പാതിരിയും രോഗശാന്തിയും Priest and The Healing

14 comments


കഥാകൃത്ത്‌ : ബി എം തോമസ്‌ 
വിവ. ഏരിയല്‍ ഫിലിപ്പ് വറുഗീസ്‌ 

വെള്ളക്കുപ്പായം അണിഞ്ഞ പാതിരി സ്റാന്‍ഡില്‍ കിടന്ന എക്സ്പ്രെസ്സ് ബസ്സിനുള്ളിലേക്ക്‌ കയറി ഒഴിഞ്ഞു കിടന്നിരുന്ന ഒരു സീറ്റില്‍ ഇരിപ്പുറപ്പിച്ചു.

അത് കണ്ട ഒരു യാത്രക്കാരന്‍ തന്റെ സീറ്റില്‍ നിന്നും എഴുന്നേറ്റു പാതിരിയുടെ അടുത്തെത്തി ഭക്തി പുരസരം ഇരു കൈകളും കൂപ്പി വന്ദനം അറിയിച്ചു.

വന്ദനം സ്വീകരിച്ചു കൊണ്ട് പാതിരി ചോദിച്ചു പൗലോസ്‌ നിങ്ങളുടെ ഭാര്യക്ക് ഇപ്പോള്‍ എങ്ങനെയുണ്ട്?
ദൈവ കൃപയാലും അച്ഛന്റെ രോഗശാന്തി വരത്തിന്റെ ശക്തിയാലും ആ മാരകമായ രോഗത്തിന്റെ പിടിയില്‍ നിന്നും അവള്‍ മോചനം പ്രാപിച്ചുകൊണ്ടിരിക്കുന്നു.  അവളുടെ ചുണ്ടിനു താഴെയുണ്ടായിരുന്ന വെള്ളപ്പാടുകള്‍ നിശ്ശേഷം ഇല്ലാതായി, കൈയ്യിലെ വലിയ പാടുകള്‍ക്ക് നിറം മാറ്റം വന്നു കൊണ്ടുമിരിക്കുന്നു.  

നന്ദി പിതാവേ നന്ദി! 



അവളുടെ സൌഖ്യ വാര്‍ത്ത കേട്ടതില്‍ അതിയായ സന്തോഷം. വിഷമിക്കേണ്ട ഒരാഴ്ചക്കുള്ളില്‍ അവള്‍ക്കു പൂര്‍ണ്ണ സൌഖ്യം ലഭിക്കും, അവളുടെ വേഗത്തിലുള്ള സൌഖ്യത്തിനായി ഞാന്‍ തുടര്‍ന്നും പ്രാര്‍ത്ഥിക്കാം, പൗലോസ്‌ ധൈര്യ്യമായിരിക്കൂ!

ഇതിനകം ബസ്സ്‌ പുറപ്പെട്ടു കഴിഞ്ഞിരുന്നു, ബസ്സിന്റെ വേഗത ക്രമേണ കൂടിക്കൊണ്ടിരുന്നു തന്മൂലമുള്ള ശബ്ദം കാരണം സംഭാഷണം തുടരാന്‍ കഴിയാതെ പാതിരി  ബൈബിള്‍ തുറന്നു വായന ആരംഭിച്ചു.
പൗലോസ്‌ തന്റെ സീറ്റില്‍ ചെന്നിരുന്നു ഉറക്കവും ആരഭിച്ചു.

പൌലോസിന്റെ തൊട്ടു പിന്നിലെ സീറ്റില്‍ ഇരുന്നിരുന്ന യാത്രക്കാരന്‍ അയാളും അതെ രോഗത്തിനടിമപ്പെട്ട ഒരാളായിരുന്നു."ലുക്കിഡര്‍മ" എന്ന രോഗത്താല്‍ അയാളുടെ ചുണ്ടും മുഖവും കൈകളും വികൃതമായിരുന്നു. അതയാളെ  വളരെ അസ്വസ്ഥനാക്കിയിരുന്നു.  ആ രോഗത്തിന് ചികിത്സ നടത്തുന്ന  ഒരു വിദഗ്നനെപ്പറ്റി   മുന്‍പ് കേട്ടിരുന്നെങ്കിലും അയാളെ കണ്ടെത്താന്‍   തനിക്കു കഴിഞ്ഞില്ല.  പിന്നീട് പ്രസിദ്ധീകരണങ്ങളില്‍ അയാളെപ്പറ്റി വന്ന വാര്‍ത്ത അയാള്‍ ഒരു തട്ടിപ്പ്കാരനായിരുന്നു എന്നത്രേ. 

