My Marriage In My Dreams - എൻ്റെ സ്വപ്നങ്ങളിലെ വിവാഹം - ഒരു അടിക്കുറിപ്പും ചില ചിന്തകളും
Image Credit: Madhuram Weekly, Kottayam[/caption]
പ്രാരംഭക്കുറിപ്പ്
മുപ്പതിൽപ്പരം വർഷങ്ങൾക്ക് മുമ്പ് ഒരു മലയാളം വാരികയിൽ "എന്റെ സ്വപ്നങ്ങളിലെ വിവാഹം" എന്ന പംക്തിയിൽ ഞാൻ കുറിച്ച ചില വരികളാണ് താഴെ കൊടുക്കുന്നത്.
34 വർഷങ്ങൾക്ക് മുമ്പ് ആ സ്വപ്നം സഫലീകൃതമായി, പക്ഷേ, ഇപ്പോൾ ഇതിനൊരു അടിക്കുറിപ്പ് അനിർവാര്യമായി വന്നതിനാൽ അതു ചേർത്ത് വീണ്ടും പ്രസിദ്ധീകരിക്കുന്നു.
എന്റെ സ്വപ്നങ്ങളിലെ വിവാഹം - My Marriage In My Dreams
സാമാന്യം വിദ്യാഭ്യാസം നേടിയവളും, കൂടെക്കൊണ്ടു നടന്നാല്‍ മറ്റുള്ളവര്‍ പരിഹസിക്കാത്തവിധം അകൃത്രിമമായാ അല്പം സൌന്ദര്യം ഉള്ളവളും, അല്പം മുന്‍കോപിയായ എന്റെ പ്രവര്‍ത്തികള്‍ക്ക് മുന്‍പില്‍ പെട്ടന്ന് കോപം കൊണ്ട് കലിതുള്ളാന്‍ ശ്രമിക്കാത്ത ക്ഷമിക്കുവാന്‍ കഴിവുള്ള ഈശ്വര വിശ്വാസിയായ ഒരു പെണ്‍കുട്ടിയെയാണ് ഞാന്‍ എന്റെ സ്വപ്നങ്ങളിലെ വിവാഹത്തില്‍ ദര്‍ശിക്കുന്നത്.ഇടയ്ക്കിടെ ഞാന്‍ തൊടുത്തുവിടുന്ന, ചിലപ്പോള്‍, പരിഹാസ രൂപത്തിലുള്ള തമാശകള്‍ വെറുപ്പ് കൂടാതെ തമാശയോട് കൂടിത്തന്നെ ആസ്വദിക്കുവാന്‍ കഴിയുന്നവളും, ഒപ്പം അല്‍പ്പം തമാശക്ക് തിരി കൊളുത്താന്‍ കഴിവുള്ളവളും ആയിരുന്നാല്‍ ഏറെ നന്നെന്നു കരുതുന്നു.
എന്റെ മനോഭാവം മനസ്സിലാക്കുവാന്‍ കഴിയുന്ന, വിവേകമുള്ളവളും, എനിക്ക് മുഷിപ്പനുഭവപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ അവസരോചിതമായി പെരുമാറുവാന്‍ കഴിവുള്ളവളും, വേറൊരു വിധത്തില്‍ പറഞ്ഞാല്‍ യഥാര്‍ഥമായി എന്നെ മനസ്സിലാക്കുവാന്‍ കഴിയുന്നവളും, കൃത്രിമച്ചുവയില്ലാത്ത വിശ്വസ്ഥതക്ക് ഉടമയും, സ്നേഹസമ്പന്നയുമായിരിക്കണം അവള്‍.
വലിയ ഒരുങ്ങിച്ചമയല്‍ ഒന്നും കൂടാതെ അനാഡംഭരയായി വിവാഹപ്പന്തലിലേക്ക് കടന്നു വരുവാന്‍ ഇഷ്ട്ടപ്പെടുന്ന ഒരു പെണ്‍കുട്ടിയെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.
ഒരു ആഡംഭര ആഭരണ വിരോധി ആയ എനിക്ക് എന്റെ ജീവിത പങ്കാളി ആയി വരുന്നവളും അത്തരക്കാരി ആയിരിക്കണം എന്ന നിര്‍ബന്ധം ഉണ്ട്.
മേല്‍പ്പറഞ്ഞവ മൂലം അവള്‍ക്കു ലഭിക്കേണ്ട എല്ലാ സ്വാതന്ത്ര്യവും ചൂഷണം ചെയ്യപ്പെടുന്നു എന്നര്‍ഥമില്ല; മറിച്ച് സമൂഹത്തില്‍ ഒരു സ്ത്രീക്ക് ലഭിക്കേണ്ട എല്ലാ സ്വാതന്ത്ര്യങ്ങളും അവള്‍ക്കു എപ്പോഴും ലഭ്യമായിരിക്കും. അത് വേണ്ട വിധം ഉപയോഗിക്കാനുള്ള സന്മനസ്സു അവള്‍ക്കുണ്ടായിരിക്കണം എന്ന് മാത്രം.
