മരങ്ങളില്‍ മനുഷ്യ ഭാവി: ഒരാഹ്വാനം

5 comments


Photo by PVA


ഇന്നലെ ഞാനാ ടാറിട്ട റോഡിന്നരികില്‍ 
കണ്ട ആ തണല്‍മരം
ഇന്നെവിടെപ്പോയി മറഞ്ഞെന്റെ സോദരാ?
റോഡു വിസ്തൃതിക്കെന്നും വീട് നിര്‍മ്മാണം-
പിന്നെ പുരോഗമനം എന്നും പറഞ്ഞാ-
രാഷ്‌ട്ര നിര്‍മ്മാണപ്രവര്‍ത്തകരും, നാട്ടുകാരും 
ചേര്‍ന്നതു വെട്ടി മാറ്റിയെന്‍ സോദരാ!
"ഹാ !! കഷ്ടം എന്ത് പുരോഗമനം ഇതു?"
ഓര്‍ത്തു ഞാന്‍ മൂക്കത്ത് വിരല്‍ വെച്ചു പോയി!
മാനവ ജാതി തന്‍ നിലനില്‍പ്പു തന്നെയും
മരങ്ങളില്‍ ആശ്രയം തേടി നില്‍ക്കുന്നെന്ന്
കൊട്ടി ഘോഷിക്കുന്ന പരിതസ്ഥിതി ഗെവേഷകരിതു-
കണ്ടില്ലന്നു നടിക്കുന്നതും കഷ്ടം!
"ആലിന്‍ തയ്യിനോരാള്‍ വെള്ളമലിവോടൊഴിക്കുകില്‍
വളരുമ്പോഴതേകുന്നു വരുവോര്‍ക്കൊക്കെയും തണല്‍"
എന്ന കവി വാക്യം ഇവര്‍ പാടേ മറന്നുവോ?
ഒരു പരിതസ്ഥിതി ദിനം കൂടി വന്നെത്തുന്നിതാ വാതില്‍ക്കല്‍
ജൂണ്‍ ആദ്യ വാരം വന്നെത്തുന്നാദിനം
ആര്‍ഭാടത്തോടെ അടിച്ചു പൊളിക്കുന്നൂ  ചിലര്‍.
അവിടെയും ഇവിടെയും ചിലര്‍ മരത്തൈകള്‍ നാട്ടിയും
വെള്ളം പകര്‍ന്നും അതൊരു പതിവ് ചടങ്ങാക്കി മാറ്റുന്നു.
വിശ്രമം കൊണ്ടീടും പിന്നവര്‍ അഭ്രപാളികള്‍ക്കുള്ളില്‍.
അടുത്ത ആഘോഷ ദിനവും കാതോര്‍ത്തിരിക്കുന്നു പിന്നെയവര്‍ 
കാലങ്ങള്‍ നീളണ്ട ഇതാ വരുന്നു  മഴുവുമായി മറ്റു ചിലര്‍-
അപ്പാവം മരങ്ങള്‍ തന്‍ കടക്കല്‍  കോടാലി വെക്കുവാന്‍.
അവേശമോടവര്‍, ആര്‍ഭാടമോടവര്‍ വെട്ടി മാറ്റുന്നാപ്പാവം മരങ്ങളെ.
പുതിയൊരു മരം നട്ടു പിടിപ്പിക്കുവാന്‍ കാട്ടീടുമോ ഈയോരാവേശം?
 അതുണ്ടാവില്ലാ ദൃഡം തര്‍ക്കമൊട്ടുമേ  വേണ്ടിതില്‍. 
അങ്ങനെ ചെയ്കില്‍ അതല്ലേ സുഹൃത്തേ
അവര്‍ തന്‍ തലമുറക്കേകിടും ആശിഷം
അതല്ലേ നമ്മള്‍ തന്‍ സംസ്കാരവും വേദവും ഓതീടുന്നതും
ഹൈന്ദവ വേദമാം ഭഗവല്‍ഗീത തന്‍ താളുകളില്‍ നാം കാണുന്നീവിധം:
"മരങ്ങള്‍, തന്‍ സര്‍വ്വവും മാനവ രാശിക്കായ്
മനസ്സോടെ ഏകുന്നു തങ്ങള്‍ തന്‍ അന്ത്യം വരെയും."
ഇത്ര വന്‍ ത്യാഗം നമുക്കായി  ചെയ്യുന്ന പാവം മരങ്ങളില്‍
ഇനിയെങ്കിലും അല്‍പ്പം ദയ കാട്ടീടുമോ മരം വെട്ടിടും പ്രിയരേ!
ഇത്ര നല്‍കാര്യം നമുക്കായി മൂകരായ് ചെയ്യും മരങ്ങളെ
ഇത്ര ക്രൂരമായ് വെട്ടി മാറ്റീടെണമോ ?
ക്രൈസ്തവ വേദമാം വിശുദ്ധ ബൈബിള്‍ തന്‍ സൃഷ്ടി വര്‍ണ്ണനയിലും
കാതലാമീസത്യം വായിക്കുന്നീവ്വിധം:
"കിഴക്കുള്ളോരേദനില്‍ ദൈവം മനുഷ്യനെ-
കായ് കനികള്‍ നിറഞ്ഞൊരു തോട്ടത്തിലാക്കി വഴുന്നതിനായി."
മാനവ ജാതി തന്‍ നിലനില്‍പ്പ്‌ തന്നെയും
മരങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നു എന്നുള്ള ധ്വനിയല്ലേ
ഈ സൃഷ്ടീ വിവരണം വിളിച്ചോതീടുന്നതും
വലിയൊരപകടം നാം നേരിടും മുന്‍പേ
ചെറിയോരോ തൈകള്‍ നട്ടു നാടിനെയും
നാട്ടാരെയും നമുക്കു രക്ഷിക്കാം!!!