ശിവറാം ഹേഗ്ഡേ ഉറങ്ങിക്കൊണ്ടിരുന്ന പൌലോസിന്റെ ചുമലില്‍ തട്ടി ക്കൊണ്ട് ചോദിച്ചു.
സര്‍, അദ്ദേഹം  ഒരു ആയുര്‍വേദ വൈദ്യനാണോ?
അല്ല. 

പൌലോസ് ഒറ്റവാക്കില്‍ ഉത്തരം പറഞ്ഞു 

നിങ്ങള്‍  ഏതോ ഒരു രോഗിയുടെ ചികിത്സയെപ്പറ്റിയാണല്ലോ സാര്‍ 
സംസാരിച്ചുകൊണ്ടിരുന്നത്.

അത് അദ്ദേഹത്തിന്റെ ഭക്തരില്‍ ഒരാളാണ്  പൗലോസ്‌ പറഞ്ഞു

ആ രോഗി സുഖം പ്രാപിച്ചു വരുന്നു എന്നും നിങ്ങള്‍ പറയുകയുണ്ടായല്ലോ! 

അതെ,രോഗി സുഖം പ്രാപിച്ചു വരുന്നു എന്ന് പറഞ്ഞതും സത്യം തന്നെ, പക്ഷെ അതുകൊണ്ട് അദ്ദേഹം ഒരു ഡോക്ടറോ, വൈദ്യനോ ആകണമെന്നില്ലല്ലോ!

അദ്ദേഹം ഒരു ക്രിസ്ത്യന്‍ പാതരി അല്ലെങ്കില്‍ ഒരു ക്രിസ്ത്യന്‍ പണ്ഡിറ്റ്‌ ആണെന്ന് ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ അറിയില്ലേ?  ഞങ്ങള്‍ സംസാരിച്ച കാര്യം തികച്ചും വ്യക്തിപരവും ഒപ്പം സ്വകാര്യവുമത്രേ.

ക്ഷമിക്കണം സര്‍, ഒരു ആകാംഷ കൊണ്ട് ചോദിച്ചു പോയതാ. ശിവറാം ഹേഗ്ഡേ പറഞ്ഞു

ആകാംഷ നല്ലത് തന്നെ, പക്ഷെ 
അതുകൊണ്ട് മറ്റൊരാളുടെ ഉറക്കം തടസ്സപ്പെടുത്തുന്നത് ശരിയാണോ?

അങ്ങനെ ഇരുവര്‍ക്കും മദ്ധ്യേ അൽപ്പസമയം നിശബ്ദത തളം കെട്ടി നിന്നു.

ബസ്സ്‌ അടുത്ത സ്റ്റോപ്പില്‍ നിന്നപ്പോള്‍ പൗലോസ്‌ പുറത്തിറങ്ങി പാതിരിക്കു വേണ്ടി കുറെ ആപ്പിളും ഓറഞ്ചും വാങ്ങി ക്കൊടുത്തു, എന്നിട്ട് ബസ്സിന്റെ പിന്നിലേക്ക്‌ മാറി നിന്നു ഒരു സിഗരറ്റിനു തിരി കൊളുത്തി.
ഇതു കണ്ട  ശിവറാം ഹേഗ്ഡേയും പുറത്തിറങ്ങി പൌലോസിനെ സമീപിച്ചു തന്റെ പാടുള്ള കൈകളും കാലും കാണിച്ചിട്ട് പറഞ്ഞു. ക്ഷമിക്കണം, വീണ്ടും ബുദ്ധിമുട്ടിക്കുന്നതില്‍, ദയവായി എനിക്കുവേണ്ടി പാതിരിയോടോന്നപേക്ഷിക്കണം.
പൗലോസ്‌ അയാളുടെ വാക്കുകള്‍ അത്ര കാര്യമായി ഗൌനിച്ചില്ല, കാരണം ആദ്യമായി ബസ്സില്‍ കണ്ട ഒരു അപരിചിതന്‍, അതും ഒരു ഹിന്ദു.

ദുഖിതനായ ശിവറാം വീണ്ടും പൌലോസിനോടപേക്ഷിച്ചു,  സര്‍ കുറഞ്ഞ പക്ഷം പാതിരിയെപ്പറ്റിയും ചികിത്സയേപ്പറ്റിയെങ്കിലും ഒന്ന് പറയാമോ?  എനിക്കു നേരിട്ട് അദ്ദേഹത്തെ സമീപിക്കാമെല്ലോ.