അല്‍പ്പമായി സാഹിത്യത്തില്‍ കമ്പമുള്ള എനിക്കു, ലഭിക്കുന്ന ജീവിത പങ്കാളി ഞാനെഴുതുന്നവയെ വിമര്‍ശന ബുദ്ധിയോടെ വീക്ഷിച്ചു അഭിപ്രായം പറയുവാന്‍ കഴിവുള്ളവളും, സാഹിത്യ കാര്യങ്ങളില്‍ അഭിരുചിയുള്ളവളും ആയിരിക്കണം എന്നൊരു മോഹവും ഉണ്ട്.
INSERT HEREHHHHHHHHHHHHHHHHHHHHHHHHHHHHHHHHHHHHH
ഈ വിശേഷതകള്‍ അടങ്ങിയ ജീവിത പങ്കാളി, ലോകത്തിന്റെ ഏതു കോണിലാണ് നീ കൂട് കൂട്ടിയിരിക്കുന്നതെന്നറിയില്ല, എങ്കിലും നിന്നെത്തേടി ആ കൂട്ടിലെത്താന്‍ വിരസതയേറിയ ദിനങ്ങള്‍ തള്ളി നീക്കി ക്കഴിയുന്നു ~
~ ഏരിയല്‍ ഫിലിപ്പ്, സെക്കന്തരാബാദ്
(ഏക ദേശം മുപ്പതിൽ അധികം വർഷങ്ങൾക്കു മുമ്പ് കോട്ടയത്ത് നിന്നും പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന ഒരു വാരികയില്‍ ഞാൻ കുറിച്ച ചില വരികളാണിത് )
POSTSCRIPT
[ദൈവ കാരുണ്യത്താല്‍ ഈ സവിശേഷതകള്‍ എല്ലാം അടങ്ങിയ (നൂറു ശതമാനമല്ലങ്കിലും) ഒരു പങ്കാളിയെ കണ്ടെത്തുവാന്‍ ദൈവം കൃപ ചെയ്തു എന്നു പറഞ്ഞാല്‍ മതിയല്ലോ.
നീണ്ട ഇരുപത്തിയേഴു വര്‍ഷങ്ങള്‍ ഒട്ടും തന്നെ സൌന്ദര്യ പിണക്കം ഇല്ലാതെ സ്നേഹത്തിലും സന്തോഷത്തിലും മുന്നോട്ടു പോകുവാന്‍ സര്‍വേശ്വരന്‍ സഹായിച്ചു.]
സ്വപ്നങ്ങളിലെ വിവാഹം എന്ന കുറിപ്പിൽ കുറിച്ച എല്ലാ യോഗ്യതകളും അവൾക്കുണ്ടായിരുന്നു എന്നെഴുതുന്നതിൽ അത്യധികം സന്തോഷിക്കുന്നു.
My Marriage In My Dreams - അവൾ എന്റെ വിമർശക
അതേ, ഞാൻ എഴുതുന്ന സൃഷ്ടികളെ വിമർശന ദൃഷ്ടിയോടെ വീക്ഷിച്ചു അഭിപ്രായം പറയുവാൻ ദൈവം അവൾക്കു ഒരു പ്രത്യേക കഴിവ് നൽകിയിരുന്നു. അതിൻപ്രകാരം പല മാറ്റങ്ങൾ വരുത്തുന്നതിനും ഇടയായിട്ടുണ്ട്, വിശേഷിച്ചും ഇംഗ്ലീഷ് പുസ്തക പരിഭാഷയിൽ എനിക്കു ലഭിച്ച അവളുടെ സഹായം വളരെ വലിയതായിരുന്നു. ചില ഗ്രന്ഥങ്ങളുടെ മുഖചിത്രം താഴെ നൽകുന്നു.Here is the link to the part 1 in this series
ഗാനങ്ങളും കവിതകളുമായി ഏതാണ്ട് അറുപതോളം സൃഷ്ടികൾ നടത്താൻ സർവ്വേശ്വരൻ എനിക്കു കൃപ തന്നു. അവയിൽ ഒന്നെങ്കിലും വീഡിയോ രൂപത്തിൽ പ്രസിദ്ധീകരിക്കണം എന്നുള്ളത്, എൻ്റെയും, ഒപ്പം അളുടെയും ഒരു വലിയ ആഗ്രഹമായിരുന്നു.
