![]() |
| Picture Credit: Google.com |
ഒരു പ്രാർത്ഥന (A Prayer)
ലോക രക്ഷകനായ യേശു നാഥാ,
കാരുണ്യവാനായ അങ്ങയെക്കുറിച്ചുള്ള
സ്തുതി സ്തോത്രങ്ങളുടെ നിര്‍ദ്ധരി
വിവിധ മാദ്ധ്യമങ്ങളിലൂടെ ലോകം മുഴുവൻ
വ്യാപിച്ചുകൊണ്ടിരിക്കുന്നു.
വ്യാപിച്ചുകൊണ്ടിരിക്കുന്നു.
അടിയന്റെ ജീവിതത്തിലെ കൈപ്പേറിയതും
കാഠിന്യമേറിയതുമായ
നിമിഷങ്ങൾ
അങ്ങയെപ്പറ്റിയുള്ള അമൃതമയമായ
ആ ഗാന വല്ലരികളിൽ അലിഞ്ഞു ചേരുവാനും
ആശ്വാസം കണ്ടെത്തുവാനും അടിയനു കഴിയുന്നു.
ആകാശത്തിൽ അനസ്യുതം
അലതല്ലിക്കൊണ്ടിരിക്കുന്ന
ആ ഗാന വല്ലരികളിൽ
അടിയൻ നിരന്തരം ആനന്ദം കണ്ടെത്തുന്നു.
അടിയന്റെ ജീവിതകാലം മുഴുവൻ
അഥവാ അങ്ങയുടെ വരവ് വരെയും
അങ്ങയെപ്പറ്റിയുള്ള ആ ഗാന വീചിയിൽ,
ആ ഗാന ലഹരിയിൽ മതി മറന്നു,
അനുദിനം ജീവിപ്പാനും,അനുനിമിഷം
അങ്ങയുടെ കാരുണ്യം
അങ്ങയുടെ കാരുണ്യം
വർണ്ണിക്കുന്ന
വരികൾ കുറിക്കുവാനും അത് പ്രഘോഷിപ്പാനും,
പ്രകീർത്തിക്കുവാനും അവിടുത്തെ വരവ് വരെ
അത് തുടരുവാനും
വരികൾ കുറിക്കുവാനും അത് പ്രഘോഷിപ്പാനും,
പ്രകീർത്തിക്കുവാനും അവിടുത്തെ വരവ് വരെ
അത് തുടരുവാനും
അവിടുന്ന് അടിയനു ശക്തിയെ തന്നാലും.
ആമേൻ .
(
ഒക്ടോബർ ഒടുവിലത്തെ പോസ്റ്റ്
ഒരു പ്രാർത്ഥന)

