നാലുവരിക്കവിതകൾ - ഡോ. പി. മാലങ്കോട് A Guest Post By Dr. Premakumaran Nair,

No Comments
Dr. Premakumaran Nair
ഇന്നത്തെ നമ്മുടെ അതിഥി ഡോ. പ്രേമകുമാരൻ നായർ,
മലയാളം ബ്ലോഗ്‌ എഴുത്തിൽ ഇതിനകം നിരവധി രചനകൾ കാഴ്ചവെച്ച ഇദ്ദേഹം പാലക്കാട്  മാലങ്കോട്  സ്വദേശിയാണ്.  വർഷങ്ങളായി  മുംബെയിൽ സ്ഥിരതാമസം.   ഒരു പ്രകൃതി-ഹോമിയോ ചികിത്സകൻ.  കുറച്ചുകാലമായി സൗദിയിലെ ഒരു മെഡിക്കൽ എക്വിപ്മെന്റ് കമ്പനിയിൽ ഓഫീസ് മാനേജെർ ആയി ജോലി ചെയ്യുന്നു,  ഭാര്യ, രണ്ടു പെണ്‍മക്കൾ, മക്കളിരുവരും വിവാഹം കഴിഞ്ഞു കുടുംബിനികളായി മുംബെയിൽ താമസം.  എഴുത്തുകാരൻ ഇപ്പോൾ ഭാര്യാ സമേധം  സൗദിയിൽ താമസം,

ഇംഗ്ലീഷിലും മലയാളത്തിലുമായി വൈദ്യസംബന്ധമായതും അല്ലാത്തതുമായ നിരവധി ലേഖനങ്ങളും, ചെറുകുറിപ്പുകളും, കഥകളും. കവിതകളും  വിവിധ പത്ര, മാസികകളിൽ  പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.  ഇപ്പോൾ അരുണകിരണങ്ങൾ എന്ന മലയാളം ബ്ലോഗിൽ സ്ഥിരമായി രചനകൾ നടത്തുന്നു. മലയാളം ബ്ലോഗുലകത്തിൽ ഇദ്ദേഹം സുപരിചിതൻ.

The Natural Mental Health by Words of Wisdom, Maxims Etc. എന്ന പേരിൽ ഒരു പുസ്തകമെഴുതി.   മുന്നൂറിലധികം ബ്ലോഗുകൾ ഇതുവരെ എഴുതി. മുഖപുസ്തകത്തിലുള്ളവർക്ക്  ഏറെ സുപരിചിതൻ. നർമ്മ രസമൂറുന്ന കുറിപ്പുകളും അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും മലയാളത്തിനു ലഭിച്ചിരിക്കുന്നു. മലയാള സാഹിത്യശാഖയിലെ ഒരുവിധം എല്ലാ മേഖലകളിലും എഴുതുന്ന ഇദ്ദേഹത്തെ ഇവിടെ പരിചയപ്പെടുത്താൻ കഴിഞ്ഞതിൽ ഞാൻ ഏറെ സന്തുഷ്ടനാണ്  അദ്ദേഹം 
എഴുതിയ ഈ നാലു വരിക്കവിത വായിക്കുക. നിങ്ങളുടെ വിലയേറിയ അഭിപ്രായം കമന്റ് പേജിൽ എഴുതുക. അദ്ദേഹത്തിന്റെ ബ്ലോഗ്‌ ലിങ്കുകൾ താഴെ ചേർക്കുന്നു. തിരക്കിനിടയിലും ഫിലിപ്സ് കോം/ഏരിയൽ ജോട്ടിങ്ങ്സ്  ക്ഷണം സ്വീകരിച്ചു ഈ രചന തയ്യാറാക്കി തന്നതിൽ നന്ദി അറിയിക്കുന്നു.


      സസ്നേഹം സ്വന്തം മിത്രം 

ഫിലിപ്പ്  വറുഗീസ്  'ഏരിയൽ'
നാലുവരിക്കവിതകൾ 
                                - ഡോ.  പി. മാലങ്കോട്


(1)
മനസ്സ്

ജീവപര്യന്തം ശിക്ഷ വിധിക്കപ്പെടുന്നോർ  ചിലർക്ക്
ശിക്ഷയിൻ  കാഠിന്യം തോന്നുകില്ല  മനക്കട്ടിയാൽ;
പരിപൂർണ്ണ സ്വതന്ത്രരായ്   ജീവിക്കും  ചിലർക്കോ
''ജീവപര്യന്ത''മനുഭവിക്കുംപോലെ, മനക്കട്ടിയില്ലാതെ!     

(2)
അരിഭക്ഷണം

വെയിൽതട്ടിത്തിളങ്ങുന്നൂ നെൽക്കതിരുകൾ
കാറ്റിലവയെന്നെ തലയാട്ടി വിളിക്കുന്നൂ
സ്വർണമണികളേ നിങ്ങളില്ലാതെന്തു ജീവിതം
ഞങ്ങൾ മലയാളികൾക്കരിഭക്ഷണം വേണമെന്നും!

(3)
മുഖസൌന്ദര്യവും അമ്മുവും

മുഖം കഴുകാനായ്‌ കുളത്തിലെത്തിയ അമ്മുവിൻ
മുഖമതാ കാണുന്നു  കണ്ണാടിയിൽ കാണുംപോൽ!
മുഖസൗന്ദര്യത്തിലഹങ്കരിച്ചയാ മഹിളാമണി 
മുഖം കഴുകാൻ വന്ന കാര്യം മറന്നുപോയ്‌!

(4)
ഭക്തി

ഭക്തിയുടെയർത്ഥമെന്തെന്നറിയുന്നില്ല
ഭക്തശിരോമണിയാം ചില മാനുഷർക്ക്
ഭക്തിയിലഹംഭാവമരുത്, വെറുപ്പരുത്
ഭക്തിയിലഹങ്കരിക്കരുതൊരാളുമൊരിക്കലും

(5)
വിധി

പുഴയരുകിലൊരു മരം കാണാം
ഇലകൾ വീഴുന്നത് വെള്ളത്തിൽ
ഈ ഇലകൾക്ക് മണ്ണിൽ വീഴാനല്ല
വെള്ളത്തിലൊഴുകിപ്പോകാനാണ് വിധി!

(6)
വേർപാട്

വീട്ടിലെയംഗങ്ങളെല്ലാവരും വിലപിക്കുന്നു
വീട്ടുവളപ്പിലെ വളർത്തുമൃഗങ്ങളും
വീട്ടിലെത്തിയ ബന്ധുമിത്രാദികളടക്കം
വീട്ടുകാരണവരുടെ വേർപാട് സഹിക്കവയ്യ


അദ്ദേഹവുമായി ബന്ധപ്പെടുവാൻ ഈ ലിങ്കുകൾ സന്ദർശിക്കുക:

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.