കാപ്പിയുടെ ഉത്ഭവം – ചില കഥകളും മിഥ്യാ ധാരണകളും Coffee Its Origin, Some Stories And Some Misconceptions

6 comments
Goole image leslie's art/flicker.com

കാപ്പിയുടെ ഉത്ഭവം എവിടെ? കാപ്പിയുടെ ആരംഭ ത്തെക്കുറിച്ചുള്ള ചില ഐതിഹ്യ കഥകളും മിഥ്യാ ധാരണകളും  



(എഴുത്തുകാരന്‍ പീറ്റര്‍ ഭാസ് കര്‍ വില്ലി (Peter Bhaskerville) വിവര്‍ത്തനം പി വി ഏരിയല്‍ (P V Ariel)

Authors





Abstract

“കാപ്പിയെക്കുറിച്ചുള്ള സകലതും” (“All About Coffee”) എന്ന വില്യം എച് ഉകേഷ് സിന്റെ ഈ വിഷയത്തിലെ വളരെ വിലപ്പെട്ട ഈ പുസ്തകത്തില്‍ കാപ്പി കുടിയുടെ തുടക്കം തുടങ്ങിയവ വളരെ ആധികാരികമായി രേഖപ്പെടുത്തിയിട്ടുണ്ട് .
എന്നിരുന്നാലും, ഇന്ന് അനേകരുടെ പ്രഭാതദിന തുടക്കമായ കാപ്പിയുടെ അദ്ഭുത ചരിത്രവും ആരംഭവും അവിടം കൊണ്ടവസാനിക്കുന്നില്ല. ആ നീണ്ട ചരിത്രം — എസ്പ്രേസ്സോ കോഫിയില്‍ (espresso coffee) വന്നു നില്‍ക്കുന്നു.

        അവതാരിക – ഒരു ഔഷധമായി കാപ്പിയുടെ ആരംഭം 

Share/Bookmark  
                                              ചിത്രം # 1 - 
www.sciencemuseum.org.uk/ - അല്‍-രാസി അഥവാ രാഹെസ്
ഗവേഷകരുടെയും, എഴുത്തുകാരുടെയും, പണ്ഡിതന്മാരുടെയും പൊതു സമ്മതമായ അഭിപ്രായ പ്രകാരം കാപ്പി കുടി ആദ്യമായി പ്രാബല്യത്തില്‍ വന്നത് ചിരസമ്മതമായ അറേബ്യന്‍ വൈദ്യ ശാഖയുടെ ആരംഭത്തോടെയാണന്നാണ് ചില ഉത്തരവാദപ്പെട്ടവര്‍ വിശ്വസിക്കുന്നത് അത് രാഹെസ് Rhazes (Abu Bakr Muhammad ibn Zakariya Al Razi ca. എന്നാണു. 854 C.E – 930 ല്‍ ആണ് ഈ ആദ്യ എഴുത്തുകാരന്‍ തന്റെ “എന്‍സൈക്ലോപീഡിയ മെഡിസിന്‍” എന്ന ഗ്രന്ഥത്തില്‍ അത് രേഖപ്പെടുത്തിയത് , പക്ഷെ അതില്‍ ‘കാപ്പി’ എന്ന വാക്കിനു പകരം ബഞ്ചും “bunchum” എന്ന വാക്കാണ്‌ ഉപയോഗിച്ചിരിക്കുന്നത് .

