മരങ്ങൾ മണ്‍മറയുമ്പോൾ മാത്രം അറിയുന്നു നാമതിൻ വില
Home » Posts filed under Trees
Showing posts with label Trees. Show all posts
Showing posts with label Trees. Show all posts
സച്ചിദാനന്ദം ഗ്രൂപ്പിൽ ആദ്യം ഇട്ട വരികൾ
![]() |
| ഇടത്തു നിന്നു മൂന്നാമത് ശ്രീ സുഭാഷ് ചന്ദ്രൻ |
ഇന്നു പ്രിയ സുഹൃത്ത് സുഭാഷ് ചന്ദ്രൻറെ ക്ഷണപ്രകാരം ഒരു പുതിയ
ഗ്രൂപ്പിൽ സച്ചിദാനന്ദം ചേർന്നു.
പെട്ടന്നു മനസ്സിൽ വന്ന ചില വരികൾ ഇങ്ങനെ കോറിയിട്ടു
ഇതിനെ എന്തു പേരിട്ടു വേണമെങ്കിലും വിളിച്ചോളൂ !!!
സച്ചിദാനന്ദം ഗ്രൂപ്പിൽ ആദ്യം ഇട്ട വരികൾ
മരങ്ങളിൽ മനുഷ്യഭാവി
ആശ്രയിച്ചു നിൽക്കുന്നു എന്ന സത്യം
മറന്നയ്യോ മാനവർ മരങ്ങളെ
നിഷ്കരുണം മരണത്തിനേൽപ്പിക്കുന്നു.
നിഷ്ക്കരുണം വെട്ടിമാറ്റും
മരത്തിന്നു പകരം മറ്റൊരു തൈ
നട്ടിടാനെങ്കിലും മനസ്സാക്ഷി
കാട്ടുമോ വെട്ടിമാറ്റും പ്രിയ മാനുഷാ ?
മരങ്ങളില്‍ മനുഷ്യ ഭാവി!!! മരങ്ങള്‍ നമ്മുടെ ഉറ്റ മിത്രങ്ങള്‍ അവയെ നമുക്ക് നിഷ്കരുണം നശിപ്പിക്കാതിരിക്കാം
മേൽക്കുറിക്കൊരു അനുബന്ധം
ഇപ്പോൾ fb സുഹൃത്തിൻറെ (Lissy Thomas കൌതുകം's photo) പേജിൽ നിന്നും കിട്ടിയ കൌതുകം ഉണർത്തുന്നതും ഒപ്പം ചിന്തനീയവുമായ ഒരു വാർത്ത

നമുക്ക് പലതും അറിയില്ല...!!
ഒരു പെണ്‍കുഞ്ഞ് പിറന്നാല്‍ നൂറ്റിപ്പതിനൊന്ന് മരങ്ങള്‍ നടണം. അതാണ് പിപ്പലാന്ത്രി ഗ്രാമത്തിന്റെ നിയമം.
പെണ്‍കുഞ്ഞുങ്ങള്‍ പിറക്കുമ്പോള്‍ പിപ്പലാന്ത്രിക്ക് അത് ആഘോഷമാണ്. കുഞ്ഞിന്റെ അച്ഛനമ്മമാര്‍ മാത്രമല്ല അവിടുത്തെ മണ്ണും വിണ്ണും പൂക്കളും പുഴകളും കിളികളുമെല്ലാം ആ ആഹ്ലാദത്തില്‍ പങ്കുചേരും. അതിനു കാരണമുണ്ട് ഒരു പെണ്‍കുഞ്ഞ് പിറന്നാല്‍ നൂറ്റിപ്പതിനൊന്ന് മരങ്ങള്‍ നടണം. അതാണ് രാജസ്ഥാനിലെ പിപ്പലാന്ത്രി ഗ്രാമത്തിന്റെ നിയമം.
