ഈ ചതിക്കുഴിയിൽ വീഴാതിരിക്കുക! Do Not Fall Into This Trap!

2 comments

ഈ ചതിക്കുഴിയിൽ വീഴാതിരിക്കുക 






അടുത്തിടെ കമ്പ്യുട്ടറിൽ കടന്നു  കൂടിയിരിക്കുന്ന ഒരു വൈറസ് 

പോലെ പ്രത്യക്ഷപ്പെടുന്ന  ഈ പരസ്യം കാണുന്നവർ 

ജാഗരൂകരാവുക.  ഒരു പേജിൽ നിന്നും മറ്റൊരു പേജിലേക്ക് 

മാറുമ്പോൾ ഇടയിൽ ചില പരസ്യങ്ങൾ കയറി വരാറുണ്ടല്ലോ

അത്തരത്തിൽ ഒന്നാണ് ഞാനിവിടെ സൂചിപ്പിച്ച  ഈ ചതിക്കുഴി.



 ആ ചതിക്കുഴിയിൽ വീഴാൻ സാധ്യതകൾ ഏറെ, കാരണം അത്ര 

ആകർഷകമായ രീതിയിൽ തയാറാക്കിയ ഒരു പേജത്രേ

ഇങ്ങനെ നമുക്കു മുൻപിൽ സ്‌ക്രീനിൽ പ്രത്യക്ഷമാകുന്നത്. 
ചതിപ്പരസ്യത്തിലെ ചിത്രം 
ഫേസ് ബുക്ക്‌ പരസ്യം പോലെ പ്രത്യക്ഷപ്പെടുന്ന ഈ 

പരസ്യം ആരെയും ആകർഷിക്കുന്ന വിധം അതിമനോഹരമായി 

ചിത്രങ്ങൾ സഹിതമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.  ഒറ്റ 

നോട്ടത്തിൽ ഇത്  ഫേസ് ബുക്ക്‌ കമ്പനി തയ്യാറാക്കിയ  പരസ്യം 

പോലെ തന്നെ തോന്നും  എന്നാൽ ഇതൊരു വ്യാജ പരസ്യം 

ആണെന്ന് എൻറെ ഒരു സുഹൃത്തിനുണ്ടായ അനുഭവം 

വ്യക്തമാക്കുന്നു.


ഫോറം പൂരിപ്പിക്കുമ്പോൾ കിട്ടുന്ന രണ്ടാമത്തെ പേജ് 
 ഫ്രീലാൻസ്  എഴുത്തുകാരനായ സുഹൃത്ത് ഇത്തരത്തിലുള്ള ഒരു 

ഓണ്‍ലൈൻ ജോലിയിൽ ഏർപ്പെടണം എന്ന ചിന്തയിൽ 

കഴിയുകയായിരുന്നു അപ്പോഴാണീ പരസ്യം കണ്ണിൽപ്പെട്ടത്. 


 കമ്പ്യുട്ടർ തുറന്നപ്പോൾ പ്രത്യക്ഷമായ ആ പരസ്യം 



(BREAKING NEWS! Facebook 

Pays India Residents ₹15,792/day To Work From Home -

വീട്ടിലിരുന്നു ഓണ്‍ലൈനിലൂടെ നിങ്ങൾക്ക് പണം

സമ്പാദിക്കാൻ പ്രസിദ്ധ സോഷ്യൽ വെബ് സൈറ്റായ ഫേസ് 

ബുക്ക്‌ ഒരുക്കുന്ന   ഒരു പുതിയ പദ്ധതി. ഇന്ത്യയിലുള്ള 

ഓണ്‍ലൈൻ ഉപയോഗിക്കുന്ന ആർക്കും പണം 

സമ്പാദിക്കുവാൻ ഇതാ ഒരു നല്ല അവസരം.) അയാളെ 

വളരെയധികം ആകർഷിച്ചു;  ഒട്ടും വൈകിയില്ല, ഇനി സമയം 

നഷ്ടമാക്കാനില്ലല്ലോ എത്രയും വേഗം നാലു കാശു സമ്പാദിക്കാൻ 

കിട്ടുന്ന അവസരമല്ലേ, ഇത് തക്കത്തിൽ ഉപയോഗിക്കുക തന്നെ, 

സുഹൃത്ത്  ഉള്ളിൽ നിനച്ച് അവർ  പരസ്യത്തിൽ 

പറഞ്ഞതുപോലെ ഒരു ബട്ടണ്‍ അമർത്തി അതാ ഒരു പേജു 

തുറക്കുന്നു.  ആവശ്യമായ ചില വിവരങ്ങളും  പേരും 

വിലാസവും  മറ്റും പൂരിപ്പിച്ചു, വീണ്ടും ബട്ടണ്‍ അമർത്തി 

അടുത്ത പേജിലെത്തി അവിടെയും ചില വിവരങ്ങൾ നൽകി 

തന്റെ ബാങ്ക് വിവരങ്ങളും മറ്റും.  