വടക്കേ പേര്‍ഷ്യയിലെ രാജ് (റായി)- (ഇപ്പോഴത്തെ ഇറാന്‍) — ടെഹ്‌റാന്‍ പട്ടണത്തിന്റെ അടുത്ത പ്രദേശത്തുകാരനായ ഇദ്ദേഹം ഒരു വലിയ തത്വചിന്തകനും, വാനശാസ്ത്രജ്ജനും, ഒപ്പം തര്‍ക്ക  ശാസ്ത്രത്തിലും, സംഗീതത്തിലും, കവിതയിലും നിപുണനായിരുന്നു. ബാഗ്ദാദ് ആശുപത്രിയുടെ സൂപ്രണ്ടായി പ്രവര്‍ത്തിച്ച ഇദ്ദേഹം വൈദ്യശാഖയില്‍ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. ഇക്കൂട്ടത്തില്‍ പ്രാധാന്യമേറിയതത്രേ Kitab al-Hawi fi al-tibb(Comprehensive Book on Medicine), എന്ന ഗ്രന്ഥം. രോഗങ്ങളുടെയും പ്രതിവിധികളെയും ഒരു ശേഖരണമത്രേ ഇതു.
കാപ്പിയുടെ ഉത്ഭവ കഥയില്‍ ഇദ്ദേഹത്തിന്റെ നാമം മുഖ്യസ്ഥാനം അലങ്കരിക്കുന്നു. ഫ്രെഞ്ച് കാപ്പി വ്യാപാരിയും, തത്വ ചിന്തകനും എഴുത്തുകാരനുമായ Philippe Sylvestre Dufour (1622–87), ഫിലിപ്പി സില്‍ വെസ്ടെര്‍ കാപ്പിയെപ്പറ്റി താനെഴുതിയ ആധികാരിക ഗ്രന്ഥത്തില്‍ ഈ വിവരം സ്ഥിരീകരിക്കുന്നു. കാപ്പിയുമായി ബന്ധപ്പെട്ട ആദ്യ എഴുത്തുകാരന്‍ രാഹെസ് ആണെന്ന വിവരം ഫിലിപ്പിയുടെ ഗവേഷണ പഠനത്തില്‍ വളരെ വെക്തമായി വെളിപ്പെടുത്തുന്നു. ഇതില്‍ A D 800 മുതല്‍ അറബികള്‍ക്ക് കാപ്പിയെപ്പറ്റി അറിവുണ്ടായിരുന്നു എന്ന് വെളിപ്പെടുത്തുന്നു. അതിപ്രാചീന കാലം മുതല്‍ തന്നെ ഏതാണ്ട് A D 600 മുതല്‍ കാപ്പി എന്ന പാനീയം എത്യോപ്യ ഭൂഖണ്ടത്തില്‍ പ്രാബല്യത്തില്‍ ഉണ്ടായിരുന്നു എന്ന് അനേക ആധുനിക പന്ധിതന്മാരുടെ രേഖകളില്‍ നിന്നും വ്യക്തമായി വെളിവാകുന്നു. 
www.wordle.net കാപ്പിയുടെ ഉത്ഭവം 
രഹിസിന്റെ പിന്തുടര്‍ച്ചക്കാരും കാപ്പിയോടുള്ള ബന്ധത്തില്‍ ഏതാണ്ട്  ഇതേ ചിന്താഗതി ക്കാരായിരുന്നു കോഫി ബീന്‍ അഥവാ (“bunn”) എന്ന പദമായിരുന്നു അതിനുപയോഗിച്ചത്. പ്രത്യേകമായിAvicenna (Ibn Sina),എന്ന A D 980-1037 AD യില്‍ ജീവിച്ചിരുന്ന മുഹമ്മദന്‍ വൈദ്യനും, തത്വചിന്തകന്‍ മുതല്‍ അവിസിന്ന (Avicenna) എന്ന ആള്‍ വരെ, കാപ്പിയുടെ ഔഷധ ഗുണത്തെപ്പറ്റി പ്രത്യേകം സൂചിപ്പിച്ചിരുന്നു. അത് ശരീര ഭാഗങ്ങളെ ശക്തിപ്പെടുത്തുന്നതും, ശരീര പ്രതലത്തെ ശുദ്ധീകരിക്കുന്നതും, ഈര്‍പ്പാവസ്ഥയെ ദൂരികരിക്കുന്നതും, ഒപ്പം ശരീരത്തിന് സുഗന്ധ വാസന നല്‍കുന്നതുമാണ് . ആ കാലത്തെ മറ്റു പ്രസിദ്ധരായ വൈദ്യ ശാസ്ത്രജ്ജന്മാരായ പ്രോസ്പെരോ ആല്പിനി, വെസ്ലിന്ജിഉസ്. ബെന്ഗിഅഴ്ലഹ് (Prospero Alpini, Veslingius (Vesling) ബെന്ഗിഅഴ്ലഹ് തുടങ്ങിയവര്‍ എല്ലാം തന്നെ തങ്ങളുടെ രേഖകളില്‍ കാപ്പിയുടെ പ്രാധാന്യ ത്തെപ്പറ്റി വിപുലമായ നിലയില്‍ രേഖപ്പെടുത്തിയിട്ടുണ്ട് . കാപ്പിയുടെ കണ്ടുപിടുതത്തില്‍ അറേബ്യന്‍ ശാസ്ത്രജ്ജന്മാരോട് നാം വളരെ കടപ്പെട്ടിരിക്കുന്നു.
ഗബ്രിയേല്‍ ദൂതന്‍ മൊഹമ്മതിനു കാപ്പി എന്ന പാനീയം വെളിപ്പെടുതിയതിനോടുള്ള ബന്ധത്തില്‍ ഒരു പരമ്പരാഗത വിശ്വാസം നിലവിലുണ്ട്. എന്നിരുന്നാലും എത്ര ശുഷ്ക്കാന്തിയോടെ തിരഞ്ഞാലും രഹസെസിനു മുന്‍പുള്ള ഒരു കാപ്പിയുടെ ചരിത്രം ലഭ്യമല്ല, അദ്ദേഹം മുഹമ്മദിന് ഇരുനൂറു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജീവിച്ചിരുന്നത്.

