ്പേരിനാല്‍ 
പുഴകള്‍ വറ്റിച്ചും,
മലകള്‍ തകര്‍ത്തും,
മരം വെട്ടിയും
മരുഭൂസമമാക്കി
മാറ്റീടുന്നതെത്ര 
സങ്കടം.
o0oവാല്‍ക്കഷണം: 
ഈ കുറിപ്പെഴുതി പോസ്റ്റു ചെയ്തശേഷം പതിവുപോലെ Facebook  ലൂടെ ഒരു പര്യടനം നടത്തി വന്നപ്പോള്‍ അതാ കിടക്കുന്നു സുഹൃത്ത്‌ അസിന്‍ ആറ്റിങ്ങലിന്റെ പേജില്‍ മനോഹരമായൊരു ചിത്രവും കുറിപ്പും. ഈ ഉണ്ണിക്കവിതക്കതൊരു തിലകക്കുറിയാകും എന്ന് കരുതി അതിവിടെ ചേര്‍ക്കുന്നു. അത് ആദ്യം പോസ്റ്റു ചെയ്തത് Gopika Karuva എന്ന മിത്രമാണ്. ഇരുവര്‍ക്കും നന്ദി.

Picture Credit. Asin Attingal/Gopika Karuva/fb

മറ്റൊരു ചിത്രം കൂടി 
Picture Credit: Shinson Sunny Peedikachirayil

ശുഭം 
23 comments

ഇതൊന്നും പറഞ്ഞിട്ടിനി എന്തെങ്കിലും കാര്യമുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല.. അത്രയേറെ നശിച്ചു പോയിരിക്കുന്നു ..

ശരിയാണ് വിനായക്
എങ്കിലും ഉള്ളിലെ തേങ്ങല്‍
ഒരു കുറിപ്പായി ഇവിടെ പകര്‍ന്നു
ഒരാശ്വാസം അങ്ങനെയെങ്കിലും
ലഭിചെങ്കിലോയെന്നു കരുതി.
ബ്ലോഗില്‍ വന്നതിലും g+ ല്‍ വന്നതിലും
സന്തോഷം നന്ദി
വീണ്ടും കാണാം

പച്ചപ്പിനെയും പ്രകൃതിയെയും കുഴിവെട്ടിപ്പുകയ്ക്കുന്ന ഞാനടങ്ങുന്ന സമൂഹത്തിനു ഒന്നിലും ഒരു വ്യസനവുമുണ്ടാവില്ല.... എല്ലാം നിമിഷങ്ങള്‍ മാത്രം നീളുന്ന അനുശോഹചനക്കുറിപ്പില്‍ ഒടുങ്ങിത്തീരും.... മരുഭൂസമമായ നാട്ടില്‍ പച്ചപ്പിനെ തേടുമ്പൊള്‍ പച്ചപ്പു കൊണ്ടനുഗൃഹീതമായാ നാട് നശീകയ്ക്കുന്നുവോ! എന്തൊരു വിരോധാഭാസമാണ്‍.....,.... ചുരുങ്ങിയ വരികളില്‍ വരച്ചു കാട്ടിയ ഈ ഭൂമിസ്നേഹത്തിനു നന്ദി... ഒരായിരം സ്നേഹാശംസകള്‍ ..... (ചിത്രം എന്‍റെയല്ലെങ്കിലും എന്‍റെ പേജില്‍ നിന്നും എടുത്ത് ഇവിടെ കൊടുത്തതില്‍ സന്തോഷം,... :-)))

എല്ലാ മലയാളികളും
താങ്കളെ പോലെ ചിന്തിച്ചിരുന്നെങ്കില്‍ !!

