ഓട്ട വേലു ഞങ്ങളുടെ നാടിന്റെ അഭിമാനം

20 comments

Pic. Source. Google
അന്തര്‍ദ്ദേശീയ ഓട്ട മത്സരത്തില്‍ മുന്‍പുള്ള സകല റിക്കാര്‍ഡുകളും ഭേദിച്ച് ഒന്നാമനായി വിജയിച്ച 'ഓട്ട വേലു' അഥവാ 'വടി വേലു' തുടങ്ങിയ  അപര നാമങ്ങളില്‍  അറിയപ്പെട്ടിരുന്ന കുഞ്ഞിരാമന്‍ മകന്‍ വേലായുധന്‍ പ്രശസ്തിയുടെ കൊടുമുടിയിലേക്ക്  കുതിച്ചുയര്‍ന്നതിനൊപ്പം  അതുവരെ അപ്രശസ്തര്‍   ആയിരുന്ന  ഞങ്ങളും ഞങ്ങളുടെ നാടും പ്രസിദ്ധിയുടെ കൊടുമുടിയിലേക്കുയർന്നു. 

അതിനു കാരണമായ വേലുവിനെ ഞങ്ങള്‍ നാട്ടുകാര്‍ അകമഴിഞ്ഞ് സ്നേഹിച്ചു, ആദരവോടെ ഞങ്ങള്‍ അയാളെ പലപ്പോഴും നോക്കി നിന്ന് പോയിട്ടുണ്ട്. 

അങ്ങനെ വേലുവിനൊപ്പം ഞങ്ങളെയും ഞങ്ങളുടെ നാടിനെയും പ്രശസ്തിയിലെക്കുയര്‍ത്തിയ വേലുവിനെ അനുമോദിക്കാന്‍ ഞങ്ങള്‍ നാട്ടുകാര്‍ തീരുമാനിച്ചു.

വേഗത്തില്‍ അതിനായി ഒരു കമ്മറ്റി രൂപീകരിച്ചു,  നാടിന്റെ ഹൃദയ ഭാഗത്ത്‌ ഒരു വലിയ അനുമോദന സമ്മേളനം വിളിച്ചു കൂട്ടുവാനും തീരുമാനിച്ചു,

അങ്ങനെ നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള തന്റെ ആരാധകര്‍, സുഹൃത്തുക്കള്‍ എല്ലാവരും ഒത്തൊരുമിച്ചു സമ്മേളനം ഗംഭീരമാക്കാന്‍ പ്രവര്‍ത്തനം തുടങ്ങി.

ചുരുക്ക നാളുകള്‍ കൊണ്ട് ഉടലെടുത്ത അനുമോദന കമ്മറ്റി വേലുവിനൊരു നല്ല ട്രോഫി സമ്മാനമായി നല്‍കാനും തീരുമാനിച്ചു.

സഹൃദയരും,കായിക കലാ പ്രേമികളുമായ ഞങ്ങളില്‍ നിന്നും പിരിച്ചെടുത്ത തുക കൊണ്ട് എടുത്താല്‍ പൊങ്ങാത്ത വിധത്തിലുള്ള  ഭീമാകാരമായ ഒരു ട്രോഫിയും സ്വര്‍ണ്ണ ഫലകവും മനോഹരമായ ഒരു കാഞ്ചീപുരം ഷാളും നല്‍ക്കാന്‍ തീരുമാനിച്ചു.

ഞങ്ങളുടെ നാടിന്റെ അഭിമാനം ദേശത്തും വിദേശത്തും ഒരുപോലെ ഉയര്‍ത്തിക്കാട്ടിയ വേലുവിനെ ഞങ്ങള്‍ നാട്ടുകാര്‍ അഭിനന്ദിച്ചില്ലെങ്കില്‍  പിന്നെ ആര്‍ അഭിനന്ദിക്കും?

അങ്ങനെ ആ സുദിനവും വന്നെത്തി.

സമ്മേളനസ്ഥലം കോടി തോരണങ്ങളാല്‍  അലംകൃതമായി.  വിവിധ വര്‍ണ്ണങ്ങളോട് കൂടിയ വൈദ്യുതദീപങ്ങള്‍ സമ്മേളന സ്ഥലത്തിന്  കൊഴുപ്പ് കൂട്ടി.