ആറു വര്‍ഷം മുമ്പ് ഗ്രാമവാസികള്‍ ഒത്തുചേര്‍ന്ന് ഉണ്ടാക്കിയതാണ് ഇങ്ങനെയൊരു ചിട്ട. അതിനു ശേഷം ഒരുപാട് പെണ്‍കുഞ്ഞുങ്ങള്‍ പിറന്നു; അവരുടെ കൂടപ്പിറപ്പുകളായി രണ്ടര ലക്ഷത്തിലേറെ മരങ്ങളും! ഔഷധവൃക്ഷങ്ങളും ഫലവൃക്ഷങ്ങളുമാണ് നടുന്നത്. ഇവ വെട്ടാന്‍ പാടില്ല. ഈ മരങ്ങളുടെ ഇലകളും ഫലങ്ങളും തന്നെ വേണ്ട വരുമാനം തരും.
ഗ്രാമത്തലവനായ ശ്യാംസുന്ദര്‍ പലിവാലിന്റെ മനസ്സില്‍ മുള പൊട്ടിയ ആശയമാണിത്. പലിവാലിന്റെ മകള്‍ കിരണ്‍ ചെറിയ പ്രായത്തില്‍ തന്നെ മരിച്ചിരുന്നു. അവളുടെ ഓര്‍മ നിലനിര്‍ത്താന്‍ 'കിരണ്‍നിധി യോജന' എന്നു തന്നെ മരം നടല്‍ പദ്ധതിക്ക് പേരിട്ടു.
പെണ്‍കുഞ്ഞ് പിറന്നാല്‍ ആ വീട്ടിലേക്ക് നൂറ്റിപ്പതിനൊന്ന് വൃക്ഷത്തൈകള്‍ എത്തിക്കും. ഇതുമാത്രമല്ല ഗ്രാമഭരണകൂടം ചെയ്യുക. ഗ്രാമവാസികളില്‍നിന്ന് 21,000 രൂപ പിരിച്ചെടുത്ത് കുഞ്ഞിന്റെ അച്ഛനു നല്‍കും. അച്ഛന്‍ ആ പണത്തിനൊപ്പം പതിനായിരം രൂപ കൂടി ചേര്‍ത്ത് ബാങ്കില്‍ ഇരുപതു വര്‍ഷത്തേക്ക് സ്ഥിരനിക്ഷേപമായി ഇടണം. മകള്‍ക്ക് പരമാവധി വിദ്യാഭ്യാസം നല്‍കണം. അവളെ പ്രായപൂര്‍ത്തിയാകുംമുമ്പ് വിവാഹം കഴിപ്പിച്ചയയ്ക്കില്ലെന്ന ഉറപ്പും നല്‍കണം. അവളുടെ പേരില്‍ നട്ട മരങ്ങള്‍ പരിപാലിക്കുന്നതില്‍ വീഴ്ച വരുത്തരുത്. ഇതൊക്കെയാണ് നിബന്ധനകള്‍.""''
അതിനു പോസ്റ്റിൽ കൊടുത്ത മറുപടി
ഇത് കൊള്ളാല്ലോ സംഗതി !
ഇത് എല്ലാ സ്റ്റേറ്റിലും നിലവിൽ
വന്നെങ്കിൽ രക്ഷപ്പെട്ടു പോയെനേം
കാരണം നമ്മുടെ നിലനിൽപ്പു തന്നെ
മരങ്ങളിൽ ആശ്രയിച്ചു നില്ക്കുന്നു
ഇന്ന് കുറിച്ച ഈ വരികൾ വായിക്കുക....
കടപ്പാട് Lissy Thomas/ കൌതുകം ഫോട്ടോ
നമുക്കു നമ്മുടെ മരങ്ങളെയും വന സമ്പത്തിനേയും സംരക്ഷിക്കാം "Let us save our trees and other forest resources." Please Join Me in this good cause. Thank You.
![]() |
| ചിത്രം കടപ്പാട് മനോരമ |
![]() |
| ചിത്രം കടപ്പാട് ഷിബു തോവാള |
അങ്ങനെ നമ്മേയും നമ്മുടെ
വരും തലമുറയേയും വലിയൊരു വിപത്തിൽ നിന്നും നമുക്കു രക്ഷിക്കാം.
അതിനായി ഇപ്പോഴേ നമുക്കു
തയ്യാറെടുക്കാം.
എന്നോടൊപ്പം ഈ സംരഭത്തിൽ പങ്കാളികൾ ആകുവാൻ എന്റെ എല്ലാ പ്രിയ വായനക്കാരെയും മിത്രങ്ങളെയും സാദരം ക്ഷണിക്കുന്നു.