ശരി പറയാം പൗലോസ്‌ പറഞ്ഞു.

റെവറന്‍ ഫാദര്‍ തോമസ്‌ ജൊസഫ്, വള്ളിക്കോടന്‍ സ്നേഹത്തിന്റ്യും സംയമനത്തിന്റെയും മൂര്‍ത്തീഭാവം, അതാണദ്ദേഹം. സ്നേഹത്തിന്റെ അപ്പോസ്തലന്‍ എന്ന പേരിലും അറിയപ്പെടും. നാളിതുവരെ അരുണാചല്‍ പ്രദേശിലെ ഗിരി വര്‍ഗ്ഗക്കാര്‍ക്കിടയില്‍ സ്നേഹധനനായ യേശുക്രിസ്തുവിന്റെ സ്നേഹസന്ദേശം പ്രചരിപ്പിക്കുന്നതിലും, രോഗശാന്തി ശുശ്രൂഷകളിലും പങ്കെടുത്തു വരുന്നു. ഈ അടുത്ത കാലത്ത് ഇവിടെ വരികയും തുംഗഭദ്രാ നദിക്കരയില്‍ ഉള്ള ഒരു ഹരിജന്‍ കോളനിക്കടുത്തു ഒരു ചാപ്പല്‍ നിര്‍മ്മിച്ച്‌ ദൈവീക ശുശ്രൂഷകളില്‍ ഏര്‍പ്പെട്ടു വരുന്നു. ഒരു ക്രിസ്ത്യാനി എന്ന നിലക്ക് എനിക്കു ഫാദറിനെ പരിചയപ്പെടാനും തന്റെ അഗാധമായ അറിവിന്റെയും സ്നേഹത്തിന്റെയും ജലധാരയില്‍ നിന്നും പാനം ചെയ്യുവാനും  ഭാഗ്യമുണ്ടായി, ഒരു ദിവസം എന്റെ ഭവനം സന്ദര്‍ശിച്ച അദ്ദേഹം എന്റെ ഭാര്യക്കുണ്ടായിരുന്ന ഈ അസുഖം കാണുകയും ദയ തോന്നിയ ഫാദര്‍ തുടര്‍ന്ന് ഒരു മണിക്കൂര്‍ നേരം പ്രാര്‍ത്ഥന കഴിക്കുകയും ചെയ്തു എന്നിട്ട് ഒരു ജഗ്ഗില്‍ കുറെ ജലമെടുത്തു വാഴ്ത്തിയനുഗ്രഹിച്ചു എന്റെ ഭാര്യക്ക് കൊടുത്തു, അവള്‍ അത് വിശ്വാസത്തോട് പാനം ചെയ്തു.  ചുരുങ്ങിയ നാള്‍ കൊണ്ട് അത്ഭുതകരമായ മാറ്റങ്ങള്‍ അവളില്‍ കണ്ടു തുടങ്ങി.  അതിനു ശേഷം ഇന്നാണ് ഞാന്‍ ഫാദറിനെ കാണുന്നത്. ഒരു ഹിന്ദുവായ നിങ്ങള്‍ക്ക് ഒരു പക്ഷെ യേശുക്രിസ്തുവിനോടുള്ള ഇത്തരത്തിലുള്ള പ്രാര്‍ത്ഥനകളില്‍  വിശ്വാസം വരികയില്ലായിരിക്കാം. ക്ഷമിക്കണം. ഇത്തരത്തിലുള്ള അസാധാരണമായ ഒരു ചുറ്റുപാടിലായതിനാല്‍ എനിക്കു നിങ്ങളെ സഹായിക്കാന്‍ കഴിയില്ല. അടുത്ത സ്റ്റോപ്പില്‍ ആണ് എനിക്കിറങ്ങേണ്ടത്, ഒരു കാര്യം നിര്‍ദേശിക്കാം ഫാദറിന്റെ കരുണക്കായി നിങ്ങള്‍ നേരിട്ട് അദ്ദേഹത്തെ സമീപിച്ചു നോക്കുക, എനിക്കു അത്ഭുത രോഗശാന്തിയില്‍ വിശ്വാസം ഉണ്ടെന്നു പറയുക, ഒരു പക്ഷെ അദ്ദേഹം അതിനു മുതിരുന്നില്ലായെങ്കില്‍ ഇപ്രകാരം പറയുക,ഫാദര്‍ ഞാന്‍ ഒരിക്കല്‍ പുതിയ നിയമം വായിച്ചിട്ടുണ്ട് യേശുക്രിസ്തുവിന്റെ രോഗശാന്തി ശുശ്രൂഷയെപ്പറ്റിയും മറ്റും ഞാന്‍ വായിച്ചിട്ടുണ്ട്, എനിക്കതില്‍ വിശ്വാസം ഉണ്ട് എന്നും മറ്റും പറയുക, ഇതു നല്ലൊരു പ്രയോഗമാണ് അദ്ദേഹത്തിന്റെ പ്രീതി പിടിച്ചു പറ്റാന്‍ പറ്റിയ മാര്‍ഗ്ഗം.