മനോഹരമായി നിര്‍മ്മിച്ച സ്റ്റേജില്‍ കലാപരമായി സ്ഥാപിച്ച ഇരിപ്പിടങ്ങള്‍ പ്രത്യേകം ശ്രദ്ധേയമായിരുന്നു.

ചുരുക്കത്തില്‍ യോഗസ്ഥലം ഒരു കൊച്ചു മനുഷ്യ സമുദ്രമായി മാറി എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തിയില്ല,  കാരണം വിശ്വപ്രശസ്ത കായിക താരത്തെ ഒരു നോക്ക് കാണാനും, അദ്ദേഹത്തിന്റെ വാക്കുകള്‍ നേരിട്ട് ശ്രവിക്കാനും നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ജനങ്ങള്‍ ഒഴുകിയെത്തി.

കാലേ കൂട്ടി വന്നവര്‍  ഇരിപ്പിടങ്ങളില്‍ ഇരിപ്പുറപ്പിച്ചു.  ഒടുവില്‍ എത്തിയവര്‍ പിന്നിരയില്‍ വന്ന കാലില്‍ നില്‍ക്കേണ്ടി വന്നു.

യോഗം ആരംഭിക്കുന്നതിനു ഇനിയും ചില മിനിട്ടുകള്‍ മാത്രം, പക്ഷെ സമ്മേളനത്തിന്റെ കേന്ദ്ര ബിന്ദുവായ 'ഓട്ട വേലു' ഇതുവരെ എത്തിയില്ല.  കമ്മറ്റിക്കാര്‍ക്കു ആകെ വേവലാതിയായി.

വേലുവിനെ കാണുന്നില്ലല്ലോ, തക്ക സമയത്തെത്താമെന്ന് പറഞ്ഞതാണല്ലോ, കൃത്യ നിഷ്ടയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആളായിരുന്നല്ലോ, പിന്നിതെന്തു പറ്റി!.

കമ്മറ്റിക്കാര്‍ പരസ്പരം കണ്ണില്‍ നോക്കി

എന്ത് ചെയ്യും!  ജനങ്ങളോടെ എന്ത് സമാധാനം പറയും.

പെട്ടന്ന് കമ്മറ്റിക്കാരില്‍ ചിലര്‍ കാറില്‍ വേലുവിന്റെ വീട്ടിലേക്കു പാഞ്ഞു.

വേലുവിന്റെ വീടെത്തിയ അവര്‍ അവിടെക്കണ്ട പര്‍വ്വത സമാനയായ ഒരു സ്ത്രീയോട് കാര്യം തിരക്കി.

അവര്‍ പറഞ്ഞു:

"അയ്യോ അതിയാനോരല്‍പ്പം മുന്‍പേ അരിയും മണ്ണെണ്ണയും വാങ്ങി തന്ന ശേഷം വേഗത്തില്‍ എവിടെക്കോ ഓടിപ്പോകുന്നതു കണ്ടു."

അത് കേട്ട കമ്മറ്റിക്കാര്‍ പരസ്പരം നോക്കി മിഴിച്ചു നിന്നു.

ഇനിയെന്ത് ചെയ്യും, എവിടെ തിരക്കും, പൊതുജനത്തോട് എന്ത് സമാധാനം പറയും, അല്ലെങ്കില്‍ ഇതിനൊന്നിനും മുതിരെണ്ടായിരുന്നു, എത്ര ആയിരങ്ങള്‍ പൊടിച്ചാണിത്രയും ഒപ്പിച്ചെടുത്തത്.  സമ്മേളന സ്ഥലത്തേക്ക് പോയാല്‍ ജനങ്ങള്‍ വിടില്ല.

ഇങ്ങനെ വിവിധ ചിന്തകള്‍ കമ്മറ്റിക്കാരുടെ മനസ്സില്‍ കടന്നു വന്നു, അവര്‍ അവിടെത്തന്നെ കറങ്ങി നിന്നു.

പെട്ടന്നോരാള്‍ പറഞ്ഞു ഏതായാലും ഇത്രയുമായി നമുക്ക് സമ്മേളന സ്ഥലത്തേക്ക് തന്നെ പോകാം ജനങ്ങളോടെ മാപ്പ് പറയാം. അത് തന്നെ ഒരു വഴി മറ്റൊന്നും കാണുന്നില്ല.