നിങ്ങളുടെ ശബ്ദം
എനിക്കൊപ്പം ഇവിടെ ഉയർത്താൻ താഴെ കൊടുക്കുന്ന ഈ
ലിങ്കിൽ അമർത്തി
അവിടെ സൈൻ ഇൻ ചെയ്യുക.
ഈ വിവരം നിങ്ങളുടെ
ബ്ലോഗിലൂടെയോ സോഷ്യൽ സൈറ്റുകളിലൂടെയോ മറ്റു
സുഹൃത്തുക്കളിലേക്കും എത്തിക്കുക.
ഈ നല്ല സംരഭത്തെ
വിജയിപ്പിക്കുക.
ഇതേപ്പറ്റി കൂടുതൽ വിവരിച്ചിരിക്കുന്ന കൂടുതൽ ചിത്രങ്ങൾ ഉൾക്കൊണ്ട ഒരു
ഇംഗ്ലീഷ് പോസ്റ്റു താഴെയുള്ള ലിങ്കിൽ വായിക്കുക.
സസ്നേഹം
നിങ്ങളുടെ സ്വന്തം
വളരുന്ന മരങ്ങളും മരിക്കുന്ന മരങ്ങളും - Growing Trees And Dying Trees
മരങ്ങളില്‍ മനുഷ്യ ഭാവി: ഒരാഹ്വാനം
![]() |
| Photo by PVA |
ഇന്നലെ ഞാനാ ടാറിട്ട റോഡിന്നരികില്‍
കണ്ട ആ തണല്‍മരം
ഇന്നെവിടെപ്പോയി മറഞ്ഞെന്റെ സോദരാ?
റോഡു വിസ്തൃതിക്കെന്നും വീട് നിര്‍മ്മാണം-
പിന്നെ പുരോഗമനം എന്നും പറഞ്ഞാ-
രാഷ്‌ട്ര നിര്‍മ്മാണപ്രവര്‍ത്തകരും, നാട്ടുകാരും
ചേര്‍ന്നതു വെട്ടി മാറ്റിയെന്‍ സോദരാ!
"ഹാ !! കഷ്ടം എന്ത് പുരോഗമനം ഇതു?"
ഓര്‍ത്തു ഞാന്‍ മൂക്കത്ത് വിരല്‍ വെച്ചു പോയി!
മാനവ ജാതി തന്‍ നിലനില്‍പ്പു തന്നെയും
മരങ്ങളില്‍ ആശ്രയം തേടി നില്‍ക്കുന്നെന്ന്
കൊട്ടി ഘോഷിക്കുന്ന പരിതസ്ഥിതി ഗെവേഷകരിതു-
കണ്ടില്ലന്നു നടിക്കുന്നതും കഷ്ടം!
"ആലിന്‍ തയ്യിനോരാള്‍ വെള്ളമലിവോടൊഴിക്കുകില്‍
വളരുമ്പോഴതേകുന്നു വരുവോര്‍ക്കൊക്കെയും തണല്‍"
എന്ന കവി വാക്യം ഇവര്‍ പാടേ മറന്നുവോ?
ഒരു പരിതസ്ഥിതി ദിനം കൂടി വന്നെത്തുന്നിതാ വാതില്‍ക്കല്‍
ജൂണ്‍ ആദ്യ വാരം വന്നെത്തുന്നാദിനം
ആര്‍ഭാടത്തോടെ അടിച്ചു പൊളിക്കുന്നൂ ചിലര്‍.
അവിടെയും ഇവിടെയും ചിലര്‍ മരത്തൈകള്‍ നാട്ടിയും
വെള്ളം പകര്‍ന്നും അതൊരു പതിവ് ചടങ്ങാക്കി മാറ്റുന്നു.
വിശ്രമം കൊണ്ടീടും പിന്നവര്‍ അഭ്രപാളികള്‍ക്കുള്ളില്‍.