 അധികം വൈകിയില്ല അതാ വരുന്നു ഒരു എസ്  എം എസ് 

 സന്ദേശം: 


“Rs. 6761.34 debited to SB A/c….. [BeachBody extract [VID]


 with Secunderabad Branch on 12.11.14 Balance…..” 


പേടിച്ചരണ്ട സുഹൃത്ത് വേഗത്തിൽ ബാങ്കിൽ ഉണ്ടായിരുന്ന 

ബാക്കി തുക എ റ്റി എം വഴി പിൻവലിച്ചു ഒപ്പം ബാങ്ക് 

മാനേജർക്ക് പരാതിയും നൽകി. ഇതിൽ അവർക്ക് അയാളെ

 സഹായിക്കാൻ യാതൊരു വഴിയും ഇല്ല എന്ന് പറഞ്ഞു, ഇത്തരം

 ചതിക്കമ്പനി കളെപ്പറ്റി ഞങ്ങൾ പലപ്പോഴും മുന്നറിയിപ്പ് 

നൽകാറുള്ളതാണല്ലോ നിങ്ങൾക്കീ അമളി എങ്ങനെ സംഭവിച്ചു 

എന്ന്  മാനേജർ സുഹൃത്തിനോട്‌ ചോദിച്ചു.


തനിക്കു പറ്റിയ  അമളിയേപ്പറ്റി  സുഹൃത്ത്    എന്നോട് 

പറഞ്ഞപ്പോൾ സത്യത്തിൽ ഞാൻ ചിരിച്ചു പോയി. ഒപ്പം 

സങ്കടവും തോന്നി.



എന്തായാലും സുഹൃത്ത് ഈ വിവരം എന്നോട് പറഞ്ഞപ്പോൾ 


ഉടൻ തന്നെ ഞാൻ ഈ വിവരം ഫേസ് ബുക്കിലും മറ്റു സോഷ്യൽ 

വെബ് സൈറ്റു കളിലും പോസ്റ്റു ചെയ്തു, എന്നാൽ അവിടെ നിന്നും


ഒരു തണുപ്പൻ പ്രതികരണമാണ് ലഭിച്ചത്.  അപ്പോഴാണ്‌ 

അതൊരു പോസ്ടാക്കിയാൽ സോഷ്യൽ സൈറ്റുകളിൽ 

ഇല്ലാത്തവർക്കും അത് പ്രയോജനം ചെയ്യുമല്ലോ എന്ന് കരുതി 


ഒരു  ഇംഗ്ലീഷ് കുറിപ്പ് തയ്യാറാക്കി പോസ്റ്റു ചെയ്തു. 


 അതിവിടെ  വായിക്കുക:  READ THE ENGLISH 


VERSION OF THIS POST HERE: Don’t Fall Into The Trap... 



സിക്കന്തരാബാദിലുള്ള ഒരാൾക്ക്‌ ലഭിച്ച
തുകയെപ്പറ്റി ഇന്ന് കണ്ട പരസ്യം 


ഇക്കൂട്ടർ അതെ പരസ്യം വിവിധ രൂപത്തിൽ ഇപ്പോൾ 

പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. ഇന്ന് കണ്ട അവരുടെ ഒരു 

പരസ്യം സിക്കന്തരാബാദിലുള്ള ഒരാൾക്ക്‌ ഇത്തരത്തിൽ ലഭിച്ച 

വൻ തുകയെപ്പറ്റി അയാളുടെ ചിത്രവും ലഭിച്ച ചെക്കിന്റെ സ്കാൻ 

കോപ്പിയും സഹിതം പ്രസിദ്ധീകരിച്ചിരിക്കുന്നു.  എന്നാൽ

 ആ കുറിപ്പിൽ അയാളെപ്പറ്റി അറിയാൻ കൊടുത്തിരിക്കുന്ന


ബട്ടണിൽ അമർത്തിയാൽ നിങ്ങൾ ചെന്നു  നിൽക്കുന്നത് 

പൂരിപ്പിച്ചു നൽകുവാനുള്ള സുഹൃത്ത് പൂരിപ്പിച്ച അതെ പേജിലാണ്.