PUNARAAGAMANAM
THE POEM (SECOND COMING OF LORD JESUS CHRIST) VIDEO IS GIVEN BELOW
Published on Hallelujah Weekly[/caption]
അതിൻപ്രകാരം ഒരു ഗാനം പാടുന്നതിനും വീഡിയോ രൂപത്തിൽ ആക്കുന്നതിനുമായി ഗായകനും സംഗീതഞ്‌ജനുമായ ഒരു സുഹൃത്തിനെ ഏൽപ്പിച്ചു അതദ്ദേഹം വളരെ ശ്രവണമധുരമായി പാടി വോയിസ് ക്ലിപ്പ് തക്ക സമയത്തു തന്നെ നൽകി അതവൾക്കു കേൾക്കാൻ കഴിഞ്ഞു.
മുകളിൽ ചേർത്ത കുറിപ്പിനു ശേഷം ഒരു ഏഴു വർഷം കൂടി മാത്രം ഒരുമിച്ചു ജീവിക്കാൻ ദൈവം അനുവദിച്ചുള്ളൂ.
ഇക്കഴിഞ്ഞ (2020) October 2 നു ഉണ്ടായ ഒരു ഹൃദയഘാതത്തെതുടർന്നു October 4 നു അവൾ ഈ ഭൂമിയിൽ നിന്നും മാറ്റപ്പെട്ടു.
മാനുഷിക ചിന്തയിൽ പറഞ്ഞാൽ, ഈ ഭൂമിയിൽ എൻ്റെ എല്ലാമായിരുന്നു അവൾ!
അതേ, ഇപ്പോൾ എല്ലാം നഷ്ടപ്പെട്ട ഒരു പ്രതീതി.
എന്നാൽ നിർഭാഗ്യമെന്നു പറയട്ടെ, തികച്ചും അപ്രതീക്ഷിതമായി കടന്നു വന്ന കൊറോണ സകല പ്രതീക്ഷകളും അസ്ഥാനത്താക്കി. തന്മൂലം, വിഡിയോ ചിത്രീകരിക്കാനും റിലീസ് ചെയ്യാനും വളരെ വൈകി. ഒടുവിൽ, അത് അവളുടെ മരണശേഷം മാത്രമാണ് റിലീസ് ചെയ്യാൻ കഴിഞ്ഞത്.
ഫിബ്രുവരി 8 2021 അത് യൂട്യൂബിൽ റിലീസ് ചെയ്‌തു. അങ്ങനെ, ആ ഗാനം അവൾക്കായി സമർപ്പിക്കുവാൻ കഴിഞ്ഞു. ആ വീഡിയോ ഇതാ ഇവിടെ:
ചുരുക്കത്തിൽ, ഒരു പക്ഷിയുടെ വലതു ചിറകു അറ്റുപോയാലുള്ള അവസ്ഥ നമുക്ക് ഊഹിക്കാമല്ലോ, ഏതാണ്ട് അതേ അവസ്ഥയിൽ ഞാൻ ആയി എന്നതിനെ വിശേഷിപ്പിച്ചാൽ അതൊട്ടും ആസ്ഥാനത്താകില്ല. അതേ അവൾ എനിക്ക് എല്ലാമായിരുന്നു.
അവൾ എനിക്ക് തക്ക തുണയും ഒപ്പം ഒരു നല്ല ഗൈഡും ആയിരുന്നു. ഏതു പ്രതിസന്ധിഘട്ടത്തിലും ഒപ്പം നിന്ന് ആലോചന പറഞ്ഞു തന്നവൾ. അവളെ വിവരിക്കാൻ വാക്കുകൾ കിട്ടുന്നില്ല.
നീണ്ട 34 വർഷത്തെ വിവാഹജീവിതത്തിന് 2020 October 4നു തിരശ്ശീല വീണു!
63 വർഷം ഭൂമിയിൽ പാർത്ത് ദൈവത്തിനും മനുഷ്യർക്കും പ്രസാദകരമായ ഒരു ധന്യ ജീവിതം നയിച്ച് അവൾ കടന്നുപോയി.
"ഓട്ടം തികച്ചു വിശ്വാസം കാത്തു... "എന്ന പൗലോസ് അപ്പോസ്ഥലന്റെ വാക്കുകൾ അവളോടുള്ള ബന്ധത്തിൽ തികച്ചും അൻവർത്ഥമായിരിക്കുന്നു എന്നു കുറിക്കുന്നതിൽ ഞാൻ അത്യധികം സന്തോഷിക്കുന്നു.
I have fought a good fight, I have finished my course, I have kept the faith: 2 Timothy 4:7. These words of Apostle Paul have come out true of her life.