 കാപ്പി ഒരു പാനീയം അതിന്റെ ആരംഭം – ഒമര്‍

വിവിധ മുഹമ്മദന്‍ ആചാരങ്ങള്‍ വിശ്വസിക്കുന്നത്, മതാനുയായികളാണ് കാപ്പിയുടെ ആദ്യ ഉപഭോക്താക്കള്‍ എന്നത്രേ. ഇവയില്‍ ഒന്ന് പാരീസിലെ ബിബ്ലിഒതെക് നാഷനലില്‍- (Bibliothéque Nationale at Paris), രേഖപ്പെടുത്തിയിട്ടുണ്ട്. അത് 1258 എ. ഡി യില്‍ മതപരമായ ചില ഉദാസീനത കൊണ്ട് അറേബ്യയിലെ ഔസബ് എന്ന സ്ഥലത്തേക്ക് നാടു കടത്തപ്പെട്ടപ്പോള്‍, പുരോഹിതനും ഡോക്ടറുമായ ഷെയ്ഖ് ഒമര്‍ എന്നയാള്‍ കാപ്പിയുടെ ഉപയോഗം കണ്ടെതിയെന്നതാണ് . ഷെയ്ഖ് ഒമര്‍, ഐതിഹാസികമായ മോച്ചയുടെ പുരസ്കകര്‍ത്താവായ ഷെയ്ഖ് അബൌല്‍ ഹസ്സന്‍ സ്കെധേലിയുടെ ശിഷ്യനായിരുന്നു. 
ഐതിഹ്യം പറയുന്നത്, നാടുകടത്തപ്പെട്ട ഷെയ്ഖ് ഒമറും അനുയായികളും ഭക്ഷണ ഷാമം നേരിട്ടപ്പോള്‍ തങ്ങള്‍ക്കു ചുറ്റും വളരുന്ന ലഭ്യമായവ ഏതും ഭക്ഷിപ്പാന്‍ പ്രേരിതരായി, അങ്ങനെ അവിടെ വളര്‍ന്നിരുന്ന കാപ്പി ചെടിയുടെ ഫലങ്ങള്‍ ഭക്ഷിപ്പാന്‍ തുടങ്ങി. കാപ്പിക്കുരു വേവിച്ചും തിളപ്പിച്ചും കിട്ടിയ വെള്ളം കുടിച്ചും അദ്ദേഹം തന്റെ ജീവന്‍ സംരക്ഷിച്ചു. മോച്ചയിലെ തന്റെ പൂര്‍വ്വ രോഗികള്‍ ചികിത്സക്കായി ഔസബില്‍ വന്നപ്പോള്‍ അദ്ദേഹം ഈ തിളപ്പിച്ചെടുത്ത വെള്ളം കൊടുക്കുകയും അതവര്‍ക്ക് വളരെ പ്രയോജനം ചെയ്യുകയും ചെയ്തു. ഷെയ്ഖ് ഒമറിന്റെ ഈ അദ്ഭുത ചികിത്സാരീതിയുടെ കഥകള്‍ കേട്ടറിഞ്ഞ അധികാരികള്‍ തന്നേ തിരകെ വിളിക്കുകയും വേണ്ട ആദരവ് നല്‍കി തനിക്കായി ഒരു പ്രത്യേക വാസസ്ഥലം ഒരുക്കിക്കൊടുക്കുകയും ചെയ്തു.
ചിത്രം # 2 – ഒമര്‍
അബദ്-അല്‍-കദിരിന്റെ കൈയെഴുത്ത് പ്രതിയിലൂടെ മനസ്സിലാകുന്നത്‌ , ഷെയ്ഖ് അബൌല്‍ ഹസ്സന്‍ സ്കെധേലി താന്‍ മരണാസന്നനായപ്പോള്‍ തന്റെ ശിഷ്യന് പ്രത്യക്ഷനായി മോച്ചയില്‍ പോയി തന്റെ ചികിത്സ തുടരുന്നതിനുള്ള നിര്‍ദ്ദേശം നല്‍കി എന്ന് പറയപ്പെടുന്നു. താന്‍ അവിടെ ആയിരിക്കുമ്പോള്‍ ഒരിക്കല്‍ മോച്ചയിലെ രാജാവിന്റെ സുന്ദരിയായ മകളുടെ അസുഖം തന്റെ ചികിത്സയിലൂടെ ഭേദമാക്കി പക്ഷെ താന്‍ അവളെ തന്നോടൊപ്പം താമസിപ്പിക്കാന്‍ തീരുമാനിച്ചു, ഇത് രാജാവിനു ഇഷ്ടക്കേടാവുകയും അയാളെ പട്ടണത്തില്‍ നിന്നും  ഔസബിലെ കുന്നുകളിലേക്ക്‌ നാടുകടത്തി.
താമസത്തിനായി ഒരു ഗുഹയും ഭക്ഷണത്തിനായി പച്ചിലകളും മാത്രമായി കഴിയേണ്ടി വന്ന അയാള്‍ ഒടുവില്‍ തന്റെ ഗുരുവായ സ്കെധേലിയോട് ഒരു പരിഹാരത്തിനായി കേണപേക്ഷിച്ചു അയാളുടെ നിലവിളിയും അപേക്ഷയും ശ്രവണ മധുരമായ ഒരു പദ്യശകലമായി മനോഹരമായ ഒരു പക്ഷിയുടെ ചുണ്ടില്‍ നിന്നുതിരുന്നതുപോലെ മറ്റൊലിക്കൊണ്ടു. ആ പക്ഷി ഒരു മര ശിഖരത്തില്‍ വന്നിരുന്നു, അതിനെ കൈയെത്തിപ്പിടിക്കാന്‍ ശ്രമിച്ച ഒമറിനു കിട്ടിയതോ കുറെ കാപ്പിപ്പഴങ്ങളും. ആ കാപ്പിപ്പഴങ്ങള്‍ വളരെ രുചിയുള്ളതായി അയാള്‍ക്ക് അനുഭവപ്പെട്ടു, തുടര്‍ന്ന് രാത്രി ഭക്ഷണത്തിനായി അതിന്റെ കുരു ഉപയോഗിച്ച് ഒരു തരം സൂപ്പ് താന്‍ തയ്യാറാക്കി. ആ ചേരുവയില്‍ നിന്നും സ്വാദിഷ്ടവും സുഗന്ധപൂരിതവുമായ ഒരു പാനീയം രൂപപ്പെട്ടു; അതത്രേ കാപ്പി എന്ന പാനീയം.