    o0o 

കൂടുതല്‍ മരങ്ങളുടെ ചിത്രങ്ങള്‍, കഴിഞ്ഞ ദിവസത്തെ നാട് സന്ദര്‍ശനത്തിനിടയില്‍ കിട്ടിയവ അഥവാ അഭ്രപാളികളില്‍ പകര്‍ത്തിയവ അടുത്തൊരു ബ്ലോഗില്‍ കാണുക...


ഇതോടുള്ള ബന്ധത്തില്‍ മരങ്ങളെക്കുറിച്ചും  അതിന്റെ നിലനില്‍പ്പിന്റെ  ആവശ്യകതയെപ്പറ്റിയും എഴുതിയ ഒരു കുറിപ്പ് (കുറേക്കൂടി വിശദമായ ഒരു വിവരണം) ഇവിടെ  ഇംഗ്ലീഷിലും ഇവിടെ മലയാളത്തിലും വായിക്കുക

To read an elaborated write up on this subject please click on the below links: 

In English and in Malayalam

Source:
Ariel's Musings,
Bhagavatgeetha
Bible


Source:

5 comments

ഹത് കൊള്ളാല്ലോ മാഷേ!
പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍ അല്ലെ?
ശരി ശരി പോരട്ടെ...പോരട്ടെ....
എന്നാല്‍ ആദ്യ കമന്റു
എന്റേതു തന്നാകട്ടെ
എന്താ ?
നന്ദി
നമസ്കാരം

പുതിയ ബ്ലോഗ് എന്ന ആശയം നന്നായി. ഈ ബ്ലോഗ് ഒന്ന് മിനുക്കിയെടുക്കണം. അധികം മെയ്ക്കപ്പ് വായിക്കാൻ വിഷമം ഉണ്ടാക്കും. നിറം കുറച്ചാൽ നന്നായിരിക്കും. സ്വാഗതം ചെയ്യുന്നു.

അതെയതെ. നിറം കുറച്ചാല്‍ നന്നായിരിക്കും. കണ്ണിന് ഇത്തിരി സ്ട്രെയിന്‍ ഉണ്ട് വായിച്ചെടുക്കാന്‍. മാത്രമല്ല വേര്‍ഡ് വെരിഫിക്കേഷന്‍ എടുത്ത് മാറ്റുകയും വേണം. ആശംസകളോടെ അജിത്ത്.

നന്ദി ടീച്ചര്‍ നന്ദി
സന്ദര്‍ശനത്തിനും
നിര്‍ദേശങ്ങള്‍ക്കും.
നിറം മാറ്റി.

അജിത്‌ മാഷേ
എന്റെ പുതിയ ബ്ലോഗില്‍
വന്നതില്‍ ഒത്തിരി സന്തോഷം
മിനി ടീച്ചര്‍ പറഞ്ഞ പ്രകാരം
നിറം മാറ്റി ഒപ്പം
വേര്‍ഡ് വെരിഫിക്കേഷനും
എടുത്തു കളഞ്ഞു
നന്ദി നിര്‍ദേശങ്ങള്‍ക്കും.

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.