അങ്ങനെ അവര്‍ കത്തുന്ന മനസ്സുമായി സമ്മേളന സ്ഥലത്തേക്ക് വണ്ടി തിരിച്ചു.  സമ്മേളന സ്ഥലത്തെത്തിയ കമ്മറ്റിക്കാര്‍ വിശിഷ്ടാഥിതികള്‍ക്കൊപ്പം സ്റ്റേജില്‍ ആസനസ്തനായിരിക്കുന്ന ഓട്ട വേലുവിനെക്കണ്ട് അത്ഭുത പരതന്ത്രരായി.

ഇതെന്തോരത്ഭുതം കാറിനേക്കാള്‍ വേഗത്തില്‍ അയാള്‍ ഓടിയെത്തിയല്ലോ.

ഇതിനകം സമ്മേളനം ആരംഭിച്ചു കഴിഞ്ഞിരുന്നു.

വിശിഷ്ടാഥിതികളെ സ്വാഗതം ചെയ്ത ശേഷം, നേതാക്കന്മാരുടെ പ്രസംഗം ആരംഭിച്ചു.

സ്പോര്‍ട്സിനെപ്പറ്റിയോ, കായിക കലാ മേഘലകളെപ്പറ്റിയോഎന്തിനു നാടന്‍ തലപ്പന്ത് കളിയുടെ ബാലപാഠം പോലും അറിയാത്ത ചോട്ടാ മോട്ടാ നേതാക്കന്മാര്‍ തങ്ങളുടെ വാഗ്ധോരണി തുടര്‍ന്നു . ഇത്തരം പ്രഹസനങ്ങള്‍ കണ്ടും കേട്ടും മടുത്ത പൊതുജനം അവരുടെ പ്രസംഗ മദ്ധ്യേ അവിടവിടെ നിന്ന് ഓലിയിടാന്‍ തുടങ്ങിയെങ്കിലും കമ്മറ്റിക്കാരുടെയും വോളണ്ടിയര്‍മാരുടെയും ശ്രമഫലമായി രംഗം കൂടുതല്‍ വഷളാക്കാതെ ശാന്തമാക്കി.

പ്രസംഗകര്‍ എല്ലാവരും ഒന്നുപോലെ ഒട്ടവേലുവിനെ വാനോളം പുകഴ്ത്തി.

"വേലു മാടയാണ്, കോടയാണ്, അതാണ്‌, ഇതാണ് എന്നിങ്ങനെ തുടങ്ങി വേലുവിന്റെ അപ്പനപ്പൂപ്പന്മാര്‍ പോലും ഒട്ടാക്കാരായിരുന്നു എന്നു വരെ ഒരു നേതാവ് തട്ടി വിട്ടു. പുകഴ്ത്തല്‍ വര്‍ഷം ശമിച്ചതോടെ വേലുവിന്റെ ഊഴമായി.

ഓട്ടമത്സരത്തില്‍ നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ആളെങ്കിലും, ജീവിതത്തില്‍ ഇതാദ്യമായാണ് വേലു ഒരു  ഉച്ച ഭാഷിണിയുടെ മുന്നില്‍ നില്‍ക്കുന്നതും രണ്ടു വാക്ക് പറയുന്നതും..
വേലു നന്നേ വിഷമിച്ച്‌ ഉച്ച ഭാഷിണിക്കടുത്തെത്തി നേരത്തെ പഠിച്ചു വെച്ച വാക്കുകള്‍ ഉരുവിടാന്‍ തുടങ്ങി.  
"കലാ കായിക  പ്രേമികളെ എന്റെ നല്ലവരായ നാട്ടുകാരേ" എന്നു തുടങ്ങിയ നന്ദി പ്രകടനം വളരെ വിദഗ്ദമായി തന്നെ വേലു അവതരിപ്പിച്ചു.

വേലു  ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു  ഉച്ച ഭാഷിണിക്കടുത്തു എത്തുന്നത് മുതല്‍ തുടങ്ങിയ കരഘോഷം നന്ദി പ്രകടനാവസാനം വരെ തുടര്‍ന്നു.