ഇതേപ്പറ്റി ഞാൻ എഴുതിയ ഇംഗ്ലീഷ് കുറിപ്പ് കണ്ടു ചിലർ 

മെയിലിലൂടെ എന്നോട് അന്വേഷണങ്ങൾ നടത്തി.  ഇവരെ 

പിടികൂടുവാൻ നമ്മുടെ നാട്ടിൽ നിയമം ഇല്ലേ!! ആ പണം തിരിച്ചു 

കിട്ടാൻ വല്ല വഴിയും ഉണ്ടോ എന്നും മറ്റും ചോദിച്ചു പലരും കുറിപ്പ് 

കണ്ടു ഇ മെയിലിലൂടെ ചോദിക്കുന്നു, പരസ്യമായി  അവർ ഇത് 

പറയാൻ മടിക്കുന്നു.  ഇക്കാര്യത്തിൽ ഞാൻ എൻറെ 

നിസ്സഹായത   അവരെ അറിയിച്ചിട്ടുണ്ട്. ഞാൻ എഴുതി, ഈ 

വിവരം നിങ്ങൾ കമന്റിൽ എഴുതിയാൽ ഒരു പക്ഷെ ആരെങ്കിലും

 അതിനൊരു പോം വഴി പറഞ്ഞു തരുമായിരിക്കും. പക്ഷെ അമളി 

പറ്റിയവർ അത് പുറത്തു പറയാതെ ജാള്യതയോടെ മാറി 

നിൽക്കുന്നു എന്ന് പറഞ്ഞാൽ മതിയല്ലോ. എന്തായാലും 

അവരുടെ പേര് പറയാതെ ഈ വിവരം ഇംഗ്ലീഷ് കുറിപ്പിന്റെ

കമന്റ് പേജിൽ ചേർത്തിട്ടുണ്ട് .  ഇത്തരക്കാരെ പിടികൂടുവാൻ ഉള്ള

മാർഗ്ഗം ഇത് വായിക്കുന്ന ആർക്കെങ്കിലും അറിയാമെങ്കിൽ അത് 

കമന്റു ബോക്സിൽ ചേർത്താൽ നന്നായിരുന്നു.  ഇത്തരക്കാരെ 

പിടികൂടുവാൻ ഈ ഇന്റർനെറ്റ്‌ യുഗത്തിൽ ഒരു മാർഗ്ഗവും ഇല്ലേ! 




എന്തായാലും എന്റ് സുഹൃത്തിനു പറ്റിയ ഈ അബദ്ധം 

ഇനിയാർക്കും സംഭവിക്കരുതല്ലോ!!


ഈ  കുറിപ്പ് ഒരു പക്ഷെ അതിനു സഹായിച്ചേക്കും എന്ന 

വിശ്വാസത്തോടെ ഇവിടെ കുറിക്കുന്നു.


ഇത് വായിക്കാൻ ഇവിടെ വന്നതിൽ വളരെ സന്തോഷം.  ഒപ്പം 

ഈ വിവരം നിങ്ങളുടെ സുഹൃത്തുക്കളിലേക്കും ബന്ധുക്കളിലേക്കും


എത്തിക്കുക. നിങ്ങളുടെ സോഷ്യൽ വെബ്‌ സൈറ്റിലൂടെ ഈ 

വിവരം മറ്റുള്ളവരെ അറിയിക്കുക, ഷെയർ ചെയ്യുക 


നന്ദി നമസ്കാരം 


സസ്നേഹം നിങ്ങളുടെ മിത്രം 


ഫിലിപ്പ്  വി ഏരിയൽ 



സിക്കന്തരാബാദ് 


ഒരു  ഇംഗ്ലീഷ് കുറിപ്പ് തയ്യാറാക്കി പോസ്റ്റു ചെയ്തു. 


 അതിവിടെ  വായിക്കുക:  READ THE ENGLISH 


VERSION OF THIS POST HERE: 

Don’t Fall Into The Trap... 


Thanks
Philip V Ariel

2 comments

ഇത്തരം തട്ടിപ്പുകള്‍ സോഷ്യല്‍ മീഡിയകളില്‍ സോഭാവികമാണ് അങ്ങനെയുള്ള പേജ്ജുകള്‍ മുന്‍പ് ഞാനും ശ്രദ്ധിച്ചിരുന്നു അതില്‍ കടന്നാലും പേ മെന്റ് പേജ്ജില്‍ എത്തുമ്പോള്‍ മുങ്ങാറാണ് പതിവ് .,.,ബാങ്ക് detail അവരുടെ കയ്യില്‍ കിട്ടിയാല്‍ അതുപിന്നെ ശൂന്യം ആകും മെന്നത് നൂറുശതമാനം സത്യവും ആണ് .,.,സ്വയം മുന്‍കരുതല്‍ എടുക്കട്ടെ പിന്നെ സാറിന്റെ ഈ പോസ്റ്റ്‌ പലര്‍ക്കും ഒരു മുന്നറിയിപ്പും ആവട്ടെ ആശംസകള്‍ ഫിലിപ്പ് സര്‍

നമസ്കാരം സർ. ആശംസകൾ

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.