ഓട്ടം തികച്ചു വിശ്വാസം കാത്തു :( I have fought a good fight, I have finished my course, I have kept the faith) നിത്യതയിലേക്ക് ചേർക്കപ്പെട്ട സഹോദരൻ ഡോണാൾഡ് ഗോഡ്ഫ്രെഡ് ഒരു അനുസ്മരണം

No Comments

Bro. Donal J Godfred
ഓട്ടം തികച്ചു വിശ്വാസം കാത്തു : ഒരു പ്രിയ സഹോദരൻ കൂടി നിത്യതയിലേക്ക് ചേർക്കപ്പെട്ടു. ഒരു അനുസ്മരണം

സിക്കന്ത്രാബാദ് ക്രിസ്ത്യൻ അസ്സംബ്ലി -ബ്രദറണ്‍))-
-സഭാംഗവും, കോഴിക്കോട് വടകര സ്വദേശിയുമായ സഹോദരൻ ഡോണാൾഡ് ജെസ്റ്റിൻ ഗോഡ്ഫ്രെഡ്  നവംബർ 19നു നിത്യതയിലേക്ക് ചേർക്കപ്പെട്ടു. 
തികച്ചും ആകസ്മികാമായിരുന്നു അദ്ദേഹത്തിൻറെ വേര്പാട്.

കോഴിക്കോട് വടകരയിൽ ഒരു പാരമ്പര്യ ക്രൈസ്തവ കുടുംബത്തിൽ ഭൂജാതനായ പ്രിയ ഡോണാൾഡ്  ഗോഡ്ഫ്രെഡ്. കഴിഞ്ഞ അനേക വർഷങ്ങളായി  സിക്കന്ത്രാബാദിൽ സ്ഥിര താമസമായിരുന്നു. നാൽപ്പതിൽ അധികം വർഷങ്ങൾ സൌത്ത് സെൻട്രൽ റെയിൽവേയിൽ ജോലി ചെയ്തിരുന്ന അദ്ദേഹം 2004 ൽ സീനിയർ ഡിവിഷണൽ എഞ്ചിനിയർ ആയി വിരമിച്ചു, വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ഒപ്പം വിവിധ നിലകളിൽ ക്രിസ്തീയ പ്രവർത്തനങ്ങളിലും ഏർപ്പെട്ടുവരികയായിരുന്നു.

സഹോദരൻ   സിക്കന്ത്രാബാദ്  ക്രിസ്ത്യൻ അസ്സംബ്ലി (ബ്രറണ്‍സഭ) യിലെ ഒരു സജീവ അംഗം ആയിരുന്നു. സഭാ സംബന്ധമായ വിവിധ കാര്യങ്ങളിൽ അദ്ദേഹം ചുമൽ കൊടുത്തിരുന്നു.

കഴിഞ്ഞ കുറെ വർഷങ്ങളായി പ്രിയ സഹോദരനുമായി അടുത്തിടപഴകുവാൻ എനിക്കു സാധിച്ചു, തൻറെ ശവസംസ്കാര ശുശ്രൂഷയോടു നടന്ന യോഗത്തിൽ പറഞ്ഞ ചില അനുസ്മരണ വാക്കുകൾ ഇവിടെ കുറിക്കുന്നു:

പ്രീയ Donald ബ്രറിനെപ്പറ്റി പറയുവാൻ വാക്കുകൾ പോര!

ഓട്ടം തികച്ചു വിശ്വാസം കാത്തു
പറയുമ്പോൾ പലതും വിട്ടു പോകുവാൻ സാദ്ധ്യത ഉള്ളത് കൊണ്ടും  വേഗത്തിൽ പറയേണ്ട ആവശ്യം ഉള്ളതിനാലും പ്രിയ സഹോദരനോടുള്ള ബന്ധത്തിൽ പെട്ടന്ന്  മനസ്സില് വന്ന ചില കാര്യങ്ങൾ കുറിച്ചവ ഞാൻ ഇവിടെ വായിപ്പാൻ ആഗ്രഹിക്കുന്നു.