 കാപ്പി ഒരു പാനീയം അതിന്റെ ആരംഭം – കലദി

കാപ്പിയോടുള്ള ബന്ധത്തില്‍ ഇന്ന് വളരെ പ്രചാരത്തിലിരിക്കുന്ന ഒരു കഥ ഈജിപ്തിലെ എബ്ബിസിനിയ എന്ന സ്ഥലത്തെ ‘കലദി’ എന്ന നാമത്തില്‍ അറിയപ്പെടുന്ന ഒരു ആട്ടിടയനെ ചുറ്റിപ്പറ്റി നില്‍ക്കുന്നു. തന്റെ ആട്ടിന്‍കൂട്ടങ്ങള്‍ മേച്ചില്‍ സ്ഥലത്തുള്ള ഒരുതരം ചെടിയുടെ ഇലകള്‍ ഭക്ഷിച്ചതോടെ പതിവിനു വിപരീതമായി അവ തുള്ളിക്കളിക്കുവാന്‍ തുടങ്ങി. ഈ വിവരം താന്‍ അടുത്തുള്ള സന്യാസി ഗൃഹത്തിന്റെ അധിപനോട് പരാതിപ്പെടുകയുണ്ടായി ഇത് നേരില്‍ കണ്ട അധിപന്‍ അതിന്റെ വീര്യം സ്വയം പരിശോധിക്കാന്‍ തീരുമാനിച്ചു. അത് ഭക്ഷിച്ചപ്പോള്‍ തനിക്കു ലഭിച്ച ഉന്മേഷത്തില്‍ തൃപ്തനായ അയാള്‍ മറ്റുള്ള സന്യാസിമാര്‍ക്കും അത് തിളപ്പിച്ചെടുത്ത പാനീയം നല്‍കാന്‍ നിര്‍ദേശം നല്‍കി. വിസ്മയം എന്നു പറയട്ടെ, ആ പാനീയം കുടിച്ചതിനാല്‍ രാത്രിയിലെ പ്രാര്‍ഥനാ കൂട്ടത്തില്‍ ഉറങ്ങാതിരിപ്പാന്‍ അത് വളരെ സഹായകമായി. ഈ ഐതിഹ്യ കഥ പ്രകാരം, “ഉണര്‍ന്നിരിക്കുന്ന സന്യാസകൂട്ടത്തെ ക്കുറിച്ചുള്ള വാര്‍ത്ത വളരെ വേഗം പരന്നു. അത് ആ രാജ്യം മുഴുവന്‍ ഈ അത്ഭുത ഫലത്തിന് നിരവധി ആവശ്യക്കാര്‍ ഉണ്ടാകുന്നതിനു കാരണമായി. ക്രമേണ മറ്റു രാജ്യങ്ങളും ഇത് ഉപയോഗിക്കാന്‍ തുടങ്ങി.
ചിത്രം # 3 – കലദി എന്ന ആട്ടിടയന്‍
The French have preserved a more picturesque version of this legend. ഫ്രെഞ്ചുകാര്‍ ഈ ഐതിഹ്യ കഥ കുറേക്കൂടി ആകര്‍ഷകമായ രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ ഐതിഹ്യ കഥയില്‍ കലദി എന്ന ആട്ടിടയന്‍ തന്റെ ആടുകള്‍ ഈ ഇലകളും പഴങ്ങളും ഭക്ഷിച്ചു തുള്ളിക്കളിക്കുന്നത്‌ കണ്ടു. ഒരിക്കല്‍ ദുഖിതനായ ഒരവസ്ഥയില്‍ താന്‍ ആയപ്പോള്‍ ഈ പഴം പറിച്ചു തിന്നാല്‍ കുറച്ചു ഉന്മേഷം കിട്ടുമല്ലോ എന്ന് കരുതി താനത് പറിച്ചു ഭക്ഷിച്ചു. താന്‍ ആഗ്രഹിച്ച ഉന്മേഷം തനിക്കു കിട്ടുകയും തന്റെ ദുഃഖങ്ങള്‍ മറക്കുന്നതിനത് സഹായകമാവുകയും ചെയ്തു. തുടര്‍ന്ന് തന്റെ ആടുകള്‍ അത് ഭക്ഷിച്ചു തുള്ളിച്ചാടുമ്പോള്‍ താനും അവയ്ക്കൊപ്പം ആനന്ദത്താല്‍ തുള്ളിച്ചാടാന്‍ തുടങ്ങി.
ഒരിക്കല്‍ ഒരു സന്യാസി ഈ ആട്ടിടയന്റെയും തനിക്കു ചുറ്റും അനേക ആടുകളുടെയും നൃത്തം സുന്ദരികളായ സ്ത്രീകള്‍ നൃത്തം ചവിട്ടുന്ന മാതിരി കാണുവാനിടയായി. ഭ്രാന്തമായ ഈ ആനന്ദ തിമിര്‍പ്പിന്റെ കാരണം എന്ത് എന്ന് സന്യാസി കലദിയോട് തിരക്കി, അതിനയാള്‍,  താന്‍ കണ്ടുപിടിച്ച ആ വലിയ അത്ഭുത രഹസ്യം എന്തെന്ന് പറഞ്ഞു. തുടര്‍ന്ന് ആ സന്യാസി രാത്രിയിലെ പ്രാര്‍ഥനക്ക്  ഉറക്കളച്ചിരിക്കാന്‍ ഇതുപകരിക്കും എന്ന് നിനച്ചു അതില്‍ കുറെ എടുത്തു മoത്തിലേക്ക് മടങ്ങി. അവിടെ അവര്‍ അത് ഉണക്കി തിളപ്പിച്ച്‌ കുടിക്കുവാന്‍ തുടങ്ങി അങ്ങനെ ഇന്ന് നാം കുടിക്കുന്ന കാപ്പി കണ്ടുപിടിക്കപ്പെട്ടു. വേഗത്തില്‍ മoത്തി ലുള്ളവര്‍ എല്ലാം ഇതുപയോഗിക്കാന്‍ തുടങ്ങി, കാരണം ഉറക്കമുണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കാന്‍ അത് സഹായകമായി, ഒരു പക്ഷെ, അതിനോട് ആര്‍ക്കും എതിര്‍പ്പ് ഇല്ലായിരുന്നിരിക്കാം.

 കാപ്പി നിര്‍മ്മാണത്തിന്റെ ആരംഭം

Image #4 – Public Domain – La Rogue (1715) ചിത്രം # 4 ല റോഗ് (1715) 
ആരംഭ കാലത്ത് കാപ്പി രണ്ടു വിധത്തില്‍ തയ്യാറാക്കിയിരുന്നു;  
  1. ഒന്ന് . കാപ്പിക്കുരുവിനെ പൊതിഞ്ഞിരിക്കുന്ന തൊണ്ട് അല്ലങ്കില്‍ തൊലിയും കുരുവിനോട് ചേര്‍ന്നിരിക്കുന്ന മൃദുലമായ ഭാഗവും കാപ്പിയുണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നു. 
  2. രണ്ട്. കാപ്പി പഴത്തിനുള്ളിലെ കുരു  
(കാപ്പിക്കുരു) വറുത്തു പൊടിയാക്കി ഉപയോഗിക്കുന്ന വിധം 1200 മുതല്‍ പേര്‍ഷ്യാക്കാര്‍ പ്രാബല്യത്തില്‍ വരുത്തി. ഇപ്പോള്‍ കാപ്പി എന്ന പദത്തിന് അറബിയില്‍ കുവാഹ് (qahwah) എന്നാണ് . ഇതേ പദം തന്നെയാണ്  ‘വീഞ്ഞ് ‘ എന്ന പദത്തിനും ഉപയോഗിക്കുന്നത്. ചില ഗവേഷണങ്ങള്‍ വെളിപ്പെടുത്തുന്നത് ആദ്യ കാല മുഹമ്മദീയ വിശ്വാസികള്‍ ഖുറാന്‍ നിഷിദ്ധമായ വീഞ്ഞ് അല്ലങ്കില്‍ മദ്യത്തിനു പകരമായി ഒരു പാനീയം അവര്‍ ആഗ്രഹിച്ചിരുന്നു –തുടക്കത്തില്‍ കാപ്പിക്കുണ്ടായ പ്രചാരം അതിന്നു പകരമായി അവര്‍ ഉപയോഗിച്ചു. 
ലാ റോഗിന്റെ (1715) രേഖകളില്‍ മൂന്നു തരത്തിലുള്ള കാപ്പി കുടിയെപ്പറ്റി പറഞ്ഞിരിക്കുന്നു:
  1. കാപ്പിപ്പഴം പുളിപ്പിച്ച് തയ്യാറാക്കുന്ന ഒരു തരം മദ്യം. കാപ്പി ധാരാളമായി വളരുന്ന രാജ്യങ്ങളില്‍ ഇന്നും ആ ദേശവാസികള്‍ പഴുത്ത കാപ്പിപ്പഴം കഴിക്കുകയും കുരു പുറത്തു കളയുകയും ചെയ്യുന്നു.കാപ്പിക്കുരുവിനെ പൊതിഞ്ഞിരിക്കുന്ന മൃദുല ഭാഗം കാണാന്‍ മനോഹരവും ഭക്ഷിപ്പാന്‍ രുചികരവും, മധുരമുള്ളതും, സുഗന്ധമുള്ളതുമാണ്, സൂക്ഷിച്ചു വെച്ചാല്‍ വേഗത്തില്‍ പുളിക്കുന്നതുമാണ്
  2. കാപ്പിക്കുരുവിന്റെ പുറം തോടുപയോഗിച്ചു നിര്‍മ്മിക്കുന്ന കാപ്പിയും
  3. കാപ്പിക്കുരു മാത്രം ഉപയോഗിച്ചു നിര്‍മ്മിക്കുന്ന കാപ്പിയും.