എല്ലാം കൈവിട്ടു പോയിക്കൊണ്ടിരിക്കുകയാണ് ഫിലിപ്പെട്ടാ

ഇനിയും മല തകരും
പുഴ വറ്റും

ഈ വിഷയത്തില്‍ പുതിയ ഒരു കാര്‍ട്ടൂണ്‍ ഫിലിം ഇറങ്ങിട്ടുണ്ട്. Dr Seuss The Lorax കാര്‍ട്ടൂണ്‍ ആണെന്ന് കരുതി കാണാതെ ഇരിക്കരുത്. (ഇപ്പോള്‍ ഇറങ്ങുന്ന മലയാള സിനിമകളെക്കാള്‍ എത്രയോ ഭേദമാണ് കാര്‍ട്ടൂണ്‍)

മലയും പുഴയുമെല്ലാം നഷ്ടമാകുന്നു. നാട്ടിലെ പ്രമാണിമാര്‍ വികസിക്കുന്നു. കുറിപ്പ് നന്നായി.

ഫിലിപ്പേട്ടാ,
ഇനിയും ആകുലതപ്പെടണോ...?! ഇന്നത്തെ താത്കാലികമായ നേട്ടങ്ങള്‍ക്ക് വേണ്ടി നാളെയെന്ന തലമുറയെ അനിശ്ചിതത്വത്തിലാക്കുന്ന ഈ പ്രവൃത്തികള്‍ എന്നെങ്കിലും നിലയ്ക്കുമോ...
മുറിച്ചെടുക്കുന്ന ഓരോ പത്ത് മരങ്ങള്‍ക്ക് പകരം ഒരു മരമെങ്കിലും വച്ചെങ്കില്‍...
അതിനു സ്ഥലമെവിടെ... നൂറു മരങ്ങള്‍ക്ക് പകരം ഒരു ബഹുനിലക്കെട്ടിടം എന്ന തോതില്‍ വരുമ്പോള്‍ എവിടെ...!!
പറയാതെ വയ്യ... ചിത്രങ്ങള്‍ കണ്ടപ്പോള്‍ സത്യം അതുപോലൊരിടം നമുക്കടുത്ത് തന്നെ ഉണ്ടായിരുന്നെങ്കില്‍ എന്നു ആഗ്രഹിച്ചു പോകുന്നു...

പ്രധിഷേധങ്ങള്‍ മര്‍മ്മരമായിത്തീരുന്നു.....
നെടുവീര്‍പ്പിടാന്‍ പോലും ആകാതെ നാം.

ഒന്നുകില്‍ കേരളം ഒരു മരുഭൂമി ആയിത്തീരും - ഒരു കോണ്‍ക്രീറ്റ് മരുഭൂമി.

അല്ലെങ്കില്‍ ഈ പച്ചപ്പ് നിലനില്‍ക്കെ തന്നെ പലരുടെയും പോക്കറ്റുകള്‍ നിറയും.

അതാണ്‌ എനിക്ക് തോന്നുന്നത്!

(ആ കവിതയുടെ ഷേപ്പ് എനിക്കിഷ്ടപെട്ടു! വലുതില്‍ നിന്നും കുറഞ്ഞു കുറഞ്ഞു... പിന്നെ പൂജ്യത്തിലേക്ക്..!)

ഈ ആകുലതകള്‍ നമ്മള്‍ക്കെല്ലാവര്‍ക്കുമുണ്ട് എങ്കിലും അവനവന്‍റെ കാര്യം വരുമ്പോള്‍ എല്ലാവരും എല്ലാം മറക്കുന്നു. മരം വെട്ടുന്നു, പുല്ല് വേരോടെ ചെത്തി വെടിപ്പാക്കുന്നു. മുറ്റവും പറമ്പും കോണ്‍ക്രീറ്റ് ചെയ്യുന്നു. കയ്യിലൊരു സഞ്ചി കരുതാതെ കടയില്‍നിന്നും ഓരോ സാധനങ്ങളും ഓരോ പ്ലാസ്റ്റിക്ക് സഞ്ചിയില്‍ വാങ്ങുന്നു, ഒഴിഞ്ഞ സഞ്ചികള്‍ അയല്‍ക്കാരന്റെ പറമ്പില്‍ നിക്ഷേപിക്കുന്നു. നമ്മള്‍ വിചിത്രജീവികള്‍ തന്നെ. നന്നായി ഈ ഓര്‍മ്മപ്പെടുത്തല്‍ . ആശംസകള്‍ .

