എന്‍റെ ആദ്യ മലയാള കവിത "സൃഷ്ടാവ്" (My First Malayalam Poem)

10 comments





ആരാണീ   പ്രകൃതിയുടെ സൃഷ്ടാവ്
******
സുന്ദരമാകുമി പ്രകൃതി തന്‍റെ   

സൃഷ്ടാവാരെന്നുരക്കുക നീ


മുകളിലാകാശത്തില്‍ സൂര്യനും ചന്ദ്രനും


നക്ഷത്രക്കൂട്ടവും  കാണുന്നില്ലേ


ഇവയുടെയോക്കെയും  പിന്നില്‍


പ്രവര്‍ത്തിച്ചോരത്ഭുതകരമേതു ചൊല്ലുക നീ


സകലതും മനുഷ്യര്‍ക്കായേകിയിട്ടും മര്‍ത്യര്‍


നാസ്തികരായ്‌ കഷ്ടം നീങ്ങിടുന്നു


മുകളിലാകാശത്തില്‍  പാര്‍പ്പിടം നിര്‍മ്മിക്കാന്‍


കഴുകന്‍മാരെപ്പോല്‍ പറന്നിടുന്നു


വാനരര്‍ തന്‍ വര്‍ഗ്ഗമാന്നെന്നു സ്വയമോതി


തന്നെയപമാനിക്കുന്നു ചിലര്‍


മാനുഷര്‍ക്കായത്രേ  കാല്‍വരിയില്‍


തന്‍ജീവനര്‍പ്പിച്ചതെന്നോര്‍ക്കുക


തന്നുടെ രക്തം താന്‍ കാല്‍വരിയില്‍


ഊറ്റിമര്‍ത്യര്‍ക്കായ്‌ പാപികള്‍ക്കായ് 
ദാഹമൊന്നേ തനിക്കിന്നുള്ളതെന്തെന്നാല്‍  
ദാഹിക്കുന്നിന്നു താനാത്മാക്കള്‍ക്കായ്.

 (എന്‍റെ ആദ്യ മലയാള കവിത 1977 ല്‍ പ്രസിദ്ധീകരിച്ചത് )

(ബ്രദറണ്‍  വോയിസ് കോട്ടയം, സമരശബദം, സുവിശേഷധ്വനി   കൊച്ചി 

& മരുപ്പച്ച തിരുവല്ല തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ പ്രസിദ്ധീകരിച്ചവ ).


Source:
Brethren Voice, Kottayam, Kerala
Samarasabdam,Kochi, Kerala
Maruppacha, Tiruvalla
Suviseshadhwani, Kochi, Kerala
http://pvariel.blogspot.com
Picture Credit: http://thesundayindian.com

peeveesknol.wordpress.com


10 comments

ആദ്യകവിതയ്ക്ക് വളരെ താമസിച്ച ഭാവുകങ്ങള്‍...


“സൃഷ്ടിതവാരെന്നുരക്കുക” സൃഷ്ടിതാവെന്നാണോ ഉദ്ദേശിച്ചത്? സ്രഷ്ടാവ് അല്ലെങ്കില്‍ സൃഷ്ടികര്‍ത്താവ്. ഈ രണ്ട് പദങ്ങളുമാണ് ശരി. സൃഷ്ടിതാവ് എന്ന വാക്ക് ചില ക്രിസ്ത്യന്‍ കീര്‍ത്തനങ്ങളില്‍ മാത്രം കാണുന്ന ഒരു തെറ്റായ പ്രയോഗമാണെന്ന് തോന്നുന്നു. എങ്കിലും ഉദ്ദേശശുദ്ധിയാല്‍ ക്ഷമാര്‍ഹം തന്നെ വാക്ക്. ആശംസകള്‍

നന്നായിരിക്കുന്നു ആദ്യകവിത തന്നെ!
ആശംസകളോടെ

ഈ കമെന്റെ എങ്ങനെയോ ദൃഷ്ടിയില്‍പ്പെടാതെ പോയി പറഞ്ഞ പ്രകാരം തിരുത്തിയിട്ടുണ്ട്, നിര്‍ദേശത്തിനും, അറിവിനും നന്ദി

മലയാളം ബ്ലോഗേര്‍സിലെ ഒരറിയിപ്പ് കണ്ടു ആദ്യ ബ്ലോഗ്‌ പോസ്റ്റു തപ്പി വന്നപ്പോഴാണിത് വീണ്ടും കണ്ടത്.

സി വി സാറേ അജിത്‌ സാറിനോട് പറഞ്ഞത് തന്നെ പറയട്ടെ ക്ഷമ!

ഇവിടെ വന്ന് അഭിപ്രായം അറിയിച്ചതില്‍ അകൈതവമായ നന്ദി അറിയിക്കുന്നു

സസ്നേഹം
പി വി

സൃഷ്ടാവിന്റെ കരവിരുത് അപാരം തന്നെ
അത് കണ്ടിട്ടും അവനെ മന്സിലക്കതവന്റെ ഗതി ദയനീയം ....
നന്നായി എഴുതി ....

Yes, His Deeds and ways are amazing.
Thanks for the visit and comment.
Keep inform
Best Regards

ഏരിയെല്‍ സാറേ കവിത നന്നായിട്ടുണ്ട് .
സ്നേഹത്തോടെ,
ഗിരീഷ്‌

അന്നൊന്നും ഞാന്‍ ഇല്ല!


ഗിരീഷ്‌ കവിത ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം
ഈ വരവിനും നന്ദി വീണ്ടും കാണാം അല്ലെ!
ഈ കുറിപ്പ് കാണാന്‍ അല്‍പ്പം വൈകി

സ്വം ഇങ്ങനെ ഇവിടെ വന്നതിനും
കുറിപ്പിട്ടതിനും വളരെ സന്തോഷം
എഴുതുക അറിയിക്കുക വീണ്ടും കാണാം

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.