 കാപ്പിയുടെ ഉപയോഗത്തെക്കുറിച്ചുള്ള വിശ്വസനീയവും, ആധികാരികവുമായ ആദ്യത്തെ രേഖകള്‍.

ചിത്രം # 5 – www.princeton.edu - അബ്യ്സ്സിനിയാ – എത്യോപ്യ
കാപ്പികുടിയുടെ ആരംഭ ത്തെക്കുറിച്ചുള്ള ഏറ്റവും വിശ്വസനീയമായ രേഖ.  വിപുലവും വിസ്തൃതവുമായ അറേബ്യന്‍ രേഖകള്‍Arabian manuscriptപരിശോധിച്ചതില്‍ നിന്നും ബിബ്ലിതെകു നാഷണേല്‍ നിന്നും ലഭിച്ചവ.

1454 ല്‍ മുഹമ്മദീയ മതനിയമ ശാസ്ത്രജ്ജനായ ഷെയ്ഖ് ജെമാലുദ്ദിന്‍ മുഹമ്മദ്‌ ബെന്സെയെദ് അബ്യ്സ്സിനിയായിലേക്കുള്ള (ഇപ്പോഴത്തെ എത്യോപ്യ ) യാത്രക്കിടയില്‍ കാപ്പിയുടെ ഗുണങ്ങളെപ്പറ്റിയും, അതിന്റെ വൈശിഷ്ട്യത്തെപ്പറ്റിയും പരിചയിച്ചറിയുവാന്‍ കഴിഞ്ഞു.

അറേബ്യ ഫെലിക്സ് എന്നു ലാറ്റിന്‍ ഭാഷയില്‍ അറിയപ്പെടുന്ന ഏദന്‍ പട്ടണത്തിലേക്കുള്ള തന്റെ മടക്ക യാത്രയില്‍ താന്‍ ോഗബാധിതനാവുകയും തുടര്‍ന്ന് അബ്യ്സ്സിനിയായി ലെ തന്റെ രാജ്യക്കാര്‍ ഉപയോഗിച്ചു കൊണ്ടിരുന്ന കാപ്പി കൊണ്ടുവരുവാന്‍ ആവശ്യപ്പെടുകയും അത് പാനം ചെയ്തത് മൂലം തനിക്കു രോഗശമനം ലഭിക്കുകയും ചെയ്തു. താന്‍ രോഗവിമുക്തനാവുക മാത്രമല്ല ഒപ്പം ഈ അത്ഭുത പാനീയം തന്റെ അനുയായികള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിനും, രാത്രി സമയങ്ങളിലെ പ്രാര്‍ഥനാ കൂടിവരവുകളില്‍ ഇതുപയോഗിക്കുന്നതുമൂലം നിദ്രാ വിഹീനരായി ചടങ്ങുകളില്‍ കൂടുതല്‍ ശ്രദ്ധയോടെ സംബന്ധിക്കുവാന്‍ കഴിയും എന്നും കണ്ടെത്തി.
മതനിയമ ശാസ്ത്രജ്ജ നും, പണ്ഡിതനും, പ്രസിദ്ധനുമായ ഈ ഇമാമിന്റെ , കാപ്പിയുടെ ഉപയോഗം മൂലമുള്ള ഗുണങ്ങളെ പ്പറ്റിയുള്ള അംഗീകാരം യെമെന്‍ പ്രദേശം പരക്കെ ഇതിന്റെ ഉപയോഗം വര്‍ദ്ധിക്കുവാന്‍ കാരണമായി. രാത്രിയുടെ യാമങ്ങളില്‍ അദ്ധ്വാനിക്കുന്ന വിദ്യാര്‍ത്ഥികള്‍, വക്കീലന്മാര്‍, കരകൌശല വിദഗ്ദ്ധര്‍, സഞ്ചാരികള്‍ തുടങ്ങിയവര്‍ പകലിന്റെ ചൂടില്‍ നിന്നും രക്ഷ പ്രാപിപ്പാന്‍ കാപ്പിയെ ആശ്രയിച്ചിരുന്നു എന്ന് അറേബ്യന്‍ ലിഖിതങ്ങളില്‍ വിവരിക്കുന്നു.