നിങ്ങളുടെ ബസ്സ്‌ അതാ സ്ടാര്‍ട്ട് ആയി വേഗം കയറിക്കോളൂ!

ശിവറാം ഹേഗ്ഡേയുടെ ശ്രമം ഒട്ടും വിഫലമായില്ല, പൗലോസ്‌ പറഞ്ഞത് പോലെ ഉള്ള ഒരാള്‍  ആയിരുന്നില്ല ഫാദര്‍ വള്ളിക്കോടന്‍ മറിച്ച് ദയയും സ്നേഹവും ഉള്ള ഒരാളായിരുന്നു അദ്ദേഹം, ചുരുക്കത്തില്‍ ആത്മാക്കളെ (ക്രിസ്ത്യാനികള്‍ ആല്ലാത്തവരെക്കൂടിയും) രോഗത്തില്‍ നിന്നും പാപത്തില്‍ നിന്നും രക്ഷിക്കുന്നതിനു അതീവ ശ്രദ്ധാലുവായിരുന്നു എന്ന് അല്‍പ്പ സമയത്തെ സംസാരത്തില്‍ നിന്നും  ശിവറാം ഹേഗ്ഡേക്കു മനസ്സിലായി. 

തന്റെ അപേക്ഷ പ്രകാരം ഫാദര്‍ തന്റെ  ഭവനം സന്ദര്‍ശിക്കുന്നതിനുള്ള സമയം തന്നു. അങ്ങനെ നിശ്ചയിക്കപ്പെട്ട സമയത്ത് തന്നെ(രാത്രി 10.30 മണി) പൌലോസിനോടൊപ്പം പാതിരി ഒരു കാറില്‍  ശിവറാം ഹേഗ്ഡേയുടെ വീട്ടുപടിക്കല്‍ വന്നിറങ്ങി.

വളരെ സന്തോഷത്തോടെ  ശിവറാം ഹേഗ്ഡേയും കുടുംബവും അവരെ സ്വീകരിച്ചിരുത്തി.
അല്‍പ്പ സമയത്തിന്ശേഷം  ആത്മീയ ഗീതങ്ങളോടെ യോഗം ആരംഭിച്ചു.

ആ മധുര ഗാനം കേട്ടാല്‍ അത് ആ ഫാദറിന്റെ അധത്തില്‍ നിന്നു തന്നയോ എന്ന് സംശയം തോന്നും. കാരണം അത്ര ശ്രുതിമധുരമായിരുന്നു ആ ആലാപനം. 

സ്വര്‍ഗീയ ശബ്ദം ഉയരങ്ങളില്‍ നിന്നും ഒഴുകി വരുന്നത് പോലെ ശിവറാം ഹേഗ്ഡേക്കു തോന്നി.

പാട്ടിനു ശേഷം യേശുക്രിസ്തു ചെയ്ത അത്ഭുത രോഗശാന്തിയെപ്പറ്റി രേഖപ്പെടുത്തിയ വേദഭാഗങ്ങള്‍ അദ്ദേഹം വായിച്ചു കേള്‍പ്പിച്ചു.

തുടര്‍ന്ന്  ഒരു ജഗ്ഗു നിറയെ ജലം താന്‍ കൊണ്ടുവന്ന മരക്കുരിശിനു സമീപം വെച്ച ശേഷം ശിവറാം ഹേഗ്ഡേയും തന്റെ ഭാര്യയും ഏഴു കുട്ടികളും അടങ്ങിയ ആ ചെറിയ കൂട്ടതോട് തന്റെ പ്രഭാഷണം ആരംഭിച്ചു.