Yes, she fought a good fight and finished her course well on this earth. All glory to God.
സര്‍വ്വ മഹത്വവും ആ ത്രീയേക ദൈവത്തിന്റെ പാദാരവിന്ദങ്ങളില്‍ സമര്‍പ്പിക്കുന്നു.
My Marriage In My Dreams
കുറിപ്പ് വായിച്ച എല്ലാവര്‍ക്കും നന്ദി.
PPS: അടിക്കുറിപ്പ്
അവൾ കടന്നു പോയിട്ട്, അര സംവത്സരം പിന്നിടുന്ന മാർച്ച് നാളുകളിൽ ഓർമ്മകളായി കുറിച്ചിട്ട വരികൾ പദ്യ രൂപത്തിൽ ക്രമപ്പെടുത്തി മറ്റൊരു വീഡിയോ കൂടി, പ്രസിദ്ധീകരിക്കാൻ സർവ്വേശ്വരൻ സഹായിച്ചു.
അതോടുള്ള ബന്ധത്തിൽ കുടുംബ ജീവിതത്തിലെ ചില പഴയ ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തിയാണത് റിലീസ് ചെയ്തിരിക്കുന്നത്. അത് താഴെയുള്ള വീഡിയോവിൽ കാണുക.
ഗാനങ്ങളും കവിതകളും, ഒരാഗ്രഹവും
My Marriage In My Dreams - A SONG DEDICATED TO MY WIFE OMANA - ALAYADIKKUNNA SAGARATHILE
MEMOIR - VITTU PIRINJU NEE (വിട്ടുപിരിഞ്ഞു നീ) | Song Dedicated by Philip Verghese | Vox, Stanley Mathew
അതോടൊപ്പം ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ, ഞങ്ങൾ ഇരുവരും ചേർന്നു പാടിയ ചില ഗാനങ്ങളും Philipscom Views എന്ന യൂട്യൂബ് ചാനലിലും News Views And Songs എന്ന ചാനലിലും ലഭ്യമാണ്.
ഞങ്ങൾ ഒന്നിച്ചു പാടിയ ഞാൻ രചിച്ച ചില ഗാനങ്ങൾ കൂടി ദൈവം അനുവദിച്ചാൽ ഈ ചാനലിൽ ചേർക്കുവാൻ ആഗ്രഹിക്കുന്നു.
പാടുവാനുള്ള സ്വരമാധുര്യം ഞങ്ങൾക്ക് രണ്ടു പേർക്കും ഇല്ലെങ്കിലും, ദൈവത്തെ വാഴ്ത്തിപ്പുകഴ്ത്തുന്ന ഗാനങ്ങൾ ആലപിക്കുവാനുള്ള വാഞ്ച വളരെ വലിയതായിരുന്നു.
കൊറോണ കടന്നു വന്നതോടെ ആരാധനാലയത്തിൽ പോയിയുള്ള ആരാധനക്ക് ഒരു വിരാമം വന്നെങ്കിലും ഭവനങ്ങളിൽ ഇരുന്നു സഭയായി കൂടി വരാൻ, zoom മാധ്യമം സഹായകമായി. A blessing in disguise എന്നു പറഞ്ഞതുപോലെ ഭവനങ്ങളിൽ ഉള്ള ഏവർക്കും കുറേക്കൂടി അതിൽ സജീവമായി ഭാഗവാക്കാകുവാൻ കൊറോണ ഒരു മുഖാന്തരമായി എന്നു കുറിച്ചാൽ അതിൽ ഒട്ടും അതിശയോക്തിയില്ല.
ഞങ്ങളുടെ സഭയിൽ (Christian Brethren Assembly, Picket, Vasavinagar, Secunderabad) ഗാനങ്ങൾ ആലപിക്കുവാൻ ഇപ്പോൾ നടക്കുന്ന Zoom മീറ്റിംഗ്‌സിൽ ഓരോ കുടുംബത്തിനും അവസരമുണ്ട്. അതിൽ പങ്കെടുക്കുന്നതിനായി ഞങ്ങൾ ഇരുവരും അവളുടെ വേർപാടിന് ഒരാഴ്ച മുമ്പ് പാടി നോക്കിയ, ഞാൻ എഴുതിയ ചില ഗാനങ്ങളിൽ ഒന്നു യൂട്യൂബിൽ റിലീസ് ചെയ്തു അതിൻ്റെ ലിങ്ക് താഴെ കൊടുക്കുന്നു.