കാപ്പിയുടെ ജനനത്തെപ്പറ്റി അടുത്തയിടെ വെളിവാക്കപ്പെട്ടതും ഒരു പാശ്ചാത്യ എഴുതുകാരനാല്‍ രചിക്കപ്പെട്ടതുമായ ഒമര്‍ പാരമ്പര്യവും ഗെമാലെദ്ദിന്‍ കഥയുമായുള്ള ഒരു താരതമ്യം:
പതിനഞ്ചാം നൂറ്റാണ്ടിന്റെ ഏതാണ്ട് മധ്യ ഭാഗത്തോടെ അബ്യ്സ്സിനിയാ പ്രദേശങ്ങളില്‍ സഞ്ചരിക്കുകയായിരുന്ന ഷീണിച്ച് അവശനായ ഒരു സാധു അറബി നടന്നു നടന്നു ഒരു തോട്ടത്തിനരികിലെത്തി ഭക്ഷണം പാകം ചെയ്യുന്നതിനായി തീ കത്തിക്കുന്നതിനായി അടുത്തു കണ്ട ഒരു ഉണങ്ങിയ കായ് കള്‍ നിറഞ്ഞ ഒരു മരക്കൊമ്പ് വെട്ടി ഭക്ഷണം പാകം ചെയ്തു ഭക്ഷിച്ചു, ആ സഞ്ചാരി, പകുതി കരിഞ്ഞ ആ കായ് കളില്‍ നിന്നും സുഗന്ധം വമിക്കുന്നതായി മനസ്സിലാക്കി. അതില്‍ നിന്നും കുറേ കൊമ്പുകള്‍ ശേഖരിച്ചു.അവ ഒരു കല്ല്‌ കൊണ്ട് പൊടിയാക്കിയപ്പോള്‍ അതിന്റെ സുഗന്ധം വളരെ വര്‍ദ്ധിച്ചു. ഇതില്‍ ആശ്ചര്യ ചകിതനായി നിന്ന അയാളുടെ കൈയില്‍ നിന്നും ആ പൊടി അവിടെ വെച്ചിരുന്ന അല്‍പ്പം ജലം നിറച്ച ഒരു മണ്കുടത്തില്‍ അബദ്ധവശാല്‍ വീണു.
ഒരത്ഭുതം! ഏതാണ്ട് മലിനപ്പെട്ടുകൊണ്ടിരുന്ന ആ ജലം ശുദ്ധീകരിക്കപ്പെട്ടു.അയാള്‍ അതു ചുണ്ടോടടുപ്പിച്ചു; അതു പുതിയതും ഉപയോഗയോഗ്യവുമായിരുന്നു. അല്‍പ്പ സമയത്തെ വിശ്രമത്തിനു ശേഷം അയാള്‍ക്ക്‌ ശക്തി ലഭിക്കുകയും തന്റെ യാത്ര തുടരുകയും ചെയ്തു. ആ ഭാഗ്യവാനായ അറബി തന്നാല്‍ കഴിയാവുന്നിടത്തോളം ഫലങ്ങള്‍ ശേഖരിക്കുകയും അതുമായി ഏദനില്‍ എത്തി തന്റെ കണ്ടുപിടുതത്തെപ്പറ്റി മതനിയമ ശാസ്ത്രജ്ജനെ അറിയിച്ചു. പേരുകേട്ട അയാള്‍ ഒരു കറുപ്പ് തീനിയും പുകവലിക്കാരനുമായിരുന്നു, വിഷലബ്ധമായ മയക്കുമരുന്നിനടിമയായി അയാള്‍ വിഷമിക്കയായിരുന്നു. വേവിച്ച ആ പഴങ്ങളുടെ ചാര്‍ താന്‍ നുകര്‍ന്നപ്പോള്‍ തന്റെ പഴയ ആവേശവും ചൈതന്യവും തനിക്കു വീണ്ടു കിട്ടി, ആനന്ദ ഭരിതനായ അയാള്‍ നന്ദിയോടെ ആ മരത്തെ അറബി ഭാഷയില്‍ “ശക്തി” എന്നര്‍ഥം വരുന്ന ‘കാഹുഹ’ (cahuha) എന്നു വിളിച്ചു.
ചിത്രം # 6 അറേബ്യയിലെ ആദ്യ കാല കാപ്പികുടി ഒരു ദൃശ്യം. 
ഇത്തരത്തിലുള്ള നിരവധി ഐതിഹ്യ കഥകളുടെയും, മിഥ്യാ ധാരണകളുടെയും മദ്ധ്യത്തില്‍ കാപ്പിയുടെ ഉത്ഭവത്തെ അതിന്റെ വഴിക്ക് വിടാം. എന്നാല്‍ നമുക്കിന്നറിയുവാന്‍ കഴിയുന്നത്‌ , കാപ്പി ചെടിയുടെ വരവ് എത്യോപ്യയില്‍ നിന്നാണ്, അതവിടെ നിന്നും യെമെന്‍ ദേശത്തേക്ക് വരികയും ആദ്യമായി അവിടെ അതിന്റെ കൃഷി തുടങ്ങുകയും ചെയ്തു. ഏദന്‍ പട്ടണത്തിലെ ദേര്‍വിഷ് വാസികളുടെ ഇടയില്‍ മതപരമായ ഉദ്യേശതോടെ കാപ്പി കുടിയുടെ തുടക്കം കുറിച്ച് എന്നു വിവിധ രേഖകളില്‍ നിന്നും മനസ്സിലാക്കാം. ക്രമേണ കാപ്പിയുടെ ഉപയോഗം മറ്റു നിരവധി അയാള്‍ രാജ്യങ്ങളിലേക്ക് പടര്‍ന്നു. അങ്ങനെ പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെ (1470 – 1500) അത് മക്ക മദീന തുടങ്ങിയ സ്ഥലങ്ങളിലേക്ക് പ്രവേശിച്ചു. ഏതാണ്ട് 1510 ത്തോടെ അത് ഈജിപ്തിലെ ഗ്രാന്റ് കെയിറോയില്‍ എത്തി, അവിടെ യെമനില്‍ നിന്നുള്ള ദേര്‍വിഷ് നിവാസികള്‍ തങ്ങളുടെ മത സംബന്ധമായ രാത്രിയിലെ പ്രാര്‍ഥനാ കൂടിവരവുകളില്‍ കാപ്പി കുടി തുടങ്ങി. അവിടെ നിന്ന് ….അത് ഭൂലോകമെങ്ങും.
DMOZ നു സമര്‍പ്പിച്ചത്.

