Showing posts with label Jesus Christ. Show all posts
Showing posts with label Jesus Christ. Show all posts

ചത്ത ഈച്ചകളെ സൂക്ഷിച്ചു കൊള്‍ക! (Beware of Dead Flies!)

No Comments

ചത്ത ഈച്ചകളെ സൂക്ഷിച്ചു കൊള്‍ക! 
(Beware of Dead Flies!)

ഫിലിപ്പ് വറുഗീസ്, സിക്കന്തരാബാദ്

പ്രത്യക്ഷത്തില്‍ നിസ്സാരമെന്നു തോന്നുന്ന പലതും ഫലത്തില്‍ നിസ്സാരമായിരിക്കില്ല. ചെറിയ പാപം വലിയ പാപത്തിലേക്ക് നയിക്കുവാന്‍ പര്യാപ്തമാണ്. നമ്മുടെ ക്രിസ്തീയ ജീവിതത്തില്‍ പാപത്തിനു ഇട നല്‍കരുതെന്ന് ആഹ്വാനം ചെയ്യുകയാണ് ഈ ചെറു ലേഖനത്തിലൂടെ ലേഖകന്‍.... 

ചത്ത ഈച്ച തൈലക്കാരന്റെ തൈലം നാറുമാറാക്കുന്നു, അല്‍പ്പ  ഭോഷത്വം ജ്ഞാനമാനങ്ങളേക്കാള്‍ ഘനമേറുന്നു . (സഭ. 10 : 1). 

ജ്ഞാനികളില്‍ ജ്ഞാനിയായ ശലോമോൻറെ വാക്കുകളത്രേ ഇവിടെ ഉദ്ധരിച്ചത് . സഭാപ്രസംഗിയുടെ  എഴുത്തുകാരനായ ശലോമോന്റെ ഓരോ വാക്കുകളും ശ്രദ്ധേയവും ചിന്തനീയവുമത്രേ.


Picture Credit: Suviseshadhwani Weekly
ദൈവത്തില്‍ നിന്നും അസാമാന്യ  ജ്ഞാനം പ്രാപിച്ച ഒരു വ്യക്തിയായിരുന്നു ശലോമോന്‍, ആ സ്ഥിതിക്ക്  അദ്ദേഹത്തിന്റെ ഈ വാക്കുകളും ഘനമേറിയതും, ശ്രദ്ധേയവുമത്രേ.  കേവലം ഒരു വാമൊഴിയായി ഇതിനെ ഗണിക്കുക സാദ്ധ്യമല്ല  മറിച്ച ദൈവീക ശക്തി പ്രാപിച്ചു മൊഴിഞ്ഞിരിക്കുന്ന ഒരു ആത്മീയ സത്യമായത്രേ ഇതിരിക്കുന്നത് .

വളരെ വില പിടിച്ച സുഗന്ധ വസ്തുക്കള്‍  നിശ്ചിത അളവിലും തൂക്കത്തിലും വേണ്ട വിധം ചേര്‍ത്ത്  രൂപപ്പെടുത്തിയെടുത്ത സുഗന്ധമേറിയതും  വിലപിടിപ്പുള്ളതുമായ തൈലം തൈലക്കാരന്റെ അല്‍പ്പനേരത്തെ അശ്രദ്ധയുടെ ഫലമായി ദുര്‍ഗന്ധ-പൂരിതമായിത്തീരുന്നു.  കേവലം ചെറുതും, നിസ്സാര ജീവിയുമായ ദുര്‍ഗന്ധ വാഹിയായ ഈച്ച സുഗന്ധമേറിയ ആ തൈലത്ത്തില്‍ അകപ്പെട്ടതിന്റെ ഫലമായി  വിലയേറിയ തൈലം നിമിഷങ്ങള്‍ക്കുള്ളില്‍ വിലയറ്റതും, വെറുക്കപ്പെട്ടതുമായ  ഒരു വസ്തുവായി മാറി.