നേരത്തെ സൂചിപ്പിച്ചതുപോലെ പാടുവാൻ വലിയ കഴിവൊന്നുമില്ല, അതിനാൽ തന്നേ ഇതിൽ കടന്നുകൂടിയ പോരായ്മകൾ സദയം
പൊറുക്കുക. 🙏🌹🙏
ആരാധനക്ക് സഹായകരമായ വരികളാണിതെന്നു ഞാൻ വിശ്വസിക്കുന്നു.
കേൾക്കുക, നിങ്ങളുടെ പ്രതികരണം അതെന്തായാലും അറിയിക്കുക.
ഈ ഗാനം അല്പം ചില തിരുത്തലുകളോടെ സംഗീതോപകരങ്ങളുടെ പശ്ചാത്തലത്തിൽ, ദൃശ്യരൂപത്തിലാക്കി യൂട്യൂബിൽ പ്രസിദ്ധീകരിച്ചു.
അത് കേൾക്കുവാൻ താഴെയുള്ള ലിങ്കിൽ (IMAGE) ക്ലിക്ക് ചെയ്യുക.
സ്തോത്രം ചൊല്ലീടാം ദൃശ്യവിഷ്ക്കാരത്തോടെ New Video. SAME SONG BY PROFESSIONAL SINGERS WITH VISUALS
Sthothram Cholleedaam Sthuthi Sthothram Cholleedaam. #WorshipSong By Philip Verghese & Annamma Philip
ഈ ഗാനം ആലപിച്ചിരിക്കുന്നത് അനുഗ്രഹീത ഗായകരായ ഷാജു നാരായണനും,
ഗോഡ്‌സി എബനേസറുമാണ്.
ഈണം പകർന്നിരിക്കുന്നത് സുവിശേഷകൻ അഗസ്റ്റിൻ മാത്യു രാജപുരമാണ്.
BEHIND THE ALBUM:
Music: Evangelist. Augustin K Mathew Rajapuram
Vox: Shaju Narayanan & Godsi Ebenezer
Orchestration: Abhilash Keezhillam
Flute: Kumar Kalasadan
Studio: Tunes Studio Chalakudy.
Audio Mixing: Denson Davis
Camera & Editing Antony Venus
Ad visual publicity and thumbnail: Joshi Joseph
ഇതിൻറെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നവരെക്കുറിച്ചും, മറ്റു വിവരങ്ങളും വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ നൽകിയിട്ടുണ്ട്.
LATEST UPLOAD ON PHILIPSCOM VIEWS YOUTUBE CHANNEL
Banner Design: Joshi Joseph Amen Media
ഏറ്റവും ഒടുവിൽ ദൃശ്യാവിഷ്ക്കരണം നൽികിയ ഒരു കവിതയും യൂട്യൂബിൽ
ഉൾപ്പെടുത്തിയിരിക്കുന്നു.
അതിനായി ജോഷി ജോസഫ് Amen Media രൂപപ്പെടുത്തിയ ബാനർ.
ഗാനം ഈ ലിങ്കിൽ കേൾക്കാം:
TO LISTEN TO THE SONG PLEASE CLICK ON THE BELOW IMAGE:
PUNARAAGAMANAM
POEM (SECOND COMING OF LORD JESUS CHRIST)
NEW ALBUM (14 CHRISTIAN SONGS MUSIC BY AUGUSTIN K MATHEW RAJAPURAM)
പ്രശസ്‌ത സുവിശേഷകനും കവിയും ഗായകനും സംഗീതജ്ഞനുമായ അഗസ്റ്റിൻ കെ മാത്യു രാജപുരം ഈണം നൽകിയ 14 ഗാനങ്ങൾ കോർത്തിണക്കി DV Divyamrutham യൂട്യൂബ് മീഡിയ പുറത്തിറക്കിയ ആൽബത്തിൽ ഞാനെഴുതിയ രണ്ടു ഗാനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു, കൂടാതെ Philipscom Views യൂട്യൂബ് മീഡിയയിലൂടെ പ്രകാശിതമായ ചില ഗാനങ്ങളും ഈ ആൽബത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രത്യാശാനിർഭരമായ ഗാനങ്ങൾ ഉൾപ്പെടുത്തിയ ഈ ആൽബം ക്രൈസ്തവ കൈരളിക്കു ഒരു മുതൽക്കൂട്ടാകും എന്നതിൽ സംശയമില്ല.
ആഗാനങ്ങൾ കേൾക്കാൻ താഴെയുള്ള ഇമേജിൽ ക്ലിക്ക് ചെയ്യുക.
കൂടുതൽ ഗാനങ്ങളും കവിതകളും പണിപ്പുരയിൽ!