ഈ സഭയോട് ബന്ധപ്പെടുന്നതിന് മുൻപ് തന്നെ പ്രീയ സഹോദരന്റെ പേർ എനിക്കു വളരെ സുപരിചിതം ആയിരുന്നു. കാരണം അദ്ദേഹം ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ (Back to the Bible - India)  ഒരു സ്ഥിരം പ്രാർത്ഥന സഹകാരിയും ഒരു നല്ല contributor ഉം ആയിരുന്നു. Back to the Biblinte പ്രാരംഭ കാലം മുതൽ വർഷങ്ങളായി താൻ അത് ചെയ്തു കൊണ്ടിരുന്നു. സഹോദരനെ എനിക്കു നേരിട്ടു കാണാൻ കഴിഞ്ഞില്ലെങ്കിലും, എനിക്കാ പേരു  വളരെ പരിചിതമായിരുന്നു, അദ്ദേഹത്തോട്‌  എന്തോ ഒരു അടുപ്പം അന്ന് മുതൽ തോന്നിയിരുന്നു. എന്നാൽ പിന്നീട് ഈ സഭയുമായി ബന്ധം പുലർത്താൻ തുടങ്ങിയ നാൾ മുതൽ അദ്ദേഹത്തെ കൂടുതൽ അടുത്തറിവാൻ കഴിഞ്ഞു.
സഹോദരൻ ഒരു നല്ല പ്രാർത്ഥനാ പോരാളി ആയിരുന്നുയെന്നു, ഇവിടെ നടക്കുന്ന പ്രാർത്ഥനാ കൂടിവരവുകളിൽ സംബന്ധിച്ചിട്ടുള്ള ഏതൊരാൾക്കും പറയുവാൻ കഴിയും. സഹോദരൻ പേരെടുത്തു പ്രാർഥിക്കാത്ത ഒരു വ്യക്തിയോ,ക്രൈസ്തവ പ്രവർത്തനങ്ങളോ രാജ്യങ്ങളോ ഇല്ല തന്നെ. നമ്മുടെ പ്രാർത്ഥനകൾ നാം പലപ്പോഴും സ്വയത്തിൽ ഊന്നുമ്പോൾ, അതിനൊരു അപവാദമായി താൻ മറ്റുള്ളവർക്ക് വേണ്ടി പ്രാർഥിച്ചു, വരും തലമുറയ്ക്ക് പിൻ പറ്റുവാൻ പറ്റുന്ന ഒരു നല്ല മാതൃകാ ജീവിതം താൻ കാഴ്ച വെച്ചു. പലപ്പോഴും മെയിൻ ലൈനിലേക്ക് വരുവാൻ ഇഷ്ടപ്പെടാത്ത ഒരു വ്യക്തി behind ദി curtainil നിന്ന് കൊണ്ടു തന്നെ എല്ലാക്കാര്യങ്ങളിലും, പ്രത്യേകിച്ചു യുവാക്കൾക്കും കുഞ്ഞുങ്ങൾക്കും പ്രോത്സാഹനങ്ങൾ നൽകി വന്നു. ഒപ്പം സഭാ സംബന്ധമായ പണമിടപാടുകളിൽ സഹോദരൻ വളരെ കൃത്യമായി വളരെ നിഷ്കർഷയോടു   കാര്യങ്ങൾ ചെയ്തതും പ്രത്യേകം പ്രസ്താവ്യമത്രെ.