അങ്ങനെ എടുത്താല്‍ പൊങ്ങാത്ത വെള്ളിക്കപ്പു ചിലരുടെ സഹായത്തോടെ മന്ത്രിമുഖ്യന്‍ വേലുവിനു സമ്മാനിച്ചു.

തുടർന്നു കമ്മറ്റിക്കാരില്‍ ഒരാള്‍ നന്ദി പ്രകടനം നടത്തിയതോടെ പരിപാടി അവസാനിച്ചു.

പെട്ടന്ന് വേലുവിന്റെ ആരാധകരും, പത്രക്കാരും മറ്റു മാധ്യമപ്രവര്‍ത്തകരും വേലുവിനു ചുറ്റും കൂടി.
വേലു അവരുടെ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കൊടുത്തു.

ആരാധകരില്‍ നിന്നും പത്രക്കാരില്‍ നിന്നും കമ്മറ്റിക്കാര്‍ വേലുവിനെ മറ്റൊരു മുറിയിലേക്ക് നയിച്ചു.
സമ്മേളനത്തിനെത്താന്‍ വൈകിയതിന്റെ കാരണം തിരക്കാന്‍ വെമ്പല്‍ പൂണ്ടിരുന്ന കമ്മറ്റിക്കാരില്‍ ഒരാള്‍ വേലുവിനോട്‌  
"എന്താ സുഹൃത്തേ സമ്മേളനത്തിനെത്താന്‍ വൈകിയത്?"

അതിനു ഞാന്‍ വൈകിയില്ലല്ലോ  മാഷേ? ഒരു പുഞ്ചിരിയോടെ വേലു പറഞ്ഞു.

എന്നിട്ട് തുടര്‍ന്നു,  "സുഹൃത്തുക്കളെ അതൊരു വലിയ കഥയാണ്!  അതുതന്നെയത്രേ എന്റെ ഈ വിജയത്തിന്റെ രഹസ്യവും. അത് ഞാന്‍ നിങ്ങളോട് ചുരുക്കിപ്പറയാം"
.
നമ്മുടെ പഞ്ചസാര കമ്പനിയില്‍ നിന്നുയരുന്ന നാലിന്റെ സൈറണ്‍  കേട്ടുണരുന്നതോടെ ആരംഭിക്കുന്ന എന്റെ യഞ്ജം അതായത് ഓട്ട യഞ്ജം രാത്രി പതിനൊന്നോടെയായിരിക്കും അവസാനിക്കുക.  നാലൂതുന്നതും കേട്ടുണരുന്ന ഞാന്‍ പാലു  മൊന്തയുമായി പാലുകാരി ശോശാമ്മ ചേടത്തിയുടെ വീടിനെ ലക്ഷ്യം വെച്ച് ഓട്ടം തുടങ്ങും.  കാരണം നാല് നാലരയോടെ ശോശാമ്മ ചേടത്തിയുടെ  വീട്ടുപടിക്കല്‍ എത്തിയില്ലങ്കില്‍ അവര്‍ പാലില്‍ വെള്ളം തട്ടും എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.  അതില്‍ എത്ര വാസ്തവം ഉണ്ട് എന്നെനിക്കറിയില്ല കാരണം, എനിക്കൊരിക്കലും വെള്ളം വീഴ്ത്തിയ പാല്‍ ശോശാമ്മ ചേടത്തിയില്‍ നിന്നും കിട്ടിയിട്ടില്ല.  കാരണം ശോശാമ്മ ചേടത്തി പശുവിന്റെ അകിട് വെള്ളമൊഴിച്ച് കഴുകിതുടങ്ങുംമ്പോഴേക്കും ഞാന്‍ അവിടെ എത്തിയിരിക്കും.  അങ്ങനെ മായം കലരാത്ത പാലുമായി ഞാന്‍ വീട്ടിലേക്കു ഓട്ടം തുടങ്ങും.
വീട്ടിലെത്തുന്നതും  പാലു മൊന്ത പത്നീ സവിധത്തില്‍ സമര്‍പ്പിച്ച ശേഷം എന്റെ മറ്റു ദിനകൃത്യങ്ങള്‍ ആരംഭിക്കുകയായി. ഉമിക്കരിയുമായി മൂന്നു നാലു  മൈല്‍ അകെലെയുള്ള പമ്പാ നദി ലക്ഷ്യമാക്കി ഓട്ടം തുടങ്ങും. ദിനകൃത്യങ്ങള്‍ കഴിഞ്ഞു മടങ്ങുമ്പോഴേക്കും നേരം നന്നേ പുലര്‍ന്നിരിക്കും.   നേരെ വീടെത്തുന്നതും സഹധര്‍മ്മണിയുടെ   പതിവ് പല്ലവി, അരിയില്ല, മുളകില്ല, അതില്ല, ഇതില്ല ഇങ്ങനെ ഒരു നീണ്ട പട്ടിക അവള്‍ നിരത്തി വെക്കും.  ഉടന്‍  തന്നെ പരിചയക്കാരനും നല്ലൊരു സ്പോര്‍ട്ട്സു സ്നേഹിയുമായ കൊച്ചാപ്പുവിന്റെ പലചരക്ക് കട ലക്ഷ്യമാക്കി ഓട്ടം തുടങ്ങും.

