ഇതാ മധുരപ്പതിനാറിൽ എത്തി നിൽക്കുന്ന ഒരു യുവ സുന്ദരി

No Comments

ഈ വർഷത്തെ ഡൂഡിൽ 

ഇതാ മധുരപ്പതിനാറിൽ എത്തി നിൽക്കുന്ന ഒരു യുവ സുന്ദരി 

അതെ ഇതു നമ്മുടെയെല്ലാം പ്രിയങ്കരിയായ ഗൂഗിളിനെപ്പറ്റിത്തന്നെ!

അവൾക്കു ഇന്ന് പതിനാറു വയസ്സ്. 

യൌവനത്തിലേക്ക് കാലൂന്നി നിൽക്കുന്ന അവൾക്കു ആയുരാരോഗ്യങ്ങൾ നേരാം അല്ലെ!

നമ്മുടെയെല്ലാ വിശേഷിച്ചു എഴുത്തുകാരുടെ സന്തത സഹചാരിയായ അവൾക്കു ദീർഘായുസ്സ് നേരുന്നു!

ദിവസവും അവളെ അണിയിച്ചൊരുക്കിവിടുന്ന ഇതിന്റെ പിന്നണി പ്രവർത്തകർക്കും, നന്മകൾ നേരുന്നു.

ഈ വർഷം ഗൂഗിളിന്റെ അക്ഷരങ്ങളുടെ അളവെടുക്കുന്ന ഒരു ഒരു അനിമേഷനുമായത്രേ ഇതിൻറെ  സംഘാടകർ പിറന്നാൾ ആഘോഷിക്കാൻ തീരുമാനിച്ചത്.

ഈ സുദിനത്തിൽ എല്ലാ ഭാവുകങ്ങളും നേരുന്നു 

ഗൂഗിൾ നീണാൾ വാഴെട്ട. 

ആശംസകൾ 

അവളെപ്പറ്റിയൊരൽപ്പം ചരിത്രം:

ഗൂഗിൾ പ്ളെക്സ്‌  എന്നറിയപ്പെടുന്ന അവരുടെ ഏറ്റവും വലിയ കമ്പനി കാമ്പസ് 
ലോകത്തിനു അറിയപ്പെടുന്ന സെര്‍ച്ച് എന്‍ജിനുകളിൽ 
തലപ്പത്തു തന്നെ സ്ഥാനം 

ഉറപ്പിച്ചിരിക്കുന്ന ഗൂഗിളിനെപ്പറ്റി വിവരിക്കുവാൻ കാര്യങ്ങൾ 
നിരവധി. വിസ്താര ഭയത്താൽ ഇപ്പോൾ അതിനു മുതിരുന്നില്ല.


1998 ൽ  കാലിഫോര്‍ണിയ നഗരത്തിലെ മെൻലോ പാർക്ക് 
എന്ന സ്ഥലത്തായിരുന്നു ഇതിൻറെ തുടക്കം. 

സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ പി.എച്ച്.ഡി 
വിദ്യാര്‍ഥികളായിരുന്ന ലാറി പേജും, സെര്‍ജി ബ്രിനും ചേർന്ന് 
തുടങ്ങിയ ഈ സംരഭം ഇന്ന് ലോകമെങ്ങും പടർന്നു 
പന്തലിച്ചിരിക്കുന്നു.


'ഗൂഗിളിനെ ആശ്രയിക്കാതുള്ള ഒരു ദിനം ചിന്തിക്കാൻ കൂടി
കഴിയാത്ത അവസ്ഥയിലേക്ക് ലോകം ഇന്ന്  മാറിയിരിക്കുന്നു' 
എന്നു പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തി ഇല്ല തന്നെ.
എന്തായാലും ഈ ആഘോഷത്തിൽ നമുക്കും പങ്കു ചേരാം!

എല്ലാ ആശംസകളും നേരുന്നു.

പിൻകുറി:
ഈ സന്തോഷ വേളയിൽ ഒരു ദുഃഖവാർത്ത കൂടി കുറിക്കേണ്ടി വന്നതിൽ ഖേദമുണ്ട്. നമ്മിൽ പലരുടേയും ആദ്യ തട്ടകമായ ഓർക്കുട്ടിന്റെ തിരോധാനം അല്ല അന്ത്യം ഇതാ ഇക്കഴിഞ്ഞ  മുപ്പതിന് നടന്നു.  ഗൂഗിളിൻറെ ഈ തീരുമാനം വാർത്തയായി കാണാൻ തുടങ്ങിയിട്ട് നാളുകൾ കുറേ ആയി. അത് അവർ കൃത്യമായി കഴിഞ്ഞ 30 നു നടപ്പാക്കുകയും ചെയ്തു. 

ഇതാ അതിനൊരു ചരമഗീതം നമ്മുടെ ബിലാത്തിപ്പട്ടണം സായിവ്‌ അല്ല മുരളീഭായ്  എഴുതിയത് ഇവിടെ വായിക്കുക:
 

ഓർക്കുട്ട് - ഇനി ഓർക്കുക വല്ലപ്പോഴും ഓർമ്മയിൽ ... ! / Orkut - Ini Orkkuka Vallappozhum Ormmayil ... !ചിത്രങ്ങൾക്കു കടപ്പാട് 

ഗൂഗിൾ Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.