ഒരു മറുനാടന്‍ മലയാളിയുടെ (പ്രവാസി ) വിലാപം (Lamentation of a Pravaassi Malayali) (വെറുതെ ആശിച്ചുപോയി)

17 comments

Picture Credit. Mini Chithralokam

ഒരു മറുനാടന്‍ മലയാളിയുടെ  വിലാപം 

(വെറുതെ ആശിച്ചുപോയി)
പ്രിയ സുഹൃത്തിന്‍ കൃഷിപാഠം (ബ്ലോഗ്‌) *
പിന്നെയും ഒരാവര്‍ത്തി വായിച്ചു ഞാന്‍ .
പടവലത്തില്‍ തുടങ്ങിയ കൃഷി പാഠം
വിടെയാ ചെന്ന് നിന്നതെന്നറിയില്ല.
എന്തെന്നാല്‍, വായനക്കൊപ്പമെന്‍മനം 
എവിടെല്ലാമോ ഓടി മറഞ്ഞിരുന്നു.
പാടത്തും പറമ്പിലും കൂട്ടുകാര്‍ക്കൊപ്പം
പാറിപ്പറന്ന  ആ ബാല്യകാലം,
വീണ്ടും പറന്നെത്തീ ഓര്‍മ്മ തന്‍ ചെപ്പില്‍.
പാടത്തും പറമ്പിലും, അപ്പനും,2
പിന്നെപ്പണിയാളുകള്‍ക്കും ഒപ്പം 
പാറിപ്പറന്ന ആ നല്ല നാളുകള്‍ 
വീണ്ടും ഒരിക്കല്‍ക്കൂടി വന്നെങ്കിലെന്നു 
വെറുതെ  ആശിച്ചുപോയി ഞാന്‍ .
പറമ്പും പാടവും വയലും കൃഷിയുമെല്ലാം 
ഹൃത്തോട് ചേര്‍ത്തു പിടിച്ചയാനാളുകള്‍   
ഓര്‍മ്മകള്‍ തന്‍ ചെപ്പില്‍ നിറഞ്ഞൂ കിടക്കുന്നു.
ഇന്നിങ്ങീ, മറുനാട്ടില്‍ സിമിന്റ് കൂനകള്‍ക്കിടയില്‍
ജീവിതം തളച്ചിട്ടു നാളുകള്‍ തള്ളുന്നു. 
ജീവിതം നീങ്ങുന്നു വെറുമൊരു യന്ത്രം കണക്കെ.

"നാളീകേരത്തിന്റെ നാട്ടില്‍ എനിക്കൊരു 
നാഴിയിടങ്ങഴി മണ്ണുണ്ട്" എന്നു പാടിയ

കവിയെത്ര ഭാഗ്യവാന്‍ !! എന്നു ഞാന്‍ ഓര്‍ത്തു പോയ്‌  
ഇന്നു ഞാന്‍ പാടുന്നൂ അതിങ്ങനെ!!  

"നാളീകേരത്തിന്റെ നാട്ടില്‍ എനിക്കൊരു 
നാഴിയിടങ്ങഴി മണ്ണുണ്ടായിരുന്നെങ്കില്‍!!"   

എന്നും ഞാന്‍ വെറുതെ ആശിച്ചു പോയി!


                           ശുഭം 


* 2  അമ്മയുടെ പിതാവ് 

17 comments

ഏരിയല്‍, ഹൈദരാബാദിലെങ്ങാനും ഒരു നാഴിയിടങ്ങഴി മണ്ണൊപ്പിക്കാന്‍ വല്ല സ്കോപ്പുമുണ്ടോ?

സാറേ,
ഹൈദരാബാദിലെ മണ്ണും മലയാള മണ്ണും തമ്മില്‍ ആനയും ആടും പോലന്തരം
തെലുങ്കാന വന്നാല്‍ പിന്നത്തെ കാര്യ്യം പറയുകയും വേണ്ട. അതുകൊണ്ടാ മണ്ണാശ വേണ്ട സാര്‍. ചിരിയോ ചിരി.