നേരം പര പരാ വെളുത്തിട്ടും ഉറക്കത്തില്‍ നിന്നുണരാതെ കിടക്കുന്ന കൊച്ചാപ്പു മുതലാളിയെ വിളിച്ചുണര്‍ത്തി ആവശ്യമായ സാധങ്ങള്‍ വാങ്ങി നേരെ വീട്ടിലോട്ടോരോട്ടം. ഇതിനകം ഓഫീസ്സിലേക്ക് പുറപ്പെടേണ്ട സമയം ഏതാണ്ടായിക്കഴിഞ്ഞിരിക്കും.

അങ്ങനെ അടുക്കളയിലേക്കു കയറി ഏതാണ്ടൊക്കെ തിന്നു എന്ന് വരുത്തി ഏഴെട്ടു മൈലകലെയുള്ള ഓഫീസിനെ ലക്ഷ്യമാക്കിയുള്ള അടുത്ത ഓട്ടം തുടങ്ങും.

ഓഫീസ്സില്‍ എത്തിയാലുടന്‍ രാജിസ്ടറില്‍ ഒപ്പ് വെച്ച ശേഷം ഓഫീസ്സര്‍ രാമകൃഷ്ന്നുള്ള വെറ്റില അടക്ക സിഗരട്ട് തുടങ്ങിയവക്കായുള്ള ഓട്ടം.  പിന്നെ ഫയലുകളുമായി ഒരു മേശക്കരികില്‍ നിന്നും മറ്റൊരു മേശക്കരികിലേക്കുള്ള ഓട്ടം വൈകിട്ട് അഞ്ചു മണി വരെ ആ യഗ്നം  തുടരുന്നു.

ഇടക്കൊന്നു പറയട്ടെ!

ഇതിനിടയില്‍ ഒരു മയില്‍ വാഹനം വാങ്ങിയാല്‍ ഈ 

ഓട്ടത്തിനൊരു  ശമനം കിട്ടുകയും അങ്ങനെ കുറെ സമയം 

ലാഭിക്കുകയും ചെയ്യാമല്ലോ എന്ന്  കരുതി വിവരം ഭാര്യയെ  

ധരിപ്പിച്ചു എങ്കിലും അവള്‍ അതിനു വഴങ്ങിയില്ല. അപ്പോഴെല്ലാം 

എന്തെങ്കിലും  ഒഴികൊഴിവ് പറഞ്ഞു അവള്‍ ഒഴിഞ്ഞു മാറും.   