 എഴുത്തുകാരനെപ്പറ്റി


പീറ്റര്‍ ഭാസ് കര്‍ വില്ലി (Peter Baskerville)എസ്സ്പ്രേസ്സോ കോഫിയുടെ ഒരു ഉപാസകന്‍ ‘ദേവന്മാരുടെ ആ അമൃതിന്റെ’ കണ്ടുപിടുതത്തില്‍ ഒരു ഉപഭോക്താവെന്ന നിലയില്‍ 1990 ല്‍ തികച്ചും അവിചാരിതമായി പശ്ചിമ സിഡ്നിയിലെ ഇറ്റാലിയന്‍ പ്രവിശ്യയിലെത്തി, തുടര്‍ന്നങ്ങോട്ട് 17 ആതിഥേയ വ്യവസായ ശൃംഖലകള്‍ താന്‍ കണ്ടുപിടിച്ചു, ഒപ്പം സ്വയം നിയമിക്കപ്പെട്ട മാസ്റര്‍ ബാരിസ്ട (മുഖ്യ സേവകന്‍) ആയി ഓരോന്നിലും താന്‍ പ്രവര്‍ത്തിക്കുന്നു. ആയിരക്കണക്കിന് എസ്പ്രേസ്സോ കൊഫികള്‍ നിരവധി കോഫി ആരാധകര്‍ക്കായി താന്‍ സ്വയം നിര്‍മ്മിക്കുന്നതില്‍ രസം കണ്ടെത്തുന്നു. ഏറ്റവും നല്ല എസ്പ്രേസ്സോ കോഫി കണ്ടെത്തുന്നതിലെ തന്റെ ഈ അത്യുത്സാഹം നീണ്ട 15 വര്‍ഷം, തൊഴില്‍പരമായും, കലാസംബന്ധമായും, ശാസ്ത്ര സംബന്ധമായും, അക്കാദമിക് വിഷയമായും താനീ യക്നം തുടരുന്നു. ഈ ലേഖനം തന്റെ ഈ നിരന്തര യജ്ഞത്തി ലെ നിരവധി കണ്ടുപിടുത്തങ്ങളുടെ ഒരു ഭാഗം മാത്രമാണ്.



പി വി. ഏരിയല്‍(P V Ariel)വിവര്‍ത്തകന്‍)സിക്കന്ദരബാദില്‍ നിന്നും ഉള്ള കേരളക്കാരനായ ഒരു നോള്‍ എഴുത്തുകാരന്‍.  രണ്ടു വര്‍ഷമായി നോള്‍ പേജുകളില്‍ പ്രത്യക്ഷപ്പെടുന്നു. നിരവധി കഥകളും കവിതകളും ലേഖനങ്ങളും താന്‍ എഴുതിയിട്ടുണ്ട് .  ഇംഗ്ലീഷിലും മലയാളത്തിലും, ഹിന്ദിയിലും, തെലുങ്കിലുമുള്ള  തന്റെ നോളുകള്‍ ഇവിടെ വായിക്കാം.  ഒരു എഴുത്തുകാരനും, കവിയും പത്രാധിപനുമായ ഇദ്ദേഹത്തിന്റെ നോളുകള്‍  വളരെ പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്നു.  ഈ നോളിന്റെ വിവര്‍ത്തകനായ ഇദ്ദേഹം ചില പ്രസിദ്ധ  ക്രൈസ്തവ എഴുത്തുകാരുടെ പുസ്തകങ്ങള്‍ മലയാളത്തിലേക്ക് ഭാഷാന്തരം ചെയ്തിട്ടുണ്ട്.

 ചിത്രങ്ങള്‍ക്ക് കടപ്പാട് 

Image #2 – Public Domain – William H. Ukers “All About Coffee” – Omar
Image #3 – Public Domain – William H. Ukers “All About Coffee” – Kaldi
Image #4 – Public Domain – William H. Ukers “All About Coffee” – La Rogue (1715)
Image #5 – http://libweb5.princeton.edu -  Abyssinia – Ethiopia
Image #6 – Public Domain – William H. Ukers “All About Coffee” – Early coffee drinking in Arabia 

 അവലംബം

ഈ നോളിന്റെ രൂപികരണത്തിനായി പ്രധാനമായും വില്ല്യം എച് ഉകെഴ് സിന്റെ “All About Coffee” എന്ന പുസ്തകമാണ് ഞാന്‍ അവലംബമാക്കിയിരിക്കുന്നത് . ISBN: 1578986303. ഈ നോളില്‍ പ്രധാനമായും ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങള്‍ക്കും ഞാന്‍ ഈ പുസ്തകത്തോട് കടപ്പെട്ടിരിക്കുന്നു കാപ്പിയുടെ സ്വാധീനവും ചരിത്രവും വ്യക്തമായി വെളിപ്പെടുത്തിയിരിക്കുന്ന ഈ ഗ്രന്ഥത്തിന്റെ രണ്ടാമത്തെ സ്റ്റാന്‍ഡേര്‍ഡ് എഡിഷനില്‍, ചരിത്രം, സാങ്കേതികം, ശാസ്ത്രം, വ്യാവസായികം, സാമൂഹികം, കല തുടങ്ങി കോഫിയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ ഇതില്‍ വിവരിച്ചിട്ടുണ്ട്. കൊഫിയോടുള്ള വിഷയത്തില്‍ ഒരു വിധത്തിലും മറികടന്നു പോകുവാന്‍ കഴിയാത്ത ഒരു കൃതിയത്രേ ഇത്.

