സച്ചിദാനന്ദം ഗ്രൂപ്പിൽ ആദ്യം ഇട്ട വരികൾ

No Comments
ഇടത്തു നിന്നു മൂന്നാമത് ശ്രീ സുഭാഷ്‌ ചന്ദ്രൻ
ഇന്നു പ്രിയ സുഹൃത്ത് സുഭാഷ്‌ ചന്ദ്രൻറെ ക്ഷണപ്രകാരം ഒരു പുതിയ

  ഗ്രൂപ്പിൽ സച്ചിദാനന്ദം ചേർന്നു.

പെട്ടന്നു മനസ്സിൽ വന്ന ചില വരികൾ ഇങ്ങനെ കോറിയിട്ടു 

ഇതിനെ എന്തു പേരിട്ടു വേണമെങ്കിലും വിളിച്ചോളൂ !!!


സച്ചിദാനന്ദം ഗ്രൂപ്പിൽ ആദ്യം ഇട്ട വരികൾ 


മരങ്ങളിൽ മനുഷ്യഭാവി

ആശ്രയിച്ചു നിൽക്കുന്നു എന്ന സത്യം 

മറന്നയ്യോ മാനവർ മരങ്ങളെ 

നിഷ്കരുണം മരണത്തിനേൽപ്പിക്കുന്നു. 


നിഷ്ക്കരുണം വെട്ടിമാറ്റും



മരത്തിന്നു പകരം മറ്റൊരു തൈ 

നട്ടിടാനെങ്കിലും മനസ്സാക്ഷി 
കാട്ടുമോ വെട്ടിമാറ്റും പ്രിയ മാനുഷാ ?



ചേർത്തു വായിക്കുക ഈ കുറിപ്പു കൂടി:


മരങ്ങളില്‍ മനുഷ്യ ഭാവി!!! മരങ്ങള്‍ നമ്മുടെ ഉറ്റ മിത്രങ്ങള്‍ അവയെ നമുക്ക് നിഷ്കരുണം നശിപ്പിക്കാതിരിക്കാം


മേൽക്കുറിക്കൊരു അനുബന്ധം 

ഇപ്പോൾ fb സുഹൃത്തിൻറെ (Lissy Thomas കൌതുകം's photoപേജിൽ നിന്നും കിട്ടിയ കൌതുകം ഉണർത്തുന്നതും ഒപ്പം ചിന്തനീയവുമായ ഒരു വാർത്ത 



നമുക്ക് പലതും അറിയില്ല...!!
ഒരു പെണ്‍കുഞ്ഞ് പിറന്നാല്‍ നൂറ്റിപ്പതിനൊന്ന് മരങ്ങള്‍ നടണം. അതാണ് പിപ്പലാന്ത്രി ഗ്രാമത്തിന്റെ നിയമം.

പെണ്‍കുഞ്ഞുങ്ങള്‍ പിറക്കുമ്പോള്‍ പിപ്പലാന്ത്രിക്ക് അത് ആഘോഷമാണ്. കുഞ്ഞിന്റെ അച്ഛനമ്മമാര്‍ മാത്രമല്ല അവിടുത്തെ മണ്ണും വിണ്ണും പൂക്കളും പുഴകളും കിളികളുമെല്ലാം ആ ആഹ്ലാദത്തില്‍ പങ്കുചേരും. അതിനു കാരണമുണ്ട് ഒരു പെണ്‍കുഞ്ഞ് പിറന്നാല്‍ നൂറ്റിപ്പതിനൊന്ന് മരങ്ങള്‍ നടണം. അതാണ് രാജസ്ഥാനിലെ പിപ്പലാന്ത്രി ഗ്രാമത്തിന്റെ നിയമം.

ആറു വര്‍ഷം മുമ്പ് ഗ്രാമവാസികള്‍ ഒത്തുചേര്‍ന്ന് ഉണ്ടാക്കിയതാണ് ഇങ്ങനെയൊരു ചിട്ട. അതിനു ശേഷം ഒരുപാട് പെണ്‍കുഞ്ഞുങ്ങള്‍ പിറന്നു; അവരുടെ കൂടപ്പിറപ്പുകളായി രണ്ടര ലക്ഷത്തിലേറെ മരങ്ങളും! ഔഷധവൃക്ഷങ്ങളും ഫലവൃക്ഷങ്ങളുമാണ് നടുന്നത്. ഇവ വെട്ടാന്‍ പാടില്ല. ഈ മരങ്ങളുടെ ഇലകളും ഫലങ്ങളും തന്നെ വേണ്ട വരുമാനം തരും.

ഗ്രാമത്തലവനായ ശ്യാംസുന്ദര്‍ പലിവാലിന്റെ മനസ്സില്‍ മുള പൊട്ടിയ ആശയമാണിത്. പലിവാലിന്റെ മകള്‍ കിരണ്‍ ചെറിയ പ്രായത്തില്‍ തന്നെ മരിച്ചിരുന്നു. അവളുടെ ഓര്‍മ നിലനിര്‍ത്താന്‍ 'കിരണ്‍നിധി യോജന' എന്നു തന്നെ മരം നടല്‍ പദ്ധതിക്ക് പേരിട്ടു.

പെണ്‍കുഞ്ഞ് പിറന്നാല്‍ ആ വീട്ടിലേക്ക് നൂറ്റിപ്പതിനൊന്ന് വൃക്ഷത്തൈകള്‍ എത്തിക്കും. ഇതുമാത്രമല്ല ഗ്രാമഭരണകൂടം ചെയ്യുക. ഗ്രാമവാസികളില്‍നിന്ന് 21,000 രൂപ പിരിച്ചെടുത്ത് കുഞ്ഞിന്റെ അച്ഛനു നല്‍കും. അച്ഛന്‍ ആ പണത്തിനൊപ്പം പതിനായിരം രൂപ കൂടി ചേര്‍ത്ത് ബാങ്കില്‍ ഇരുപതു വര്‍ഷത്തേക്ക് സ്ഥിരനിക്ഷേപമായി ഇടണം. മകള്‍ക്ക് പരമാവധി വിദ്യാഭ്യാസം നല്‍കണം. അവളെ പ്രായപൂര്‍ത്തിയാകുംമുമ്പ് വിവാഹം കഴിപ്പിച്ചയയ്ക്കില്ലെന്ന ഉറപ്പും നല്‍കണം. അവളുടെ പേരില്‍ നട്ട മരങ്ങള്‍ പരിപാലിക്കുന്നതില്‍ വീഴ്ച വരുത്തരുത്. ഇതൊക്കെയാണ് നിബന്ധനകള്‍.""''

അതിനു പോസ്റ്റിൽ കൊടുത്ത മറുപടി 


ഇത് കൊള്ളാല്ലോ സംഗതി !
ഇത് എല്ലാ സ്റ്റേറ്റിലും  നിലവിൽ 
വന്നെങ്കിൽ രക്ഷപ്പെട്ടു പോയെനേം 
കാരണം നമ്മുടെ നിലനിൽപ്പു തന്നെ 
മരങ്ങളിൽ ആശ്രയിച്ചു നില്ക്കുന്നു 
ഇന്ന് കുറിച്ച ഈ വരികൾ വായിക്കുക....



കടപ്പാട് Lissy Thomas/ കൌതുകം ഫോട്ടോ 

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.