പിന്നെപ്പിന്നെ സൈക്കിള്‍ വാങ്ങുന്ന കാര്യത്തെപ്പറ്റി ഒട്ടു 

ചിന്തിച്ചിട്ടുമില്ല.  തന്നെയുമല്ല അത് അന്ന് വാങ്ങിയിരുന്നെങ്കില്‍ 

ഇന്നെനിക്കിങ്ങനെ ഒരു വിജയം നേടാന്‍ കഴിയുമായിരുന്നോ,

ഓട്ട മത്സരത്തിനു മുന്‍പ് ജീവിതത്തില്‍ ഒരിക്കല്‍ പോലും ഓട്ട 

പ്രാക്ടീസ് ഞാന്‍ നടത്തിയിട്ടില്ല.  ഈ നിത്യ ഓട്ടയെഗ്നമത്രേ 

എന്റെപ്രാക്ടീസ്.  ഇന്നും എവിടെയെല്ലാമോ ഓടി ഒടുവില്‍ 
ഇവിടേക്കെത്താന്‍  ഓട്ടം തുടങ്ങുന്നതിനു മുന്നാണ്‌ ഇന്നത്തേക്ക്  കഞ്ഞി വെക്കാന്‍ മണ്ണെണ്ണ ഇല്ലന്ന വിവരം ഭാര്യ അറിയിച്ചത്. അതുകേട്ട പാതി കേള്‍ക്കാത്ത പാതി,  ഇന്നതെത്തിയില്ലെങ്കില്‍ ഇന്നു രാത്രി പട്ടിണി കിടന്നത് തന്നെ എന്ന് കരുതി മണ്ണെണ്ണപ്പാട്ടയുമായി  കൊച്ചാപ്പുവിന്റെ പലചരക്ക് കട ലക്ഷ്യമാക്കി ഒറ്റ ഓട്ടം. അങ്ങനെ മണ്ണെണ്ണ വാങ്ങി ഭാര്യാ സവിധത്തിലേക്കും പിന്നവിടെ നിന്നും ഇങ്ങോട്ടും.  ജീവിതത്തില്‍ ഒരിക്കലും ഒരിടത്തും സമയം തെറ്റിയെത്തിയിട്ടില്ലാത്ത  ഒരാളാണ് ഞാന്‍ എന്ന് നല്ല ചങ്കുറപ്പോടു തന്നെ പറയാന്‍ എനിക്കു കഴിയും.  ഇവിടെയും ഞാന്‍ അത് തെറ്റിച്ചിട്ടില്ല സാറെന്മാരെ !

പക്ഷെ ജീവിതത്തില്‍ ഒരു ദുഃഖം മാത്രം ഇനിയും അവശേഷിക്കുന്നു.

"ഇത്ര കൃത്യ നിഷ്ടയോടു കൂടി കാര്യങ്ങള്‍ ചെയ്തിട്ടും വീട്ടിലും നാട്ടിലും ഓഫീസിലും ഇന്നും ഞാന്‍ ഒരു അന്യനെപ്പോലെയാണ്."  വളരെ വിശ്വസ്തതയോടും കൃത്യ നിഷ്ടയോടും കൂടി കാര്യങ്ങള്‍ ചെയ്തിട്ടും ഇപ്പോഴും ഞാനാ അസ്ഥിര തൊഴിലാളികളുടെ ലിസ്റ്റില്‍ തന്നെ, അതും അഞ്ചാറു കൊല്ലം മുന്‍പ്. കിട്ടിക്കൊണ്ടിരുന്ന അതേ ശമ്പളത്തില്‍!

ആരോടും പരാതിയില്ല, 

അല്ലെങ്കില്‍ പിന്നെ ആരോട് പരാതി പറയാനാ, പറഞ്ഞിട്ട്  എന്ത് കാര്യം!

അതെപ്പറ്റി പരാതി പറഞ്ഞിട്ട് കാര്യമില്ലന്നറിയാം. 

എല്ലായിടത്തും നിന്നും കിട്ടും ഒരു മെഡലോ, കപ്പോ, ഒരു ഫലകമോ, "അവാര്‍ഡ്" എന്ന ഓമനപ്പേരില്‍.
അതുകൊണ്ടെന്തു ഫലം ?  അത് തട്ടും പുറത്തിരുന്നു ദ്രവിക്കുകയോ തുരുമ്പെടുക്കുകയോ ചെയ്യും. 
എന്തായാലും "കോരന് പിന്നേയും കഞ്ഞി കുമ്പിളില്‍ തന്നെ" എന്ന നഗ്ന സത്യം എന്റെ ജീവിതത്തില്‍ അന്വര്‍ഥമായിക്കൊണ്ടിരിക്കുന്നു.

അല്ലെങ്കിലും എന്റെ സാറെന്മാരെ ഇതൊക്കെ ഇവിടെ  പറഞ്ഞിട്ടെന്തു കാര്യം!  