ഇതുവരെ ഒപ്പം നിന്നു സഹായിച്ച ഏവർക്കും ഹൃദയത്തിന്റെ ഭാഷയിൽ എന്റെ സ്നേഹവും നന്ദിയും അറിയിക്കുന്നു.🌹🙏
NEW YOUTUBE CHANNEL: NEWS VIEWS AND SONGS (Yet Another Initiative from Philipscom Associates)
ചാനൽ ഇതുവരെ സബ്സ്ക്രൈബ് ചെയ്യാത്തവർ ചെയ്യുവാൻ മറക്കരുത് കേട്ടോ.😂
ഇത് കൂടാതെ മറ്റൊരു ചാനൽ കൂടി NEWS VIEWS AND SONGS എന്ന പേരിൽ ആരംഭിച്ചിട്ടുണ്ട്, തിരഞ്ഞെടുക്കപ്പെട്ട ഗാനങ്ങളും, പ്രഭാഷണങ്ങളും, ഒപ്പം അറിവും വിജ്ഞാനാവും നൽകുന്ന വാർത്തകളും മറ്റും ഈ ചാനലിൽ നിങ്ങൾക്ക് ലഭിക്കുന്നതാണ്. സന്ദർശിക്കുക പങ്കാളികൾ ആവുക. നന്ദി
സബ്സ്ക്രൈബ് ചെയ്യാൻ മറക്കെല്ലേ!
HOME PAGE OF NEWS VIEWS AND SONGS[/caption]
ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ ഈ പോസ്റ്റിന്റെ മുകളിൽ Let us connect on Youtube എന്ന ബട്ടണിൽ അമർത്തുക.
പുതിയ വിഡിയോ റിലീസ് ചെയ്യുമ്പോൾ ഇന്റിമേഷൻ ലഭിക്കാൻ Subscription ബട്ടനടുത്തുള്ള ബെൽ ഐക്കോൺ കൂടി enable ചെയ്യുക.😂
കുറിപ്പ് വായിച്ച, ഗാനങ്ങൾ ശ്രവിച്ച, ഏവർക്കും Philipscom Associates ൻ്റെ ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും വീണ്ടും അറിയിക്കുന്നു.
Philip and Associates
Secunderabad
My Marriage In My Dreams - വീണ്ടും ഒരു അടിക്കുറിപ്പ്
ആദ്യ കുറിപ്പ് അവസാനിപ്പിച്ചത് ഇങ്ങനെ: "ഈ വിശേഷതകള്‍ അടങ്ങിയ ജീവിത പങ്കാളി, ലോകത്തിന്റെ ഏതു കോണിലാണ് നീ കൂട് കൂട്ടിയിരിക്കുന്നതെന്നറിയില്ല, എങ്കിലും നിന്നെത്തേടി ആ കൂട്ടിലെത്താന്‍ വിരസതയേറിയ ദിനങ്ങള്‍ തള്ളി നീക്കി ക്കഴിയുന്നു." എന്നാൽ, ഈ കുറിപ്പ് ഞാൻ ഇങ്ങനെ ചുരുക്കട്ടെ :"34 വർഷം മുൻപ് ആ കൂട് കണ്ടത്തി, സ്വപ്നങ്ങളിൽ ആഗ്രഹിച്ചതിലും അപ്പുറം കൈമാറി ഒന്നിച്ചു വസിച്ചു, മധുരിക്കും ഓർമ്മകൾ നൽകി ആ കൂട് ഒഴിച്ചിട്ടു പോയി നീ!" എന്നാൽ രണ്ടാമത്തെ വീഡിയോയിൽ പാടിയത് പോലെ,
"അരികിലെത്തീടുവാൻ നാളുകൾ നീളില്ല
അരുമനാഥൻ വരാൻ കാലമായി...
ആ വലിയ പ്രത്യാശയിൽ നാളുകൾ കഴിക്കുന്നു.
My Marriage In My Dreams - അടിക്കുറിപ്പുകൾ അവസാനിക്കുന്നില്ല! ഇതാ ഒന്നുകൂടി
ഫേസ്ബുക്കിൽ അടുത്തിടെ കുറിച്ച ചില വരികൾ ഇവിടെ പകർത്തുന്നു. ക്രൈസ്തവ ജനത തങ്ങളുടെ രക്ഷകന്റെ പിറന്നാൾ ആഘോഷിക്കുന്ന ദിനത്തോട് അടുത്തു വരുന്ന ഒരു ദിനത്തിൽ അവൾ ജനിച്ചു!
വിവാഹ ശേഷം നീണ്ട 34 വർഷം ഒരുമിച്ചു ജീവിച്ചു!
രണ്ടു ആൺമക്കളേയും ഒരു മരുമകളേയും തന്ന്, കഴിഞ്ഞ ഒക്ടോബർ 4 നു (2020) അവൾ പ്രിയം വെച്ച കർത്തൃസവിധമണഞ്ഞു.