അസിന്‍, ഇവിടം സന്ദര്‍ശിച്ചതിനും വിശദമായ ഒരു കുറിപ്പിട്ടതിനുമുള്ള സന്തോഷവും നന്ദിയും ആദ്യം അറിയിക്കുന്നു.
ശരിയാണ് നമ്മുടെ ചില താത്ക്കാലിക നേട്ടങ്ങള്‍ക്കായി ചിരകാലം കാത്തു സൂക്ഷിക്കേണ്ട പലതും നാം നിമിഷങ്ങളുടെ വിടവില്‍ നശിപ്പിക്കുന്നു. മരങ്ങളോടുള്ള ബന്ധത്തില്‍, അവ മൂലം നമ്മുക്ക് ലഭ്യമാകുന്ന നിരവധി ഗുണങ്ങള്‍ നാം മറന്നു കൊണ്ട് ചെയ്യുന്ന പ്രവര്‍ത്തികളെ വിമര്‍ശിച്ചു കൊണ്ട്
മരങ്ങളില്‍ മനുഷ്യ ഭാവി! മരം മുറിക്കുന്നവര്‍ ജാഗ്രതൈ!! Human Existence Depends On Our Natural Resources എന്ന തലക്കെട്ടില്‍ ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ എഴുതിയ ഒരു കുറിപ്പ് ഇവിടെ വായിക്കുക.:
മരങ്ങളില്‍ മനുഷ്യ ഭാവി! മരം മുറിക്കുന്നവര്‍ ജാഗ്രതൈ!! Human Existence Depends On Our Natural Resources
വീണ്ടും കാണാം.

നന്ദി മാഷേ വീണ്ടും വന്നതില്‍
അഭിപ്രായം പറഞ്ഞതില്‍.
എല്ലാവരും ഇല്ലെങ്കിലും കുറേപ്പേര്‍
ഈ ചിന്താഗതിയില്‍ മുന്നോട്ടു പോകാന്‍
തയ്യാര്‍ അയാല്‍ നമുക്കിവിടെ പലതും നേടാന്‍ കഴിയും.

Shaleer
ശരിയാണ്, പക്ഷെ മുകളിലെ കമന്റില്‍ പറഞ്ഞത് പോലെ സമാന ചിന്താഗതിക്കാരായ ചിലര്‍ ഒത്തു ചേര്‍ന്ന് ശ്രമിച്ചാല്‍ കൈവിട്ടു പൊയ്ക്കൊണ്ടിരിക്കുന്ന പലതും നമുക്ക് തിരിച്ചു പിടിക്കാന്‍ കഴിയു എന്നാണെന്റെ ബലമായ വിശ്വാസം. വീണ്ടും വന്നതിലും അഭിപ്രായം
അറിയിച്ചതിലും പെരുത്ത സന്തോഷം

ഷാജു അതും സത്യം! പക്ഷെ ....
മുകളിലെ കമന്റില്‍ കൊടുത്തിരിക്കുന്നവ
ഇവിടെ ചേര്‍ത്ത് വായിച്ചാലും.
നന്ദി. വന്നതിലും സമയം തന്നതിലും.
വീണ്ടും കാണാം

SREEJITH
ഇവിടെ വന്ന് വായിച്ചതിലും അഭിപ്ര്യായം അറിയിച്ചതിലും നന്ദി. അതെ, അനേകര്‍ക്ക്‌ നഷ്ടമാകുന്നത് ചുരുക്കം ചിലര്‍ക്ക് വന്‍ നേട്ടം തന്നെ! കാര്‍ട്ടൂണ്‍ ഫിലിമിനെപ്പറ്റി പറഞ്ഞുവല്ലോ, എവിടെ ലഭ്യമാണ് യൌട്യുബില്‍ ലഭിക്കുമോ? Kaartton thanne Best!!!