ഞാന്‍ ഓടാന്‍ വിധിക്കപ്പെട്ടിരിക്കുന്നവന്‍ ആണല്ലോ.

പെട്ടന്ന് തന്റെ വാച്ചിലേക്ക് നോക്കിയ വേലു എന്തോ ഓര്‍ത്തിട്ടെന്നപോലെ കമ്മറ്റിക്കാര്‍ക്ക് നേരെ കൈ കൂപ്പി നന്ദി പറഞ്ഞതും,  കൂറ്റന്‍ ട്രോഫിയും ചുമലിലേറ്റി വായൂ വേഗത്തില്‍ ഒറ്റ ഓട്ടം.

അത് കണ്ട കമ്മറ്റിക്കാര്‍ പരസ്പ്പരം നോക്കി വീണ്ടും മിഴിച്ചു നിന്നു.

ശുഭം 

Picture Credit. Google.com


20 comments

നായക്കിരിക്കാന്‍ നേരവുമില്ല, നായ നടന്നിട്ടൊരു കാര്യവുമില്ല

കൊള്ളാം ഓട്ടവേലുവിന്റെ ഓട്ടം. പഞ്ചസാരമില്ലിലെ സൈറണ്‍ മുഴങ്ങുന്നതു കേട്ടപ്പോള്‍ പുളിക്കീഴില്‍ തന്നെ നടന്ന സംഭവമാണെന്നു മനസ്സിലായി. അതോ ഭാവനയോ?... ഇനി ഞാനും ഒന്ന് ഓടട്ടെ... പലചരക്കുകടക്കാരന്‍ കൊച്ചാപ്പുവും പാല്‍ക്കാരി ശോശാമ്മച്ചേടത്തിയുമൊക്കെ ഉള്ളതുതന്നെയാണോ എന്നറിയാന്‍... എന്തായാലും സംഭവം കലക്കി!!! ആശംസകള്‍...

നന്നായിരിക്കുന്നു.
ആശംസകള്‍

ഓട്ടം തന്നെ നെട്ടോട്ടം,,

അജിത്‌ സാര്‍
ആദ്യ പ്രതികരണത്തിന് നന്ദി
പാവം നായയുടെ ഒരു കാര്യമേ :-)

ബെഞ്ചി,
പശ്ചാത്തലം പുളിക്കീഴും പഞ്ചസാരമില്ലും
ആയി എടുത്തെന്നു മാത്രം എല്ലാം വെറും
ഭാവന മാത്രം, പക്ഷെ അങ്ങനെ ഒരു
പാല്‍ക്കാരി ഞങ്ങളുടെ നാട്ടില്‍ വസിചിരുന്നതായി
ഒരു നേരിയ ഓര്‍മ്മ ഉണ്ട് :-)
പക്ഷെ കൊച്ചാപ്പു വെറും വെറും ഭാവന,
ഓട്ട വേലുവിനെപ്പോലെ അവിടേക്ക് ഇനി
ഓടിയിട്ടു ഒരു കാര്യവുമില്ല
ശോശാമ്മ ചേടത്തി ഇതിനകം
മണ്മറഞ്ഞു കാണും
എന്തായാലും രസകരമായ പ്രതികരണവുമായി
വന്നതില്‍ പെരുത്ത സന്തോഷം
വീണ്ടും കാണാം

വീണ്ടും കാണാം
തങ്കപ്പെന്‍ സാറേ
വീണ്ടും വന്നതില്‍
സന്തോഷം

ടീച്ചറെ നന്ദി
പാവം വേലു ജീവിതം മൊത്തം
ഓടിതെര്തിട്ടും
വല്യ നേട്ടങ്ങളൊന്നും
ഈ ഓട്ടം കൊണ്ടുണ്ടായില്ലെങ്കിലും
ഞങ്ങള്‍ നാട്ടുകാരും നാടും
ലോക പ്രസസ്തമായെല്ലോ
എന്നൊരു നേട്ടം മാത്രം ബാക്കി

ഹ ഹ ഹ ഓട്ട വേലു കൊള്ളാം നല്ല അരസമായിരുന്നു ആശംസകള്‍

നന്ദി
പുണ്യാളാ.
തമാശ ഇഷാടായി
എന്നറിഞ്ഞതില്‍
പെരുത്ത സന്തോഷം
വീണ്ടും കാണാം
പുതിയവ?