പിന്നെ കുറിപ്പിലെ പന്തികേട്‌ കവി വേന്ദ്രനായ/ശ്രേഷ്ടനായ സാര്‍ ഒന്നും എഴുതിക്കണ്ടില്ല
തിരുത്താന്‍ ധാരാളമുണ്ടാകും ഒന്ന് ശ്രദ്ധിച്ചാലും

അതെയതെ, നാട്ടിലോട്ടു വന്നാല്‍ മതി ഒരു നാളികേരത്തിന്റെ വില കേട്ടാല്‍ തന്നെ ഞെട്ടും... പിന്നയാ നാഴിയിടങ്ങഴി മണ്ണ്... "സ്വപ്നങ്ങളൊക്കെയും പങ്കു വക്കാം" എന്ന പാട്ട് ഓര്‍മയില്‍ വരുന്നു...... :)

അയ്യോ അതെയോ?
അത് കേട്ടപ്പഴേ ഞാന്‍ ഞെട്ടി
അന്നാല്‍പ്പിന്നെ ഇവിടെത്തന്നെ
കൂടാം അല്ലേ?
അല്ലെങ്കിലും അക്കരെ നില്‍ക്കുമ്പോള്‍
ഇക്കരെ......എന്നല്ലേ ചൊല്ലും,
വന്നതിനും തന്നതിനും നന്ദി :-)

അവനവന് തിന്നാൻ വേണ്ടത് മാത്രം അദ്ധ്വാനിക്കുന്നവന് നാഴിയിടങ്ങഴി മണ്ണ്‌തന്നെ ധാരാളം. എന്നാൽ മണ്ണ് സ്വന്തമാക്കി പണം കൊയ്യുന്നവർക്ക് മണ്ണിന് പൊന്നിന്റെ പൊള്ളുംവില. മണ്ണിനെ സ്വന്തമാക്കി പണം കൊയ്യുന്നവർക്കിടയിൽ നാഴിയിടങ്ങഴി മണ്ണിനുവേണ്ടി നെട്ടോട്ടം ഓടുന്നവരാണ് മലയാള മണ്ണിൽ..
കവിതക്ക് നന്ദിയും ആശംസകളും...

മലയാള മണ്ണിലെ പൊള്ളുന്ന യാഥാര്‍ഥയങ്ങള്‍
കുറേക്കൂടി ഗഹനമായി മനസ്സിലാക്കാന്‍ എന്റെ ഈ
ചെറു കുറിപ്പ് സഹായിച്ചു എന്നതില്‍ ഞാന്‍ കൃതാര്ഥന്‍
ഇങ്ങിവിടെ മണ്ണുള്ളിടത്തെല്ലാം കോണ്‍ ക്രീറ്റ് കൂനകള്‍
ഉയരുന്നു, അവ സ്വരുക്കൂട്ടാനുള്ള തത്രപ്പാടിലത്രേ
പട്ടണ വാസികള്‍.
ടീച്ചര്‍ സന്ദര്‍ശനത്തിനും പ്രതികരണത്തിനും
നന്ദി നമസ്കാരം.

ഗതകാലസ്മരണകള്‍ ഉണര്‍ത്തുന്ന നല്ലൊരു കവിത.
പണ്ടുള്ള നമ്മുടെ പാടങ്ങളും,പറമ്പുകളും നഷ്ടപ്പെട്ടുകൊണ്ടരിക്കുകയാണ്.
മണ്ണിട്ടു നിരത്തി എങ്ങും പൊന്തി വരുന്ന ഫ്ലാറ്റുകള്‍.
കാശെറിഞ്ഞ് മണ്ണുവാങ്ങി കോടീശ്വരനാകാന്‍ പരക്കം പായുന്നവര്‍!
"വീണ്ടും ഒരിക്കല്‍ക്കൂടി വന്നെങ്കിലെന്നു
വെറുതെ ആശിച്ചുപോയി ഞാന്‍ .
പറമ്പും പാടവും വയലും കൃഷിയുമെല്ലാം
ഹൃത്തോട് ചേര്‍ത്തു പിടിച്ചയാനാളുകള്‍ "
പി.വി.സാറെ,രചന നന്നായി.
ആശംസകള്‍

തങ്കപ്പെന്‍ സാറേ
കവിത ഹൃദ്യമായി
എന്നറിയിച്ചതില്‍ പെരുത്ത സന്തോഷം
കാലം മാറി വരികയാണല്ലോ സാറേ
ഒപ്പം മനുഷ്യര്‍ക്ക്‌ മണ്ണിനോടുള്ള ആശ കൂടിയും വരുന്നു
അത് പലപ്പോഴും വിപത്തിലും ചെന്നെത്തുന്നു.
വന്നതിലും പ്രതികരണം അറിയിച്ചതിലും നന്ദി

കവിത പോലെ തന്നെ ഗഹനമായ അഭിപ്രായങ്ങള്‍ ആണല്ലോ സാറേ സന്തോഷം ,

മണ്ണ് എന്നും മലയാളിക്കൊരു വികാരം തന്നെ ആശംസകള്‍

പ്രീയ പുണ്യാളന്‍ മാഷേ,
കവിതയും അഭിപ്രായങ്ങളും
ഇഷ്ടായി എന്നറിഞ്ഞതില്‍
സന്തോഷം.
വീണ്ടും കാണാം

ആദ്യമായി താങ്കളുടെ ഈ ബ്ലോഗില്‍ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷം
പോസ്റ്റുകള്‍ ഒക്കെ വായിക്കട്ടെ ...