സഹോദരൻ നല്ല ഒരു ക്രൈസ്തവ എഴുത്തുകാരൻ കൂടി ആയിരുന്നു.
മുംബയിൽ നിന്നും പുറപ്പെടുന്ന Light of Life എന്ന മാസികയിൽ സഹോദരൻ ഒരു സ്ഥിരം എഴുത്തുകാരൻ ആയിരുന്നു, കാലിക പ്രസക്തമായ വിവിധ ചർച്ചകളിൽ തന്റെ രചനകൾ വളരെ ചിന്തനീയം ആയവ തന്നെ ആയിരുന്നു. അത് കണ്ടു ഒരിക്കൽ ഞാൻ സഹോദരനോട് ചോദിച്ചു, "Back to the Bible ന്റെ ഒരു സഹകാരി അല്ലെ, Confident Living Magazine വേണ്ടി സ്ഥിരമായി ഒരു കോളം എഴുതാമോ" അങ്ങനെ ആദ്യം ചില ലേഖനങ്ങൾ എഴുതി തുടർന്ന് കഴിഞ്ഞ ചില വർഷങ്ങളായി സ്ഥിരമായി Sermon on the Mount എന്ന  ഒരു  തുടർ ലേഖനം സഹോദരൻ എഴുതിക്കൊണ്ടിരിക്കുകയായിരുന്നു,  ആ ലേഖനം പൂർത്തീകരിപ്പാൻ സഹോദരന് കഴിഞ്ഞു എന്നുള്ള വിവരം ഇവിടെ സ്തോത്രത്തോടെ ഓർക്കുന്നു. ചില കഠിനമായ ലേഖനങ്ങൾ പ്രൂഫ്‌ റീഡ് ചെയ്തും എന്നെ സഹായിച്ചിരുന്നു എന്ന കാര്യവും ഇവിടെ നന്ദിയോടെ ഓർക്കുന്നു.   ഇന്നലെ രാവിലെ (19 നവംബർ) ഏതാണ്ട് പത്തു മണിയോട് പ്രിയ സഹോദരനുമായി, അടുത്ത ലേഖനത്തോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൾ ഫോണിലൂടെ സംസാരിക്കുകയുണ്ടായി, അടുത്ത ലേഖനം വൈകാതെ അയക്കാം എന്നു പറഞ്ഞു സഹോദരൻ ഫോണ്‍ വെച്ചു.  അന്ന് വൈകിട്ട് വീട്ടിൽ വന്നു കയറിയതും നമ്മുടെ ശാന്ത സഹോദരിയുടെ ഫോണ്‍ വിളിയിലൂടെ ഈ ദുഃഖ വാര്ത്ത അറിയുകയുമാനുണ്ടായത്. പ്രിയ സഹോദരന്റെ വേർപാട് തന്റെ പ്രീയപ്പെട്ട കുടുംബാംഗൾക്കൊപ്പം സഭക്കും Back to the Bible നും ഒരു വലിയ നഷ്ടം തന്നെ.

പ്രിയ സഹോദരന്റെ മക്കളോടും കുടുംബാംഗളോടും എന്റെ ഹൃദയ ഭേദകമായ അനുശോചനം അറിയിക്കുന്നു.

നമ്മുടെ പ്രീയപ്പെട്ടവരുടെ വേർപാട് നമുക്ക് അതീവ ദുഃഖം തന്നേ എന്നതിനു രണ്ടു പക്ഷം ഇല്ല, എന്നാൽ വിശ്വാസികളായ നമുക്കിവിടെ ദുഃഖത്തിനു ആവശ്യം ഇല്ല കാരണം നമുക്ക് മുന്നേ നമ്മെ വിട്ടു ഈ ലോകത്തിൽ നിന്നും മാറ്റപ്പെട്ട നമ്മുടെ  പ്രീയപ്പെട്ടവരെ നമുക്കു വീണ്ടും നിത്യതയിൽ കാണാം എന്ന ഭാഗ്യകരമായ ഒരു പ്രത്യാശ ദൈവം നൽകി യിരിക്കുന്നതിനാൽ നമുക്ക് ഇനി ദുഖിക്കേണ്ട കാര്യമില്ല.

 ഞാൻ നല്ല പോർ പൊരുതു ഓട്ടം തികച്ചു വിശ്വാസം കാത്തു. ഇനി നീതിയുടെ കിരീടം  എനിക്കായി വെച്ചിരിക്കുന്നു; അത് നീതിയുള്ള ന്യായാധിപതിയായ കർത്താവ്‌ ആ ദിവസത്തിൽ എനിക്കു നൽകും. എനിക്കു മാത്രമല്ല അവന്റെ പ്രത്യക്ഷതയിൽ പ്രീയം വെച്ച ഏവർക്കും കൂടെ.
(2 Timothy 4: 7)  

പൌലോസ് അപ്പോസ്തോലൻ കുറിച്ച ഈ വാക്കുകൾ പ്രിയ സഹോദരനോടുള്ള ബന്ധത്തിൽ തികച്ചും അന്വർത്ഥം ആയിരിക്കുകയാണ്. താൻ അത് പറഞ്ഞു നമ്മെ വിട്ടു കടന്നു പോയി.

അനുകരണീയമായ ഒരു നല്ല മാതൃക നമുക്കു മുന്നിൽ അവശേഷിപ്പിച്ചാണ് പ്രീയ സഹോദരൻ നമ്മെ വിട്ടു പോയിരിക്കുന്നത്.

നമുക്കും ആ മാതൃക പിൻപറ്റാം. കർത്താവ്‌ അതിനേവർക്കും സഹായിക്കട്ടെ എന്നു പ്രാർത്ഥനയോടെ എന്റെ വാക്കുകൾ ചുരുക്കുന്നു.







Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.