ജീവിതം തന്നെ ഓരോട്ടമല്ലേ വേലുവിന്റെ ഓട്ടം പോലെ ..

അതെ സിദ്ദിക്ക്
ഒരു വിധത്തില്‍ അല്ലെങ്കില്‍
മറ്റൊരു വിധത്തില്‍ നാമെല്ലാം
വേലുവിനെപ്പോലെ ഓരോരോ
ഓട്ടങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്നവര്‍
വീണ്ടും വന്നതില്‍ നന്ദി
നമസ്കാരം

നന്നായിട്ടുണ്ട് ഒട്ടവേലുവിന്റെ ഓട്ടം ....

ഇവിടെയെത്താനും ഈ കമന്റു കാണാനും
അല്പം വൈകി.
ക്ഷമ

എഴുത്ത് നന്നായിട്ടുണ്ട്.

നന്ദി കുമാരേട്ട നന്ദി.
കഥ ഇഷ്ടായി
എന്നറിഞ്ഞതില്‍
പെരുത്ത സന്തോഷം
സസ്നേഹം
ഫിലിപ്പ്

ശരിയാ ഈ മെഡലും കപ്പും ഒക്കെ കൊടുക്കുന്നകാശിനു.. നാഴി അരിവാങ്ങിക്കാനുള്ളത് കാശായി കൊടുത്താല്‍ ഇത്തരം പല വേലുമാരും രക്ഷപ്പെടും.. നന്നായിട്ടുണ്ട്.. ഏരിയല്‍ സാര്‍... ഭാവുകങ്ങള്‍..

കഥ ഇഷ്ടായി..വേലുവിനെ പോലെ ഓടാനായി വിധിക്കപ്പെട്ടവര്‍ ഇനിയും നമ്മുടെ നാട്ടില്‍ കാണുമായിരിക്കും അല്ലെ മാഷേ...

വേലുവിന്റെ ഓട്ടം ബഹുരസം ഉള്ളതാണെന്ന് പറയാതിരിക്കാൻ പറ്റത്തില്ല. പിന്നെ ഒരു കാര്യം sosshammaചേടത്തി മരിച്ചു പോയി. അരിക്കച്ചവടവും അവർക്ക് ഉണ്ടായിരുന്ന്നു - പോൾ വര്ഗീസ് valanjavattom

ഓട്ടവേലു നല്ല രസമുണ്ട്. കഥയിലെ ശോശാമ്മ ചേടത്തി നാലുവർഷം മുൻപ് മരിച്ചു പോയി. അവർക്ക് പാല് കച്ചവടംകൂടാതെ അരിക്കച്ചടവും ഉണ്ടായിരുന്നു. പാലിൽവെള്ളമൊഴിക്കുന്നതുപോലെ അരിക്കച്ചവടത്തിലും ഒരു പണി ചെയ്യുംകട്ടി വെക്കുന്ന തട്ടത്തിന് അടിയിൽ ഒരു നിശ്ചിത കനത്തിൽപലകകഷ്ണം ഒട്ടിച്ചുവെക്കും അപ്പോൾ അരി വെക്കുന്ന തട്ടം എപ്പോഴും മുൻതൂക്കം ഉള്ളതായി വാങ്ങുന്നവർക്ക് തോന്നുന്നു. രണ്ടു കൂട്ടർക്കും സന്തോഷം. ഒരു ചെറിയൊരു അഡ്ജസ്റ്മെന്റ്.. ഒരു രണ്ടു ഇഞ്ച് ഉയർന്നാണ് തട്ടങ്ങൾ ത്രാസ്സിനടിയിൽ ഉള്ള ഡെസ്കിനു മുകളിൽ തൂക്കാത്ത സമയത്ത് കാണപ്പെടുന്നത് രണ്ട് ഇഞ്ചുപലക കഷണം ആണ് ഒട്ടിച്ചുവെക്കുന്നത് അപ്പോൾ ആർക്കും സംശയം തോന്നുകയുമില്ല

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.