എത്രമാത്രം ബുദ്ധിയും സ്ഥാന മാനങ്ങളും എല്ലാം എല്ലാം ഉണ്ടെന്നു പറഞ്ഞാലും കേവലം ഒരു നിസ്സാര ബുദ്ധിമോശം മതി താങ്കള്‍ക്കുള്ള സകല ബുദ്ധികൂര്‍മതയും നിഷ്ഫലമാകാന്‍...... .വളരെ വലിയ ഉണര്‍വോടും തീഷ്ണതയോടും  കര്‍ത്താവിനായി   എരിഞ്ഞു ശോഭിക്കുന്നതും കര്‍ത്താവിന്റെ സുവാര്‍ത്തയാകുന്ന സുവിശേഷത്തിന്റെ സുഗന്ധം  പുറത്തേക്കു പുറപ്പെടുവിച്ചുകൊണ്ട് കഴിയുന്നതുമായ വിശ്വാസികളുടെ മദ്ധ്യേ അശ്രദ്ധ കാരണം ചത്ത ഈച്ചകള്‍ ഉള്ളില്‍ കടന്നു സുഗന്ധവാഹിയായ സഭ മറ്റുള്ളവര്‍ക്ക്  ദുര്‍ഗന്ധ വാഹിയായിത്തീരുന്നതിനിടയാകും. 



























ഒരു ചെറിയ അശ്രദ്ധ എത്രയോ കഠിനമേറിയതും  ദുഃഖകരവുമായ ഒരു അവസ്ഥയില്‍ എത്തിക്കും.

നിന്റെ തൈലം സൌരഭ്യമായത് ; നിന്റെ നാമം പകര്‍ന്ന തൈലം പോലെ ഇരിക്കുന്നു. ഉത്തമഗീതം 1:3 .

ദൈവവചനത്തെ സൌരഭ്യമേറിയ പകര്‍ന്ന തൈലത്തോടാണ്  ഉപമിച്ചിരിക്കുന്നത് . പിതാവായ ദൈവം ഒരുക്കിയ സൌരഭ്യമേറിയ തൈലം പുത്രനായ യേശുക്രിസ്തുവിന്റെ തന്നെ മാധുര്യമേറിയതും അനുകരണാര്‍ഹവുമായ സ്വഭാവത്തെയത്രെ ചിത്രീകരിച്ചിരിക്കുന്നത് .
അപ്പോസ്തലനായ പൌലോസിന്റെ വാക്കുകള്‍ ശ്രദ്ധിക്കുക, 

“ക്രിസ്തുവില്‍ ഞങ്ങളെ എപ്പോഴും ജയോല്‍സവമായി നടത്തുകയും എല്ലാടത്തും ഞങ്ങളെക്കൊണ്ട് തന്റെപരിജ്ഞാനത്തിന്റെ വാസന വെളിപ്പെടുത്തുകയും ചെയ്യുന്ന ദൈവത്തിനു സ്തോത്രം (2 കൊരി. 2:14).  ഇത് വിശ്വാസികള്‍ക്ക്  ഉത്തേജനമേകുന്ന വാക്കുകളത്രേ.
വലിയ സുഗന്ധദാതാവായ ദൈവത്തിന്റെ കരങ്ങളിലെ ചെറിയ സുഗന്ധവാഹികളത്രേ നാം എന്ന് ചിന്തിക്കുന്നത് തന്നെ എത്രയോ അഭിമാനകരം.  അല്ലാതെ നാം സ്വയം സുഗന്ധവാഹികളായിത്തീരുന്നതിനു കാട്ടിക്കൂട്ടുന്ന പരിശ്രമങ്ങള്‍ എല്ലാം തന്നെ വൃഥാവും വെള്ളത്തിൽ വരച്ച വരപൊലെയുമാകുന്നു.  
ചത്ത ഈച്ചകള്‍ (ഇംഗ്ലീഷിലുള്ള ഭാഷാന്തരം ശ്രദ്ധിക്കുക DEAD FLIES).  തൈലം മുഴുവന്‍ നാറുമാറാക്കിയതുപോലെ
കേവലം ചുരുക്കം ചിലരോ കേവലം ഒരാള്‍ മാത്രമോ മതി സന്തോഷകരമായ ആത്മീയ ചുറ്റുപാടിന്  കളങ്കം സൃഷ്ടിക്കുവാന്‍. കര്‍ത്താവിന്റെ പരിജ്ഞാനത്തിന്റെ വാസന പുറപ്പെടുവിക്കണ്ടവര്‍ അത് ത്യജിച്ച് ചത്ത ഈച്ചകളുടെ ദുര്‍ഗന്ധം പരത്തുന്നവരായി മാറിയാലുള്ള സ്ഥിതി എത്ര പരിതാപകരം.

കര്‍ത്താവിന്റെ പരിജ്ഞാനത്തിന്റെ വാസന ലഭിക്കുന്നതിനു യാതൊരു പ്രയഗ്നങ്ങളും കാരണമാകുന്നില്ല, അത് മാനുഷ പ്രയഗ്നഫലമായി ലഭ്യമാകുന്നതുമല്ല. കര്‍ത്താവ്‌ താന്‍ തന്നെ സൌജന്യമായി  പകര്‍ന്നു തരുന്ന ഒന്നത്രേ അത്.  