നിത്യഹരിത
ശരി തന്നെ മുറിച്ചു മാറ്റുന്നതിനതിനനുസരിച്ചു വെച്ചുപിടിപ്പിക്കാള്‍ സ്ഥലവും ഇല്ലല്ലോ! ഇത്തരം ഒരു സാഹചര്യത്തില്‍
ഇതിനോരു അറുതി വരുമോയെന്നാകുലപ്പെടുകയല്ലാതെ പിന്നെന്തു ചെയ്യുവാന്‍ കഴിയും.
ഇവിടെ വീണ്ടും വന്നതിലും വിശദമായ ഒരു പ്രതികരണം അറിയിച്ചതിലും വളരെ സന്തോഷം.നന്ദി

അതെ റാംജി
വെറും മര്‍മ്മരമായി മാറുന്ന
ഇത്തരം ചില പ്രതിക്ഷേധങ്ങള്‍
വായുവില്‍ പറന്നകലാന്‍
മാത്രമായിട്ടോ ജനിക്കുന്നത്?
എന്നിപ്പോള്‍ തോന്നിപ്പോകുന്നു
വീണ്ടും വന്നതില്‍ സന്തോഷം

വിഷ്ണു
വീണ്ടും വന്നതില്‍ വളരെ സന്തോഷം
അഭിപ്രായം പറഞ്ഞതിലും സന്തോഷം
ഇനി എന്തെല്ലാം കാണാനിരിക്കുന്നു.നാം
ഭയപ്പെടുന്ന പലതും ഇവിടെ സംഭവിക്കുന്ന
തിന്റെ ലക്ഷണങ്ങള്‍ തന്നെ ഇതെല്ലാം
കാത്തിരുന്നു കാണാന്‍ മാത്രം വിധിക്കപ്പെട്ടിരിക്കുന്ന
ചില മനുഷ്യ ജന്മങ്ങള്‍!!! അല്ലാതെന്തു പറയാന്‍.
പൂജ്യത്തില്‍ വന്ന് നില്‍ക്കുന്ന ഉണ്ണിക്കവിത ഇഷ്ടമായി
എന്നറിഞ്ഞതിലും സന്തോഷം :-)

വിനോദു പറഞ്ഞതിലും സത്യം വളരെ!

എങ്കിലും കുറേക്കൂടി കരുതിയാല്‍ ഈ

പറഞ്ഞവ പലതും നമുക്കൊഴിവാക്കാനും

കഴിയും എന്നാണെന്റെ ഉറച്ച വിശ്വാസം

ബ്ലോഗിലെ ആദ്യ സന്ദര്‍ശനത്തിനും

വിശദമായ വിശകലനത്തിനും നന്ദി

വീണ്ടും കാണാം

Nanni
Namaskaaram. :-)

:( എന്ത് പറയാൻ.. നാം ഓരോരുത്തരും , ഭൂമിയുടെ അവകാശികൾ അനവധിയുണ്ടെന്നും അവകളെ വരും നാളുകളിലേക്ക് നില നിർത്താനാവശ്യമായ ഘടകങ്ങളെ നിലനിർത്തേണ്ടതുണ്ടെന്നും, എല്ലാം പരസ്പരപൂരകങ്ങളാണെന്നും മനസ്സിലാക്കി നീങ്ങിയിരുന്നെകിലെന്ന് ആശിക്കുന്നു....

പ്രീയ കണ്ണാ,
സന്ദര്‍ശനത്തിനു നന്ദി
നല്ല ആശ ഇങ്ങനെ ചിന്തിക്കുന്ന
കുറേപ്പേര്‍ ഉണ്ട് നമുക്കിടയില്‍
ഇനിയും അനേകര്‍ ഉണ്ടെങ്കില്‍
എന്ന് ഞാനും ആശിച്ചു പോയി
നന്ദി ബ്ലോഗില്‍ വന്നതിനും
അഭിപ്രായം എഴുതിയതിനും
വീണ്ടും കാണാം
--

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.