ചില ഓർമ്മകൾ ഇവിടെ വായിക്കാം!
https://bit.ly/3J7uvyY
അവളുടെ വേർപാട് ഇനിയും അറിയാത്ത ചിലർ അവളുടെ FB അക്കൗണ്ടിൽ ഉണ്ട് അതിനാൽ ഈ കുറി അവളുടെ മരവിപ്പിക്കാത്ത ഈ അക്കൗണ്ടിൽ നിന്നു തന്നെയാകട്ടെ എന്നു കരുതി ഇവിടെ കുറിക്കുന്നു.
കൂടുതൽ അറിവാൻ ഈ ലിങ്കിൽ അമർത്തുക https://bit.ly/3J7uvyY
My Marriage In My Dreams - അവളുടെ ഒരാഗ്രഹം കൂടി സഫലീകൃതമാകുന്നു. A NEW VENTURE STARTED
നേരത്തെ സൂചിപ്പിച്ചതുപോലെ പല ഗാനങ്ങളും കവിതകളും എഴുതുവാൻ ദൈവം കൃപ തന്നെങ്കിലും അതു സംഗീതോപകരണങ്ങളുടെ അകമ്പടിയോടു മനോഹരമായി പാടിയവതരിപ്പിക്കുവാൻ പല സാങ്കേതിക തടസ്സങ്ങൾ നേരിട്ട സന്ദർഭങ്ങളിൽ, വ്യസനത്തോടെ ഇരുന്നപ്പോൾ അവൾ പറയുമായിരുന്നു,
"ബാബുച്ചായൻ എന്തിനാ വെറുതെ അതോർത്തു വിഷമിക്കുന്നത്, ദൈവകൃപയാൽ നിരവധി ലേഖനങ്ങൾ എഴുതുവാൻ ദൈവം കൃപ തന്നല്ലോ അതോരോന്നായി ശബ്ദരൂപത്തിലാക്കി യൂട്യൂബിൽ ഇടാമല്ലോ" അതിനുള്ള ശബ്ദമാധുര്യവും കർത്താവ് തന്നിട്ടുണ്ടല്ലോ".
അതു ശരിയാണല്ലോ എന്നോർത്തെങ്കിലും, അന്ന് അവളുടെ ഈ വാക്കുകൾ ഞാൻ വലിയ കാര്യമായെടുത്തില്ല. ഒപ്പം പല കാരണങ്ങളാൽ അതിനു ശ്രമിച്ചുമില്ല.
എന്നാൽ ഇപ്പോൾ ഈ മാറിയ പരിതസ്ഥിതിയിൽ, വീണ്ടും അതേപ്പറ്റി ഓർത്തു, അതിനുള്ള ഒരു പരിശ്രമം നടത്തി, ചിലത് റെക്കോർഡ് ചെയ്തു, അത് Philipscom Views ചാനൽ വഴി സംപ്രേക്ഷണം ചെയ്തതിന്റെ ആദ്യത്തെ പാർട്ട് താഴെ കൊടുക്കുന്നു.
ഒരു തുടക്കയെഗ്നം ആയതിനാൽ നിരവധി പോരായ്മകൾ കടന്നുകൂടിയിട്ടുണ്ട്, സദയം ക്ഷമിക്കുക. തുടർന്നുള്ള പാർട്ടുകളിൽ അതു പരിഹരിക്കാം എന്നു വിശ്വസിക്കുന്നു.
As this is one of my first attempts in this area, many slips happened!
Please bear with us! Hope it can be improved in the upcoming parts of this series.
Whatever may be, I solicit your valued suggestions and remarks on this newly started initiative.
TO WATCH MORE VIDEOS PLEASE CLICK ON THIS LINK #pvariel
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ നിർദ്ദേശങ്ങൾ അത് എന്തായാലും ദയവായി കമെന്റ് ബോക്സിൽ അറിയിച്ചാലും.
നന്ദി
ഇതുവരെ ഞങ്ങൾക്കൊപ്പം നിന്ന നിങ്ങൾ ഓരോരുത്തരോടുമുള്ള സ്നേഹവും നന്ദിയും വീണ്ടും അറിയിക്കുന്നു.
ഇനിയും ഒപ്പമുണ്ടാകും എന്നു പ്രതീക്ഷിക്കുന്നു.
ഈ പുതിയ സംരംഭത്തിനു പോസ്റ്റർ, thumbnail, reels തുടങ്ങിയവ തയ്യാറാക്കി തന്ന എന്റെ പ്രിയ മിത്രവും സഹോദരനുമായ പരേതനായ സുവിശേഷകൻ പി എം ജോസഫിന്റെ മകൻ ജോഷി ജോസഫിനോടുള്ള JOSHI JOSEPH നന്ദിയും സ്നേഹവും ഇവിടെ അറിയിക്കുന്നു.