എങ്ങനെ ഒരു അവിശ്വാസിക്കു ക്രിസ്തുവില്‍ നിന്നും സൌഖ്യം പ്രാപിക്കാം  എന്ന വിഷയം ആസ്പദമാക്കി ഒരു നീണ്ട പ്രസംഗം നടത്തി. അതിനു ശേഷം കുടുംബത്തിലെ എല്ലാവര്‍ക്കും ഓരോ കവിള്‍ ജലം ഫാദര്‍ ജപിച്ചു നല്‍കി ഒപ്പം ഒരു പ്രാര്‍ഥനയും നടത്തി.
പുണ്യ തീര്‍ഥം ലഭിച്ച പ്രതീതിയോടെ അവരത് പാനം ചെയ്തു.
എന്തിനധികം ജലം പാനം ചെയ്തവര്‍ ഓരോരുത്തരായി  മയങ്ങി വീണു.

പിറ്റേ ദിവസം പ്രഭാതത്തില്‍ ഗാഡനിദ്രയില്‍ നിന്നുണര്‍ന്ന  ശിവറാം  ഹേഗ്ഡേ 
പാതിരിയേയും പൌലൊസിനെയും അവിടെങ്ങും കണ്ടില്ല.

ആഭരണ ഭ്രമക്കാരനായ  ശിവറാം ഹേഗ്ഡേയുടെ അലമാരയുടെ ലോക്കറിനുള്ളില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും രഗ്നങ്ങളും, തന്റെ ഭാര്യയും മക്കളും  അണിഞ്ഞിരുന്ന ആഭരണങ്ങളും പാതിരിയോടൊപ്പം അപ്രത്യക്ഷമായി!

വ്യാജ പാതിരിയും ശിഷ്യനും ഇതിനകം മറ്റെവിടെയെങ്കിലും ഉള്ള ട്രെയിനിലോ ബസ്സിലോ തങ്ങളുടെ അടുത്ത ഇരക്കു വേണ്ടിയുള്ള വല വിരിച്ചു കൊണ്ടിരിക്കുകയായിരിക്കും.

ശുഭം

വാല്‍ക്കഷണം:

സൂക്ഷിക്കുക!!!! 

ഇത്തരം രോഗശാന്തി വരമുണ്ടെന്നു  
വീമ്പിളക്കി ഒരു കൂട്ടര്‍ 
ഈ കഥയിലെ പാതിരിയേപ്പോലെ 
രഹസ്യമായല്ല, പരസ്യമായിത്തന്നെ
 സ്റ്റേജിനു മുകളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു!
പാവം ജനങ്ങളെ  കബളിപ്പിച്ചുകൊണ്ടിരിക്കുന്നു!
ഇത്തരക്കാരില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കേണ്ടതുണ്ട് ! 
യേശുക്രിസ്തു ഒരിക്കലും തന്റെ അനുകാരികള്‍ 
ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടണമെന്നു 
ആഗ്രഹിച്ചിട്ടില്ല. കല്പ്പിചിട്ടുമില്ല. 
വേദപുസ്തകത്തില്‍ ഒരിടത്തും 
അത് രേഖപ്പെടുത്തിയിട്ടും ഇല്ല.
ഇതെല്ലാം ഒരു തരം  തട്ടിപ്പാണെന്ന് തെളിഞ്ഞുകൊണ്ടിരിക്കുന്നു.
കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു 
 അതുകൊണ്ട് എന്റെ പ്രീയപ്പെട്ട വായനക്കാരെ
 നിങ്ങള്‍ കബളിപ്പിക്കപ്പെടരുത് !
നമുക്കു കുറേക്കൂടി 
ജാഗജൂഗരായിരിക്കാം 
തട്ടിപ്പു വീരന്മാര്‍ 
വരുന്നു.
ജാഗ്രതൈ !!!

picture credit: pinterest Google 

14 comments

അന്ത്യകാലത്ത് വ്യാജപ്രവാചകന്മാര്‍ പെരുകും എന്ന് മുന്‍കൂട്ടി അറിവ് തന്നിട്ടുണ്ട്.