ക്രിസ്തു നമ്മില്‍ വരുമ്പോള്‍ നാം അവന്റെ സൌരഭ്യം പുറപ്പെടുവിക്കുന്നവരായി മാറുന്നു. എന്നാല്‍ സുക്ഷിക്കുക! ചത്ത ഈച്ചകള്‍ (നമ്മുടെ ജീവിതത്തിലെ ചെറുതും വലുതുമായ പാപ പ്രവര്‍ത്തികള്‍) ആ വലിയ ഉദ്ദേശ്യത്തിനു വിനാശം വരുത്തും.  എത്ര ചെറുതും നിസ്സാരവുമായ പൈശാചിക ചിന്തകളും പ്രവര്‍ത്തനങ്ങളും  ദൈവവുമായുള്ള യഥാര്‍ത്ഥ കൂട്ടായ്മക്ക്  വിഘ്നം വരുത്തും.  ഈ ലോകത്തില്‍ പാപ പ്രവര്‍ത്തികളാകുന്ന ചത്ത ഈച്ചകള്‍ നമുക്ക് ചുറ്റും എപ്പോഴും ഉടാടി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു എന്ന സത്യം നാം ഒരിക്കലും മറന്നുപോകരുത് .  അത്തരം ഈച്ചകള്‍ക്ക് ഇടം കൊടുക്കാതുള്ള ഒരു ജീവിതം നാം നയിക്കേണ്ടതുണ്ട്.

യഥാര്‍ത്ഥ വിശ്വാസത്തിനു തടസ്സമായി വരുന്നതിനിടയാകുന്ന സ്വയം, അസൂയ, പക, പിണക്കം, അവിശ്വാസം, ദ്രവ്യാഗ്രഹം, ദുര്‍ചിന്ത, തുടങ്ങിയ ചത്ത ഈച്ചകള്‍  നമ്മുടെ വിശ്വാസ ജീവിതത്തില്‍ കടന്നു കൂടുന്നതിനു അനുവദിക്കാതെ ശ്രദ്ധയോട് കൂടി കര്‍ത്താവിന്റെ വരവ് വരെയും നമുക്ക് ജീവിക്കാം. കര്‍ത്താവതിനു ഏവര്‍ക്കും സഹായിക്കട്ടെ.
ശുഭം





Source: 
Suvisesha Dhwani, Alappuzha, Kerala
Email: suviseshadhwani2011@gmail.com


2013 ഒരു തിരിഞ്ഞു നോട്ടം

1 comment
2013 ഒരു തിരിഞ്ഞു നോട്ടം 

രണ്ടായിരത്തിപ്പതിനാലിന്റെ പടവുകൾ ചവുട്ടിക്കയറുമ്പോൾ 
വെറുതെ ഒന്നു പുറകോട്ടു തിരിഞ്ഞു നോക്കി. 
കടന്നു വന്ന വഴികൾ അവിസ്മരണീയങ്ങൾ തന്നെ !
കയ്പ്പും മധുരവും ഇടകലർന്ന അനുഭവങ്ങൾ !
വേർപാടിൻറെയും വേദനയുടെയും നിമിഷങ്ങൾ !
സുഖ ദുഃഖ സമ്മിശ്രമായ ദിനങ്ങൾ 
കാര്യങ്ങൾ നിരവധി നിരത്തുവാൻ ഉണ്ടെങ്കിലും 
വിസ്താര ഭയത്താൽ അതിനു മുതിരുന്നില്ല.
എങ്കിലും എഴുത്തു ലോകത്തിൽ 
കടന്നു പോയ വഴികൾ 
പ്രത്യേകം പ്രസ്താവ്യം തന്നെ 
മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയ 
വരികളിൽ സന്തോഷിക്കാൻ വക നല്കിയ 
നിരവധി അനുഭവങ്ങൾ.
 2013 ൻറെ എടുത്തുപറയേണ്ട 
കാര്യവും അതു തന്നെ.

ഇത്രത്തോളം നടത്തിയ 
ദൈവത്തിനു 
നന്ദി. സ്തുതി.

പുതു വർഷത്തിലും
സന്തോഷത്തിൻറെ ദിനങ്ങൾ 
ഉണ്ടാകട്ടെ എന്നാഗ്രഹിക്കുന്നു 
പ്രാർഥിക്കുന്നു.

