![]() |
പ്രവാസി മലയാളിയും,വീടും,നിതാഖാത്തും-
കൊട്ടാരം പോലതുയർന്നു നിന്നു
വാണു വീട്ടിൽ രാജനേപ്പോൽ
വന്നവർ പരസ്പരം പറഞ്ഞു, 'ഭാഗ്യവാൻ'
വാക്കു കൊണ്ട് വീർപ്പു മുട്ടി
വാനോളം ഉയർന്നു പൊങ്ങി
കരുതിയില്ല ആ മനുഷ്യൻ
കുത്തനെ പതിക്കുമെന്ന്
നാളുകൾ കടന്നു പോയി
നിതാഖാത്തും** ഓടിയെത്തി
ഗൾഫിലുള്ള ജോലിയും പോയ്
ഗഡുവടക്കാൻ പാങ്ങും പോയ്
കടം കൊടുത്തോർ വീട്ടിലെത്തി
വീട് മാറാൻ ആഞ്ജയിട്ടു
പഴുതുകൾ പലതു നോക്കി
പാഴ്വേല ആയതെല്ലാം
വാടകയ്ക്ക് വീടെടുത്ത്
മാറുവാനും തോന്നിയില്ല
എന്തിനായിനി ജീവിക്കണം
മാനവും പോയ് ഉള്ളതും പോയ്
മതിയാക്കിടാം ഈ ജീവിതം ഇവിടെ
നിനച്ചയാൾ അതു ചെയ്തു
ഒരു മുഴം കയറിൽ!
o0o
Reference: Pic. Credit: Google/Kerala House Designs.com