സാറിവിടുണ്ടായിരുന്നോ?
അതെ അത് സത്യം
പക്ഷെ പലരും അത് മറന്നു
ഇത്തരം വ്യാജന്മാരുടെ പുറകെ
പോകുന്നത് കാണുമ്പോള്‍ ദുഃഖം
തോന്നുന്നു. ഇതിപ്പോള്‍ സാക്ഷരതയില്‍
മുന്‍പന്തിയില്‍ എന്ന് വീമ്പിളക്കുന്ന
നമ്മുടെ സാക്ഷാല്‍ കേരളത്തില്‍ തന്നെ
കൂടുതല്‍ അരങ്ങേറുന്നു
ഈ കഥ ഒരു മുന്നറിയിപ്പായി കരുതിയാല്‍ നന്ന്
വന്നതിനു തന്നതിന് നന്ദി മാഷേ!
വീണ്ടും കാണാം

വേഷം കെട്ടി വരുന്നവരെ സൂക്ഷിക്കണം.അങ്ങനെയുള്ളവര്‍
നന്മനിറഞ്ഞവര്‍ക്കുകൂടി പേരുദോഷം വരുത്തും!
നല്ല രചന പി.വി.സാറെ.
ആശംസകള്‍

ശരിയാണ് സാറേ,
ഇത്തരക്കാരെയാണ് ശരിക്കും ഭയപ്പെടേണ്ടത്
അവര്‍ വരുത്തി വെക്കുന്ന വിനകള്‍ താങ്കള്‍
പറഞ്ഞതുപോലെ സത്യ സന്ധമായി കാര്യങ്ങള്‍
ചെയ്യുന്നവര്‍ക്ക് വലിയ വിന തന്നെ, വീണ്ടും
വരാന്‍ തിരക്കിനിടയിലും സമയം കണ്ടെത്തിയതില്‍
പെരുത്ത സന്തോഷം
നന്ദി നമസ്കാരം
പി വി

ഹ...ഹ... യേശുവിലാണെന്‍ വിശ്വാസം,
കീശയിലാണെന്‍ ആശ്വാസം...
സൂക്ഷിക്കണേ... കള്ളന്‍മാര്‍ ഏതു വേഷത്തിലും വരും.

കഷ്ടം. പുരോഹിതന്‍റെ വേഷത്തിലിറങ്ങിയും തട്ടിപ്പ് നടത്തുകയോ. ആരേയും 
വിശ്വസിക്കാന്‍ പറ്റാത്ത കാലം.

പ്രിയ ബെഞ്ചി,
ഇവിടെയെത്താന്‍ അല്പം വൈകി.
സത്യമാണ്, അവര്‍ നമ്മെ പറ്റിക്കാന്‍
ഏതു വേഷവും കെട്ടും.
വിശ്വാസികള്‍ ജാഗ്രതൈ!
നന്ദി നമസ്കാരം
വീണ്ടും കാണാം

പ്രിയ keraladasanunni,
ഇവിടെ വന്ന് ഒരഭിപ്രായം
പറഞ്ഞതില്‍ വളരെ സന്തോഷം,
അതെ, സാധുക്കളെ കബളിപ്പിക്കാന്‍
ഏറ്റവും പറ്റിയ വേഷവും അത് തന്നെ.
പ്രത്യേകിച്ചും ഈശ്വര വിശ്വാസികളെ.
വീണ്ടും കാണാം
നന്ദി നമസ്കാരം

ആഹാ കഥയും നല്ലത് സന്ദേശവും , ചില തട്ടിപ്പുക്കാര്‍ കാരണം ഒരു പാട് നല്ല മനുഷ്യര്‍ വേദനിക്കാന്‍ കാരണമാകുമല്ലോ എന്നോര്‍ത്ത് ഞാന്‍ വേദനിക്കുന്നു ..

ഇത്തരക്കാരില്‍ നിന്നും രക്ഷപ്പെടാന്‍ നാം അല്പം
ജാഗ്രതയുള്ളവര്‍ ആയിരുന്നാല്‍ മാത്രം മതി.
മറുപടി വൈകിയതില്‍ പരിഭാവിക്കില്ലല്ലോ
വന്നതിനും തന്നതിനും നന്ദി. :-)

താങ്ക്സ് ജസ്റ്റിന്‍
വന്നതിനും തന്നതിനും

ഇതൊരു ഓര്‍മപെടുത്തല്‍ ആണ് ..ചിലരെ സൂക്ഷിക്കാന്‍ !
വളരെ നന്നായിരിക്കുന്നു
ആശംസകളോടെ
അസ്രുസ്

അസ്രുസ് തിരക്കിനിടയിലും
ഇവിടെ വന്നിതു വായിച്ചു
അഭിപ്രായം അറിയിച്ചതില്‍
പെരുത്ത സന്തോഷം
വീണ്ടും കാണാം.
ആശംസകള്‍

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.