ഒപ്പം നിന്ന സഹൃദയരായ എല്ല 
മിത്രങ്ങൾക്കും ഉള്ള 
ഹൃദയം നിറഞ്ഞ 
നന്ദിയും സ്നേഹവും 
ഇവിടെ 
രേഖപ്പെടുത്തുന്നു 



അടിക്കുറിപ്പ് 

എഴുത്തിന്റെ കാര്യം കുറിച്ചപ്പോൾ പെട്ടന്ന് ഓർമ്മയിൽ വന്നത് കുറേക്കാലം മുൻപ് എഴുതിയ ചില ഗാനങ്ങളുടേയും കവിതകളുടെയും ചില പേജുകൾ അടുത്തിടെ കണ്ടു കിട്ടിയതിന്റെ കാര്യമാണ്.  ഏതാണ്ട് അറുപതോളം കവിതകളും ഗാനങ്ങളും രചിക്കുവാനും  അവയിൽ നല്ലൊരു പങ്കും വിവിധ ക്രൈസ്തവ പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിക്കുവാനും കഴിഞ്ഞു. അവയിൽ ചിലത് മാത്രം ഇപ്പോൾ കൈവശം ഉള്ളു അവ  സ്കാൻ ചെയ്തു ഇവിടെ ചേർക്കുന്നു. ഇവയിൽ പലതും അന്യത്ര ചേർത്തിട്ടുമുണ്ട്.


To Read Clearly Please Click HERE

To Read The Original Text Please Click HERE

To Read More Clearly Please Click HERE


To Read Clearly Please Click HERE

Read Clearly Please Click HERE

To Read Clearly Please Click HERE

To Read More Clearly Please Click HERE



To Read More Clearly Please Click HERE

To Read Clearly Please Click HERE

To Read The Original Text Please Click HERE









ഒരു പ്രാർത്ഥന - (A Prayer) ( ഒക്ടോബർ ഒടുവിലത്തെ പോസ്റ്റ്‌ )

No Comments
Picture Credit: Google.com

ഒരു പ്രാർത്ഥന (A Prayer) 
 
ലോക രക്ഷകനായ യേശു നാഥാ,
കാരുണ്യവാനായ അങ്ങയെക്കുറിച്ചുള്ള 
സ്തുതി സ്തോത്രങ്ങളുടെ നിര്‍ദ്ധരി
വിവിധ മാദ്ധ്യമങ്ങളിലൂടെ ലോകം മുഴുവൻ
വ്യാപിച്ചുകൊണ്ടിരിക്കുന്നു.
അടിയന്റെ ജീവിതത്തിലെ കൈപ്പേറിയതും
കാഠിന്യമേറിയതുമായ ​
 
​നിമിഷങ്ങൾ
 
അങ്ങയെപ്പറ്റിയുള്ള അമൃതമയമായ 
ആ ഗാന വല്ലരികളിൽ അലിഞ്ഞു ചേരുവാനും 
ആശ്വാസം കണ്ടെത്തുവാനും അടിയനു കഴിയുന്നു.
ആകാശത്തിൽ അനസ്യുതം
 
അലതല്ലിക്കൊണ്ടിരിക്കുന്ന
 
ആ ഗാന വല്ലരികളിൽ 
അടിയൻ നിരന്തരം ആനന്ദം കണ്ടെത്തുന്നു.
അടിയന്റെ ജീവിതകാലം മുഴുവൻ 
അഥവാ അങ്ങയുടെ വരവ് വരെയും 
അങ്ങയെപ്പറ്റിയുള്ള ആ ഗാന വീചിയിൽ,
ആ ഗാന ലഹരിയിൽ മതി മറന്നു,
അനുദിനം ജീവിപ്പാനും,അനുനിമിഷം
അങ്ങയുടെ കാരുണ്യം 
 
വർണ്ണിക്കുന്ന
വരികൾ കുറിക്കുവാനും അത് പ്രഘോഷിപ്പാനും,
പ്രകീർത്തിക്കുവാനും അവിടുത്തെ വരവ് വരെ
അത് തുടരുവാനും
 
അവിടുന്ന് അടിയനു ശക്തിയെ തന്നാലും.
 
ആമേൻ .

(
​ഒക്ടോബർ ഒടുവിലത്തെ പോസ്റ്റ്‌
 ഒരു പ്രാർത്ഥന)

 
​                            

Visit PHILIPScom

PHILIPScom On Facebook