Keep in touch.
Yours in Him
Philip Verghese 'Ariel'
Secunderabad.
A Related post:
https://www.pvariel.com/you-are-never-too-old-you-can-make-it/Source: എൻ്റെ സ്വപ്നങ്ങളിലെ വിവാഹം write -up First published in Madhuram Weekly, Kottayam.
This blog post was Published on: Nov 1, 2011, at 18:01 On the pages of
പ്രിയ വായനക്കാരേ, നിങ്ങളുടെ ശ്രദ്ധ ദയവായി ക്ഷണിക്കുന്നു !
നിങ്ങളുടെ വിലയേറിയ സമയത്തിന് വളരെയധികം നന്ദി ആദ്യമേ അറിയിക്കുന്നു..
നിങ്ങളുടെ ഫീഡ്‌ബാക്കിനെ / അഭിപ്രായങ്ങളെ / കമെന്റുകളെ ഞാൻ അഭിനന്ദിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു!
എന്റെ വായനക്കാരിൽ നിന്നുള്ള ഫീഡ്‌ബാക്ക് ഞാൻ സ്വീകരിക്കുന്നു, ഒപ്പം ഞാൻ അതിനു മറുപടി നൽകുകയും അവരുടെ ബ്ലോഗുകൾ സന്ദർശിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ ഫീഡ്‌ബാക്ക് അനുകൂലമോ, പ്രതികൂലമോ ആയവ അതെന്തായാലും ഞാൻ നിങ്ങളിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നു.
എന്നാൽ ഇക്കാര്യത്തിൽ ഒരു ചെറിയ നിയന്ത്രണവും, നിബദ്ധനയുമുണ്ട്.
നിങ്ങൾ ഒരു അഭിപ്രായം കുറയ്ക്കുന്നതിന് മുമ്പ് ദയവായി ഞങ്ങളുടെ അഭിപ്രായ നയം വായിക്കുക ,17
അല്ലാത്തപക്ഷം, നിങ്ങൾക്ക് നിങ്ങളുടെ കമെന്റുകൾ നഷ്‌ടപ്പെടാം കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങൾക്ക് അംഗീകാരം ലഭിക്കാതിരിക്കാനും സാധ്യത ഏറെ!
അതിനാൽ ഫിലിപ്സ്കോമിന്റെ അഭിപ്രായ നയം പാലിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ അഭിപ്രായ ബോക്സിൽ പങ്കിടുക.
താഴെ കൊടുക്കുന്ന വാക്കുകൾ ദയവായി ശ്രദ്ധിക്കുക, പാലിക്കുക!
ഇത്തരം കമന്റുകൾക്ക് ഇവിടെ സ്ഥാനമില്ല!
- ഒരു വാക്ക് അല്ലെങ്കിൽ ഒരു വരി കമൻറുകൾ ,
- അധിക്ഷേപകരമോ, ഭയപ്പെടുത്തുന്നതോ, ഭീഷണിപ്പെടുത്തുന്നതോ, പ്രകോപനപരമോ ആയ കമൻറുകൾ ,
- കുറ്റകരമായ പൊതുവൽക്കരണങ്ങൾ നടത്തുന്നവ.
- ഒരു പോയിന്റുമില്ലാതെ എഴുതുന്നവ.
- നിന്ദ്യമായ അല്ലെങ്കിൽ സെൻസിറ്റീവ് ഭാഷ ഉപയോഗിച്ചുള്ളവ.
- വലിയ അക്ഷരങ്ങളിൽ മാത്രം ടൈപ്പുചെയ്തുള്ളവ.
- ഇംഗ്ലീഷിലും, മലയാളത്തിലും, ഹിന്ദിയിലും, തെലുങ്കിലും കമൻറ് എഴുതാം.
- വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത അപ്രസക്തങ്ങളായവ.
- തങ്ങളുടെ ബ്ലോഗ് ലിങ്കുകൾ പ്രചരിപ്പിക്കാനായി ശ്രമിക്കുന്ന തരം കമന്റുകൾ. അതായത് തങ്ങളുടെ കമന്റു ലിങ്ക് വീശുവാനായി ഈ ഇടം ലഭ്യമല്ല.
- ഫിലിപ്സ്കോന് അനാവശ്യമായ ഉപദേശം നൽകുന്നതരം കമന്റുകൾ.
Dear readers, after reading the Content please ask for advice and to provide constructive feedback Please Write Relevant Comment with Polite Language.Your comments inspired me to continue blogging. Your opinion much more valuable to me. Thank you.