പ്രീയപ്പെട്ട അബ്ദുല്‍,

ക്ഷമിക്കണം ഇപ്പോള്‍ മാത്രമാണീ പ്രതികരണം കണ്ടത്,
ഇമെയില്‍ intimation കണ്ടില്ല, ഇന്നു ലിങ്ക് നോക്കി വന്നപ്പോള്‍ കണ്ടു
ഇവിടെ വന്ന് സമയം പങ്കിട്ടതില്‍ പെരുത്ത നന്നിയും സന്തോഷവും അറിയിക്കുന്നു.
വീണ്ടും വരുമല്ലോ

സസ്നേഹം

ഫിലിപ്പ് ഏരിയല്‍

"പാടത്തും പറമ്പിലും, അപ്പനും,
പിന്നെപ്പണിയാളുകള്‍ക്കും ഒപ്പം
പാറിപ്പറന്ന ആ നല്ല നാളുകള്‍
വീണ്ടും ഒരിക്കല്‍ക്കൂടി വന്നെങ്കിലെന്നു
വെറുതെ ആശിച്ചുപോയി ഞാന്‍."

വെറുതെ ആശിച്ചു പോകേണ്ട ഒന്നല്ല കാർഷിക പാരമ്പര്യം.ശ്രമിച്ചാൽ കുറച്ചെങ്കിലും അതിലേക്ക് തിരികെ പോകാം.പ്രവാസ ജീവത്തിനു് വിട നൽകി കാർഷിക ലോകത്തേക്കു് മടങ്ങാൻ ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ...

kairaly net

മറുപടി നല്‍കാന്‍ വൈകിയതില്‍ ആദ്യമേ ക്ഷമാപണം മെയില്‍ വഴി അറിയിപ്പ് കിട്ടിയത് കാണാതെ പോയി, ശരിയാണ് അല്പം കൂടി ശ്രമിച്ചാല്‍ സാധികാവുന്നത്തെ ഉള്ളു അല്ലേ! ആശംസകള്‍ക്ക് നന്ദി ഈശ്വരന്‍ അതിനു തുനക്കട്ടെ, ബ്ലോഗില്‍ വന്നതിനും ക്രീയാത്മകമായ ഒരു പ്രതികരണം അറിയിച്ചതിനും വളരെ നന്ദി, വീണ്ടും കാണാം/

Anonymous delete 26.9.12

എന്റെ പോസ്റ്റിൽ വന്ന കമന്റ് വഴിയാണിവിടെ എത്തിയത്. കവിയുടെ മനോവിഷമം മനസ്സിലാക്കുന്നു. മണ്ണും സൗകര്യങ്ങളുമുണ്ടായിട്ടും മടി പിടിച്ചിരിക്കുന്നവർ വായിക്കട്ടെ ഇത്തരം കവിതകൾ.

കൃഷിക്കാരാകാനുള്ള ദൈവവിളിയുള്ളവർ ഒരിടത്തു കുറഞ്ഞാൽ മറ്റൊരിടത്തു കൂടും. പിന്നെ മനുഷ്യരെ കൃഷിയിൽനിന്നു പിന്തിരിപ്പിക്കാനാണെന്നു തോന്നും വൻ തോതിൽ വിനാശകാരി കീടങ്ങളെ പടച്ചൂവിടുന്നത്. നിരാശപ്പെടേണ്ട. കൃഷി ഒരു യുദ്ധമാണു. എഴുത്തുകാർ യുദ്ധഭൂമിയിൽ ഇടക്കൊക്കെ വന്നുകണ്ടുപോയാൽ മതി. മനസ്സിനും ശരീരത്തിനും കവിതക്കും കഥക്കും എല്ലാം നല്ലതാണല്ലോ.

കൃഷി ഒരു യുദ്ധമാണു. പടയാളികൾ കുറഞ്ഞുവരുന്നു. ശത്രുകീടങ്ങൾ പെരുകുന്നു. കൃഷിഭൂമി കുറഞ്ഞ്വരുന്നതിൽ കരയുന്നവരും ഈ നാട്ടിൽ കുറവാണു.എഴുത്തുകാർ സന്തോഷിക്കുക;എന്തെന്നാൽ ഇൻസ്പിരേഷനുള്ളവക ഇപ്പോഴും ഇവിടെയുണ്ട്

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.