അടുത്ത ആഘോഷ ദിനവും കാതോര്‍ത്തിരിക്കുന്നു പിന്നെയവര്‍
കാലങ്ങള്‍ നീളണ്ട ഇതാ വരുന്നു മഴുവുമായി മറ്റു ചിലര്‍-
അപ്പാവം മരങ്ങള്‍ തന്‍ കടക്കല്‍ കോടാലി വെക്കുവാന്‍.
അവേശമോടവര്‍, ആര്‍ഭാടമോടവര്‍ വെട്ടി മാറ്റുന്നാപ്പാവം മരങ്ങളെ.
പുതിയൊരു മരം നട്ടു പിടിപ്പിക്കുവാന്‍ കാട്ടീടുമോ ഈയോരാവേശം?
അതുണ്ടാവില്ലാ ദൃഡം തര്‍ക്കമൊട്ടുമേ വേണ്ടിതില്‍.
അങ്ങനെ ചെയ്കില്‍ അതല്ലേ സുഹൃത്തേ
അവര്‍ തന്‍ തലമുറക്കേകിടും ആശിഷം
അതല്ലേ നമ്മള്‍ തന്‍ സംസ്കാരവും വേദവും ഓതീടുന്നതും
ഹൈന്ദവ വേദമാം ഭഗവല്‍ഗീത തന്‍ താളുകളില്‍ നാം കാണുന്നീവിധം:
"മരങ്ങള്‍, തന്‍ സര്‍വ്വവും മാനവ രാശിക്കായ്
മനസ്സോടെ ഏകുന്നു തങ്ങള്‍ തന്‍ അന്ത്യം വരെയും."
ഇത്ര വന്‍ ത്യാഗം നമുക്കായി ചെയ്യുന്ന പാവം മരങ്ങളില്‍
ഇനിയെങ്കിലും അല്‍പ്പം ദയ കാട്ടീടുമോ മരം വെട്ടിടും പ്രിയരേ!
ഇത്ര നല്‍കാര്യം നമുക്കായി മൂകരായ് ചെയ്യും മരങ്ങളെ
ഇത്ര ക്രൂരമായ് വെട്ടി മാറ്റീടെണമോ ?
ക്രൈസ്തവ വേദമാം വിശുദ്ധ ബൈബിള്‍ തന്‍ സൃഷ്ടി വര്‍ണ്ണനയിലും
കാതലാമീസത്യം വായിക്കുന്നീവ്വിധം:
"കിഴക്കുള്ളോരേദനില്‍ ദൈവം മനുഷ്യനെ-
കായ് കനികള്‍ നിറഞ്ഞൊരു തോട്ടത്തിലാക്കി വഴുന്നതിനായി."
മാനവ ജാതി തന്‍ നിലനില്‍പ്പ് തന്നെയും
മരങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്നു എന്നുള്ള ധ്വനിയല്ലേ
ഈ സൃഷ്ടീ വിവരണം വിളിച്ചോതീടുന്നതും
വലിയൊരപകടം നാം നേരിടും മുന്‍പേ
ചെറിയോരോ തൈകള്‍ നട്ടു നാടിനെയും
നാട്ടാരെയും നമുക്കു രക്ഷിക്കാം!!!
കൂടുതല്‍ മരങ്ങളുടെ ചിത്രങ്ങള്‍, കഴിഞ്ഞ ദിവസത്തെ നാട് സന്ദര്‍ശനത്തിനിടയില്‍ കിട്ടിയവ അഥവാ അഭ്രപാളികളില്‍ പകര്‍ത്തിയവ അടുത്തൊരു ബ്ലോഗില്‍ കാണുക...
ഇതോടുള്ള ബന്ധത്തില്‍ മരങ്ങളെക്കുറിച്ചും അതിന്റെ നിലനില്‍പ്പിന്റെ ആവശ്യകതയെപ്പറ്റിയും എഴുതിയ ഒരു കുറിപ്പ് (കുറേക്കൂടി വിശദമായ ഒരു വിവരണം) ഇവിടെ ഇംഗ്ലീഷിലും ഇവിടെ മലയാളത്തിലും വായിക്കുക
To read an elaborated write up on this subject please click on the below links:
In English and in Malayalam
In English and in Malayalam
Source:
Ariel's Musings,
Subscribe to:
Comments (Atom)











