കഴിക്കൂ ഒരു വിവാഹം കൂടി!!! -Go for a Second Marriage!!!

4 comments


                                                                                                                              ഒരു  നര്‍മ്മം

"ദീര്‍ഘ കാലം ജീവിക്കണോ ?
കഴിക്കൂ ഒരു വിവാഹം കൂടി !
കണ്ടെത്തൂ വേഗം പുതിയോരിണയെ !
ദീര്‍ഘ കാലം വസിക്കു അവര്‍ക്കൊപ്പം" *

വളരെ നാളത്തെ ഗവേഷണ ഫലമായി ശാസ്ത്ര ലോകം 
കണ്ടെത്തിയ ആ സത്യം പദ്യ രൂപത്തില്‍ 
അയാളുടെ ഇമെയില്‍ ബോക്സിലൂടെ ഒഴുകിയെത്തി 
അത് വായിച്ച അയാള്‍ സന്തോഷഭരിതനായി.
ഉള്ളില്‍ പതഞ്ഞു പൊങ്ങിയ സന്തോഷം വര്‍ണ്ണനാതീതം 
കംപ്യുട്ടര്‍ കസേരയില്‍ നിന്നും ആയാള്‍ അടുക്കളയിലേക്കോടി
ഈ മെയില്‍ രഹസ്യം പത്നിയോട് പറഞ്ഞിട്ടയാള്‍  തിരക്കി
എന്താ സുമേ, ഒരു കൈ നോക്കട്ടെ!
ഓ! അതിനെന്താ ചേട്ടാ!
ഒപ്പം എനിക്കും ഒരെണ്ണം തിരക്കിക്കോ!
എനിക്കും ജീവിക്കേണ്ടേ കുറേക്കാലം കൂടി!

ശുഭം 

* അടുത്തിടെ നടന്ന ശാസ്ത്ര ഗെവേഷണത്തില്‍ 
കണ്ടെത്തിയ  ഒരു സത്യം (അതോ മിഥ്യയോ?).(ഒരു പത്ര വാര്‍ത്ത)

4 comments

ആ സൈറ്റിന്റെ റഫറന്‍സ് തരൂ ഏരിയല്‍. എന്നിട്ട് വേണം ഔദ്യോഗികമായി കുടുംബത്തില്‍ ഒന്നവതരിപ്പിക്കാന്‍...ഹ്ഹഹ

അതു വേണ്ട മാഷേ,
പോല്ലാപ്പകുമേ! :-)

ഇപ്പോള്‍ ലിവിംഗ് together ആണ് ട്രെന്‍ഡ് .. കല്യാണം കഴിച്ചാല്‍ diverse ചെയ്യണ്ടേ ?? അതൊക്കെ ടൈം കളയുന്ന കാര്യമല്ലേ ..

ന്യൂ ജെനെരറേന്‍ ഈസ്‌ വെരി ഫാസ്റ്റ് യു നോ ??

എന്താ സുമേ, ഒരു കൈ നോക്കട്ടെ!
ഓ! അതിനെന്താ ചേട്ടാ!
ഒപ്പം എനിക്കും ഒരെണ്ണം തിരക്കിക്കോ!
എനിക്കും ജീവിക്കേണ്ടേ കുറേക്കാലം കൂടി! കൊള്ളാം.... നന്നായി....

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.