പരക്കെ അംഗീകരിക്കപ്പെട്ടതും, സാംസ്കാരികവും, വ്യവസായികവും, ചരിത്രപരമായും ഇത്ര വിപുലമായി കൊഫിയോടുള്ള ബന്ധത്തില്‍ രചിക്കപ്പെട്ട ഒരു ആധികാരിക ഗ്രന്ഥമത്രെ ഈ പുസ്തകം. ന്യു യോര്‍ക്കിലെ “The Tea and Coffee Trade Journal Company” യില്‍ ഉകെഴ് സ്‌ ജോലി ചെയ്യുമ്പോള്‍ എഴുതിയതത്രേ ഈ ഗ്രന്ഥം. 1922 ലാണ് ഇതിന്റെ ആദ്യ എഡിഷന്‍ പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് 1935 ല്‍ ഇതിന്റെ രണ്ടാമത്തെ എഡിഷനും പ്രസിദ്ധീകൃതമായി. അദ്ദേഹം തന്റെ കൃതി ആറു വിവിധ പുസ്തകങ്ങളിലായി വേര്‍തിരിച്ചെഴുതി അത് പിന്നീട് 1976 ല്‍ ഡിട്രോയിറ്റ് , മിചിഗനിലെ ഗയില്‍ റിസേര്‍ച് കമ്പനി പുന പ്രകാശനം ചെയ്തു.
കൂടാതെ, ദ കോഫി ട്രയില്‍ – ദ മുസ്ലിം ബെവരെജ് എക്സ് പോര്‍ട്ട്‌ ഡ ടു ദ വെസ്റ്റ്‌ – by Salah Zaimeche B A, MA, PhD.http://www.muslimheritage.com/uploads/Main%20-%20Coffee.pdf

THE ORIGINAL ENGLISH VERSION OF THIS KNOL CAN BE READ AT THIS LINK. (ഈ നോളിന്റെ ഇംഗ്ലിഷ്  പതിപ്പ്  താഴെ കൊടുത്തിരിക്കുന്ന ഈ ലിങ്കില്‍ വായിക്കുക)

HTTP://KNOL.GOOGLE.COM/K/PETER-BASKERVILLE/COFFEE-ORIGIN-MYTHS-FABLES-AND-LEGENDS/14J3I4HYJVI88/89

കോഫിയോടുള്ള ബന്ധത്തില്‍ ഈ നോള്‍ എഴുത്തുകാരെന്റെ കൂടുതല്‍ നോളുകള്‍ കാണാന്‍ താഴെ കൊടുത്തിരിക്കുന്ന ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

(THIS KNOL IS PART OF THE COLLECTION)

MAKE ESPRESSO COFFEE 

PLEASE SHARE THIS KNOL TO YOUR SOCIAL WEB SITES BY USING THE ABOVE BUTTON. Thanks.

(അടിക്കുറിപ്പ്: പീറെര്‍ ഭാസ്കാര്‍ വില്ലി എഴുതിയ ഇംഗ്ലീഷ്‌ നോളിന്റെ മലയാള പരിഭാഷ)




ഒരു അടിക്കുറിപ്പ്: 
ഒടുവിൽ കിട്ടിയ വാർത്ത 


കാപ്പി ചരിത്രം രസകരം തന്നെ, പക്ഷെ 
കഴിഞ്ഞ ദിവസം നെറ്റിലും പിന്നെ 
പത്രത്തിലും വായിച്ചു "കാപ്പിയുടെ 
അമിതോപയോഗം ആയുസ്സിന്റെ 
ദൈർഘ്യം കുറയ്ക്കുമെന്ന്" 
കഴിഞ്ഞ ദിവസം ഈ വിവരം
ബ്ലോഗ്‌ മിത്രം  

RAJESH RAJASEKHARAN


കമന്റിലൂടെയും എഴുതി.


എന്തായാലും കാപ്പിയോടൊരൽപ്പം 


അകലം പാലിക്കുന്നതു നല്ലതു തന്നേ 


എന്നു തോന്നുന്നു.


താങ്കളുടെ വരവിനും വായനക്കും

 

അഭിപ്രയാത്തിനും നന്ദി 


വീണ്ടും കാണാം 


നന്ദി 


നമസ്കാരം 


ഫിലിപ്പ് വി ഏരിയൽ 







6 comments

ഒരു കപ്പ് കാപ്പി പോരട്ടേ...

അജിത്‌ സാര്‍ എതാ
കട്ടനോ അതോ എക്സ്പ്രേസ്സോയോ
വീണ്ടും വന്നതില്‍ നന്ദി

കാപ്പിയുടെ ഉത്ഭവത്തെക്കുറിച്ച് ആധികാരികവിവരങ്ങള്‍
പങ്കുവെച്ചതിന് നന്ദി പി.വി.സാര്‍
ആശംസകള്‍

Thanks thankappan Sir
ithu Googilinte Knol pejukalil yezhuthiyathaa....

ഹോ .. ഇത്രയേറെയുണ്ടോ ഈ കാപ്പിക്കു പിന്നില്‍... ഇനി ഒരു കാപ്പി കുടിച്ചേ.. മതിയാവൂ... ഇതിനു പിന്നിലെ അദ്ധ്വാനത്തിന്.. അഭിനന്ദനങ്ങള്‍ ..

മികച്ച അറിവുകള്‍
വായിച്ചപ്പോള്‍ പങ്കു വെക്കാന്‍ തോന്നിയത് കാപ്പി കടകള്‍ക്ക് വളരെ പ്രാധാന്യമുള്ള ഒരു നോവലിനെ കുറിച്ചാണ്.നോബല്‍ പുരസ്കാരം നേടിയ Orhun Pamukന്റെ My Name is Red എന്ന നോവല്‍ പങ്കു വെക്കുന്നത് മധ്യ കാലഘട്ടത്തിലെ (1500കള്‍ ) തുര്‍ക്കിയുടെ കഥയാണ്. കാപ്പി കടകള്‍ കേന്ദ്രീകരിച്ചാണ് അന്ന് കലകള്‍ അവിടെ വളര്‍ന്നിരുന്നത്. ഇത് യാതാസ്ഥികരില്‍ അസ്വസ്ഥത ഉണ്ടാക്കുകയും കാപ്പി ഒരു ലഹരി പാനീയം പോലെ നിഷിദ്ധമാക്കുകയും ചെയ്യുന്നുണ്ട്.
എന്താണെങ്കിലും ഒരുപാട് കഥകള്‍ പറയാനുള്ള ഒരു പാനീയമാണ് കാപ്പി

Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.